Saturday, October 17, 2009

കലികയില്‍ രാജീവന് ആയുള്ള അഭിമുഖം ചില വിയോജന കുറിപ്പുകള്‍

പഴയ നക്സൽ നേതാവ്  ശ്രീമാന്‍ പി കെ രാജീവൻ ഈയിടെ ഒരു ലേഖനത്തിൽ തന്റെ ചില  ചിന്തകള്‍ പങ്കു വച്ചത് വായിച്ചു .രാജീവൻ കൊണ്ഗ്രെസ്  സർ ക്കാരിന്റെ ഒരു ഉഴവുകാള ആയി സിണ്ടിക്കെട്ടിലും ഒക്കെ കയറി ഇറങ്ങി വിരാജിക്കുകയാണ്..കൂടാതെ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തു ഇറങ്ങുകയുംചെയ്തിരുന്നല്ലോ ..പാലേരി മാണിക്യം ഒരു പാതിര കൊലപാതകം 
 താഴെ പറയും വിധമാണ് ..അദ്ദേഹത്തിന്റെ ആരോപണങ്ങൾ
1)വി എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ വരെ പരിഹസിച്ചിരുന്നു.
2)കെ വേണുവിന്റെ എം എല്‍ പ്രസ്ഥാനവും അണ്‍ഡെമോക്രറ്റിക്കായിരുന
എതിരാളിയെ ഏറ്റവും കൂടുതല്‍ പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരന്‍ കെ വേണുവാണ്‌.
3)തൊഴിലാളി വര്‍ഗ സ്വെച്ചാധിപതി കാഴ്‌ചപ്പാടില്‍ തന്നെ ജനാധിപത്യ വിരുദ്ധതയുണ്ട്‌. ?
4). ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വികലാംഗരെ സൃഷ്ടിക്കുന്നു.
5)സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വിമതരാക്കപ്പെടും അല്ലെങ്കില്‍ പാര്‍ട്ടി വിടും. വിധേയത്വമുള്ളവര്‍ യാചകരായി പ്രവര്‍ത്തിക്കും.ഏറ്റവും നന്നായ പാടുന്നവരുടെ കണ്ണു കുത്തി പൊട്ടിക്കുന്നതുപോലെയാണ്‌,
6)കമ്മ്യൂണിസ്റ്റുകാരുടെ മാതൃരാജ്യം ചൈനയാണ് . അവര്‍ക്ക്‌ ആത്യന്തിക കൂറ്‌ ചൈനയോടാണ് . ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചൈനയാണ്‌. 7)കോണ്‍ഗ്രസിന്‌ അമേരിക്കന്‍ ആശ്രിതത്വമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ ചരിത പഠിച്ചിട്ടില്ല. ഇന്ന്‌ കാണുന്ന ഇന്ത്യയെ സൃഷ്ടിച്ചത്‌ ആ പ്രസ്ഥാനമാണ്‌.
8)തൊഗാഡിയ ഒരു അസംഘടിത ഹിന്ദുവാണ്‌.
വിവേകാനന്ദന്‍ മിഷനറി ഹിന്ദുവായിരുന്നു.
ഗാന്ധി സനാതന ഹിന്ദുവായിരുന്നു.
ആര്‍ക്കും ഇടം കൊടുക്കുന്ന ഇന്ത്യന്‍ ഐഡിയോളജിയാണ്‌ കോണ്‍ഗ്രസിനുള്ളത്‌.
ഇന്ത്യന്‍ ഹിന്ദുത്വ ഐഡന്റിറ്റി റിഫ്‌ളക്‌റ്റ്‌ ചെയ്യുന്നത്‌ കോണ്‍ഗ്രസിലാണ്‌.
9 )താഴെത്തട്ടിലുള്ള ദളിതനായ, ആദിവാസിയായ നേതാവിനെ സഹിക്കില്ല. സ്‌ത്രീകളെ പോലും നേതൃനിരയില്‍ ഉള്‍പ്പെടുത്തില്ല.
10 )വൃന്ദാകാരാട്ട്‌.. പ്രകാശ്‌ കാരാട്ടിന്റെ ഭാര്യ ആയതിനാല്‍ മാത്രം പി ബിയിലെത്തി.എ കെ ബാലനെ പോലുള്ള നിരുപദ്രവകാരികളായ ചില കോലങ്ങളെ കൊണ്ടുവരും. .
11)ഇന്ദിരാന്ധി, സോണിയാഗാന്ധി, ജഗജീവന്‍ റാം തുടങ്ങി കോണ്‍ഗ്രസില്‍ സ്‌ത്രീയും ദളിതനുമെല്ലാം നേതൃപദവിയിലെത്തിയിട്ടുണ്ട്‌.
12  )പഴയകാലത്തെ വേദപഠനം പോലെ മാര്‍ക്‌സിസവും ലെനിനിസവും പഠിച്ച ബുദ്ധിജീവികളാണ്‌ നേതൃതലത്തില്‍ അവരോധിതരാകുന്നത്‌.
13 )ഇ എം എസ്‌ വായനയും പ്രസംഗവും മാത്രം അറിയുന്ന ബ്രാഹ്‌മണനായിരുന്നു
14 ) ഗൗരിയമ്മ ഭയങ്കര ആക്‌റ്റിവിസ്റ്റായിരുന്നു. അവര്‍ക്കാര്‍ക്കും സെക്രട്ടറിയാകാനാകില്ല.
15 )ബി ജെ പിയില്‍ പോലും കാണാത്ത സവര്‍ണാധിപത്യം സിപിഎം പിന്തുടരുന്നു.പ്രകാശ്‌ കാരാട്ട്‌ ബ്രിട്ടനിലെ എഡിന്‍ബര്‍ഗ്‌ യൂണിവാഴ്‌സിറ്റിയില്‍ പഠിച്ച ആളാണ്‌.അത്യാവശ്യം ഗ്ലാമറുമുണ്ട്‌.
16 )കേരളത്തില്‍ ആപ്പിള്‍ ഉണ്ടാകില്ല; അതുപോലെ ഇന്റലക്‌ചല്‍ എന്ന വിഭാഗവും കേരളത്തിലില്ല. .
17 )തെളിച്ചവും വെളിച്ചവുമില്ലാത്ത എഴുത്താണ്‌ കെ ഇ എന്നിന്റെത്‌.
അങ്ങിനെ അങ്ങിനെ..
പരസ്പര ബന്ധം ഇല്ലാത്ത കാഴ്ച പാടുകള്‍..
ആരാണ് ഉത്തമ പുരുഷന്‍..
പുരുഷന്‍ എന്നാല്‍ തന്നെ സ്ഥിരത എന്നാണു സമൂഹ കാഴ്ചപാട്..
ഇവിടെ കാറ്റത്ത്‌ ആടുന്ന മുല്ല വള്ളി പോലെ മാറി മറിഞ്ഞു വരുന്ന ചിന്താ ഗതികള്‍..
മത സുവി ശേഷകന്‍ ആയ ഫിലിപ്പ് എം.പ്രസാദ് പോലും
നമ്മുടെ ഈ പഴയ നക്സല്‍ കവിയെക്കാള്‍ എത്രയോ മെച്ചം.
അന്നത്തെ നക്സല്‍ കാമ്പില്‍ നിന്നും ബാക്കി ആയവര്‍
പോലീസ് ,ലോക്ക് അപ്പ്‌ ,എല്ലാം കഴിഞ്ഞു ബാക്കി വന്നവരിൽ
ഫിലിപ്പ് ,മത പ്രചാരകന്‍ ആവുക ആണുണ്ടായത്
ഒരു പക്ഷെ ആ സഖാവ് പോലും..
അന്നും ഇന്നും എന്ന് ചെറുപ്പക്കാരുടെ മോഹന സ്വപ്നമായ
കമ്യൂനിസത്തെ ഇങ്ങനെ ആട്ടി തുപ്പിയിട്ടുണ്ടാവില്ല..
അവര്‍ ആരും തന്നെ തന്റെ ശിഷ്ട്ട കാലം നക്സല്‍ കവി എന്ന നാട്യത്തില്‍..
നാവില്‍ വിഷവും അമേദ്യവും മദ്യവും ആയി
തന്റെ ഇഷ്ട്ടപെട്ട രാഷ്ട്രീയ മേഖലയെ ഇങ്ങനെ നാറ്റിച്ചിട്ടും ഉണ്ടാവില്ല..

