2010, നവംബർ 20, ശനിയാഴ്‌ച

കാര്യസ്ഥന്‍















 കാര്യസ്ഥന്‍

കുറച്ചു ദിവസമായി ഈ ചിത്രം കണ്ടിട്ട്
ദിലീപ് പതിവ് പോലെ അല്‍പ്പം നര്‍മം കലര്‍ത്തി വളരെ ഗൌരവമുള്ള ഒരു കഥ നമ്മോടു പറയുകയാണ്
ഇടയ്ക്കു മതിലുകള്‍ ഇല്ലാതെ സ്നേഹത്തോടെ സഹകരണത്തോടെ കഴിഞ്ഞ രണ്ടു കുടുമ്പങ്ങള്‍,
അവരുടെ ഉള്ളിലെ പകയുടെ കനലുകള്‍
അതിനെ ഊതി പെരുപ്പികാന്‍ ആശ്രിതരും
അവരെ തമ്മില്‍ യോജിപ്പിക്കാന്‍ ദിലീപ് നടത്തുന്ന ശ്രമങ്ങള്‍
അതിന്റെ കഥയാണ്‌ ഈ സിനിമ
നല്ല കഥ,നാടകീയ മുഹൂര്‍ത്തങ്ങള്‍..നല്ല സന്ഖട്ട്ന രംഗങ്ങള്‍
എല്ലാത്തിനും ഉപരിയായി നല്ല ഹാസ്യ രംഗങ്ങള്‍.
ഇല്ല ഈ ദിലീപ് ചിത്രം നിങ്ങളെ നിരാശപെടുതില്ല
പൊതുവേ ദിലീപ് ഗൌരവമായ കഥാ പാത്രങ്ങള്‍ ചെയ്താലും നമുക്കത് മിമിക്രി ആയി തോന്നും
അതിന്റെ ഒരു കുഴപ്പം ഇവിടെയും ഉണ്ട്
തിരക്കഥയും സംഗീതവും മികച്ചത് തന്നെ
സുന്ദരിയായ നായികയും,നല്ല അഭിനയവും
പിന്നെ എന്താ കുഴപ്പം എന്ന് ചോദിച്ചാല്‍
ആദ്യത്തെ രംഗത്തില്‍ നായകന്‍ നമ്മുടെ രജനി വരുന്ന പോലെ രണ്ടു വെള്ള കുതിരപ്പുറത്തു കയറി ഒരു വരവുണ്ട്
ശുദ്ധ പാണ്ടി വരവ് തന്നെ
ദിലീപ് ഫാന്‍സിന്റെ കയ്യടിയും വിരുദ്ധരുടെ കൂവലും കേട്ടെ നമുക്ക് എറണാകുളത്തു ചിത്രം കാണാന്‍ സാധിക്കൂ
കടുത്ത ദിലീപ് ഫാന്‍സ് പോലും കൂവുന്ന രംഗങ്ങള്‍ ആണ് ചിലതെല്ലാം



എന്നാല്‍ മാനുഷികത കൈ മോശം വരാതെ നന്നായി ചിത്രീകരിച്ച ഒരു നല്ല ചിത്രം തന്നെ ഇത്

ഇങ്ങനെ സ്വയം അതി പ്രമാണി ആകാന്‍ നോക്കുന്ന ചിത്രങ്ങള്‍ ,
രംഗങ്ങള്‍ ചിത്രീകരിച്ചു വെറുതെ നിര്‍മാതാവിന്റെ കാശ് കളയല്ലേ ദിലീപ്
അതിന്റെ ഒരു കാര്യവും ഇല്ല.റെഡ് ചില്ലീഎസ്,മറ്റു അടി പൊളി പടങ്ങള്‍ പോലുള്ളവയില്‍ അഭിനയിച്ചല്ല മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം സൂപ്പെര്‍ സ്റാര്‍ ആയതു..വാറുണ്ണിയും ,വിജയനും ദാസനും ഒക്കെ അഭിനയിച്ചാണ്‌
പ്രേക്ഷകരുടെ മനസ്സില്‍ ഇയാള്‍ സ്വയം എന്തിനിങ്ങനെ വലുതാകാന്‍ നോക്കുന്നു എന്നൊരു കൈപ്പു ഉണ്ടാക്കാതെ
ജനം നല്‍കുന്ന സ്നേഹത്തിനു പകരം..
അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ സ്വരത്തില്‍ രീതിയില്‍ അവരോടു സംവേദിക്കുകയാണ് വേണ്ടത്





