2018, ജനുവരി 21, ഞായറാഴ്‌ച

Praveen Thogadiya

തൊഗാഡിയയെ ആർക്കാണ് ഭയം ?
എന്തിനാണ് അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുന്നത് ?
ആരാണ് അതിന് പിന്നിൽ ?
എന്ത് കൊണ്ട് രാജസ്ഥാൻ സർക്കാർ അതിനു ശ്രമിക്കുന്നു ?
ആർ എസ് എസ്  ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എന്നത് പരസ്യമായ ഒരു രഹസ്യമാണ് ..
തൊഗാഡിയയുടെ പ്രസ്താവനകൾ അത് കൊണ്ട് തന്നെ പ്രകോപനപരമാണ് ..രാമ ജന്മ ഭൂമി മാത്രമല്ല ആർ എസ് എസ് നെ പ്രകോപിപ്പിച്ചത് എന്നതാണ് വാസ്തവം .ബിജെപിയുടെ സർക്കാർ പ്രകടമായും ചില ബിസിനസ് സ്ഥാപനങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു എന്നത് ഭാരതത്തിലെ പ്രബലമായ മറ്റു ചില വ്യവസ്ഥാപിത വ്യവസായ സ്ഥാപനങ്ങളെ വെറുപ്പിച്ചിട്ടുണ്ട് ..നോട്ടു നിരോധനം പോലുള്ള നടപടികൾ ആർ എസ് എസ് ന്റെ ഏറ്റവും പ്രബലമായ ശക്തി ശ്രോതസ്സുകൾ ആയ ഉയർന്ന ജാതി കച്ചവട സ്ഥാപനങ്ങളെയും ധനികരെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു
ബാങ്കിങ് മേഖലയെ ഒരിക്കലും ആശ്രയിക്കാത്ത അവരെ മോഡി വെള്ളം കുടിപ്പിച്ചു കളഞ്ഞു
കൂടാതെ അഴിമതിയും ആർ എസ എസ നേതൃത്വത്തെ അങ്കലാപ്പാപ്പിൽ ആക്കി.അവർ തങ്ങളുടെ എയ്സ്  പ്ലെയേഴ്‌സിനെ തന്നെ അധികാര സ്ഥാപനങ്ങളിൽ നിയമിക്കാൻ ശ്രദ്ധിച്ചു.എന്നാൽ അവരെ എല്ലാം തന്നെ വളരെ പെട്ടന്ന് അഴിമതിക്കാർ ആക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു ..
അഴിമതിയെ ചെറുക്കാൻ ആയി ആർ എസ എസ്സും സർക്കാരും ചെയ്യുന്ന എല്ലാ നടപടികളും ഗുണത്തിന് പകരം ദോഷം ആണുണ്ടാക്കിയത് ...
 അൽഫോൻസ് കണ്ണംതാനത്തെ പ്പോലെ കറകളഞ്ഞ സർവിസ് ചരിത്രമുള്ള ധാരാളം സഹ മന്ത്രിമാരെ നിയമിക്കാനും മോഡി സർക്കാർ ശ്രമിച്ചു
എന്നിട്ടും സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ പണയപ്പെടുത്താതിരിക്കാൻ മന്ത്രിസഭയ്ക്ക് ആയില്ല ..അങ്ങിനെ സർക്കാർ തങ്ങളുടെ അധീനതയിലുള്ള കൊള്ളാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ തങ്ങൾക്കു വേണ്ടപ്പെട്ടവർക്ക് വീതം വച്ച് കൊടുക്കുമ്പോൾ..
കൊതിക്കെറുവ് മൂലം ചിലർ  വല്ലാതെ അസ്വസ്ഥരും ആകുന്നുണ്ട് ..അവർക്കും സ്വാധീനം കുറവല്ലല്ലോ ..
പണമുള്ളവന് എന്നും കാര്യക്കാരൻ തന്നെയാണ് ..
ഇവിടെയാണ് തൊഗാഡിയയുടെ വധശ്രമം പ്രസക്തമാകുന്നത് ..വി എച് പി യുടെ വർക്കിങ് പ്രസിഡന്റിന് വധ ശ്രമം നേരിടേണ്ടി വന്നു എന്നതിനർത്ഥം ..ആർഎസ് എസ് നെ നേരിടാൻ കേന്ദ്ര ഭരണ നേതൃത്വം ശ്രമിക്കുന്നു എന്നതാണ്
ഇത് ആർഎസ്എസ് നല്ല ഒരു താക്കീതാണ്
സൂക്ഷിച്ചു സംസാരിക്കൂ
ഇല്ലെങ്കിൽ തൊഗാഡിയയെ പ്പോലെ വയലിൽ ബോധമില്ലാതെ കിടക്കും
എന്നൊരു താക്കീത്
കൊല്ലാതെ വിട്ടതും..തങ്ങളുടെ യജമാനന്മാരോട് പോയി കാര്യങ്ങൾ പറയാനായി ആയിരിക്കണം
വാളെടുത്തവൻ വാളാൽ എന്നാണല്ലോ ആപ്ത വാക്യം 