നക്ക്സലിസത്തെ  തള്ളി പറയുന്നു..
പു ക സ യെ തള്ളി പറയുന്നു..
മാര്‍ക്സിസ്റ്റ്‌ പാര്‍ടിയെ തള്ളി പറയുന്നു..
ഇനി ഓം സോണിയ നമഹ എന്നൊരു സപ്തകം കൂടി ചൊല്ലി
സിനിമ സംവിധായകരുടെ ചെരുപ്പും കാലും നക്കി ശിഷ്ട്ട ജീവിതം നയിക്കാൻ ഈ മാന്യന്റെ ശിഷ്ട്ട ദിശ എന്ന് കരുതാം .

കംമുനിസതിന്റെ ഏറ്റവും മനോഹരവും..
ഭാരതീയ സാഹചര്യങ്ങളില്‍ ഏറ്റവും ശുദ്ധവും പൂര്‍ണവും പ്രസക്തവും
ആയ ഒരു ചരിത്രവും ഉള്ള നക്സല്‍ പ്രസ്ഥാനത്തെ
അവമതിക്കുന്ന
ഇങ്ങനെ പൂര്‍ണമായും കോണ്‍ഗ്രസ്‌ കാരനായി വീണ്ടു മാറിയ രാജീവനെ കുറിച്ച് എന്ത് പറയാന്‍ ..
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി മാറി എന്ന് മാത്രം ..
തീവ്രമായ അന്തര്‍ പ്രക്ഷോഭങ്ങളില്‍ പെട്ട് ഒരു ജനകീയ പ്രസ്ഥാനം സ്വയം പിരിഞ്ഞു പോകാന്‍ തീരുമാനിച്ചപോള്‍..
അതിനായി ഉള്‍ പാര്‍ടി ചര്‍ച്ചക്ക് അയച്ചു തന്ന രേഖകള്‍ രാജീവന്‍ വായിച്ചുവോ..
കൂടുതല്‍ അനൂകൂല സാഹചര്യത്തില്‍ വീണ്ടും രൂപീകരിക്കാം എന്ന രീതിയില്‍ സ്വയം വഴി ഒഴിഞ്ഞ നേതൃത്വം..
പ്രസ്ഥാനം നേരിട്ട കടുത്ത വെല്ലുവിളികള്‍..
ഉന്മൂലനം പോലെയുള്ള കടുത്ത നടപടികള്‍..
അതിനെ പ്രതിരോധിക്കാന്‍ തക്ക ഗോറില്ല ഗ്രൂപ്പുകളുടെ അഭാവം..
കേന്ദ്രീകൃത നേതൃത്വം ..അതിന്റെ കുറവ് ...
അന്ന് രാമ ചന്ദ്രന്‍ എടുത്ത തീരുമാനം..
ആ സാഹചര്യത്തില്‍ ഏറ്റവും ശെരി ആയിരുന്നു താനും..
സ്വന്തം അധികാരം ഊട്ടി ഉറപ്പിക്കാന്‍ ആയിരുന്നില്ല
അന്ന് അങ്ങിനെ ഒരു തീരുമാനം എടുത്തതും..
സ്വാര്‍ഥമായ..സ്വേചയായ ഒരു തീരുമാനവും ആയിരുന്നില്ല

