ചക്ക കവിതകൾ വായിച്ചപ്പോൾ വന്നാൽ ശില സ്ലഥ ചക്ക ചിന്തകൾ
അമ്മയൊക്കെ ഒരു ചക്ക കൊണ്ട് ഒരു ദിവസത്തെ എല്ലാ കാര്യവും നടത്തും
ചക്ക ചുള തേങ്ങാ ചേർത്തു് അരച്ചു പുഴുക്ക് ഉണ്ടാക്കും
അതിൽ ഒന്നോ രണ്ടോ ചക്ക കുരു ഇടും
ഇല്ലെങ്കിൽ ചുള കരയുമത്രെ
ചക്ക മടലും ചക്ക ക്കുരുവും ചെമ്പു താളും കപ്പങ്ങയു കൊണ്ട് അവിയൽ
ചക്ക ചുള കൊണ്ട് എരിശ്ശേരി ..അതി ഗംഭീരം ആണ്
എരിശേരിയിൽ കൊള്ളാവുന്ന ഒരേ ഒരിനം ചക്ക എരിശ്ശേരി ആണ്
ചക്ക മടലും ചുളയും ചക്ക കുരുവും പരിപ്പും കൊണ്ട് സാമ്പാർ
ചക്ക കുരുവും കായും കൊണ്ട് മെഴുക്കു വരട്ടി
ചക്കപഴം വേവിച്ചു ശർക്കര പാനിയിൽ വഴറ്റി
അരി പൊടിയും ജീരകവും ചേര്ത്തു കുഴച്ചു
ഊതൂണി ഇലയിൽ അല്ലെങ്കിൽ എടന ഇലയിൽ
പരത്തി ആവിയിൽ വേവിച്ചു എടുത്ത അട
സത്യത്തിൽ ആ അട അല്പ്പം നൂല് പാകുന്ന രീതിയിൽ തിന്നാൻ ആണ് കൂടുതൽ രുചി
പിന്നെ പഴുത്ത കൂഴ ചക്ക
പ്ലാവിൽ കയറി അവിടെ ഇരുന്നു തന്നെ പൊളിച്ചു തിന്നുന്ന ചേട്ടന്മാർ
താഴെ നിന്ന് ഞങ്ങൾ ബഹളം കൂട്ടുമ്പോൾ
മറുപടിയായി താഴേക്കു വന്നു വീഴുന്ന പഴം ചക്കയുടെ കൂഞ്ഞിലും കുരുവും
ഒച്ചയും ബഹളവും വഴക്കും പരിഭവവും മൂക്കുമ്പോൾ
അമ്മയുടെ ഇടപെടും
പകുതി പൊളിഞ്ഞ ചക്ക വെട്ടി കുട്ടയിൽ കെട്ടിതാഴേക്കു ഇറക്കുമ്പോൾ
താഴെ ഞങ്ങൾ പെണ്‍ കുട്ടികളുടെ ആർപ്പും ബഹളവും
കയ്യെത്തവുന്ന ദൂരത്തുള്ള ചക്കയൊക്കെ മൂര്ച്ചയുള്ള കത്തി കൊണ്ട്തുരന്നു വച്ചിരിക്കും.
.മൂത്തോ എന്നറിയാൻ
ആ തുറന്നു വച്ച സ്ഥലത്ത് കൂടി അണ്ണനും കിളികളും എല്ലാം കയറി പരിശോധന നടത്തും
ഒരു ദിവസം നേരം വെളുത്തു നോക്കുമ്പോൾ ഒരു ചക്ക പഴുത്തു
ഞങ്ങൾ അറിയുന്നതിനു മുൻപ് അണ്ണാൻ കുടുമ്പം അതറിഞ്ഞിരുന്നു
അവർ ചക്ക ഏതാണ്ട് പൂർണ്ണ മായും തിന്നു തീർത്ത് കഴിഞ്ഞു
ഒരസ്ഥി കൂടം കിടക്കുന്നുണ്ട് പ്ലാവിൽ
ഞങ്ങൾ പെണ് പിലെര്ക്ക് പല പദ്ധതികളും ഉണ്ടായിരുന്നു ആ ചക്ക പഴം കൊണ്ട്
സ്വന്തമായി ചക്ക വരട്ടി അട ഉണ്ടാക്കി എല്ലാവരെയും ഒന്ന് അൽഭുതപ്പെടുത്തണം എന്നാ ഞങ്ങളുടെ മോഹം അണ്ണാൻ ന്മാർ തീർത്ത് തന്നു
രാവിലെ മഞ്ഞത്ത് കരിയില അടിച്ചു കൂട്ടി തീ കായും ,വരിക്ക ചക്ക കുരു അതിൽ ഇട്ടു ചുട്ടു തിന്നുന്നതും ഞങ്ങൾക്ക് രസമാണ്
എന്നാൽ ഞാൻ ഒരു ചക്ക കുരു വിരോധി ആണ്
ഏ തു കറിയിൽ നിന്നും ഞാൻ ചക്ക കുരു കണ്ടു പിടിച്ചു എടുത്തു പുറത്തു കളയും
അങ്ങിനെ ഇവിടെ ചക്കയെ ക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ
ഒരു മഹാ ഭാരതം തന്നെ രചിച്ചു കള യും
ഒരു നല്ല പ്ലാവും അതിൽ നിറയെ ചക്കയും ഉണ്ടെങ്കിൽ
ഒരു കൃഷീ വല കുടുമ്പത്തിനു മൂന്നു മാസം കുശാൽ ആണ് .
പട്ടിണി ഇല്ല
അയലവക്കത്തു കൂടി പട്ടിണി ഇല്ല എന്നതാണ് വാസ്തവം
എന്നാൽ ഇന്നോ
ചക്ക വലിയ മിനക്കേടാണ് നമുക്ക്
വലിയ കത്തി വേണം
കയ്യിൽ മുള ഞ്ഞീൻ പിടിക്കും
പ്രീ പ്രോസസിംഗ് വലിയ ബുദ്ധിമുട്ട് തന്നെ
അത് കൊണ്ട് ഇപ്പോഴൊക്കെ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചക്ക പുഴുക്ക് വൈ ക്കും
ഒരു ചക്ക വരട്ടും പ്രതീകാൽമകമായി
പട്ടിണി കാലത്ത് വയറു നിറച്ച ചക്കെയെ മറന്നു കൂടല്ലോ
അത് കൊണ്ട് മാത്രം
എനിക്ക് തിരക്കല്ലെ