2018, ജൂലൈ 23, തിങ്കളാഴ്‌ച

മീശ

ഹരീഷിന്റെ  മീശ വായിച്ചില്ല .oഒരു ചങ്ങാതി അതിലെ ഒരു പേജ് അയച്ചു തന്നു .അത് വായിച്ചിട്ട് തീരെ ഇഷ്ടമായില്ല
സ്ത്രീകൾ അമ്ബലത്തിൽ ഒരുങ്ങി പോകുന്നത് ലൈംഗീക ചിന്തകളോടെ..അവിടെ വരുന്ന പുരുഷന്മാരെ ആകർഷിക്കാൻ ആണെന്നാണ് അതിൽ എഴുതിയിരിക്കുന്നത് .നോവൽ അപ്പാടെ എന്താണ് പറയുന്നത് എന്നറിയില്ല.എങ്കിലും ഈ വരികൾ സത്യമല്ല തന്നെ .നിർമ്മാല്യം തൊഴാൻ പോകുന്ന ത്രീകൾ ആരെ കാണിക്കാനാണു അത്ര രാവിലെ പോകുന്നത്  .
ഭക്തി എന്നൊരു വികാരം സ്ത്രീകൾക്കുണ്ട് എന്ന് ഈ മനുഷ്യൻ എന്താണ് മനസ്സിലാക്കാത്തത് .അമ്പലത്തിൽ  ത പോകുന്നവരെ ആക്ഷേപിച്ചു എന്നതാണ് ഹിന്ദുക്കളെ രോഷാകുലർ ആക്കിയത്.പള്ളിക്കാരെയും അങ്ങിനെ തന്നെ ആവും കരുതിയിട്ടുണ്ടാവുക എന്നുറപ്പാണ് .സ്വയം വായിൽ നോക്കാൻ പോയിട്ടുള്ളത് അമ്പലത്തിൽ ആയതു കൊണ്ട് അവിടെ വരുന്ന സ്ത്രീകളെല്ലാം സണ്ണി ലിയോൻമാർ ആണെന്ന് സ്വപ്നം  കണ്ടു എഴുതിയതാണ് ഈ വരികൾ എന്നും ഉറപ്പാണ്
 .പർദ്ദ  ഇടുന്നവരും ..അതി ശീത മേഖലകളിൽ വസിക്കുന്നവരും ഒഴികെ ലോകത്തിലെ മുഴുവൻ സ്ത്രീകളും ഭംഗിയായി   ഉടുത്തൊരുങ്ങുന്നത് ലൈംഗീക ഉദ്ദേശത്തോടെയാണ് എന്നാണു ഇദ്ദേഹം പറയാതെ പറയുന്നത് .ഞങ്ങൾ ജോലിക്കു പോകുന്ന സ്ത്രീകൾ ..തൂപ്പുകാരികൾ..കുടുമ്പ സ്ശ്രീ തൊഴിലാളികൾ..ജില്ലാ കളക്ടർമാർ ഡോക്റ്റർമാർ ..സർക്കാർ സ്വകാര്യ മേഖലകളിലെ ജോലിക്കാർ തുടങ്ങി എല്ലാവരും ന ന്നായി വസ്ത്രധാരണം ചെയ്യുന്നവരാണ് .
മാനിഷി  ചില്ലാറോ ,ഐശ്വര്യ റായിയോ ഒക്കെ ഉടുത്തൊരുങ്ങുന്നത് ..വലിയൊരു ഓഡിയന്സിന് വേണ്ടിയാണു
ഞങ്ങൾ മറ്റു സാധാരണ സ്ത്രീകൾ നന്നായി വസ്ത്ര ധാരണം ചെയ്തു പുറത്തു ഇറങ്ങുന്നത് ,സ്വയം ബഹുമാനിക്കുന്നത് കൊണ്ടാണ്.സമൂഹത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് . പുറത്തേക്കിറങ്ങുമ്പോൾ തങ്ങൾ ഭംഗിയായി ഇരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് .
സ്ത്രീകൾ അമ്പലത്തിൽ  പോകുന്നത് ഭക്തി കൊണ്ടാണ് .അതും മക്കളുടെയും ഭർത്താവിന്റെയും ശ്രേയസിനും ആരോഗ്യത്തിനും വേണ്ടിയാണ് അവർ പ്രാർത്ഥിക്കുക പതിവും .
ഇദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഭാര്യയും ഒന്നും അമ്പലത്തിൽ  പോകാറില്ലേ  ആവോ
യേശുദാസ് ജീൻസുകാരെ  ക്കുറിച്ചും..ഒരു താടിക്കാരൻ സ്റ്റെപ്പിറങ്ങുമ്പോൾ ഗര്ഭപാത്ര ഇളകും എന്ന് പറഞ്ഞതും നമ്മൾ കേട്ടു .ഇപ്പോഴിതാ നന്നായി ഒരുങ്ങി  ഇറങ്ങിയാൽ അതിലും കുറ്റം
എന്താ ഇപ്പ ചെയ്യുക


