2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

എല്‍സമ്മ എന്നാ ആണ്‍ കുട്ടി




















 എല്‍സമ്മ എന്നാ ആണ്‍ കുട്ടി

ഒരു കുടിയേറ്റ ഗ്രാമത്തിലെ അപ്പന്‍ നഷ്ട്ടപെട്ട ഒരു പെണ്‍ കുട്ടി
അവളുടെ നിതാന്തമായ പോരാട്ടങ്ങളുടെ കഥയാണ് ഇത്
മിഴിവോടെ വരച്ച ചിതമാണ് ഇതിലെ പ്രധാന കഥാ പാത്രം,എല്‍സമ്മ
ഗ്രാമത്തിലെ ചേര്‍ന്ന് കിടക്കുന്ന രണ്ടു കുടുമ്പങ്ങളുടെ കഥ കൂടിയാണിത്.
ബാലന്‍ പിള്ള സിറ്റി..
അതിലെ ചായക്കട നടത്തുന്ന ജനാര്‍ദനന്‍,
അവിടുത്തെ കൊള്ളാവുന്ന ഒരു ധനികന്‍ പാപ്പന്‍,നെടുമുടി വേണു,
എല്ലാ തരികിടയും കയ്യിലുള്ള ജഗതിയുടെ മെമ്പര്‍ സുഗുണന്‍
നാല് പെണ്‍ മക്കളും കുടുംഭാരവും ആയി പള്ളികളില്‍ കയറി ഇറങ്ങി നടക്കുന്ന ലളിതയുടെ അമ്മച്ചി
പത്താം ക്ലാസ് തൊട്ടു പശുവിനെ വളര്‍ത്തിയും പാല് വിറ്റും ജീവിക്കുന്ന ചാക്കോച്ചന്റെ ഉണ്ണി കൃഷ്ണന്‍
പടിക്ക്കാന്‍ മഹാ മടിച്ചിയായ ഒരു മുഖക്കുരുക്കാരി അനിയത്തി
അല്‍പ്പം കറുത്തു പോയതിന്റെ ദുഖത്തില്‍ നടക്കുന്ന പിന്നത്തെ അനുജത്തി
ഒരു പഠിപ്പിസ്റ്റായ പിന്നോരുവള്‍..അങ്ങിനെ മൂന്നു മറ്റു പെണ്‍ കുട്ടികള്‍
ഗ്രാമത്തില്‍ ഒരു ഒന്നാം തരം വില്ലനുമുണ്ട്
വ്യാജ കള്ളു വിറ്റു ഉപ ജീവനം നടത്തുന്ന വിജയ രാഘവന്‍ ..കുഴുപ്പിള്ളി.
പുള്ളിയുടെ തെമ്മാടിത്തങ്ങള്‍ക്കു കൂട്ട് നില്‍ക്കാന്‍ സുഗുണനും
സുരാജിന്റെ ദാല്ലാളിനെയും നമുക്കങ്ങു പിടിക്കും

ഗ്രാമത്തിലെ പത്ര എജെന്റാണ് എല്‍സമ്മ
കുടിയേറ്റ മലയോര ഗ്രാമത്തിലെ സ്വ ലെ യും അവള്‍ തന്നെ
അവളുടെ ധൈര്യവും ബലവും അത് തന്നെ..അവള്‍ കൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രത്തില്‍ വരും
സാമൂഹിക തിന്മകളെ സധൈര്യം നേരിടാന്‍ അവള്‍ക്കുള്ള ധൈര്യം ഈ സ്വ ലെ പദവിയാണ്‌
അതി രാവിലെ എഴുനേറ്റു പത്രവുമായി നീങ്ങുന്ന അവള്‍ക്കു സഹായം ഉണ്ണിയാണ്..പാലുണ്ണി.
അവന്റെ വഴിയിലെ പത്രം അവനിടും..
അവളുടെ വഴിയിലെ പാല് അവളും കൊടുക്കും
പാപ്പന്റെ അടുക്കള പണിയും ,ഷീറ്റ് അടിക്കലും എലസമ്മയാണ് ചെയ്യുന്നേ.
പാപ്പന്റെ മകനും കുടുമ്പവും ദുബായില്‍ ആണ്.
അമ്മ മരിച്ചതോടെ മക്കളെ ഇവിടെ ആക്കി
മകന്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നു
ഇന്ദ്രജിത്തിന്റെ മകനും പെരറിഞ്ഞു കൂടാത്ത പെങ്ങളും..
പയ്യന്‍സിന്റെ കുറെ തെറിച്ച കൂട്ടുകാരും ,
എല്ലാം ചേര്‍ന്ന് ഗ്രാമത്തിലെ അന്തരീക്ഷം കലുഷമാക്കുന്നു
പിന്നീടുള്ള സംഭവ ബഹുലമായ കഥ വളരെ മനോഹരമായി തന്നെ ലാല്‍ ജോസ് പറഞ്ഞിരിക്കുന്നു
നല്ല കാമറ,
ദൃശ്യങ്ങളുടെ ചാരുത പറഞ്ഞറിയിക്കാന്‍ പറ്റില്ല
ഒന്നാം തരം തിരക്കഥയും
കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നവരെ തന്നെ കണ്ടെത്തി അഭിനയിപ്പിചിരിക്കുന്നു
ഒരിക്കല്‍ പോലും ഇവര്‍ സിനിമ നടന്മാരോ നടിമാരോ ആണ് എന്ന് നമുക്ക് തോന്നില്ല.
അത്ര സ്വാഭാവികമാണ് മേക്കപ്പും വസ്ത്ര ധാരണ രീതിയും സംഭാഷണവും എല്ലാം തന്നെ
പാട്ടുകളും നന്നായിട്ടുണ്ട് .
ഗാന രംഗങ്ങളിലും നായികയും നായകനും സാധാരണ വസ്ത്രങ്ങളില്‍ ആണ് എന്നത് വളരെ ആശ്വാസകരം തന്നെ
അതെ മൊത്തത്തില്‍ നമ്മെ നിരാശ പെടുത്താത്ത ഒരു ലാല്‍ ജോസ് ചിത്രം എന്ന് പറയാം