എത്ര ട്രേഡ് യൂണിയൻ ക്ലാസില്‍ പങ്കെടുത്തിട്ടും .
രാജീവന്..ഒരു സത്യം മനസിലായില്ല..
ഏതു പാര്‍ട്ടി..ഏതു നേതാവ് എന്നതല്ല..
എന്താണ് നമ്മുടെ ലക്‌ഷ്യം..
അതിലേക്കു എങ്ങിനെ എത്താം
അതിനു പല വഴികള്‍ ഉണ്ടാവാം
ചെറിയ തീപ്പന്തം  മുതല്‍..ആളി കത്തുന്ന കാട്ടു തീ വരെ വെളിച്ചം പകരാം
ഒരു ഗ്രാമം ആവാം നമുക്ക് പിടിച്ചടക്കാന്‍ കഴിഞ്ഞത്..എങ്കിലും അതൊരു വിജയം തന്നെ

അതെല്ലാം എത്ര എളുപ്പം ഈ നക്സല്‍ തീപ്പൊരി മറന്നു കഴിഞ്ഞു..
ഒരു കമ്യൂണിസ്റ്റുകാരൻ  ആരുടെ കൂടെ നില്കണം ..
എന്ന് പഠിപ്പിച്ചതും മറന്നുവോ സഖാവേ
ആരാണോ ദുര്‍ബലന്‍ ..
ആരുടെ തട്ടിനാണോ കനം കുറഞ്ഞത് ..
അവന്റെ കൂടെ നില്‍ക്കണം എന്ന് പഠിച്ചതും മറന്നുവോ
അതുമല്ല..ഇപ്പോള്‍ മുരളീധരന്‍ ചേക്കേറാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്‌..
വര്‍ഗീസിനെ..അടിച്ചും തൊഴിച്ചും ജീവനോടെ കണ്ണ് ച്ചൂഴ്ന്നെടുത്തും ..
പിന്നെ ഇഞ്ചിഞ്ചായി  പീഡിപ്പിച്ചും..
എല്ലാം പോരാഞ്ഞു വെടി വച്ചും കൊന്ന അന്നത്തെ കരുണാകരന്‍ നയിക്കുന്ന
കോണ്‍ഗ്രസ്‌ അതില്‍ തന്നെ വിശ്വസിക്കണം അല്ലെ..
ഫിലിപ്പ്.എം.പ്രസാദ്‌ എത്ര മാന്യന്‍
മാര്ക്സിസ്റ്റ്  ലെനിനിസ്റ്റ്‌ ചിന്തകളും..
അതില്‍ വിശ്വസിക്കുന്ന ഒത്തിരി പ്രസ്ഥാനങ്ങളും ഉണ്ടാവും..
ആത്യന്തികമായും വിപ്ലവ സമയത്ത് ഇവരെല്ലാം ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കും
എന്ന ചിന്ത സരണിയും താങ്കള്‍ക്കു കൈ മോശം വന്നുവോ ..
തീയില്‍ എന്ന പോലെ സംഘടന  പ്രവര്‍ത്തനം കൊണ്ട് ദൃഢം വന്ന
മുതിര്‍ന്ന നേതാക്കള്‍ താങ്കളെ വേണ്ടത്ര മാനിച്ചില്ല എന്നുണ്ടോ..
അവരുടെ പരിഹാസം..താങ്കളുടെ മനസ് മടുപ്പിച്ചുവോ..
മണ്ടത്തരം പറയുമ്പോള്‍ സിണ്ടിക്കറ്റ്‌ ആയാലും
മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ അസഹിഷ്ണുത ആവുമോ
ചൈനയെ കുറിച്ചും മറ്റും..
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കുറിച്ചും എല്ലാം
ഈത്തരം മണ്ടത്തരം വിളിച്ചു പറഞ്ഞ താങ്കളെ ആളുകള്‍ കൂവിയില്ലെങ്കിലെ  അത്ഭുതമുള്ളൂ
ഹൃദയത്തില്‍ കമ്മ്യൂണിസം ഇല്ലാത്ത രാജീവനെ..
നക്സല്‍ സാഹിത്യകാരന്‍ എന്ന് വിശേഷിപ്പിച്ചത്‌..
ജീവന്‍ കൊടുത്തു ആ പ്രസ്ഥാനത്തെ സ്നേഹിച്ച വരുടെ ചങ്കില്‍ കുത്തുന്ന പരിപാടി ആയി പോയി
പിണറായി പോര.
അച്ചുതാനന്ദനെ പോളിറ്റ്‌ ബൂ‌റോ  പരിഹസിക്കുന്നു..
മീര ആവേണ്ടിയിരുന്നു വൃന്ദക്ക്   പകരം ആകേണ്ടിയിരുന്നത്..
നായനാര്‍ക്ക് ശേഷം അച്യുതാനന്ദന്‍ എന്ന ബ്രാഹ്മണന്‍ ആണെല്ലോ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌..
പാര്‍ടി സെക്രട്ടറി തന്റെ പൂണൂല്‍ പുറത്തു കാട്ടുന്നില്ല..

