Saturday, October 26, 2013

വീണ്ടും ഞാൻ പറയുന്നു ഇതൊരു സങ്കൽപ്പ കഥയാണ്

വീണ്ടും ഞാൻ പറയുന്നു ഇതൊരു സങ്കൽപ്പ കഥയാണ്
ഇതൊരു സങ്കൽപ്പ കഥയാണ്
ഇങ്ങനയുള്ള ഒരു മിസ്സും ഈ കേരളത്തിൽ ഇല്ല
ഇങ്ങനെ ഉള്ള ഒരു കുട്ടിയും ഈ സ്കൂളിൽ ഇല്ല
ഇങ്ങനെ ഉള്ള ഒരു സ്കൂളും ഈ കേരളത്തിൽ ഇല്ല
ആര്ക്കെങ്കിലും ആരോടെങ്കിലും സാദൃശ്യം തോന്നി എങ്കിൽ അത് യാധർധ്യ മാവാം
കാരണം എല്ലാ സ്കൂളിലും വട്ടുള്ള ഒരു ടീച്ചർ എങ്കിലും കാണും

പത്തിൽ എഴുപത്തി അഞ്ചു ശതമാനം മാർക്ക്കിട്ടിയാണ് ദേവ പ്രിയ ജയിച്ചത്‌ .
അവളും അമ്മയും അനുജത്തിയും വീട്ടു ജോലിക്കാർ ആണ്
വയസായ അമ്മൂമ്മയും കരൾ രോഗം കൊണ്ട് കഷ്ട്ടപെടുന്ന അച്ഛനും ..നല്ല അസ്തമ രോഗിയായ അമ്മയും ....ഒത്തിരി അലച്ചിൽ ഉള്ള കുടുമ്പം
പത്തു വയസിൽ ദേവ അയലവക്കത്തെ മിറ്റം അടിചു വാരാൻ പോയാണ് ജോലി തുടങ്ങിയത് .
ഒരു കൊച്ചു മിറ്റമല്ലേ ഒന്നടിച്ചു കൊടുത്തിട്ട് വാടീ എന്നാണ് അമ്മ പറഞ്ഞത്
ഒരു മൂന്നു വീടിന്റെ അപ്പുറത്താണ് ..വലിയ ഒരു വീട്.കാര്യമായി മിറ്റം ഒന്നുമില്ല എന്നാൽ ഒരു ഊക്കൻ പട്ടിയുണ്ട് അവിടെ ബ്രൂണോ
അത് മുറ്റം മുഴുവൻ കാഷ്ടിച്ചു നാശമാക്കി വൈക്കും .അത് മുഴുവൻ കോരി കളഞ്ഞു വേണം അടിക്കാൻ ചിലപ്പോൾ ബ്രൂണോ ശര്ദിച്ചും വൈയ്ക്കും വീടിന്റെ ഭിത്തിയിൽ മുഴുവൻ ആ പട്ടി മൂത്രമോഴിച്ചും വച്ചിട്ടുണ്ടാവും .ഒരു വല്ലാത്ത മണമാണ് ആ മൂത്രത്തിന് ..അത് വെള്ളമൊഴിച്ച് കഴുകണം
അഞ്ഞൂറു രൂപയാണ് ശമ്പളം .മിക്കവാറും ആ മുറ്റമടിച്ചു കഴിയുമ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിട്ടുണ്ടാവും
ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞാലും അവൾക്കു കഴിക്കാൻ കഴിയില്ല അത്രക്കും പട്ടിക്കാട്ടത്തിന്റെയും മൂത്രത്തിന്റെയും മണമാകും ശരീരം മുഴുവൻ .തരുന്ന ഭക്ഷണം വേണ്ട എന്നും പറയരുത് എന്ന് അവൾക്കറിയാം
അമ്മക്ക് എങ്ങിനെയും തികഞ്ഞു പറ്റുന്നില്ല ചിലവുകൾ
അന്ന് അമ്മയുടെ അമ്മയും കൂടെ ഉണ്ടായിരുന്നു അമ്മൂമ്മക്ക് ശരീരം മുഴുവൻ വിറ യാണ് തലയ്ക്കു അമർത്തിയാൽ വിറയ്ക്കുന്ന പാവക്കുട്ടിയെ പോലെ വിറച്ചു വിറച്ചു അങ്ങിനെ ഇരിക്കും .ഓർമ്മ ഒട്ടും ഇല്ല
