Saturday, August 15, 2009

സ്ത്രീ സമത്വം ...ഒരു മിഥ്യ

സ്ത്രീ ജന സംഖ്യ കൂടുതല്‍ ചൈനയില്‍ ആണ് എങ്കിലും ലോകത്ത് സ്ത്രീകള്‍ അസമത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഭാരതത്തില്‍ ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്...

സ്ത്രീയുടെ അവസ്ഥ സമൂഹത്തില്‍ മെച്ചപ്പെടുത്താന്‍ ഉള്ള എല്ലാ നിയമങ്ങളും..നയങ്ങളും സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടും ..
അവ ഒന്നും സ്ത്രീകളുടെ അവസ്ഥ മെച്ച പെടുത്താന്‍ നമ്മുടെ നാട്ടില്‍ സഹായിച്ചില്ല എന്നതാണ് കഷ്ട്ടം
മതം
മതം സ്ത്രീകളുടെ സമത്വ സ്വപ്നങ്ങളില്‍ എന്ന് ഒരു തടസ്സം തന്നെ ആയിരുന്നു..
ഹിന്ദു മതംഎന്നും അതിന്റെ സ്വന്തം ആചാര്യ മര്യാദകള്‍ ആണ്
രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്തെയെക്കാള്‍ പാലിച്ചു പോന്നത് ..
മുസ്ലിം വ്യക്തി നിയമങ്ങള്‍ ആണ് മുസ്ലിങ്ങള്‍ സ്വന്തം രാഷ്ട്ര ത്തിലെ എഴുതപ്പെട്ട നിയമ ത്തേക്കാള്‍ പിന്തുടര്‍ന്ന് വരുന്നത് എന്നും  കാണാം
സര്‍ക്കാര്‍ കാല കാലങ്ങളായി എത്രനിയമങ്ങള്‍ കൊണ്ട് വന്നിട്ടും..
ശിശു വിവാഹം ഇപ്പോഴും നില നില്കുന്നു . .
1891   കാലങ്ങളില്‍                              12 വയസു
1929   കാലങ്ങളില്‍                             14വയസു
1955 കാലങ്ങളില്‍                               15വയസ്
1976                                                          18വയസ്
എന്നിങ്ങനെ വിവാഹ പ്രായം പല വട്ടം പുതുക്കി നിശ്ചയികുകയും ചെയ്തു..
എന്നാല്‍ ഭാരത ത്തിലെ മൊത്തം സ്ത്രീജന സംഖ്യയില്‍..30% സ്ത്രീകളും..
ഇപ്പോഴും 20വയസ് ആകുമ്പോഴേക്കും വിവാഹിതരോ ..വിവാഹ മോചിതരോ ആവുന്നു..
എന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്..
നിയമങ്ങള്‍ കടലാസില്‍ തന്നെ അവശേഷിക്കുന്നു ..
ഉത്തര ഭാരതത്തിള്‍ ഇപ്പോഴും 50% പെണ്കുട്ടികളും 15 വയസിനു മുമ്പ് തന്നെ വിവാഹിതര്‍ ആകുന്നു
ബഹു ഭാര്യാത്വം മുസ്ലിം മതം ഇപ്പോഴും ഒരു കുറവും ഇല്ലാതെ പിന്‍തുടരുന്നു..
അവരുടെ ഇടയില്‍ തലാക് ചൊല്ലി വിവാഹ ബന്ധം പിരിയുന്നവരുടെ എണ്ണം ഇപ്പോഴും ലഭ്യമല്ല സ്ത്രീകള്‍ക്കും വിവാഹ മോചനം ആ മതം അനുവദിക്കുന്നുണ്ട് ...എന്നത് മാത്രമാണ് ഏക ആശ്വാസം
ആണ്‍ കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ ..ഹിന്ദു സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അംഗീകരിക്കേണ്ടി വരും
ഇസ്ലാം ഒഴിച്ച് മറ്റു മതങ്ങള്‍ക്കെല്ലാം  വിവാഹ മോചന നിയമങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും..(1976) സ്ത്രീകള്‍ അതിനു മുന്‍ കൈ എടുത്താല്‍ ഇപ്പോഴും അവരെ പതിത എന്ന് കരുതാന്‍ ആണ് ഭാരതീയ സമൂഹത്തിനു വാസന...
