make up man
ഇതൊരു പ്രണയ കഥയാണ് പ്രധാനമായും.
ഒരു ഇവെന്റ്റ് മനെജുമെന്റ്റ് സ്ഥാപനം നടത്തി കടം കയറി മുടിഞ്ഞ ബാലുവിനെയും അവനെ കല്യാണം കഴിക്കാനായി വിവാഹത്തിന്റെ തലേന്ന് വീട് വിട്ടിറങ്ങി പോന്ന സൂര്യ എന്ന സുന്ദരിയുടെയും കഥയാണ് ഇത് .
പെണ്ണ് ഇങ്ങു ഇറങ്ങി പോരുമ്പോള്‍ ബാലുവിന്റെ സ്ഥിതി തുലോം കഷ്ട്ടം തന്നെ
വീട്ടു വാടക കൊടുത്തിട്ട് എട്ടു മസം..കാറിന്റെ സി സി ഒരു താവനയെ അടച്ചിട്ടുള്ളൂ.കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി വച്ചിരികുകയാണ് ..
ജഗതിയുടെ കൊടും പലിശക്കാരന്റെ കയ്യില്‍ നിന്നും ആറു ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തു.
അയാള്‍ പുറകെ നടക്കുകയും..ഭീഷണി പെടുത്തുകയും ചെയ്യുന്നു.
എങ്കിലും തീവണ്ടി കയറി ഒളിച്ചോടി പോന്ന കാമുകിയെ അവന്‍ വിവാഹം കഴിക്കുകയാണ് .
അപ്പോഴും അഞ്ചു രൂപ കയ്യിലില്ല.
സുരാജ അഭിനയിക്കുന്ന പ്രോടക്ഷന്‍ എക്സികൂട്ടിവ് ആയ കിച്ചു ആണ് ഏക ആശ്രയം..
ആദ്യ രാത്രിയില്‍ താങ്ങാന്‍ അവര്‍ക്ക് ഇടം കിട്ടുനത് നായിക പിണങ്ങി പോയ മുറിയില്‍ ആണ് ..
അവിടുന്ന് തുടങ്ങുന്നു ആ യുവ ദമ്പതികളുടെ ജീവിതത്തിലെ നാടകീയ വഴി തിരിവുകള്‍
അവള്‍ ആ സിനിമയിലെ നായിക ആവുന്നു.
അവന്‍ അവളുടെ ടച് അപ്പും
അവനും അവളും അനുഭവിക്കുന്ന മാനസിക സന്ഖര്ഷങ്ങള്‍ ..
താരം ആവുന്നതിന്റെ ത്രില്ലില്‍ അവള്‍ക്കു അവനെ തള്ളി പറയേണ്ടി വന്നു
അവര്‍ തമ്മില്‍ പിരിയുന്നു.ആദ്യ ചിത്രം വലിയ വിജയം ആയിട്ടും അവള്‍ക്കു സന്തോഷിക്കാന്‍ ആവുന്നില്ല .
കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിഷമം ആയി തീരുന്നു
ഫോകസ് ചാനെല്‍ അവരുടെ ആദ്യത്തെ ചിത്രം ..
അതില്‍ ഇവളാണ് നായിക.
ആദ്യ ചിത്രത്തിലെ സംവിധായകന്‍ അപ്പോഴേക്കും ഇവളുമായി അനുരാഗത്തില്‍ ആവുകയും ചെയ്യുന്നു
സിദ്ദിക്കിന്റെ കൊള്ളാവുന്ന ഒരു അഭിനയം തന്നെ ഇതില്‍.
ജനാര്‍ദനന്റെ നിര്‍മാതാവും കലക്കി
ഗസ്റ്റ് റോളില്‍ പ്ര്ത്വിയും ചാക്കോച്ചനും നന്നായി അഭിനയിച്ചു
എന്നാല്‍ ചന്ദ്ര എന്ന രണ്ടാം നായിക ഗുണം പോരാ
തെറ്റിധാരണകള്‍ ബാലുവിന് മാറിയപ്പോള്‍ അവളുടെ മുറിവേറ്റ ഹൃദയം അവനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു
അവളുടെ രണ്ടാമത്തെ ചിത്രത്തില്‍ സഹ നായികയുടെ ടച് അപ്പ ആയി അവന്‍ എത്തുന്നു.
എങ്കിലും പിന്നെയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണ മായി
കോടതി മുറിയിലെ നാടകീയ രംഗന്ള്‍ക്ക് ശേഷം ..
ചിത്രം അവസാനിക്കുന്നു
ജയറാം
പോരാ എന്ന് തന്നെ പറയേണ്ടി വരും.പ്ര്ത്വിയും ആയുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ ജയറാമിന്റെ സൌന്ദര്യ ക്കുറവു പ്രധാനമാണ് ..
മമ്മൂട്ടി എത്ര നന്നായി ശരീരം ,മുഖം എല്ലാം സൂക്ഷിക്കുന്നു എന്ന് ഇപ്പോഴാണ് മനസിലായത്.
