2017, ഡിസംബർ 29, വെള്ളിയാഴ്‌ച

വിമാനം movie review

വിമാനം 
കണ്ടിട്ട് ഇഷ്ടമായ ഒരു സിനിമയാണ് വിമാനം.
നന്നായി പറഞ്ഞു പോയ കഥ.വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞതിൽ കൂടുതലില്ല..
എന്നാൽ മനോഹരമായ ഒരു പ്രണയം അതിന്റെ കൂടെ എഴുതി ചേർത്തിട്ടിട്ടുണ്ട് ..
അൽപ്പം കേൾവികുറവുള്ള  ഒരു ചെറുപ്പക്കാരന്റെ തീവ്രമായ പാഷൻ..അത് വിജയിക്കുന്നതിന്റെ കഥയാണ്.
നായിക ദുർഗാ കൃഷ്ണ അത്ര സുന്ദരി എന്ന് പറഞ്ഞു കൂടാ.മൂക്ക് തീരെ ഗുണമില്ല..എന്നാൽ ആ കുട്ടിയുടെ കണ്ണുകൾ അതീവ മനോഹരങ്ങൾ ആണ്.ഒരു വിധം നന്നായി അഭിനയിക്കുകയും ചെയ്തു 
പൃഥ്‌വി രാജ് ഒരു വിധം നന്നായി തന്നെ അഭിനയിച്ചു എന്ന് പറയാം..പൊതുവെ ഇഷ്ട്ടപ്പെട്ട നടീ  നടന്മാരുടെ എല്ലാ ചിത്രങ്ങളും അഭിമുഖ സംഭാഷണങ്ങളും കാണുന്ന സ്വഭാവം ആണെന്റേത് ..അങ്ങിനെ രാജു എന്തെല്ലാം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടോ..അതെല്ലാം ഞാൻ കണ്ടിട്ടുണ്ട്.അതിൽ എനിക്ക് വളരെ പ്രസക്തം ആയി തോന്നിയ ഒരു പ്രസ്താവന ഏതാണ്ടിങ്ങനെയാണ് 
 "മമ്മൂട്ടിയും മോഹൻ ലാലും ഒക്കെ അവരുടെ വയസിനു ചേർന്ന കഥാപാത്രങ്ങളെ വേണം സ്വീകരിക്കാൻ.ഞാൻ ഇപ്പോൾ ക്ലാസ്സ് മേറ്റിലെ പ്പോലെ  ഒരു കോളേജ് കുമാരൻ ആയി അഭിനയിച്ചാൽ ശരിയാവില്ല.അങ്ങിനെ ചെയ്യുകയും ഇല്ല "
എന്നിട്ട് മീശ വടിച്ചു കളഞ്ഞ പതിനേഴുകാരനായി അഭിനയിക്കുകയും ചെയ്തു .അത് ശരിയായില്ല..പകരം ഒരു ചെറുപ്പക്കാരനെ വച്ചാൽ മതിയായിരുന്നു ..ഇതിപ്പോൾ പതിനേഴു കാരനായും 55 കാരനായും സ്വയം അഭിനയിച്ചിരിക്കുന്നു.അത് കാണികൾക്ക് അരോചകം ആണ് എന്ന് പറയാതെ വയ്യ 

കഥ തിരക്കഥ സംഭാഷണം എല്ലാം ചെയ്തിരിക്കുന്നത് പ്രദീപ് എം നായർ ആണ് .അദ്ദേഹത്തിന്റെ ആദ്യ ചിത്രം ആണെന്ന് തോന്നുന്നു ..നല്ല കയ്യടക്കത്തോടെ സംവിധാനം ചെയ്തിട്ടുണ്ട് 

