2018, ജനുവരി 10, ബുധനാഴ്‌ച

MASTER PIECE..FILM REVIEW

മാസ്റ്റർപീസ് ..മമ്മൂട്ടി ചിത്രം കണ്ടു ..
കുറേക്കാലം കൂടി കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിരിക്കുന്നു ..
ഇതൊരു സസ്പെൻസ് ത്രില്ലെർ ആണ് ..നമ്മെ പിടിച്ചിരുത്തുന്ന സിനിമ..ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റ് അത്ര ഫൂൾ പ്രൂഫ് ആണ്..നന്നായി ചെയ്തത് ..അതിന്റെ ബലം ആണ് ഈ ചിത്രത്തിൻറെ വിജയത്തിന്റെ ഒരു ആണിക്കല്ല് എന്ന് തന്നെ പറയാം ..
കോളേജ് കാമ്പസിൽ നടക്കുന്ന ഒരു കൊലപാതകം ആണ് കഥയുടെ ബീജം ..ഉദ്വേഗവും ആകാംക്ഷയും കൊണ്ട് നമ്മെ കഥാന്ത്യം വരെ പിടിച്ചു നിർത്തി സംവിധായകൻ ...
ഇനി ഇതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പറയാം.മമ്മൂട്ടി ഫാൻസ്‌ വിഷമിക്കരുത് ..
മമ്മൂട്ടി സ്‌ക്രീനിൽ വരുമ്പോൾ എല്ലാം ബാക് ഗ്രൗണ്ട് മ്യൂസിക് ഇട്ടൊരു കളിയുണ്ട് സംവിധായകന് .ആ മഹാനായ നടനെ രാഷ്ട്രവും ജനങ്ങളും പേർത്തും പേർത്തും ആദരിച്ചിട്ടുണ്ട് .നിങ്ങൾ സംവിധായകർ ഒരു അഭിനേതാവ് സ്‌ക്രീനിൽ വരുമ്പോൾ കാണിക്കേണ്ടുന്ന സാധാരണ ചടങ്ങുകൾ മതി..
മമ്മൂട്ടിക്ക് ഇതിൽ വലിയ ആനന്ദം കിട്ടുന്നുണ്ട് ഈത്തരം അലങ്കാര പ്രകടനങ്ങളിൽ എങ്കിൽ .ഒന്ന് പറയാം..സാധാരണ ആരാധകരിൽ നിന്നും താങ്കൾ അകന്നു പോവുകയാണ് എന്ന് മറക്കേണ്ട ..ഫാൻസ്‌ മിക്കപ്പോഴും അന്ധമായി സ്നേഹിക്കും..ആ ആന്ധ്യം സ്വന്തം സിനിമകളിൽ പകർത്തി പ്രേക്ഷകരെ ശിക്ഷിക്കരുത് .

ഒരു നല്ല സിനിമ നന്നായി കാണാൻ ഉള്ള അവകാശം ഞങ്ങൾക്കുണ്ട്.നിങ്ങൾ മെഗാ സ്റ്റാർ ആയിരിക്കുന്നത് സിനിമയിലെ സ്‌ക്രീനിനല്ല..ജനങളുടെ മനസിലാണ്.അവിടെ ഇനിയും അങ്ങിനെ ഇരിക്കണം എങ്കിൽ..സ്വാഭാവികമായി സിനിമയിൽ അഭിനയിച്ചു പുറത്തു പോകാൻ നിങ്ങള്ക്ക് കഴിയണം..ഊതി  വീർപ്പിച്ച അതിരഥ ബിംബങ്ങൾ കാണാൻ അല്ല ഞങ്ങൾ തിയേറ്ററിൽ എത്തുന്നത് .
ഒരു കഥാപാത്രത്തെ എങ്ങിനെ തങ്ങൾ തന്റെ പ്രകടനം കൊണ്ട് അവിസ്മരണീയം ആക്കും എന്നറിയാനുള്ള ആകാംക്ഷയാണ് ഞങ്ങൾക്കുള്ളത്   ..പിറകിൽ പാണ്ടി മേളവുമായി കഥാപാത്രമായി രംഗത്തു വരല്ലേ ..ബാക് ഗ്രൗണ്ട്‌  മ്യൂസിക് വേറെ എന്തെങ്കിലും ..എന്തിനെങ്കിലും ..ആവട്ടെ