ഉറക്കവും ഇല്ല .അമ്മൂമ്മയുടെ ചികിത്സ തന്നെ നല്ലൊരു തുകയാകുമായിരുന്നു .ദേവയുടെ കാശു കൊണ്ട് അത്രയും ആയല്ലോ എന്നായിരുന്നു
എന്നാലും നേരത്ത കയ്യും കാലുമായി വിളറി വെളുത്തു നിറഞ്ഞ കണ്ണുമായി ദേവ ഒരു പത്രത്തിൽ ചോറുമായി വരുന്നത് അമ്മയെ നന്നായി വിഷമിച്ചിരുന്നു അവർക്ക് ഒരു തട്ട് പത്രം ഉണ്ട്.അതിൽ ദേവക്കും അനിയത്തിക്കും ഉച്ചക്ക് ഉണ്ണാൻ ചോറും എന്തെങ്കിലും രണ്ടു കൂട്ടം കറിയും ഉണ്ടാകും
ദേവയും ദേവിയും അത് കൊണ്ടാണ് വര്ഷങ്ങളോളം ഉച്ചക്ക് ഊണ് കഴിച്ചിരുന്നത്
സ്കൂളിൽ ഉച്ച ഭക്ഷണം അന്നൊന്നും ഇല്ലായിരുന്നല്ലോ.
സ്കൂൾ തുറക്കുമ്പോൾ അവർ ദേവക്കും ദേവിക്കും രണ്ടു ജോഡി ഉടുപ്പും വാങ്ങി കൊടുക്കും .
ഓണത്തിനു ഭംഗിയുള്ള ഒരു ഉടുപ്പോ വളർന്നപ്പോൾ ഒരു ചുരിദാറോ അവർ വാങ്ങാൻ മറന്നില്ല .വലിയ ക്ലാസിൽ ആയപ്പോൾ അതനുസരിച്ച് ദേവക്കു അവിടെ ചെയ്യേണ്ടുന്ന ജോലികളും കൂടി
വീട്ടിൽ അടുക്കള ജോലിക്കാരി പോയപ്പോൾ അവർ ദേവയെ അടുക്കള യിലേക്ക് കൂട്ടി ..രാവിലെ പഠിക്കാൻ ഉള്ളത് പഠിച്ചു കഴിഞ്ഞാൽ ചെന്ന് അവിടുത്തെ മുഴുവൻ ജോലിയും കഴിച്ചു ചോറും എടുത്തു അവൾ വേഗം പോരും വീട്ടിൽ വന്നു കുളിച്ചു സ്കൂളിലേക്ക് ഓടും....
സർക്കാർ സ്കൂളിന്റെ പരാധീനതകൾ,അക്കാമ്മ ചേച്ചിയുടെ വീട്ടിലെ പണിത്തിരക്ക് അമ്മൂമ്മയുടെ മരണം..എല്ലാം ദേവയുടെ പരീക്ഷയെ നേരെ തന്നെ ബാധിച്ചു
റിസൾട്ട്‌ അറിഞ്ഞപ്പോൾ അക്കാമ്മ ടീച്ചർ അവൾക്കു ഒരു ചെറിയ മാല കൊടുത്തു .ഒരു പവനെ ഉണ്ടായിരുന്നുള്ളൂ
വാരിയ പട്ടി തീട്ടത്തിന്റെ ചർദിലിന്റെ എല്ലാ കൈപ്പും ദുർഗന്ധവും അതിൽ തീർന്നു എന്ന് തന്നെ പറയാം .അവൾക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി .രാവിലെ ത്തെ പണി കഴിഞ്ഞാൽ പിന്നെവെക്കേഷൻ കിടക്കുവല്ലേ
ചെമ്മീൻ കമ്പനിയിൽ മീറ്റെടുക്കാൻ ചേർന്നത്‌ അങ്ങിനെയാണ്
ചെമ്മീൻ വരുന്നത് അനുസരിച്ചേ ജോലിയുള്ളൂ
എന്നാൽ അവളുടെ കൊച്ചു കയ്യു അഴുകി പോയി എന്ന് തന്നെ പറയാം
എ പ്പോഴും ഐസു വെള്ള ത്തിൽ മുങ്ങി മുങ്ങി കയ്യ് അങ്ങിനെ വീർത്തു ..
