2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഡോക്ടര്‍ തോമസ്‌ ഐസക്..വ്യത്യസ്തനായ ഒരു ജനകീയ നേതാവ്

ചില  വലിയ നേതാക്കന്മാര്‍  ഉദയം ചെയ്യുന്നത്  നമ്മള്‍ കണ്ടിട്ടുണ്ട് ..നെല്‍സന്‍ മണ്ടേല ..മഹാത്മാ  ഗാന്ധി ..മാര്‍ട്ടിന്‍  ലൂതര്‍  കിംഗ്‌ ..എബ്രഹാം ലിങ്കണ്‍..അങ്ങിനെ പലരും ..നമ്മള്‍ അവരെ വളരെ ബഹുമാനത്തോടെ  കാണുന്നത്  അവര്‍ നല്ല രാഷ്ട്രീയ പ്രാസംഗികര്‍  ആയതു കൊണ്ടല്ല ..നേര്‍മ്മയുള്ള  നേതാക്കന്മാര്‍ ആയതു കൊണ്ടുമല്ല
അസാധ്യമെന്നു  സാധാരണക്കാരന്  തോന്നാവുന്ന  പ്രതികൂല  സാഹചര്യങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ട് ..മനുഷ്യന് അതീതം  എന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍  ധൈര്യം  കാണിച്ചു എന്നത് കൊണ്ടാണ് .

അടിമ പ്പണി  നിര്‍ത്തലാക്കിയപ്പോള്‍  ലിങ്കന്‍  വലിയ ഒരു ധനിക ശക്ത വിഭാഗത്തെ ശത്രു ആക്കുകയാണ് ഉണ്ടായതു ..എങ്കിലും സുധീരം  അദ്ദേഹം  ആ വിളംബരം  പുറപ്പെടുവിച്ചു ..ശത്രുക്കള്‍ അദ്ദേഹത്തെ   വെടി വച്ച് കൊന്നാണ് പകരം വീട്ടിയത് ..ഇപ്പോഴും ഹിന്ദു മുസല്‍മാന്‍  സ്പര്‍ദ്ധയുംവൈരാഗ്യവം  ശക്തമായി ത്തന്നെ  ഭാരതത്തില്‍ നിലവിലുണ്ട് ..അപ്പോഴാണ്‌ വിഭജന  കാലത്ത്  ഗാന്ധി  അതിര്‍ത്തിയില്‍  പോയത് ..

അദ്ദേഹവും  സ്വ ജീവന്‍  തന്നെ ശത്രുക്കള്‍ക്ക്  നല്‍കി ...കറുമ്പന്‍  ആവുക  എന്നാല്‍  പുഴുവിനക്കാള്‍  അറപ്പ് ഉണ്ടാക്കുന്ന സ്ഥിതി  ആയിരുന്നു  ഒരു കാലത്ത് ..
അവശന്മാര്‍..ആര്‍ത്തന്മാര്‍..ആലംബ ഹീനമാര്‍ ..ദൃഷ്ട്ടിയില്‍  പെട്ടാലും  ദോഷമുള്ളോര്‍
ആയിരുന്നു  കറുത്തവര്‍  അമെരിക്കയില്‍ ..ആ കറുത്ത വര്‍ഗക്കാരുടെ  ഇടയില്‍ നിന്നും  ഉയര്‍ന്നു വന്ന ഒരു നേതാവായിരുന്നു  മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ..കറുത്തവന്റെ സംഘ ശക്തി കണ്ടു ഭയന്ന വെളുത്തവന്റെ  അഹങ്കാരം  അദ്ദേഹത്തെയും  വധിച്ചു  പകരം വീട്ടുകയാണ്  ഉണ്ടായതു

കേരളത്തില്‍  തോമസ്‌ ഐസക് ചെയ്യുന്ന ജനകീയ  മുന്നേറ്റങ്ങള്‍ അത്  പോലെ തന്നെ ശ്രദ്ധേയങ്ങള്‍  ആണ്
വൃദ്ധ ജനങ്ങളെ  എഴുതാനും വായിക്കാനും  പഠിപ്പിക്കാന്‍ ആയി  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹായത്തോടെ വലിയ ഒരു വയോജന  വിദ്യാഭ്യാസ  പദ്ധതിയാണ് സഖാവ്ആദ്യം നടപ്പിലാക്കിയത് ..സാക്ഷരതായജ്ഞത്തിൽ ഐസക്കിന്റെ റോൾ വളരെ പ്രധാനമായിരുന്നു 

.എം.പി. പരമേശ്വരൻ, സി.ജി. ശാന്തകുമാർ തുടങ്ങി ചിലരും 

ഇ.എം.എസിന്റെ പിന്തുണയും ആയിരുന്നു മറ്റൊരു ശക്തി . പരിഷത്തിന്റെ

പരിപാടി ആയിരുന്നതിനാൽ, സി.പി. നാരായണനും ഐസക്കും മുന്‍ 

നിരയില്‍ .സജീവമായിത്തന്നെ ഉണ്ടായിരുന്നു

പിന്നീട്  ജനകീയാസൂത്രണം ..അധികാര വികേന്ദ്രീകരണം ..ഡി.പി.ഇ.പ്പി..എന്നിങ്ങനെ  വിദ്യാഭ്യാസ , ഭരണ  രംഗങ്ങളില്‍   പല പുതുമ  നിറഞ്ഞ  ജനകീയ പരിഷ്ക്കാരങ്ങളും സഖാവിന്റെ മുന്‍ കയ്യില്‍  നടപ്പാക്കുക ഉണ്ടായി .
സി പി എം പോലുള്ള ഒരു ബഹുജന  പ്രസ്ഥാനവും  സഖാവ്  പിണറായി  വിജയനും ,  എന്നും  കണ്ണും  പൂട്ടി നല്‍കിയ സപ്പോര്‍ട്ട് കൊണ്ട് തന്നെ കൈ വച്ച മേഖലയില്‍  എല്ലാം സഖാവ് വിജയം  കണ്ടു എന്നതാണ് വാസ്തവം  .അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു ബഹുജന മുന്നേറ്റ പദ്ധതിയായിരുന്നു  ജൈവ കൃഷി .പദ്ധതി .ഗ്രാമങ്ങളില്‍  വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ പാര്‍ട്ടി  ഏറ്റെടുത്തു .അവിടെയെല്ലാം സ്ഥലം ചിതപ്പെടുത്തി, പച്ചക്കറി കൃഷി ചെയ്തു തുടങ്ങി .ഓണത്തിനു  വിളവെടുപ്പ് എന്നതായിരുന്നു  ലക്‌ഷ്യം . .പാര്‍ട്ടിയും അതിലെ ഗ്രാസ്സ റൂട്ട് സഖാക്കളും വരെ  ഈ ഒരു ലക്ഷ്യം  മാത്രം  മുന്നോട്ടു  വച്ച്  നന്നായി  അദ്ധ്വാനിച്ചു .  കേരളം എങ്ങും  ചിട്ടയായ  പ്രവര്‍ത്തനം  കഴിഞ്ഞ  ഒരു വര്‍ഷമായി  ഈക്കാര്യത്തില്‍  ശ്രദ്ധ  ഊന്നി  മുന്നോട്ടു നയിക്കുക ആയിരുന്നു .ലക്ഷക്കണക്കിന്‌  സഖാക്കളുടെ  വളരെ മാസങ്ങളിലെ  അദ്ധ്വാന ഫലം  ആയിരുന്നു  ഈ ഓണ  വിളവെടുപ്പ് ...വിപണനം  എന്നിവ ..കുടുമ്പ  ശ്രീകളുമായി ചേര്‍ന്ന്  ചെയ്ത  ഈ പദ്ധതി  വന്‍ വിജയം ആയിത്തീര്‍ന്നു .

