All the light we cannot see
by
Anthony Doerr
2015 ലെ പുലിറ്റ് സർ സമ്മാനം നേടിയ പുസ്തകം ആണ് "നമ്മൾ കാണാത്ത വെളിച്ചം "
അമേരിക്കൻ എഴുത്തുകാരൻ ആയ ആന്റണി ഡയർ ആണീ പുസ്തകം എഴുതിയിരിക്കുന്നത്
രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക ബോംബിട്ടു തകർത്ത സൈന്റ്റ് കാർലോ എന്ന ഫ്രഞ്ച് ദീപിന്റെ പശ്ചാത്തലത്തിൽ എഴുതപെട്ട റി യുദ്ധ നോവൽ ആണിത് ..
ഒരു ജർമ്മൻ..നാസി... സൈനികന്റെ ജീവിതാനുഭവങ്ങളും ..അന്ധയായ ഒരു ബാലികയുടെ കഥയും ..അത്യപൂർവ്വമായ ഒരു രത്നവും (സീ ഓഫ് ഫ്ളയിംസ് ..തീ പിടിച്ച കടൽ )..എല്ലാം കൂടി ചേർന്ന ഒരു പുതു വായനാനുഭവം നൽകിയ നോവൽ എന്നെ നമുക്കെ പുസ്തകത്തെ ലഘൂവായി വിശദീകരിക്കാൻ ആവൂ
ഏതു തരത്തിലുള്ള മെക്കാനിക്കൽ ഉപകരണങ്ങളും ലാഘവത്തോടെ കൈ കാര്യം ചെയ്യുന്ന
അനാഥാലത്തിൽ വളരുന്ന
ജർമനിയിൽ താമസിക്കുന്ന വാർണർ ഫെന്നിങ് എന്ന ഒരു പയ്യന്റെയും
ആറു വയസിൽ അന്ധയായ
ഒരു പാരിസിലെ ഒരു ചരിത്ര മ്യൂസിയത്തിലെ കൊല്ലന്റെ മകളുമായ മേരി എന്ന പെൺ കുട്ടിയുടെയും വിധി
കൂട്ടി ചേർത്തു വായിക്കപ്പെടുന്ന അത്ഭുത കഥയാണീ പുസ്തകം
നാസിസത്തിന്റെ മറ്റൊരു ഭീതി പെടുത്തുന്ന മുഖവും ഈ പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്
ദരിദ്രനായ നാസി അവൻ
ജൂതനെക്കാൾ ദുസ്സഹമായ അപമാനകരമായ ..ആട്ടി ഓടിക്കപ്പെടുന്ന
ജീവിതമാണ് ഹിറ്റ്ലറുടെ ജർമനിയിൽ നയിക്കുന്നത്
പതിനഞ്ചു വയസിൽ ..അനാഥാലയം ഒന്ന് കാണണം ,അവധിക്കു അവിടെ പോകാൻ അനുവദിക്കണം എന്ന് അധ്യാപകനോട് ആവശ്യപ്പെട്ടതിന്റെ പേരിൽ വാർണർ സ്‌കൂളിൽ നിന്നും തിരസ്കൃതനാവുകയാണ് .ഇവന്റെ അസാമാന്യ സിദ്ധി കണ്ടു ആ സമ്പന്നന്മാരുടെ സ്‌കൂളിൽ ഇവനെ ചേർത്തതായിരുന്നു ..റേഡിയോ ..നന്നാക്കുന്നതിലും വാർത്ത വിനിമയ ഉപകരണങ്ങൾ രൂപപ്പെടുത്തുന്നതിലും വാർണറെ അവർ നന്നായി ഉപയോഗിക്കുന്നുണ്ട് ..എങ്കിലും വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല പതിനഞ്ചു വയസു മാത്രം പ്രായമുള്ള പയ്യന്സിനെ ജന്മ ദിനം തെറ്റായാണ് ചേർത്ത് എന്ന് പറഞ്ഞു പതിനെട്ടു കാരനാക്കി യുദ്ധ മുന്നണിയിലേക്ക് അയക്കുകയാണ്
അവളുടെ അച്ഛനെ ഈ കല്ല് കൈക്കലാക്കാൻ വേണ്ടി അറസ്റ് ചെയ്യുന്നു
നഗരം തീർത്തും വിജനമായി .എല്ലാവരും പലായനം ചെയ്തു കഴിഞ്ഞു .താമസിക്കുന്ന വീട്ടിലെ ഒരു രഹസ്യ അറയിൽ ഇവൾ കുടുങ്ങി പോവുകയാണ്..കൂട്ടിനൊരു റേഡിയോവും.എല്ലാ റേഡിയോകളും അധികാരികൾ പിടിച്ചെടുത്തിരുന്നു.എന്നാൽ ഈ വീട്ടിലെ നിലവാരിയിൽ ഒരെണ്ണം ഉണ്ട്.
താൻ വായിച്ച നോവലില്ന്റെ കഥ മേരി ആ റേഡിയോവിലൂടെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ജർമ്മൻ സൈന്യത്തിൽ വാർണറുടെ ജോലി ഇങ്ങിനെ രഹസ്യമായി പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷനുകൾ പിടിച്ചെടുക്കലാണ്
രത്‌നം തേടി എത്തിയ ഒരു ജർമ്മൻ ജെമ്മോളജിസ്റ്റും ..മേരിയുടെ വീട്ടിലുണ്ട് ..അയാൾക്ക് കല്ല് ഈ വീട്ടിലുണ്ട് എന്നറിയാം ..എന്നാൽ എത്ര തപ്പിയിട്ടും കിട്ടുന്നില്ല മേരി രഹസ്യ അറയിൽ നിന്നും ഇറങ്ങുന്ന മുഹൂർത്തത്തിൽ അയാൾ പിടി കൂടുന്നു ..അവസാനം മേരി പറയുന്നത് ഇങ്ങനെയാണ്.