വിരലുകൾ ക്കിടയിൽ അഴുകി ..അവൾ ആകെ കുഴഞ്ഞു .എന്നാൽ ജോലി നിർ ത്താനും പറ്റില്ല ഒരു കിലോ മീറ്റിനു ഇരുപതു രൂപ വരെ കിട്ടും
പത്തും ഇരുപതും കിലോ മീറ്റെടുക്കാൻ ഒരു ബുധിമുട്ടുമില്ല താനും
ആറായിരം രൂപ കിട്ടി .
ഒരുമിച്ചു .
കാനറ ബാങ്കിൽ അക്കാമ്മ ചേച്ചിയാണ് ഒരു അകൌണ്ട് തുടങ്ങി തന്നത്
കാര്യമുണ്ടായില്ല.
പിറ്റേന്ന് അച്ഛന് മഹോദരം കലശലായി..ജെനെറൽ ആശുപത്രിയിൽ പോയി..എട്ടു ദിവസം കിടന്നു..ആ രൂപ മുഴുവനും ആവിയായി തീർന്നു
ജീവിതം നരകമാണ്,അലച്ചിൽ ആണ് എന്നൊക്കെ അമ്മയ്ക്കും മക്കൾക്കും നന്നായി തോന്നിയിരുന്നു .നന്നായി ജോലി എടുത്തു അഷ്ട്ടിക്കു വക ഉണ്ടാക്കാൻ അധ്വാനിക്കുക ..അതായിരുന്നു ജീവിതം ..
സമുദായത്തിന്റെ സ്കൂളിൽ പ്ലസ് 2 പഠിക്കാൻ ചേർന്നപ്പോഴാണ് .നരകം എന്ത് അവൾ യഥാർഥത്തിൽ അറിഞ്ഞത്.അവരുടെ സമുദായത്തിനു കേരളത്തിൽ ഏതാണ്ട്  നാനൂറു സ്കൂളുകൾ ഉണ്ടായിരുന്നു .ആ ഗ്രൂപ്പിന്റെ  ഒരു പ്രെസ്റ്റീജു സ്കൂളിൽ ആയിരുന്നു ദേവ കാലക്കേടിന് ചെന്ന് ചേർന്നത്‌ .
തൊണ്ണൂറു ശതമാനം മേലെ മാര്ക്കുള്ള കുട്ടികൾ ആയിരുന്നു കൂടുതലും
.ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പണമുള്ള മാതാ പിതാക്കളുടെ അതി സമർഥരായ വിദ്യര്ധികളുടെ ഇടയിൽ  ദേവപ്രിയയും .
അവൾക്കു ശരീരത്തിന് ഒരു വല്ലാത്ത നാറ്റം ഉണ്ട് എന്ന് കൂട്ടുകാരികൾ മനസിലാക്കിയിരുന്നു .അത് സത്യവും ആണ് ..അധ്വാനിക്കുന്നവന്റെ വിയർപ്പിനു സുഗന്ധം ആവാൻ വഴിയില്ലല്ലോ .അത് കൊണ്ട് മാത്രം അവൾ അവിടെ
 ഭൂമിയോളം താഴ്ന്നു ,ചെറുതായി ,ചുരുങ്ങി ചൂളി അപമാനിക്കപെട്ടു
ഓരോ ദിവസവും .ഓരോ കാര്യത്തിന് ..എന്നും ഒരു കാര്യം ഉണ്ടാവുകയും ചെയ്യും
ഇത്ര വൃത്തികെട്ട ടീച്ചർമാർ ലോകത്തിൽ ഉണ്ട് എന്നവൾ അറിഞ്ഞത് സ്മിത റ്റീച്ചറിനെയും അഞ്ജലി മിസ്സിനെയും പരിചയപെട്ട ശേഷം ആണ്
വന്ന അന്ന് തന്നെ അഞ്ചു  മിസ്‌ തന്നെ ഒന്ന് നോക്കി
മുടിയിൽ എണ്ണ പുരട്ടുന്ന പതിവൊന്നും ഇല്ലേ ..എന്നായിരുന്നു ആദ്യത്തെ ചോദ്യം തന്നെ
സത്യത്തിൽ കരണത്തു അടി കൊണ്ട് പോലെ ഒന്ന് ചുളുങ്ങി പോയി .
