2010, ജൂൺ 13, ഞായറാഴ്‌ച

mummy & me















 mummy & me


വളരെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട ഒരു സിനിമ.
ഒരു നിമിഷം പോലും നമുക്ക് സമാധാനം കിട്ടില്ല..
വീട്ടില്‍ ഒരു ബോംബ്‌ ഉള്ള പോലെ ഉര്‍വശി
അവള്‍ മകള്‍
രണ്ടു ബോംബുകള്‍ ഉള്ള പോലെ മുകേഷ്
ഭാര്യയും മകളും
.മൂന്നു ബോംബുകള്‍ ഉള്ള പോലെ അവരുടെ ഏക മകനും
അച്ഛന്‍ അമ്മ ചേച്ചി
ഒരു കൌമാരക്കാരിയുടെ തീക്കാറ്റ് പോലെ ആളി പടരുന്ന വികാരങ്ങള്‍..
അവള്‍ക്കു അതില്‍ നിയന്ത്രണമേ ഇല്ല..
ഒറ്റ മകള്‍..അവളുടെ കാര്യത്തില്‍ ആവശ്യത്ത്തില്‍ കൂടുതല്‍ ഉത്കന്ട പെടുന്ന അമ്മ ഉര്‍വശി
വൈകീട്ട് വന്നു കയറുമ്പോഴേ നൂറു കൂട്ടം പരാതികളുമായി ഭര്‍ത്താവിനെയും
നിരന്തര കുറ്റ പെടുതലുമായി മകളെയും കാത്തിരിക്കുന്ന ഉര്‍വശിയുടെ ക്ലാര
നമുക്ക് പരിചിതമായ കാഴ്ചയാണ്..
അവരുടെ കുടുമ്പത്തിലെ വഴക്ക് മകളെ ജുവല്‍ ..എന്നാണു അര്‍ച്ചന കവിയുടെ കഥാ പാത്രത്തിന്റെ പേര് ..വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു..
കുഞാക്കോ ബോബന്റെ മനോഹരമായി ആഖ്യാനം ചെയ്യപെട്ട കഥാ പാത്രം..നമുക്കെല്ലാം സുപരിചിതന്‍ തന്നെ..
ശരാശരി മലയാളി യുവാവിന്റെ പാകതയും പക്വതയും അവനുണ്ട്..
വലിയ കുടുമ്പ കലഹങ്ങള്‍ക്ക് ശേഷം അവള്‍ക്കു ഒരു കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുകയാണ്..
അതില്‍ അവള്‍ക്കു ഒരു ചങ്ങാതിയെ കിട്ടുന്നു.ചാറ്റ് ഫ്രണ്ട്
ശാന്തനും അനാധനുമായ അമീര്‍..
അവളുടെ സ്വഭാവത്തില്‍ ഒരു നല്ല വ്യതിയാനങ്ങള്‍ വരുത്താന്‍ അമീരിനായി..
സാവധാനം അവള്‍ അവനുമായി പ്രണയത്തില്‍ ആവുന്നു..
ഒരിക്കലും കണ്ടിട്ടില്ലാത്ത അവനെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിക്കുന്നു
ശെരി ചെയ്യാന്‍ ഭയക്കരുത് എന്ന് പപ്പാ പറഞ്ഞിട്ടില്ലേ
അമീര്‍ ആണ് എന്റെ ശരി
എന്നവള്‍ പറയുന്നു
നാടകീയമായ രംഗങ്ങള്‍..
മനോഹരമായ ആഖ്യാനം
മുകേഷും ഉര്‍വശിയും അര്‍ച്ചന കവിയും ചേര്‍ന്നുള്ള ഒന്നാംതരം അഭിനയ മുഹൂര്‍ത്തങ്ങള്‍..
ആ അനിയന്‍ പോലും എത്ര നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..
തങ്ങളുടെ അഭിനയം കൊണ്ട് കൂടുതല്‍ കയ്യടി നേടണം എന്ന് ഓരോരുത്തര്‍ക്കും ഒരു വാശി ഉള്ളത് പോലെ..
പരസ്പരം മത്സരിച്ചു അഭിനയിച്ചു..




