Saturday, December 19, 2009

neela thaamra

നീല താമര
പഴയ നീല താമര കണ്ട ഒരാള്‍ എന്നെ നിലയില്‍ ആ സിനിമയുടെ തന്നെ ആധുനിക ഭാഷ്യം എങ്ങിനെ ആവും എന്നൊരു ആശങ്ക ഉണ്ടായിരുന്നുവളരെ വൈകി ഇത് കാണാന്‍ ചെല്ലുമ്പോള്‍
.അത് കുറച്ചെല്ലാം സത്യമായി ഭവിക്കുകയും ചെയ്തു..
ഒരു വലിയ നായര്‍ തറവാടില്‍ പ്രായമായ മുത്തശശിയെ കാണാന്‍ വരുന്ന ബന്ധുക്കളും,പരിചയക്കാരും.
അവരുടെ സ്മരണകള്‍ ..അതിലൂടെ ഇതള്‍ വിരിയുന്ന ഒരു കഥ
.വീടിനെ പ്രസന്ന മാക്കുന്ന ചെറു മകള്‍..അവള്‍ക്കു ടിവിയില്‍ ഉദ്യോഗം ആണ്..മുത്തശ്ശിയുടെ മകന്റെ മകള്‍..
മകന്‍ മരിച്ചു പോയി..ഹരി ദാസ്‌.
.അവന്റെ ഭാര്യ..ഭര്‍ത്താവ് മരിച്ചു രണ്ടാമത് വിവാഹം കഴിച്ച മരു മകള്‍.
അമ്മ വേറെ വിവാഹം കഴിച്ചതില്‍ നീരസം പൂണ്ട മകള്‍ .
മുത്തശശിയെ സന്ദര്‍ശിക്കാന്‍ എത്തുന്ന പഴയ വേലക്കാരി.
അവരുടെ സ്മരണകളില്‍ കൂടി പതുക്കെ മുന്നോട്ടു നീങ്ങുന്ന ഒരു കുടുമ്പ കഥ
ഒരു വെളുതെടതി പെണ്‍ കുട്ടി വേലക്കാരിയായി എത്തുന്ന്നു.തറവാട്ടില്‍
നമ്മുടെ സ്ഥിരം നായികമാരെ പോലെ സൌദര്യം നിറഞ്ഞു തുളുമ്പുക അല്ല ഇവള്‍ക്ക്
..ശാലീനയായ ഒരു ഗ്രാമീണ സുന്ദരി..
അവള്‍ വന്നു അല്‍പ്പം കഴിയുമ്പോഴേക്കും നഗരത്തില്‍ വക്കീല്‍ പരീക്ഷ പാസായി എത്തുന്ന മകന്‍ ഹരി ദാസ്..
സുന്ദരിയായ വേലകാരിയില്‍ കണ്നുടക്കുക സ്വാഭാവികം തന്നെ..
രാത്രി കോണിപടികള്‍ കയറി അവന്റെ അറയില്‍ ചെല്ലാന്‍ അവന്റെ ക്ഷണം..
അത് ചെയ്യുന്നത് ശേരിയോ തെറ്റോ എന്നവള്‍ക്ക് പേടിയുണ്ട്..
അമ്പലത്തിലെ ദേവി വലിയ ശക്തിയുള്ളവള്‍ തന്നെ.
ഒരു രൂപ വച്ച് പ്രാര്ധിച്ചാല്‍ ..അമ്പല കുളത്തില്‍ ഒരു നീല താമര വിരിയും എന്നാണു ഗ്രാമീണരുടെ സങ്കല്പം
അമ്പല പടിയില്‍ വച്ച് പ്രാര്ധിക്കാന്‍ അവള്‍ക്കു ഒരു രൂപ ഇല്ല.
.എന്നാല്‍ മനമുരുകി പ്രാധിച്ചാല്‍ ദേവി കനിയുക തന്നെ ചെയ്യും....അവള്‍ ദേവിയോട് മനമുരുകി പ്രാധിച്ചു..ദേവി അവള്‍ക്കായി ഒരു നീല താമര വിരിയിക്കുക തന്നെ ചെയുന്നു.
.സംശയം ഇല്ലാതെ അവള്‍ അവന്റെ അറയിലെക്കുള്ള കോണി പടികള്‍ കയറുകയാണ്..
ആദ്യാനുരാഗത്തിന്റെ ഊഷ്മളത .
.പൂര്‍ണമായ അര്‍പ്പണം..
ഒരു കുടന്ന തണുത്ത വെള്ളം മുഖത്തു പതിച്ച പോലെ
നമ്മെ പ്രസാദത്തിന്റെ ഒരു മനോഹര തലത്തില്‍ എത്തിക്കുന്നു.
.അവനു നല്ല മാര്കുണ്ട് ..ഉടനെ തന്നെ പട്ടണത്തില്‍ നല്ല ജോലിയും കിട്ടി..അമ്മാവന്റെ മകളെ വിവാഹവും നിശ്ചയിക്കുന്നു..
വിവരം അറിയുമ്പോള്‍ അവള്‍ക്കു അനുഭവപ്പെടുന്ന വേവ്..ഉഷണം.
.ആ അഭിനേത്രി അത് നമ്മളിലേക്ക് എത്തിച്ചു തന്നു എന്നതാണ് വാസ്തവം
നവ വധു സുന്ദരിയും,പരിഷ്ക്കാരിയും ഹരിയെ ആവോളം സ്നേഹിക്കുന്നവളും ആണ് ...
