2015, ജനുവരി 10, ശനിയാഴ്‌ച

പാവക്കുട്ടി തിരക്കഥ

ഈ കഥയിൽ  ആര്ക്കും പേരുകൾ ഇല്ല 
രംഗം 1
 കളിപ്പാട്ട കടയുടെ അകത്താണ് കഥ തുടങ്ങുന്നത്
അച്ഛനും മകളും
അച്ഛന് ഒരു 35 വയസു കാണും
നീണ്ടു ചടച്ച ശരീരം ,തെളിഞ്ഞ ശാന്ത മുഖം .താടി കുറച്ചുണ്ട് ,കണ്ണടയും കീശയിൽ പേനയും ഉണ്ട്
എപ്പോഴും ആലോചനയിൽ എന്ന പോലെ മുഖ ഭാവം
മകൾ
എട്ടു വയസു കാണും ..അച്ഛനെപ്പോലെ തന്നെ അധികം സംസാരമില്ല കണ്ണടയും ഗൌരവവും

പാവയുടെ സെക്ഷൻ
ധാരാളം പാവകൾ ..പല നിറം.. പല തരം
അലസമായി അവയെ സൂക്ഷിച്ചു നോക്കുന്ന അയാൾ

പെട്ടന്ന് ഒരു തോന്നല്‍
അലമാരയിലെ പാവ തന്നെ നോക്കി കണ്ണിറുക്കിയോ   
അയാൾ തല ഒന്ന് കുടഞ്ഞു
തലേന്ന് ചാനെലില്‍  കണ്ട  ഒരു ആംഗലേയ സിനിമയിലെ ഭീകരിയായ് പാവയെ ഓർത്തു

അയാള്‍ പാവയുടെ അടുത്തേക്ക് ചെന്ന് 

കൂട്ടത്തിലെ മറ്റു പാവ കളെക്കാള്‍    ഇവളുടെ മുഖം കൂടുതല്‍ ചുവന്നിരുന്നു
സ്വര്‍ണ മുടി ,
ചുവന്ന ചുണ്ടുകള്‍..
ഉമ്മ വൈക്കാന്‍ കൊതിക്കുന്ന ചുണ്ടുകള്‍
കൊഴുത്ത കൈ കാലുകള്‍..അവയ്ക്ക് പഞ്ഞിയുടെ പതു പതുപ്പു
പാവയെ കയ്യിലെക്കുംപോള്‍ അയാളുടെ കയ്യുകള്‍ വിറക്കുന്നു


പാവയുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞുവോ
ഒരിഴ മുടി നെറ്റില്‍ വീണു കിടക്കുന്നു
വാത്സല്യത്തോടെ അയാള്‍ അത് പുറകോട്ടു കോതി വച്ച്
പെട്ടന്ന് പാവയുടെ ശരീരം പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ അറിഞ്ഞു
അയാളും  വിറച്ചു പോയി
പാവയെ തിരികെ വൈക്കുംപോള്‍ അയാളുടെ കൈകള്‍ മാത്രമല്ല ഉടലും വിറക്കുന്നുണ്ടായിരുന്നു  

രംഗം 2

തിരികെ വീട്ടില്‍ എത്തുമ്പോള്‍
ഭാര്യ വന്നു കതകു തുറക്കുന്നു
ആധൂനികയുവതി ..അയഞ്ഞ അലക്ഷ്യ വസ്ത്ര ധാരണം
ചീകാതേ കെട്ടി വച്ച് മുഖത്തേക്ക് വീണു കിടക്കുന്ന മുടി, ആഭരണങ്ങൾ ഒന്നുമില്ല
ഉറക്കച്ചടവ് നിറഞ്ഞ കണ്ണുകൾ .
കുഞ്ഞിനെ ഒന്ന് തലോടി, അവൾ വാങ്ങിയ പാവയെ ഒന്ന് ഓമനിച്ചു ഭാര്യ സന്തം മുറിയിലേക്ക് പോകുന്നു