വെളിച്ചെണ്ണ തീര്ന്നിട്ടു പത്തു പതിനഞ്ചു ദിവസം ആയിരുന്നു .സ്കൂൾ ഫീസും മറ്റും മറ്റും ആയി അമ്മക്ക് നിൽക്ക ക്കള്ളി ഇല്ല .കുറച്ചു പാമോയിലു കൊണ്ട് അങ്ങിനെ തട്ടി മുട്ടി കഴിയുകയാണ്.
തലേന്നും കൂടി മീറ്റെടുക്കാൻ പോയ താണ്.ചെമ്മീൻ വെള്ളത്തിന്‌ ഒരു ചീഞ്ഞ മണമാണ്‌.സോപ്പിട്ടു മുടി നന്നായി കഴുകി .രണ്ടു പ്രാവശ്യം .
നേരം വെളുത്തപ്പോൾ നന്നായി പാറി കിടന്നു
കുപ്പിയിൽ ഇത്തിരി പാമോയിൽ ഉണ്ടായിരുന്നു.എന്നലതു കൊണ്ട് മുടി മിനുക്കാൻ ഒരു ഭയം..എങ്ങാനും മുടി കൊഴിഞ്ഞാലോ.ഇത്തിരി വെള്ളം പുരട്ടി ഒതുക്കി രണ്ടായി പകുത്തു കെട്ടിയാണ് വന്നത്.
എങ്കിലും മുടിയിൽ തീരെ എണ്ണയില്ല .പാറി പറന്നാണ് ഇരിക്കുന്നത്
ഒന്നും മിണ്ടിയില്ല.തല തന്നെ താണ് പോയി .
അത് അപമാനങ്ങളുടെ ഒരു തുടക്കം മാത്രം ആയിരുന്നു
ഉടുപ്പ് തേച്ചില്ല എന്ന് പറഞ്ഞു ഒരു ദിവസം മുഴുവൻ അവർ ദേവയെ പുറത്തു നിർത്തി
പിന്നെ പിന്നെ അവൾ അക്കാമ്മ ചേ ച്ചിയുടെ വീട്ടിൽ കൊണ്ട് പോയി യൂണിഫോം തേക്കുന്നത് പതിവാക്കി .എന്നാൽ അത് കൊണ്ടും ആകുന്നില്ലല്ലോ
പിന്നൊരു ദിവസം അവൾക്കു യൂണിഫോം ഉണങ്ങി കിട്ടിയില്ല ..എന്തും വരട്ടെ  എന്ന് കരുതി കുറെ തേച്ചു ഉണക്കിയ നന ഞ്ഞ യൂണിഫോം ഇട്ടു അവൾ സ്കൂളിൽ ചെന്നു
അന്നു എഴുനെല്പ്പിച്ചു നിർത്തി സ്മിത ടീച്ചർ പറഞ്ഞ വാക്കുകൾ അവൾക്കു താങ്ങാൻ പോലും ആവാത്തതായിരുന്നു .ദേവ വാവിട്ടു കരഞ്ഞു പോയി
അതിനു അമ്മയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു വിട്ടു അവർ
അങ്ങിനെ ഉറക്കെ കരഞ്ഞു കൂടത്ത്രെ
അതിനു തലേ ആഴ്ചയാണ് നിശബ്ദയായി ടീച്ചര് വഴക്ക് പറയുന്നത് കേട്ട് നിന്ന ചമേലി ദാസിനെ അവർ പുറത്തു അയച്ചത്
അവൾക്കു വികാരങ്ങൾ ഇല്ല എന്നായിരുന്നു അന്നു മിസ്സിന്റെ പരാതി
ഹോം വർക്ക്‌ ചെയ്യാതെ ചെന്ന അന്നാണ് അവൾക്കു ക്ലാസിലെ

ബെഞ്ചിനിടയിൽ മുട്ട് കുത്തി നിൽക്കേണ്ടി വന്നത്
മൂന്നു മണിക്കൂർ നിരന്തരം ഈ വൃത്തി കെട്ടവളുടെ ക്ലാസ്സ് ആണല്ലോ എന്നോർത്തു എല്ലാവരും ഭയന്നു .