കഞ്ഞിക്കുഴി എന്ന ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്തെ  ജനങളുടെ കുറെ ക്കൊല്ലങ്ങളായുള്ള ഒരു ഉദ്യമം  ആയിരുന്നു  ഈ ജൈവ പച്ചക്കറി  കൃഷിയും വിപണനവും .
നാഷണല്‍  ഹൈവേയില്‍ കഞ്ഞി ക്കുഴിയില്‍  എത്തുമ്പോള്‍  അവിടെ ഉള്ള ഒരു വിഷരഹിത പച്ചക്കറി  സ്റ്റാളില്‍  നിന്നും പച്ചക്കറി  വാങ്ങി പ്പോരുന്നത്  ഞങ്ങളുടെ ഒക്കെ ഒരു പതിവാണ്  ..
ആ ചെറു മുന്നേറ്റത്തെ  കേരളം മുഴുവന്‍ വേരുകള്‍ ഉള്ള ഒരു മഹത്തായ പ്രസ്ഥാനം ആക്കാന്‍  മാര്‍ക്സിറ്റ്  പാര്‍ട്ടിക്ക്  കഴിഞ്ഞു  എന്നത്  ഒരു ചെറിയ കാര്യമല്ല .കേരളത്തിലെ എല്ലാ പ്രധാന വീഥികളിലും കവലകളിലും  നല്ല പച്ചക്കറികള്‍  ലഭ്യമാക്കാന്‍  പാര്‍ട്ടിക്കായി .
അതി ബ്രഹുത്തായ ഈ പദ്ധതി വിജയ  പൂര്‍വ്വം  നടപ്പിലാക്കിയതിന്റെ  മുഖ്യ  സൂത്രധാരകന്‍  ഡോക്ടര്‍  തോമസ്‌  ഐസക്കായിരുന്നു ...

ആദ്യം വിത്തുകള്‍  നല്‍കി .അത് മുളപ്പിക്കാന്‍  സമയം ഇല്ലാത്തവരില്‍  നിന്നും ആ വിത്തുകള്‍  തിരികെ വാങ്ങി ..താല്‍പര്യം ഉള്ളവര്‍ക്ക്  നല്‍കി ..ഗ്രാമങ്ങളില്‍  നമുക്കതിന്റെ  ഒരു പള്‍സ് കിട്ടുന്നുണ്ടായിരുന്നു ..കുടുമ്പ ശ്രീകള്‍ പച്ചക്കറി ചെടികള്‍ക്ക്  തങ്ങളുടെ  ഹ്രസ്വ   ജീവിത കാലം  മുഴുവന്‍ വളര്‍ത്താവുന്ന തരം  ചാക്കുകളില്‍  ആക്കി വീടുകളില്‍  വിതരണം  ചെയ്തു .വിട്ടു വീഴ്ച ഇല്ലാത്ത ഒരു പ്രവര്‍തതനം ഈ ക്കര്യത്തില്‍ നടക്കുന്നുണ്ടായിരുന്നു ..കേന്ദ്ര സഖാക്കള്‍ വന്നു ഉത്ഘാടനം  ചെയ്യുകയോ ,ദേശീയ ലോക്കല്‍ മാധ്യമങ്ങള്‍ അറിയുകയോ  ശ്രദ്ധിക്കുകയോ ചെയ്യാത്ത  ഒരു നിശബ്ദ  വിപവം..ഒരു ഹരിത വിപ്ലവം നമ്മുടെ ഗ്രാമങ്ങളില്‍  നടക്കുക ആയിരുന്നു .

