Monday, April 14, 2014

വിവാഹവും ഭർത്താവും പിന്നെ ഈ ഞാനുംവിവാഹവും ഭർത്താവും പിന്നെ ഈ ഞാനും

വിവാഹത്തെ കുറിച്ച് ഒന്നും  എഴുതി കാണുന്നില്ലല്ലോ എന്ന് ചിലർ ഇടയ്ക്കു ചോദിക്കും
എഴുതാം എന്ന് ഞാൻ ഒരു മറുപടിയും പറയും
പൊതുവെ ഒരു സങ്കോചം എഴുതാൻ

അത്യാവശ്യം വെള്ള മടിയും നല്ല പുകവലിയും ആയി മോശമില്ലാത്ത ഒരു ഉഴപ്പൻ
അതാണ്‌ ശ്രീമാൻ
അച്ഛനും അമ്മക്കും  ഒരേ ഒരു മകൻ
മകന്റെ വായിൽ നിന്നും വീഴുന്നത് എന്തും വേദ വാക്യം പോലെ കരുതുന്ന അച്ഛനും അമ്മയും അനിയത്തിമാരും
തെറിചിടത്തു  നിന്നും തെറിച്ചു അവിടെ നിന്നും തെറിച്ചു പിന്നെയും ഒരു മൂന്നു വട്ടം തെറിച്ച ഞാനും
ആരെന്തു പറഞ്ഞാലും കണ്ണുമടച്ചു  വിശ്വസിക്കുന്ന അയ്യോ പാവങ്ങൾ  അല്ല ഞങ്ങൾ ആരും
 എന്ത് പുതിയ വിവരം കിട്ടിയാലും ഉടനെ വിജ്ഞാന കോശം എടുത്തും
മറ്റു ബുക്കുകൾ എടുത്തും ഒന്ന് ക്രോസ് വേരിഫൈ  ചെയ്യുന്ന സ്വഭാവം.
തർക്കിച്ചു ആടിനെ പട്ടിയാക്കുന്ന തരക്കാർ ആണ് ഞങ്ങൾ
പുള്ളിക്കുണ്ടോ  ഇങ്ങനത്തെ  മൂർഖവർഗങ്ങളെ കണ്ടും  പരിപാലിച്ചും ശീലം

പുള്ളിയുടെ കള്ളൂകുടി കമ്പനിക്കാർക്ക് പൊതുവേ സ്വന്തം ഭാര്യമാരെ അന്യായ  പേടിയാണ്
വലിയ സ്ഥിതിയിൽ ഉള്ള ഭർത്താക്കന്മാരാണ്  എല്ലാവരും എന്നോർക്കണം

ഒരു ദിവസം രാത്രിയിൽ ഇടവഴിയിൽ ആരോ പുള്ളിയുടെ  പേര് ഉറക്കെ വിളിക്കുന്നത്‌ കേട്ടൂ
ഒരു കൂവൽ പോലെ
ഞാനും രണ്ടു പിള്ളേരും പിന്നെ മൂത്ത ചേച്ചിയുടെ മകനും മാത്രമാണ് കൂടെ ഉള്ളത്
 ആളിവിടെ ഇല്ല എന്ന് വിളിച്ചു പറഞ്ഞു .
എങ്കിലും ആ വിളിയിൽ എന്തോ ആപത്തു പോലെ തോന്നി ഞങ്ങൾ ഓടിച്ചെന്നു .
ഒരു ചെറിയ ഇടവഴിയാണ്
അതിന്റെ തിട്ടിൽ ആരോ ചാരി നിൽക്കുന്നുണ്ട്
നോക്കിയപ്പോൾ ശ്രീമാനെ  തിട്ടിൽ ചാരി നിർത്തിയിട്ടു കൂട്ടുകാർ സ്കൂട്ടായതാണ്
 ബോധം തീരെയുമില്ല .ശരീരം നിന്ന പിടി നിൽക്കുകയാണ് .പുള്ളിക്ക് വഴങ്ങുന്നില്ല
ഒരു  വിധത്തിൽ ഞങ്ങൾ താങ്ങി വീട്ടിൽ  കൊണ്ട് വന്നു
ഇറയത്തു വന്നു ആൾ  കിടന്നു
ഒരു വലിയ ശബ്ദത്തോടെ ശർദിക്കാൻ തുടങ്ങി
പുള്ളി മരിക്കാൻ തുടങ്ങുകയാണ് എന്നെനിക്കു മനസിലായി
 ഫുഡ്‌ പൊയ്സണ്‍ ആണ് സംശയം ഇല്ല  .അന്ന് കാർ വാങ്ങിയിട്ടില്ല 
ഞാൻ  അകത്തേക്കോടി .കാര് വിളിക്കാൻ
അടുത്ത വീട്ടിലെ കുഞ്ഞപ്പാൻ ചേട്ടൻ ഒച്ചയും ബഹളവും കേട്ടു ഓടി വന്നു
നിലത്തു മലന്നു കിടയുന്ന പുള്ളിക്കാരനെയും
കരഞ്ഞു വിറച്ചു നില്ക്കുന്ന എന്നെയും നോക്കി പറഞ്ഞു
പേടിക്കേണ്ട
കുറച്ചു കൂടുതൽ കുടിച്ചതാണ്
എല്ലാം  പുറത്തേക്ക് പോയല്ലോ
ഇപ്പോൾ സമാധാനമാവും
കുറച്ചു മോര് കൊടുക്കുന്നത് നല്ലതാണ്

അപ്പോഴാണ്‌ ഇത് കുടിച്ചിട്ട് വന്നു പുരുഷന്മാർ  ചെയ്യുന്ന പതിവ് സംഭവം ആണെന്ന് ഞാൻ മനസിലാക്കുന്നത്‌
ഇതുവരെ പുള്ളി ഇത്രയും കുടിച്ചു ഞാൻ കണ്ടിട്ടില്ലായിരുന്നു
കുടിച്ചാലും ഒരു മാറ്റവും കണ്ടിട്ടില്ല താനും
എനിക്ക് മദ്യപിക്കുന്നവരോട്  അത് വരെ  ഒരു നിന്ദയാണ് ഉണ്ടായിരുന്നത്
കിടന്നു കാണിക്കുന്ന മരണ വെപ്രാളം കണ്ടപ്പോൾ ഒരു കാര്യം മനസിലായി
ഇതത്ര സുഖമുള്ള ഏർപ്പാടല്ല
മരിക്കുന്നതിനും തുല്യം വിഷമം അനുഭവപ്പെടുന്നുണ്ട്
അന്ന് ശർദിച്ചതൊക്കെ  ഞങ്ങൾ കഴുകി വൃത്തിയാക്കി
ആളെ കുളിപ്പിച്ച് കുട്ടപ്പൻ  ആക്കി എടുത്തു

 ഇതിന്റെ ബാക്കി ഭാഗങ്ങൾ  പിറകെ എഴുതാം 

No comments:

Post a Comment