സാമ്പത്തികം
സാമ്പത്തികമായ അരക്ഷിതാവസ്ഥ ഒരു വിവാഹ മോചനം എന്നത് പലപ്പോഴും സ്ത്രീകള്‍ക്ക്  അസാധ്യം ആക്കുന്നു..
ഉത്തരെന്ത്യയില്‍ ഇപ്പോഴും വീടിന്റെ മുഴുവന്‍ സമ്പത്തും പുരുഷന്മാര്‍ ആണ് കയ്യടക്കി വച്ചിരിക്കുന്നത് ..
പിന്തുര്‍ച്ച അവകാശ നിയമങ്ങള്‍ എല്ലാം സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് പൂര്‍ണ്ണമായും സ്ത്രീകളെ ഒഴിവാക്കുന്നതായിരിന്നു..
മുസ്ലിം വ്യക്തി നിയമം സ്ത്രീക്കും മാതൃ സ്വത്തിനു അവകാശം പറയുന്നുണ്ട് എങ്കിലും..
അത് വളരെ തുച്ചമാണ്..
അവര് കുടുംബം നോക്കേണ്ടതില്ലല്ലോ ഭര്‍ത്താവിനും മക്കള്‍ക്കും സാമ്പത്തിക സഹായം ചെയ്യേണ്ടതില്ലല്ലോ ..
എന്നാണു മതം അതിനു പറയുന്ന കാരണം. ..
ഭൂമിയില്‍ അവകാശം സ്ത്രീകള്‍ക്ക് കൊടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട് എങ്കിലും...
മിക്ക മതങ്ങളും വിവാഹ സമയത്തു  നല്‍കുന്ന  സ്വര്ണവും സമ്മാനങ്ങളും..
അതിലേക്ക്  സ്ത്രീയുടെ പിതൃ സ്വതിനുള്ള അവകാശം പരിമിത പെടുത്തുകയാണ് പതിവ്..
അവയെല്ലാം..കാലക്രമേണ ഭര്‍തൃ വീട്ടില്‍ ചിലവഴിക്കപ്പെടുന്നു ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം
ഭര്ത്താവ് മരിച്ചാലോ..
ഉപേക്ഷിക്കപ്പെട്ടാലോ..
വേണ്ടത്ര വിദ്യാഭ്യാസമോ..ലോക പരിചയമോ ഇല്ലാത്ത ഈ സ്ത്രീകള്‍ ജീവിത യഥാര്‍ധ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു പോവുന്നതായാണ് കണ്ടു വരുന്നത്..
എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ..
ഭൂ സ്വത്ത് വീതം വൈക്കുമ്പോള്‍ സ്ത്രീക്കും തുല്യമായ അവകാശം നല്‍കാന്‍  ശ്രദ്ധിക്കാറുണ്ട്..
ദേശീയ നിയമങ്ങളെ കേരളീയ പുരുഷന്മാര്‍..
സമൂഹം ഒട്ടാകെ തന്നെയും ...
കൂടുതല്‍ മാനിക്കുന്നു..
സ്ത്രീ സുരക്ഷയെ കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്മാരും ആണ്
ശാരീരികം ഗാര്‍ഹിക പീഡനങ്ങള്‍ലോകത്തെ മറ്റേതു രാജ്യത്തെക്കാളും ഭാരതത്തില്‍ കൂടുതല്‍ ആണ്..
ഏകദേശം 10 മുതല്‍ 20 വരെ ശതമാനം ഭാര്യമാര്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നോ മറ്റു കുടുംമ്പംഗങ്ങളില്‍ നിന്നോ ഭര്‍തൃ വീട്ടില്‍ നിന്നും മര്‍ദ്ദനം  എല്‍ക്കുന്നു എന്നാണു കണക്ക്..
