2010, ജൂലൈ 24, ശനിയാഴ്‌ച

മലര്‍വാടി ആര്‍ട്സ് ക്ലബ്‌














 മലര്‍വാടി  ആര്‍ട്സ്  ക്ലബ്‌

യൌവനം ..
അതി വൈകാരികതയുടെ സമയമാണ്..
ബാല്യ കാല സുഹൃത്തുക്കളായ അഞ്ചു ചെറുപ്പക്കാരുടെ അതി ജീവനത്തിന്റെ..
അവരുടെ ജീവിതത്തിന്റെ
അവരുടെ സ്നേഹത്തിന്റെ
പിണക്കത്തിന്റെ
ഒരു അതി മനോഹര കഥയാണ് ഇത്
ദിലീപ് അഭിനയിച്ചു കുളമാക്കിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം..
ദിലീപിന്റെ പോലെ ഉള്ളിന്റെ ഉള്ളിലെ തമാശക്കാരനെ
നല്ല ബിസിനെസ്സ് കണ്ണുള്ള ഒരു മുതിര്‍ന്ന ആളിന്റെ ഇടപെടല്‍
ഈ സിനിമയെ വളരെ സഹായിക്കുകയും ചെയ്തു
ഇരുത്തം വന്ന ഒരു സംവിധായകന്റെ കണക്കു കൂട്ടിയെടുത്ത ഒരു ചിത്രമല്ല..നായികയുടെ അംഗ വടുവുകള്‍ ഇതില്‍ ഒരു ഖടകമെയല്ല
സംഗീതം..അതാണ്‌ ഈ കഥയുടെ സിനിമയുടെ ഒരു ജീവ രേഖ..
ഒരു നല്ല പാട്ട് കേട്ട്ടാല്‍ ചുമലും കയ്യും കാലും ഇളക്കുന്ന യുവ തലമുറയുടെ ശരിയായ പകര്ര്പുകള്‍ തന്നെ ഇതിന്റെ അമരക്കാര്‍
എന്ത് ഇതും അവര്‍ പറയുന്നത് പാട്ടിലൂടെയാണ്
സങ്കടവും ദുഖവും സന്തോഷവും അവര്‍ പാട്ടിലൂടെയാണ് പ്രകടിപ്പിക്കുക
കഥ
എന്താ ഇതിന്റെ കഥ..
അടിച്ചു പൊളിച്ചു പണി ഒന്നും എടുക്കാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാര്‍..
അവരില്‍ വലിയ കലാകാരന്മാരെ കാണുന്ന ഒരു ചായക്കടക്കാരന്‍
നെടുമുടി വേണുവിന്റെ കുമാരേട്ടന്‍ നന്നായി ചിത്രീകരിച്ച ഒരു കഥാ പാത്രം തന്നെ..
ഇവര്‍ക്കൊരു ക്ലബ്‌ ഉണ്ട്..മലര്‍ വാടി..
അത് ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നത് അത്യാവശ്യം മീന്‍ പൊരിച്ചു കൂട്ടി കള്ളു കുടിക്കാനാണ്
രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഹര്‍ത്താല്‍ വിജയപ്പിച്ചും പോലീസിന്റെ തല്ലു കൊണ്ടും ജീവിക്കുന്ന ഇവര്‍ക്ക്
പണത്തിന്റെ വലിയ ആവശ്യങ്ങള്‍ വരുന്നില്ല..
അത് വേണ്ടി വന്നപ്പോള്‍..
കൂട്ടത്തില്‍ ഗായകന്‍ ആയ കൂട്ട്ടുകാരന്റെ വീട് ജപ്തി ചെയ്യപ്പെടും എന്ന അവസ്ഥ വന്നപ്പോള്‍
ഇവര്‍ അവനെ ഒരു reaality ഷോവില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുകയാണ്

പിന്നെടുണ്ടാവുന്ന നാടകീയതകള്‍ ആണ് കഥയുടെ കാതല്‍
മനോഹരമായ ഒരു ക്ലിമാക്ഷ് തന്നു വിന്നെത് നമുക്ക് എന്ന് പറയാതെ വയ്യ

അഭിനയം..

