2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ഓര്‍മകളെ കൈ മടങ്ങുമോ















പത്തു വയസുള്ളപ്പോള്‍
ഓണ സമയം..
കദളി പൂവ് രാവിലെ പറിക്കണം
തലേന്ന് പറിച്ചുവച്ചാല്‍ വിടാറില്ല
അടുത്ത മലയില്‍ കദളികള്‍ ഉണ്ട്.
ഞങളുടെ പറമ്പിന് കുറുകെ ആണ് കോട്ടയം എറണാകുളം റെയില്‍ പാത..
കുന്നുകള്‍ മുറിച്ചു പാത പോകുമ്പോള്‍ ആ ഭാഗങ്ങളെ ഞങള്‍ കട്ടിംഗ് എന്നാണു പറയുക..
അടുത്ത പറമ്പിലെ കട്ടിങ്ങില്‍ റെയില്‍ പാതയിലേക്ക് ചാഞ്ഞു ഒരു വന്‍ കദളി ഉണ്ട്
നിറയെ അപ്പോള്‍ വിരിഞ്ഞു വരുന്ന മൊട്ടുകളും.
.
പാത വളരെ താഴെയാണ്
വീണാല്‍ പിന്നെ ആളെ വാരി എടുക്കാം ..
സൂക്ഷിച്ചാണ് ചെയ്യുന്നത്.
കുന്നിനോട് ചേര്‍ന്ന് ജീവിക്കുന്ന അലഞ്ഞു തിരിയുന്ന കുട്ടികള്‍ പൊതുവേ വീഴാതെ നോക്കാന്‍ പഠിച്ചിരിക്കും
ഞാന്‍ ചെരുപ്പ് ഊരി വച്ച് ഇരുന്നു കദളി ചെടി എന്നോട് അടുത്തേക്ക് വലിച്ചു ചേര്‍ത്തു
നനംഞ്ഞ മണ്ണില്‍ പെട്ടന്ന് കാലു വഴുതി
എന്റെ ഏതാണ്ട് പകുതിയും താഴേക്കു പോയി
കദളി ചെടിയുടെ ഒരു പിടിത്തം മാത്രം
ഒരു കയ്യ് ഒരു പാറയില്‍ പിടിത്തം കിട്ടി
കൂടെയുള്ള ഒരു പയ്യന്‍സ് ഉടനെ എന്നെ വലിച്ചു കയറ്റി
മരണം അടുത്ത് വന്നു ഒന്ന് തലോടിയത് പോലെ.
വര്‍ഷങ്ങള്‍ക്കു ശേഷവും ഇതെഴുതുമ്പോള്‍
എന്റെ ഹൃദയം ഇപ്പോള്‍ നിലക്കുമെന്ന മട്ടില്‍ വേഗത്തില്‍ മിടിക്കുകയാണ്