കാരണം പ്ര്ത്വിയും മമ്മൂട്ടിയുമായുള്ള സിനിമയില്‍ നമുക്ക് ഇങ്ങനെ ഒരു പോരായ്മ ശ്രേധയില്‍ പെട്ടതും ഇല്ല.
നന്നായി ശരീരവും മുഖവും നോക്കിയില്ലെങ്കില്‍
ബിജു മേനോന്‍ ,സായി കുമാര്‍ എന്നിവരെ പോലെ വളരെ വേഗം
സഹ നായകന്മാരുടെ റോളിലേക്ക് പോകേണ്ടി വരും എന്നതാണ് ജയറാമിന് നല്‍കാനുള്ള താക്കീത്
നായികക്ക് എന്താണ് ഒരു മേന്മ
കത്തുന്ന സൌന്ദര്യം ഉണ്ടോ.നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടോ
ഒരേ ഒരു പ്രാവശ്യം അപാരം എന്ന് മനസില്‍ തോന്നുന്ന വിധം ഒരു സീനില്‍ അഭിനയിച്ചുവോ
ദോഷം പറയരുത്.രണ്ടു പേരും ഇല്ല
എന്നാല്‍ സുരാജിന്റെ കിച്ചു നമ്മളെ മടുപ്പിക്കില്ല ..
നൃത്ത രംഗങ്ങള്‍ ദൈവ സഹായത്താല്‍ വലിയ ആഭാസം ഒന്നുമല്ല
സിനിമക്കുള്ളിലെ സിനിമ
കണ്ടിരിക്കാന്‍ നല്ല രസം തന്നെ
സംവിധ്യകാനും നിര്‍മാതാവും നായികയുടെ മുറിയില്‍ രാത്രി കയറി ഇറങ്ങുന്ന സീനുകള്‍ ആരെയും രസിപ്പിക്കും
ചെറിയ ഒരു റോളില്‍ കല്‍പ്പന ,കണ്ടപ്പോള്‍ കഷ്ട്ടം തോന്നി..
ഇങ്ങനെ പോയാല്‍ ഗുണ്ട് മണിയാകും..പറയാതെ വയ്യ
നായികയുടെ അളവെടുക്കാന്‍ വന്നു അടി മേടിക്കുന്ന ബിജുവും കൊള്ളാം
തിരക്കഥയും സംഭാഷണവും പുലര്‍ത്തിയ മേന്മ
സംവിധാനത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഒരു പോരായ്മ
സംവിധായകന്‍ തന്റെ കഴിവും കലയും സംഗീതവും സാഹിത്യവും അറിവും ബുദ്ധിയും ശേഷിയും.
എല്ലാം തിരക്കഥയില്‍ അലിയിച്ചു ചേര്‍ക്കുമ്പോള്‍ ആണ് മനോഹരമായ ഒരു ചലച്ചിത്രം ഉണ്ടാവുന്നത് .
ഇതെല്ലാം കൂടുമ്പോള്‍ നമ്മള്‍ പറയും സര്‍ഗ ശേഷിയുള്ള കലകാരന്‍ എന്ന്
അങ്ങിനെ ഒരു ശേഷിയോ ശേമുഷിയോ സംവിധായകന്റെ കയ്യില്‍ നിന്ന് ചിത്ര ത്തിലേക്ക് സംയോജിപ്പിച്ച് കാണാന്‍ ആയില്ല
തിരക്കഥ വച്ച് ഒരു ചിത്രം ചെയ്തു എന്നതിനും അപ്പുറം
സംവിധായകന് ഇതില്‍ റോളൊന്നും
ഇല്ലധാരാളം വായിക്കുകയോ ഒത്തിരി ചിത്രങ്ങള്‍ കാണുകയോ ചെയ്യാതെ ആവാം
ഈ ചിത്രം സംവിധാനം ചെയ്യാന്‍ പുറപ്പെട്ടത് എന്നാണ് എന്റെ സംശയം
ഒരു ശരാശരി ചിത്രം
മടുപ്പില്ലാതെ കണ്ടിരിക്കാം.
ചിത്രം നമ്മളെ മോശക്കാരന്‍ ആക്കില്ല.
മനുഷ്യ സ്നേഹത്തില്‍ ഉള്ള വിശ്വസം നഷ്ട്ട്പെടുതില്ല
ഒരു മനോഹര ചലച്ചിത്ര കാവ്യം എന്നൊന്നും കരുതല്ലേ
കവിതയൊന്നും ഇല്ല.
ഒരു നാടന്‍ കഥ.
ബോറന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നു
കൊടുത്ത കാശു മുതലാകും..
സംശയം വേണ്ട
പത്തില്‍ ആറു കൊടുക്കാം
Directed by | Shafi |
---|---|
Produced by | Rejaputhra Renjith |
Written by | Sachi-Sethu |
Starring | Jayaram Sheela |
Music by | Vidyasagar |
Studio | Rejaputhra Films |
Distributed by | Rejaputhra Films |