സ്ത്രീധന മരണങ്ങള്‍ ഭയാനകം ആവും വിധം വളരെ കൂടുതല്‍ ആണ്..
സ്ത്രീധന ത്തുക കുറഞ്ഞു പോയി എന്ന് പറഞ്ഞു ഭര്‍ത്താവും അവരുടെ വീട്ടുകാരും ചേര്‍ന്നു പീഡിപ്പിച്ചു കൊല്ലുകയോ..
അവരെ ആത്മഹത്യാ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ആണ് പതിവ്...
ഗ്രാമങ്ങളില്‍ ഈത്തരം കേസുകള്‍ വേണ്ടത്ര രജിസ്റ്റര്‍ ചെയ്യപ്പെടാറില്ല താനും...
മുൻപ്  ഒരു സ്ത്രീ ഭര്‍തൃ  ഗൃഹത്തില്‍ കൊല്ലപ്പെട്ടാല്‍ അത് ഭര്‍തൃ വീട്ടുകാരുടെ കുറ്റമാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ബാധ്യത സ്ത്രീ വീട്ടുകാര്‍ക്കായിരുന്നു ..
എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമം..
സ്ത്രീ ഏത് സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ മരിച്ചാലും..വിവാഹം കഴിഞ്ഞു ഏഴു വര്‍ഷം ആകുന്നതു വരെ...
ആ മരണം കൊലപാതകം അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഭര്‍തൃ വീട്ടുകാര്‍ക്കാണ്.എന്നു  മാറ്റം  വരുത്തിയിട്ടുണ്ട് .
സര്‍ക്കാര്‍ ഭര്ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കും ..
എന്നാണ് നിലവിലുള്ള നിയമം..
കാണാതാവുന്ന സ്ത്രീകള്‍
ജനന മരണ പെരെടില്‍ പേരു വന്നതിനു ശേഷം കാണാതാവുന്ന സ്ത്രീകളുടെ എണ്ണം ലക്ഷങ്ങള്‍ വരും...
അത് നമ്മുടെ നാടിന്റെ മാത്രം സവിശേഷത ആണ്..
പെണ് ശിശുക്കള്‍ ഒന്നുകില്‍ ഗര്‍ഭ പാത്രത്തില്‍ വച്ചേ തിരിച്ചറിഞ്ഞു കൊല ചെയ്യപെടുന്നു.
അല്ല ജനിച്ചാല്‍ തന്നെ..ആ കുഞ്ഞുങ്ങള്‍
നല്ല ഭക്ഷണവും..മതിയായ ചികിത്സയും ഇല്ലാതെ ബാലിക ആയി ത്തന്നെ മരിച്ചു പോകുന്നു
പ്രസവം..അതിലും ധാരാളം സ്ത്രീകള്‍ .. ..മതിയായ പോഷകാഹാരമോ സമയത്തിന് വൈദ്യ ശുശ്രൂഷയോ ലഭിക്കാതെ മരിക്കുന്ന ,,,
ഗ്രാമങ്ങളില്‍ കൊല്ലപ്പെടുന്ന പെണ്കുട്ടികള്‍. .ഭാര്യമാര്‍..അമ്മമാര്‍
അവരുടെ മരണം ആരും അറിയുന്നില്ല..
പേരെടില്‍ നിന്നും ആരും അറിയാതെ മാഞ്ഞു പോയ ലക്ഷക്കണക്കിന് സ്ത്രീകള്‍...
അവരുടെ മരണം പേരെടു  പുസ്തകങ്ങളില്‍ നിന്നും മായ്ച്ച് കളയുന്നില്ല
എന്നാല്‍ അവര്‍ എന്നേ കാല  യവനികക്കുള്ളില്‍  മറഞ്ഞു പൊയ് കഴിഞ്ഞിരിക്കുന്നു
രാഷ്ട്രീയം
സാമൂഹ്യ സമത്വം സ്ത്രീകള്‍ക്ക് കിട്ടാന്‍ ഏറ്റവും പ്രധാനം വേണ്ടത്..