നായകന്‍ സുന്ദരന്‍ തന്നെ..
അവന്റെ തിളങ്ങുന്ന സംസാരിക്കുന്ന കണ്ണുകള്‍
നമ്മോടു പറയാതെ പറയുന്ന കാര്യങ്ങള്‍ അനവധിയാണ്..
നമ്മള്‍ അവനെ ഇനിയും കാണും..
അവനെ മറി കടന്നു മലയള സിനിമ പോവില്ല എന്നാണു പ്രതിഭ കാണിക്കുന്നത്

മറ്റുള്ളവരും നന്നായി തന്നെ അഭിനയിച്ചു
കാമുകി ഒഴിച്ച്.
ക്യാമറ മുഖത്തു തട്ടിയാല്‍ ഉടനെ മുഖം കല്ലിപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ട് ആ കുട്ടിക്ക്..
എനിക്കത് തീരെയും പിടിച്ചില്ല
ഒരു പുതിയ താര നിര തന്നെ..
അഭിനയിക്കുമ്പോള്‍ ഉള്ള അവരുടെ കൂസലില്ലായ്മ .
.അംഗ ചലങ്ങളിലെ അനായാസത..
നമുക്ക് നന്നായി ഇഷ്ട്ടപെടുക തന്നെ ചെയ്യും
എല്ലാവരും തന്നെ നല്ല അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്

തമാശ

ചന്ദ്രക്കല എവിടെ ?
എന്ന് ചോദിക്കുമ്പോള്‍ ഉടനെ ആകാശത്തെക്ക് വിരല്‍ ചൂണ്ടുന്ന കുട്ടു
ഉടനെ അടി മേടിച്ചു
എങ്ങിനെ മേടിക്കതിരിക്കും
"സന്തോഷ ദാമോദരന്‍ "എന്നാണു കൂട്ടുകാരന്റെ പേര് എഴുതി കൊണ്ട് വന്നിരിക്കുന്നത്..അതും പോസ്റ്ററില്‍
സന്തോഷിന്റെ പേരിലെ ചന്ദ്രക്കല എവിടെ ചോദിക്കുമ്പോഴാണ് അടി മേടിക്കുന്നത്
താഷ എല്ലാം നമുക്ക് ഇഷ്ട്ടപെടും
കല്യാണത്തിന് പഴ കുല പിരിവു ചോദിക്കുമ്പോള്‍ കുട്ടു പറയുന്നുണ്ട്
ഇവിടെ ഒരു കല്യാണം നടത്തി ജെട്ടി കീറി ഇരിക്കുകയാണ് എന്ന്

ഭൂ ഗുരുത്വാകര്‍ഷണം
ഐസക് ന്യൂട്ടണ്‍
രണ്ടും ഉഗ്രന്‍ തന്നെ
പിന്നെയും നല്ല രസമുള്ള തമാശകള്‍ ധാരാളം കിട്ടും നമുക്ക് ഇതില്‍

സംവിധാനം

മകനെ വിനീത്

എടുത്ത്തത് എടുത്തു
ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒസംവിധാനം

മകനെ വിനീത്

എടുത്ത്തത് എടുത്തു
ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒരു കൊതി ഉണ്ടായിരുന്നു
ഒരു ചിത്രം സംവിധാനം ചെയ്യണമെന്നു..
ചിലപ്പോള്‍ അമ്മ വല്ല വഴിപാടും നേര്ന്നതാനും
ഇതെടുത്തപ്പോള്‍ ഏതാണ്ട് കാര്യം മനസിലായല്ലോ..
ഇതിപ്പോള്‍ ദിലീപായിട്ടും കൂട്ടുകാരായിട്ടും ഒക്കെ അങ്ങ് രക്ഷപെട്ടു
ഒരു ചക്ക വീണു മുയല് ചത്തു
ഇപ്പോഴും അത് സംഭവിക്കണം എന്നില്ല
അടുത്ത ചിത്രം ഒരു അഞ്ചു കൊല്ല്ലം കഴിഞ്ഞു മതി
കുറച്ചും കൂട്ടി ഒന്ന് ഉറക്കാന്‍ ഉണ്ട്
നാടുകാരുടെ കാശ് കളയേണ്ട എന്ന് കരുതിയാണ്
പറയുന്നത്.പരിഭവം വേണ്ട


