മായാനദി
ഈയിടെ ഇറങ്ങിയ സിനിമകളിൽ നമ്മെ അങ്ങിനെ കൊല്ലാതെ കൊല്ലുന്ന പ്രണയ കഥ മായനദിയിലേതാണ് .ആധൂനിക യുവത്വത്തിന്റെ പ്രണയം..സെക്സ് ..ജീവിത കാഴ്ചപ്പാടുകൾ..ഇവയെക്കുറിച്ചെല്ലാം വളരെ സുധീരമായി മാറി ചിന്തിച്ചിട്ടുള്ള സംവിധായകൻ ആണ് ആഷിക് അബു ..നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ ആണ് ഈത്തരത്തിൽ നമുക്ക് സെക്സിനെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തിൽ നിന്നും ഒരു വ്യസ്ത്യസ്ത കാഴ്ചപ്പാട് തരുന്നത് ..ബലാത്സംഗം ചെയ്യപ്പെടുന്ന പെൺ കുട്ടിയെ തന്നോട് ചേർത്ത് അവളെ പരിണയിക്കുന്ന കാമുകൻ ..അതൊരു പുതു ചിന്തയായിരുന്നു ..അതുവരെയും നായിക പിന്നീട് ആറ്റിലോ കടലിലോ ..തീവണ്ടിക്കു മുന്നിൽ ചാടിയോ ഒക്കെയായി ജീവിതം തീർക്കുകയാവും ചെയ്യുക.വീണ്ടും പദ്മരാജൻ തന്നെയാണ് തൂവാന തുമ്പികൾ കൊണ്ട് വന്നത് ..
നായകൻറെ ലിംഗം അറുത്ത് പ്രതികാരം ചെയ്യുന്ന ആഷിക് സിനിമ ...സത്യത്തിൽ മലയാളി സ്ത്രീയുടെ അഹങ്കാരം ആയിരുന്നു.തെറ്റ് ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ സ്ത്രീക്ക് അധികാരം നൽകിയ ആ സിനിമ..പിന്നീട് നിത്യ ജീവിതത്തിലും കേരളീയ വനിതയെ നന്നായി സ്വാധീനിച്ചു പിന്നീടുള്ള ന്യൂസ് കൊണ്ട് നമ്മൾ അറിഞ്ഞു
അത് കൊണ്ട് തന്നെ നമുക്കീ സംവിധാകയനോട് നന്ദി ഉണ്ടാവേണ്ടതുണ്ട് ..
ഈ സംവിധായകന്റെ സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഒരു ചെറിയ ആകാംക്ഷ ഉണ്ടായിരുന്നു .
ആഷിക് നമ്മളെ നിരാശപ്പെടുത്തിയും ഇല്ല
മായ നദി ..നമ്മോടു പറയുന്നത് ഒരു പ്രണയ കഥ മാത്രമല്ല ഒരു ഒന്നാന്തരം സസ്പെൻസ് ത്രില്ലെർ കൂടിയാണ് ..
ആധൂനിക യുവതി യുവാക്കളുടെ തുറന്നു ഇടപെടലിന്റെ കഥയാണ് ഈ സിനിമ നമ്മളോട് പറയുന്നത്
അച്ഛനില്ലാത്ത ഒരു മകളും അവളെ പറ്റിച്ചു മുങ്ങിയ കാമുകനും ..ഒരു വശത്ത് ..കള്ളനോട്ടിന്റെ കറുത്ത വ്യാപാരവും ..പോലീസും റെയ്‌ഡും ഏറ്റു മുട്ടലും കൊലപാതകവും ... മറുഭാഗത്തും ആയി നമ്മൾ രണ്ടു പാരലൽ സിനിമകൾ ആണ് കാണുന്നത് ..
ക്രൈം ബ്രാഞ്ചിലെ പോലീസ് ഓഫീസറെ കൊന്നാണ് നായകൻ നാട്ടിലെത്തുന്നത്.കയ്യിൽ കാശുള്ളത് കൊണ്ട് അവൻ കൊച്ചിയിലെത്തി പഴയ കാമുകിയെ വീണ്ടും പ്രണയിക്കാൻ ശ്രമിക്കുകയാണ്.അവൾ ക്കവനോട് വലിയ വിരോധമൊന്നുമില്ല.എന്നാൽ വളർന്നു വരുന്ന ഒരു പുതുമുഖ നായികയാണ് അവൾ .അവനുമായി വീണ്ടും കമ്മിറ്റഡ് ആവാൻ അവൾ ഒരുക്കമല്ല..അവളെയും കൂട്ടി ദുബായിലേക്ക് പോകണം എന്നാണ് അവന്റെ മോഹം ..