സ്ത്രീകളുടെ ഭരണ പങ്കാളിത്തം ആണെന്നിരിക്കെ ഭാരതത്തില്‍ അത്
ഇന്നും ഒരു സ്വപനം മാത്രമാണ്..
ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം..
ഭരണ സാരഥ്യ ത്തില്‍ സ്ത്രീകള്‍..ഇന്ദിര ഗാന്ധി പോലെയുള്ളവര്‍  വളരെ വര്ഷം  ഇരുന്നു എങ്കിലും..
അവര്‍ ജവഹര്‍ ലാല്‍ നെഹ്‌റു വിന്റെ മകള്‍ ആയിരുന്നത് കൊണ്ടാണ് ആ പദവിയില്‍ ഇരിക്കാന്‍ ഇടയായത്‌ എന്ന സത്യം മറക്കാന്‍  കഴിയില്ല ..
ബീഹാര്‍ മുഖ്യ മന്ത്രി ആയി റാബ്രി ദേവി ഇരുന്നത് എന്ത് കൊണ്ടാണ് എന്നും നമുക്ക് അറിയാം..
ഇദയ കനി ആയ ജയലളിതയും..പുരുഷന്മാരുടെ ..സഹായത്താല്‍..പിന്‍ വാതില്‍ നിയമനം കിട്ടി എത്തിയവര്‍ ആണ്..
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് വൃന്ദ കാരാട്ട് പോലും..അവിടെ എത്തിയത്..ഭര്‍ത്താവിന്റെ നിഴലില്‍ ആണെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നതും കേട്ടിട്ടുണ്ട്
നേതൃത്വപരമായ സ്ഥലങ്ങളില്‍..
തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍
സ്ത്രീകള്‍ ഇല്ല എന്നത് കൊണ്ട് ..
അവരുടെ തനതായ വിഷയങ്ങളില്‍ ഭരണത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല..
സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ തീരുമാനങ്ങള്‍.എടുക്കുമ്പോള്‍ പോലും .അതില്‍ ഇടപെടാന്‍ അവര്‍ക്ക് കഴിയാതെ പോകുന്ന അവസ്ഥ ഉണ്ടാവുന്നു ...
മൊത്തം ജന സംഖ്യയുടെ 50 % പേര്‍ ഭരണ നിര്‍വാഹക സമിതികളില്‍ ഇല്ല എന്നത് ..ആ സമിതികളുടെ മൊത്തം ജെനധിപത്യ സ്വഭാവത്തിന് മങ്ങല്‍ ഏല്പിക്കുന്നു ..
ഭാരത മാതാവിന്റെ സ്വന്തം രാജ്യത്താണ് ഇത് സംഭവിക്കുന്നത്‌ എന്നും ഓർക്കേണ്ടതുണ്ട്
 സ്ത്രീ സംവരണ ബില്‍ പാസ്സാക്കിയാല്‍
ശരത് യാദവ്‌ ആത്മഹത്യ ചെയ്യും..
എന്ന് ചില പത്രങ്ങള്‍ എഴുതിയത് ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് മനസിലാവും
എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക് എന്ന്..