എന്നാല്‍ ഈ ചിത്രം
അതി മനോഹരം തന്നെ
നല്ല സംവിധായകന്‍ ആയി വളര്‍ന്നു വരാന്‍ ഉള്ള എല്ലാ കഴിവും സിദ്ധിയും വിനീതില്‍ ഉണ്ട്

എന്നാല്‍ മകനെ നമുക്ക് അറിയാവുന്ന ജോലി ചെയ്‌താല്‍ മതി മേലില്‍
ബാലാ ചന്ദ്ര മേനോന്റെ പോലെ
കഥ തിരക്കഥ സംവിധാനം,ഗാന രചന എല്ലാം കൂടി ചെയ്തു കുളം ആക്കല്ലേ

പാട്ടുകള്‍ അത്ര ഗംഭീരം ആകാഞ്ഞത്
പറയുമ്പോള്‍ വിഷമം തോന്നരുത്
സ്വയമെഴുതി ഉണ്ടാക്കിയിട്ടാണ്
കൊള്ളാവുന്നവര്‍ ചെയ്തിരുന്നേല്‍ നന്നാവുമായിരുന്നു

തിരക്കഥ ഒന്നാം തരാം
സംവിധാനവും തെറ്റില്ലാതെ ചെയ്തു
കൂട്ടുകാര്‍ കഴിവുള്ളവര്‍ തന്നെ
എല്ലാ ക്രെഡിറ്റും എടുത്തു തലയില്‍ വൈക്കാതെ ഒരു സംയുക്ത സംരഭം എന്നനിലയില്‍ പങ്കു വൈക്കുകയും ചെയ്തു

തലശ്ശേരിക്ക് ഇത്ര ഭംഗിയുണ്ടെന്നു
വിന്നീത് അവിടെ ഒരു ചിത്രം പിടിച്ചു വേണ്ടി വന്നു മനസിലാക്ക്കാന്‍
കാല സംവിധാനവും,ചാമെരായും ഒന്നാം തരാം തന്നെ

അല്‍പ്പം പോലും മടുക്കാതെ നമ്മള്‍ ആസ്വദിച്ചു കാണും ഈ ചിത്രം
കാരണം അവര്‍ ഈ പടം പിടിച്ചിരിക്കുന്നത് അത്ര ഉള്ളില്‍ തട്ടിയാണ്
അത്ര ആത്മാര്‍ത്ഥ മായിട്ടാണ്
അത്ര സത്യസന്ധം ആയിട്ടാണ്
തന്നോടും കലയോടും അല്‍പ്പം പോലും ആത്മ വഞ്ചന കാണിക്കാതെ
ഉള്ളിലെ സ്നേഹ വികാരങ്ങളെ അതെ അര്‍ത്ഥത്തില്‍ നമ്മോടു പങ്കു വച്ചു ഈ ചെറുപ്പക്കാര്‍
നാട്യങ്ങള്‍ അല്‍പ്പം പോലും ഇല്ലാതെ
അത് കൊണ്ട് തന്നെ നമ്മുടെ കണ്ണുകളെ ഈറന്‍ അണിയിക്കുന്നു ഈ സിനിമ പലപ്പോഴും

പ്രീയപെട്ടവര്‍ക്ക് അപകടം പറ്റുമ്പോഴും മരണം അവരെ തട്ടി എടുക്കുമ്പോഴും എല്ലാം ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന വേണ്ടന ഉള്ളില്‍ തട്ടും
ഏറ്റവും പ്രീയപെട്ട കൂട്ടുകാരന്‍ ചതിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ദുഃഖം
അത് നമ്മുടെയും ദുഃഖം ആവുന്നു
ശുഭ പര്യാവസി ആയ ഈ നല്ല ചിത്രം പ്രേക്ഷകര്‍ കയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും










നിര്‍മാണം - ദിലീപ്
സംവിധാനം - വിനീത് ശ്രീനിവാസന്‍
അഭിനേതാക്കള്‍ നിവിന്‍ പോളി , അജി ഭാര്‍ഗവന്‍ , മാളവിക , നെടുമുടി വേണു , സുരാജ് വെഞാരമൂട്

സംഗീതം ഷാന്‍ റഹ്മാന്‍
ഗാന രചന -കഥ ,തിരക്കഥ , സംഭാഷണം വിനീത് ശ്രീനിവാസന്‍



സിനെമാടോഗ്രഫി :പി .സുകുമാര്‍ ’

എഡിറ്റര്‍ . രഞ്ജന്‍ എബ്രഹാം
ആര്‍ട്ട്‌ -ഡയറക്ടര്‍:അജയ് മങ്ങാട്

5 അഭിപ്രായങ്ങൾ:

  1. കാര്യമൊക്കെ ശരി. അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതിയാൽ വായിക്കുന്ന ഞങ്ങൾക്ക് ഉപകാരമായേനെ...!

    മറുപടിഇല്ലാതാക്കൂ
  2. അപോ ഈ പടം കണ്ടു കളയാം, ല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. oru vaachakatthil moonaanu thettu..b studiokku
    ithu kando captain
    ishtamavum

    മറുപടിഇല്ലാതാക്കൂ
  4. "ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
    ഒരു കൊതി ഉണ്ടായിരുന്നു
    ഒരു ചിത്രം സംവിധാനം ചെയ്യണമെന്നു..
    ചിലപ്പോള്‍ അമ്മ വല്ല വഴിപാടും നേര്ന്നതാനും
    ഇതെടുത്തപ്പോള്‍ ഏതാണ്ട് കാര്യം മനസിലായല്ലോ..
    ഇതിപ്പോള്‍ ദിലീപായിട്ടും കൂട്ടുകാരായിട്ടും ഒക്കെ അങ്ങ് രക്ഷപെട്ടു"

    "എന്നാല്‍ ഈ ചിത്രം
    അതി മനോഹരം തന്നെ
    നല്ല സംവിധായകന്‍ ആയി വളര്‍ന്നു വരാന്‍ ഉള്ള എല്ലാ കഴിവും സിദ്ധിയും വിനീതില്‍ ഉണ്ട്"'
    "തിരക്കഥ ഒന്നാം തരാം
    സംവിധാനവും തെറ്റില്ലാതെ ചെയ്തു"


    ഇതിപ്പോ എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല... പരസ്പര വിരുദ്ധമായി എന്തൊകെയോ പറഞ്ഞിരിക്കുന്നു...ഏതെങ്കിലും ഒരു അഭിപ്രായത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നന്നായേനെ..
    മലര്‍വാടി കണ്ടിരുന്നു. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാത്ത തികച്ചും ആസ്വാദ്യമായ ഒരു സിനിമ എന്നാണ് തോന്നിയത്..

    മറുപടിഇല്ലാതാക്കൂ
  5. രണ്ടും രണ്ടു അര്‍ത്ഥത്തില്‍ ആണ്...ചിത്രം മോശമാണ് എന്നല്ല..സംവിധാനം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുന്ന പോലെ തോന്നി..ഇനി എടുക്കുമ്പോള്‍ അത്ര തിടുകം വേണ്ട സാവധാനം മതി എന്നാണു..പിറ്റേ ദിവസം വിനീത് പറയുകയും ചെയ്തു..ഇനി ചുരുങ്ങിയത് രണ്ടു കൊല്ലത്തേക്ക് ഈ പണിക്ക്കില്ല എന്ന്

    മറുപടിഇല്ലാതാക്കൂ