Friday, October 23, 2015

ദളിതർ പട്ടികളോ


കേന്ദ്ര മന്ത്രി ദളിതരെ പട്ടികളോടുപമിച്ചത്‌ കേരളീയർക്ക് വലിയ വിഷമം ഉണ്ടാക്കി
വിദേശ മാദ്ധ്യമങ്ങളും ദേശീയ മാദ്ധ്യമങ്ങളും അത് വലിയ ചര്ച്ച ആക്കി.
സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണു രാജ് നാഥ സിംഗ് നമ്മുടെ മുൻ പട്ടാള മേധാവിയോടു ആവശ്യപ്പെട്ടത്

ശശി തരൂർ ..റെയിൽവേയിലെ ദളിതരുടെ സാന്നിധ്യം കൊണ്ട് പൊറുതി മുട്ടി അവരെ കന്നാലികൾ എന്നാണു
വിശേഷിപ്പിച്ചത്‌
ഈ രണ്ടു വാചകങ്ങളും കൂട്ടി വായിച്ചു നോക്കൂ
അത് കോണ്‍ഗ്രെസ് കാരന്റെ വാചകം അല്ല
ബിജേപ്പി കാരന്റെ വാചകം അല്ല
മരിച്ചു ധനിക ഉദ്ധത വർഗ മുന്നോക്ക ജാതിക്കാരന്റെ സഹജ ചിന്ത യാണ്
സ്കൂളിൽ പോയിട്ട് വന്നാൽ കുളിച്ചിട്ടു മാത്രം അവർ മക്കളെ അകത്തു കയറ്റൂ
കാരണം എങ്കണ്ട ജാതിക്കാരുടെ കൂടെ ഇരുന്നിട്ട് വരുന്നതാണ് പിള്ളേർ
ഉത്തര ഭാരതീയന്റെ ജാതി ചിന്ത അത്ര ചെറു പ്രായത്തിലെ അവനിൽ വേരൂന്നി യതാണ്
വെളുത്തവന്റെ, ജമീന്ദാറുടെ ,ഭൂമി ഉടയോന്റെ ,ബ്രാഹ്മണന്റെ ഔധ്യത്യം ആണത്
അത് പിഴുതു മാറ്റാൻ കൊണ്ഗ്രെസിന്റെ കപട സെക്കുലാറിസത്തിനോ,ബിജെപ്പിയുടെ ഹൈന്ദവ അജെണ്ടക്കോ ,ഭരണ ഘടനയിൽ സ്വയം ദളിതനായ അംബെദ്ക്കർ എഴുതി വച്ച സംവരണ നിയമങ്ങൾക്കോ കഴിയില്ല
 എന്നാൽ നിയമ പരിരക്ഷയോ സംവരണമോ ..
ഒന്നും ..ഒന്നും തന്നെ

