Wednesday, March 23, 2016

ഉരപ്പുര


വീട്ടിൽ ഉരപ്പുരയില്ല
കിഴക്കുവശത്തെ  ചാച്ച് കെട്ടിൽ ഒരു കുഴി ഉരലും ..
ഒരു ഉയർന്ന  ഉരലും അതെ ഉള്ളൂ
 ആട്ടുകല്ലും അമ്മിക്കല്ലും ..അര കല്ലും
പുറം പണിക്കാർക്ക്  കപ്പയും കഞ്ഞിയും ഒക്കെ വേവിക്കാൻ ഒരടുപ്പും ആണു പിന്നെ ചാച്ചു കെട്ടിലുള്ളത് .പരിച കപ്പയും മഞ്ഞളും കാച്ചിലും എല്ലാം ചാച്ച് കെട്ടിലാണ് കൊണ്ട് വന്നിടുന്നത്
കുഴി ഉരലു നിലത്തു കുഴിച്ചിട്ടിരിക്കും
അതിലാണ് ബേസ് കുത്തല് നടക്കുന്നത്
അതായത് പുഴുങ്ങി ഉണങ്ങിയ നെല്ല് ആദ്യം അതിലിട്ട് കുത്തും
മൂന്നോ നാലോ ഉലക്ക ഒര്മിച്ചു വീഴാവുന്ന നിലയില വലിയ വയാണ് കുഴി ഉരലിനു പതിവ്.
ഉമി കുത്തിക്കളഞ്ഞാൽ   പിന്നെ  തവിട് കളയാനായി വലിയ ഉരലിലേക്ക് ഇടും..ഉലക്കയുടെ മറു ഭാഗത്ത് പൊള്ളയാണ്.അത് കൊണ്ടാണ് ഉമി കളയാൻ കുത്തുന്നത്
വീട്ടില് ഞങ്ങൾ സ്ത്രീകളും ഒന്നോ രണ്ടോ ജോലിക്കരുമേ ഇതിനു പതിവുള്ളൂ
മില്ലുകൾ അവിടെ ഇവിടെ ഒക്കെ ആയി ത്തുടങ്ങിയിരുന്നു
ചക്കിൽ ആട്ടുന്നതും കുറഞ്ഞു .

ഓപ്പേ ..ഓപ്പേ
എന്ന കുഞ്ഞമ്മാവന്റെ ഉറക്കെ വിളി കേട്ടാണ് എല്ലാവരും ഉമ്മറത്തേക്ക് ഓടി ക്കൂടി

ആ കയ്യുള്ള കസേരയിങ്ങേടുത്തെ
എന്ന് പറഞ്ഞു അമ്മാവൻ  ഉമ്മറത്ത് കിടന്ന
കസേരയുടെ അടുത്തു എത്തി
കസേരയിൽ കിടന്ന വല്ല്യോപ്പയുടെ  തോർത്തും  മാതൃഭൂമി പത്രവും എടുത്തു അര മതിലിൽ വച്ച് അമ്മാവന കസേരയെടുത്തു പൊക്കി
എന്താടാ എന്താടാ കാര്യം
അമ്മ യുടെ സ്വരത്തിൽ ഒരു വിറയൽ ഉണ്ട്
നമ്മുടെ നാണിക്കു പേറ്റ് നോവാണ്
ഇത്തിരി കുഴപ്പം ആണ്