2018, ജൂലൈ 20, വെള്ളിയാഴ്‌ച

rahul gandhi

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാഷ തീർത്തും പുതുമയുള്ളതാണ് ..റാഫേൽ ആരോപണം ഉന്നയിച്ചിട്ട് മോദിയെ ചെന്ന് ആലിംഗനം ചെയ്തത് ആശ്ചര്യകരമാണ് .ഒരു പുതു ഭാഷയാണ് അത് .ദളിതരുടെ കുടിലിൽ ചെന്ന് പന്തി ഭോജനം നടത്തിയും ഒരിക്കൽ നമ്മെ ഞെട്ടിച്ചിരുന്നു ..സോണിയ ഗാന്ധി പ്രധാന മന്ത്രി ആയാൽ തല മുണ്ഡനം ചെയ്യും എന്ന് സുഷമ സ്വരാജ് ഭീഷണിപ്പെടുത്തിയപ്പോൾ ..എങ്കിൽ പ്രധാന മന്ത്രി പദം വേണ്ട എന്ന് വയ്ക്കാം എന്നവർ തീരുമാനിച്ചു .അതും ഒരു പുതു തീരുമാനം ആയിരുന്നു


നിർമ്മല സീതാരാമനാ പ്രതോരോധ മന്ത്രി ആയപ്പോൾ ആ തീരുമാനത്തെ സ്വാഗതം ചെയ്തു ഞാൻ ഒരു പോസ്റ്റ് കിട്ടിയിരുന്നു .ഒരു പ്രഗത്ഭനായ പത്രപ്രവർത്തകൻ ഇൻബോക്സിൽ പറഞ്ഞത് വേറെ ഒരു കാര്യമാണ് പ്രതീർഥാ വകുപ്പ് ഒത്തിരി അഴിമതിക്ക് സ്കോപ്പുള്ളതാണ്.അവിടെ മോദിക്ക് താൻ പറയുന്നത് കേൾക്കുന്ന ഒരാൾ വേണമായിരുന്നു.അത് കൊണ്ടാണ് നിർമ്മല സീതാരാമൻ അവിടെ പോസ്റ്റ് ചെയ്തത് എന്നായിരുന്നു .സത്യത്തിൽ ഞാനത് അന്ന് വിശ്വസിച്ചില്ല .എന്നാൽ റാഫേൽ ഇടപാട്..മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.അവർ ഭാരത രാഷ്ട്രീയത്തിലെ വെറും ഒരു റബർ സ്റ്റാമ്പ് മാത്രമാണോ .എങ്കിൽ കഷ്ട്ടം എന്ന് പറയാനേ കഴിയൂ