ഞങള്‍ ഒരു സന്ഖം ആണ്..
എന്താണ് രസമുള്ള നുഭവങ്ങള്‍ എന്നോ
വീടിന്റെ മുകള്‍ ഭാഗത്ത്‌ കുറ്റി കാടാണ്..
കാട്ടില്‍ അവിടെവിടെയായി കശുമാവുകളും..
ഓരോ മാവിലെ മാങ്ങക്കും ഓരോ രുചിയാണ്..
ആപ്പിള്‍ പോലെയുള്ള കശുമാങ്ങ ഉണ്ടാവുന്ന ഒരു മാവില്‍ മുഴുത്ത ഒരെണ്ണം ..
കൊഴു വെട്ടി എറിഞ്ഞു നോക്കി..
ഇല്ല വീഴില്ല..
പിന്നെ നേതാവ് കയറുക തന്നെ
ഒന്‍പതാം ക്ലാസില്‍ ആയി..
മരത്തില്‍ കയറുക എന്നതെല്ലാം വളരെ വിലക്കപെട്ട കാര്യങ്ങള്‍ ആണ്
ഞാന്‍ സാധാരണ കയറുന്ന മാവുകള്‍ ഉണ്ട്..
ഇതില്‍ ഞാന്‍ കയറാറില്ല..പിന്നെ എന്തും വരട്ടെ എന്ന് വച്ച് കയറി..
താഴെ കൂട്ടുകാര്‍ അങ്ങിനെ നോക്കി നില്‍ക്കുകയാണ്
മാങ്ങ ഉള്ള കൊമ്പു വരെ വേഗം കയറി..
കുഞ്ഞി തോട്ടി കൊണ്ട് പറിച്ചു..
ആ വഴിയുള്ള മൂത്ത അന്ടിയെല്ലാം പറിച്ചിട്ടു
താഴെയുള്ള സംഘവു മായി ഓരോ കാര്യമെല്ലാം പറഞ്ഞു അങ്ങിനെ ഇറങ്ങി വരികയാണ്
പെട്ട്ടന്നു ഒരു കൊമ്പു ഒന്ന് ഒടിഞ്ഞു.
ശരീരം ഒന്ന് ഉലഞ്ഞു.
തോട്ടി താഴെ പോയി.
ഞാന്‍ വീണില്ല.
താഴെ കൊമ്പില്‍ കാലുടക്കി.നിന്നു
കുഴപ്പം എന്താണ് എന്ന് വച്ചാല്‍ ആ കൊമ്പു എന്റെ സ്ഥിരം റൂട്ടില്‍ അല്ല
അവിടെ ഇതുവരെ കയറിയിട്ടില്ല
ആ കൊമ്പില്‍ നിന്നും എങ്ങോട്ടും മാറാന്‍ പറ്റില്ല..
എന്റെ കയ്യ് എത്തുന്ന അത്രയും ഉയരത്തില്‍ വേറെ ഒരു കൊമ്പുണ്ട്
അതില്‍ പിടിച്ചു നില്‍പ്പായി ..
അല്‍പ്പം കൂടി നീങ്ങാം
പിന്നെ മുകളിലെ കമ്പില്‍ കയ്യെത്തില്ല..
പിന്നെ മര പാലത്തില്‍ കൂടി നടക്കുന്ന പോലെ എങ്ങും പിടിക്കാതെ നടക്കണം
ഒരഞ്ചു ചുവടു കൈ വിട്ടു നടന്നാല്‍ പിന്നെ തായ് കൊമ്പില്‍ എത്താം
എനിക്ക് പേടിയായിട്ടു വയ്യ..
കയ്യും കാലും വിറക്കുന്നു
അവിടെ നില്പായി..
പത്തിലെ ശശി ആ സമയം അത് വഴി വന്നു
അവന്‍ എന്റെ അതി സാഹസം കണ്ടു അത്ഭുതപെട്ടു പോയി..
നമ്മുടെ സ്ഥിതി നമുക്കല്ലേ അറിയൂ.
നല്ല ഉയരത്തില്‍ അങ്ങിനെ
അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ
വെയിലത്ത്‌ വിശന്നും ദാഹിച്ചും
രണ്ടു മണിക്കൂര്‍
പിന്നെ അവസാനത്തെ ആശ്രയം എന്ന നിലയില്‍ വീട്ടില്‍ പോയി ചേട്ടനെ വിളിച്ചു..
പുള്ളിയാണ് ഗുരു
ചേട്ടന്‍ വന്നു മുകളില്‍ കയറി..
ചേട്ടന്‍ സ്ഥിരം കയറുന്ന വഴിയാണല്ലോ..ഒരു ഭയവും ഇല്ല
ഞാന്‍ നടകേണ്ട ദൂരം നിസാരമായി കൈ എത്തിച്ചു പിടിച്ചു അപകട മേഖല കടത്തി തന്നു
വീട്ടില്‍ ചെല്ലുമ്പോള്‍ അല്ലെ പൂരം

മറക്കാനാവാത്ത അനുഭവങ്ങള്‍
ഉയരങ്ങളെ എനിക്ക് വലിയ ഭയമാണ് ഇപ്പോഴും ആ നിൽ പ്പിനു ശേഷം




രാവിലെ ബസില്‍ അസാമാന്യ തിരക്കാവും ..
ഭാഗ്യത്തിന് അന്ന് മുന്നിലെ ഒരു സീറ്റില്‍ രണ്ടു കൂട്ടുകാരികളുടെ ഇടയില്‍ കഷ്ട്ടി ഇരിക്കാന്‍ സീറ്റ് കിട്ട്ടി.
ഇരുന്നാല്‍ പിന്നെ നില്‍ക്കുന്നവരുടെ ബാഗ്‌ കുട എല്ലാം വാങ്ങി പിടിച്ചു,
എല്ലാവരോടും കുശലങ്ങള്‍ ചോദിച്ചു
ഇറങ്ങുന്നത് വരെ വലിയ വര്‍ത്തമാനവും ചിരിയും കളിയും തന്നെയാണ് ഞങള്‍ സ്ഥിരം യാത്രക്കാരുടെ പതിവ്..
എറണാകുളം തലയോലപരമ്പു പാതയില്‍ തിരുവാങ്കുളം പെട്രോള്‍ പാമ്പിന്റെ അവിടെ റോഡു തീരെ ഇടുങ്ങിയതാണ്..
വണ്ടി നല്ല നൂറ്റുക്ക് നൂറു എന്നാ നിലയില്‍ ആണ് പോകുന്നത്.
സ്പീഡ് ഇല്ലാത്ത വണ്ടിയില്‍ ആരും കയറുകയും ഇല്ല.
എതിരെ വരുന്ന ഒരു ഒരു ഓട്ടോക്ക് സൈഡ് കൊടുക്കുമ്പോള്‍
ഞങളുടെ വണ്ടിക്കു നേരെ ഒരു കൂറ്റന്‍ ലോറി പാഞ്ഞു ഇങ്ങു വരികയാണ്.
ഞങ്ങളും ലോറിയും തമ്മില്‍ അല്‍പ്പം ദൂരം മാത്രം
.ഡ്രൈവര്‍ വണ്ടി വെട്ടിച്ചു അടുത്തു പറമ്പിലേക്ക് തിരിഞ്ഞു
അവരുടെ വേലി യും എടുത്തു ആ പറമ്പിലെ ഒരു മൂവാണ്ടന്‍ മാവില്‍ ഇടിച്ചു വണ്ടി ചവിട്ടി നിര്‍ത്തി
ഡ്രൈവറുടെ കാലു ബോണറ്റില്‍ കുടുങ്ങി പോയി ..
സീറ്റില്‍ ഇരുന്നവര്‍ എല്ലാം താഴെ പോയി.ആര്‍ക്കും വലിയ പരുക്കും ഉണ്ടായില്ല..
എന്നാല്‍ പാഞ്ഞു വരുന്ന ലോറിവളരെ വളരെ അടുത്ത് കണ്ടപ്പോള്‍
എന്റെ ഉള്ളില്‍ കൂടി പോയ ചിന്തകള്‍ ആണ് രസകരം
എന്റെ മക്കള്‍ക്ക്‌ ഒരു ഉമ്മ കൊടുക്കാതെ ആണല്ലോ ഞാന്‍ പോന്നത്
ഇനി അതിനു സാധിക്കില്ലല്ലോ