അവരുടെ വീട്ടിലെ ഒരു വഴക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കയ്യ് നെഞ്ചില്‍ അമര്‍ത്തി പിടിച്ചിരിക്കുകയാണ്.
.അറിയാതെ..
ആധി കയറിയിട്ട്..
അബോധ പൂര്‍വ്വം ചെയ്തതാണ്..
അത്ര ശക്തവും തീകഷണവും ആണ് സംഭാഷണവും അഭിനയവും
ഫ്രീകി ഫ്രൈഡേ എന്ന ഒരു സിനിമ പണ്ട് കണ്ടതോര്‍ക്കുന്നു..
വളരെ രസകരമായ ഒരു കഥയാണിത്..തനിയെ രണ്ടു മക്കളെ വളര്‍ത്തുന്ന ഒരു ചെറുപ്പക്കാരിയായ അമ്മ്മയും
teen ആയ മകളും മകനും,അമ്മയുടെ കാമുകനും മകളുടെ ബോയ്‌ ഫ്രണ്ടും ..
എല്ലാം ചേര്‍ന്ന് മനോഹരമായ ഒരു സിനിമ..
അമ്മക്ക് മകളെ മനസിലാവുന്നെ ഇല്ല..
തീര്‍ച്ചയായും മകള്‍ക്ക് അമ്മയെ സഹിക്കാനെ ആവുന്നില്ല
..ഒരു മന്ത്രവാദതാല്‍ മുപ്പത്തഞ്ചുകാരിയായ അമ്മ മകളുടെ ശരീരത്തിലേക്കും മറിച്ചും ആവുകയാണ്..
പിന്നെ നടക്കുന്ന നാടകീയ രംഗങ്ങള്‍..
രണ്ടു പേരും മറ്റേ ആളുടെ കുപ്പായത്തിനുള്ളില്‍ ആവുമ്പോള്‍ പരസ്പരം മനസിലാവുന്നു..
ഒരു വിധം തിരിച്ചു മനസുകള്‍ കിട്ടി പരസ്പരം നല്ല കൂട്ടുകാര്‍ ആവുന്നു..
ഈ സിനിമ പല കാരണങ്ങളാലും നമ്മെ ആ സിനിമയെ ഓര്‍മിപ്പിക്കും..
പിന്നെ അമ്മയും മകളും തമ്മിലുള്ള കലഹത്തിനു മിക്കവാറും ഹവ്വയുടെ കാലം മുതല്‍ ഉള്ള ചരിത്രം കാണും..
ആരും എഴുതാത്തതാവും എന്നാണു എന്റെ ബലമായ വിശ്വാസം
കൌമാരം പെണ്‍ മക്കള്‍ക്ക്‌ വലിയ വിഷമത്തിന്റെ കാലഖട്ടമാണ്..
അവളുടെ രക്തത്തില്‍ അപ്പോള്‍ ഒരു സാധാരണ സ്ത്രീയുടെ ഉള്ളതിനേക്കാള്‍ ,ആവശ്യമുള്ളതിനേക്കാള്‍ പല മടങ്ങ്‌ കൂടുതല്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉണ്ടാവും..
അവളുടെ പിരിമുറുക്കം കൂടുതലും അത് കൊണ്ടാണ്.
കൂട്ടുകാരാണ് അവളുടെ ശരികള്‍..
അവരുടെ സ്നേഹവും അന്ഗീകാരവും അവര്‍ക്കു വളരെ വലുതാണ്‌...
വസ്ത്ര ധാരണ രീതികള്‍ കണ്ടാല്‍ നമ്മള്‍ മാതാ പിതാക്കള്‍ നിസ്സഹായര്‍ ആയി പോകും..
പൌഡര്‍ ഇടാത്ത മുഖവും പടര്തിയിട്ട മുടിയും നരച്ച ജീന്‍സും
,ആളെ ഇട്ടു തുന്നിയെടുത്ത പോലുള്ള കുപ്പായങ്ങളും..
കാതില്‍ ഒരു പട്ടിക്കു കുറുകെ ചാടാന്‍ തക്ക വലിപ്പമുള്ള റിങ്ങുകളും,
അല്ലെങ്കില്‍ ഇപ്പോള്‍ കാതോടെ താഴെ വീണു പോകും എന്ന് നമ്മെ പേടിപ്പിക്കുന്ന തരത്തില്‍ ഉള്ള പടു കൂറ്റന്‍ കുണുക്കുകളും
ഒരു കുട്ടി സ്ടൂളിന്റെ അത്ര പൊക്കം ഉള്ള ചെരുപ്പും..
അതാണ്‌ ഇന്നത്തെ ടീനെജു കാരിയുടെ മുഖ മുദ്രകള്‍
എല്ലാം കണ്ടാല്‍ അപ്പോള്‍ നമ്മള്‍ ക്ലാരയെ ഒര്തോണം..
ഏതെങ്കിലും അമ്മ
അവള്‍ എന്തേലും ചെയ്യട്ടെ എന്നെ കൊണ്ട് തല്ലു കൂടാന്‍ കഴിയില്ല
എന്ന് കരുതിയതിന്റെ ഫലമാണ് ആ ഇറങ്ങി നടക്കുന്നത്
എന്നാല്‍ ഹിന്ദി സിനിമ നടിമാരെ പോലെ പൊക്കിള്‍ ചുഴി പുറത്തു കാണിക്കുകയോ ശരീര പ്രദര്‍ശനം നടത്തുകയോ ഇവരുടെ രീതിയല്ല
ജീന്‍സ് നനക്കുകില്ല എങ്കിലും ഇവര്‍ അതാണ്‌ ഇഷ്ട്ടപെടുക..
കാതില്‍ ഇപ്പോഴും ഒരു ഫോണും..
അവരുടെ യഥാര്‍ത്ഥ പതിപ്പാണ്‌ ഈ സിനിമയിലെ നായിക..
അവളെ തോണ്ടിയവനെ നല്ല ഊക്കില്‍ അവള്‍ ഒരു ഇടി വച്ച് കൊടുക്കുന്നു..
നമുക്കത് നന്നായി സുഖിക്കും കേട്ടോ
എന്നാല്‍ വീട് ഒരു തീച്ചൂള പോലെ അവളെ പൊള്ളിക്കുന്നു..
ആരും അവളെ സ്നേഹിക്കുന്നില്ല.
.ആരും അവളെ മനസിലാക്കുന്നില്ല
ആരും അവളെ ബഹുമാനിക്കുന്നില്ല
അവള്‍ക്കു വേണ്ട അംഗീകാരം കൊടുക്കുന്നില്ല..
എല്ലാത്തിനും ഉപരിയായി അവളുടെ അഭിപ്രായങ്ങളെ ഞെരിച്ചു അമര്‍ത്തുകയാണ്
ഇഷ്ട്ടപെട്ട വസ്ത്രങ്ങള്‍ പോലും അവള്‍ക്കു കിട്ടുന്നില്ല..അങ്ങിനെ അങ്ങിനെ