2018, ജനുവരി 16, ചൊവ്വാഴ്ച

ഹരിശ്രീ കവിത മത്സരം ..വിഷയം മണ്ണ്

ഹരിശ്രീ കവിത മത്സരം ..വിഷയം
മണ്ണ്
മണ്ണെന്നാൽ ..
ഭൂമിയാണ് ..
ഭൂമിയോളം പോന്ന കക്ഷമയാണ് 
ഉർവരതയാണ്
അധ്വാനം ആണ്
പൊന്നാണ്
പെണ്ണാണ്
ഞാനും നീയും നമ്മളും ആത്യന്തികമായി മടങ്ങുന്ന
ആ   ശ്മശാനമാണ്
മരണമാണ്
പൊക്കിൾ ക്കൊടി പറിച്ചെറിഞ്ഞ ഗർഭാശയ ബാക്കിയാണ്
വിത്തും വളവും കൃഷിയും
പൂവും ഫലവും മണ്ണേ
നീ തന്നെയാണ്

ഇക്കുറി കവിത വിഷയം മണ്ണാണ്

നിരന്തരം  അപമാനിക്കപ്പെടുന്ന
ചൂഷണം ചെയ്യപ്പെടുന്ന വിഷവൽക്കരിക്കപ്പെടുന്നു
കയ്യടക്കപ്പെടുന്ന മണ്ണിനു വേണ്ടി മനുഷ്യൻ
യുദ്ധങ്ങൾ ചെയ്യുന്നു
കൊല്ലും കൊലവിളിയും ചതിയും ..നടത്തുന്നു
ഭൂമി കൊലക്കളമാകുന്നു
അതെ അമ്മന്നൂര് കലാപ ഭൂമിയാണ്
ഇന്നിന്റെ ആ തീക്ഷ്ണ വിഷയം
അതാണ് മണ്ണ്
ജനുവരി 15 മുതൽ 25 വരെയാണ് കവിതകൾ അയക്കേണ്ടുന്നത്
അയക്കേണ്ടുന്ന വിലാസം

harisreegroup@yahoo.in

ഈ ഐഡിയിൽ അയക്കുക 


2018, ജനുവരി 10, ബുധനാഴ്‌ച

MASTER PIECE..FILM REVIEW

മാസ്റ്റർപീസ് ..മമ്മൂട്ടി ചിത്രം കണ്ടു ..
കുറേക്കാലം കൂടി കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിരിക്കുന്നു ..
ഇതൊരു സസ്പെൻസ് ത്രില്ലെർ ആണ് ..നമ്മെ പിടിച്ചിരുത്തുന്ന സിനിമ..ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റ് അത്ര ഫൂൾ പ്രൂഫ് ആണ്..നന്നായി ചെയ്തത് ..അതിന്റെ ബലം ആണ് ഈ ചിത്രത്തിൻറെ വിജയത്തിന്റെ ഒരു ആണിക്കല്ല് എന്ന് തന്നെ പറയാം ..
കോളേജ് കാമ്പസിൽ നടക്കുന്ന ഒരു കൊലപാതകം ആണ് കഥയുടെ ബീജം ..ഉദ്വേഗവും ആകാംക്ഷയും കൊണ്ട് നമ്മെ കഥാന്ത്യം വരെ പിടിച്ചു നിർത്തി സംവിധായകൻ ...
ഇനി ഇതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പറയാം.മമ്മൂട്ടി ഫാൻസ്‌ വിഷമിക്കരുത് ..
മമ്മൂട്ടി സ്‌ക്രീനിൽ വരുമ്പോൾ എല്ലാം ബാക് ഗ്രൗണ്ട് മ്യൂസിക് ഇട്ടൊരു കളിയുണ്ട് സംവിധായകന് .ആ മഹാനായ നടനെ രാഷ്ട്രവും ജനങ്ങളും പേർത്തും പേർത്തും ആദരിച്ചിട്ടുണ്ട് .നിങ്ങൾ സംവിധായകർ ഒരു അഭിനേതാവ് സ്‌ക്രീനിൽ വരുമ്പോൾ കാണിക്കേണ്ടുന്ന സാധാരണ ചടങ്ങുകൾ മതി..
മമ്മൂട്ടിക്ക് ഇതിൽ വലിയ ആനന്ദം കിട്ടുന്നുണ്ട് ഈത്തരം അലങ്കാര പ്രകടനങ്ങളിൽ എങ്കിൽ .ഒന്ന് പറയാം..സാധാരണ ആരാധകരിൽ നിന്നും താങ്കൾ അകന്നു പോവുകയാണ് എന്ന് മറക്കേണ്ട ..ഫാൻസ്‌ മിക്കപ്പോഴും അന്ധമായി സ്നേഹിക്കും..ആ ആന്ധ്യം സ്വന്തം സിനിമകളിൽ പകർത്തി പ്രേക്ഷകരെ ശിക്ഷിക്കരുത് .