വലിയ ആള്‍ക്കൂട്ടങ്ങളെ  പ്രസംഗം കൊണ്ട്  കൈപ്പിടിയില്‍ ഒതുക്കുന്ന  മാന്ത്രിക  നേതാക്കള്‍ നമുക്കുണ്ട് ..എന്നാല്‍ ഐസക്കിന്റെ രീതി അതല്ല ..വലിയ ബഹുജന മുന്നേറ്റങ്ങള്‍  ആണ് അയത്ന ലളിതമായി അദ്ദേഹം ചെയ്തു തീര്‍ക്കുന്നത് .പൊങ്ങച്ചമോ അസഹിഷ്ണുതയോ  ഇല്ല താനും .കഴിഞ്ഞ അര നൂറ്റാണ്ടായി ഈ സഖാവ് പാര്‍ട്ടിക്കായി ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  ഒന്ന് മനസിലാവും ..അത് പാര്‍ട്ടിയുടെ  ദൈനന്ദിന പരിപാടികളില്‍  നിന്നും പൂര്‍ണ്ണമായും  വ്യത്യസ്ഥമാണ്.തീര്‍ത്തും ഗ്രാമങ്ങളിലെ  അരക്ഷിത ലക്ഷങ്ങളെ മുന്നില്‍  കണ്ടു  കൊണ്ടാണ് ..
പാര്‍ട്ടി ഒരുജഡ സ്ഥിതിയില്‍ ആണ് കുറച്ചു  കാലമായി .ഒരു പഞ്ചായത്ത്‌ റാലി ..ഒരു ജില്ല റാലി ..ഒരു സ്റേറ്റ് മാര്‍ച്ച്..പിന്നെ ഭരിക്കുന്നത്‌  ഇടതു പക്ഷം  അല്ലെങ്കില്‍  രണ്ടു മാസം  കൂടുമ്പോള്‍ ഒരു  കളക്ക്ട്രെറ്റ്  ധര്‍ണ,താലൂക് ഓഫിസ്  ഉപരോധം ..അറ്റ കൈക്ക് സെക്രെട്ടെറിയേറ്റ് ഉപരോധം ..പ്രകടനം  പൊതു സമ്മേളനം ..ബ്രാഞ്ച് , ജില്ല, സ്റേറ്റ് ,സമ്മേളനങ്ങള്‍ ,പാര്‍ട്ടി  തിരഞ്ഞെടുപ്പ് ..അങ്ങിനെ കെട്ടു കാഴ്ചകള്‍  ആയി പാര്‍ട്ടി പ്രവര്‍ത്തനം  ജഡിലവും ജീര്‍ണ്ണ വും സാധാരണക്കാരനെ  മറന്നും ആയിത്തീരുന്നത്  നമ്മള്‍ നിസ്സഹായര്‍  ആയി നോക്കി  കാണുക ആയിരുന്നു .പാര്‍ട്ടിക്കാര്‍ക്കും ,പാര്‍ട്ടി  അണികള്‍ക്കും  അപ്പുറം  വേറെ ആരിലെക്കും പാര്‍ട്ടിയുടെ  പ്രവര്‍ത്തനം  ഇറങ്ങി  ചെല്ലുന്നുണ്ടായിരുന്നില്ല .
ആ സാഹചര്യത്തില്‍ ആണ് ജനകീയ  കാര്‍ഷിക പദ്ധതിയെ  നമ്മള്‍  വില ഇരുത്തെണ്ടതും ..വിജയിപ്പിക്കേണ്ടതും.ഈ പദ്ധതിയുടെ  ഗുണ ഫലം  ലഭിക്കാത്ത  ഒരു ഗ്രാമീണനും ഇല്ല..ഒരു കുടുമ്പവും  ഇല്ല
ഇപ്പോഴാണ് കുറെക്കാലങ്ങള്‍ക്ക് ശേഷം  പാര്‍ട്ടി  ഇങ്ങനെ സാധാരണ ക്കാര്‍ ക്കായി ഒരു പദ്ധതി  കൊണ്ട് വരുന്നത്.
തങ്ങള്‍ ഭരിക്കുമ്പോള്‍ ജന പക്ഷം ആകാന്‍ കാണിക്കുന്ന ശ്രദ്ധയും  കരുതലും  പ്രതിപക്ഷമാകുമ്പോള്‍ പാര്‍ട്ടി  കളഞ്ഞു  കുളിക്കുക ആയിരുന്നു ..
നഗരത്തിലെ ഒരു പാര്‍ടി യോഗത്തില്‍  വന്ന ഒരു യുവ നേതാവ് പറഞ്ഞു  ..വൈറ്റിലയില്‍ ജൈവ പച്ചക്കറിയുടെ  വിപണന ഉദ്ഘാടനം  കഴിഞ്ഞു ഡോക്ടര്‍ തോമസ് ഐസക് ആയിരുന്നു ഉദ്ഘാടകന്‍..ഇവരൊക്കെ  ഉത്ഘാടനം  കഴിഞ്ഞു  സ്ഥലം വിട്ടു . ..പുള്ളി പോന്നിട്ടില്ല .സഖാവ്  വൈകീട്ട് വരെ  അവിടെ സ്റ്റാളില്‍  നിന്ന് പച്ചക്കറി  വില്‍പ്പന  നടത്തി ..ഒരു തിരക്കുമില്ല ..ജനങ്ങളുമായി സംസാരിച്ചു  അദ്ദേഹം  വൈകീട്ട് വരെ അവിടെ സമയം  ചിലവഴിച്ചു   ..ഒരു നേതാവിന്  ഒരു ദിവസം ഒരു മണിക്കൂര്‍ ഒഴിവുണ്ടെങ്കില്‍ ആ ഒരു മണിക്കൂര്‍ ഒരു സ്റ്റഡി  ക്ലാസിനു വിളിക്കുന്ന യുവ ജന  സംഘടനകള്‍  ഉള്ള ഈ സമയത്തും തന്റെ മനസിനു പ്രിയമായ  പദ്ധതിക്കായി  വേണ്ടത്ര  സമയവും സാവകാശവും ക്ഷേമയും  അവധാനതയും അദ്ദേഹം  കണ്ടെത്തി  എന്നതാണ് സത്യം  .
ഈ പദ്ധതി ഇത്ര വലിയ വിജയം  ആകാന്‍  കാര്യവും  ഈ അനിതര സാധാരണ ക്ഷമ   തന്നെ ആകാം.
നൂറു വര്ഷം കഴിഞ്ഞും  നമ്മള്‍ ഓര്‍ക്കുന്ന ഒരു  നേതാവ്  എകെജി കഴിഞ്ഞാല്‍  പിന്നെ ഡോക്ടര്‍  തോമസ്‌  ഐസക് ആയിരിക്കും  എന്ന് നമുക്ക്  നിസംശയം  പറയാം
ഒരു അസാധാരണ നേതാവിന്റെ  ഉദയം  ആകാം
     അഭിനന്ദനങ്ങള്‍ ..പാര്‍ട്ടിക്കും നേതാവിനും

