Sunday, April 24, 2011

ചൈന ടൌണ്‍


ചൈന ടൌണ്‍
 

ഇതേ പേരില്‍ ഉള്ള റോമന്‍ പോളാന്‍സ്കിയുടെ    പ്രസിദ്ധ സിനിമയുടെ ഒരു ദയനീയ പുനരാവിഷ്ക്കാരം ആണെന്ന് പറയാം..ഒന്‍പതു അകാദമി അവാര്‍ഡുകള്‍ നേടിയ ആചിത്രം കാലിഫോര്‍ണിയ സംസ്ത്താനതെക്ക്  ജല വിതരണ അവകാശം നേടാന്‍ വേണ്ടി രണ്ടു കൂട്ടര്‍ നടത്തുന്ന ക്രൂരമായ ശ്രേമങ്ങളുടെ കഥയാണ് 
ഇവിടെ ഗോവയില്‍ കാസിനോകളില്‍  ആധിപത്യം ഉറപ്പിക്കാന്‍ ഉള്ള ഗൌഡ എന്നാ അധോലോക നായകന്‍റെ ശ്രേമം അന്ന് വിവരിക്കുന്നത്
ഒരു കാര്യം പറയാം..
ഗോവയില്‍ ചിത്രീകരിച്ചിട്ടും ഗോവയുടെ ദ്ര്സ്ധ്യ  ഭംഗി ഒപ്പി എടുക്കാന്‍ ഒരു ശ്രമവും നടത്താതിരുന്ന ക്യാമറ മാന്റെ താല്പര്യ കുറവ് എന്നെ വല്ലാതെ നിരാശ പെടുത്തി
ഒരു ഹോട്ടല്‍ നടത്തുന്ന നാല് ചങ്ങാതിമാരില്‍ മൂന്നു പേരും കൊല്ലപെടുകയാണ് 
നാലാമന്‍ നാട് വിടുന്നു.
അവര്‍ ഇരുപത്താറ് വര്‍ഷങ്ങള്‍ക്കു ശേഷം  വീണ്ടും ഒത്തു കൂടുകയാണ് 
പ്രതികാരം ചെയ്യാന്‍ 
മോഹന്‍ ലാല്‍ ,ജയറാം,ദിലീപ്..
മൂവരുടെയും നല്ല ഭിനയം..മൂന്നു നായികമാര്‍ 
സുന്ദരിമാര്‍ 
നന്മ വിജയിക്കുന്നു..നായകന്‍ നായികയെ കല്യാണം കഴിക്കുന്നു 
അങ്ങിനെ ഒരു സ്ഥിരം മസാല   ചിത്രത്തിന്‍റെ ചേരുവകള്‍ കൃത്യമായി ചേര്‍ത്ത ഈ ചിത്രം നമ്മെ പല കാരണങ്ങള്‍  കൊണ്ടും വല്ലാതെ നിരാശപെടുത്തും
പ്രധാനമായും ചിത്രം എടുത്തിരിക്കുന്ന അശ്രദ്ധമായ രീതി
മദ്യപിച്ചു ചെയ്യുന്ന വളരെ വളരെ നീണ്ട രംഗങ്ങള്‍ നമ്മില്‍ ഉണര്ത്ഹുന്ന അലോസരം
നല്ല ഒരു തിരക്കഥയില്ല 
 സീനുകള്‍ അടുക്കിയിരിക്കുന്ന രീതിയിലുള്ള പോരായ്മകള്‍ 
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലുള്ള ഉദാസീനത..ജഗതി ശ്രീകുമാറിന് എന്താണ് ഈ സിനിമയില്‍ വേഷം
ആറ്റുകാല്‍ രാധ കൃഷ്ണന്റെ അടുത്തു പോകണം നമ്മള്‍ അതിന്റെ ഗുട്ടന്‍സ് കണ്ടു പിടിക്കാന്‍ 
ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ് എങ്കില്‍ അതിന്റെ പിന്നില്‍ മോഹന്‍ ലാല്‍ ആണെന്ന് കേട്ടിടുണ്ട്
എങ്കില്‍ നല്ലത് 
നിര്‍മാതാവിന് കാശു മുടക്കില്ല ..
സംവിധായകനെ നിയന്ത്രിക്കാന്‍ ഉള്ള വകതിരിവില്ല 
എന്നാല്‍ ലാല്‍ സ്വന്തം അര്‍ജിത ധനം ചിലവാക്കുന്നത് അശ്രേധംയാണ് എന്ന്   പറയാതെ വയ്യ
കയറൂരി വിട്ട നിര്‍മാണ രീതികള്‍  ആണ് ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ ഇട വരുത്തിയത് എന്ന് പറയാതെ വയ്യ 