ഒരു നല്ല സിനിമ നന്നായി കാണാൻ ഉള്ള അവകാശം ഞങ്ങൾക്കുണ്ട്.നിങ്ങൾ മെഗാ സ്റ്റാർ ആയിരിക്കുന്നത് സിനിമയിലെ സ്‌ക്രീനിനല്ല..ജനങളുടെ മനസിലാണ്.അവിടെ ഇനിയും അങ്ങിനെ ഇരിക്കണം എങ്കിൽ..സ്വാഭാവികമായി സിനിമയിൽ അഭിനയിച്ചു പുറത്തു പോകാൻ നിങ്ങള്ക്ക് കഴിയണം..ഊതി  വീർപ്പിച്ച അതിരഥ ബിംബങ്ങൾ കാണാൻ അല്ല ഞങ്ങൾ തിയേറ്ററിൽ എത്തുന്നത് .
ഒരു കഥാപാത്രത്തെ എങ്ങിനെ തങ്ങൾ തന്റെ പ്രകടനം കൊണ്ട് അവിസ്മരണീയം ആക്കും എന്നറിയാനുള്ള ആകാംക്ഷയാണ് ഞങ്ങൾക്കുള്ളത്   ..പിറകിൽ പാണ്ടി മേളവുമായി കഥാപാത്രമായി രംഗത്തു വരല്ലേ ..ബാക് ഗ്രൗണ്ട്‌  മ്യൂസിക് വേറെ എന്തെങ്കിലും ..എന്തിനെങ്കിലും ..ആവട്ടെ

മമ്മൂട്ടിയെ ലേഡി പോലീസ് ഓഫിസർ റാസ്കൽ എന്ന് വിളിക്കുമ്പോൾ..അദ്ദേഹം പറയേണ്ടുന്ന ഡയലോഗ് മാറ്റി
ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നാക്കി മാറ്റിയിരിക്കുന്നു ..ലിപ് മൂവ്മെന്റിൽ അറിയാം അതല്ല അവിടെ ഉണ്ടായിരുന്ന സംഭാഷണം എന്ന്
"i respect women " എന്ന് മൂന്നോ നാലോ പ്രാവശ്യം അദ്ദേഹം ഈ സിനിമയിൽ പറയുന്നുണ്ട് ..എല്ലാ പ്രാവശ്യവും നമുക്കറിയാം വേറെ എന്തോ സംഭാഷണം ആണ് അവിടെ ഉണ്ടായിരുന്നത് എന്ന്.നാലാമത്തെ പ്രാവശ്യം "i respect women "എന്ന് കേട്ടപ്പോൾ പലരും ഉറക്കെ ചിരിച്ചു പോയി ..
ഏത്തമിടീക്കാറുണ്ടല്ലോ നമ്മൾ പിള്ളേരെ പണ്ട് കാലത്ത്..പിന്നെ പിന്നെ അത് ഇമ്പോസിഷൻ ആയി .അത് പോലെ ഉണ്ട് ഈ വാചകം ആവർത്തിക്കുന്നത് .എന്തായാലും ഈ ശിക്ഷ ഏറ്റു വാങ്ങൽ..കുമ്പസാരം..അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെ വയ്യ .