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

നവ ഫെമിനിസം ..ചില മാറിയ ചിന്തകള്‍

നവ ഫെമിനിസം ..ചില മാറിയ  ചിന്തകള്‍ 

നവ  മാധ്യമങ്ങളില്‍  അറിയപ്പെടുന്ന   പല  സ്വതന്ത്ര  സ്ത്രീ  പ്രവര്‍ത്തകര്‍  ഉണ്ട് 
അതില്‍ ഒരാള്‍  ആണ്  പ്രീത..ഈയിടെ  പ്രീതയുടെ പേരില്‍  ചില വലിയ കോലാഹലങ്ങള്‍  ഫേസ്  ബുക്ക്‌  താളുകളില്‍  അരങ്ങേറുക  ഉണ്ടായി .
ആ ബഹളങ്ങളില്‍   ആവര്‍ത്തിച്ചു  ആവര്‍ത്തിച്ചു  ഉപയോഗിക്കപ്പെട്ട  ഒരു വാക്കാണ്‌ 
ഫെമിനിസ്റ്റ് 
ആരാണ്  ഫെമിനിസ്റ്റ് ..
ആരാവരുത്  ഫെമിനിസ്റ്റ് ..
ചര്‍ച്ചകള്‍  മുഴുവന്‍ ഈ രണ്ടു നിര്‍വചനങ്ങളെ ചുറ്റി പറ്റിയാണ് നടന്നത്  എന്ന് തന്നെ  പറയാം 
കൂടുതല്‍  കൂടുതല്‍  ആഴത്തിലേക്ക് ഇറങ്ങിനോക്കി യാല്‍ നമ്മള്‍ ചിന്തിക്കുന്നത്  ഇങ്ങനെ  ആണ് എന്നും കാണാം 
നീ ഫെമിനിസ്റ്റ്  ഒക്കെ ആയിക്കോളൂ
പക്ഷെ തെറി  പറഞ്ഞാല്‍  പിന്നെ നീ ഫെമിനിസ്റ്റ്ല്ല 
നീ വലതു പക്ഷ്ത്തെ  തെറി പറഞ്ഞോ
നീ ഫെമിനിസ്റ്റ്  തന്നെ
ആലപുഴ ജില്ലയിലെ എം എല്‍ എമാരെ  വിമര്‍ശിച്ചോ
എങ്കില്‍ നീ വേശ്യ ...കുലട ..
ഫേസ്  ബുക്കിലെ  സൊ കോള്‍ഡ് ബുദ്ധി ജീവികള്‍ പ്രീതയെ  തലങ്ങും വിലങ്ങും  എടുത്തിട്ടു അടിച്ചു  കളഞ്ഞു
ഹിന്ദുവിലും ഏഷ്യാനെറ്റിലും എല്ലാം  വലിയ ചര്‍ച്ചകളും  ആയി
പാര്‍ട്ടി  ഒരു കാര്യവും ഇല്ലാതെ  പ്രതിക്കൂട്ടിലും  ആയി
പ്രീതയെ കുറിച്ച് അസഭ്യമായ ഒരു പേജും പുറത്തിറങ്ങി
ഉടനെ പാര്‍ട്ടി  തിട്ടൂരം വന്നു
ഒരു മോശം ലിങ്ക് പ്രചരിക്കുന്നുണ്ട്
അത് നമ്മള്‍ സംഘടിതമായി റിപ്പോര്‍ട്ട് ചെയ്തു  എടുത്തു  കളയിക്കണം
ഞാനും ആ പേജില്‍ നോക്കി ..റിപ്പോര്‍ട്ട്‌ ചെയ്തു
ഫേസ് ബുക്ക്‌  ടീം നല്ല അന്തസുള്ളവര്‍ തന്നെ
നാലാം ദിവസം മറുപടി വന്നു
ഈ പോസ്റ്റില്‍ ഒരു കുഴപ്പവുമില്ല
അത് നില നിര്‍ത്തുന്നു  എന്ന്
അതിനു മുന്‍പ് പ്രീതയുടെ പ്രൊഫൈല്‍  ആരൊക്കെയോ ചേര്‍ന്ന്  ഇത് പോലെ തന്നെ  ബ്ലോക്ക്  ചെയിച്ചിരുന്നു
പുതിയ പ്രൊഫൈല്‍  ഉണ്ടാക്കുകയാണ്  പിന്നെ പ്രീത   ചെയ്തത്

ഇത്രയും  ഒക്കെ ആയപ്പോള്‍  ഈ വിഷയത്തില്‍  ഒരു വിചിന്തനം  വേണം  എന്ന് തോന്നി
പ്രീജിത് നെല്ലില്‍  എഴുതി അടിയാളരുടെ  ഭാഷ  ആണ്  തെറി
അതിനു നേരെ നെറ്റി  ചുളിക്കേണ്ട എന്ന്

സഖാവ്തോമസ്‌ ഐസക്‌  ,ഫേസ്  ബുക്ക്‌ പോലുള്ള പൊതു ഇടങ്ങളില്‍  തെറി  പറയരുത്  എന്നൊരു പത്രക്കുറിപ്പും ഇറക്കി

തെറി ക്കൊരു തന്തയുണ്ട് 
തെറിയച്ചന്‍
തെറിക്കൊരു അമ്മയുണ്ട്‌ 
തെറിയമ്മ
തെറിക്കു അപ്പൂപ്പന്‍ ഉണ്ടു 
തെറിയപ്പൂപ്പന്‍
തെറിക്കൊരു അമ്മൂമ്മയുണ്ട്‌
തെറിയമ്മൂമ്മ
എന്നാല്‍ തെറി പറയുന്നവന്
ഷാപ്പില്‍ പറയുന്നവനും
ഭാര്യയോട്‌ പറയുന്നവനും
കൂട്ടുകാരോട് പറയുന്നവനും
ഒരു തെറിത്തന്ത ഇല്ല
ഒരു തെറിത്തള്ളയുമില്ല അവനു
കാരണം
അവനൊരു മുട്ടന്‍ തന്തയില്ലാ ത്തെറിയാണ്






എന്നൊരു ഫേസ് ബുക്ക്‌  കവി തെറിയന്മാരെ തന്ത  ഇല്ലത്തവരെന്നും  വിളിച്ചു 
ഇത്രയും ആയ സ്ഥിതിക്ക്  എനിക്കറിയേണ്ടത് ആര്‍ക്കൊക്കെ  തെറി  വിളിക്കാം 
ആരെയൊക്കെ  തെറി  വിളിക്കാം 
എത്ര കഠിനമായി  തെറി  വിളിക്കാം  എന്നൊക്കെയാണ് 

സ്ത്രീ  എന്ന പരിഗണന പ്രീത ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല 
തെറി  ഇങ്ങോട്ട്  പറഞ്ഞാല്‍  അങ്ങോട്ടും  പറയും 
സ്ത്രീ  എന്ന സ്വതന്ത്ര വ്യക്ത്തി  ഒരു തെറി  കേട്ടാല്‍  അങ്ങ്  ചുളുങ്ങി ഒതുങ്ങി മൂക്കും  കുത്തി  താഴെ വീണു  കിടന്നു  പിടയുകയുമില്ല 


ഈയിടെ അമേരിക്കയില്‍  നടന്ന ഒരു വിവാദം ..ഇതുമായി നമ്മള്‍ ചേര്‍ത്തു  വായിക്കേണ്ടതുണ്ട് 
അമേരിക്കന്‍ റിപ്പബ്ലിക്കന്‍  പാര്‍ട്ടി നേതാവും  അവരുടെ പ്രസിഡന്റ്‌  സ്ഥാനാര്‍ഥിയും ആണ്  ഡോനാള്‍ട്‌ ട്രമ്പ്‌.

