2019, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

കാശ്മീർ ചില സ്വതന്ത്ര ചിന്തകൾ

കാശ്മീർ
ചില സ്വതന്ത്ര ചിന്തകൾ
ഏതാണ്ട് 70 വർഷമായി ഭാരതവും പാക്കിസ്ഥാനുംതമ്മിൽ   അതി രൂക്ഷമായ  അതിർത്തി തർക്കം നിലവിൽ ഉണ്ട് .എന്ന് തന്നെയല്ല..ലോകത്തിലെ ഏറ്റവും ശക്തമായ അതിർത്തിക്കി തർക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത് താനും .

അതെല്ലാം അവിടെ നിൽക്കട്ടെ എന്തിനു കാശ്മീരിനെ  ഇങ്ങിനെ കേന്ദ്ര ഭരണ പ്രദേശമാക്കി,തങ്ങളുടെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ കൊണ്ട് വന്നു?
തീവരവാദം അവസാനിപ്പിക്കാമോ

മതപരമായി കാരണങ്ങൾ എന്താവും ?
കാശ്മീരിൽ പണ്ഡിറ്റുകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് വളരെ കാലമായി ബിജെപി കേഴുന്നു .അവരെ പുനരധിവസിപ്പിക്കാനാണോ ഈ കടും കൈ ചെയ്തത്
1,157,394 ആണ് കാശ്മീരിലെ മൊത്തം ജനസംഖ്യ .അതിൽ 1,083,766 പേരും മുസ്ലിമുകൾ ആണ് .ഏതാണ്ട് 94 %.ആ കണക്ക് അട്ടി മറിക്കാൻ ബിജെപിക്ക് ആകുമോ .ഇല്ല തന്നെ .
ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ഒരു ഹിന്ദു രാജാവായിരുന്നു കാശ്മീർ ഭരിച്ചിരുന്നത് .വിഭജനം നടന്നപ്പോൾ ,മുസ്ലിമുകളോടെ പാക് അധീന കാശ്മീരിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്.വളരെ അധികം മുസ്ലിമുകൾ ജമ്മുവിൽ നിന്നും പാകിസ്ഥാനിലോയ്ക്ക് പോവുകയും ചെയ്തിരുന്നു .വിഭജനത്തിനു മുൻപ് ഹിന്ദു മുസ്ലിം ഭരണാധികാരികൾ മാറിയും മറിഞ്ഞു ഈ രാജ്യം ഭരിച്ചിരുന്നു.എന്നതാണ് വാസ്തവം 