അവളുടെ മുറി
.for heavens sake dont disturb me
എന്നൊരു കമ്പ്യൂട്ടർ പ്രിന്റ്‌ ഭിത്തിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്
കമ്പ്യൂട്ടറിൽ എന്തോ വായിക്കുകയും കുറിപ്പ് എടുക്കുകയും ആണ്
ഫിസിക്സ്‌ ബന്ധപെട്ട പുസ്തകങ്ങൾ മേശമേലും കട്ടിലിലും ചിതറി കിടക്കുന്നു
എല്ലാം മറന്നു അവൾ ജോലിയിൽ മുഴുകുന്നു
അടുക്കളയിൽ ഒരു വല്യമ്മ എന്തോ ഒക്കെ ജോലി ചെയ്യുന്ന ഒച്ചകൾ കേൾക്കാം

കുഞ്ഞു അവളുടെ മുറിയിലേക്ക് പോയി
കുഞ്ഞിന്റെ മുറി
കടും നിറമുള്ള ചുവരുകൾ..തലങ്ങും വിലങ്ങും കിടക്കുന്ന കളിപ്പാട്ടങ്ങൾ
അഴിച്ചിട്ട ഉടുപ്പുകൾ ..പകുതി പെയിന്റ് ചെയ്തു വച്ച ചിത്ര ബുക്ക്‌
കട്ടിലിൽ കയറി ക്കിടന്നു അവൾ ബുക്ക്‌ എടുത്തു നിറം കൊടുക്കാൻ തുടങ്ങി

അയാൾ സന്തം മുറിയിലേക്ക് കയറി

അവന്റെ മുറി
പുസ്തകങ്ങൾ ,തുറന്നു വച്ച ലാപ്ടോപ് ,.സിഡികൾ നിറഞ്ഞ റാക്ക് ,പിറകിൽ അപ്പോഴും ഒഴുകുന്ന ഒരു ഇംഗ്ലീഷ് പാട്ട്
മോഡേണ്‍ ടൈംസ്‌ എന്ന ആൽബം ആണ് പ്ലേ ചെയ്യുന്നത്
"You're My Heart, You're My Soul"
Deep in my heart - there's a fire - a burning heart
Deep in my heart - there's desire - for a start
I'm dying in emotion
It's my world in fantasy
I'm living in my, living in my dreams

You're my heart, you're my soul
I'll keep it shining everywhere I go
You're my heart, you're my soul
I'll be holding you forever
Stay with you together

Your my heart, you're my soul
Yeah, I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know

Let's close this door and believe my burning heart
Feeling alright come on open up your heart
Keep the candles burning
Let your body melt in mine
I'm living in my, living in my dreams

You're my heart, you're my soul
I'll keep it shining everywhere I go
You're my heart, you're my soul
I'll be holding you forever
Stay with you together

Your my heart, you're my soul
Yeah, I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know

You're my heart, you're my soul
Yeah I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know
You're my soul, heart, you're my soul, yeah

Soul that's the only thing I really know

Your my heart, you're my soul
Yeah, I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know

വല്ലാത്ത ഒരു തളര്‍ച്ച മയക്കം..ഒരു തരം നിരാശ,.മടുപ്പ്, മടി എല്ലാം തന്നെ ബാധിച്ചിരിക്കുന്നത് അയാള്‍ അറിഞ്ഞു
കിടക്കയിലേക്ക് മറിഞ്ഞു അയാൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി
പാവയുടെ മുഖം ഓര്മ്മ വരുന്നു 
തല കുടഞ്ഞു അയാള് ലാപ്ടോപിൽ എന്തൊക്കെ സെർച്ച്‌ ചെയ്യുകയാണ്
ഫെറ്റിസം അതാണ്‌ നോക്കുന്നത്
വീണ്ടും കടയില്‍ പോകാന്‍ ആ പാവയെ കയ്യിലെക്കുക്കാന്‍ ഉള്ള അദമ്യമായ ഒരു മോഹം 