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ദേവ ബോധം കെട്ടു പോയി
അവളെ കുട്ടികൾ എല്ലാം കൂടി എടുത്തു പുറത്തു കൊണ്ട് പോയി
വെള്ളം മുഖത്ത് തളിച്ച് ഉണർത്തി . പ്രിൻസിപ്പൽ അവളെ വീട്ടിൽ അയച്ചു
അവൾക്കു നടക്കാൻ പോലും വയ്യാതെ ആയി പോയിരുന്നു
സ്കൂളിൽ നിന്നും ഒരു പ്യൂണ്‍ അവളെ ഒരു ഓട്ടോ റിക്ഷയിൽ വീട്ടിൽ കൊണ്ടാക്കി
ദാരിദ്ര്യവും രോഗവും ആണ് ജീവിതത്തിലെ ഏറ്റവും വലിയ ശാപങ്ങൾ എന്നായിരുന്നു ദേവ അന്നുവരെ കരുതിയിരുന്നത്
എന്നാൽ അവൾക്കു അന്ന് മനസിലായി ധനികരുടെ
 ഈ സ്കൂളിലെ ഭ്രാന്തരായ റ്റീചർമാരാണ്ജീവിതത്തിലെ തീക്കുരിപ്പുകൾ എന്ന്
തനിയെ മുളച്ചു പൊന്തി പഴുത്തു പൊട്ടി വൃണമാകുന്ന കുരിപ്പുകൾ
വീട്ടു ജോലിക്കാരിയാണ് എന്നത് ദേവയെ വളരെ മോശമായി കാണാൻ രണ്ടു പേര്ക്കും ഒരു കാരണമായി .
ഒരു അലോഹ്യം ഉണ്ടായിരുന്നു അവളോട്‌
കൂട്ട് കൂടാൻ എല്ലാവര്ക്കും ഒരു സങ്കോചം
അവൾ അവരുടെ കൂട്ടത്തിൽ പെട്ടതല്ല എന്നൊരു മനോഭാവം ..
പൊതുവെ ദേവ തനിയെ തന്നെ ആയിത്തീർന്നു
പറ്റില്ലെങ്കിൽ ഇട്ടിട്ടു പോടീ എന്ന് മിസ് പല പ്രാവശ്യം പറഞ്ഞിട്ടും ക്ലാസിനു പുറത്തു അക്കിയിട്ടും അവൾക്കു പിറ്റേ ദിവസവും തല കുനിച്ചു ചെല്ലേണ്ടി വന്നു
ഫീസ് വൈകുന്ന മാസങ്ങളിൽ അവൾക്കു എല്കേണ്ടി വന്ന്ന അപമാനങ്ങൾക്ക്  കയ്യും കണക്കും ഇല്ലയിര്ന്നു
ഒരു മാസംഅവരുടെ  ക്ലാസ് ലീഡ ർ പ്രതീക്ഷ ,ദേവയുടെ വിഷമം  സഹിക്കാൻ വയ്യാതെ വീ ട്ടിൽ ചെന്ന് പപ്പയോടു കരഞ്ഞു പറഞ്ഞു രൂപ വാങ്ങി കൊണ്ട് പോയി ദേവയുടെ ഫീസ്‌ അടച്ചു
സ്മിത മിസ്സിനെ എല്ലാവരും ചെകുത്താനെ കാണുന്നത് പോലെയാണ് ഭയന്നതും വെറുത്തതും
ഒളിമ്പ്യൻ അന്തോണി ആദത്തിലെ നായികയെ പോലെ
ഭ്രാന്ത് പിടിച്ച ഒരു വൃത്തികെട്ട ജന്തു .
കണ്ണിൽ ഭ്രാന്തിന്റെ..ഉന്മാദത്തിന്റെ ഒരു ലാഞ്ചന ഉണ്ട്
ചോറ്റാനിക്കര കീഴ്ക്കാവിൽ ഭജനം ഇരിക്കാൻ വരുന്ന സ്ത്രീകളിൽ അവൾ ഈ ഭാവം കണ്ടിട്ടുണ്ട് .
