Sunday, May 14, 2017

ഹരിശ്രീ സംഗമം

ഹരിശ്രീ സംഗമം
 ഇന്നലെ മെയ് 7 ന് എറണാകുളം അധ്യാപക ഭവനിൽ നടന്നു
രഞ്ജി പണിക്കരും ഡോക്റ്റർ സെബാസ്റ്റിൻ പോളും കൃത്യം പതിനൊന്നു മണിക്ക് ഹാളിൽ എത്തി ചേർന്നു ..
അതിനു മുൻപേ തന്നെ ശ്രീകുമാർ സാർ കാവ്യ സദസ്സ് തുടങ്ങിയിരുന്നു
രഞ്ജി പണിക്കർക്ക് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നു .അത് കൊണ്ട് 11 .30 നു പോകേണ്ടിയിരുന്നു .ഉദ്‌ഘാടകൻ ആയി വരാമെന്നേറ്റിരുന്നു ജി സി ഡി എ ചെയർമാൻ സി. എൻ. മോഹനൻ
ഫിഫയുടെ ഒരു മീറ്റിങ്ങിൽ പെട്ടത് കൊണ്ട് വരാൻ വൈകും എന്നറിയിക്കുകയും ചെയ്തു ..വിശിഷ്ടാതിഥി ശ്രീമാൻ പ്രഭ വർമ്മ മുഖ്യമന്ത്രിയുടെ പത്രാധിപന്മാരുടെ യോഗത്തിൽ കുടുങ്ങി വരാൻ സാധിക്കില്ല എന്നും അറിയിച്ചു.നിയുക്ത അധ്യക്ഷൻ ടി ജി വിജയ കുമാർ പതിനൊന്നു മണിക്ക് വൈറ്റില ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നു
വീണേടം വിഷ്ണു ലോകം എന്ന നിലയിൽ പ്ലാൻ ബി തുടങ്ങി
ശ്രീകുമാർ സർ താത്കാലിക അധ്യക്ഷൻ..സെബാസ്റ്റിയൻ പോൾ ഉത്‌ഘാടകൻ ..തിരക്ക് മൂലം രഞ്ജി പണിക്കർ ഉൽഘാടന ശേഷം ഒരു പത്തു മിനിട്ടു സംസാരിച്ചു വേദി വിട്ടു.മുരളീധരൻ വലിയ വീട്ടിലിന്റെ പുസ്തകം സെബാസ്റ്റിൻ പോൾ ആദ്യ കോപ്പി രഞ്ജി പണിക്കർക്ക് നൽകി നിർവഹിച്ചു .
പ്രഭ വർമ്മക്കുള്ള അവാർഡ് സെബാസ്റ്റിൻ പോൾ പ്രഭ വർമ്മയുടെ സുഹൃത്തിനു നൽകി ,,
അപ്പോഴേക്കും ടി ജി എത്തി .ഒപ്പം ശിവൻ മഠത്തിലും എത്തിച്ചേർന്നു.പവിത്രൻ തീക്കുനിയും കുഴൂർ വിത്സനും ഉടനെ തന്നെ വന്നു .അധികം താമസിയാതെ ടി എൻ മോഹനനും എത്തി ചേർന്നു ..
കവിത മെഗാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ..ജഗദീഷ് കോവളത്തിനു ശ്രീമാൻ ടി എൻ മോഹനനും..മിനു പ്രേമിന് ശിവൻ മഠത്തിലും..ലിഖിത ദാസിന് ടിജി വിജയകുമാറും നൽകി ..
ധീരജ് ദിവാകറിനായി ഫൗസിയ കളപ്പാട്ട് സമ്മാനം ഏറ്റു വാങ്ങി .