അടുത്തയിടെ  ഫോക്സ് ടി വി ചാനലിനു  നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു ടിവി  അവതാരകയെ  അസഭ്യമായ ഭാഷയില്‍ അധിക്ഷേ പിച്ചു  സംസാരിച്ചു .
സംഭവം  ഇങ്ങനെയായിരുന്നു 
മേഗേയ്ന്‍  കെല്ലി  ആണ് അവതാരക 


നിങ്ങള്‍ക്ക് ഇഷ്ട്ടമില്ലാത്ത  സ്ത്രീകളെ  നിങ്ങള്‍   തടിച്ച   പന്നികള്‍,പട്ടികള്‍ .മടിചികള്‍ വൃത്തികെട്ട മൃഗങ്ങള്‍ എന്നൊക്കെ വിശേഷിപ്പിച്ചതായി    കേട്ടിട്ടുണ്ട് ..നേരാണോ  ("You've called women you don't like 'fat pigs, dogs, slobs, and disgusting animals,'" she began.')

Trump, of course, interrupted. "Only Rosie O'Donnell," he said with a smile.
തീര്‍ച്ചയായും ..റോസീ  ഓ ഡോനോലിനെ മാത്രം 

Kelly wasn't having it. 
കെല്ലി  മതിയാക്കുന്നില്ല 
"For the record, it was well beyond Rosie O'Donnell," she replied. "You once told a contestant on Celebrity Apprentice it would be a pretty picture to see her on her knees. Does that sound to you like the temperament of a man we should elect as president
റോസി  മാത്രമല്ലല്ലോ .ഒരു ഷോ യില്‍ പങ്കെടുത്ത സ്ത്രീയോടെ അവരെ മുട്ട് കാലില്‍  നില്‍ക്കുന്നത് കാണാന്‍  ഇഷ്ട്ടമാണ് എന്ന് നിങ്ങള്‍ പറഞ്ഞു 
ആത്തരം ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ്‌  ആകാന്‍ യോഗ്യനാണോ 
അങ്ങിനെ  ഇന്റര്‍വ്യൂ  അങ്ങ് കൊഴുത്തു ..
 അമേരിക്കയിലെ പ്രശസ്തയായ ഒരു ടിവി  ആങ്കര്‍  ആണ് റോസീ  ഓ ഡോനോല്‍ ..നല്ല തടിയുള്ള  സമര്‍ഥയായ ഒരു സ്ത്രീ അവതാരക 

ഇത് വലിയ വിവാദമായി ..എന്നാല്‍ പറഞ്ഞത്  പിന്‍ വലിക്കാനോ ..മാപ്പ് ചോദിക്കാനോ ..ആ പ്രസ്താവന  മോശമായിപ്പോയി എന്ന് പറയാനോ  ഉള്ള മനസ്   ട്രമ്പ്‌ കാണിച്ചില്ല 
പിന്നീട്  സി എന്‍എനു മായി നടന്ന അഭിമുഖത്തില്‍  ട്രമ്പ്‌  കുറ്റം പറഞ്ഞത്  തന്നോട് ആ ചോദ്യം ചോദിച്ച  മേഗെന്‍ കെല്ലി യെയാണ്.കെല്ലി  തന്നോട് ചെയ്തത്  ശരിയായില്ല  എന്നാണു  ട്രമ്പ്‌  വാദിച്ചത് 
അങ്ങിനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു അത്രേ 
അവളുടെ കണ്ണില്‍  നിന്നും  പിന്നെ എവിടെ  നിന്നൊക്കെയോ ചോര  ഒലിക്കുന്നത്‌  പോലെ തോന്നി യത്രേ
അത് സ്ത്രീകള്‍ക്കെതിരെയുള്ള  വലിയൊരു  ആക്ഷേപം  ആണെന്ന് സംശയം ഇല്ല . അതിന്റെ പേരില്‍  അമേരിക്കയില്‍  വലിയ  വിവാദം  പൊട്ടി പ്പുറപ്പെട്ടിരിക്കുന്നു

റിപ്പബ്ലികന്‍സ് പൊതുവേ വലതു പക്ഷ  ചിന്താഗതിക്കാരും  പുരുഷ മേധാവിത്തം ശരി എന്ന്  വിശ്വസിക്കുന്നവരും   ആണ് ..സ്ത്രീകളെ  ക്കുറിച്ചുള്ള അവരുടെ പ്രതിലോമ  ചിന്തകള്‍  തന്നെ  ആണ് അവരെ അമേരിക്കന്‍ ഭരണത്തില്‍  നിന്നും തുടര്‍ച്ചായി  അകറ്റി നിര്‍ത്തപ്പെടാന്‍ ഉള്ള  ഒരു  പ്രധാന കാരണം .
അവര്‍   സ്ത്രീ വിരുദ്ധ  ചിന്താഗതിക്കാര്‍  ആണ്  എന്നൊരു ആരോപണം  പൊതുവേ ഉണ്ട് .
അത് മാറ്റാന്‍  ഉള്ള ഭഗീരഥ  യത്നത്തിനിടയില്‍ ആണ് ഈ വിവാദം  കത്തി പ്പടര്‍ന്നത് 
ട്രമ്പ്‌  അമേരിക്കന്‍  പ്രസിഡന്റ്‌  ആയാല്‍  തടിച്ച സ്ത്രീകളെ  പൊതു ഇടങ്ങളില്‍  വിലക്കുമായിരിക്കും.
വ്യക്തി സ്വാതന്ദ്ര്യത്തിന്റെ  ഈറ്റില്ലം  എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയില്‍  ഒരു സ്ത്രീയെ  അവരുടെ ഭാവി  പ്രസിഡന്റ്‌  സ്ഥാനാര്‍ഥി  തന്നെ  ആക്ഷേപിക്കുക ..അതില്‍ യാതൊരു ലജ്ജയും  ഇല്ലാതിരിക്കുക ..എന്നതാണ് സ്ഥിതി  എങ്കില്‍ .ഇങ്ങേ അറ്റത്തെ  കേരളത്തില്‍  .പ്രീതയുടെ  സ്ഥിതി  താരതമ്യേനെ മെച്ചമാണ്  എന്നെ പറയേണ്ടൂ 