രാത്രി .
.കിടപ്പ് മുറി 
ഭാര്യ ശാന്തമായി ഉറങ്ങുകയാണ്
അയാൾക്ക്‌ ഉറങ്ങാൻ ആവുന്നില്ല 
ക്ലോക്ക് ഒരു ഭീഷണമായ മുഴക്കം പോലെ ചെവിയിൽ മുഴങ്ങുന്നു
വിഷ്ണു സഹസ്ര നാമം ചൊല്ലി മനസിനെ ശാന്ത മാക്കാന്‍ നോക്കി ..
പാവയുടെ ആ വിറയല്‍ നെഞ്ചില്‍ ആകെയും പടര്‍ന്നു കയറുന്ന പോലെ
അയാള്‍ മനസിനെ ശാന്തമാകാന്‍ വിട്ടു തന്നിലേക്ക് തന്നെ അങ്ങ് മുഴുകി പോയി
സ്വപ്നത്തിലും പാവ തന്റെ സ്വര്‍ണ  മുടിയിഴകള്‍ വീണ നെറ്റിയുമായി അയാളെ വേട്ടയാടി കൊണ്ടേ  ഇരുന്നു  

പ്രഭാതം..
കനത്ത ട്രാഫിക്കിൽ കുഞ്ഞിനെ സ്കൂൾ ഗെയിറ്റിൽ ആക്കുന്നു 
ഒരുമ്മ കൊടുത്ത് മോൾ ഇറങ്ങി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു പോകുന്നു  

കാർ കളിപ്പട്ടക്കടയുടെ മുന്നിൽ
ധൃതിയിൽ നടന്നു ചെന്ന് പാവ അവിടെ ഉണ്ടോ എന്ന് നോക്കുന്നു 
ചില്ല കൂട്ടിൽ പാവ ..വിടര്ന്ന കണ്ണുകൾ കൊണ്ട് അഭിവാദ്യം ചെയ്യുന്നു 
പാവയെ കൌണ്ടറിൽ കൊണ്ട് വന്നു പണം കൊടുത്ത് വാങ്ങി
ഭംഗിയുള്ള ഗിഫ്റ്റ് കൂട്ടില്‍ പൊതിഞ്ഞു നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ 
അയാള്‍ക്ക്സന്തോഷമായി
കണ്ണുകളിലും മുഖത്തും വിജയിയുടെ ഒരു നേർത്ത പുഞ്ചിരി

തിരികെ ഓഫീസിലേക്ക്

കാറിന്റെ പിറകിലെ ഡോർ തുറന്നു പാവക്കൂട് അവിടെ വൈക്കാൻ തുനിഞ്ഞു 

മനസ് വരാതെ വാത്സല്യത്തോടെ .അടുത്തു മുൻസീറ്റിൽ ൽ തന്നെ വച്ചു പാവ പാക്കറ്റ്
ഓഫിസ് റൂമിലെ ഇരിപ്പിടത്തിനരികില്‍ തന്നെ അയാള്‍ പാവ ക്കൂടും വച്ച്
ഇടയ്ക്കിടയ്ക്ക് അയാള്‍ പാവക്കൂട്ടിലേക്ക് സ്നേഹത്തോടെ നോക്കി
പിന്നെ തന്നെ തന്നെ പരിഹസിച്ചു ഒന്ന് ചിരിച്ചു

തന്നോട് തന്നെ പിറുപിറുക്കുന്നു
പാവയുടെ ഉള്ളിലെ ഏതോ സ്പ്രിങ്ങ് ഒന്ന് വിറച്ചതാവും വിരലില്‍ എത്തിയ ആ പ്രകമ്പനം  
അതിനെ പാവയുടെ സ്നേഹമായി കരുതിയ മണ്ടന്‍ തന്നെ ഞാന്‍ 