ഇതിനിടയിൽ അനേകം നാടകീയ മുഹൂർത്തങ്ങൾ..അതാണ് സിനിമയുടെ കഥാ തന്തു ..
കുറച്ചു ഇഴയുന്നുണ്ട് ചിലയിടത്തു
എങ്കിലും കഥ ഒരു വിധം നന്നായി പറഞ്ഞു .
ഞെട്ടിക്കുന്ന ക്ളൈമാക്‌സും ഈ കഥയുടെ പ്ലസ് പോയിന്റ് ആണ്
എന്നാൽ ടോവിനോയെ വേണ്ട വിധം ഉപയോഗിക്കാൻ ആഷിക്കിന് കഴിഞ്ഞോ എന്നത് സംശയമാണ് .നൈസര്ഗികതയാണ് പൊതുവെ ടോവിനോയുടെ ഒരു പ്രത്യേകത .ഇവിടെ പലപ്പോഴും നായക കഥാപാത്രത്തോട് അത്ര നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ് .ഒരു രംഗം തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യിച്ചു പലപ്പോഴും സംവിധായകർ അഭിനേതാക്കളുടെ പരിപ്പിളക്കാറുണ്ട് .ഇവിടെയും അങ്ങിനെ എന്തെങ്കിലും ആവും കാര്യം എന്ന് തോന്നുന്നു .അല്ലെങ്കിൽ അഭിനേതാവിനു ഭാവാഭിനയം അത്രയ്ക്കേ ഉള്ളൂ എന്ന് കരുതിയാലും കുഴപ്പമില്ല .
ചുരുക്കി പറഞ്ഞാൽ നായക കഥാപാത്രം നമ്മുടെ പ്രതീക്ഷക്കത്രക്കു അങ്ങു ഉയർന്നില്ല എന്ന് സിനിമയുടെ ഭാഷയിൽ നമുക്ക് വ്യാഖ്യാനിക്കാം
എന്നാൽ നായിക ..ഐശ്വര്യ ലക്ഷ്മി ..അടി പൊളി തന്നെ ..അത്ര നൈസര്ഗികമായാണ് വളരെ സങ്കീർണ്ണമായ ഭാവ ചേഷ്ടകൾ അവളുടെ മുഖത്തു വന്നു പോകുന്നത് .മുഖത്തു തണുത്ത വെള്ളം പോലെ നമുക്കൊരു കുളിർമ്മ തോന്നും
സാധാരണ ആഷിക് അബുവിന്റെ സിനിമകളുടെ ശക്തി ഭദ്രമായ ഒരു തിരക്കഥയാണ് ..ഇവിടെ പലപ്പോഴും തിരക്കഥ കയ്യിൽ നിന്നും വഴുതി പോകുന്നത് പോലെ തോന്നുണ്ട്..
എഡിറ്റിങ് അത്ര നന്നായി തോന്നിയില്ല ..ടോവിനോ പോലീസ് ഓഫീസറെ കൊല്ലുന്ന രംഗം തീരെ വ്യക്തതയില്ലാതെ ചിത്രീകരിക്കുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്തു എന്നാണു പോളിടെക്നിക്കിൽ പോകാത്ത എനിക്ക് തോന്നിയത് ..അങ്ങിനെ ആയിക്കോളണം എന്നില്ല കേട്ടോ
പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടെന്നും ഇല്ലെന്നും പറയാം ..
ക്യാമറയ്ക്കു ..അതിന്റെ സ്വധർമ്മം അല്ലാതെ മറ്റൊന്നും ചെയ്യാനില്ല .വെറും ക്യാമറാമാൻ സിനിമോട്ടോഗ്രാഫർ എന്ന കലാകാരൻ ആകുന്നത് സിനിമയെ ദൃശ്യമാധ്യമം എന്നതിനും അപ്പുറം ഒരു കലയാക്കി മാറ്റുമ്പോഴാണ് .ഇവിടെ സംവിധായകൻ പറഞ്ഞത് പോലേ ചെയ്യാനല്ലാതെ മറ്റൊന്നും ചെയ്യാൻ ജയേഷ് മോഹനായില്ല ..ലോക സിനിമയിലെയും മലയാള സിനിമയിലെയും പല പ്രഗത്ഭ സംവിധായകരും നല്ല ക്യാമെറമാന്മാർ ആയാണ് തങ്ങളുടെ കരിയർ തുടങ്ങിയത് എന്ന് മറക്കരുത്
മൊത്തത്തിൽ നല്ല ചിത്രം ആണ്..പക്ഷെ പലവട്ടം പറഞ്ഞ പ്രമേയമാണ്
പത്തിൽ ഏഴു കൊടുക്കാം