പൊതു ഇടങ്ങളിലെ  സ്ത്രീകള്‍  ഇങ്ങനെ പരസ്യമായി  അധിക്ഷേ പിക്കപ്പെടുന്നത് പതിവായിരിക്കുന്നു  എന്നതാണ് ഈ രണ്ടു സംഭവങ്ങളും  കാണിക്കുന്നത് 
.എന്താണതിനു കാരണം 
ഫേസ് ബുക്കില്‍ തനിക്കു  ശരി എന്ന് തോന്നുന്ന  കാര്യങ്ങളെ കുറിച്ച് പോസ്റ്റ്‌ ഇടുന്ന ഒരു വനിതയാണ്‌ പ്രീത.അവരെ  വേശ്യ  എന്ന് വിളിക്കാന്‍  ഫേസ്  ബുക്കിലെ  ആരോ  തയ്യാറായിരിക്കുന്നു .അവരുടെ വീട്ടില്‍ കൊണ്ട് പോയി പണം കൊടുത്ത്  കാര്യം സാധിച്ചു  വന്നവരെ  പ്പോലെ  ആണ് പോസ്റ്റിലെ അധിക്ഷേ പം 
പ്രീത പാര്‍ട്ടി  നേതാവിനെ കുറിച്ച് എഴുതിയത്  അങ്ങ് മാറി  നില്‍ക്കട്ടെ 
തെറിക്കുത്തരം  മുറിപ്പത്തല്‍  എന്ന നിലയിലുള്ള പ്രീതയുടെ  മറുപടികള്‍  അങ്ങ് മാറി  നില്‍ക്കട്ടെ 
 ദിവസം  രണ്ടു  ലക്ഷം പേര്‍ കാണുന്ന  ഒരു ടി വി ഷോയുടെ  അവതാരകയെ ,തടിച്ച  പന്നി  എന്ന് വിളിക്കുക ..
അതാണ്‌ അമേരിക്കയില്‍  സംഭവിക്കുന്നത്‌  എങ്കില്‍ ..പ്രീതയുടെ  പിന്നെ എന്ത്  പറയാന്‍ 
സ്ത്രീയായാല്‍ തന്നെ  ജീവിതം  ബുദ്ധിമുട്ടാണ് ..പ്രീതയയാല്‍ അതിലും ബുദ്ധിമുട്ടാണ് 
റോസി ഓ ഡോനോള്‍ ആകുന്നതു  അതിലും  വിഷമം ആണ് 
ലോകം എങ്ങോട്ടാണ്  പോകുന്നത് 
മുട്ടില്‍ ഇഴയുന്ന സ്ത്രീകളെ  കാണാന്‍  കൊതിക്കുന്ന എം സി പ്പി മാരാണോ..ഈ ലോകം മുഴുവന്‍ 

ഈ  പോക്ക്  പോയാല്‍  അധികം താമസിയാതെ    ഭാരതീയ  നാരിമാര്‍  തലയില്‍ കുഷ്ട്ട  രോഗികള്‍  ആയ ഭര്‍ത്താക്കന്മാരെ  ചുമന്നു വേശ്യാലയത്തിലേക്ക്നടക്കേണ്ടി വരും .പൊതു  ഇടങ്ങളിലേക്ക്  സ്ത്രീകള്‍  കടന്നു  വരാതെ  ആകും ..അതാണോ നമ്മുടെ ബുദ്ധി ജീവികള്‍ക്ക്  വേണ്ടത് 






സ്ത്രീകള്‍ നേരിടുന്ന സത്വ പ്രതിസന്ധികള്‍


സ്ത്രീകള്‍  നേരിടുന്ന  സത്വ പ്രതിസന്ധികള്‍
അത് കാല ബന്ധിയും ..യുഗ ബന്ധിയും ..പിന്നെ സ്ഥല ... സമയ  ബന്ധിയും ആണ്
ലോകമെങ്ങും ആദിമ  യുഗങ്ങളില്‍   സ്ത്രീ ഇണ  ചേരാനും,പ്രസവിക്കാനും ,മക്കളെ  നോക്കാനും  തീ കെടാതെ  നോക്കാനും ..ഒക്കെയുള്ള ഒരുപകരണം മാത്രമായിരുന്നു എന്ന് നമുക്കറിയാം