തൊഴിൽ  രംഗത്തെ വിവേചനങ്ങൾ 
സ്ത്രീ..സ്ത്രീ ആ യതു കൊണ്ട് ഒത്തിരി വിവേചനങ്ങൾ നേരിടുന്നുണ്ട്
തൊഴിലിടങ്ങളിൽ ..അവളുടെ ശരീരം അവൾക്കു  വലിയ ഒരു ബാധ്യത ആവുന്നു .ഉദ്യോഗ കയറ്റം കിട്ടാൻ..ഉചിതവും അർഹവും ആയ സ്ഥലം മാറ്റം ലഭിക്കാൻ ഒക്കെ അവൾക്കു പുരുഷന്മാർ ആയ സഹ പ്രവർത്തകരേക്കാൾ കൂടുതൽ വിഷമം ആണ് .പലപ്പോഴും വലിയ വിട്ടു വീഴ്ചകൾ അവൾ ചെയ്യേണ്ടി വരുന്നു എന്നതാണ് മറ്റൊരു ദുഖകരമായ സത്യം .സതി സാവിത്രി സങ്കൽപ്പങ്ങളിൽ  ശീലിക്കപ്പെട്ട ഭാരതീയ സ്ത്രീ മനസ് ഏതു രീതിയിലുള്ള പുരുഷ ഇടപെടലുകളേയും തിരസ്ക്കരിക്കുന്നവരുമാണ്.അത് കൊണ്ട് തന്നെ തൊഴിലിടങ്ങളിലെ പുരുഷന്റെ അവിഹിത ഇടപെടലുകൾ അവളിൽ വലിയ കുറ്റബോധവും ജാള്യതയും ഉണ്ടാക്കുന്നു.സ്വയം ചെറുതായത് പോലെ വാലിലെ സ്ത്രീ അപമാനിക്കപ്പെട്ടത് പോലെ എല്ലാം അവള്സ്വയം തീരുമാനിക്കുന്നു
സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന ഉന്നത പദവികളിൽ ഇരിക്കുന്ന സ്ത്രീകൾ  തന്റെടി എന്നും അഹങ്കാരി എന്നും മുദ്ര കുത്ത പെട്ട് പരിഹസിക്കപ്പെടുന്നു..കീഴ് ജീവനക്കാരും ഓഫീസ് മേധാവികളും അവളുടെ ജോലിയിലുള്ള ശ്രദ്ധയും കഴിവിനെയും മാനിക്കാൻ വിസമ്മതിക്കുന്നു.ഭാര്ത്തവാകും ഡ്രാഫ്റ്റ് ചെയ്തു ഇകൊടുക്കുന്നത്..അല്ലെങ്കിൽ ഭര്ത്താവ് ഇവളുടെ മുന്നില് വെറും പൂച്ചയാണ് എന്നാ മട്ടിലുള്ള ആക്ഷേപങ്ങളും നടന്നു നീങ്ങുന്ന അവളുടെ പിറകിലേക്ക് കൂരമ്പുകൾ പോലെ എത്തുന്നു..മിടുക്കി എന്ന് വിശേഷിക്കപ്പെടാൻ തന്റെ പുരുഷ സഹപ്രവർത്തകരെക്കാൾ അവൾ മൂന്നിരട്ടി ജോലി എടുക്കേണ്ടി വരുന്നു.
സ്ത്രീ എന്ന തന്റെ സവിശേഷ ജോലികൾ  വേറെയും അവൾ ചെയ്യണം..കുഞ്ഞുങ്ങളുടെ പഠിത്തം അവരുടെ പ്രോജെക്റ്റുകൾ..രക്ഷ കർത്തൃ  യോഗങ്ങൾ..എല്ലാം അവളുടെ ചുമതല ആണ്..ടീനേജ് മക്കളുടെ ഹോർമോൺ ദുരന്തങ്ങളുടെ രക്ത സാക്ഷിയും ഇവളാണ് ..ഏതാണ്ട് നാല് മണിക്ക് ഉണര്ന്നു..എല്ലാവര്ക്കും ഭക്ഷണം പാകം ചെയ്തു പാത്രത്തിൽ ആക്കി പ്രഭാത ഭക്ഷണവും എടുത്തു   കുളിച്ചു എന്ന് വരുത്തി ഓഫീസിലേക്ക് കുതിക്കുന്ന വനിതകൾ നമ്മുടെ മുന്നിലെ ഒരു സ്ഥിരം കാഴ്ചയാണ് ..