സംഗീതം അതിന്റെ ശബ്ദ കോലാഹലം കൊണ്ട് അലോസരമായി അനുഭവപ്പെട്ടു ..എന്തിനാണ് ഇത്രയും ഒച്ചയും ബഹളവും..സോഫ്റ്റ്‍ റാ പ്പിന്റെ മഹിമ ..സംഗീത സംവിധായകർ മറന്നു പോയോ

കലക്കൻ സ്റ്റണ്ട് ആണ് ഇതിന്റെ മറ്റൊരു പ്ലസ് പോയിന്റ് ..സംഘട്ടന രംഗങ്ങൾ നമ്മെ ശ്വാസം നിർത്തിക്കുന്ന തരത്തിൽ നന്നായി ചെയ്തിരിക്കുന്നു...എഡിറ്റിങ്ങും മനോഹരമായി
വിചാരിച്ചിരിക്കാത്ത ട്വിസ്റ്റ് ആണ് അവസാനം എന്ന് പറയാതെ വയ്യ ..ചില ലൂസ് പോയ്ന്റ്സ് ഉണ്ടെങ്കിലും ..വിശ്വസനീയമായി തന്നെ കഥ പറഞ്ഞിരിക്കുന്നു ..
മമ്മൂട്ടി സുന്ദരനായിരിക്കുന്നു ..ചലനങ്ങൾ ചടുലവും ആകർഷകവും ആണ് ..കിങ്ങിലെ മമ്മൂട്ടിയെ ഓർമ്മപ്പെടുത്തി പല രംഗങ്ങളിലും ..
ഉണ്ണി മുകുന്ദൻ ..
സ്വന്തം ശരീരം നന്നായി സൂക്ഷിച്ചിരിക്കുന്നു.ഡയലോഗ് ഡെലിവറി പക്ഷെ അത്ര നന്നായില്ല
സണ്ണി ലിയോണെ പ്പോലെ ഒരു സുന്ദരിയായ പൂനം ബജ്വയുടെ  സ്മിത   ടീച്ചർ .ചൈനീസ് കൊറിയൻ സിനിമകളിലെപ്പോലെ   അവരുടെ രണ്ടു പേരുടെയും മുതുകിലെ   ടാറ്റൂ .കുറച്ചു അധികപ്പറ്റായി തോന്നി
റോമാക്കാർ തങ്ങളുടെ ക്രിമിനലുകളെ ..തടവുപുള്ളികളെ ഒക്കെ ടാറ്റൂ ചെയ്യിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അമേരിക്കയിൽ മൊത്തം ജന സംഖ്യയുടെ ഏതാണ്ട് 40 % വും ടാറ്റൂ ചെയ്തിട്ടുള്ളവരാണ് ..എങ്കിലും നമ്മുടെ നടിയുടെ മുതുകിൽ അത് കണ്ടപ്പോൾ ഒരു വല്ലായ്മ്മ തോന്നി ..

കടുകട്ടി കോളേജ് കുട്ടികൾ എന്നെ പറയേണ്ടൂ..ഇത് പോലെ ഉള്ള കോളേജ് കുട്ടികൾ നമുക്കുണ്ടായാൽ പിന്നെ പോയി ചത്താൽ മതി.അത്ര ഭീകര മുഖഭാവങ്ങളും ചലനങ്ങളും ...ഭീകരത ..അതാണവരുടെ സ്ഥായിയായ ഭാവം..കുട്ടിത്തം എന്നൊന്നേയില്ല ..നിഷ്ക്കളങ്കത ഒട്ടുമേയില്ല ..

മഹിമ നമ്പ്യാരുടെ ..വേദിക ..അത്ര ഗുണമായില്ല ..ഷാജോൺ കലക്കി ..ഒരു രംഗമേയുള്ളൂ എങ്കിലും രഞ്ജി പണിക്കർ നന്നായി ചെയ്തു ..എന്നാൽ കാപ്റ്റൻ രാജുവിനെ ..ഈ സിനിമ കൊന്നു കൊല  വിളിച്ചു എന്ന് തന്നെ പറയേണ്ടി വരുന്നു