വീട്
സ്നേഹത്തോടെ ശ്രദ്ധയോടെ ഗിഫ്റ്റ് റാപ്പ് അഴിച്ചു പാവയെ പുറത്തെടുക്കുന്നു 
ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി മാറി നിന്ന് അഴക്‌ നോക്കുന്നു
കണ്ണാടി കൂട്ടില്‍
മറ്റുള്ള  കൌതുക വസ്തുക്കള്‍ എല്ലാം നീക്കി പാവയെ വൈക്കാൻ സ്ഥലം ഉണ്ടാക്കുന്നു
ഭക്ഷണ മേശപ്പുറത്തെ ചില്ലില്‍ ഇരിക്കുന്ന പാവയുടെ മുഖം വല്ലാതെ വിളറിയത്  പോലെ 

അയാള്‍   പാവയെ പിന്നെയും കയ്യിലെടുത്തു
എന്താ പാവ കുട്ടി മുഖം വിളറിയത് ?
നിനക്ക് കൂട്ടില്‍ ഇരികെണ്ടേ ?

പാവയുടെ കുഞ്ഞു മൂക്കില്‍ അയാള്‍ അലസമായി തലോടി
ഒരു ഞെട്ടല്‍ 
ഒരു ഷോക്ക് അടിച്ച പോലെ 
മാന്ത്രിക പ്രകമ്പനം  
അയാള്‍ ഭയന്ന് കൈ പിന്‍ വലിച്ചു
പാവയെ മേശപുറത്ത് വച്ച് അയാള്‍ ചാടി എഴുനേറ്റു
മാന്ത്രിക പാവയോ 

തനിയെ പറയുന്നു
 പാവക്കു ജീവനുണ്ട്
ജീവനാണോ അത് 
സിനിമയിലെ ചീത്ത പാവ കുട്ടി ആവുമോ ഇവള്‍..
മെലിഞ്ഞ കൈകള്‍ നീട്ടി ഇവള്‍ എന്റെ   കഴുത്തു ഞെരിക്കുമോ

ശിശു സഹജമായ ഒരു കൌതുകം 
വീണ്ടും വീണ്ടും കൈകൾ നിസഹയാമായി പവക്കുട്ടിക്കു നേരെ നീളുകയാണ് പിന്നെയും പിന്നെയും പാവക്കുട്ടിയെ തലോടാന്‍

അയാള്‍ ഭ്രാന്തു  പിടിച്ച പോലെ കുളി മുറിയിലേക്കോടുന്നു
തണുത്ത വെള്ളത്തില്‍ വീണ്ടും വീണ്ടും മുഖം കഴുകി
വിരലുകളില്‍ ആ നടുക്കം അപ്പോഴും ഉള്ള പോലെ
സിരകളില്‍ വികാരങ്ങളുടെ വേലിയേറ്റം

ദേഷ്യത്തോടെ തന്നോട് തന്നെ

എന്താണ് പാവേ നിന്റെ ഉള്ളില്‍
കണ്ണാടി കൂട്ടില്‍ ഇരിക്കാന്‍ ഇഷ്ട്ടമില്ലേ
പാവയെ ടീപ്പോയിൽ വച്ച് അയാൾ ഉറങ്ങാൻ പോയി 
ഇടക്കിടക്ക് രാത്രിയിൽ വന്നു പാവയെ നോക്കുകയും ചെയ്തു 

രാവിലെ
ഭാര്യയുടെ മുഖം ചുവന്നിരുന്നു
ഭയന്ന പോലെ
എന്ത് പറ്റി നിനക്ക് സുഖമില്ലേ

ഇന്നലെ എന്തോ തീരെ ഉറങ്ങിയില്ല
ഈ പാവയെ സ്വപ്നം കണ്ടു
അയാള്‍ ഞടുങ്ങി പോയി
എന്താ എന്താ കാര്യം
അവള്‍ എന്തോ പറയാന്‍ തുടങ്ങി പിന്നെ വേണ്ട എന്ന് വച്ച്
സംസാരം നിര്‍ത്തി എഴുനേറ്റു പോയി
ഈ പാവ ഒരു മാന്ത്രിക പ്പാവയാണ് എന്ന് അവൾക്കു തോന്നിയിട്ടുണ്ടാവില്ല
ഊർജ തന്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന അവള്‍ക്കു ഇത് വല്ലതും അറിയുമോ
അവളോട്‌ എല്ലാം പറഞ്ഞാലോ
വേണ്ട
ഇത് ഞാനും പവയം തമ്മിൽ ഉള്ള ഒരു രഹസ്യ ഉടമ്പടി ആണ്