അത് കൊണ്ട് ഒരു പാഠം പഠിച്ചു
മരണം നമ്മുടെ കൂടെ ഉണ്ട്.
ആരോടും വൈരാഗ്യമോ വെറുപ്പോ വേണ്ട
നാളത്തേക്ക് എന്ന് ഒരു കാര്യവും നീട്ടി വൈകേണ്ട.
നമ്മള്‍ നാളേക്ക് ബാക്കി ഉണ്ടായി എന്ന് വരില്ല

3 അഭിപ്രായങ്ങൾ:

  1. ഈ ബ്ലൊഗ് രസകരം ...ബാല്യ കാല സ്മരണകള്‍ എന്നൊ മറ്റൊ പേരിടേണ്ടി യിരുന്നു എന്നു തോന്നുന്നു...ചില വാക്കുകള്‍എന്നെയും കൊണ്ടൂ പോയ്
    എന്റെ ബാലുത്തിലേക്ക്..ബസ് അപകടം അന്നത്തെ നിത്യ സംഭവമായിരുന്നു...ബസ് ഇടിച്ചിട്ടുകൂടെയുണ്ടായിരുന്ന ആളുടെ തലയിടിച്ച് ചോര മുഴുവന്‍ എന്റെ യൂണീഫോമില്‍ ,,കണ്ടവര്‍ എനിക്കാണൂ അപകടം, പറ്റിയത് എന്നു തോന്നും ,കൂട്ട നിലവിളി,ആശുപത്രി,അവസാനം ചോര പുരണ്ട ഷര്‍ട്ടുമായ് വീട്ടിലേക്ക് .കാണുന്നവരെല്ലാം ഒരേ ചോദ്യം,വീട്ടില്‍ നിലവിളീ..പിന്നെ ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസം..അങ്ങിനെ ചില ചെറീയ ഓര്‍മകള്‍..
    ആ കശുമാവില്‍ തൂങ്ങി കിടക്കുന്ന ഭാഗം കലക്കി..ഞാനായിരുനു ഏട്ടനെങ്കില്‍ കുറച്ചു നേരം കൂടി തൂങ്ങി കിടന്നതിന്നു ശേഷം മത്രമേ താഴേയിറക്കുകയുളു...ഹ്ഹഹഹ്..നന്നായി ഈ ബ്ലോഗ്

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ അയ്യോ ആഷിഫ്‌ അതെല്ലാം വലിയ വിഷയം ഉണ്ടാക്കുന്ന കാര്യങ്ങളല്ലേ
    ഞാന്‍ചേട്ടന്റെ അടുത്ത് ഒരു സഹായത്തിനു ചെല്ലുന്നു എങ്കില്‍ അത് അത്ര വിഷയം ആകുമ്പോള്‍ ആണ്..
    അല്ലേല്‍ എല്ലാം സ്വയം തീര്‍ക്കും .
    വീട്ടില്‍ വിവരം അറിഞ്ഞാല്‍ പിന്നെ ജീവിത കാല മുഴുവനും അത് പറഞ്ഞു കളിയാക്കലും ശകാരവും കേള്‍ക്കണം
    വായിച്ചതിനു ഒരു വലിയ നന്ദി കേട്ടോ
    ബ്ലോഗില്‍ എഴുതുന്നത്‌ ആരും വായിക്കാറില്ല എന്നായിരുന്നു എന്റെ വിചാരം

    മറുപടിഇല്ലാതാക്കൂ
  3. ഫസ്റ്റ് പാര്‍ട്ട്, കുട്ടികാലം വായിച്ചു...നല്ല രസം. ബസ്സിലെ കാര്യം വായിച്ചപ്പോ ഒരു പേടി തോന്നി.

    മറുപടിഇല്ലാതാക്കൂ