ഗോകുൽ ..സുരേഷ് ഗോപിയുടെ മകൻ ..നിരാശപ്പെടുത്തി ..ഭാവാഭിനയവുമില്ല..കാണാൻ ഭംഗിയുമില്ല ...സിനിമയിൽ മൂന്നേറാൻ  ഈക്കണക്കിന് ബുദ്ധിമുട്ടാണ്
..മുകേഷ് .പതിവ് പോലെ ഒപ്പിച്ചു മാറി .
സന്തോഷ് പണ്ഡിറ്റ് ..ഉപ്പു മാങ്ങ പോലെ ഒരു മുഖം.അഭിനയവും കമ്മി
പൂനം ബാജ്വയുടെ എ സിപിയുടെ അഭിനയത്തെ തീരെ മോശം  എന്നാണു തോന്നിയത് ..ഐ പി എസ് കാരുടെ നടപ്പിന്റെ ഗാംഭീര്യത്തെ ..മാദകത്വം കൊണ്ട് അവഹേളിച്ച പോലെ തോന്നി
ഇങ്ങിനെയൊക്കെ പറയാമോ
എന്ന് നമ്മൾ ചോദിച്ചു പോകും അവരുടെ ഡയലോഗ് പ്രെസെന്റേഷൻ രീതി കേട്ടാൽ

ക്യാമറക്കു സ്വന്തമായി ഒരു വഴിയുണ്ടെന്നു..മനസുണ്ടെന്ന്  തോന്നും ഇതിൽ.നന്നായിട്ടുണ്ട്

മൊത്തത്തിൽ
 കാശ് മുതലാവുന്ന..ബോർ അടിക്കാത്ത നല്ല ഒരു മമ്മൂട്ടി ചിത്രം
പത്തിൽ ഏഴു കൊടുക്കാം


Directed by Ajai Vasudev
Produced by C. H. Muhammed
Written by Uday Krishna
Starring
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Poonam Bajwa
Gokul Suresh
Maqbool Salmaan
Music by Deepak Dev
Cinematography Vinod Illampally
Edited by Johnkutty

2018, ജനുവരി 8, തിങ്കളാഴ്‌ച

akg


വിടി ബൽറാമിനെ കുറ്റം പറയേണ്ട
അച്ഛൻ കള്ളൻ ആണെങ്കിൽ മക്കൾക്ക് കളവു ചെയ്യാൻ ഒരു ന്യായം ഉണ്ടാകും
കാരണം ആ വീട്ടിൽ അടുപ്പു പുകയുന്നത് കട്ടിട്ടാണല്ലോ
ബൽറാമിന്റെ കുടുംബം
അത് കോൺഗ്രസ് ആണല്ലൊ
അവിടെ ബാല പീഡനവും..വ്യഭിചാരവും കൂട്ടിക്കൊടുപ്പും നടത്തുന്നവർ മഹാ നേതാക്കൾ ആണ്
സാദാ നേതാക്കൾ അല്ല
അവർക്കപ്പുറം നേതാക്കന്മാർ കേരളത്തിൽ ഇല്ല എന്നാണു അവസ്ഥ
അപ്പോൾ പിന്നെ എം എൽ എ യ്ക്ക് ഇങ്ങിനെ ഒക്കെ തോന്നാം ..എഴുതാം..അത് തറവാടിന്റെ കുഴപ്പമാണ്

എന്നാൽ ഒന്ന് ഞാൻ പറയാം..
ഈ ഫേസ് ബുക്ക് പോസ്റ്റ് ശ്രീമാൻ ബൽറാം ഇട്ടതാണ് എന്നെനിക്കു തോന്നുന്നില്ല
മിക്കവാറും പേർസണൽ സ്റ്റാഫിലെ ഏതെങ്കിലും വിദ്വാൻ ചെയ്തതും ആവാം
സുഡാപ്പികൾ കമ്മികൾ എന്നൊക്കെ പൊതുവെ താഴെക്കിടയിലുള്ള രാഷ്ട്രീയ പ്രവർത്തകർ മാത്രമേ എഴുതാറുള്ളു എന്നത് കൊണ്ടാണ് അങ്ങിനെ ഒരു സംശയം തോന്നുന്നത്
അത്രയ്ക്ക് തരം താണ് ആ   ചെറുപ്പക്കാരൻ എഴുതുമെന്ന് കരുതാൻ എനിക്കാവുന്നില്ല