അയാള്‍ തിരിഞ്ഞു പാവയെ നോക്കി
അയാള് പറഞ്ഞത് മനസിലായത്
അവളുടെ കണ്ണുകളില്‍ വാത്സല്യം പോലെ എന്തോ ഒന്നു മിന്നി തിളങ്ങി

വീണ്ടും തടുക്കാന്‍ ആവാത്ത ഒരു പ്രേരണ
വീണ്ടും അയാള്‍ അവളെ കയ്യിലെടുത്തൂ

ഓർമ്മകൾ
ഗ്രാമം
അയാൾ കുറച്ചു കൂടി ചെറുപ്പമാണ്
മഴയത്ത്
ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഒരു പതിനഞ്ചുകാരിയുടെ  
ചുണ്ടുകളിലെ മഴ ഒപ്പിയെടുത്ത ഓര്മ

ഒരു കറമ്പി പെണ്ണിന്റെ ഞാവല്‍ പഴം പോലെ ഇരുണ്ട ചുണ്ടുകള്‍
വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകളിൽ ഇത് പോലെ തലോടിയത്
കാറ്റത്തെ അരയാൽ ഇല പോലെ അവൾ വിറച്ചത്
താരള്യത്തോടെ തന്നിലേക്ക് ചാഞ്ഞത്
പാവയ തലോടുമ്പോൾ ആ ഓർമ്മകൾ ഇരമ്പി വരുന്നു

അമ്മു അമ്മു എന്ന്ചുണ്ടുകൾ മന്ത്രിക്കുന്നു
നീ എന്റെ അമ്മു ആണല്ലേ

അയാളുടെ വിരലുകള്‍ അവളുടെ മുടി ഇഴകള്‍ മാടി ഒതുക്കി
മൂക്കില്‍ പിടിച്ചു ഒന്ന് ഓമനിച്ചു
പിന്നെ അവളുടെ ചുണ്ടുകളിലേക്ക്‌ എത്തി
ചുവന്ന ചുണ്ടുകളെ അരുമയോടെ തലോടുമ്പോള്‍
അയാളും പാവയും ഒരേ പോലെ വിറക്കുക ആയിരുന്നു

പാവ തന്റെ തലോടല്‍ ഏറ്റു കൈകളില്‍ കിടന്നു വിറയ്ക്കുന്ന കാഴ്ച അയാള്‍ അത്ഭുതത്തോടെ നോക്കി നിന്നു
അല്ല അറിഞ്ഞു എന്നതാവും ശരി
കൌതുകത്തോടെ അയാള്‍ പാവയെ ആകമാനം തലോടാന്‍ ശ്രേമിച്ചു
തന്നോട് തന്നെ സംസാരിക്കാൻ തുടങ്ങി
ഏതെങ്കിലും തരം ഫെട്ടിസം ആവുമോ ഇത്
ഗൂഗിളില്‍ നോക്കണം..പാവയുമായി പ്രണയത്തില്‍ ആകുന്ന പുരുഷന്റെ രോഗം എന്താവും
എന്താവും അതിന്റെ പേര്
മോഷണം സാഡിസം ഒക്കെ പോലെ നിയന്ത്രിക്കാന്‍ ആവ്വാതെ
താന്‍ ഈ നിര്‍ജീവമായ പാവയുമായി നിതാന്ത പ്രണയത്തില്‍ ആവുകയാണോ
ശബ്ദം തനിയെ നേർത്തു പോയി