ക്ലൈമാക്സ്‌ ഒരു കലക്കന്‍ തന്നെ...
അത് മുന്‍പേ പറഞ്ഞു ഞാന്‍ നിങ്ങളുടെ രസം കൊല്ലി ആവുന്നില്ല
എന്നാല്‍ ജിത്തു തോമസിന്റെ ഈ സിനിമ നിങ്ങള്‍ കാണാതെ ഇരിക്കരുത്
നിങ്ങള്‍ ഒരു അച്ഛന്‍ ആണെങ്കില്‍ ഒരു മകന്‍ ആണെങ്കില്‍ ഒരു മകള്‍ ആണെങ്കില്‍ ഒരു അമ്മയാണെങ്കില്‍..
ഒരു കാമുകന്‍ ആണെങ്കില്‍ ഒരു ചാറ്റ് ഫ്രണ്ട് ആണെങ്കില്‍..ഈ സിനിമ നിസംശയം കണ്ടിരിക്കണം
നിങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഈ സിനിമയില്‍ എന്തെങ്കിലും ഉണ്ടാവും.
സംഘട്ടനം അധികം ഇല്ല..എന്നാല്‍ ഉള്ളത് നല്ല രസികന്‍ കലക്കന്‍ ഇടി തന്നെ..
കുഞ്ചാക്കോ ബോബനെ വില്ലന്മാര്‍ അടിച്ചു ഇടിച്ചു കാലൊടിച്ചു കളയുന്നു..
ഭയന്ന് പോകുന്ന ഒരു രംഗം തന്നെ കേട്ടോ .
പാശ്ചാത്യ സ്ത്രീ പുരുഷ സങ്കല്പങ്ങള്‍ യുവ മനസുകളിലെ ശരി ആവുന്ന ഈ കാലത്ത്
ഈ സിനിമ നമ്മള്‍ കുടുമ്പം മുഴുവനുമായി പോയി കാണേണ്ടതാണ്

ഞാന്‍ തനിയെ യാണ് എന്ന പാട്ട്
iam feeling so lonely..
എന്ന പാട്ടും
പിന്നെ ഗാനങ്ങള്‍ എല്ലാം തന്നെ ഹൃദ്യമായി തോന്നി
ഹൃദയത്തില്‍ തട്ടുന്നവ
വീട്ടില്‍ വന്നിട്ട് വീണ്ടും കേള്‍ക്കണം മൊബൈലില്‍ പകര്‍ത്തണം എന്ന് തോന്നിയ പാടുകള്‍ തന്നെ
സെജോ ജോണ്‍ ന്റെ സംഗീതം അപാരം തന്നെ
കട്ടി കൂടിയ ചെമ്പു പാത്രത്തില്‍ തടുംപോള്‍ ഉള്ള സ്വരം ഉള്ള ആ ഗായിക ആരാണ്
ഗാന രചന ജാസി ഗിഫ്റ്റ് ആണ്
മനോഹരം എന്ന് മാത്രമേ പറഞ്ഞുകൂടൂ
ക്യാമറയും എഡിറ്റിങ്ങും വളരെ നന്നായിരിക്കുന്നു..
നേര്‍ത്ത മൂടല്‍ മഞ്ഞില്‍ ഊട്ടിയില്‍ വച്ചെടുത്ത ഈ ചിത്രം നയന മനോഹരം എന്ന കാവ്യ ഭാഷയിലും..അടി പൊളി എന്ന് മലയാളത്തിലും പറയാം

സംവിധാനം ജിത്തു ജോസഫ്‌ .
അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍ , അര്‍ച്ചന കവി , മുകേഷ് , ലാലു അലക്സ്‌ , ഉര്‍വശി , ശരി , ജനാര്‍ദ്ദനന്‍ , അനൂപ്‌ മേനോന്‍
.
നിര്‍മാണം ജോയ് തോമസ്‌

സംഗീത സംവിധാനം സെജോ ജോണ്‍

1 അഭിപ്രായം: