2009 ജൂൺ 26, വെള്ളിയാഴ്‌ച

ഓണം

ഓണം
അത് ഒരു ആഘോഷം മാത്രമല്ല..
വര്‍ണങ്ങളുടെ ഒരു മേളനം കൂടി ആണ്
ചാര നിറത്തിൽ  ഉള്ള പൂച്ചപ്പൂവ്
തൂവെള്ള തുമ്പ പൂവ്
ചുവന്ന ചെത്തി പൂവ്
കുല കുല ആയി അശോക ചെത്തി..
മഞ്ഞയും ചുവപ്പും ഒരു കുലയിൽ  തന്നെ സമ്മേളിക്കും
കൊങ്ങിണി ക്കുലകൾ
നല്ല മഞ്ഞ കോളാമ്പി പൂക്കൾ
എല്ലാം തലേന്നേ പറിച്ചു വയ്ക്കും..
പൂക്കൂട ഉണ്ടാക്കുന്നവർ  ഓണത്തിന് മുമ്പെ തന്നെ
കുഞ്ഞു പൂക്കൂടകൾ  കൊണ്ടു തരും..നാലു തരം പൂവുകൾ  അതിലിടാം
അതിരാവിലെ പ്രാതൽ  എന്ന് പറഞ്ഞു എന്തെങ്കിലും വാരി ക്കഴിച്ചു അങ്ങ് ഇറങ്ങുകയാണ്
പൂക്കൂട എവിടെയും നുഴഞ്ഞു കയറാൻ  ഉള്ള ഒരു ലൈസന്‍സ് ആണല്ലോ
കപ്പ പ്പാടത്തു ധാരാളം പൂച്ച പൂക്കൾ  ഉണ്ടാവും
കപ്പയുടെ ചുവട്ടിലേ  മണ്ണ് മാന്തി
കിഴങ്ങ് ഇളക്കി എടുത്തു.തോട്ടിലെ വെള്ളത്തിൽ  കഴുകി പച്ചക്ക് കറുമുറെ കടിച്ചു തിന്നും ..വേവിക്കുകയും വേണ്ട ..ചുടുകയും വേണ്ട .കറിയും വേണ്ട ..ചമ്മന്തി യും വേണ്ട
അതാണ്‌ഞങ്ങളുടെ പ്രധാന  ശാപ്പാട്ആക്കാലത്ത്‌
പിന്നെ കീരിപ്പഴം,  ഞാറപ്പഴം ,കാരക്ക
കൊല്ലത്തിൽ  ഒരിക്കൽ  മാത്രം സമൃദ്ധി ആയി ഉണ്ടാവുന്ന തൊടലിപ്പഴം 

പടക്കം പൊട്ടിക്കാൻ  പടക്ക ചെടി
കുല കുല ആയി പച്ച പൂക്കൾ  ഉണ്ടാവുന്ന ആ ചെടി ഒരു തരം
 കുറ്റിക്കാട്ടിലും പാറ പുറത്തു ഒക്കെ ആണ് കാണുക
അതിന്റെ മൊട്ടു പറിച്ചു പടക്കം പൊട്ടിച്ചും
ഗ്രാമം മുഴുവന്‍ അലഞ്ഞു നടക്കും
അതിനിടയിൽ  കാണുന്ന പൂക്കളെല്ലാം കൂടയിൽ  ആവും
പിന്നെ മടക്ക യാത്ര ആണ്
ചെറു തോടുകളിൽ  പിടയുന്ന പരൽ  മീനുകൾ
അമ്മയുടെ കച്ചമുണ്ടിൽ  അവയെ കോരിയെടുക്കാൻ  ഉള്ള ശ്രമം ആണ്
ആയുസ് അറ്റവർ  അപ്പോൾ  തന്നെ ഞങ്ങളുടെ വലയിൽ വീഴും
അതിനെ ചെറു വിരലുകളാൽ  പരിശോധിച്ച് ..മറിച്ചും തിരിച്ചും നോക്കി
പിന്നെ വീണ്ടും വെള്ളം നിറഞ്ഞ പാടത്തേക്കു എറിഞ്ഞു കളയും
കയ്യിനു ഒരു ഉളുമ്പ് മണം ആകും
ആ കയ്യ് കൊണ്ട് തന്നെ മുടി കെട്ടും ..മൂക്കിള തൂക്കും .അങ്ങിനെ എല്ലായിടവും നാറ്റമാകും ...ആകെ മത്സ്യ ഗന്ധി ആവും
ഗ്രാമത്തിലെ ഒരു കൊച്ചു വെള്ള ചാട്ടം ഉണ്ട് ..
അവിടെ അതിന്റെ സൌന്ദര്യം അല്ല നോക്കുന്നത്
പാറകളിലെ കൊച്ചു കുഴികളിൽ വെള്ളം കെട്ടി ക്കിടക്കുന്നുണ്ടാവും .. ഏതെങ്കിലും പാവം മീൻ  അതിൽ വീണു കിടപ്പുണ്ടാവും..
അതിനെ പിടിക്കാനാവും പിന്നെ ശ്രമം ..അതിനെ കോരിയെടുത്തു വെള്ളം ഉള്ള സ്ഥലത്ത് കൊണ്ട് പോയി ആക്കും
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം അടിച്ച് തെറിപ്പിച്ചു
ആകെ നനഞ്ഞു  കുളിച്ചു
ഉച്ചക്ക് ഊണ് കഴിക്കാൻ  വരാതെ..
വൈകീട്ട് ചായകുടിക്കാൻ  എത്താതെ
ഒരു പതിനാലു കാരി വീട്ടിൽ തിരിച്ചെത്തുകയാണ്

5 അഭിപ്രായങ്ങൾ:

  1. grama chithrangal..sladha chinthakal..niyatha roopangal..onnum enikku vazhangilla lal

    മറുപടിഇല്ലാതാക്കൂ
  2. മനോഹരം തന്നെ ചേച്ചീ...ഓണം മാത്രമല്ല... ഈ വരികളില്‍ ഫീല്‍ ചെയ്യുന്ന ഒരു കൂള്‍നെസ്...

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായി എഴുതി. ഇത് ഞാന്‍ തന്നെയല്ലേ എന്ന് വായിക്കുന്നയാള്‍ക്ക് തോന്നുന്ന വിധം

    മറുപടിഇല്ലാതാക്കൂ
  4. ഇതെൻെറ അനുഭവങ്ങളാണ്..സത്യം.. നിങ്ങളത് കൊളളയടിച്ചു, ഒരു നിമിഷം കണ്ണുനിറഞ്ഞു കിട്ടില്ലായെന്നറിയാമെങ്കിലും.. ഒരിക്കൽ കൂടി ആ ബാല്യകാലം..മലകയറി, കാട്കയറി, അതേ കൊച്ചുപാവാടയിൽ മൂക്കളതൂത്ത് അരിപൂവും,കൊങ്ങിണിപൂവും,കോളാ൩ിപൂവും, ചെ൩രത്തതിപൂവും, പറിച്ചുനടന്ന ആ കാലം..

    മറുപടിഇല്ലാതാക്കൂ