2010, മാർച്ച് 13, ശനിയാഴ്‌ച

ആഗതന്‍

















 ആഗതന്‍
വളരെ കാലം കൂടി കാശ്മീരില്‍ നിര്‍മിച്ച ഒരു ചിത്രം
വളരെ നല്ല ക്യാമറ..
നമ്മെ പിടിച്ചുലക്കുന്ന,വികാര ഭരിതാരാക്കുന്ന കഥ രംഗങ്ങള്‍..
ആര്‍ദ്രമായ കഥ
കഥ പറഞ്ഞ രീതിയും നമുക്ക് ഇഷ്ട്ടമാവും
കമലിന്റെ പല മുന്‍ പദങ്ങളും പോലെ
നമ്മെ രസിപ്പിക്കണം എന്നാ ആഗ്രഹത്തോടെ നിര്‍മിച്ച ഒരു ചിത്രം
നമ്മെ നിരാശ പെടുതുകയില്ല
ഇതൊരു യുദ്ധ ചിത്രം അല്ല..ഇതൊരു പ്രണയ ചിത്രവും അല്ല
ഇതൊരു പ്രതികാര ചിത്രം ആണോ..അതുമല്ല
നമ്മള്‍ ഇന്ന് വരെ കാണാത്ത ഒരു കോണില്‍ കൂടി കഥ പറയുന്ന രീതി ..
കാശ്മീരില്‍ താമസിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഓമനയായ രണ്ടു മക്കള്‍
ചേച്ചിയും അനിയനും..
അനിയനോട് വല്ലാതെ വാത്സല്യം ഉള്ള ഒരു ചേച്ചി..
അവളുടെ സ്നേഹം നമ്മുടെ ഉള്ളില്‍ തട്ടും.
.കാരണം കൊച്ചനുജനെ അങ്ങിനെ സ്നേഹിക്കുന്ന ചേച്ചിമാരെ
നമ്മള്‍ നമ്മുടെ ചുറ്റും എത്രയോ കണ്ടിരിക്കുന്നു
തീവ്ര വാദികള്‍ അച്ഛനെയും അമ്മയെയും കൊള്ളുന്നു..വര്‍ഷങ്ങളോളം കോമയില്‍ കിടന്നു ചേച്ചിയും മരിക്കുന്നു
വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വരികയാണ്..
ഗൌതം..എന്ന ദിലീപ്
അവന്റെ ഭൂത കാലം തേടി..
ജനറല്‍ ആയി വിരമിച്ച ഹരീന്ദ്രനാഥ വര്‍മയെ തേടി
അയാളുടെ മകളുടെ പ്രതി ശ്രുത വരന്‍ ആയി
സത്യാ രാജിന്റെ വര്‍മ ഒരു വിധം ഒപ്പിച്ചു പോയി എന്നെ പറയാന്‍ ആവൂ.
.അവസാന രംഗങ്ങളില്‍ എല്ലാം അമിതാഭിനയം മൂലം നമുക്ക്
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അംഗ ചലനങ്ങള്‍ ഓര്മ വന്നു എന്നതാണ് വാസ്തവം
സംവിധായകന്‍ വിചാരിച്ച പോലെ അവസാന രങ്ങള്‍ക്ക് തീവ്രത പോരാ എന്ന് തോന്നി
അതോ നമ്മള്‍ മലയാളികളെ വികാര ഭരിതര്‍ ആക്കാന്‍ ഇതൊന്നും പോരാ എന്നായോ ആവോ
ദേശ സ്നേഹം ഒന്നും നമുക്ക് ഇല്ലാതായോ..
അതെയോ ദിലീപിന്റെ കിടിലന്‍ സംഭാഷണങ്ങള്‍ അത്ര പോര എന്നായി പോയോ
കഥ ശുഭ പര്യവസായി തന്നെ
സങ്ങാഎതവും കൊള്ളാം..
നല്ല പാട്ടുകള്‍..
എന്ന് വച്ചാല്‍ ഇതു സ്ക്കൂള്‍ കുട്ടിക്കും പാടി രസിക്കാം..
വലിയ വലിച്ചു നീട്ടലോ രാഗങ്ങലോ ഒന്നും നമ്മളെ വിഷമിപ്പിക്കില്ല
ലളിതമായ സംഗീതം ..വരികളും വളരെ ലളിതം
ഇതു തരാം സന്ഗേഎത രസികാര്‍ക്ക് വേണ്ടി ആണ് ഇപ്പോള്‍ കൈതപ്പ്രം തിരുമേനി ഗാന രചന നടത്തുന്നത് ആവോ
യുവജനോത്സവങ്ങളില്‍ പോലും ഇതിലും നല്ല ഒന്നാംതരം ഗാനങ്ങളും രാഗങ്ങളും നമ്മള്‍ കേള്‍ക്കുന്നു എന്ന് പറയാതെ വയ്യ
ഗസലിന്റെ സംവിധായകന്‍ തന്നെയാനി ഇതും ചെയ്തത് എന്നൊരു സംശയം..
ഞാന്‍ ആ ഗാനങ്ങളെ കുറ്റം പറയുക അല്ല..
കേള്‍ക്കാന്‍ നല്ല സുഖമുണ്ട് മിക്ക പാട്ടുകളും
എന്നാല്‍
കാലം
അതിന്റെ ഒരു കഠിന പരീക്ഷ കടക്കണം
തന്റെ ഗാനങ്ങള്‍ എന്ന് തിരുമേനിക്കും ഔസേപ്പച്ചനും നിര്‍ബന്ധം ഇല്ലാതായിരിക്കുന്നു
എന്ന് പറയാതെ വയ്യ
ഭ്രമരത്തിന്റെ ക്യാമറ ചെയ്ത അജയന്‍ നമ്മളെ ഇതിലും നിരാശ പെടുത്തുകയെ ഇല്ല