സമ്മാനാം ലഭിച്ച ജഗദീഷ് കോവളം, മിനു പ്രേം, ലിഖിത ദാസ് എന്നിവർ സംസാരിച്ചു
ഇഞ്ചക്കാട് ബാലചന്ദ്രനിൽ നിന്നും ഷെമി ബിജു മൂന്നാം സമ്മാനം സ്വീകരിച്ചു
കുഴൂർ വിത്സണും പവിത്രൻ തീക്കുനിയും ഇഞ്ചക്കാട് ബാലചന്ദ്രനും ..മൂവരും ജീവിതം തന്നെ കവിതയ്ക്ക് സമർപ്പിച്ച മഹാത്മാക്കൾ ആണ്.അവരുടെ സംസാരവും കവിത നിറഞ്ഞു തുളുമ്പുന്ന തന്നെയായിരുന്നു .സ്വന്തം കവിതകൾ അവർ നമ്മെ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു
സെബാസ്റ്റിൻപോൾ നമ്മൾ പ്രതീക്ഷിച്ചതു പോലെ തന്നെ സൗമ്യനും സ്ഥിത പ്രജ്ഞനും ആയ ഒരു നേതാവാണ് എന്ന് തെളിയിച്ചു
കവിക്ക് സ്വന്തമായി ഒരിടം ലഭിച്ചു ഫേസ് ബുക്ക് മൂലം എന്ന് അദ്ദേഹം പറഞ്ഞു.തിരിച്ചയക്കുന്ന മാറ്റർ ലഭിക്കണം എങ്കിൽ സ്റ്റാമ്പ്‌ ഒട്ടിച്ച കവർ വയ്ക്കണം എന്ന പത്രാധിപന്മാരുടെ അഹന്തയിൽ നിന്നും സാഹിത്യകാരന്മാർ രക്ഷപ്പെട്ടത് ഫേസ് ബുക്ക് കൊണ്ടാണ് എന്ന അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമായി തോന്നി .
വിർച്യുൽ ഇടങ്ങളിൽ നോട്ടീസ് പതിവില്ല എന്ന് അദ്ദേഹത്തോട് പറയാൻ എനിക്ക് മനസ് വന്നില്ല.അദ്ദേഹം പരിപാടിയുടെ ഒരു നോട്ടീസ് പ്രതീക്ഷിച്ചിരുന്നു
വാട്സ് ആപ്പിൽ ഇല്ലെങ്കിൽ നമുക്ക് ക്ഷണ പത്രം അയക്കാൻ കഴിയില്ല എന്ന് പറയാൻ കഴിയില്ലല്ലോ
ഹരിശ്രീയുടെ സ്ഥാപനം മുതൽ കൂടെ ഉണ്ടായിരുന്നു ശോഭ ഓപ്പോൾ ,അനിൽ കുര്യാത്തി ..എന്നിവരെ സ്ഥാപക അംഗമാണ് എന്ന നിലയിൽ വേദിയിൽ വിളിച്ചു ആദരിച്ചു.
ഹാസ സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ടി ജി വിജയ കുമാറിനെ പൊന്നാട അണിയിച്ചു ആദരിക്കുവാനും നമ്മൾ സമയം കണ്ടെത്തി
ആർക്കു വേണ്ടി നാം കവിത എഴുതണം..എന്ന ചിന്ത ദ്യോതകമായ വിഷയത്തിലൂന്നിയാണ് ശ്രീമാൻ ശിവൻ മഠത്തിൽ സംസാരിച്ചത് ..
കവി സമൂഹത്തിനു വേണ്ടി കൂടിയും എഴുതണം എന്നാണു സ്വതേ കലാപ കാരിയായ അദ്ദേഹം ആവശ്യപ്പെട്ടത് .
സമൂഹത്തെ മാറ്റി മറിക്കാനും..ആത്മ ദുഖങ്ങൾ പകർത്താനും..ഹർഷാതിരേകങ്ങൾ പങ്കു വയ്ക്കാനും എല്ലാം കവികൾക്ക് സ്വന്തം നാരായം അല്ലാതെ മറ്റൊന്നില്ല എന്നതാണ് വാസ്തവം .
ജനകീയ കവിതകളുടെ നിലനിൽപ്പിനെ കുറിച്ചും കവികൾക്ക് ഫേസ് നൽകുന്ന സ്വാതന്ത്ര്യത്തെ ക്കുറിച്ചും ശ്രീമാൻ മോഹനൻ സംസാരിച്ചു
ടിജി അധികം സംസാരിച്ചില്ല..എങ്കിലും കാലികവും കുറിക്കു കൊള്ളുന്നതും ആയി റ്റിജിയുടെ വിഷയാവതരണം എന്ന് പറയാതെ വയ്യ .സഹജമായ നർമത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്
റ്റിജിയൊഴിച്ചു ..ഇന്നലെ ഇവിടെ വന്ന ഈ വ്യക്തികൾ ആരും തന്നെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ സജീവമല്ല ..