ശുദ്ധ ഹാസ്യം കലര്‍ന്ന രംഗങ്ങള്‍ പലതും ഉണ്ട്
പ്രത്യേകിച്ചും ദിലീപിന്റെ ..
വീല്‍ ചെയറില്‍ നിന്നും എഴുനേറ്റു നടക്കുന്ന അവന്റെ ഭാവാഭിനയവും ചലനങ്ങളും  
കണ്ട അന്ന് തന്നെ എഴുതി കൊടുക്കുന്ന പ്രണയ ലേഖനവും ..
എന്നാല്‍ സിറാജ്  വെഞ്ഞാരം മൂടിനോട്  രണ്ടു വാക്ക് പറയാതെ പോയാല്‍ അത് വലിയ തെറ്റായി പോകും
സ്ഥിരം മനെറിസങ്ങളുമായി ആ നടന്‍ നമ്മളെ മടുപ്പിക്കുന്നു  
സഹിക്കാന്‍ വയ്യാതെ ആയി അനിയാ ..
കളം ഒന്ന് മാറ്റി ചവിട്ടി നോക്കൂ 
സിനിമയുടെ രണ്ടാം ഭാഗം..
നമ്മള്‍ ഇങ്ങനെ ഒരു മൂടല്‍ മഞ്ഞില്‍ കൂടി കാണുന്ന പോലെയാണ് 
നായകന്മാര്‍ എല്ലാം വെള്ളത്തില്‍ ആണ് മുഴുവന്‍ സമയവും.
എന്തായാലും എനിക്ക് കഥ മനസിലായില്ല
എന്നാല്‍ സുമോ ഗുസ്തിക്കാരനെ നന്നായി ഇഷ്ട്ടപെട്ടു..
ഈ സിനിമയുടെ എഡിറ്റര്‍ ആരാണ് എന്ന് ഇത് വരെ മനസിലായില്ല..
എന്നാല്‍ ലാല്‍ ഫാന്‍സിനു ചെയ്യാവുന്ന ഒരു നല്ല കാര്യം അയാളെ വഴിയില്‍ കണ്ടാല്‍ രണ്ടെണ്ണം ഇട്ടു കൊടുക്കുകയാണ് 
ഇനി സിനിമ എഡിറ്റിംഗ് എന്ന് പറഞ്ഞു ഈ വഴി വരരുത് 

നൃത്തങ്ങളും ഗാന രംഗങ്ങളും ഒപ്പിച്ചു മാറി എന്നെ പറയാന്‍ പറ്റോ
ദെഇലേപിന്ടെ  ഹാസ്യരംഗങ്ങള്‍ നന്നായി 
ലാലിന്റെ സ്തോത്രം കലക്കി ..
കാവ്യ മാധവന്റെ അഭിനയവും ചെതോഹരമായി 

നാട്ടിലെങ്ങും വില്ലന്മാര്‍ ഇല്ലഞ്ഞിട്ടാണോ ഈ കന്നടക്കാരന്റെ അമിതാഭിനയം കാശ് കൊടുത്ത് വാങ്ങിച്ചത് 
അയാളുടെ ചതഞ്ഞ മലയാളം..
അല്ല നമുക്ക് വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ 
അത് വണ്ടി വിളിചാനെങ്കിലും വരും 
ഈ സിദ്ടിക്കോ മറ്റോ മറ്റോ ഭംഗിയായി ചെയ്യുമായിരുന്ന റോള്‍ ..എന്തേലുമാവട്ടെ 
കാട്ടിലെ തടി തേവരുടെ ആന എന്നാ പോലെ 
അലസമായി നിര്‍മിച്ച  ഈ ചിത്രം  ..
ഒന്നാം പകുതി നമുക്ക് തരുന്ന സന്തോഷം കൊണ്ട് വളരെ ഇഷ്ട്ടമാവും
നായികമാര്‍ക്ക്  കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം 
ഇതെല്ലാം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ആണോ ..
ആഭ്യന്തര മന്ത്രിയെ തട്ടി ചാക്കിലാക്കി വൈക്കുന്നതും എന്നിട്ടും രണ്ടു മൂന്നു ദിവസം ആരും അറിയാതെ ഇരിക്കുന്നതും എല്ലാം
ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ആണോ 
ഈ മനുഷ്യ ജന്മം തീരാന്‍ എന്തെല്ലാം കാണണം 
ശിവ ശിവ 
പത്തില്‍ ആറു കൊടുത്താല്‍ ടീച്ചറിന്റെ പിടിപ്പുകേട് എന്ന് കുട്ടി പറയുമോ ആവൊ 

Review- China Town
Producer- Antony Perumbavoor
Director- Rafi- Mecartin
Cast- Mohanlal, Jayaram, Dileep, Kavya Madhavan, Poonam Bajwa, Dipasha etc.
Music- Jassie Gift
Cinematography- Azhagappan. N
Story, Screenplay, Dialogues- Rafi- Mecartin

No comments:

Post a Comment