ഇനി ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ കൊണ്ടാണെങ്കിൽ ..ജമ്മു കാശ്മീർ  തന്ത്ര പ്രധാനമായ ഒരു ഭൂ പ്രദേശമായിരുന്നു.കാറ ക്കോറം മലനിരകളിൽ  നിന്ന് ഭാരതത്തിലേക്കുള്ള..ഒരു കവാടം ആയിരുന്നു ജമ്മു കാശ്മീർ .അഫഗാനിസ്ഥാൻ,ചൈന,പാകിസ്ഥാൻ ,മറ്റു ചില ഏഷ്യൻ രാജ്യങ്ങൾ ..ഇവർക്കൊക്കെ ഭാരതത്തിലേക്ക് കടന്നു ആക്രമിക്കാൻ ഒരേ ഒരു വഴിയുള്ളത് ,ഈ മലനിരകളിൽ ജമ്മു കാശ്മീരിൽക്കൂടിയാണ്.കരസേനയാണല്ലോ അന്നൊക്കെ യുദ്ധത്തിന് പ്രധാനമായി ഉണ്ടായിരുന്നത് .ഈ ശത്രു രാജ്യങ്ങളുടെ  പട്ടാളം ഭാരത്തിൽ പ്രവേശിച്ചാൽ നമുക്ക് ഉചിതമായി പ്രതിരോധിക്കാൻ ജമ്മു നമ്മുടെ അധീനതയില്  ഉണ്ടായേ മതിയാകുമായിരുന്നുള്ളൂ .റഷ്യയുടെ പതനത്തിനു ശേഷം അഫ്ഗാനിസ്ഥാൻ ,തീവ്രവാദികളുടെ മേച്ചിപ്പുറമായതും നമുക്കൊരു തല വേദന തന്നെ ആയിരുന്നു.
അത് കൊണ്ട് തന്നെ നമ്മൾ ജമ്മു കാശ്മീരിനെ പാകിസ്ഥാനോ മറ്റു ആർക്കുമോ വിട്ടു കൊടുക്കുകയില്ല.അന്നും ഇന്നും .എന്നാൽ ഇന്ന് കര സേനയാണ് യുദ്ധത്തിലെ പ്രധാന ആയുധം..മിസൈലുകളും ബോംബുകളും ഒക്കെയാണ്.വായുസേനയുടെ പ്രാധാന്യവും മറക്കരുത് .ഇതെല്ലാം ഇപ്പോഴും ഈത്തരത്തിലൊരു  പുതു മാറ്റത്തിന് ഹേതുവാകുന്നില്ല 
പിന്നെ രാഷ്ട്രീയമായ കാര്യങ്ങൾ എന്താവും ഒരു സുപ്രഭാതത്തിൽ ഈത്തരം ഒരു മാരകമായ തീരുമാനം എടുക്കാൻ ഈ സർക്കാരിനെ പ്രേരിപ്പിച്ചത് ?
"ഉണ്ടിരുന്ന അച്ചി ക്ക ഉദിമദം വന്നിട്ട് ,പുരക്കകത്തിരുന്ന  അമ്മിയെടുത്തു കിണറ്റിൽ ഇട്ടു "എന്ന് പറയുന്നത് പോലെ  ,കാശ്മീരിനെ തങ്ങളുടെ ചവുട്ടടിയിൽ കൊണ്ട് വന്നിട്ട് എന്ത് നേട്ടമാണുള്ളത് ?
കേന്ദ്ര ഭരണ പ്രദേശമായാലും തിരഞ്ഞെടുപ്പ് നേരിടേണ്ടതുണ്ട് .പിന്നെന്തിനീ പാഴ്വേല ..ആരെ എന്ത് കാണിക്കാനാണ് ഈത്തരം തുഗ്ലക്കിയൻ ഭരണ പരിഷ്‌ക്കാരങ്ങൾ കൊണ്ട് വരുന്നത് ?