ഹരിശ്രീ എന്താണ് എന്ന് തന്നെ ഇവരിൽ ആർക്കും അറിയുകയും ഇല്ലായിരുന്നു .ഫേസ് ബുക്കിലെ ഇച്ചിരി വല്യ ആളാണ് ഹരിശ്രീ എന്ന അഹങ്കാരം അതോടെ തീർന്നു കിട്ടി
ശിവൻ മഠത്തിൽ "ഹരിശ്രീ പരിസ്ഥിതി പുരസ്കാരം" അടുത്ത വര്ഷം മുതൽ നൽകാം എന്ന പ്രഖ്യാപനവും ഈ യോഗത്തിൽ നടത്തി.
സാംസ്കാരിക സമ്മേളനം അവസാനിപ്പിച്ച് ഊണ് കഴിഞ്ഞു വീണ്ടും നമ്മൾ കൂടി.പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ശ്രീമാൻ ശിവൻ മഠത്തിൽ നിർവഹിച്ചു .
പിന്നീടുള്ള സമയം അയഞ്ഞ മനസിന്റെയും സദസ്സിൽ നിന്നുള്ള ഒച്ചകളിലൂടെയും ഒക്കെ രസകരമായിരുന്നു .എല്ലാവരും തന്നെ സ്റ്റേജിൽ വന്നു പരിചയപ്പെടുത്തി
ഷിബു മോൻ നടത്തിയ ഏകാങ്ക നാടകം ..ആരാച്ചാർ സത്യത്തിൽ ഒരു ആഘാതമായിരുന്നു.വിദേശത്തൊക്കെ ആയിരുന്നെങ്കിൽ ഈ എളിമയുള്ള കലാകാരനെ സ്വ രാജ്യം എങ്ങിനെ ആദരിക്കുമായിരുന്നു എന്ന് ചിന്തിച്ചു പോയി ..
കല ഇപ്പോഴും വരേണ്യ വർഗത്തിന് വിടു വേല ചെയ്യുകയാണോ..ഈ കലാകാരന്മാർ എന്ത് കൊണ്ട് ഇങ്ങനെ വിസ്മരിക്കപ്പെടുന്നു ..ചിന്തിക്കേണ്ട വിഷയമാണ് ..എന്നും ഹരിശ്രീയുടെ വേദികൾ ഷിബു മോന് വേണ്ടി തുറന്നു കിടക്കും എന്നുറപ്പാണ്
ശ്രീലതയും ഹരികുമാറും മക്കൾ രണ്ടു പേരും മുഴുവൻ സമയവും പരിപാടിയിൽ പങ്കു കൊണ്ട്
ഹരിയുടെ പരിചയം കൊണ്ടാണ് അധ്യാപക ഭവനും..ഭക്ഷണവും ഒക്കെ നമുക്ക് ലഭിച്ചത്
അതി രാവിലെ തന്നെ അജി എത്തിച്ചേർന്നു ..ആവുന്നത്ര സമയം സഹകരിക്കുകയും ചെയ്തു എല്ലാത്തിലും സഹകരിക്കുകയും ചെയ്തു
സുലോജ് സുജു വന്നില്ലേ എന്ന് ചോദിച്ചാൽ വന്നു..നിന്നോ എന്ന് ചോദിച്ചാൽ നിന്നില്ല ..എന്നതാണ് സത്യം
ജിനിൽ മലയാട്ടിൽ പ്രോത്സാഹന സമ്മാനം ശിവൻ മഠത്തിൽ നിന്നും സ്വീകരിച്ചു.
ദത്തൻ വന്നു എന്നെ ഭീഷണിപ്പെടുത്തി..ദത്തൻ നല്ലവനാണ് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു .
ഇല്ലെങ്കിൽ കഴിഞ്ഞ സംഗമത്തിലെ ചില അറു ബോറൻ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി
അത്യാവശ്യം കായികമായി തന്നെ സഹായിക്കാൻ സന്മനസ് കാട്ടിയ രാജേഷ് പിള്ളയും മുഴുവൻ സമയം ഉണ്ടായിരുന്നു
മറ്റൊരു കാര്യം ഹരിശ്രീ ചാറ്റ് റൂമിന്റെ സജീവ സാന്നിധ്യം പ്രകടമായിരുന്നു എന്നതാണ്
കൃഷ്ണപ്രസാദ്‌ വക്കീലും ,സൈമണും എത്തി ചേർന്നിരുന്നു
മുഹമ്മദ് ഹാരിസും ..ഹാരിസ് മരത്തൻത്തോടുംകുടുമ്പത്തോടെയും ..ബീവികൾ രണ്ടു പേരുടെയും ഹൂറികൾ തന്നെ ..
ഹാരിസിന്റെ ഒക്കെ കൂട്ടുകാരായ "പവനാഴി" ഗ്രൂപ്പിലെ കൂട്ടുകാരും ഇവിടെ വന്നിരുന്നു .
ചന്ദ്രൻ പിള്ളേച്ചൻ വന്നിട്ടുണ്ടായിരുന്നു .അങ്ങേരു കാണാനൊക്കെ കൊള്ളാം കേട്ടോ .വയസനൊന്നുമല്ല
രാജീവ് ബാംഗ്ലൂരിൽ നിന്നും വന്നതാണ് മറ്റൊരു അതിശയം..അധികം നിന്നില്ല ..എങ്കിലും കാണണം , പരിചയപ്പെടണം എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു രാജീവ് .അത് കൊണ്ട് കണ്ടതിൽ വളരെ സന്തോഷവും തോന്നി
ഹരിയെട്ടുവിന്റെ പ്രസംഗവും ശ്രദ്ധിക്കപെടുന്നതായിരുന്നു
ഈ നല്ല കലാകാരനെ നമ്മൾ വേണ്ടത്ര ആദരിക്കുന്നില്ല എന്ന് തോന്നി
കവി പ്രദീപ് കുറ്റിയാട്ടൂർ ലീവെടുത്തു വന്നു സംഗമത്തിൽ പങ്കെടുത്തു.
മോഹൻ അറയ്ക്കലും മുവാറ്റുപുഴയിൽ നിന്നും ഇവുടെ വരെ വന്നു പങ്കെടുക്കാൻ സൗമനസ്യം കാണിച്ചു .
ജോയ് എബ്രഹാം നേരത്തെ എത്തി..കവിത ചൊല്ലിയൊന്നുമില്ല..ധാരാളം
ഫോട്ടോകൾ എടുത്തു..ഊണ് കഴിച്ചു സ്ഥലം വിട്ടു ..അദ്ദേഹം സംസാരിക്കുന്നതു കേൾക്കാൻ കഴിഞ്ഞില്ല..എന്നൊരു കുറവേയുള്ളൂ
കുറച്ചു വൈകിയാണ് എത്തിയതെങ്കിലും രാധാ മീര വളരെ ആത്മാർഥമായി എല്ലാ പരിപാടികളിലും പങ്കു കൊണ്ടു .മുരളിയുടെ ഒരു കവിത ആലപിക്കുകയും ചെയ്തു
കൃഷ്ണ പ്രസാദ് കുറുവത്ത് ആകെ അസ്വസ്ഥൻ ആണെന്ന് തോന്നി ..ഒരേ ഒരു വരികൊണ്ടു സംസാരം അവസാനിച്ചു തിരികെ സീറ്റിൽ എത്തി
ഗുസ്തിയുടെ കേന്ദ്ര സർക്കാർ കോച്ച് ആയ ബൈജു കുഴിമുള്ളിൽ ..കവയിത്രി അമൃത എന്നിവരും സന്നിഹിതരായ പ്രമുഖരിൽ ഉൾ പ്പെടുന്നു
പി ബി ഗോപകുമാർ ചടങ്ങിന് വന്നിരുന്നു ..എങ്കിലും അധികം നിന്നില്ല..സി എൻ മോഹനന്റെ പ്രസംഗം കേൾക്കാൻ വന്നതാണോ..രോഗം മാറിയ എന്നെ കാണാൻ വന്നതാണോ എന്ന് വലിയ സംശയം ഉണ്ട് ..എങ്കിലും പ്രിയ അനിയൻ വന്നുവല്ലോ.അത് വലിയ സന്തോഷമായി
ജയ കുമാറിന്റെ ഭാര്യ സിന്ധുവും മകൻ അർജുൻ കൃഷ്ണയും എത്തിയിരുന്നു ..മോൻ രണ്ടു കവിത ചൊല്ലി.നല്ല ഭാവിയുള്ള കുട്ടിയാണ്
മുരളിയുടെ മകൾ അമൃത
ഇനി വരുന്ന തലമുറയ്ക്ക് എന്ന കവിത ചൊല്ലി
അർജുൻ കൃഷ്ണ
കാടെവിടെ മക്കളെ
കൂടെവിടെ മക്കളെ
കാട്ട് പുൽ ത്തകിടിയുടെ വേരെവിടെ മക്കളെ
എന്ന അയ്യപ്പ പണിക്കർ കവിത ചൊല്ലി
അമൃത പിന്നെ ഒരു ഹിന്ദി സിനിമ ഗാനവും ചൊല്ലി
ജയകുമാർ അറയ്ക്കൽ ഒരു മിന്നായം പോലെ വന്നു പോയി
ജയകുമാർ കൊച്ചുകുഞ്ഞു ശാരീരിക ബുദ്ധിമുട്ടു സഹിച്ചും ഇവിടെ എത്തി .
സലിൽ വന്നിരുന്നു.അധികം നിന്നില്ല
സ്വപ്നയും മക്കളും എല്ലാത്തിനും കയ്യും മെയ്യും മറന്നു കൂടെ നിന്നു
അനിതയും പോൾസൺ തേങ്ങാപ്പുരയ്ക്കലും പുസ്തക സ്റ്റാളുമായി ജോഫിനും ചടങ്ങിൽ പങ്കു കൊണ്ട്
മീര കൃഷണ വരൻ കുറച്ചു വൈകി..എങ്കിലും വരാൻ മനസു കാണിച്ചു എന്നത് സന്തോഷകരമാണ്
നന്ദി പറഞ്ഞാൽ അവനു ഇഷ്ടപ്പെടുകയില്ല ..എങ്കിലും പറയാതെ വയ്യ
ലൈവ് സ്ട്രീം ചെയ്ത ജോമിത് പീടിയേക്കൽ ..കഷ്ട്ടപെട്ടു പോയിട്ടുണ്ട് .എങ്കിലും മഹത്തായ ഒരു കാര്യമാണ് ഈ ചെറുപ്പക്കാരൻ ചെയ്തത് എന്ന് പറയാതെ വയ്യ ..
മുരളിയുടെ ചേട്ടനും കുടുമ്പവും നല്ല ചൂടിൽ ഈ പരിപാടി മുഴുവൻ കണ്ടു ഇരുന്നു
ഗിരിജ മേനോൻ ...നന്നായി ഒരു പാട്ടു പാടി ..ഹൃദ്യമായ ഒരു പഴയ സിനിമ ഗാനം ..
അഞ്ജന കണ്ണെഴുതി ആലില ചാർത്തി
അറപ്പുര വാതിലിൽ ഞാൻ ......
ശ്രീകുമാർ ഇലഞ്ഞി സാറും മകൻ ജയകൃഷ്ണനും രണ്ടു പേരും മുഴുവൻ സമയവും ഈ പരിപാടികളിൽ നിറഞ്ഞു നിന്നു ..വിനയം മനുഷ്യന് ഭൂഷണം ആണ് എന്ന് പഠിപ്പിച്ചു തന്ന ഒരു മഹത്തായ മനുഷ്യ മാതൃകയാണ് ശ്രീകുമാർ ഇലഞ്ഞി ..
ദീപക്കും രേഷ്മിയും അനീഷും തങ്ങൾക്കു ആകാവുന്ന വിധത്തിൽ നമ്മോടു സഹകരിച്ചു
ആങ്കറിങ്ങിനു വന്നുഅനിയൻ ജെസ്റ്റിനെ കൊണ്ട് ചടങ്ങിന്റെ ഫോട്ടോയും എടുപ്പിച്ചു സ്വയം പരിചയപ്പെടുത്തി ജുബിൻ ജേക്കബ് കൊച്ചു പറമ്പൻ നാല് മണിയായപ്പോൾ സ്ഥലം വിട്ടു
ആതിര കുഞ്ഞു കരഞ്ഞു തുടങ്ങിയപ്പോൾ മൂന്നു മണി ആയപ്പോൾ പോയി.അച്ഛനും അമ്മയും കുഞ്ഞും ആയി വന്ന ആതിരയെ വളരെ നാൾ കൂടിയാണ് കാണുന്നത്
അസാന്നിധ്യം കൊണ്ട് സങ്കടപ്പെടുത്തിയത് കുറച്ചു പേരാണ്..ഉണ്ണികൃഷ്ണനും പ്രസാദും..സോഫിയും..പിന്നെ പ്രീയപ്പെട്ട അൽജുവും രെമ്യ സന്തോഷും ..രാരിയും ബിന്ദുവും
നാലരയോടെ പരിപാടി അവസാനിപ്പിച്ചു

No comments:

Post a Comment