ഗൗരവമായിട്ടു കഥ പറയുമ്പോൾ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ കുറെ പാട്ടുകൾ തിരുകി കയറ്റുന്നത് കഷ്ടമാണ് ..അതും ബാക് ഗ്രൗണ്ട് മ്യൂസിൿമായി ഒത്തു പോകാത്ത ഗാന സംവിധാനം ..നല്ല പാട്ടുകൾ വേണം എങ്കിൽ..ആദ്യം അവ നന്നായി കൊറിയോഗ്രാഫ് ചെയ്തു കഥയിൽ കാണികൾക്കു വിഷമം ഉണ്ടാക്കാത്ത രീതിയിൽ ലയിപ്പിക്കണം.
ദൈവമേ ഇപ്പോൾ പാട്ടു തുടങ്ങുമല്ലോ 
എന്ന് കാണികളിൽ ഒരു ഭീതി ഉണ്ടാകരുത് 
രണ്ടു പ്രാവശ്യം നമ്മൾ ഈ കഥയിൽ ആകാശത്തേക്ക്  പറത്തി വിടുന്ന വിളക്കുകൾ കണ്ടു ..ആ കാഴ്ച നന്നായി.മംഗോളിയരുടെ ഒരു പുരാതന ആചാര രീതിയാണിത് . വർഷത്തിൽ ഒരു ദിവസം..തങ്ങളുടെ ആഗ്രഹം  എന്താണെന്ന് മനസിൽ വിചാരിച്ചു കൊണ്ട് ആൾക്കാർ ഇത് പോലെ വിളക്കുകൾ കത്തിച്ച ആകാശത്തേക്ക് പറത്തി വിടും..ആ ദിവസം പുഴയുടെയും കടലിന്റെയും ഒക്കെ തീരത്ത്  കച്ചവടക്കാർ ഈത്തരം വിളക്കുകൾ വിൽക്കാൻ കൊണ്ട് വയ്ക്കും.കാർത്തിക വിളക്ക് പോലെ  ദൃശ്യ ഭംഗിയുള്ള ചടങ്ങാണിത് .ആകാശത്ത് ആയിരമായിരം വിളക്കുകൾ അങ്ങിനെ ഒഴുകി നടക്കും ..കഥയിലേക്ക് ഇത് സന്നിവേശിപ്പിച്ച രീതി കൊള്ളാം 
എന്തൊക്കെയോ കൂടി പറയാൻ ഉണ്ടായിരുന്നോ ഈ കഥയിൽ എന്നൊരു സംശയം നമുക്ക് തോന്നാം ..ചിലയിടത്ത് ചില ചേരായ്കകൾ 


കുട്ടികൾക്ക് കാണിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശ കഥയാണ് ഇത് ..ദൃഢ നിശ്ചയം..ഏതു വൈതരണികളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്ത്തരാക്കും എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു 

അനാർക്കലി മരക്കാരുടെ ഗൗരി കൊള്ളാം ..നല്ല അഭിനയ രീതിയും ശാരീരിക ചലനങ്ങളും ആ കുട്ടിക്കുണ്ട് ..
അലൻസിയർ ഒരു നല്ല സ്വഭാവ നടൻ ആണ്.അനായാസമായ അഭിനയ മികവ്  കൊണ്ട് അദ്ദേഹം നമ്മെ തിലകനെ ഓർമ്മിപ്പിച്ചു ..

കാമറ അതി മനോഹരമായിട്ടുണ്ട്.അങ്ങോട്ട് പറക്കുന്ന വിമാനം..അപ്പോൾ ചേക്കേറാൻ ഇങ്ങോട്ടു പറക്കുന്ന പക്ഷികൾ ..ആ രംഗം ഒക്കെ മറക്കാൻ കഴിയില്ല..പ്രകൃതി ദൃശങ്ങൾ അതീവ ചേതോഹരമായി കാമറ ഒപ്പിയെടുത്തിരിക്കുന്നു .. ഈ   സിനിമയുടെ മികവിന് പിന്നിലെ ഒരു നല്ല പങ്ക്  ഷെഹ്നാദ് ജലാൽ എന്ന സിനിമോട്ടോഗ്രാഫറുടേതാണ് എന്ന് പറയാതെ വയ്യ.സിനിമയിലേക്ക് ഒരു കണ്ണുണ്ട് ഇയാൾക്ക് 

ഗോപി സുന്ദറിന്റെ സംഗീതം  കൊള്ളാം.എന്നാൽ ബാക് ഗ്രൗണ്ട് മ്യൂസിക്   വലിയ കോലാഹലം ആണുണ്ടാക്കുന്നത് ..
തിരക്കഥ ഏതാണ്ട് ഭദ്രമാണ് ..മുറുക്കവും ..അനായാസതയും ഉണ്ട് കഥ പറഞ്ഞു പോകുന്ന രീതിക്ക് 
എന്ന് നിന്റെ മൊയ്‌തീൻ "കഴിഞ്ഞു ..വിമാനം "ആയി.ഇനിയും നിരാശ കാമുകന്റെ വേഷമിട്ട്  

രാജുവേ 
നീ വരല്ലേ വരല്ലേ വരല്ലേ 

പത്തിൽ ഏഴു കൊടുക്കാം 
കാശ് മുതലാവും 

Directed byPradeep M. Nair
Produced byListin Stephen
Written byPradeep M. Nair
StarringPrithviraj Sukumaran
Durga Krishna
Alencier Ley Lopez
Liya Anu Varghese
Music byGopi Sundar
CinematographyShehnad Jalal
Edited byBaiju Kurup

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