എ കെ ജിയുടെ ആത്മകഥ യുവ നേതാവ് ഒന്ന് വായിക്കണം
കൂടാതെ സുശീല ഗോപാലൻ എ കെ ജിയെ കുറിച്ചെഴുതിയ ഒരു പുസ്തകം ഉണ്ട്
അതും ഒന്ന് വായിക്കണം
16 വയസു തുടങ്ങി പ്രണയിക്കുന്ന പുരുഷനെ അവർ കല്യാണം  കഴിക്കുന്നത് 23 വയസിൽ ആണ്.നിഷ്ക്കരുണം അവരുടെ പ്രണയത്തെ തള്ളി കളയുകയാണ് എ കെ ജി ചെയ്തിരുന്നത്
1905 ആണ് അദ്ദേഹം ജനിച്ചത് ..1927 ഇൽ ആണ് സുശീല ഗോപാലന്റെ  ജനനം അതായത് ഏതാണ്ട് 22 വയസ്സിന്റെ പ്രായ വ്യത്യാസം ..ഇത് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു ..എന്നാൽ യാതൊരു കാരണ വശാലും വേറെ ആരെയും കല്യാ ണം കഴിക്കില്ല എന്നകടുത്ത  പിടി വാശിയിൽ അവർ ഉറച്ചു നിന്നു .വലിയ തറവാടികൾ ആണ് സുശീല ഗോപാലന്റെ  കുടുമ്പം .സാമം ദാനം ഭേദം ദണ്ഡം എല്ലാം കഴിഞ്ഞിട്ടും അവർ തന്റെ നിലപാടിൽ ഉറച്ചു നിന്നു
..വീട്ടുകാരുടെ ഒത്തിരി പീഡനങ്ങളും സഹിച്ചു .. ഒടുവിൽ പാർട്ടി നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത് ..
എകെജി ..ഒളിവിൽ പീഡിപ്പിച്ചു എന്നൊക്കെ ചുമ്മാ പറയാൻ ഒരു ഉത്തരവാദിത്തമുള്ള കോൺഗ്രസ് യുവ നേതാവ് ധൈര്യപ്പെട്ടു എന്നത് ആശ്ചര്യപ്പെടുത്തുന്ന  കാര്യമാണ്
എ കെ ജിയുടെ പുസ്തകം ഇപ്പോൾ കിട്ടുമോ എന്നറിയില്ല..എന്നാൽ സുശീല ഗോപാലന്റെ പുസ്തകം കലാ കൗമുദിയിൽ ഖണ്ഡശ്ശ വന്നിരുന്നു എന്നാണോർമ്മ ..അന്വേഷിച്ചാൽ കിട്ടും.
സിവിക് ചന്ദ്രൻ അത് വായിച്ചിട്ടില്ല എന്ന് മനസിലായി
 തമിഴ് നാട് പാർട്ടി നേതാവും പിബി അംഗവും ആയ സഖാവ് വരദരാജൻ ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് തിരക്കാമായിരുന്നു
സത്യത്തിൽ പാർട്ടിക്കാർക്ക് പേടിയും ഭയവും പാർട്ടിയെയാണ് ..അല്ലാതെ മാധ്യമ വിചാരണയൊന്നുമല്ല
ഏതു കമ്മിറ്റിയിൽ ഉള്ള നേതാവാണെങ്കിലും ..തെറ്റ് ചെയ്‌താൽ ...എത്ര വലിയവൻ ആണെങ്കിലും ..വിമർശിച്ചു അലക്കി  വെളുപ്പിച്ചു എടുത്തു അഴയിൽ  ഉണങ്ങാൻ ഇടും ഏതു കൊല കൊമ്പനെ ആയാലും ഒരു വിട്ടു വീഴ്ചയുമില്ല
അതാണ് പാർട്ടിക്കാർ ആരെങ്കിലും തെറ്റ്  ചെയ്‌താൽ ഉടനെ പത്ര സമ്മേളനം വിളിക്കാൻ മറ്റു നേതാക്കൾ  തയ്യാർ ആകാത്തത്

സൈബർ സഖാക്കൾ സിവിക് ചന്ദ്രനെ വലിയ തോതിൽ സംഘടിതമായി റിപ്പോർട്ട് ചെയ്തു കാണും ..അല്ലാതെ ഹൈജാക് ചെയ്യാനൊന്നും അവർക്കു കഴിയില്ലല്ലോ .അത് കൊണ്ട് ഫേസ് ബുക്ക് ബ്ളോക് ചെയ്തിട്ടുണ്ടാവും
രണ്ടു ദിവസം കഴിയുമ്പോൾ ഫേസ് ബുക്ക് അത് റിവ്യൂ ചെയ്തു തിരികെ കൊടുത്തോളും

വാൽ  ക്കഷ്ണം
എ കെ ജി കൊണ്ട തല്ലിൽ നിന്നും ഒരെണ്ണം പോലീസിന്റെ കയ്യിൽ നിന്നും ഈ എയർ കണ്ടീഷൻ നേതാവ് മേടിച്ചിരുന്നെകിൽ ഇത്രയും തന്തയ്ക്കു പിറക്കായ്ക എഴുതില്ലായിരുന്നു