ഈ അഗണ്യ ജന കോടികളുടെ സംരക്ഷണയ്ക്ക് ഉതകുന്നില്ല

 .ക്രിസ്ത്യൻ മിഷ നറിമാർ ആണ് അവിടെ എന്തെങ്കിലും ഈ ദളിതർക്ക്‌ വേണ്ടി ചെയുന്നുള്ളൂ
അവര്ക്ക് തൊട്ടു കൂടായ്മ്മയും അയിത്തവും ഇല്ല..
ബാക്കി എല്ലാവര്ക്കും..സര്ക്കാരിനും സർക്കാർ നിയമിച്ച ഉദ്യോഗസ്ഥർക്കും ഒക്കെ ഇവരെ കണ്ണെടുത്താൽ കണ്ടു കൂടാ..അയിത്തം ഭയന്ന് തന്നെ 
 ഭാരതം ഭരിചിരുന്നവർ നമ്മൾ എല്ലായ്പ്പോഴും കേൾക്കുന്നത് പോലെ വലിയ അഴിമതിക്കാർ മാത്രമായിരുന്നില്ല..ആ അഗണ്യ കോടികളെ രക്ഷിക്കണം എന്ന് യഥാർഥത്തിൽ ആഗ്രഹിച്ചിരുന്നവർ കൂടിയാണ്.എന്നാൽ സർക്കാരുകൾ കാലാ കാലങ്ങൾ ആയി കൊണ്ട് വരുന്ന എല്ലാ ക്ഷേമ പദ്ധതികളും എല്ലാ ക്ഷേമ പ്രവർത്തനങ്ങളും എത്തുന്നത് ശക്തരും സമ്പന്നരും ആയ ദല്ലാള ന്മാരിലും ഭൂവുടമകളിലും ആണ് എന്നതാണ് സത്യം..ഇവരിലേക്ക് എഴുത്തും വായനയും എത്തിക്കാൻ കഴിഞ്ഞാൽ അതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പുണ്യം ..അത് പോലും സാധ്യമല്ല...കേരളത്തിലെ ഒരു ജില്ലയുടെ അത്ര വരും ഒരു ശരാശരി ജമീന്ദാറുടെ ഭൂമിയുടെ വിസ്തീർണ്ണം .ജോലിക്ക് പോകാൻ ഉള്ള ഗ്രാമീണന്റെ എളുപ്പം നോക്കിയാണ്.ഗ്രാമങ്ങൾ സൃഷ്ട്ടിക്കപ്പെടുന്നത് തന്നെ .അവർക്കായി സ്കൂളുകൾ ഇല്ല..അവർ പഠിക്കുന്നതും തന്നെ ചോദ്യം ചെയ്യുന്നതും ഇവര്ക്ക് ചിന്തിക്കാനേ കഴിയില്ല .
സ്വ ഗ്രാമം അവരെ അത്രയേറെ പീഡിപ്പിക്കുകയാണ് .പൊതുക്കിണറ്റിലെ ജലം എടുക്കുന്നതിനാണ് ഇവർ ഏറ്റവും അധികം മർദിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും .പാവങ്ങൾ മുന്നോക്ക ജാതിക്കാര് എല്ലാം ഉറങ്ങുന്നത് വരെ കാത്തിരിക്കും .എന്നിട്ട് വന്നു ജലം എടുക്കും ..മിക്കപ്പോഴും അർദ്ധ രാത്രിക്ക് ശേഷം മാത്രമേ അവർ അതിനു മുതിരാറുള്ളൂ .പിടിക്കപ്പെട്ടാൽ കൊന്നു കളയും .അവർക്കതറിയാം .എന്നാൽ എവിടെ നിന്നെങ്കിലും വെള്ളം കുറച്ചെങ്കിലും കൂടാതെ കഴിയില്ലല്ലോ
ജാതീയ ഉച്ച നീചത്വങ്ങൾ നീതിയുടെ എല്ലാ സീമകളും ഉല്ലംഘിച്ചു ഇവിടെ അഴിഞ്ഞാടുകയാണ്
പത്തു ഗ്രാമങ്ങൾക്കു ഒരു സ്കൂൾ എന്നൊക്കെയാണ് ഇപ്പോഴുള്ള കണക്കു
ഒരു കുട്ടി 10 മണിക്കൂർ നടന്നാലേ സ്കൂളിൽ എത്തൂ
എത്ര കുട്ടികൾക്ക് അങ്ങിനെ പഠിക്കാൻ കഴിയും
അതെ അവൻ പഠിക്കുന്നില്ല..അവനു ഒരു സ്വത്തും ഇല്ല
ആരോഗ്യം ഇല്ല
നല്ല ഭക്ഷണം ഇല്ല