നക്സലുകള്‍..തീരെ ഗുണമില്ല
കാര്യം കേള്‍ക്കൂ
(അജണ്ട ആദ്യം കോര്‍ക്കമ്മിറ്റി തീരുമാനിക്കുന്നു;
അത്‌ മീറ്റിംഗ്‌ വിളിക്കുന്നു. .
സി പി ഐ എം എല്ലിലാണെങ്കില്‍ തീരുമാനം കെ എന്‍ രാമചന്ദ്രന്റെതായിരിക്കും. ?
പ്രച്ഛന്ന ജനാധിപത്യമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെല്ലാം .)
രാമചന്ദ്രനെ വരെ ഒഴിവാക്കി യില്ല രാജീവന്‍..
ഒരു ജെനാധിപത്യവും
നക്സലിസം വിഭാവനം ചെയ്യുന്നില്ല
വാഗ്ദാനം ചെയ്യുന്നില്ല
എന്ന് മുതല്‍ ആണ് ജെനാധിപത്യവും കമ്മ്യൂണിസവും തമ്മില്‍ കൂട്ടി കുഴക്കാന്‍ രാജീവന്‍ തുടങ്ങിയത്..
മാനിഫെസ്റൊവില്‍ ജെനാധിപത്യം എന്ന ഭരണ രീതിയെ ഉയര്‍ത്തിപിടിച്ചു കൊള്ളാം എന്ന് മാര്‍ക്സ് തുടങ്ങിയ ആചാര്യന്മാര്‍ സമ്മതിച്ചു എന്ന് ചരിത്രം പറയുന്നില്ല ..