തിരഞ്ഞെടുക്കപ്പെട്ട അതി ബുദ്ധിമാന്മ്മാരേ ഉന്നത പദവികളിൽ നിയമിച്ച ഈ സർക്കാർ ചില പ്രതീക്ഷകൾ ഉണർത്തിയിരുന്നു
നിർമ്മൽ സീതാരാമന്റെ സ്ഥിതി ശോചനീയം എന്ന് തന്നെ പറയേണ്ടി വരും

ടെക്‌നോളജി ട്രാൻസ്ഫർ ഇല്ലാതെ എന്തിനാണ് ഈ ഡീൽ അവർ ക്ളോസ് ചെയ്തത്
മറ്റു രാജ്യങ്ങൾക്ക് നല്കിയതിനേക്കാൾ കൂടുതൽ വില ഭാരതം നൽകി എങ്കിൽ
അതിനു രാഷ്ട്രത്തോട് നിർമ്മല മറുപടി പറയേണ്ടി വരും ..
മോദിയും മറ്റു ബിജെപി കോൺഗ്രസ്  രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ വെറും വയറ്റുപ്പിഴപ്പ് രാഷ്ട്രീയക്കാർ ആണ് .എന്നാൽ നിർമ്മലയൊക്കെ നമുക്ക് ചില പ്രതീക്ഷ നൽകിയിരുന്നു
ഇതിപ്പോൾ ആ പത്ര പ്രവർത്തകൻ പറഞ്ഞത് സത്യമായി തോന്നുന്നു

2018, ജൂലൈ 19, വ്യാഴാഴ്‌ച

raamayan maasam


രാമായണ മാസം ആഘോഷിക്കാൻ സി പി എം കുറച്ചു വൈകി എന്നാണു എനിക്ക് തോന്നുന്നത് .രാമായണവും മഹാഭാരതവും ..ഇതിഹാസങ്ങൾ മാത്രമല്ല .അത് നമ്മുടെ പൈതൃകവും സംസ്ക്കാരവും കൂടിയാണ് .സഖാക്കൾ ആ പൈതൃകം അറിഞ്ഞിരിക്കേണ്ടതുണ്ട് ..ആ ആഘോഷങ്ങൾ സഖാക്കളുടെ കുടുംബങ്ങൾക്ക് നിഷേധിക്കുന്നതിൽ അർത്ഥമില്ല .ജാതിയും മതവും ആഴത്തിൽ വേരോടിയ നമ്മുടെ സാമൂഹ്യ മനസ്സിൽ രാമായണവും മഹാഭാരതവും കൃത്യമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് ..ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .
ഇവിടെ ആർ എസ് എസ് നെ പാർട്ടി അനുകരിക്കുകയല്ല..മറിച്ഛ് തങ്ങൾക്ക് മുൻകൈ ഇല്ലാത്ത ഒരു മേഖലയിൽ
കൃത്യമായ ഒരു രാഷ്ട്രീയ ലാക്കോടെ തങ്ങളുടെ വിരലൂന്നുകയാണ് .
ഇതൊരു നല്ല അടവ് നയമാണ് 
എത്ര വിജയിക്കും എന്നറിയില്ല 
ഉത്തര കാണ്ഡം ..രാമായണ മാസത്തിൽ വായിക്കുന്നില്ല എന്നതാണ് ആർ എസ് എസ് ന്റെ രാമായണ പാരായണത്തിൽ ഒരു വലിയ പോരായ്‌മ എന്നതാണ് സംസ്‌കൃത പണ്ഡിതരുടെ ഒരു വിമർശനം 
അതിനൊരു പരിഹാരം കൂടിയാവും പാർട്ടിയുടെ ഇടപെടൽ എന്ന് കരുതാം 
എന്തായാലും രാമായണമല്ലേ 
ഭാഷയിൽ എഴുതപെട്ട ഏറ്റവും മഹത്തായ ഒരു ഭക്ത കാവ്യം ആണത് 
അതി മനോഹര സാഹിത്യ സൃഷ്ടിയും 
ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന അത്ര തീവ്രമായ ജീവിത മുഹൂർത്തങ്ങൾ നിറഞ്ഞ രാമായണ കാവ്യം ആവർത്തിച്ചു വായിക്കപ്പെടട്ടെ 
ചർച്ച ചെയ്യപ്പെടട്ടെ 
അതിൽ ലജ്ജിക്കാൻ ഒന്നുമില്ല