വംശീയത 
വംശീയത ഉയർ ത്തുന്ന പ്രശ്നങ്ങൾ വെറും അനവധിയാണ്
അവ കേരളത്തിൽ അത്ര പ്രകടമല്ല എന്നേയുള്ളൂ
ദളിത സ്ത്രീകൾ ...സ്ത്രീകൾ  എന്ന വിവേചനം കൂടാതെ.... ദളിതയായി  എന്ന ഒറ്റക്കാരണം കൊണ്ട് അവൾ ആക്ഷേപിക്കപ്പെടുന്നു..ഒഴിവാക്കപ്പെടുന്നു..
അസ്പ്രുശ്യത എന്നത് ഒരു ശാപം ആണ് ..എന്നാൽ ബലാൽസംഗം ചെ യ്യപ്പെടുമ്പോൾ മാത്രം തൊട്ടു കൂടായ്മ്മ ഇല്ലാതാവുന്നു താനും
പൊതു കിണറ്റിൽ നിന്ന് ജലം എടുത്തു എന്നതാണ് മിക്കപ്പോഴും ഇവർ നേരിടുന്ന ഒരു വലിയ കുറ്റം
ശിക്ഷ മിക്കപ്പഴും നഗ്നയാക്കി  കൂട്ട ബലാൽ സംഗം ചെയ്യപ്പെടുക എന്നതാണ്
സംഘടിത ശക്തികൾ ആയ രാഷ്ട്രീയ പ്രസ്ഥാനങ്ങ ളുടെ കുറവ് മൂലം സ്ത്രീകൾക്ക്  എതിരായ ഈത്തരമാക്രമങ്ങൾ മിക്കപ്പോഴുംരെജിസ്റ്റർ   പോലും ചെയ്യപ്പെടുന്നില്ല .
ഇരുളിൽ മല വിസര്ജ്ജനത്തിനു വേണ്ടി പുറത്തിറങ്ങുന്ന സ്ത്രീകൾ  ആക്ര മിക്കപ്പെടുന്നതും ഒരു സ്ഥിരം കാഴ്ചയാണ്

ഉത്തര ഭാരതം കോൺ ഗ്രെസ്സിനെ കൈവെ ടിഞ്ഞത് സെമീന്ദാരി സമ്പ്രദായത്തിലെ ദായ ക്രമ രീതിയിൽ മാറ്റം വരുത്തി 2005 ഇൽ കൊണ്ട് വന്ന നിയമം മൂലം ആണെന്നാണ്‌ ചിലർ പറയുന്നത്
അതിലെ ഒരു നല്ല കാര്യം സ്ത്രീകള്‍ക്കും ഭർത്താവിന്റെ സ്വത്തിൽ അച്ഛന്റെ സ്വത്തിൽ അവകാശം കിട്ടുന്നു എന്നുള്ളതാണ്.അത് വരെ അച്ഛൻ മരിച്ചാൽ കുടുമ്പത്തിലെ ആൺ മക്കള്‍ക്കായിരുന്നു സ്വത്തിനു അവകാശം..ഭർത്താവ് മരിച്ചാൽ സ്വത്ത് കുടുംബത്തിലെആണുങ്ങൾക്ക്   തിരികെ പോകും..ഭാര്യക്കും മക്കള്‍ക്കുംപോകില്ല..വിവാഹിതയായ  മകള്‍ക്ക് വീട്ടിൽ വന്നു നിൽക്കാം..ചിലവിനു കൊടുക്കേണ്ട  ബാധ്യത മാത്രമേ പിതൃ കുടുംബത്തിനുണ്ടായിരുന്നുള്ളൂ
ഉത്തര ഭാരതത്തിലെ അതി ശക്തരായ സെമിന്ദാർമാരുടെ വംശം കുറ്റിയറ്റു   പോകുന്നത് അവിടങ്ങളിലെ രാഷ്ട്രീയത്തെയും സ്ത്രീകളുടെ അവസ്ഥയും നന്നാ യി സ്വാധീനിക്കും  എന്ന് പറയാതെ വയ്യ

ചേ ലാഞ്ചാലം കൊണ്ട് മുഖം മറച്ചു..