എന്നാല്‍ ആന്‍ വേണ്ടത്ര ഹോം വോര്‍ക്ക് ചെയ്തോ ഈ കഥാ പാത്രത്തിനു വേണ്ടി എന്നൊരു സംശയം എനിക്കുണ്ട്
മഞ്ഞു വാര്യരുടെ ആദ്യത്തെ സിനിമ സല്ലാപം കണ്ടിരുന്നെങ്കില്‍ നന്നായേനെ
അതില്‍ അവസാന രംഗത്ത് അവള്‍ മരിക്കാന്‍ റെയില്‍ പാലത്തില്‍ പോവുന്ന രംഗമുണ്ട്
കല്ലിച്ച അവളുടെ മുഖം,മരവിച്ച ശരീരം കണ്ണിലെ ശൂന്യത ..

ഏതെങ്കിലും സംവിധായകന്‍ പറഞ്ഞു കൊടുത്തിട്ടല്ല അതെന്നു നമുക്ക് നിസംശയം അറിയാം
..അനേകം വര്‍ഷങ്ങള്‍ക്കു ശേഷവും നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്ന പോലെയാണ് എനിക്ക് തോന്നുന്നത് ആ രംഗം ഓര്‍ക്കുമ്പോള്‍
അത്രയൊന്നും വേണ്ട..
എന്നാല്‍ എം ജി ശ്രീകുമാര്‍ സ്റാര്‍ സിങ്ങറില്‍ പറയുന്ന പോലെ

അല്‍പ്പം കൂടി ഭാവം കലര്‍ത്തി അഭിനയിക്കാമായിരുന്നു ആന്‍ നിനക്ക്
എങ്കില്‍ ഞങള്‍ നിന്നെ സ്നേഹത്തോടെ നെഞ്ചില്‍ ചെര്‍ക്കുമായിരുന്നല്ലോ

ദോഷം പറയരുത് കേട്ടോ
അത് ചാക്കോച്ചനും അങ്ങിനെ തന്നെ
സംഭാഷണം പറയുന്നതിനപ്പുറം സ്വന്തമായി എന്തേലും ചെയ്തു തന്റെ കഥാ പാത്രത്തെ ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്തിയെക്കാം
എന്ന അഹംഭാവം ഇന്നേ വരെ ചാക്കോച്ചന്‍ വച്ച് പുലര്‍ത്തിയിട്ടില്ല
പാത്ര സൃഷ്ട്ടിയുടെ മിഴിവില്‍ ഈ നടന്‍ എന്നും അങ്ങ് ഒപ്പിച്ചു മാറി പോകും ..ഇവിടെയും അങ്ങിനെ തന്നെ
ഒരു കുറ്റം പറയാനില്ല.എന്നാലോ ഒരു ഗുണം പറയാനും ഇല്ല
കണ്ണ് നനയിക്കുന്ന ചില മനോഹര രംഗങ്ങള്‍ ലാല്‍ ജോസ് നമുക്ക് തരുന്നുണ്ട് ഈ ചിത്രത്തില്‍..
എഡിറ്റിങ്ങും അപാരം തന്നെ
എല്ലാവരും തന്നെ വളരെ ഭംഗിയായി അഭിനയിചിരുക്കുന്നു എന്നതും എടുത്തു പറയേണ്ടുന്ന ഒരു സവിശേഷതയാണ്.
സമ്പത്തിനും ജീവിത വിജയങ്ങള്‍ക്കും അപ്പുറം നാം ഉയര്‍ത്തി പിടിക്കേണ്ടുന്ന ചില ജീവിത മൂല്യങ്ങള്‍..
അതിനെ മിഴിവോടെ കാട്ടി തന്നു സംവിധായകന്‍ നമുക്ക്

kunchacko Bobban, Indrajeet, Anne, Nedumudi Venu, Jagathy Sreekumar, Suraj Venjaramood, Vijaya Raghavan, Bijukuttan, Janardhanan, KPAC Lalitha, Sree Devi Unni and
Music: Rajamani
Camera: Vijay Ulakanath
Story/ Dialogue/ Screenplay: Sindhu Rraj
Producer: M. Ranjith
Director: Lal Jose

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