അഭിനയം..
ദിലീപിനെ കാണാന്‍ നന്നായിരിക്കുന്നു
എന്നാല്‍ ചര്മിയുടെ പല്ലിനു എന്തോ കാര്യമായ തകരാര്‍ ഉണ്ട് തന്നെ
അഭിനയം..
സ്വന്തം അഭിനയം കൊണ്ട് അവര്‍ സിനിമയ്ക്കു എന്തെങ്കിലും
ഒരു വൈകാരികതയോ പൂര്‍ണതയോ നല്‍കിയെന്ന് അവര്‍ പോലും അവകാശ പെടുകയില്ല
ഇന്നസെന്റ് ഉണ്ട്,പക്ഷെ നല്ല തമാശകള്‍ ഇല്ല
അഭിനയവും ഗുണമില്ല
ലാല്‍, ബിജു മേനോന്‍,പഴയ സുന്ദരി സറീന വഹാബ്
എല്ലാവരും ഈ സിനിമയില്‍ അങ്ങ് ഒപ്പിച്ചു മാറി എന്നെ പറയാന്‍ സാധിക്കൂ
ഗാന രംഗങ്ങള്‍ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.


ഈ സിനിമയിലെ ഏറ്റവും നമ്മെ ആകര്‍ഷിക്കുന്ന ഖടകം എന്താണ് എന്ന് ചോദിച്ചാല്‍
ആദ്യ രംഗങ്ങളുടെ .അപാര തീക്ഷ്ണത. തന്നെ
നെഞ്ചില്‍ തട്ടുന്ന കണ്ണ് നിറയുന്ന വികാര തീക്ഷ്ണമായ രംഗങ്ങള്‍
നമ്മള്‍ കൊടുത്ത പണം ശരിക്കും മുതലാകും ..
അത്രയും കണ്ടാല്‍ തന്നെ
മനോഹരമായ ആ മുന്തിരി തോട്ടം..
വീഞ്ഞ് നിര്‍മാണ അറ
നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതും ആയ പലതു
സംവിധായകന്‍ നമുക്കായി ഇതില്‍ കാത്തു വച്ചിടുണ്ട്
അല്‍പ്പം പോലും മടുപ്പില്ലാതെ നമുക്ക് ഈ ചിത്രം കണ്ടിരിക്കാം
അലൌകീകമായ സിനിമ അനുഭൂതി തരുംഇത് എന്ന് കരുതല്ലേ
എന്നാല്‍ കുടുംപവുമായി പോയാല്‍ നമുക്ക് ലജ്ജികേണ്ടി വരില്ല
തികച്ചും ഒരു സന്ദേശം ഉള്ള,ഒരു നല്ല സിനിമ എന്ന് നിസംശയം പറയാം.
തിന്മക്കെതിരെ നന്മ വിജയിക്കുന്ന സിനിമ എന്ന മേന്മ കൂടി ഉണ്ടിതിനു
മൊത്തത്തില്‍ തരകെടില്ലാത്ത ഒരു പടം