നാണി ..കല്യാണം കഴിഞ്ഞു വന്ന സമയത്ത് ഒരു കുന്നു മുടിയും തടിച്ചു കൊഴുത്ത ശരീരവും ആയി മദാലസ ആയിരുന്നു നാണി
കുന്നേൽ ശങ്കരന നായരേ സംബന്ധം  അപരാധമെ അവൾ ചെയ്തുള്ളൂ
എല്ലാ വര്ഷവും പേറു ..രണ്ടു കുട്ടികളുടെ മരണം ..ഇപ്പോൾ നാനി ഒരു പേക്കോലം പോലെ ആണ്
മനക്കലെ നെല്ല് കുത്താണ്  നാണിക്കു പണി
ആറാമത്തെ പേറാണ്
അവളുടെ കെട്ടിയവനൊരു ശേഷിയില്ല
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല ചെയ്യും കൂലി കൊടുത്താൽ വാങ്ങും
മനക്കലെ തിരുമേനിയുടെ ഇഷ്ട്ടക്കാരൻ  ആണ് ..അവിടെ സേവ പറഞ്ഞു നിൽക്കും .വൈകീട്ടത്തെ ശാപ്പാട് വരെ ഇല്ലത്ത് നിന്ന് തരപ്പെടുത്തും
നാനിയും ആഹാരം ഒക്കെ ഇല്ലത്ത് കൊണ്ട് നടത്തും ഇളയതുങ്ങളെ  രണ്ടിനെയും കൂടെ ഇല്ലത്തെക്കു   ക്കൊണ്ട് പോകും