ഉടന്തടി  ചാടേണ്ടുന്ന    പുരുഷന്റെ വെറും അടിമ  മാത്രമായിരുന്നു  മദ്ധ്യ യുഗത്തിലെ  സ്ത്രീ ..ഇടയ്ക്കു  ഒരു  ജാന്‍സി റാണിയും ..മറ്റും മറ്റും  ഭാരതത്തില്‍  ഉണ്ടായിരുന്നത് മറക്കുന്നില്ല
ഇപ്പോള്‍ സ്ത്രീ വളരെ ,വളരെ വില പിടിപ്പുള്ള  ഒരു ഉപകരണം  ആണ് ..ലോക സുന്ദരിമാരുടെ ഓരോ വിരലുകള്‍  പോലും വലിയ തുകക്ക്  ഇന്ഷ്യുര്‍ ചെയ്യപ്പെട്ടിരിക്കുന്നു ..അവളിന്നു കമ്പോളത്തിലെ  വില  പിടിയാത്ത  ഒരു ചരക്കാണ് ..അറബി ക്കല്യാണത്തില്‍ വില്‍ക്കപ്പെടുന്ന വധു ..അടച്ചു  പൂട്ടിയ മുറിയില്‍  ആവര്‍ത്തിച്ചു  ബലാത്സംഗ ചെയ്യപ്പെടുന്ന  ബാല വേശ്യ ആണ്
യൂറോപ്പിലും അമേരിക്കയിലും അവള്‍ പ്രതിസന്ധികളെ  നേരിടുന്നുണ്ട്
ജോലി ക്കമ്പോളത്തില്‍..അവള്‍  സ്ത്രീ  എന്ന നിലയില്‍  വലിയ വിവേചനം  നേരിടുന്നു ..നല്ല ജോലി ലഭിക്കാന്‍ സ്ത്രീ എന്നാ അവസ്ഥ അവള്‍ക്കു തടസമാകുന്നു ..ഇരട്ടി ജോലി എടുത്താലും സ്ത്രീ എന്ന നിലയില്‍ അവള്‍ അവിടെ അന്ഗീകരിക്കപ്പെടുന്നില്ല .തൊഴില്‍ ഇടങ്ങളില്‍  അവള്‍ അവിടെയും മാന ഭംഗപ്പെടുത്തപ്പെടുന്നു .അപമാനിക്കപ്പെടുന്നു .പലപ്പോഴും  അവളെ ശാരീരികമായി  ദുരുപയോഗം  ചെയ്യപെടുകയും  ചെയ്യുന്നു .ജോലി കയറ്റം കിട്ടാന്‍ മേലുദ്യോഗസ്ഥനെ  ജോലി മാത്രം ചെയ്തു  പ്രീണിപ്പിച്ചാല്‍ പോരാ എന്നതാണ്  ആധുനിക  യുഗത്തിലും  പുരോഗതി നേടിയ രാജ്യങ്ങളിലും  ഇപ്പോഴും സ്ഥിതി
മത സമൂഹങ്ങള്‍  ഭരിക്കുന്ന രാജ്യങ്ങളില്‍  സ്ത്രീ വെറും മാംസ കെട്ടു  മാത്രമാണ് ..അവള്‍  ധരിക്കുന്ന വസ്ത്രം പുരുഷ കേന്ദ്രീകൃതമായ  വ്യവസ്ഥിഹി തീരുമാനിക്കും ..അവളെ ആറു വിവാഹം കഴിക്കണം  എന്ന് അവര്‍ തീരുമാനിക്കും ..അവളെ പഠിക്കാന്‍ അയക്കില്ല ..വീട്ടിനുള്ളില്‍  അടച്ചു പൂട്ടപ്പെട്ട  മുലയും ഗര്‍ഭപാത്രവും  യോനിയും ഉള്ള ഒരു വളര്‍ത്തു മൃഗം മാത്രമാണവള്‍..കൂട്ട ബാലാല്‍ സംഗങ്ങള്‍ പോലെയുള്ള  കടുത്ത  ശിക്ഷകള്‍ അവളില്‍  അടിച്ചേപ്പിക്കപ്പെടുന്നു .എന്നാല്‍  ആത്തരം രാജ്യങ്ങളിലും  ധനികരുടെ മക്കള്‍  ബേനസിര്‍ ഭൂട്ടോമാരും ഹീന  റബ്ബാനി  ഖര്‍  മാരും ഉള്ളതും ഈത്തരം രാജ്യങ്ങളില്‍  ആണ് ..അവര്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ട് ..മാതാപിതാക്കള്‍  സമ്പന്നര്‍  ആണ് ..ഇതൊക്കെ  കൊണ്ട് അവര്‍ യാത്ര  ചെയ്യുമ്പോള്‍ കൂടെ അച്ഛനോ അമ്മാവനോ  ഭര്‍ത്താവോ വേണ്ട  താനും 
എന്നാല്‍ മാലാള മാരെ  വെടിവച്ചു കൊല്ലാന്‍  ആ സമുദായം അനുവദിക്കുകയും  ചെയ്യുന്നു 
അതായത്  എവിടെയും സമ്പന്നര്‍  ആയ സ്ത്രീകള്‍  കൂടുതല്‍ സ്വതന്ത്രര്‍  ആണ് ..തങ്ങളുടെ  നിര്‍ദ്ധനര്‍ ആയ  സഹോദരിമാരെ  അപേക്ഷിച്ച് .
ദളിത സ്ത്രീകള്‍  കൂടുതല്‍ ഉച്ച നീചത്വങ്ങള്‍  അനുഭവിക്കുന്നു .
ഭാരതത്തില്‍ അവര്‍  പൊതു കിണറ്റില്‍ നിന്ന് വെള്ളം എടുത്താല്‍ ..വെടിവച്ചു കൊല്ലപ്പെടുന്നു ..കൂട്ട  ബാലാല്‍ സംഗത്തിനു ശേഷം ..അന്യ ജാതിക്കാരെ  വിവാഹം ചെയ്‌താല്‍ ഉന്നത കുല ജാതകള്‍ ആയ പെണ്‍കുട്ടികളെ പ്പോലും .ഒളിച്ചു താമസിക്കുന്ന ഇടങ്ങളില്‍  നിന്നും  പിടിച്ചു കൊണ്ട് വന്നു വെടി  വച്ച് കൊല്ലുന്നു .അപ്പോഴും കൊല്ലുന്നതിനു  മുന്‍പ് അവളെ കുറേപ്പേര്‍  ബലാല്‍ സംഗം  ചെയ്യുന്നത്  പതിവാണ് . 
അതെ ..സ്ത്രീകള്‍ ലോകം മുഴുവന്‍ വിവേചനം  നേരിടുന്നു ...
ദരിദ്ര സ്ത്രീകള്‍   കൂടുതല്‍  വിവേചനം നേരിടുന്നു .അവരില്‍  ദളിതര്‍  അവര്‍ അയിത്തവും  ജാതിയ  അസമത്വങ്ങളും കൂടി ..നേരിടുന്നു .തൊഴില്‍ ഇടങ്ങളില്‍  അവര്‍ തുച്ചമായ  വേതനത്തിന്  ജോലി ചെയ്യേണ്ടി വരുന്നു 
ഇരുപത്തി  ഒന്നാം  നൂറ്റാണ്ടിലെ  ആധുനിക  സ്ത്രീ ..
അവള്‍ കൂടുതല്‍ ഇരുളടഞ്ഞ  ഒരു യുഗത്തില്‍  കഴിയേണ്ടി  വരുന്നു 
ഈ സഹോദരിമാര്‍ക്കായി ..ലോകത്ത്  ഒരു സര്‍ക്കാരിനും  ഒരു ആശ്വാസ നടപടിയും നല്‍കാനില്ല 
നമുക്ക് കൈകോര്‍ക്കാം ..ഈ അസമത്വങ്ങള്‍ക്കെതിരെ 