ഇനി തീവ്രവാദത്തെ അടിച്ചമർത്താൻ ആണെങ്കിൽ ..
ആണെങ്കിൽ നമുക്ക് എന്തും ചെയ്യാനാകും എന്ന് നോക്കാം 
പാകിസ്ഥാൻ സൈനിക വ്യൂഹത്തിൽ അവരുടെ യൂണിഫോമിൽ ,ഏതാണ്ട് പകുതിയിലേറെപ്പേർ ,തീവ്രവാദികൾ ആണ്.അവർക്ക് അത്യാന്താധൂനിക  ആയുധങ്ങൾ ലഭിക്കുന്നത്,ഒരേ ആയുധപ്പുരകളിൽ നിന്നാണ്.അവർക്ക് വേതനം ലഭിക്കുന്നതും അതെ ഖജനാവിൽ നിന്നാണ് .എന്താണ് നമുക്ക് മുന്നിൽ ഒരു പോംവഴി എന്നാണു നിങ്ങൾ കരുതുന്നത് ?
ഇനി അതിർത്തിയിൽ , നുഴഞ്ഞു കയറ്റം..അതിനെ നിയന്ത്രിക്കാൻ ആണെങ്കിൽ..ഏറ്റവും മാരകമായി സീആർ പിഎഫ് ജവാന്മാരെ കൊന്ന  ആക്രമണം ഒരു ഇന്ത്യൻ പൗരൻ ആണ് ചെയ്തത് എന്ന് മറക്കരുത് 
തീവ്രവാദം..അതിപ്പോൾ മുസ്ലിം തീവ്രവാദം എന്ന ലേബലിൽ ആണല്ലോ അറിയപ്പെടുന്നത്.അവർ തങ്ങളുടെ കൂടെ ആളുകളെ കൂട്ടുന്നത് ,നല്ല തുക ആദ്യമേ നൽകിയാണ് ,മിക്കപ്പോഴും പത്തും പതിനഞ്ചും ലക്ഷം രൂപ നൽകിയാണ് അവർ തങ്ങളുടെ നിരയിലേക്ക് ആളുകളെ എടുക്കുന്നത് .സാമ്പത്തിക ഞെരുക്കമുള്ള ചെറുപ്പക്കാർ ഈ കെണിയിൽ വീണു പോവുകയാണ് പതിവ് .
പാകിസ്ഥാനിൽ നിന്ന് മാത്രമല്ല ഇന്ത്യയിലേക്ക് ഇവർ നുഴഞ്ഞു കയറുന്നതും.സിറിയയിലേക്ക് ഇവിടെ നിന്നും പോയ ചെറുപ്പക്കാരെ ഓർത്ത് നോക്കൂ.അവരുടെ കുടുമ്പം ഇതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് പറയുണ്ട്.എന്നാൽ അത് ശുദ്ധ നുണയാണ്.കുടുമ്പത്തെ രക്ഷിക്കാൻ ,വീട് വച്ചതിന്റെ കടം തീർക്കാനൊക്കെയാണ് ഇവർ ഐ സിസിൽ ചേരുന്നത്.
 മൊത്തം കണക്കെടുത്താൽ ,232 രാജ്യങ്ങളിൽ ആയി ഏതാണ്ട്  179 കോടി മുസ്ലിമുകൾ  ലോകത്തിൽ ഉണ്ട് .ലോക ജനസംഖ്യയുടെ ഏതാണ്ട് 24 %ജനങ്ങൾ മുസ്ലിമുകൾ ആണ് .
പാകിസ്ഥാൻ മാത്രമല്ല നമ്മുടെ ഭീഷണി എന്നാണു ഞാൻ പറഞ്ഞു വയ്ക്കുന്നത്..യൂറോപ്പിലും മറ്റു മുന്നോക്ക രാജ്യങ്ങളിലും  ഭീകര ആക്രമണം അഴിച്ചു വിടാൻ ഈ തീവ്രവാദികളെ സഹായിക്കുന്നതും ഈ കനത്ത ജന സംഖ്യയാണ്  .അത് കൊണ്ട് തന്നെ ഇരുട്ട് കൊണ്ട് ഓട്ട  അടക്കുന്നത് പോലെ വ്യർഥമാണ്..അതിർത്തി അടയ്ക്കാനുള്ള നമ്മുടെ ശ്രമം .തീവ്രവാദികൾ ഇനിയും മുളച്ചു പൊങ്ങിക്കൊണ്ടേ ഇരിക്കും.വലതു പക്ഷ തീവ്രവാദത്തിനു,അമേരിക്കക്കു ,ബ്രിട്ടന് ,ഓസ്‌ട്രേലിയക്ക് ,ഇസ്രായേലിന് , ..ഒന്നും തന്നെ ഇവരെ ചെറുക്കാനുള്ള ഒരു ബൃഹത്തായ മനുഷ്യ ശൃഖല  ഇല്ലഎന്നതാണ് വാസ്തവം  .ലോക ജനസംഖ്യയുടെ  24 % പേർ സൂക്ഷ്മമായി തങ്ങളുടെ ജാതിയിലുള്ളവരെ ,മതത്തിലുള്ളവരെ ,കൃത്യമായ ആസൂത്രണത്തോടെ ,സംഘടിപ്പിക്കുന്ന ,ഭീകരാക്രമണങ്ങളെ  ചെറുക്കാൻ ,ആർക്കാണ് കഴിയുക?
പല രാജ്യങ്ങളിൽ ആയി കിടക്കുന്ന അന്യ മതസ്ഥരായ മറ്റു,രാജ്യക്കാർക്ക് ,ചെറുക്കാനാവില്ല..നമ്മൾ ഭാരതത്തിനും അത് തന്നെ അവസ്ഥ  