അയാൾ ഇവിടെ എത്തി ..എന്നെ കൊല്ലും ..
ഈ ടെലികാസ്റ് കേട്ട് കൊണ്ടിരുന്ന വാർണർ തന്റെ കടുത്ത പനി വക വൈക്കത്തെ മേരിയെ തേടി എത്തുകയാണ്
മേരിയും വാർണറും കള്ളനും ..പരസ്പരം കണ്ടു മുട്ടുന്നു.വാർണർ ...മേരിയെ കൊല്ലാൻ ഒരുങ്ങുന്ന ആഭരണ മോഹിയെ സമയത്തിനു എത്തി വധിക്കുന്നു .
നല്ല പനി മൂലം നന്നേ അവശനായിട്ടു പോലും മേരിയെ അവൻ രക്ഷിച്ചു നഗരത്തിനു പുറത്തെത്തിക്കുന്നു ..
എന്നാൽ അവനു യുദ്ധം അതി ജീവിക്കാൻ കഴിയുന്നില്ല
വാർണറുടെ പെങ്ങൾ
വലിയ ശരീരമുള്ള കൂട്ടുകാരൻ ..ഒക്കെയും ഇതിലെ കഥാപാത്രങ്ങൾ ആണ്
അന്ധതയുടെ ലോകം ഭീതിദമാണ് ..നമ്മൾ കണ്ണുകൾ ഉള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാൻ കഴിയാത്ത വണ്ണം ഇരുളടഞ്ഞതും ..അടിച്ചമർത്തുന്നതും ആണ് ..യുദ്ധ കാലത്ത് അത് നിസാഹയാമാം വണ്ണം അപകടകരവുമാണ്
തിരികെ വീട്ടിൽ എത്തിക്കാൻ പഠിപ്പിക്കുന്നത് മുതൽ..ഒരന്ധ എങ്ങിനെ തനിയെ ജീവിയ്ക്കണം എന്ന് പഠിക്കുന്ന പഠിപ്പിക്കുന്ന ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം
ആരോഗ്യവും സൗന്ദര്യവും ശക്തിയും ..ഇതിൽ മൂന്നിലും ജർമ്മൻ കാർ അന്നും ഇന്നും മുന്നിലാണ് ..സ്‌കൂളിൽ ശക്തി കുറഞ്ഞവരെ ആക്ഷേപിച്ചും ഉപദ്രവിച്ചും കൊല്ലാറാക്കിയും ഒഴിവാക്കുന്ന നാസി കുട്ടികളുടെ അഹങ്കാരം ..മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ അവർക്കു കിട്ടുന്ന സന്തോഷം ഒക്കെ ഈ പുസ്തക മാത്രം തരുന്ന ചില പുതു അനുഭവങ്ങൾ ആണ്
ഉയർന്ന മാടമ്പി കുടുമ്പത്തിൽ ജനിച്ചു ..അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് വഴങ്ങി ഈ സ്‌കൂളിൽ പഠിക്കാൻ വന്നു മൃത അവസ്ഥയിൽ എത്തിയ വാർണറുടെ മറ്റൊരു കൂട്ടുകാരനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസു കൂമ്പി പോകും ..ഉപദ്രവിച്ചു ഉപദ്രവിച്ചു കൂട്ടുകാർ അവനെ വെജിറ്റബിൾ സ്റ്റേജിൽ ആക്കി കളഞ്ഞു
മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരത ..ഏതു പ്രതികൂല സാഹചര്യത്തിലും കെടാത്ത മനുഷ്യ സ്നേഹം ..യുദ്ധത്തിൽ വെന്ത നഗരങ്ങളുടെ കരിഞ്ഞ മണം ..അത്യാർത്തി ..ക്രൂരത ..അങ്ങനെ മനുഷ്യ വികാരങ്ങളുടെ... ജീവിതാനുഭവങ്ങളുടെ ഒക്കെ ഒരു പുതു വ്യാഖ്യാനം എല്ലാം കൂടിയതാണീ പുസ്തകം

പാരിസിൽ ജർമ്മൻ ആക്രമണം ഉണ്ടാവും എന്ന് ഭയന്ന് അത്യപൂർവ്വമായ രത്നം മ്യൂസിയം അധികാരികൾ അതിന്റെ ഡ്യൂപ്പിക്കെറ്റുകൾ ഉണ്ടാക്കി നഗരത്തിനു പുറത്തു കടത്തുന്നു.അതിലൊരെണ്ണം മേരിയുടെ അച്ഛന്റെ കയ്യിലാണ് കൊടുത്ത് വിടുന്നത്
നഗരം ആക്രമിക്കപ്പെടും എന്ന് ഭയന്ന് മേരിയും അച്ഛനും നഗരം വിടുന്നു.എത്തിപ്പെടുന്നത് ഒരു തീര ദേശ പ്രദേശമായ സൈന്റ്റ് കാർലയിലാണ്അവളുടെ അച്ഛനെ ഈ കല്ല് കൈക്കലാക്കാൻ വേണ്ടി അറസ്റ് ചെയ്യുന്നു