ജെനാധിപത്യം അതിന്റെ അന്ത സത്ത കൊണ്ടു പൂര്‍ണമായും മുതലാളി വര്‍ഗ ചിന്താഗതിയെ പിന്തങ്ങുന്നതായാണ് ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയുന്നത്‌..
എല്ലാത്തര ജനാധിപത്യ സംവിധാനങ്ങളും പണാധിപത്യത്തെ ചൊല്ലും ചിലവും നല്കി ഊട്ടി വളര്‍ത്തുന്നു..
അമേരിക്ക യില്‍ ആയാലും..മറ്റേതൊരു രാജ്യത്തായാലും സ്ഥിതി ഭിന്നമല്ല.
ജെനാധിപത്യം..
അതിനെ കമ്മ്യൂണിസം പിന്താങ്ങേണ്ടതില്ല
കമ്മ്യൂണിസം അതിന്റെ ശുദ്ധ രൂപത്തില്‍
ഒരു രാമ രാജ്യ സങ്കൽപ്പം പോലെ ആണ്..
മുഴുവന്‍ സമ്പത്തും കംമൂനുകള്‍ക്ക് കൈവശം ആവും..
കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും ചുമതല ഈ കമ്മൂണ് കൾക്കാണ്  ..
ഓരോ കംമുനും അവര്‍ക്ക് ആവശ്യമുള്ളത് തനിയെ ഉത്പാദിപ്പിക്കും..
ആ രീതിയില്‍ നില നിന്നാല്‍..
മിച്ച ഉത്പാദനം..അതിര്‍ത്തി സംരക്ഷണം
എന്നിവ എല്ലാം ഉടലെടുക്കുന്നു ..
പട്ടാളം..ഭരണകൂടം കയറ്റിറക്കുമതി
ഇതെല്ലാം കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ...
സോഷ്യലിസം കടന്നു വന്നത് അങ്ങിനെയാണ്
അതിനിടയില്‍ എങ്ങും ജെനാധിപത്യം കടന്നു വരുന്നില്ല.
എന്നല്ല
കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതാണ് ജെനാധിപത്യവുമായി പര്ടികള്‍ക്കുള്ള ബന്ധം
സ്വന്തം നയ പരിപാടികളില്‍ ജെനാധിപത്യം അവര്‍ വാഗ്ദാനം ചെയ്യുന്നു മില്ല..
തൊഴിലാളി വര്‍ഗ സര്‍വാധിപത്യമാണ്‌ കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്..
ഇന്നു വരെ.
അതില്‍ ഒരു പ്രച്ചന്നതയും ഇല്ല..
തുറന്ന നിലപാട് തന്നെ
ഭർത്താവിനോടൊത്ത് മരിക്കുകയും വേണം..
പുത്രനോടോത്തു ഇരിക്കുകയും വേണം എന്ന സ്ത്രീയുടെ ആഗ്രഹം പോലെ ബാലിശമാണ്..
രാജീവന്റെ ഈ ചിന്താഗതി..
ജെനാധിപത്യവും..വേണം..കമ്മ്യൂണിസവും വേണം
പുകസ ..യു.എ ഖദര്‍,കെ ഈ യെന്‍ ..ശ്രീരാമന്‍ ..
എല്ലാവരെയും അധിക്ഷേ പിക്കാന്‍ ഇദേഹം മറക്കുന്നില്ല
പുകസയും ,പാര്‍ട്ടിയും, സാഹിത്യകാരന്മാരെ ഊട്ടി വളര്‍ത്തുന്നില്ല എന്ന് പറഞ്ഞതിലൂടെ എന്താണാവോ ശ്രീ രാജീവന്‍ മനസ്സില്‍ കണ്ടത് ആവോ
ഉത്തമ കവികളെ പടച്ചു വിടുക അവര്‍ക്ക് പ്രസിദ്ധി നേടി കൊടുക്കുക..
പാര്‍ടി പ്ലീനം നടക്കുമ്പോള്‍ ആ പുസ്തകങ്ങള്‍ വിറ്റു കൊടുക്കുക..
ഇതെല്ലമാണോ പാര്‍ടി ചെയ്യേണ്ടത് എന്നാണോ രാജീവന്‍ മനസ്സില്‍ കണ്ടത്..
ഈ.എം.എസ്, ചങ്ങമ്പുഴയെ ഉദാത്ത കവി എന്ന് വിശേഷിപ്പിക്കണം ആയിരുന്നോ..
സ്ത്രീ വര്‍ണനകള്‍..അതിന് മാത്രം സമയം കണ്ടിരുന്നു
അവനവനിലേക്ക്‌ മുഖം തിരിച്ചിരുന്ന ചങ്ങമ്പുഴയുടെ ഒന്നോ രണ്ടോ നല്ല കവിതകള്‍..
അത് ഭാഷ സ്നേഹികള്‍ ഇപ്പോഴും ഹൃദയത്തില്‍ ചേര്ത്തു പിടിച്ചിട്ടും ഉണ്ട് ..
മലയ പുലയനും..രമണനും ..
പിന്നെ ചില ഒറ്റപെട്ട കവിതകളും..
ഈ എം എസ് അങ്ങിനെ പറഞ്ഞില്ലെന്കിലെ നാം മറിച്ച് ചിന്തികെണ്ടാതുള്ളൂ
പുകസയാണോ സാഹിത്യത്തില്‍ അവസാന വാക്കു.
സമാന ചിന്താഗതിക്കാരായ സാഹിത്യ താല്‍പര്യമുള്ളവരുടെ ഒരു.വേദി.അതിലപ്പുറം..പുകസയില്‍ അംഗമായാല്‍ ഒരാള്‍ മഹാന്‍..
അല്ലെങ്കില്‍..കൊള്ളില്ലാത്തവന്‍ എന്നെല്ലാം ആര് കരുതുന്നു..
നല്ല രചനകള്‍..മൌലീകതയും..സൌന്ദര്യവും ഉള്ള രചനകള്‍..
ആളുകള്‍ കേട്ടറിഞ്ഞു വായിക്കും..
രാജീവന്റെ സവര്‍ണ ആധിപത്യ ചിന്തകള്‍ ഇപ്രകാരമാണ്
അടിസ്ഥാന വര്‍ഗത്തിനു പകരം ബ്രാഹ്‌മിന്‍ കമ്മ്യൂണിസം അധിപത്യം നേടിയത്രേ
അസംതൃപ്‌തരായ ഉയര്‍ന്ന വര്‍ഗത്തിന്റെ ഒരു എക്‌സ്‌പ്രഷന്‍ ആണ്‌ ബ്രാഹ്‌മിന്‍ കമ്മ്യൂണിസം.
അവര്‍ ഒരിക്കലും താഴെത്തട്ടിലുള്ള ദളിതനായ, ആദിവാസിയായ നേതാവിനെ സഹിക്കില്ല. സ്‌ത്രീകളെ പോലും നേതൃനിരയില്‍ ഉള്‍പ്പെടുത്തില്ല.
ബ്രാഹ്മണ്യം...
എത്ര കമ്മ്യൂണിസം പറഞ്ഞാലും രാജീവന് ഒരു വല്ലാത്ത ബഹുമാനം ആണെന്ന് തോന്നുന്നു അതിനോട്
പാര്‍ടികളില്‍ ഒരിക്കലും സഖാകളുടെ ജാതി ഒരു വിഷയം ആകാറില്ല തന്നെ...
ഉയര്ന്ന കമ്മിറ്റികളില്‍ ഒരാള്‍ അംഗം ആകുന്നതു..
മിക്കപോഴും വ്യക്തി എന്നനിലയില്‍ ഉള്ള അയാളുടെ ഗുണ ഗണങള്‍ മാത്രം നോക്കിയിട്ടല്ല ..
സൌന്ദര്യം സൌശീല്യം തുടങ്ങിയ ഗുണങ്ങള്‍ അവര്‍ക്ക് വേണ്ടതില്ല തന്നെ
മിക്കപോഴും പാര്‍ടി സഖാക്കള്‍ വളരെ സ്വഭാവ സംശുദ്ധി ജീവിതത്തില്‍ പുലര്‍ത്തുന്നവര്‍ തന്നെ ആവും..