2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

തെരുവ് പട്ടികള്‍ വളര്‍ത്തു നായ്ക്കള്‍ ആണ്

വെറ്റിനറി  സര്‍ജന്‍ ആയ ഒരു  സുഹൃത്ത്  വിളിച്ചിട്ട്  എന്താണ്  തെരുവ്  നായ്ക്കളുടെ  കാര്യത്തില്‍  അഭിപ്രായം  എന്ന് ചോദിച്ചു ..ഒന്നും എഴുതി ക്കണ്ടില്ലല്ലോ  എന്നും  പറഞ്ഞു
പട്ടിയെ ചങ്ങലക്കിടുന്നത് തെറ്റാണ് എന്നു വിശ്വസിച്ചു ,,അത് പ്രവര്‍ത്തിയില്‍  കൊണ്ട് വന്നു വലിയ ജീവ സ്നേഹം കാണിച്ച  ഒരു കാലം  എനിക്കുണ്ടായിരുന്നു മോള്‍  സ്കൂള്‍  ബസില്‍  പോകുമ്പോള്‍ ടിപ്പു  കൂടെ പോകും .
തിരികെ  അവള്‍ വരുന്ന  സമയത്ത്  റോഡരികില്‍  പോയി  നില്‍ക്കും ..തിരികെ  മോളുടെ കൂടെ  വീട്ടില്‍  വരികയും ചെയ്യും ..ആക്കാലത്ത്‌  പട്ടികളെ  കൊന്നു  വാല്  കൊണ്ട്  പോയി  പഞ്ചായത്ത്  ഓഫിസില്‍  കൊടുത്താല്‍  22 രൂപ കിട്ടുമായിരുന്നു ..ടിപ്പുവിനെ  അങ്ങിനെ ഞങ്ങള്‍ക്ക്  നഷ്ട്ടപ്പെട്ടു ..
ഇപ്പോള്‍ തെരുവ്  നായ്ക്കള്‍  വലിയ ശല്യം  ആയി തീര്‍ന്നപ്പോള്‍ ..അവര്‍ സ്കൂളില്‍  പോകുന്ന കുട്ടികളെ  കടിച്ചു  പറിക്കുമ്പോള്‍ ..ഭയം  തോന്നുകയാണ്‌ ..
ഇവയെ റോഡില്‍ അലയാന്‍  വിട്ടു  കൂടാ .എന്നാല്‍ വഴിയില്‍  തല്ലി ക്കൊല്ലാനും  പാടില്ല ..
വഴിയില്‍  ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍  പിഴ  ഉണ്ട് ..മദ്യപിച്ചു  വണ്ടി ഓടിച്ചാല്‍  പിഴ ഉണ്ട്
.പിന്നെ എന്ത് കൊണ്ട് വളര്‍ത്തു നായയെ തെരുവില്‍ അലയാന്‍  വിടുന്നു ..വളര്‍ത്തു നായകള്‍ക്ക്  ലൈസന്സ്  നിര്‍ബന്ധമാക്കണം ..അവയ്ക്ക്  കോളറുകള്‍ പിടിപ്പിച്ചു  നമ്പര്‍  കൊടുക്കണം .
പുരക്കു നമ്പര്‍  ഇല്ലാത്ത ..തിരിച്ചറിയല്‍  കാര്‍ഡ് ഇല്ലാത്ത   ആധാര്‍ കാര്‍ഡ് ഇല്ലാത്ത ഒരു വ്യക്തിയും  കേരളത്തില്‍  ഇല്ല എന്നിരിക്കെ ..നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക്  ലൈസന്സ്  നിര്‍ബന്ധം  ആക്കണം
ഇല്ലെങ്കില്‍  പിഴ ഈടാക്കും ..എന്നൊരു നിയമം  കൊണ്ട് വരിക  തന്നെ വേണം ..അങ്ങിനെ  സര്‍ക്കാര്‍  നമ്പര്‍  ഇല്ലാത്ത  വളര്‍ത്തു മൃഗങ്ങളെ  ചികിത്സിക്കാന്‍  പാടില്ല  എന്ന് മൃഗാശുപത്രികള്‍ക്ക്  നിര്‍ദേശം  കൊടുക്കണം
കുടുമ്പ ശ്രീ വഴിയും .സന്നദ്ധ സംഘടനകളെ  ഉപയോഗിച്ചും  സര്‍ക്കാര്‍  വളര്‍ത്തു  മൃഗങ്ങളുടെ സെന്‍സസ് എടുക്കണം ..
അവയ്ക്ക് തിരിച്ചറിയല്‍  ചിപ്പ്  ഒന്നുകിൽ  ശരീരത്തില്‍  അല്ലെങ്കില്‍  കഴുത്തിലെ  കോളറില്‍  പിടിപ്പിച്ചു  കൊടുക്കണം .അലസമായ  പഞ്ചായത്ത്  മുനിസിപ്പല്‍  ഭരണത്തിന്റെ  ബാക്കി പത്രമാണ്‌  അലഞ്ഞു  തിരിയുന്ന  ഈ പട്ടികള്‍ ..
അവയ്ക്ക്  പുനരധിവാസം  വേണം ..അതിനായി  ഓരോ പഞ്ചായത്തിലും  ഒരു കൂട്  വേണം ..അതിനൊരു  കാവല്‍ക്കാരന്‍  വേണം ..പട്ടികളെ  പിടികൂടി  അതിനകത്ത് ഇട്ടു  അവയുടെ രോഗങ്ങള്‍ മാറ്റി ..ഏതെങ്കിലും പട്ടികളെ സ്നേഹിക്കുന്ന കുടുമ്പത്തിനു  കൈമാറണം ..
ഇത് കേട്ടു ചിരിക്കേണ്ട ..ആധുനിക  രാഷ്ട്രങ്ങളില്‍  ഇതെല്ലാം  ചിട്ടയോടെ  നടക്കുന്നു ..
നടക്കാന്‍  കൊണ്ട് പോകുമ്പോള്‍  പട്ടി വഴിയില്‍  കാഷ്ടിച്ചാല്‍  സായിപ്പ് അത്  കയ്യിലുള്ള പ്ലാസ്റിക്  ബാഗില്‍  കോരി എടുത്തു  ട്രാഷ് ചെയ്യും ..ഇല്ലെങ്കില്‍ 500 ഡോളര്‍  ആണ് പിഴ ..വളര്‍ത്തു നായക്ക്  ലൈസന്സ്  ആവിടങ്ങളില്‍  നിര്‍ബന്ധമാണ്‌ ..അവയെ ശരിക്കും നോക്കുന്നുണ്ടോ  എന്ന് ഉദ്യോഗസ്ഥര്‍  വന്നു പരിശോധനയും  നടത്തും ..ചുമ്മാ പൂട്ടിയിടാനോ..വഴിയില്‍ അലയാന്‍  വിടാനോ പാടില്ല ..എന്നും നടത്താന്‍  കൊണ്ട് പോവുകയും  വേണം .ഇല്ലെങ്കില്‍ മൃഗങ്ങള്‍ക്കായുള്ള പൌണ്ടുകളില്‍  കൊണ്ട് പോകും ..പിന്നെ അവയുടെ ഭക്ഷണ  ചെലവ്  ഒക്കെ ഇവര്‍ നോക്കണം ..പിഴ വേറെയും
മറ്റെല്ലാ  കാര്യങ്ങളിലും നമ്മള്‍ യൂറോപ്പിനെക്കാള്‍  മുന്നിലാണെങ്കില്‍ ..ഈ തെരുവ്  പട്ടികളുടെ  കാര്യത്തിലും  നമുക്ക്  ഈ ഉയര്‍ന്ന  കാര്യ ക്ഷേമത  പുലര്‍ത്തേണ്ടതുണ്ട്
തെരുവ് പട്ടികള്‍  വളര്‍ത്തു നായ്ക്കള്‍  ആണ്
മനുഷ്യന്റെ നൃശംസതയാണ് അവരെ തെരുവില്‍  എത്തിച്ചത്
അത് മറക്കരുത്