കിഴുക്കി ,പിച്ചി പറിച്ചു ,ശപിച്ച് , ക്ലാസിനു പുറത്താക്കി രേക്ഷിതാവിനെ വിളിച്ചു കൊണ്ട് വരുത്തി , അങ്ങിനെ അവർ കുട്ടികളുടെ ജീവിതം ആവുന്നത്ര നരകമാക്കി
മറ്റു മിസ്സുമാർ ഇവരെ രണ്ടു പേരെയും ഭ്രാന്തുള്ളവർ എന്ന് തന്നെയാണ് കരുതുന്നത് എന്നും അവൾ അറിഞ്ഞു വച്ചിരുന്നു .
പതിനെഴു പേജുള്ള ഒരു അദ്ധ്യായം മുഴുവൻ ഇരുപത്തി അഞ്ചു പ്രാവശ്യം ഇമ്പോസിഷൻ എഴുതാൻ പറഞ്ഞപ്പോൾ
അതും ഒരു ക്ലാസിലെ ലെ മുഴുവൻ കുട്ടികൾക്കും ബാധക മാക്കിയപ്പോൾ പ്രിന്സിപ്പാളും നിസ്സയഹയായി തീരുന്നത് കണ്ടു.
കമ്പ്യൂട്ടർ സയൻസും കെമിസ്റ്റ്രിയും മാത്രമല്ലല്ലോ പഠിക്കേണ്ടുന്ന വിഷയങ്ങൾ . ഇവരുടെ ഹോം വർക്കും ബഹളവും കാരണം മറ്റു മിസ്സുമാർക്കും ബുദ്ധിമുട്ടായി തീർന്നു .
അവരുടെ വിഷയങ്ങൾ പഠിക്കാൻ കുട്ടികള്ക്ക് സമയം ഇല്ലാതെ ആയി .അവരുടെ പരാതികൾ ഒന്നും ഏശിയില്ല
രണ്ടു മിസ്സുമാരും അവർ പഠിച്ച ചൈൽഡ് സൈക്കോളജി ,അതിസമർധരായ ഈ കുട്ടികളിൽ നിരന്തരം അടിചെൽപ്പിച്ചു കൊണ്ടിരുന്നു .
അക്കാമ്മ ചേച്ചിയാണ് പറഞ്ഞത് ,വലിയ തുക കൊടുത്താണ് ഈ മിസ്സുമാർ ജോലിക്ക് കയറി ഇരിക്കുന്നത് .ബുദ്ധി കുറവുള്ള മിസ്സുമാർ ആണ് ഇവിടെ ജോലിക്ക് വരുന്നത്.നല്ല ബുദ്ധിയുള്ള മിസ്സുമാർക്ക് സർക്കാർ സ്കൂളിൽ ജോലി കിട്ടും.അതിനു മത്സര പരീക്ഷ പാസാവണം.ഇവർ പണം കൊടുത്തു ബി എഡ് സീറ്റ് വാങ്ങി പഠിച്ചു പണം കൊടുത്ത് ജോലിക്ക് കയറിയവർ ആണ് ആ ബുദ്ധി കുറവ് കൊണ്ടാണ് ഇങ്ങനെ മാനസിക ആരോഗ്യം ഇല്ലാത്തവരെ ജോലിക്ക് എടുക്കേണ്ടി വരുന്നത് .നല്ല മിസ്സുമാരും ഉണ്ടവിടെ
.കണക്കു മിസ്സും മലയാളം മിസ്സും ഒക്കെ വളരെ നല്ല മിസ്സുമാർ ആണ്
നല്ല അറിവുള്ളവർ .വിവേകവും പക്വതയും ഉള്ളവർ
ഒരു സ്കൂളിൽ രണ്ടു കെട്ട മിസ്സുമാർ ഉണ്ടെങ്കിൽ അത് തീരെ ചെറിയ ഒരു ശതമാനം ആണ് എന്ന് കരുതി സമാധാനിക്കാൻ ആണ് പാരെന്റ്സ്‌ തീരുമാനിച്ചത്
എന്നാൽ ദേവ വിഷമിച്ചത് സ്മിത മിസ്സിന്റെ സമയ ക്ളിപ്പ്ത്തത ഇല്ലായ്മ്മയാണ് .