പത്തു വയസിനും മൂന്നു വയസിനും ഇടക്കുള്ള ബാക്കി നാല് മക്കൾ അങ്ങിനെ അനാഥരായി
പാടത്തും വരമ്പിലും മലയിലും ആയി അലഞ്ഞു നടക്കും
പനിച്ചാൽ പനിച്ച പോലെ
വയറിളകിയാൽ അങ്ങിനെ
ചികിത്സയും ഒന്നുമില്ല
രണ്ടു പിള്ളേർ അങ്ങിനെ നോക്ക് കുറവ് കൊണ്ട് പോയതാണ്
ഊണിന്റെ നേരമാകുമ്പോൾ കൊച്ചുങ്ങൾ ഏതെങ്കിലും വീടിന്റെ അടുക്കള പ്പുരത്തു വരും ..ചോദിക്കില്ല
മിണ്ടാതെ അവിടെ ഇരിക്കും
വീട്ടിലേക്കാണ് വരുന്നത് എങ്കിൽ അമ്മ കുടുകൻ പിഞ്ഞാണം നിറയെ കഞ്ഞിയും കപ്പയും ഒക്കെ എടുത്തു കൊടുക്കും
ആ നാല് വയറും നിറച്ചേ വിടൂ
വിരശൂലയും ഗ്രഹണിയും, വലിയ വയറും, മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള യും എണ്ണ തേക്കാതെ ചെമ്പിച്ച മുടിയും ..കീറി പ്പറിഞ്ഞ വസ്ത്രങ്ങളും
ചൈൽഡ് ലൈൻ പ്രവർത്തകർ വന്നു കൊണ്ട് പോകുന്ന രീതിയിൽ അത്രമോശമാണ് ആ പിള്ളേരുടെ ജീവിതം
വൈകീട്ട് നാണി ഇല്ലത്ത് നിന്ന് പകര്ച്ച കൊണ്ട് വരും ..ഇല്ലെങ്കിൽ അന്ന് കുത്തിയ അരിക്ക് കൂലിയായി കിട്ടിയ അരി കഴുകി അടുപ്പിൽ ഇട്ടു വേഗം കഞ്ഞിയാക്കി കൊടുക്കും
വീട്ടിലെ കുളത്തിലാണ് നാണി  പിള്ളേരെ മിക്കപ്പോഴും കുളിപ്പിക്കാൻ കൊണ്ട് വരിക
സോപ്പോന്നും പതിവില്ല..കുളക്കടവിൽ ബാർ  സോപ്പ് വച്ച് ആരെങ്കിലും മറ ന്നിട്ടുണ്ടെ ങ്കിൽ അത് കൊണ്ട് നടത്തും മേൽക്കഴുകലും അലക്കും എല്ലാം.മിക്കവാറും ബാർ സോപ്പ് തേച്ചു തീർന്നാൽ അത് അലക്കു കല്ലിൽ പതിപ്പിച്ചു വയ്ക്കും .അതിലാവും ബാക്കി അലക്കെല്ലാം .
ദാരിദ്ര്യം എന്നതിന്റെ ഒരു മൂർത്ത ഭാവമാണ് മിക്കപ്പോഴും നാണിയും പിള്ളേരും
വിവരം കേട്ട ഉടനെ അമ്മ അകത്തു പോയി..പെട്ടി തുറക്കുന്ന ഒച്ച കേട്ട്..കാശെടുക്കാൻ ആകും..അമ്മയും രണ്ടാം മുണ്ട്  ഇട്ടു കൂടെ പുറപ്പെട്ടു .ഈത്തരം അവസരങ്ങളിൽ ആരും ശ്രദ്ധിക്കാതെ കൂടെ പ്പോവുക എന്നതാണ്  ഒരു ശീലം ..ആരെങ്കിലും കണ്ടാല നീ എവിടെ പ്പോകുന്നു അകത്തു കയറി പ്പോ എന്നൊരു ആക്രോശം കേൾക്കാം
ഇതിപ്പോൾ അമ്മക്ക് വളരെ അടുത്തു..എന്നാൽ പിറകിൽ ആയി ..വേഗം നടക്കുകയാണ് ..ആരെങ്കിലും നോക്കിയാല അമ്മയുടെ കൂടെ പ്പോകുന്നു എന്നെ തോന്നൂ
എങ്ങാനും കണ്ടാൽ അമ്മ ഓടിക്കും എന്ന് ആര്ക്കാണ് അറിയാത്തത്
മനക്കലെ ഉരപ്പുര ഇല്ലത്തിനോട് ചേർന്നല്ല
ഇത്തിരി മാറിയാണ്
ചെല്ലുമ്പോൾ നാണി നിലത്തു കിടക്കുന്നുണ്ട്
ഒരു തഴപ്പായിലാണ് കിടക്കുന്നത് .ഒരു കൊച്ചിന്റെ കരച്ചില കേള്ക്കാം..കാർത്ത്യായനി  അമ്മായി ഒരു കുഞ്ഞിനെ കയ്യിൽ എടുത്തു തുണി നനച്ചു വെള്ളം ഇറ്റിച്ചു ചുണ്ടി കൊടുക്കുന്നുണ്ട്
നാണിക്കു ചുറ്റും രക്തം ഒരു വലയം പോലെ പരന്നിട്ടുണ്ട്
വിളറി കൂമ്പാള പോലെ ആയിരിക്കുന്നു
ആണുങ്ങൾ രണ്ടു മൂന്നു പേർ അകത്തു കടന്നു നാണിയെ എടുത്തു പൊക്കി കസേരയിൽ ഇരുത്തി ..തല ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്നു ..രക്തം നനഞ്ഞ തുണിയിൽ നിന്നും തുള്ളികൾ അമ്മാവന്റെ തോളിലെ തോർത്തു മുണ്ടിൽ വീഴുന്നുണ്ടായിരുന്നു
കൂടെ പ്പോകുന്നത് ആരാക്കെയാണ് എന്നറിയില്ല..കവലക്ക്‌ ചെന്നാൽ ഗോവിന്ദന്റെ കാര് കിട്ടും ..പിന്നെ ഒരു നാല് മൈൽ പോയാൽ  ഒരു സർക്കാർ ആശുപത്രിയുണ്ട്‌ ..അവിടെ അഡ്മിറ്റ്‌ ചെയ്യാം ..അവിടെയും കൂടിയില്ലെങ്കിൽ പിന്നെ കോട്ടയം മെഡിക്കൽ കോളേജ് ആണ് ശരണം
നാണി പതുക്കെ ഞരങ്ങുന്നുണ്ട് .
അമ്മ അവരുടെ കെട്ടിയവന്റെ കയ്യില എന്തോ തിരുകി വൈക്കുന്നത് കണ്ടു