പാര്ട്ടി പ്രവര്ത്തനം നടത്താന്‍ ആ സഖാവിനു എത്ര സമയം ഉണ്ട്..അതില്‍ എത്ര സമയം പാര്‍ട്ടിക്ക് വേണ്ടി ചിലവഴിക്കാന്‍ ആ സഖാവ് ഒരുക്കമാണ്..
പാര്‍തിയോടുള്ള പ്രതിബധതയും..
ആരോഗ്യവും ആണ് മറ്റു ഖടകങ്ങള്‍
പ്രകാശ്‌ കാരാട്ട്
വെളുത്തു ഇരിക്കുന്നു .
വിദേശത്ത് പഠിച്ചു..
അത് കൊണ്ട് ബ്രാംമണന്‍ ആയി.
മീര ആരാണോ..എനിക്കറിയില്ല..
എന്നാല്‍ വൃന്ദയെ അറിയാം
കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ പാര്ട്ടി പ്രവര്ത്തനം വേണ്ട പോലെ നടക്കില്ല എന്നത് കൊണ്ടു മക്കള്‍ വേണ്ട എന്ന് വച്ച ദമ്പതികള്‍ ആണ് അവര്‍ എന്ന് ഡല്‍ഹിയില്‍ നിന്നുള്ള ഒരു പത്ര പ്രവര്‍ത്തകന്‍ ഒരിക്കല്‍ പറയുന്നുണ്ടായിരുന്നു..
പോളിറ്റ്‌ ബൂരോയില്‍ ഉള്ളഅംഗത്വം ആണോ സ്ത്രീ പ്രാതിനിത്യത്തിന്റെ ഒരു അളവുകോല്‍ എന്നറിയില്ല..
എന്നാല്‍ കംമൂനിസ്റ്റു പാര്ടികല്‍ക്കെല്ലാം വളരെ ശക്തമായ സ്ത്രീ സംഖടനകള്‍ ഉണ്ട്..
എല്ലാ കമ്മിറ്റികളിലും അവര്‍ക്ക് നല്ല പ്രാതിനിധ്യവും ഉണ്ട്
ഇപ്പോള്‍ പാര്‍ടിയില്‍ ഉള്ള അവര്‍ണര്‍ എല്ലാം എന്ത് പറയും ആവോ..
മുഖ്യ മന്ത്രിയും,പാര്ട്ടി സെക്രടരിയും..പൂണൂല്‍ പാര്‍ടികള്‍ അല്ല..
ബേബിയും,തോമസ്‌ ഐസക്കും..
വേണേല്‍ അവരെ നമുക്കു പൂണൂല്‍ ഇടിക്കാം ..
ധന കാര്യ മന്ത്രി..ഖാദര്‍ ഇടുന്ന ഒരു ഹാര്‍വാര്‍ടുകാരനാണ്..
ബ്രാമ്മന്ന്യം കൊടുക്കാം..
കവിയും ഇടതു പക്ഷ സഹ യാത്രികനും എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ ആ അഭിമുഖത്തില്‍ നിന്നു കാംപുള്ളത് എന്തെങ്കിലും പ്രതീക്ഷിക്കും ..
ഇതു അങ്ങിനെ ഒന്നും ലഭിച്ചില്ല എന്നതു പോട്ടെ
വഴിയേ പോകുന്നവരെ എല്ലാം പരിഹസിക്കുകയും..
അപഹസിക്കുകയും ചെയ്യുക കൂടി ചെയ്യുന്നു ശ്രീ രാജീവന്‍..
കേരളത്തില്‍ ബുദ്ധി ജീവികള്‍ ഉണ്ടാകില്ല എന്നൊരു മഹത്തായ കണ്ടുപിടിത്തവും..
ആകെ കണ്ടത് പാവം അമര്‍ത്യാ സെന്നിനെ ആണ്..
സാമൂതിരി രാജ ഏട്ടനേയും..നന്നായി..
ഇനി ബുദ്ധി ജീവികളുടെ ഒരു കണക്കെടുക്കുമ്പോള്‍..
നമ്മുടെ ഓ വീ വിജയനെയും..അരവിന്ദനെയും എല്ലാം നമുക്കങ്ങു കുത്തികളയാം
(ഇന്ദിരാന്ധി, സോണിയാഗാന്ധി, ജഗജീവന്‍ റാം തുടങ്ങി കോണ്‍ഗ്രസില്‍ സ്‌ത്രീയും ദളിതനുമെല്ലാം നേതൃപദവിയിലെത്തിയിട്ടുണ്ട്‌. )
ഇവരില്‍ ആദ്യത്തെ രണ്ടു പേരും എങ്ങിനെ എത്തി എന്ന് നമുക്കറിയാം..ജവഹലാല്‍ നെഹാരുവിന്റ്റ്‌ മകള്‍ എന്ന മേല്‍ വിലാസത്തില്‍ ..
രാജീവ്‌ ഗാന്ധിയുടെ ഭാര്യ എന്ന വിലാസത്തില്‍..
ദളിതന്‍ ആയിരുന്നു അംബേദ്‌കര്‍..
അങ്ങേരെ മറക്കുകയും ചെയ്തു..
(തൊഴിലാളി വര്‍ഗ സ്വേച്ഛാധിപത്യ കാഴ്‌ചപ്പാടില്‍ തന്നെ ജനാധിപത്യ വിരുദ്ധതയുണ്ട്‌. ?)
എന്താണ് തൊഴിലാളി വര്‍ഗ ആധിപത്യം കൊണ്ട് രാജീവന് ദോഷം വന്നത്..
വിജയ്‌ മല്ല്യ പോലെയുള്ള വന്‍ കിട കുത്തകകള്‍ ആണ് കംമുനിസതിനെ ഭയക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്..
നമുക്ക് സംകല്‍പ്പിക്കാന്‍ പോലും കഴിവില്ലാത്ത വണ്ണം സമ്പത്തുള്ളവര്‍ കംമുനിസത്തെ ഭയക്കുന്നു..അറക്കുന്നു..
പൂര്‍ണ കമ്മ്യൂണിസം വന്നാല്‍ അവരുടെ സമ്പത്തെല്ലാം ഭരണ കൂടം കണ്ടു കെട്ടും എന്നവര്‍ ഭയക്കുന്നു..
ജെനാധിപത്യം ജെനാധിപത്യം എന്നവര്‍ അത് കൊണ്ട് നാഴികക്ക് നാല്‍പ്പതു വട്ടം പ്രസംഗിക്കുകയും ചെയ്യുന്നു
(വികലാംഗര്‍ ഏറ്റവുമധികം വരുമാനം നേടിത്തരും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇത്തരത്തില്‍ വികലാംഗരെ സൃഷ്ടിക്കുന്നു.)
പാര്‍ടി അധികാരത്തില്‍ എത്തുമ്പോള്‍ പല ഉന്നത ഉദ്യോഗസ്ഥരും പറയുന്ന ഒരു കാര്യമുണ്ട് ..
താഴെ ക്കിടയില്‍ നിന്നും വരുന്ന നേതാക്കള്‍..
അവര്‍ക്ക് ഭരണ കാര്യങ്ങളില്‍ തീരെ നൈപുണി ഇല്ല എന്നെല്ലാം
ഒരു ചെത്തുകാരാണോ..ഒരു ബാര്‍ബരോ..ഒരു തയ്യല്കാരാണോ..
ഭരണ ശ്രേണി യുടെ ഉന്നതങ്ങളില്‍ എത്തുമ്പോള്‍ ഉള്ള വരേണ്യ വര്‍ഗ്ഗത്തിന്റെ അസഹിഷ്ണുത
എന്നാല്‍ രാജീവന് തോന്നുക മറിച്ചാണ്..
കഷ്ട്ടം എന്നെ പറയേണ്ടൂ
എന്നാല്‍ ബാലനെ കോലം എന്നും നിരുപദ്രവ ജീവിയും എന്ന് അധിക്ഷേപിക്കാന്‍ ഒരു ഉളുപ്പും ഇല്ല
ഇനി സാമര്‍ത്ഥ്യം ഉള്ള സുധാകരനെ കോമാളി എന്നും.ഉടനെ തിരിച്ചു വിളിക്കുന്നും ഉണ്ട്