മമ്മൂട്ടിയെ ലേഡി പോലീസ് ഓഫിസർ റാസ്കൽ എന്ന് വിളിക്കുമ്പോൾ..അദ്ദേഹം പറയേണ്ടുന്ന ഡയലോഗ് മാറ്റി
ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നാക്കി മാറ്റിയിരിക്കുന്നു ..ലിപ് മൂവ്മെന്റിൽ അറിയാം അതല്ല അവിടെ ഉണ്ടായിരുന്ന സംഭാഷണം എന്ന്
"i respect women " എന്ന് മൂന്നോ നാലോ പ്രാവശ്യം അദ്ദേഹം ഈ സിനിമയിൽ പറയുന്നുണ്ട് ..എല്ലാ പ്രാവശ്യവും നമുക്കറിയാം വേറെ എന്തോ സംഭാഷണം ആണ് അവിടെ ഉണ്ടായിരുന്നത് എന്ന്.നാലാമത്തെ പ്രാവശ്യം "i respect women "എന്ന് കേട്ടപ്പോൾ പലരും ഉറക്കെ ചിരിച്ചു പോയി ..
ഏത്തമിടീക്കാറുണ്ടല്ലോ നമ്മൾ പിള്ളേരെ പണ്ട് കാലത്ത്..പിന്നെ പിന്നെ അത് ഇമ്പോസിഷൻ ആയി .അത് പോലെ ഉണ്ട് ഈ വാചകം ആവർത്തിക്കുന്നത് .എന്തായാലും ഈ ശിക്ഷ ഏറ്റു വാങ്ങൽ..കുമ്പസാരം..അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെ വയ്യ .


സംഗീതം അതിന്റെ ശബ്ദ കോലാഹലം കൊണ്ട് അലോസരമായി അനുഭവപ്പെട്ടു ..എന്തിനാണ് ഇത്രയും ഒച്ചയും ബഹളവും..സോഫ്റ്റ്‍ റാ പ്പിന്റെ മഹിമ ..സംഗീത സംവിധായകർ മറന്നു പോയോ

കലക്കൻ സ്റ്റണ്ട് ആണ് ഇതിന്റെ മറ്റൊരു പ്ലസ് പോയിന്റ് ..സംഘട്ടന രംഗങ്ങൾ നമ്മെ ശ്വാസം നിർത്തിക്കുന്ന തരത്തിൽ നന്നായി ചെയ്തിരിക്കുന്നു...എഡിറ്റിങ്ങും മനോഹരമായി
വിചാരിച്ചിരിക്കാത്ത ട്വിസ്റ്റ് ആണ് അവസാനം എന്ന് പറയാതെ വയ്യ ..ചില ലൂസ് പോയ്ന്റ്സ് ഉണ്ടെങ്കിലും ..വിശ്വസനീയമായി തന്നെ കഥ പറഞ്ഞിരിക്കുന്നു ..
മമ്മൂട്ടി സുന്ദരനായിരിക്കുന്നു ..ചലനങ്ങൾ ചടുലവും ആകർഷകവും ആണ് ..കിങ്ങിലെ മമ്മൂട്ടിയെ ഓർമ്മപ്പെടുത്തി പല രംഗങ്ങളിലും ..
ഉണ്ണി മുകുന്ദൻ ..
സ്വന്തം ശരീരം നന്നായി സൂക്ഷിച്ചിരിക്കുന്നു.ഡയലോഗ് ഡെലിവറി പക്ഷെ അത്ര നന്നായില്ല
സണ്ണി ലിയോണെ പ്പോലെ ഒരു സുന്ദരിയായ പൂനം ബജ്വയുടെ  സ്മിത   ടീച്ചർ .ചൈനീസ് കൊറിയൻ സിനിമകളിലെപ്പോലെ   അവരുടെ രണ്ടു പേരുടെയും മുതുകിലെ   ടാറ്റൂ .കുറച്ചു അധികപ്പറ്റായി തോന്നി
റോമാക്കാർ തങ്ങളുടെ ക്രിമിനലുകളെ ..തടവുപുള്ളികളെ ഒക്കെ ടാറ്റൂ ചെയ്യിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അമേരിക്കയിൽ മൊത്തം ജന സംഖ്യയുടെ ഏതാണ്ട് 40 % വും ടാറ്റൂ ചെയ്തിട്ടുള്ളവരാണ് ..എങ്കിലും നമ്മുടെ നടിയുടെ മുതുകിൽ അത് കണ്ടപ്പോൾ ഒരു വല്ലായ്മ്മ തോന്നി ..

