ട്രംപ്..ഹിലാരി
മൂന്നാമത്തെയും അവസാനത്തേയും സംവാദം
ട്രംപ് കുറച്ചെങ്കിലും ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ നില എടുത്തത് ഈ സംവാദത്തിൽ ആണെന്ന് പറയാം..
എങ്കിലും തന്റെ പ്ലെ ബോയ് ശൈലി കൈവിടാൻ ട്രംപിന് ഇക്കുറിയും കഴിഞ്ഞില്ല
ഹിലാരിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ അവസരങ്ങൾ കണ്ടെത്തുകയും ചെയ്തു .
ഒബാമ കെയർ തുടരും എന്ന് ഹിലരി പറഞ്ഞപ്പോൾ..""nasty woman ""എന്ന് പറയാതിരിക്കാനും ട്രമ്പിനായില്ല
വലിയൊരു ബ്ളാക്ക് മാർക്കായി ആ വാക്ക് ട്രമ്പിനെതിരെ തിരിയും എന്നുറപ്പാണ്
ബേണി സാൻഡേർസ് ( ഡെമോക്രാറ്റ് സ്ഥാനാർഥി)നിങ്ങളെ തെറ്റായ നീതി ബോധം ഉള്ള സ്ത്രീ എന്ന് വിശേഷിപ്പിച്ചല്ലോ ..ഞാൻ അത് ശരി വയ്ക്കുന്നു
a woman with bad judgment
എന്ന് ട്രംപ് ആക്ഷേപിച്ചപ്പോൾ
ഉടനെ ഹിലാരിയുടെ മറുപടി വന്നു
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡണ്ട് എന്ന് ബേണി നിങ്ങളെ ക്കുറിച്ചു പറഞ്ഞിട്ടുണ്ടല്ലോ..ഞാനും അത് ശരി വയ്ക്കുന്നു
അങ്ങിനെ കുത്തും കോളും മുനയും..അമ്പും വില്ലും മലപ്പുറം കത്തിയും സ്റ്റെൻ ഗണ്ണും ..മഷീൻ ഗണ്ണും വരെ അവിടെ എടുത്തു പെരുമാറി രണ്ടു പേരും
ലോക രാജ്യങ്ങളുടെ അമേരിക്കൻ കാവൽ പണി താൻ പ്രെസിഡണ്ടായാൽ നിർത്തും എന്ന് ട്രംപ് പറഞ്ഞു
എന്നാൽ ലോക സമാധാനത്തിനായി ഇനിയും യത്നിക്കുമെന്നു ഹിലരി പ്രതിവചിച്ചു
അമേരിക്കൻ ഭരണ ഘടനയുടെ രണ്ടാമത്തെ ഭേദഗതി ..ആയുധങ്ങൾ കയ്യിൽ വയ്ക്കാൻ ഉള്ള പൗരന്റെ അധികാരം ശരി വയ്ക്കുന്നതാണ്
"A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed."
ട്രംപ് ഇതിൽ status quo (ഇപ്പോഴുള്ള അതെ രീതി ) തുടരണം എന്നും..ഹിലാരി ആയുധ നിയന്ത്രണം കുറെയൊക്കെ ആവശ്യമാണ് എന്നും പറഞ്ഞു
സിറിയൻ അഭയാർഥികൾ അപകടകാരികൾ ആയ മുസ്ലിമുകൾ ആയിരിക്കും..എന്ന ട്രംപിന്റെ ആരോപണത്തിന്..കുടുമ്പം നഷ്ട്ടപെട്ട ആ സ്ത്രീകളെയും കുഞ്ഞുങ്ങളുടെയും മുഖത്തു നോക്കൂ എന്നായിരുന്നു ഹിലാരിയുടെ മറുപാടി
മെക്സിക്കൻ നുഴഞ്ഞു കയറ്റക്കാർ ..അവിടെ മതിൽ കെട്ടണം എന്നായിരുന്നു ട്രംപിന്റെ ആദ്യ കാല പ്രഖ്യാപനങ്ങളിൽ ഒന്ന്
അങ്ങിനെ നുഴഞ്ഞു കയറുന്നവർ തിരിച്ചു വിടണം എന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ ഹിലാരി തിരിച്ചടിച്ചത് വളരെ രസകരമായാണ്
ട്രംപിന്റെ സ്ഥാപനങ്ങളിൽ ഈത്തരം ധാരാളം ആളുകൾ ജോലി ചെയുന്നുണ്ട്..നമ്മുടെ നാട്ടിലെ അന്യ ദേശ തൊഴിലാളികളെ പ്പോലെ