നക്സലിസം അതിനെ കയ്യോഴിഞ്ഞത് എന്ത് എന്ന ചോദ്യത്തിന് മറുപടി വളരെ രെസകരമാണ്‌

(നക്‌സല്‍ അനുഭാവത്തില്‍ നിന്ന്‌ മാറി ചിന്തിക്കാന്‍ പ്രധാന കാരണം?
ആദിവാസി മേഖല ഉള്‍പ്പെടെ നക്‌സലൈറ്റുകള്‍ ചിലയിടത്ത്‌ ശക്തമാണ്‌. ബംഗാള്‍, ബീഹാര്‍, ആന്ധ്ര, ചത്തീസ്‌ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍. ഇവിടെയെല്ലാം അടിസ്ഥാനപരമായി വ്യത്യസ്‌ത അവസ്ഥകളാണ്‌. ഒരേ ഒരു നേതാവിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല; .
തൊഗാഡിയ ഒരു അസംഘടിത ഹിന്ദുവാണ്‌.
വിവേകാനന്ദന്‍ മിഷനറി ഹിന്ദുവായിരുന്നു.
ഗാന്ധി സനാതന ഹിന്ദുവായിരുന്നു.
ആര്‍ക്കും ഇടം കൊടുക്കുന്ന ഇന്ത്യന്‍ ഐഡിയോളജിയാണ്‌ കോണ്‍ഗ്രസിനുള്ളത്‌.
ഇന്ത്യന്‍ ഹിന്ദുത്വ ഐഡന്റിറ്റി റിഫ്‌ളക്‌റ്റ്‌ ചെയ്യുന്നത്‌ കോണ്‍ഗ്രസിലാണ്‌. ..)
എപ്പടി..
മറുപടി കേട്ടുവോ
രാജീവന്‍ നോക്കിയപ്പോള്‍.
തൊഗാടിയ പറ്റില്ല
വേറെ ആരും പറ്റില്ല..
നക്സലിസം ..
അതിനു ഒരു നേതാവില്ല
അത് കൊണ്ട് ആര്ര്‍ക്കും ഇടം കൊടുക്കുന്ന കോണ്‍ഗ്രസില്‍ ചെക്കേരാം എന്ന് വച്ച്
എന്ത് തകിടം മറിച്ചില്‍..
വാചക കസര്‍ത്ത്..
പയര്‍ അഞ്ഞാഴി എന്ന് മറുപടി
(സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വിമതരാക്കപ്പെടും അല്ലെങ്കില്‍ പാര്‍ട്ടി വിടും.
വിധേയത്വമുള്ളവര്‍ യാചകരായി പ്രവര്‍ത്തിക്കും. )
സ്വയം വിമതന്‍ ആയി തീര്‍ന്ന ആളാവാം രാജീവന്‍..
പാര്‍ടിയില്‍ ഉചിതമായി ബഹുമാനിക്കപെടുന്നുണ്ടാവില്ല..
എന്നാല്‍ ഗൌരി അമ്മയും..
പാര്‍ടിയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന വിമത നേതാവ്..
മുഖ്യ മന്ത്രിയും രാഘവനും..
വിജയനും
അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനും എല്ലാം
പാര്‍ടിയുമായി പിണങ്ങേണ്ടി വന്നതിനു പിന്നില്‍..
ആദര്‍ശ പരമായ കാരണങ്ങള്‍ ഉണ്ടായിരുന്നു..
അവര്‍ എല്ലാവരും തന്നെ സഖാക്കളുടെ ആരാധനയും..
സ്നേഹവും..
എല്ലാം തനിക്കുള്ള അന്ഗീകാരങ്ങള്‍ ആണ് എന്ന് വിചാരിച്ചു..
ആനയെ പോലെ സ്വയം വീര്‍ക്കാന്‍ ശ്രേമിച്ചു പറ്റാതെ വീര്‍ത്തു പൊട്ടി മരിച്ചു പോയ തവളകളെ പോലെ ആയിതീര്‍നതിനു ..
രാജീവന്റെ ഭാഷ്യം കൊള്ളാം
അവര്‍ യാചകര്‍ ആയിത്തീരുന്നു
എന്തിന്നാണ് വിമതര്‍ യാചിക്കുന്നതു..
സ്ഥാന മാനങള്‍ക്കോ
പ്രസിധിക്കോ