നീ എന്നെ മറന്നോ എന്റെ സ്നേഹം മറന്നോ തുടങ്ങി ഒന്നോ രണ്ട പാട്ടുകള്‍ പിന്നെയും നമ്മുടെ ചുണ്ടില്‍ തത്തി കളിക്കും
സുരാജിന്റെ ഹാസ്യ രംഗങ്ങള്‍ വളരെ രസകരമാണ്
കൂടെ ഹരിശ്രീ അശോകനും ,സലിം കുമാറും ചേര്‍ന്ന് ചുണ്ടില്‍ ഊറുന്ന ചിരിയോടെ മനസ്സില്‍ ഓര്‍ക്കുന്ന പല രംഗങ്ങളും നമുക്കായി ഒരുക്കുന്നു
മധു ,തെസ്നി ഖാന്‍ ,സിദ്ദിക്ക് തുടങ്ങിയവരുടെ അഭ്നയം വളരെ ഇഷ്ട്ടമാവുകയും ചെയ്തു
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ദിലീപ് ചിത്രം





Producer: Anto Joseph
Director: Thomson K Thomas
Music: Berny Ignatious
Lyrics: Kaithapram
Story/Writer: Sibi K Thomas, Udayakrishna
Stars: Dileep, Madhu, Salim Kumar, G.K. Pillai, Suraj, Akhila, Vandana, Jagathy, Siddique, Biju Menon, Janardhanan, Suresh Krishna, Ganesh, Baburja, Sadique, Manoj, Harisree Asokan, Snathosh, Rimi Tomy, Biju Naryanan, Afsal, Jyotsna, Beena Antony, Archana, Nisha, Usha, Sheeja, Yadhukrishnan, Kaviraj, Rajiv Rangan, Krishnaprasad

3 അഭിപ്രായങ്ങൾ:

  1. "നല്ല കഥ,നാടകീയ മുഹൂര്‍ത്തങ്ങള്‍..നല്ല സന്ഖട്ട്ന രംഗങ്ങള്‍ എല്ലാത്തിനും ഉപരിയായി നല്ല ഹാസ്യ രംഗങ്ങള്‍."

    കണ്ടതു കാര്യസ്ഥൻ തന്നെയാണോ ..??

    "സുരാജിന്റെ ഹാസ്യ രംഗങ്ങള്‍ വളരെ രസകരമാണ്"

    ഈ സിനിമയിലെ നായകനായ സുരാജിന്റെ പ്രകടനത്തെ വെറും ഒരു വാക്കിൽ ഒതുക്കിയത് മോശമായി..

    മറുപടിഇല്ലാതാക്കൂ
  2. അതെ ..എടുത്തു എഴുതിയതു അതു കൊണ്ടാണു.നല്ല രംഗങ്ങള്‍ തന്നെ
    ഒരു സ്വാഭാവികതയുള്ള സന്ഖട്ടനങ്ങള്‍ എന്ന് പലപ്പോഴും തോന്നി
    നാടകീയത നിറഞ്ഞ പല നല്ല രംഗങ്ങളും ഇതില്‍ ഉണ്ട്
    വായിച്ചതിനു നന്ദി ബിഗ്‌ ബി
    sujith

    മറുപടിഇല്ലാതാക്കൂ