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ആത്തോലും ചില പെണ്ണുങ്ങളും മാത്രമായി അവിടെ
ആത്തോലിനാകെ  നീരസമാണ് .ഇനി പുണ്യാഹം തളിക്കണം ..ഇല്ലത്തും ഉരപ്പുരയിലും ..രക്തം വീണു ഉണ്ടായതെല്ലാം കഴുകി വെടുപ്പാക്കണം
അവർ എന്തൊക്കെയോ പിറു പിറുത്തു അകത്തേക്ക് പോയി
അപ്പോഴാണ്‌ അമ്മ ചുറ്റും നോക്കിയത് കൂവലത്തിൽ വന്നിരിക്കുന്ന ഒരു ഹിത്ര ശലഭത്തെ പിടിക്കാൻ അനങ്ങാതെ മുന്നോട്ടു നീങ്ങുക ആയിരുന്നു .
കൊച്ചെ ""
ഞെട്ടി പ്പോയി
നീയിവിടെ എന്തെടുക്കാ "
അമ്മേടെ കൂടെ വന്നു ""
അമ്മ ഞെട്ടി ത്തറിക്കുന്നതു കണ്ടു കൊചെന്തോക്കെ കണ്ടു കാണുമോ ആവോ എന്നൊരു ആധി മുഖത്തു തെളിയുന്നു
 തല്ലുന്നത് പതിവല്ല
വേഗം വന്നു കൈക്ക് പിടിച്ചു വീട്ടിലേക്കു വേഗം നടന്നു
വൈകീട്ടയപ്പോഴേക്കും വിവരം കിട്ടി
നാണി  പോയി
വയറ്റിൽ ഒരു കൊച്ചു കൂടി ഉണ്ടായിരുന്നു
അതിനെ കിട്ടി .ഒരു ആൺ കുട്ടി
വയറ്റിൽ ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന് ആരും അറിഞ്ഞില്ല
അങ്ങ് ചെല്ലുമ്പോഴേ പൾസ്  ഒക്കെ വളരെ വീക്ക് ആയിരുന്നുവത്രേ
രണ്ടാമത്തെ കുഞ്ഞിനെ കൊടിലു  കൊണ്ട് വലിച്ചെടുത്തു എന്നാണ് കേട്ടത്
ആ കുഞ്ഞുങ്ങള വളർന്നത്‌ വലുതായതും എല്ലാം വേറെ കഥയാണ്
ഉര പ്പുര എന്നത് ഒരു ദുരന്തമാണ് എന്ന്
സ്ത്രീയുടെ പട്ടട ആണെന്ന് ഒക്കെ തോന്നിയത് പിന്നീടാണ്
പിന്നെയും വളരെ ക്കഴിഞ്ഞു
ഇഷ്ട്ടിക ക്കളങ്ങളിൽ കട്ട കമത്തുന്ന സ്ത്രീകളെ കണ്ടപ്പോൾ
പൊരി വെയിലത്ത് ചട്ടിയിൽ കല്ലുമായി നില കയറുന്ന ചുമട്ടു തൊഴിലാളി സ്ത്രീകളെ കണ്ടപ്പോൾ
ഒരു കുഞ്ഞിനെ ചുമലിൽ വലിച്ചു കെട്ടി നഗരത്തിൽ പിച്ച തെണ്ടുന്ന അന്യ സംസ്ഥാന ത്തൊഴിലാളികളെ കണ്ടപ്പോൾ
നഗര കുല വധുക്കളുടെ കണ്ണീരു വീണു ചുവന്ന കണ്ണുകൾ കണ്ടപ്പോൾ
അമ്ദ്യപനായ ഭാര്താവിനോട് അരി വാങ്ങാൻ 100 രൂപ ചോദിക്കുന്ന ജോലി ഇല്ലാത്ത വീട്ടമ്മയെ കണ്ടപ്പോൾ
ഒക്കെ ഈ ഉരപ്പുരയാണ് ഓര്മ്മ വന്നത്
നീറി നീറി വെന്തു പൊരിഞ്ഞു അലിഞ്ഞു ശവത്തിലും താഴെ ആയി ജീവിക്കുന്ന അനേകം ആധുനിക  സ്ത്രീകളുടെ നരകം
മറ്റൊരു സ്ഥലം ..മറ്റൊരു പുര
ഊട്ടി ക്കുടിക്കുന്ന സമൂഹവും കുടുമ്പവും..എല്ലാം പഴയത് പോലെ തന്നെ

No comments:

Post a Comment