2009, ജൂൺ 30, ചൊവ്വാഴ്ച

കുഞ്ഞമ്മാന്‍..നാടകം

കുഞ്ഞമ്മാവന്‍ നാടകം അഭിനയിച്ചത് വലിയ ചരിത്രമാണ് ..
ചുരുണ്ട്നിബിഡമായ മുടി വളര്‍ത്തി തോളറ്റം അഴിചിട്ടിരിക്കും
  മെലിഞ്ഞു നീണ്ട  ദേഹം ..ആള് മെക്കാനിക്കാണ് .ജോലി ചെയ്യുമ്പോൾ മുടി കെട്ടി ഒതുക്കി വൈക്കും .അമ്മാവനാണ് നാടകത്തിലെ സ്ത്രീ വേഷം.വലിയ കണ്ണുകൾ ,അതിൽ  നീണ്ട പീലികൾ ..ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്തുണ്ടാവും.
അമ്മാവൻ ഒറ്റയാനാണ് .ഭാര്യയും മക്കളും ഒന്നുമില്ല.നാട്ടിൽ  ഒരു ചെറു സംബന്ധം ഉണ്ട്
പല ഗ്രാമ സമിതികളും അമ്മാവനെ വിളിക്കും..
ഇത്തിരി വെള്ളം എല്ലാ കിട്ടുന്ന ഏര്‍പ്പാടയതിനാല്‍ പുള്ളി പോവുകയും ചെയ്യും
പക്ഷെ സംഭാഷണം കാണാതെ പഠിക്കാനൊന്നും മടിയനായ അമ്മാവന് സമയമില്ല
നാട്ടു കാര്യം  അന്വേഷിച്ചും ചെണ്ടപ്പു റത്തു കോല്  വച്ചാല്‍ അതിന്റെ മുമ്പിൽ  പോയി നില്‍ക്കാനും ഒക്കെയാണ്  അമ്മാവന് ഇഷ്ട്ടം ..
കുഞ്ഞെട്ടനും വലിയെട്ടനും,മറ്റു കൂട്ടുകാരും കൂടി ഒരു നാടകം ലൈബ്രറി വാര്‍ഷികത്തിന് കളിക്കാൻ നിശ്ചയിച്ചു ..
അമ്മാവന്‍ ആണ് സ്ത്രീ വേഷം
അന്നും ഇന്നും നാടകം..നാടകീയതയുടെ കല ആണ്..
വികാര നിർഭരമായ രംഗങ്ങൾ ..പൊട്ടിക്കരയുന്ന നായിക..ഗദ്ഗദം പൂണ്ട സംഭാഷണങ്ങൾ
ചേരുവ എല്ലാം ഇന്നത്തേത് തന്നെ..
ഒന്നാം തരം ഒരു പ്രണയം..
കടിച്ചാൽ  പൊട്ടാത്ത ഇനം ഒരു വില്ലൻ ..
മിണ്ടിയാൽ പാടുന്ന നായകൻ  ..
നായിക ..
അങ്ങിനെ അങ്ങിനെ എല്ലാം ചേർന്ന ഒരു കലക്കൻ നാടകം
റിഹെഷ്സൽ  എല്ലാം പൊടി പൊടിച്ചു ..
എല്ലാം വീട്ടി ലെ പറമ്പിലും പാടത്തും ഒക്കെയാണ് ..

ഇവരുടെ കൂട്ടത്തിലെ ഒരു കുള്ളൻ  ഉണ്ട് ..
പുരുഷു..
പുള്ളിയാണ് പ്രൊമ്പ്റ്റെർ 
എന്ന് വച്ചാൽ  സംഭാഷണം പുറകിൽ  നിന്നും വിളിച്ചു പറഞ്ഞു കൊടുക്കും..
നടീ നടന്മാർ  അതേറ്റു പറയും ..
ഒരു തുടക്കം കിട്ടിയാൽ  പിന്നെ ബാക്കി  പറയുക എളുപ്പമാണ് ..
നാടകം തുടങ്ങി
നാട്ടിലെ നാടകമല്ലേ..
മോശമായാൽ  പേരു പോകും
എല്ലാവരും നന്നായി അഭിനയിച്ചു മുന്നേറുകയാണ്...
അടുത്ത രംഗം വന്നു..
നായിക നിലാവത്ത് കാമുകനെ കാത്തു ഒറ്റയ്ക്ക് ഇരിക്കുകയാണ്..
നായകൻ  ഇതുവരെയും എത്തിയില്ല..
അടുത്ത വരി ഇങ്ങനെ ആണ്
സ്വഗതം (ആത്മഗതം )
നായിക തന്നോടു തന്നെ പറയേണ്ട സംഭാഷണം ആണ്
പുരുഷു ചേട്ടൻ  ബുക്ക് നോക്കി
സ്വഗതം..
എന്താണ് നാഥ അങ്ങ് വൈകുന്നത്
എന്ന് പറഞ്ഞു കൊടുത്തു
അമ്മാവന്‍ വികാര നിർഭരമായ സ്വരത്തിൽ  ആകാശത്തെ അമ്പിളി നോക്കി
പറഞ്ഞു
സ്വഗതം..
എന്താണ് നാഥ അങ്ങ് വൈകുന്നത്
സ്വഗതം..
എന്ന് കേൾക്കയും ..ആളുകൾ ഒരു നിമിഷം നിശബ്ദരായി ..
പിന്നെ നിലക്കാത്ത കൂവൽ...
പെട്ടന്ന് കർട്ടൻ  ഇട്ടു ..
ശേഷം വെള്ളിത്തിരയിൽ

8 അഭിപ്രായങ്ങൾ:

  1. ആദ്യം തേങ്ങയുടയ്ക്കട്ടെ...
    ((((( ഠേ )))))
    ഇനി വായിച്ചു വരാം...

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. കുഞ്ഞമ്മാവന്‍ നാടകം തരക്കേടില്ല,
    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ...

    മറുപടിഇല്ലാതാക്കൂ
  4. നുണ ആണെന്നോ ..
    അതാണോ തേങ്ങ ഉടച്ചത് ..
    അമ്മാവന്‍ ഒരു സംഭവം ആയിരുന്നു...
    എത്ര ചിരിപ്പിക്കുന്ന കഥകള്‍ ....
    സമയം കിട്ടുന്ന മുറയ്ക്ക് ഓരോന്നായി കുറിക്കാം ...

    മറുപടിഇല്ലാതാക്കൂ
  5. അമ്മാവന്‍ കൊള്ളാമല്ലോ.

    അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ഇവിടെ ഒന്നു പോയി നോക്കുന്നത് നന്നായിരിയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  6. ഈ കുഞ്ഞമ്മാവന്‍ കൊള്ളാമല്ലോ............

    മറുപടിഇല്ലാതാക്കൂ
  7. ഈ അമ്മാവന്‍ ഒരു സംഭവം ആണല്ലെ..?!! ഹ ഹ

    മറുപടിഇല്ലാതാക്കൂ
  8. Enteyum nadaka ormmakalikku oru madakka yathra..!

    Manoharam, Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