2018, മാർച്ച് 31, ശനിയാഴ്‌ച

പാത്രം പാത്രം പൂശുകാരന്റെ പ്രതികാര


കേട്ട കഥ യാണ് .എത്ര നേരുണ്ട് എന്നറിയില്ല ..പണ്ട് ചെമ്പു പാത്രമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത് ..അത് കുറച്ചു കഴിയുമ്പോൾ ക്ലാവ് പിടിക്കും ,അപ്പോൾ വയ്ക്കുന്ന ഭക്ഷണത്തിനു രുചി ഭേദം ഉണ്ടാവും .ആ പത്രങ്ങളുടെ ഉള്ളിൽ ഈയം പൂശാൻ ഒരു മാപ്പിള വരും..എന്റെ കുഞ്ഞു ജീവിതത്തിലെ വലിയ ഒരു വില്ലൻ ആയിരുന്നു കക്ഷി ..ചിരിക്കില്ല..വലിയ ദേഷ്യം പിടിച്ച മുഖഭാവം വലിയ വൈരാഗ്യ ബുദ്ധിക്കാരൻ ..കൊല്ലത്തിൽ ഒരിക്കലൊക്കെയേ വരൂ ..വന്നാൽ ഒന്ന് രണ്ടു ദിവസം തങ്ങി ഞങ്ങളുടെയും അയൽ വീട്ടിലെയും പാത്രങ്ങളൊക്കെ പൂശും ..ഭക്ഷണമൊക്കെ നമ്മൾ കൊടുക്കുന്നത് കഴിച്ചോളും ..ചിരിക്കാത്ത മനുഷ്യരെ കാണുന്നത് എനിക്ക് വലിയ അത്ഭുതമാണ് ..അയാളുടെ ഭാര്യ അയൽവാസിയുമായി സ്നേഹത്തിൽ ആയി ..അവരെ വീട്ടിൽ പറഞ്ഞു വിട്ടിട്ടു കക്ഷി ഇങ്ങനെ അലഞ്ഞു നടക്കുകയാണ് ..
ഇല്ല ഒരു ഉപ്പും മുളകും എന്റെ കഥയിൽ പ്രതീക്ഷിക്കേണ്ട
ദിവസം ചെല്ലുംതോറും നമ്മുടെ മാപ്പിളയ്ക്കു അയൽക്കാരനോടുള്ള പക കൂടി കൂടി വന്നു .അയൽക്കാരൻ സ്വന്തം ഭാര്യയോടും കുടുമ്പത്തോടും കൂടി സമാധാനമായി ജീവിക്കുന്നു.അത് കാണുംതോറും നമ്മുടെ കക്ഷിയ്ക്കു സഹിക്കുന്നില്ല
പകരം വീട്ടണം ..അതായി മാപ്പിളയുടെ ഊണിലും ഉറക്കത്തിലും ഉള്ള ചിന്ത
പുള്ളി മരിക്കാൻ തീരുമാനിച്ചു .എന്നാൽ അതിനു മുൻപ് അയൽക്കാരനെ ഒരു പാഠം പഠിപ്പിക്കണം ..എലിവിഷം ആണ് അന്നത്തെക്കാലത്തെ ഏറ്റവും കടുത്ത വിഷം ..നമ്മുടെ സർക്കാർ ആശുപത്രീകളിലെ സംവിധാനം പോലെയാണ് .വിഷം കഴിച്ചാൽ മരിച്ചോളണം എന്നൊന്നുമില്ല .രോഗിയുടെ ആയുസിന്റെ ബലം പോലെ ഇരിക്കും..ജീവിക്കുമോ മരിക്കുമോ ..എന്ന കാര്യം..ഇയാൾ വിഷം കഴിച്ച..പിന്നെ അയൽക്കാരന്റെ വേലിക്കടുത്തേക്കു ചെന്നു .അയാളുടെ പറമ്പിൽ വേണം കിടന്നു മരിക്കാൻ..അയാൾ കൊന്നതാണ് എന്ന് നാട്ടുകാർ കരുതട്ടെ ..അയാളെ പോലീസ് പിടിക്കട്ടെ ..ഭാര്യ അറിയട്ടെ..അയാളെ ദുഷ്ടൻ എന്ന് കരുതട്ടെ ..
അങ്ങിനെ പല ദുഷ്ട ചിന്തകൾ ആയിരുന്നു മനസു നിറയെ
വേലിക്കൽ ചെന്നപ്പോൾ കണ്ട കാഴ്ച അയാൾ പ്രതീക്ഷിച്ചത് ആയിരുന്നില്ല..അയൽവാസി ഇയാൾ എന്നുംരാത്രി നൂണ്ടു ചെന്ന് ജനാല വഴി ഉളിഞ്ഞു നോക്കുന്നത് ഒഴിവാക്കാൻ വേലിയുടെ തരം അങ്ങ് മാറ്റി ..ഊക്കൻ കമ്പി വേലി..നല്ല ഉയരത്തിൽ ആണ് കെട്ടിയിരിക്കുന്നത് ..ഏതാണ്ട് മൂന്നാൾ ഉയരം ..ഉള്ളിൽ വിഷവും..ഛർദിലും വയറ്റിളക്കവും ..നമ്മുടെ മാപ്പിള അപ്പോഴേക്കും ഒരു വിധം വശം കെട്ടിരുന്നു .ഒരു വിധം വേലിയിൽ വലിഞ്ഞു കയറി ..ഇറങ്ങാനും വയ്യ..കയറാനും വയ്യ ..പല്ലിയൊക്കെ വിട്ടത്തിനിടയിൽ പറ്റിപ്പിടിച്ച പ്പോലെ വേലി യിൽ ആള് പതിഞ്ഞു പോയി..ഉള്ളിലെ മദ്യവും വിഷവും ..എല്ലാം പോരാഞ്ഞു കോണകം വെലി യിൽ ഉടക്കുകയും ചെയ്തു ..ആരെയെങ്കിലും വിളിക്കാൻ ഒക്കുമോ..അതുമില്ല .പുള്ളി കുടുങ്ങിപ്പോയി
വയറിളകി ..ഛർദിച്ചു .അവശനായ മാപ്പിൾജി അവിടെ കിടന്നു മയങ്ങിപ്പോയി
രാവിലെ നല്ല കാഴ്ചയാണ് കണി ,സ്വന്തം മലത്തിലും ഛര്ദിലിലും..തുണി ഉരിഞ്ഞു ..ആളങ്ങിനെ ബോധമില്ലാതെ കിടക്കുകയാണ്
.ദുഷ്ടനെ രാവിലെ നാട്ടുകാർ കൂടി എടുത്തു ആശുപത്രിയിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ ..പിന്നെ ഈയം പൂശാൻ കക്ഷി പുറത്തു ഇറങ്ങിയിട്ടില്ല
ആള് മരിച്ചില്ല എന്ന് തന്നെയല്ല ..
നിങ്ങൾക്കറിയാമല്ലോ ..പിന്നത്തെ പുകിൽ
പൂശുകാരന്റെ പ്രതികാരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