കാശ്മീരിന് മറ്റ് സംസ്ഥാനങ്ങളെക്കാൾ എന്താണ് മേന്മ ?
പ്രത്യേകിച്ച് ഒന്നുമില്ല..

അതായത് ഞങ്ങൾ സാധാരണ ജനങ്ങൾക്ക് കാശ്മീർ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിൽ വിഷമം ഒന്നുമില്ല.
കാശ്മീരിലെ സാധാരണ ജനങ്ങൾക്കും ഇതൊരു വിഷയമല്ല
ആർഎസ്എസ് ആഗ്രഹിക്കുന്നത് പോലെ,പണ്ഡിറ്റുകൾ തിരികെ  കാശ്മീരിലേക്ക് തിരികെ വരാനും പോകുന്നില്ല .
അവരുടെ സ്വത്തുക്കളെല്ലാം തന്നെ മറ്റുള്ളവർ കയ്യേറി സ്വന്തമാക്കി എന്നതാണ് വാസ്തവം
1963 ഇൽ  ആണ് പോണ്ടിച്ചേരി ,ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി ഭാരതത്തിന്റെ കീഴിൽ ഒരു കേന്ദ്ര ഭരണ പ്രദേശമാകുന്നത് .
അത് പോലെയേ കാശ്മീർ വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കാണേണ്ടതുള്ളൂ.
ആർ എസ് എസ്  കാശ്മീർ വിഷയത്തിൽ തങ്ങളുടെ ദംഷ്ട്ര മറച്ചു വച്ചിട്ടുമില്ല
കോൺഗ്രസ് ഭരിക്കുമ്പോൾ..നമ്മുടെ ഒക്കെ ഒരു ഭയം  കാശ്മീരിനെ തൊട്ടാൽ അണു  ബോംബ് പൊട്ടുമെന്ന തരത്തിലായിരുന്നു .
സ്വാത ന്ത്ര്യത്തിനു ശേഷം,എന്താണ് കാശ്മീരിന്റെ ചരിത്രം...
..എന്ന് നമുക്കൊന്ന് നോക്കാം
1956 വരെ ജമ്മു കാശ്മീർ മുഖ്യമന്ത്രീയെ നമ്മൾ പ്രധാന മന്ത്രി എന്നാണു സംബോധന ചെയ്തിരുന്നത്. 17 നവമ്പർ 1956 നു ജമ്മു കാശ്മീരിന് സ്വന്തമായി  ഒരു ഭരണഘടന എഴുതി ഉണ്ടാക്കി .26 ജനുവരി 1957 നു അത് നിലവിൽ വന്നു.ഇന്ത്യൻ സംസ്ഥാനങ്ങളിൽ അങ്ങിനെ സ്വന്തമായി ഒരു ഭരണ ഘടന ഉള്ള ഏക സംസ്ഥാനം ജമ്മു കാശ്മീരാണ്
 ഈ കാശ്മീർ  ഭരണ ഘടനയിൽ ,ആർട്ടിക്കിൾ  48 ൽ   നാലാം ഭാഗത്ത് പാക് അധീന   കാശ്മീരിന് കുറിച്ച് പറയുന്നുണ്ട് .. മൊത്തം 88 സീറ്റുകൾ  ആണ് കാശ്മീർ നിയമ സഭയിൽ ഉള്ളത് .അതിൽ 24 എണ്ണം പാക് അധീനതയിൽ ഉള്ള   കാശ്മീരിന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ്.അവർ ജമ്മു കാശ്മീരുമായി കൂടിച്ചേരുമ്പോൾ കൊടുക്കാനായി ഒഴിച്ചിട്ടിരിക്കുകയാണ് ഈ സീറ്റുകളത്രയും .