അവർക്കു ട്രംപ് മിനിമം വെജ്‌സ് കൊടുക്കുന്നില്ല
അവർ നാട്ടിൽ നിലവിലുള്ള ശമ്പളം ചോദിച്ചാൽ അവരെ ഡീപോർട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയാണ് ട്രംപ് പതിവ് (ട്രമ്പതു നിഷേധിച്ചുമില്ല )
അത്തരം അഭയാർഥികൾക്കു താമസിക്കാൻ ഉള്ള അനുമതി കൊടുത്താൽ അവരെ ട്രംപിനെ പ്പോലുള്ള വാൻ കിട കമ്പനികൾ ചൂഷണം ചെയ്യുന്നതിൽ നിന്നും രക്ഷിക്കാൻ കഴിയും എന്നാണു ഹിലരി അഭിപ്രായപ്പെട്ടത്
ട്രംപിന്റ് നാലാം ഭാര്യ പഴയ റഷ്യക്കാരിയാണ് ..അത് കൊണ്ട് തന്നെ ട്രംപിനെ പുട്ടിന്റെ ആളായി ഹിലാരി കാണുന്നു എന്ന് തോന്നുന്നു.റഷ്യ റിപ്പബ്ലിക്ക സ്ഥാനാർഥിയെ സപ്പോർട് ചെയ്യുന്നു എന്നാണ് ഹിലാരി ആക്ഷേപിച്ചത്
വലിയ കോർപറെഷൻസിനോട് നേർക്ക് നേർ നിൽക്കാൻ കെൽപ്പുള്ള ജഡ്ജിമാരെ സുപ്രീം കോർട്ടിൽ നിയമിക്കും എന്നായിരുന്നു ഹിലാരിയുടെ മറ്റൊരു വാഗ്ദാനം
ഒരു പക്ഷെ ഭാരതത്തിലേതു പോലെ കയ്യിൽ പണം ഉള്ളവന് കൂടുതൽ മെച്ചപ്പെട്ട നീതി അമേരിക്കയിലും ലഭിക്കുന്നണ്ടാകണം.അതവസാനിപ്പിക്കാൻ ഹിലാരിക്കാകുമോ
സത്യം പറഞ്ഞാൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റേ ആൾ കയറി അഭിപ്രായം പറയുക..മോഡറേറ്റർ ഇടപെടുക..അങ്ങിനെ പല സമയത്തും ആകെ ബഹളമയം ആയിരുന്നു ഈ സംവാദം..
നമ്മുടെ ചാനൽ ചർച്ച തോറ്റു പോകും ഇവരുടെ ബഹളത്തിന് മുന്നിൽ
സാധാരണ റിപ്പബ്ലിക്കൻസ് ആണ് വിദ്യഭ്യാസം വിവരവും ഉള്ളവർ..തിരഞ്ഞെടുപ്പിൽ വോട് ചെയ്യാൻ പോകുന്നവരും അവർ മാത്രമാവും..ഇക്കുറി ആഫ്രോ അമേരിക്കൻ വംശജർ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ വോട്ടുകൾ രെജിസ്റ്റർ ചെയ്യിക്കാൻ വലിയ പ്രചാരണം നടന്നു .
അത് ട്രംപിനെ ചൊടിപ്പിച്ചു എലെക്ഷൻ അട്ടിമറി നടക്കുന്നു എന്ന് ട്രംപ് ക്യാമ്പ് ആരോപിച്ചിരുന്നു
ഈ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും താങ്കൾ അത് അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഉവ്വ എന്ന് പറയാൻ ഉള്ള ആർജ്ജവം കാണിക്കാൻ ട്രമ്പിനായില്ല പകരം ഞാൻ ആലോചിച്ചു മറുപടി പറയാം
എന്ന് പറഞ്ഞു ട്രംപ് ഒഴിഞ്ഞു മാറി
ഈ മൂന്നാം സംവാദവും ഹിലാരി മേൽക്കൈ നേടിയത് വ്യക്തമായി കാണാമായിരുന്നു
വാൽ ക്കഷണം
ട്രംപിന്... സ്ത്രീ എന്ന നിലയിൽ ഹിലാരിയോടുള്ള വെറുപ്പും പുച്ഛവും അവജ്ഞയും മറച്ചു വെക്കാൻ ഇപ്പോഴും ആയില്ല
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ
കാഞ്ഞിരക്കുരു പാലിൽ ഇട്ടാൽ കൈപ്പു മാറുമോ എന്ന് വി കെ എൻ ഭാഷ്യം