ഗന്ധം മനുഷ്യ മനസുകളിൽ ചെലുത്തുന്ന സ്വാധീനം അളവറ്റതാണ് .
എ സ് കെ പൊറ്റക്കാടിന്റെ ഒരു പുസ്തകത്തിൽ ടയർ കത്തുന്ന മണം കേട്ടാൽ കാമാതുരനാകുന്ന പുരുഷനെ കുറിച്ച് എഴുതിയിട്ടുണ്ട് .
മത്സ്യ ഗന്ധിയായ സത്യവതിയുടെ ഗന്ധം, മുനി മാറ്റി കൊടുത്തതും നമുക്കറിയാം.ഒരു പള്ളി സ്‌കൂളിൽ ആണ് പഠിച്ചിരുന്നത്.ശവം കൊണ്ട് വരുമ്പോൾ അവർ കുന്തിരിക്കം കത്തിക്കും . ഇപ്പോഴും കുന്തിരിക്കം കത്തിക്കുമ്പോൾ എനിക്ക് മരണത്തിന്റെ ഗന്ധമാണ് അതെന്നാണ് തോന്നാറ് .മുല്ലപ്പൂവിന് എനിക്ക് മൂത്ത സഹോദരന്റെ ഓർമ്മയാണ് .ഞങ്ങൾ അനിയത്തിമാർ വരുമ്പോൾ മുറ്റത്തെ ഈർക്കിൽ മുല്ല യിലേ മൊട്ടുകൾ മാലയാക്കി ഞങ്ങളുടെ മുടിയുടെ നീളമനുസരിച്ചു ,മുറിച്ചു കയ്യിൽ തരും .അതിൽ സ്നേഹവും സുഗന്ധവും കരുതലും ഉണ്ടായിരുന്നു .
പിന്നെ ഹര്ഷോന്മാദം നൽകിയ ഗന്ധം..പുതു പുസ്തകങ്ങളുടെ ആയിരുന്നു .പുസ്തകം കിട്ടിയാൽ മണത്തു നോക്കും .ലൈബ്രറിയിലെ പഴയ പുസ്തകങ്ങൾ അല്ല.സ്‌കൂൾ തുറക്കുമ്പോൾ കിട്ടുന്ന ടെക്സ്റ്റ് ബുക്കുകൾ..നോട്ട് ബുക്കുകൾ ..ഇവയ്ക്ക് രണ്ടും രണ്ടു ഗന്ധമാണ് .എങ്കിലും രണ്ടും ഇഷ്ട്ടമായിരുന്നു ..പോകെ പ്പോകെ..കടലാസുകളുടെ ഗന്ധം മാത്രമായി ജീവിതത്തിൽ ജീവിതത്തിൽ. നിങ്ങൾ ..ഓരോരുത്തരും എഴുതിയ ,ഞാൻ ഓർമ്മിക്കാത്ത മുലപ്പാലിന്റെ സൗമ്യ മായ ഗന്ധം ,അതൊരു വേദനയും വേർപാടും ഒക്കെ ആയിരുന്നു.56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഓഫീസിൽ പോകുമ്പോഴുള്ള നെഞ്ചിലെ വേദനയുടെ ഗന്ധം. എനിക്കറിയില്ല അത് നിങ്ങൾക്ക് വിശദീകരിച്ചു തരാൻ .
ബസിലെ ഉരുമ്മിയിരിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ശരീര ഗന്ധം അസാധ്യതമായ അസഹ്യതയാണുണ്ടാക്കിയിരുന്നത്
അത്തറിന്റെ ,കത്തുന്ന മുല്ലപ്പൂ ഗന്ധം മടുപ്പിച്ചിട്ടുണ്ട് .മസ്കിന്റെ പുരുഷ ഗന്ധത്തെ ഇപ്പോഴും സ്നേഹമാണ്
.അങ്ങിനെ അങ്ങിനെ..എത്രയെത്ര ഗന്ധങ്ങൾ ,സുഗന്ധങ്ങൾ ,ദുർഗന്ധങ്ങൾ ..നമുക്ക് ചുറ്റും
എന്നും എന്നെ അലട്ടിയിരുന്നത് ..ഏകാന്തതയുടെ ഗന്ധം എന്താണ് എന്നതാണ്.വ്യവച്ഛേദിക്കാൻ വയ്യാത്ത ആ ഗന്ധമാണ് എന്നിൽ നിന്നും പ്രസരിക്കുന്നത്