അഭിനേതാക്കള്‍ ദിലീപ് , ചാര്‍മി , സത്യരാജ്, ലാല്‍ ,ഇന്നസെന്റ് ,ബിജു മേനോന്‍ ,സെറീന വഹാബ് ,

സംവിധാനം .കഥ :
കമല്‍

മ്യൂസിക്‌ ഡയറക്ടര്‍ :
ഔസേപ്പച്ചന്‍


ഗാന രചന – കൈതപ്രം
കഥ ,സംഭാഷണം - കമല്‍ & കലവൂര്‍ രവികുമാര്‍
ബാനെര്‍ – വയ മീഡിയ എന്റെര്ടയ്ന്മേന്റ്റ്‌
ക്യാമറ അജയന്‍ വിന്‍സെന്റ്


.

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മാർച്ച് 13 9:52 PM

    ആഗതനെ പറ്റി ഒരുപാട് നല്ല അഭിപ്രായങ്ങള്‍ നെറ്റില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് ബഹറിനില്‍ പടം വന്നപ്പോള്‍ പോയി കണ്ടത്..
    പക്ഷെ പടം പോരാ ക്ലൈമാക്സില്‍ തീവ്രത ഒട്ടും തന്നെ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ പിന്നെ പ്രതികാരം മനസ്സില്‍ വെച്ച് ദിലീപ് നടത്തുന്ന പ്രകടനം ശരിക്ക് പറഞ്ഞാല്‍ ഏറ്റില്ല. ‍ "ചര്മിയുടെ പല്ലിനു എന്തോ കാര്യമായ തകരാര്‍ ഉണ്ട് തന്നെ " അത് ചാര്മിയുടെ പല്ല് ആദ്യമായി ശ്രദ്ധിക്കുന്നത് കൊണ്ടാവും.മുന്‍ സിനിമകളില്‍ ഒക്കെ ചര്മിയുടെ പല്ല് ആര് ശ്രദ്ധിക്കുന്നു. ഈ പടം ഇനിയും കാണാത്തവര്‍ ദയവു ചെയ്തു തിയേറ്ററില്‍ പോയി കാശു കളയാതിരുന്നാല്‍ നന്ന്

    മറുപടിഇല്ലാതാക്കൂ
  2. തിന്മക്കെതിരെ നന്മ വിജയിക്കുന്ന സിനിമ എന്ന മേന്മ കൂടി ഉണ്ടിതിനു ingane allathe oru malayala cinima avasaanippikkan pattumo..

    മറുപടിഇല്ലാതാക്കൂ
  3. ക്ല്യ്മാക്സില്‍ പടം പാളി എന്നത് വാസ്തവം ആണ്..
    എന്നാല്‍ ആദ്യത്തെ ഭാഗം വളരെ മനോഹരം ആവുകയും ചെയ്തു
    ബി
    അത് ഒരു സത്യം ആണ്
    തിനംയെ മഹത്വല്‍ക്കരിക്കുന്ന എത്രയോ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു..
    രാജാ മാണിക്യം തൊട്ടു നാടുവാഴികള്‍..വരെ
    എത്രയോ ചിത്രങ്ങള്‍..റെഡ് ചില്ലീസ്
    എല്ലാം ഒന്ന് ഓര്‍ത്തു നോക്കൂ
    പിന്നെ വേറെ ഏതെങ്കിലും രീതിയില്‍ ഒന്നെഴുതി അവസാനിപ്പിച്ചേ ..വിരോധം ഇല്ല നല്ലതാണെങ്കില്‍ എടുക്കാമല്ലോ

    മറുപടിഇല്ലാതാക്കൂ
  4. വേറെ ഒന്നും എഴുതി അവസാനിപ്പിക്കാനില്ല ഇത് തന്നെ ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌ .......................

    മറുപടിഇല്ലാതാക്കൂ
  5. ചാര്‍മി കുട്ടിയ്ടെ പല്ലിനു ഒരു കുഴപ്പവും ഇല്ലാ എന്ന് ഞാന്‍ ഇതാ സര്‍ട്ടിഫിക്കറ്റ് തരുന്നു. ;)

    മറുപടിഇല്ലാതാക്കൂ