2018, ജൂലൈ 5, വ്യാഴാഴ്‌ച

മഹാരാജാസ് നീ നിന്റെ നരച്ച തല ലജ്ജിച്ചു കുനിയ്ക്കൂ

മഹാരാജാസ്
നീ നിന്റെ നരച്ച തല ലജ്ജിച്ചു  കുനിയ്ക്കൂ
മുസ്ലിം തീവ്രവാദം വേരൂന്നാൻ വളരെ മോഹിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം
പ്രൊഫെസ്സറുടെ കൈവെട്ടാനും..മാറാട് കലാപം  ഉണ്ടാക്കാനും ഒക്കെ ആണ് അവർക്കിതുവരെ കഴിഞ്ഞിട്ടുള്ളൂ
മുസ്ലിം മത തീവ്ര വാദം മലബാറിനപ്പുറം വലിയ മുന്നേറ്റം ഉണ്ടാക്കാൻ പരാജയപെട്ടിട്ടേ ഉള്ളൂ ഇന്നേ വരെ
അവർക്ക് ഇതൊരു വലിയ നേട്ടമാണ് .സമ്മതിച്ചേ തീരൂ
മഹാരാജാസ് കുറച്ചു കാലമായി പലരുടെയും കണ്ണിലെ കരടാണ് .ഈ രാജകീയ കലാലയത്തെ നശിപ്പിക്കാൻ ഉള്ള ശ്രമവും പല കോണുകളിൽ നിന്നായി നടക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ ദൃശ്യമാണ്
ഒന്നോർത്തോളൂ
അടുത്തത് ലോ കോളേജാണ്
ഈ രണ്ടു കലാലയങ്ങളിലും  ആൺ കുട്ടികളുടെ ഹോസ്റ്റലിൽ അപരിചതർ രാത്രി വന്നു കൂടുന്നത് സത്യമാണ്.
അതിനെ ചോദ്യം ചെയ്തതാവും അഭിമന്യു വിന്റെ കൊലപാതകത്തിലേക്ക്  നയിച്ചത് എന്നും കരുതാൻ ന്യായമുണ്ട് .അല്ലെങ്കിൽ ഇത്രയും ക്രൂരമായ ഒരു കൊലപാതകം കുട്ടികളുടെ വാക്ക് തർക്കത്തിൽ നിന്നും ഉരുത്തിരിയാൻ  ന്യായമില്ല
അഭിമന്യു
കലാലയ മുറ്റത്തു വീണ ഒരു തീത്തുള്ളിയാണ്
അതിൽ നിന്നും ആയിരമായിരം തീപ്പന്തങ്ങൾ തന്നെ കൊളുത്തപ്പെടും
അവ ആളിക്കത്തും
അതിൽ മത തീവ്രവാദത്തിന്റെ ,ഫാസിസത്തിന്റെ ,വൈകൃത രൂപികൾ ആയ വൈക്കോൽ കൂനകൾ   കത്തിചാമ്പലാകുക തന്നെ ചെയ്യും

ഭീരുവിന്റെ മരണം പക്ഷിത്തൂവൽ പോലെ കനമില്ലാത്തത്
രക്ത സാക്ഷിയുടെ മരണമോ  തായ് പർവതത്തെക്കാൾ കനമുള്ളത്
(ചൈനീസ് പഴമൊഴി )
അഭിമന്യു
നീ അമരൻ