മിക്ക ദിവസങ്ങളിലും അവർ നാലു മണിക്ക് തീരേണ്ടുന്ന ക്ലാസ് അവസാനിപ്പിക്കുന്നത് ആറു മണിക്കാണ്
മൂത്രമോഴിക്കാതെയും ദാഹിച്ചും വിശന്നും കുട്ടികൾ അവരുടെ ക്ലാസിൽ ഇരിക്കുന്നത് മുള്ളിൽ ഇരിക്കുന്നതു പോലെയാണ്.
പലര്ക്കും യൂറിനറി ഇൻഫെക്ഷൻ വന്നു .
ദേവ കുഴങ്ങിപ്പോയി .അക്കാമ്മ ചേച്ചി വരുന്നതിനു മുൻപ് അവരുടെ വീട്ടിലെ ജോലി തീർത്ത്‌ വൈക്കാറുള്ളതാണ്
ഇപ്പോൾ അവിടെ ദേവിയാണ് പോയി ചെയ്യുന്നത്
പകരം ദേവി ചെയ്യുന്ന വീട്ടിലെ ജോലി അവൾ ചെയ്യാൻ തുടങ്ങി .അവരുടെ വീട്ടിൽ രാവിലെ ആണ് ജോലി .എന്താലായാലും രണ്ടു മിസ്സുമാർക്കും വീട്ടിൽ ജോലി ഉള്ളത് കൊണ്ടാവും രാവിലെ ഏഴു മണിക്ക് ക്ലാസ് വച്ച് തുടങ്ങിയിട്ടില്ല..
അത്രയും നല്ലത്
ഇരുപത്തി അഞ്ചു പ്രാവശ്യം ഇമ്പോസിഷൻ സത്യത്തിൽ മനുഷ്യാവകാശ ലംഘനം ആണെന്ന് അക്കാമ്മ ചേച്ചി പറഞ്ഞു
അവരും സാറും മൂന്നു നാലു പ്രാവശ്യം എഴുതി തന്നു
പിന്നെ അവർ ഒരു കാര്യം പറഞ്ഞു
ഈ മിസ്സുമാരെ ക്കുറിച്ച് ജില്ല കല്ക്ട്ടറോട് ഒന്ന് പരാതി പ്പെടാം എന്ന്
മധുര ചൂരൽ എന്നൊരു പദ്ധതി ഉണ്ടത്രേ
അതനുസരിച്ച് കുട്ടികളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്ന് സർക്കാർ ഉത്തരവ് ഉണ്ട്.
അവർ ഈ രണ്ടു മിസ്സുമാരെയും കുറിച്ച് അന്വേഷിച്ചു നോക്കി രണ്ടു പേരും മഹാ ദ്രോഹികളും ജന്തുക്കളും ആണെന്ന് വിവരം കിട്ടി
കളക്റ്ററുടെ കാബിനിൽ വച്ച് നടന്ന ഒരു മീറ്റിങ്ങിൽ അവർ ഈ ക്കാര്യം അവുടെ ശ്രേധയിൽ പെടുത്തി .അവർ വളരെ ചെറുപ്പമായ ഒരു ഐ എ എസ് കാരിയാണ്
ഭർത്താവ് പൊലീസിലെ വലിയ ഒരു ഉദ്യോഗസ്ഥനും വെളുത്തു മെലിഞ്ഞു നീണ്ടു ഒരു സുന്ദരി
അവർ മുറിയില കടന്നു വന്നാൽ ഒരു പ്രകശം പരക്കും എന്നാണ് അക്കാമ്മ ചേച്ചി പറഞ്ഞത്
എന്തായാലും അവർ അപ്പോൾ തന്നെ ഡി പി ഐ യെ വിളിച്ചു വിവരം പറഞ്ഞു
സ്വന്തം ഭര്ത്താവിനെയും വിളിച്ചു സംസാരിച്ചു
എന്നിട്ട് നുണക്കുഴി വിരിഞ്ഞ പുഞ്ചിരിയുമായി അക്കാമ്മ ചേച്ചിയെ ആശ്വസിപ്പിച്ചു വിട്ടു
പിന്നെ കാര്യങ്ങൾ ബഹു വേഗത്തിൽ ആയിരുന്നു .