എങ്കിലും ഈ വേലക്കാരി പ്രണയം അവളെ കോപാകുല ആക്കുന്നു..
നീ വീട്ടില്‍ പൊയ്ക്കോ,ഇവിടുത്തെ ആളുടെ കാര്യം ഞാന്‍ നോക്കി കൊള്ളാം എന്ന് കടുത്ത സ്വരത്തില്‍ പറയുന്നും ഉണ്ട്.
വൈകാതെ അവള്‍ തിരിച്ചു വീട്ടില്‍ പോകുന്നു.
അമ്മാവന്റെ മകനെ വിവാഹം ചെയ്യുന്നു..അയാള്‍ കച്ചവടം ചെയ്തും..എല്ലാം നല്ല നിലയില്‍ എത്തുന്നു..
സാധാരണമായ ഈ പ്രണയ ..മനുഷ്യ കഥയെ എന്താണ് മനോഹരമായ ഒരു ചലച്ചിത്ര അനുഭവം ആക്കുന്നത്
പഴയ സിനിമയില്‍ നിന്നും ഈ സിനിമയുടെ മേന്മകള്‍ കുറവുകള്‍ എന്തെല്ലാമാണ്???.
തനിയെ എടുത്താല്‍ ലാല്‍ ജോസിന്റെ നീല താമര മനോഹരം തന്നെയാണ്..
കഥയും ,കഥാപാത്രങ്ങളും..എല്ലാം നന്നായി ,വളരെ നന്നായി തന്നെ ഇഴ ചേര്‍ന്നിരിക്കുന്നു..
ആല്‍ തറയിലെ അല്‍പ്പം വട്ടുള്ള വൃദ്ധനും..വേദനിക്കുമ്പോള്‍ രാഗങ്ങള്‍ ആലപിച്ചു ഗ്രാമത്തെ ഉറക്കുന്ന ഭാഗവതരും...
ചൊവ്വ ദോഷം ഉള്ള ഷാരാത്തെ അമ്മിണിയും,അമ്പലവും കുളവും ..ഒന്നും നമ്മള്‍ മറക്കില്ല .
എന്നാല്‍ എല്ലാവരും പുതു മുഖങ്ങള്‍ ആയതിന്റെ ഒരു അമ്പരപ്പ് ഒരു പോരായ്മ പലപ്പോഴും നമുക്ക് അനുഭവിച്ചറിയാന്‍ പറ്റുന്നു ..
ലാല്‍ ജോസിനു കഥ പറഞ്ഞു തീര്‍ത്ത്‌ പോയിട്ട് എന്തോ വലിയ തിരക്കുല്ള്ളത് പോലെ തോന്നി.
.എന്താണാവോ ശാരത്തെ അമ്മിണി മരിക്കാന്‍ കാര്യം എന്നറിയണമെങ്കില്‍ നമ്മള്‍ മുപ്പതു വര്ഷം മുന്‍പുള്ള നീല താമര കാണേണ്ടി വരും.
അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് പിഴപ്പിച്ചത് കൊണ്ടാണ് അവള്‍ അമ്പല കുളത്തില്‍ ജീവനോടുകിയത്.
.നമ്മള്‍ ഈ സിനിമയില്‍ അതറിയണം എങ്കില്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി പ്രശനം വൈക്കേണ്ടി വരും
സ്ത്രീ കഥാ പാത്രങ്ങളെ ചിത്രീകരിക്കാന്‍ ലാല്‍ ജോസ് ഇനിയും പടികേണ്ടി ഇരിക്കുന്നു എന്നാണു എനിക്ക് തോന്നിയത് ..
മകന്‍ മരിച്ച അമ്മയുടെ ദുഃഖം നമ്മള്‍ അവരില്‍ കണ്ടില്ല.
.ഭര്‍ത്താവ് മരിച്ച ഭാര്യുടെ ദുഖമോ..ആദ്യ പ്രണയ പരാജയം..
അതില്‍ സങ്കടപെടുന്ന നായികയെയും നമ്മള്‍ കാണുന്നില്ല..
ആ സ്ത്രീകളെ അവധാനതയോടെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം
സ്ത്രീ കഥാ പാത്രങ്ങള്‍ കണ്ണില്‍ രണ്ടു തുള്ളി കണ്ണീര്‍ നിറച്ചാല്‍ സങ്കടം ആയി..നമ്മള്‍ അത് മനസിലാക്കണം എന്നാണോ ആവോ സംവിധായകന്‍ കരുതുന്നത്.
ഒരേ ഒരു നല്ല പാട്ട്..പഴയ നീല താമരയില്‍ നിന്നും ഈ ചിത്രത്തിനുള്ള പ്രധാന മേന്മ അത് തന്നെയാണ്
പൊതുവേ നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ ഈ സിനിമ കളങ്ക പെടുതുന്നില്ല .
.അത് തന്നെ സമാധാനം.