ബീജെപിയില്‍ പോലും കാണാത്ത സവര്‍ണ്ണ ആധിപത്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനങളില്‍ നില നില്‍ക്കുന്നു എന്ന് ഒരു അഭിമുഖത്തില്‍ ശ്രീ രാജീവന്‍ പറയുമ്പോള്‍..
അയാള്‍ ആരായാലും..
രാജീവനായാലും അഴീകൊടായാലും..ഹ കഷ്ട്ടം എന്നെ പറഞ്ഞു കൂടു
ഇതുവരെ ഹിന്ദു വര്‍ഗീയതക്ക് നിയമ സഭയിലേക്ക് ഒരു സീറ്റ് പോലും നല്‍കാത്ത കേരളീയ ജനത ഇതെല്ലാം കേള്‍ക്കാന്‍ എന്ത് പാപം ചെയ്തു ആവോ
മോടിയെക്കാല്‍ വര്‍ഗീയ വാദി നമ്മുടെ മുഖ്യ മന്ത്രി
എത്ര നല്ല കണ്ടു പിടിത്തം
ഇതെല്ലാം ലോകത്തേക്ക് തുറന്ന കണ്ണുകള്‍ ഉള്ള ഒരു വ്യക്തിയുടെ തികച്ചു സ്വകീയമായകാഴ്ച്ചപാടാണ്
ഇതു ശെരി എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാവാം
പൂര്‍ണമായും തെറ്റ് എന്നി ചിന്തിക്കുന്നവരും ഉണ്ടാവും..
ഒരു ശരാശരി വായനകാരന്റെ ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍
അതില്‍ നോവിക്കാനോ അധി ഖ്സെപിക്കാനൊ ..
അപമാനിക്കാനോ ആയി കരുതി ഒന്നും എഴുതിയിട്ടില്ല തന്നെ
മദ് വചനങള്‍ക്ക് മാര്ദവ മില്ലെന്കില്‍ ....

9 comments:

 1. Who is ശ്രീമാന്‍ രാജീവ ? Blogger ? Link thayooooo....

  ReplyDelete
 2. T.P.Rajeevan is popularly known as a naxal poet.now he work in a university.he write poems and all.in kalika..an e mag he expressed his views on contemperory politics,which infuriated me beyond words.
  when this article publishes his followers were very angry and kalika team stopped the blog from viewing for hours to curb their anger.coments were very vulgar too.
  www.kalikaonline.com aanu link
  paaleri maanikyam..
  athinte kadha cheyyunnathu raajeevan aanu

  ReplyDelete
 3. വിഷയം വല്യ താൽ‌പ്പര്യമില്ലാത്തതായതിനാൽ ഞാൻ ഒന്നും വിഷയത്തെപ്പറ്റി ഉരിയാടുന്നില്ല !
  പിന്നെ പോസ്റ്റിലുടനീളം കയറി നിരങ്ങുന്ന അക്ഷരപ്പിശാചുക്കളെ കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ പെങ്ങളേ..!!
  ശ്രദ്ധിക്കുക...ആശംസകൾ !!

  ReplyDelete
 4. രാജീവന്‍ ആരായാലും ഒരു കൊണ്ഗ്രെസ്സുകാരന്റെ സ്വരം ഉണ്ടല്ലോ...

  മറുപടി കലക്കി...

  ReplyDelete
 5. Kalikayil vayichirunnu..chechee..ee vishayathekkurichu samsarikanulla aadhikaarikamaya arinvillathathu kiondanu comment idanjathu..

  ReplyDelete
 6. ippol kavithakal aanu..link ayakkaam ketto

  ReplyDelete
 7. http://indra-sena.blogspot.com/

  ReplyDelete