പോലീസ് കമ്മീഷണർ തന്നെ സ്കൂളിൽ വന്നു
പ്രിന്സിപ്പൾ പേടിച്ചു തുള്ളി പോയി .ടീച്ചർമാരെ വിളിച്ചു കൂട്ടി കമ്മീഷണർ വിശദമായി സംസാരിച്ചു
ഓരോരോ ടീച്ചറെ വീതം അകത്തെ ഒരു മുറിയിൽ വിളിച്ചു തെളിവെടുത്തു
എല്ലാ അധ്യാപകരോടും ഓഫീസ് ജീവനക്കാരോടും ക്ലാസ് ലീഡർമാരൊടും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി
അവസാനം ആണ് പ്രതികൾ ആയ ടീച്ചർമാരെ വിളിച്ചു വരുത്തിയത്
അഞ്ജലി മിസ്‌ നിക്കറിൽ മൂത്രം ഒഴിച്ച് കാണും സ്നഗ്ഗി ഇട്ടു കാണുമോ എന്നായിരുന്നു ക്ലാസ് ലീഡർമാരുടെ സംശയം
മുട്ട് കുത്തിച്ചു നിർത്തിയതിന്റെ മൊബൈൽ ഫോട്ടോ വരെ ഒരു ലീഡർ പോലിസിനെ കാണിച്ചു .മൊബൈൽ സ്കൂളിൽ നിരോധിച്ചതാണ് എന്ന് ഓർക്കണം .
പുറത്തു വന്നപ്പോൾ അഞ്ജലി ടീച്ചർ കരയുന്നുണ്ടായിരുന്നു
സ്മിത മിസ്‌ പോയിട്ട് പിന്നെ പ്രിൻസിയും മറ്റും മുറിയിലേക്ക് വേഗം പോകുന്നതാണ് കണ്ടത്.അവര്ക്ക് ബോധം പോയത്രേ ..എന്തായാലും അധികം താമസിയാതെ പോലീസ് പോയി
പിറകെ എല്ലാവരും കൂടി നിന്നും സംസാരിച്ചു .കുട്ടികൾ എല്ലാം ക്ലാസിൽ ഒതുങ്ങി ഇരുന്നു ..
ഉച്ചയായി പൊലീസു പോയപ്പോൾ
മാനേജർ പൊലീസു വരുന്നതിനു മുൻപ് എത്തി.അങ്ങേരു ഗുരുവായൂർക്ക് തൊഴാൻ പോയ ദിവസം ആണ് ഇതെല്ലം സംഭവിച്ചത്
എന്തായാലും കുട്ടികൾക്ക് വലിയ ആശ്വാസവും ..മാനേജുമെന്റിന് വലിയ നാണ ക്കെടും ആയിപ്പോയി സംഭവം
തങ്ങൾ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത് എന്ന് ടീച്ചർമാർക്ക് അറിയുമായിരുന്നില്ല അത്രേ
മഹാ ശവികൾ ആയ ടീച്ചർമാർക്ക് ക്രിമിനൽ കേസ് ഭയന്ന് ലീവ് എടുത്തു മാറി നിൽക്കേണ്ടി വന്നു .രണ്ടു പേരെയും നിന്ന നിൽപ്പിൽ മാനെജുമെന്റ് സ്ഥലം മാറ്റി
അവർ യാത്ര പറയാൻ പോലും സ്കൂളിൽ വന്നില്ല പിന്നീട് .
ദേവയുടെ ജീവിതകഥയുടെ ഒരേട്‌ മാത്രമാണ് ഇത്
കാണാൻ കൊള്ളാവുന്ന വീട്ടു ജൊലിക്കാരിയായ ഒരു പെണ്‍ കുട്ടിക്ക് ജീവിതം പൂമെ ത്തയോന്നുമല്ലല്ലോ ....

വീണ്ടും ഞാൻ പറയുന്നു
ഇതൊരു സങ്കൽപ്പ കഥയാണ്

2 comments:

 1. വീണ്ടും ഞാൻ പറയുന്നു
  ഇതൊരു സങ്കൽപ്പ കഥയാണ്

  ReplyDelete
  Replies
  1. സങ്കല്പ ലോകത്ത് ജീവിക്കുന്നവര്‍ അങ്ങനെയുള്ള കഥകള്‍ മാത്രമാണ് മെനയുക , പറയുക
   അതില്‍ അത്ഭുതപ്പെടെണ്ടാതില്ല

   Delete