സമൂഹത്തിന്റെ ഉള്ളറ കളില്‍..
മുഖം പുറത്തേക്കു കാട്ടനാവാതെ
എത്രയോ ലക്ഷം പേര്‍
നമ്മുടെ സ്ത്രീകള്‍

അവര്‍ക്കാവട്ടെ ഈ വനിതാ ദിനം


വനിതാ ദിനത്തിന് അഭിവാദ്യങ്ങൾ

5 comments:

 1. സ്ത്രീകൾ.ദലിതർ,ഓബീസീകൾ,ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ മനുഷ്യാവകാശം ഏറ്റവും കൂടുതൽ ഹനിക്കപ്പെടുന്ന രാജ്യമാണ് ‘ലോകത്തിലെ ഏറ്റവും വലിയ’ ഈ ജനാധിപത്യ രാഷ്ട്രം.സ്ത്രീകൾ എന്നു പറയുമ്പോൾ എല്ലാ ജാതികളിലും മതത്തിലും പെട്ടവരെ ഒന്നായി കാണരുത്. അവർണ ജാതിക്കാർ പുരുഷ മേധാവിത്വത്തോടൊപ്പം ജാതിമേധാവിത്വവും നേരിടുന്നു. അതുകൊണ്ടാണ് വനിതാസംവരണബില്ലിൽ പിന്നാക്കക്കാർക്കു സംവരണം പ്രത്യേകം വേണമെന്ന് ശരദ് യാദവും(പവാറല്ല-അതുപോലും ശ്രദ്ധിക്കാത്തയാളാണ്-കഷ്ടം) മറ്റും ശഠിക്കുന്നത്; അല്ലാതെ അവർ സ്ത്രീസംവരണത്തിന് എതിരല്ല. ഒരു

  ReplyDelete
 2. ദളിതര്‍
  അവശന്മാര്‍ ആര്ത്തന്മാര്‍ ആലംബ ഹീനന്മാര്‍ ..
  അവരുടെ സംകടമാരറിയാന്‍
  അവര്‍ അര്‍ത്ഥ നാഗന്മാര്‍..ആതാപ മഗ്നന്‍ മാര്‍
  അവരുടെ കണ്ണ് നീരെന്നു തീരാന്‍
  സ്ത്രീ സമത്വം..
  അതിനെ കുറിച്ചുള്ള ചില ചിതറിയ ചിന്തകള്‍ മാത്രം..
  ഒരു സമ്പൂര്‍ണ ലേഖനം എന്നല്ല കരുതിയത്‌..
  താങ്കളുടെ കാഴ്ചപാട് പൂര്‍ണമായും ശേര്രി ആണ് ..ദളിതരുടെ പ്രശ്നങ്ങള്‍..
  അവരിലെ തന്നെ ദളിത സ്ത്രീകളുടെ പ്രശ്നങ്ങള്‍..
  കുറെ കൂടി സങ്കീര്‍ണവും..
  ദുരിത പൂര്‍ണവും ആണ് ...
  സാമ്പത്തിക പിന്നോക്കാവസ്ഥ ..
  പുരുഷന്മാരുടെ കയ്യേറ്റം..
  ജമീന്ദാര്‍ മാരുടെയും മറ്റുമുള്ള പീഡനങ്ങള്‍....
  അടിമ പണി ചെയ്യേണ്ടി വരുന്ന ഗതികേട്..
  കുടുംബാ സൂത്രണ മാര്‍ഗങ്ങള്‍..
  അവയെകുറിച്ചുള്ള അജ്ഞത മൂലം..
  അനാവശ്യമായ കുട്ടികളുടെ ജനനം ...
  ജാതീയമായ അയിത്തങ്ങള്‍ ...
  വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തത് കൊണ്ടുള്ള പോരായ്മകള്‍..
  ദളിത സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍..
  എണ്ണിയാല്‍ തീരുന്നവ അല്ല തന്നെ ...