ഇന്ത്യൻ ഭരണ ഘടനയിൽ ആർട്ടിക്കിൾ 5 പാർട്ട് 2
പ്രകാരം,പ്രതിരോധം ,ധനകാര്യം,വാർത്ത വിനിമയം ,വിദേശ കാര്യം,എന്നെ വകുപ്പുകൾ കേന്ദ്ര സർക്കാരിന്റെ അധീനതയിൽ ആണ് .,മറ്റു സംസ്ഥാനങ്ങളിലും അത് തന്നെ സ്ഥിതി
നമ്മുടെ ഭരണ ഘടന എഴുതി ഉണ്ടാക്കിയതിന് ശേഷം ,അനേകം പ്രാവശ്യം,നമ്മൾ ഭരണ ഘടന ഭേദഗതി ചെയ്തിട്ടുമുണ്ട് .അതിൽ ഈത്തരുണത്തിൽ ഏറ്റവും പ്രസക്തമായത്..

24ലാമത്തെ ഭരണ ഘടന ഭേദഗതിയാണ്.അതിൽ പറയുന്നത് പാർലമെന്റിനു ഭരണ ഘടന ഭേദഗതി ചെയ്യാൻ അനുവാദമുണ്ട് എന്നാണ് .രാഷ്ട്രപതി അനുമതി നല്കണം എന്നതാണ് ഒരു വ്യവസ്ഥ .മൗലീകാവകാശ  ത്തോടു  അവലംബിച്ചാണ് ഈ ഭേദഗതി.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത് .ആദ്യമൊക്കെ ഇന്റർനെറ്റും ലാൻഡ് ലൈനുകളും വരെ നിരോധിച്ചു..പിനീട് പത്ര പ്രവത്തകർക്കും മാധ്യമങ്ങൾക്കും വാർത്തകൾ പ്രസിദ്ധീകരിക്കാനുള്ള അനുമതിയും പ്രവർത്തന സ്വാതന്ത്ര്യവും അനുമതി നിഷേധിച്ചു .
ഏറ്റവും അത്ഭുതപ്പെടുത്തിയത് ഏതാണ്ട് ആറായിരം പൊതു പ്രവർത്തകരെ ,പ്രതിപക്ഷ നേതാക്കന്മാരെ എല്ലാം ..തടങ്കലിൽ  അടച്ചിട്ടിരിക്കുന്ന എന്നതാണ്.കാശ്മീരിലെ ജയിലുകൾക്ക് ഇത്രയും പേരെ പാർപ്പിക്കാൻ ഉള്ള സ്ഥല സൗകര്യം ഇല്ല എന്നത് കൊണ്ട് പട്ടാള വിമാനങ്ങളിൽ .കൊണ്ട് പോയി ഇവരെ മറ്റു സംസ്ഥാന ങ്ങളിലെ ജയിലിൽ  അടച്ചിരിക്കുകയാണ്.അത് തന്നെയാണ് ഇന്ദിര ഗാന്ധിയും അന്ന് ചെയ്തത് .അന്നേറ്റവും  കൂടുതൽ വേട്ട ആടപ്പെട്ടവരുടെ .ജയിലിൽ അടക്കപ്പെട്ടവരുടെ ,കൂട്ടത്തിൽ ആർഎസ് എസു,നേതാക്കളും ഉണ്ടായിരുന്നു. 
ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ  ഭാരതത്തിൽ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ഉടലെടുത്തു .ജയപ്രകാശ്  നാരായണന്റെ നേതൃത്വത്തിൽ 
ആ പാർട്ടിയുടെ പേര് ജനത പാർട്ടി എന്നായിരുന്നു .
ഇപ്പോൾ ഭാരതം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്ത്നു മുന്നിൽ ഭാരതീയ എന്ന് കൂടി ചേർത്തിട്ടുണ്ട് എന്നെ ഉള്ളൂ.
സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കാനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്   .