എന്നല്ല ഭക്ഷണമേ മിക്കപ്പോഴും ഉണ്ടാകാറില്ല
അങ്ങിനെ നൂറു ദിവസം ജോലി മുന് സര്ക്കാര് ഗ്രാമീണ സ്ത്രീകൾക്ക് നല്കാൻ ശ്രമിച്ചു
അത് ഈ ജമീന്ദാർ മാരുടെ കയ്യിൽ പെടാതിരിക്കാൻ കൂലി ബാങ്കിൽ ഇട്ടു കൊടുത്തു
എന്നാൽ ആ ബാങ്ക് അക്കൗണ്ട്‌ ..ചെക്കുകൾ അടക്കം മദ്ധ്യ വർത്തികളുടെ കയ്യിൽ തന്നെ എത്തിചെരുകയാണ്
ഭൂവുടമകളും ,ഹുണ്ടിക ക്കാരനും ആണ് ഇവരുടെ വരുമാനം കൂടുതലും വാങ്ങി കൂട്ടുന്നത്‌
അച്ഛൻ ഭൂവടമോയോടു 5000 രൂപ കടം വാങ്ങി ..കൂലി മുഴുവനും പലിശയിൽ ജന്മിക്കു തന്നെ പോയി
മകൻ,പിന്നെ അവന്റെ മകൻ ,പിന്നെ  അവന്റെ മകനും ഈ  ഭൂവടമകളുടെ വെറും അടിമകൾ ആയി തീരുകയാണ് .(bonded ലേബർ ) വെറും അടിമകൾ
 .എവിടെയും ഇടതു പക്ഷം മാത്രമണ്‌ ഇവരുടെ സംരക്ഷകർ
എന്നാൽ ഇടതു പ്രസ്ഥാനങ്ങളെ ...സവർണ്ണ മേധാവിത്വങ്ങൾ ..അവരുടെ പാർട്ടികൾ... കോണ്‍ഗ്രെസ് ആയാലും ബി ജെ പിയായാലും ഭയക്കുകയാണ്..ഈ ദളിതരെ പ്പോലെ തന്നെ അവർ നമ്മളെ ഒഴിവാക്കുകയാണ്ഭാരതത്തിന്റെ മുഖത്തെ കറുത്ത വൃണങ്ങൾ ആണിവർ ..കൂട്ടത്തോടെ  സ്വ ഗ്രാമങ്ങളിൽ നിന്നും പലായനം ചെയ്യുകയാണ് ഈ നിസ്സാരന്മാർ .വീട്ടിലെ കുറച്ചു  സാധനങ്ങളും തുണികളും കയ്യിലെടുത്തു അവർ അടുത്ത തീവണ്ടി ഓഫീസിലേക്ക് നടക്കുന്നു  .മൂന്നോ നാലോ ദിവസം നടന്നാലേ എത്തൂ ഒരു തീവണ്ടിയാപ്പീസിൽ ..എങ്കിലും ഇവർ ഗ്രാമം ഉപേക്ഷിക്കുകയാണ്
കേരളത്തിലെ ഗ്രാമങ്ങളിൽ ,ഭാരതത്തിലെ വലിയ പട്ടണങ്ങളിലെ ചേരികളിൽ വന്നടിയുന്നു ഈ ഉത്തര ഭാരത ദളിതർ .....
ഒരു തീവണ്ടിയിലെ ബോഗിയിൽ അടുക്കി ക്കൊണ്ട് വന്ന ചെറു കുരുന്നുകളെ ഓർമ്മയില്ലേ
അച്ഛനമ്മമാർ തങ്ങൾക്കുള്ള അവസാനത്തെ തുട്ടു പോലും കൊടുത്ത് മക്കളെ ഈ ദല്ലാൾമാരുടെ കൂടെ അയക്കുകയാണ്
ആ നിസാഹയത നമ്മൾ കാണുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ല
നമുക്കതിൽ ഒന്നും ചെയ്യാനില്ല
ഇരുളിന്റെ ഗുഹയിലേക്ക് നടക്കുന്ന ഈ ഉന്നത വംശജർ ഒരിക്കലും ഈ കറുത്തവരെ നട്ടെല്ല് നിവൃത്തി ജീവിക്കാൻ അനുവദിക്കില്ല
കേന്ദ്ര മന്ത്രി പറഞ്ഞത് ഒരു വലിയ നേരാണ്
പട്ടിയുടെ വില പോലും ഈ ദളിത ജനങൾക്ക് ആ വരേണ്യ വർഗം നൽകിയിട്ടില്ല
ഇരുണ്ട യുഗം തീരും ..പ്രകാശം പരക്കും നമ്മുടെ ഗ്രാമങ്ങൾക്ക് മേൽ എന്ന് നമുക്ക് പ്രത്യാശിക്കാം

No comments:

Post a Comment