  അതിലേക്കു കടക്കുവാന്‍ ശ്രേമിച്ചും ഇല്ല..
  സ്ത്രീ പുരുഷന്‍ എന്നാ രണ്ടു ജാതിയില്‍..
  സ്ത്രീ വര്‍ഗം പൊതുവേ അനുഭവിക്കുന്ന പ്രേശ്നങളെ ഒന്ന് പറഞ്ഞു പോവുക മാത്രമാണ് ചെയ്തത്..
  എന്നാല്‍ അഭിപ്രായം പറഞ്ഞതിനും..തെറ്റുകള്‍ ചൂണ്ടി കാട്ടിയതിനും വളരെ നന്ദി..

  ReplyDelete
 3. പ്രസവിക്കാനും മുലയൂട്ടാനും ഇതുവരെ പുരുഷന്മ്മാർ തയ്യാറായിട്ടില്ല.
  എത്രയ്ധികം ശാസ്ത്രം വളർന്നിട്ടും ഇതിനു മാറ്റം വരുഥ്താൻ വേണ്ടതൊന്നും കണ്ടുപിടിച്ചിട്ടില്ല്, ഇതുവരെയും. എന്തുകൊണ്ട്? ശാസ്ത്രഗവേഷണം ഏതു വിഷയത്തിൽ ചെയ്യണമെന്നു തീരുമാനിക്കുന്നത് പുരുഷമേധാവികളാണ്.
  വലിയ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലത്തെ സ്ഥിതിയാണു ഏറ്റവും കഷ്ടം.ഏതെങ്കിലും കള്ളുഷാപ്പിൽ കയറാനുള്ള അനുവാദം സ്ത്രീകൾക്കുണ്ടോ? വടക്കേ ഇന്ത്യയിൽ, എന്തിനു തമിഴ്നാട്ടിൽ‌പ്പോലും ആണുങ്ങൾ കയറുന്ന ഷാ‍പ്പിൽ പെണ്ണിനും കേറം. ഒഫ്കോഴ്സ്, സവറ്ണ്ണപ്പെണ്ണുങ്ങൾക്കും സമ്പന്നത്തികൾക്കും പറ്റില്ലെന്നേയുള്ളൂ. പക്ഷേ അവർ, ചെറുപ്പക്കാരെങ്കിൽ പബ്ബിൽക്കേറാം.അതു പറയാൻ വിട്ടു. ബാൻഗ്ഗ്ലൂരിൽ ഒരുപബ്ബിൽ ന്യൂഇയർ പാർട്ടിക്കു ആണുങ്ങളുടെ ചാർജിന്റെ പകുതിയേ ഉള്ളൂ ,അകമ്പടിയുള്ള (അക്കമ്പനീഡ്)പെണ്ണുങ്ങൾക്ക്. - തുണയില്ലാതെയാണെങ്കിൽ ഫ്രീ. ഞാനും എന്റെ കൂട്ടുകാരനുംകൂടി വെവ്വേറെ പോയി പകുതിക്കാശ് ലാഭിച്ചു. പിന്നെ ഞങ്ങൾ അടിച്ചു പിരിഞ്ഞു-അക്കഥ വേറെ.
  കേരളത്തിൽ ഞാനും ചില ഫ്ര്ൻഡ്സും പൊതുനിരത്തിലൂടെ പുകവലിച്ചു നടന്നതിന്റെ പിറ്റേ ദിവസമാണു പുകവലി നിരോധം വന്നത്.തങ്ങൾവലിച്ചില്ലെന്ന്കിലും പെണ്ണുങ്ങളെ അതിനു സമ്മതിക്കില്ലെന്ന ആണിന്റെ അസൂയ.
  അനസൂയക്കുവേണ്ടി,
  ചിത്രഗുപ്തൻ

  ReplyDelete
 4. ഓം ചിത്ര ഗുപ്തായ നമഹ
  ഓം അനസൂയാച നമഹ

  ReplyDelete