2018, ജൂലൈ 1, ഞായറാഴ്‌ച

അമ്മയാണത്രെ 'അമ്മ


ദിലീപ് വിഷയത്തിൽ അമ്മയുടെ നിലപാട് ചിന്തിച്ചു ഉറപ്പിച്ചതാണ് ..യാദൃശ്ചികമല്ല തന്നെ .അമ്മയിൽ അംഗമല്ലാത്തവർക്ക് സിനിമയിൽ അഭിനയിക്കാൻ ചില വിലക്കുകൾ ഉണ്ടല്ലോ.ഒത്തിരി പേർക്ക് മുന്നിൽ പണ്ടെടുത്തു വീശിയ വാൾ ആണല്ലോ ഈ വിലക്കും അംഗത്വം നിഷേധിക്കലും പുറത്താക്കലും എല്ലാം .അത് തിരിഞ്ഞു കുത്തുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ചില ചരട് വലികൾ നടത്തിയാണ് അകത്ത് കടന്നത്.അതിൽ തുടരാൻ തന്നെയാണ് ഉദ്ദേശം,അതാണ് സജീവമാകുന്നില്ല എന്ന് വച്ചത് .അംഗത്വം മതിയല്ലോ സിനിമയിൽ അഭിനയിക്കാൻ ..വിനയനും തിലകനും ഒക്കെ കുടിച്ച വെള്ളം ഇപ്പോൾ ദിലീപും കുടിക്കുകയാണ്

യുവ നടികളുടെ നിലപാട് മലയാള സിനിമയ്ക്ക് ഒരു പുതുമ തന്നെയാണ് അത്ഭുതകരമാം വണ്ണം ഉറച്ചതും നീതി നിഷ്ഠവുമാണ് ..ചെറുപ്പക്കാരായ ഒരു സംഘം ആണും പെണ്ണും ..തങ്ങളുടേതായ ഒരു സമാന്തര പാത വെട്ടി ത്തുറന്നിരിക്കുന്നു .അവർ അമ്മയുടെ പഴഞ്ചൻ നിലപാടുകളെ പരസ്യമായി എതിർക്കാൻ മുന്നിട്ടു വന്നിരിക്കുന്നു .പത്തു കൊല്ലമാണ് വിനയൻ പുറത്തിരുന്നത് .

പൃഥ്വിരാജിനെ ഒതുക്കാൻ ആവുന്നത്ര നോക്കി .വലിയ പ്രൊഡകഷൻ ഹൗസ്സുകൾ പൃഥ്വിരാജിനെ പൂർണ്ണമായും ഒഴിവാക്കി .ഭാവനയെ ചെയ്ത പോലെ .

പൃഥ്വിരാജ് സ്വന്തമായി നിർമ്മിക്കുന്ന ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ കൂടുതലും അഭിനയിക്കുന്നത്..വിതരണം ചെയ്യാൻ ആളെ കിട്ടാത്തത് കൊണ്ട് സ്വന്ത മായി വിതരണ കമ്പനി തുടങ്ങി ആ ചിത്രങ്ങൾ വിതരണം ചെയ്യുകയും ആണ് .അങ്ങിനെ എത്രപേർക്ക് കഴിയും .

മഞ്ജു വാര്യരെ ഒക്കെ ഒതുക്കാൻ മലയാള സിനിമയിലെ ഈ താര സംഘാടന ആവുന്നത്ര ശ്രമിച്ചതാണ് .രെമ്യ നമ്പീശനും മറ്റും അന്യ ഭാഷ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചാണ് കരീയർ മുന്നോട്ടു കൊണ്ട് പോകുന്നത്

അമ്മയുടെ ജീർണ്ണത ഇവിടെയാണ് .സൂപ്പർ സ്റ്റാറുകൾക്ക് സ്തുതി പാടിയും ഉപജാപക സംഘങ്ങൾക്കു വളരാൻ ഇടമൊരുക്കിയും 'അമ്മ ,സംഘടനയുടെ തനിമ നശിപ്പിച്ചു .വോട്ടിനിടാതെ ,തിരഞ്ഞെടുപ്പ് നടത്താതെ 'അമ്മ തന്റെ ജനാധിപത്യ സ്വഭാവം കളഞ്ഞു കുളിച്ചു