മകളുടെയും ഭാര്യയുടെയും അമര്ത്തിയ ചിരി 
പരസ്പരം ആംഗ്യങ്ങൾ കളിയാക്കല്‍ 
അതൊന്നും കാണാത്ത മട്ടിൽ അയാള്‍ പാവയെ അയാള്‍ കിടപ്പുമുറിയില്‍ കൂടെ കൊണ്ട് പോയി
തലയിണക്കും അപ്പുറത്ത് വച്ചു
ഒരു രഹസ്യ ബന്ധം പോലെ
ഇടയ്ക്കു അയാള്‍ പാവയെ വിരലുകൊണ്ട് അറിയാന്‍ ശ്രേമിച്ചു
അവള്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍
പിന്നെയും പിന്നെയും പുതിയ കണ്ടെത്തലുകള്‍
പുതിയ പുഞ്ചിരികള്‍..
കരച്ചിലുകള്‍..വിരഹങ്ങള്‍
വെളിച്ചത്തിനും ഇരുട്ടിനും ഇടയ്ക്കു ഈ രംഗങ്ങൾ ചുരുൾ നിവരുന്നു

എയർ പോർട്ട്‌

ഭാര്യ പരീക്ഷ എഴുതാൻ പോകുന്നു .ബംഗ്ലോരെ ഫ്ലൈറ്റ് അനൗൻസ് ചെയ്യുന്നത് കേൾക്കാം 
മകളെ അമ്മയുടെ അടുത്താക്കി അയാൾ തിരികെ വീട്ടിൽ എത്തുന്നു
അയാള്‍ പാവയുമായി പ്രണയത്തില്‍ ആവുക ആയിരുന്നു
പാവ തിരിച്ചും

ഒരിക്കലും മിണ്ടാത്ത പാവയോട് അയാള്‍ തന്റെ ജീവിത കഥ പറയുകയാണ്
എന്താണ് അയാൾ അതിനോട് പറയുന്നത് എന്ന് നമുക്ക് കേൾക്കാൻ വയ്യ
ചിലപ്പോൾ ആർത്തട്ടഹസിച്ച് ചിരിക്കുന്നു
ചിലപ്പോൾ പൊട്ടിക്കരയുന്നു

തന്റെ ദുഃഖങ്ങള്‍ പറഞ്ഞു
തന്റെ പരാജയങ്ങള്‍ പറഞ്ഞു
പൊട്ടി കരഞ്ഞു പലപ്പോഴും
വിജയങ്ങളുടെ കഥകള്‍ പറയുമ്പോള്‍ അയാള്‍ ആരെയും ഭയക്കാതെ ഉന്മത്തനെ പോലെ ഉറക്കെ ചിരിച്ചു

അവളുടെ ചുണ്ടുകള്‍ അയാള്‍ കടിച്ചു പൊട്ടിച്ചു
കഴുത്തിലും ചെവിയിലും നീലിച്ച പാടുകളില്‍ തലോടി അയാള്‍ പിന്നെയും പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു
ഉണ്ണാന്‍ മറന്നു
ഉറങ്ങാന്‍ മറന്നു
മത്തു പിടിച്ച പോലെ

കിടപ്പ് മുറിയിലെ
ക്ലോക്കിൽ മണിക്കൂർ സൂചി തിരിയുന്നു

വന്യമായ വേഗതയിൽ
പിന്നെ അതിന്റെ വേഗം കുറയുന്നു ..കുറഞ്ഞു കുറഞ്ഞു അതു നിശ്ചല മാവുന്നു

പത്താം ദിവസം കഴിയുന്നു
ഭാര്യ വരുമ്പോള്‍
അയാളെ കിടപ്പ് മുറിയില്‍ കണ്ടു
പാവയെ കെട്ടി പിടിച്ചു നിര്‍ജീവമായി 
ചുരുണ്ട് കൂടി
നിലത്തു

.......................
...........
പാവയുടെ കണ്ണില്‍ നിന്നും ഒഴുകി പരന്നു ചാലുകള്‍ ആയി ഒഴുകുന്ന ചോര 
അതോ അത് അവന്റെ നെഞ്ചില്‍ നിന്നാണോ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