കടുകട്ടി കോളേജ് കുട്ടികൾ എന്നെ പറയേണ്ടൂ..ഇത് പോലെ ഉള്ള കോളേജ് കുട്ടികൾ നമുക്കുണ്ടായാൽ പിന്നെ പോയി ചത്താൽ മതി.അത്ര ഭീകര മുഖഭാവങ്ങളും ചലനങ്ങളും ...ഭീകരത ..അതാണവരുടെ സ്ഥായിയായ ഭാവം..കുട്ടിത്തം എന്നൊന്നേയില്ല ..നിഷ്ക്കളങ്കത ഒട്ടുമേയില്ല ..

മഹിമ നമ്പ്യാരുടെ ..വേദിക ..അത്ര ഗുണമായില്ല ..ഷാജോൺ കലക്കി ..ഒരു രംഗമേയുള്ളൂ എങ്കിലും രഞ്ജി പണിക്കർ നന്നായി ചെയ്തു ..എന്നാൽ കാപ്റ്റൻ രാജുവിനെ ..ഈ സിനിമ കൊന്നു കൊല  വിളിച്ചു എന്ന് തന്നെ പറയേണ്ടി വരുന്നു

ഗോകുൽ ..സുരേഷ് ഗോപിയുടെ മകൻ ..നിരാശപ്പെടുത്തി ..ഭാവാഭിനയവുമില്ല..കാണാൻ ഭംഗിയുമില്ല ...സിനിമയിൽ മൂന്നേറാൻ  ഈക്കണക്കിന് ബുദ്ധിമുട്ടാണ്
..മുകേഷ് .പതിവ് പോലെ ഒപ്പിച്ചു മാറി .
സന്തോഷ് പണ്ഡിറ്റ് ..ഉപ്പു മാങ്ങ പോലെ ഒരു മുഖം.അഭിനയവും കമ്മി
പൂനം ബാജ്വയുടെ എ സിപിയുടെ അഭിനയത്തെ തീരെ മോശം  എന്നാണു തോന്നിയത് ..ഐ പി എസ് കാരുടെ നടപ്പിന്റെ ഗാംഭീര്യത്തെ ..മാദകത്വം കൊണ്ട് അവഹേളിച്ച പോലെ തോന്നി
ഇങ്ങിനെയൊക്കെ പറയാമോ
എന്ന് നമ്മൾ ചോദിച്ചു പോകും അവരുടെ ഡയലോഗ് പ്രെസെന്റേഷൻ രീതി കേട്ടാൽ

ക്യാമറക്കു സ്വന്തമായി ഒരു വഴിയുണ്ടെന്നു..മനസുണ്ടെന്ന്  തോന്നും ഇതിൽ.നന്നായിട്ടുണ്ട്

മൊത്തത്തിൽ
 കാശ് മുതലാവുന്ന..ബോർ അടിക്കാത്ത നല്ല ഒരു മമ്മൂട്ടി ചിത്രം
പത്തിൽ ഏഴു കൊടുക്കാം


Directed by Ajai Vasudev
Produced by C. H. Muhammed
Written by Uday Krishna
Starring
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Poonam Bajwa
Gokul Suresh
Maqbool Salmaan
Music by Deepak Dev
Cinematography Vinod Illampally
Edited by Johnkutty

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