2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

മുരളി

മുരളി

ഒരതുല്യ നടൻ ..
അകാലത്തിൽ  പൊലിഞ്ഞു പോയി..

ചിലരുടെ മരണം..
ഒരു ആദരാജ്ഞലിയിൽ   ഒതുക്കാവുന്ന ദുഖമല്ല നമ്മിൽ  ഉണർത്തുക പതിവ്  ..
അത് പോലെ
അഗാധമായ ഒരു വിടവാണ് ആ ദേഹി നമ്മെ വിട്ടു പോയപ്പോൾ  തോന്നിയത്..
മുഖം മൂടികൾ  ഇല്ലാത്ത ഒരു നടൻ ..
ചമയങ്ങൾ  ഇല്ലാത്ത അമരക്കാരൻ 
നാട്യ വൈഭവത്തിൽ  ആനന്ദം പൂണ്ടിരുന്ന ഒരു നടൻ ..
നടൻ  ആയതിൽ ..
സിനിമ നടനായതിൽ  അല്ല
അഭിമാനിച്ചിരുന്ന ഒരു വ്യക്തി
സമൂഹത്തോട് എന്നും ഒരു പ്രതിബദ്ധത കാത്തു സൂക്ഷിച്ചിരുന്നു..
അത് തുറന്നു സമ്മതിക്കാൻ  മടിയും ഇല്ല ...

നരേന്ദ്ര പ്രസാദിന്റെ നാട്യഗൃഹത്തിൽ  ..
ലങ്കാലക്ഷ്മിയിലെ രാവണൻ
ഒരു ഒറ്റയാൾ  മാത്രം അരങ്ങത്തു..
ഇരുപത്തഞ്ചു അഭിനേതാക്കൾ ക്കും പകരം
അഭിനയിച്ചു പൂർണ്ണമാക്കിയതിന്റെ   സന്തോഷം..
നാടക വേദിയിലെ ഒരു അപൂർവ  നേട്ടം

അനാർഭാടമായ അഭിനയ ശൈലി..
ആർക്കും അനുകരിക്കാൻ  പറ്റാത്ത ..
അനന്യമായ അഭിനയ പാടവം
നാട്യ കേരളത്തിന  ഒരു നടൻ  മാത്രമല്ല..
കേരള സമൂഹത്തിനു..
ചിന്ത ശേഷിയും ..
പ്രതി ബധത ഉള്ളതും ആയ ഒരു പ്രതിഭാശാലിയെ കൂടിയാണ് നഷ്ട്ടമായത്..

അമരത്തിലെ..പുത്രീ സ്നേഹ ലോലനായ പിതാവ്..
വെങ്കലത്തിലെ..സംശയാലുവും..കുപിതനും ആയ ഭർത്താവ്..
ദേവി ശില്പത്തിൽ ..സ്നേഹവും..ഭക്തിയും..തന്റെ ദൈന്യവും കൂടി കലർ ത്തുന്ന ..
കലാകാരൻ ..
ചമ്പകുളം തച്ചനിലെ..
മറക്കാൻ  പറ്റാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ..
മുഖ്യ ധാര സിനിമകളിലെ..
ചിന്നുന്ന..പൊട്ടി തെറിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ..
ആരെയും കരയിക്കുന്ന..
വൃദ്ധ പിതാവിന്റെ ദൈന്യം ..
മുഴങുന്ന സ്വരം കൊണ്ട് മന്ത്ര ജാലം ചെയ്തിരുന്ന..അപൂര്‍വ സിദ്ധി
ഇടതു പക്ഷ സിനിമകള്‍ ചെയ്യുമ്പോള്‍..
കാന്തിയോടെ തിളങ്ങുന്ന ആ സഖാവ്..
കണ്ണില്‍ നിന്നും തീ പറക്കുന്ന പ്രതി നായക വേഷങ്ങള്‍..

ഒരു നടന്‍
എന്താഗ്രഹിക്കുന്നുവോ..
അതെല്ലാം ആയിത്തീര്‍ന്ന ഭാഗ്യ വാന്‍

പിന്നെ എതൊരു നടനും ആഗ്രഹിക്കുന്ന പോലെ..
മരിക്കുന്നത് വരെ
അഭിനയിച്ചു അങ്ങിനെ തന്നെ മരിച്ചു..
പെരുമയുടെ
പെരുമഴ കാലത്തില്‍ .
മരണം വന്നു വിളിച്ചപ്പോള്‍..
അഭിനയ ചക്രവര്‍ത്തി..
കൂടെ പോയി..
തലമുറകൾക്ക്  പഠിക്കാന്‍
ഒത്തിരി ഉദാത്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട്
ഹംസഗാനം ..പാടി..
പിരിഞ്ഞു പോയ ആ മഹാന് 
കണ്ണീരില്‍ കുതിര്‍ന്ന..
അന്ത്യാഞ്ജലി
പ്രണാമം

2 അഭിപ്രായങ്ങൾ: