2015, ജൂലൈ 25, ശനിയാഴ്‌ച

ശ്രീശാന്ത്‌

ഇന്ത്യന്‍  ക്രിക്കറ്റ്  ടീമില്‍  എനിക്കേറെ  പ്രീയപ്പെട്ടവന്‍ ശ്രീശാന്ത്‌  ആയിരുന്നു
മലയാളി  എന്നത്  കൊണ്ടല്ല ..
നാട്ടുകാരന്‍ ആയതു  കൊണ്ടുമല്ല ..
എന്നെ പ്പോലെ  ഒരു സര്‍ക്കാര്‍  ജീവനക്കാരിയുടെ  മകന്‍ ആയതു കൊണ്ടുമല്ല
തനിയെ ,മകനെ വളര്‍ത്തി  ,ഉയര്‍ന്ന നിലയില്‍  എത്തിക്കാന്‍
അതി കഠിനമായി അദ്ധ്വാനിച്ച അമ്മയുടെ ഏക  മകന്‍  ആയതു കൊണ്ടുമല്ല
ഒരു വാടക വീട്ടില്‍  എന്നെ പ്പോലെ അനേകം കൊല്ലം വീടുകള്‍ മാറി മാറി നടന്ന  ഒരമ്മയുടെ  മകന്‍ ആയതു കൊണ്ടുമല്ല
അതെല്ലാം അവനെ എനിക്ക് സ്വന്തം മകനെ പ്പോലെ സ്നേഹിക്കാന്‍  പ്രേരിപ്പിച്ച ഘടകങ്ങള്‍  തന്നെയാണ്

എങ്കിലും
ഞാനവനെ സ്നേഹിച്ചത്
 ക്രിക്കെറ്റിനു അവന്‍ നല്‍കിയ സ്വയം സമര്‍പ്പണം കണ്ടാണ്‌
ഓരോ കളിയും മരണം പോലെ വാശിയായി കണ്ട
അവന്റെ ജയോത്സാഹത്തെയാണ്
ഓരോ വിജയവും ഹര്‍ഷോന്മാദത്തില്‍ എത്തിക്കുന്ന
അവന്റെ മനോ നിലയെയാണ്
എതിരാളിയെ ക്രൂര്‍ഥനായി  ആക്രമിക്കുന്ന മത്സര
വിജയ കാംക്ഷിയായ കളിക്കാരനെയാണ്
അതെ
വിജയിക്കുമ്പോള്‍  പൊട്ടിച്ചിരിക്കാത്തവന്‍
തോല്‍ക്കുമ്പോള്‍  പൊട്ടി ത്തെറിക്കാത്തവന്‍
അവന്‍ 50 കൊല്ലം  ക്രീസില്‍  വാണാലും ..എന്നിലെ സ്ത്രീ  പറയും
വെറും  പിണ്ണാക്ക് മാടന്‍ എന്ന്

ശ്രീശാന്ത്‌  പോയതോടെ  ഞാന്‍ ക്രിക്കറ്റ്  കളി കാണല്‍ നിര്‍ത്തി
ഇനി വീണ്ടും  കണ്ടു  തുടങ്ങണം

മഹാരാഷ്ട്രയില്‍  കളിച്ചാല്‍  ഡല്‍ഹിയില്‍  കേസെടുക്കുന്ന ..
ഭാരതീയ  ജഡീഷ്യറി ക്ക് നമോവാകം
ശുഭ ദിനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