മൊത്തത്തില്‍ നമ്മെ നിരാശപെടുത്താത്ത ഒരു ചിത്രം
എന്നാല്‍ എം ടിയുടെ തിരക്കഥക്ക് പഴയ മേന്മ കുറഞ്ഞുവോ എന്ന ഒരു പുനരാലോചന വേണ്ടി വരും
ക്യാമറയുടെ ചടുലതയും,നിയന്ത്രണവും,എഡിറ്റിങ്ങും വളരെ മനോഹരം ആയിരിക്കുന്നു .
വിദ്യാ സാഗറിന്റെ സംഗീതം..ഹൃദയ ഹാരി എന്നെ പറഞ്ഞു കൂട്

രേവതി കലാ മന്ദിര്‍ ബാനെറില്‍..സുരേഷ് കുമാര്‍ ആണ് നിര്‍മാതാവ്
വിജയ്‌ ഉലക് നാഥ് ക്യാമറ .3 comments:

 1. നല്ല അവലോകനം ചേച്ചീ.....എന്റേയും അഭിപ്രായം എന്താണെന്നാല്‍.....എം.ടി. യുടെ കഥ അതിന്റെ ഡെപ്തില്‍ വിഷ്വല്‍ ചെയ്യാറായിട്ടില്ല ... ലാല്‍ജോസ്....!! ഇനിയും ഒരുപാട് പഠിക്ക്യാനുണ്ട്...എം ടി യുടെ കഥ ലാല്‍ജോസ് ശൈലിയില്‍ എന്നേ പറയാന്‍ പറ്റൂ ഈ സിനിമ....പക്ഷെ വളരെ മോശമായെന്നും പറയാന്‍ പറ്റില്ല...

  ReplyDelete
 2. nice !!

  ot: r u the Indu in the Gombi ?

  ReplyDelete
 3. ചിത്രം മോശമാക്കിയില്ല, അല്ലേ?

  ReplyDelete