2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

സിന്‍ഡ്രെല

സിന്‍ഡ്രെല   

ഗ്രൈണ്ടറിൽ അരിയും ഉഴുന്നും കിടന്നു തിരിയുന്ന ഒച്ച..
വാഷിംഗ് മെഷീനില്‍ തുണികള്‍  ..
രണ്ടാം തവണയാണ്....
നാളെ ഫിസിക്സിന്റെ ടെസ്റ്റ്‌ പേപ്പര്‍ ഉണ്ട് ..
കട്ടിംഗ് ബോര്‍ഡിന്റെ വലതു വശത്ത്‌ പുസ്തകം വച്ച്  അവള്‍ വായിക്കാന്‍ ശ്രേമിച്ചു...
മനസ് നില്‍ക്കുന്നില്ല...
എന്നാണു താന്‍ ഒരു സിന്‍ഡ്രെല    ആകുന്നതു
അച്ഛനും അമ്മയ്ക്കും മൂത്ത മകള്‍ ആയിട്ടും ..
എന്നും ഒഴിവാക്കപെടുന്നു,,,
തനിച്ചാക്കപെടുന്നു..
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍..
‍..ഒരിക്കലും തനിക്കവിടെ ചെന്ന് കൂടാ...

ദിവ്യ എന്തിയെ 
എന്ന് ആരെങ്കിലും ചോദിച്ചാല്‍..
അവള്‍ക്കു നാളെ പരീക്ഷയുണ്ട് ..
ശല്യപെടുതെണ്ട എന്ന സ്ഥിരം പല്ലവി ..
അമ്മാമ്മയുടെ എണ്ണ കറുപ്പ് തൊലിയുടെ ശാപം...
എങ്ങിനെയോ തനിക്കു കിട്ടി ....

വെളുത്തു  അതീവ സുമുഖന്‍ ആയ അച്ഛന്‍ ..
അതിലും സുന്ദരിയും...
മിഴിയെഴുതാതെ തന്നെ തിളങ്ങുന്ന കണ്ണുകളും...
ചന്ദനം തോല്‍ക്കുന്ന തൊലി വെളുപ്പും ആയി...
അമ്മയും...

രണ്ടു പേരും എഫ് ആര്‍ സി എസ് എടുത്തത്‌ സായിപ്പിന്റെ നാട്ടില്‍....
എന്നിട്ടും വീട്ടില്‍ അപാര്‍ത്തീഡു    തന്നെ ......
കടുത്ത വര്‍ണ്ണ വിവേചനം....
അനിയന് പോലും തന്നെ കാണുമ്പോള്‍ മുഖത്ത് തെളിയുന്ന ഭാവം...
ഒളിച്ചു വച്ച ഒരു വെറുപ്പല്ലേ...
.എന്ന് തോന്നിയിട്ടുണ്ട്  
തന്നെ ഒഴിവാക്കാന്‍ എല്ലാവർക്കും നല്ല സാമർധ്യമാണ്....
സിനിമയോ ..ഒബെറോണ്‍ മാളില്‍ അത്താഴമോ..
എല്ലാ മാസവും ഉണ്ടാവും.... കൂടെ സിനിമയും ..

എല്ലാത്തിലും തന്നെ ഒഴിവാക്കാന്‍ അവര്‍ക്ക് നല്ല കഴിവാണ്....
താന്‍ കോളേജില്‍ നിന്നും വരുമ്പോഴേക്കും അവര്‍ എല്ലാവരും പോയിട്ടുണ്ടാവും...
അമ്മയുടെ എസ് എം എസ് ഉണ്ടാവു....
ദിവൂ..നീ എന്തെങ്കിലും ഉണ്ടാക്കി കഴിചോളൂട്ടോ...
ഞങ്ങള്‍ വരുമ്പോള്‍ പതിനൊന്നു മണി ആവും....
.
അവര്‍ വരുന്നത് വരെ കാത്തിരിക്കുക ഒന്നും വേണ്ട...
പിറ്റെന്നത്തേക്ക് ബ്രേക്ക്‌ ഫസ്ടിനു ഏര്‍പ്പാട് ചെയ്തു....
എല്ലാവരുടെയും തുണികള്‍ മെഷീനില്‍ കഴുകി...
അമ്മയ്ക്കും അച്ഛനും അവനും പാല് കാച്ചി ഓരോരുത്തരുടെയും മുറിയില്‍ വച്ച്.....
എന്തെങ്കിലും തോരനും അരിഞ്ഞു  വച്ചാല്‍ മതി ....
അത്രയേ തനിക്കു ജോലിയുള്ളൂ.....
രാവിലെ ദേവകി ചേച്ചി വരും....
രണ്ടു മണിക്കൂര്‍ കൊണ്ട് മുറ്റം... വീട് അടിച്ചു വാരി  തൂത്തു തുടച്ചു ബാത്ത് റൂം കഴുകി..
രാവിലത്തെ ഭക്ഷവും ഉണ്ടാക്കി....
സ്ഥലം വിടും....
ഉച്ചക്ക് ഊണ് ആരും വീട്ടില്‍  പതിവില്ല....


അച്ഛനും അമ്മയും ആശുപത്രിയിലെ  കാന്റീനില്‍ കഴിക്കും ....
തനിക്കും ശരത്തിനും ഉച്ചക്ക് ഊണ് തട്ടുകാരന്‍ കൊണ്ട് വരും ..
കാന്റീനില്‍ കാത്തിരിക്കുന്ന നല്ല വെജിറ്റെറിയന്‍  ഊണ് ....
എത്ര ഉണ്ടാലും മതി വരില്ല എന്ന് തോന്നും ...
 

വൈകീട്ട് നേരത്തെ വന്നാല്‍ കുടുങ്ങി പോകും....
ഒരു ഓംലെറ്റും  രണ്ടു പീസ് മൊരിച്ച ബ്രെഡും  ....
അത് കഴിച്ചു കളിയ്ക്കാന്‍ പോകും...
ക്ലബ്ബില്‍..കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടാവും ....
തൊലിയുടെ കറപ്പൊന്നും    അവര്‍ക്ക് വിഷയമല്ല ..
ഒരു മണിക്കൂര്‍ ഷട്ടില്‍ കളിച്ചു....
പൂളില്‍ ഒന്ന് നീന്തി കുളിച്ചു ....

എട്ടു മണി ആവും വീട്ടില്‍ വരാന്‍....
ശരത്തിന് പിന്നെ ബെര്‍ഗേര്‍ മതി....
.കെ എഫ് സി ചിക്കനും...
കളി കഴിഞ്ഞു വരുമ്പോള്‍....
അത് വാങ്ങി വയറു  നിറയെ  കഴിച്ചു അവന്‍ വായന തുടങ്ങിയിടുണ്ടാവും....

വീട്ടു ജോലികള്‍ എല്ലാം വേഗം വേഗം തീര്‍ത്ത്‌ ...
.അവളും വായനക്കായി കയറും...

ലിവിംഗ് റൂമിലെ ടി വി കാണാന്‍ തനിക്കു അനുവാദമെയില്ല  ..
മുകളില്‍ സിറ്റ് ഔട്ടില്‍ ഒരു ടി വി യുണ്ട്
രാവും പകലും അത് കണ്ടോളണം
താഴേക്ക്‌ താന്‍ ഇറങ്ങിയാല്‍ എത്ര ഒളിക്കാന്‍ ശ്രേമിചാലും അമ്മയുടെ മുഖം അങ്ങ്  ഇരുളും
അച്ഛന്‍ പിന്നെ തന്റെ മുഖത്തെ നോക്കില്ല ....

കറുത്ത ഒരു ജന്തു ....
എന്തിനാ സുമി നീയിവളെ പെറ്റത്.
നമുക്ക് അബോര്‍ട്ട്‌ ചെയ്തു കളഞ്ഞാല്‍ മതിയായിരുന്നു....
ഒരിക്കല്‍ വല്ലാതെ മദ്യപിച്ചു വന്ന അച്ഛനെ ...
താങ്ങാന്‍ അമ്മ താഴേക്കു വിളിച്ചതായിരുന്നു...
താങ്ങാന്‍ ചെന്ന തന്റെ കയ്യ് തട്ടിമാറ്റി അച്ഛന്‍ ചീറി.....

നീയെന്നെ തൊടരുത്.....

എത്ര മുന്നില്‍ ചെന്ന് പെടരുത് എന്ന് വിചാരിച്ചാലും ചെന്ന് പെട്ട് പോകും
നിവൃത്തിയുണ്ടെങ്കില്‍.....
അടുക്കള  യില്‍ ഇരുന്നു മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ....    ..
എങ്കിലും ഒരുമിച്ചു ഇരിക്കാതെ നിവൃത്തി ഇല്ലാത്ത അവസരങ്ങള്‍ വരുമല്ലോ ...
അമ്മയുടെ കുടുമ്പം വരുമ്പോള്‍....
അമ്മാവന്‍  വരുമ്പോള്‍....
ചിറ്റ വരുമ്പോള്‍....
കൊച്ചച്ചന്‍ അമേരിക്കയില്‍ നിന്നും വരുമ്പോള്‍...

അവരെല്ലാം തന്നെ സ്വന്തമായി തന്നെ കരുതുന്നു....
കൊച്ചച്ചന്‍ സ്നേഹത്തോടെ ചുറ്റി പിടിച്ചു ഉമ്മ വൈക്കുമ്പോൾ .
എത്ര ശ്രേമിചാലും കണ്ണ് നിറയും....
കണ്ണില്‍ കണ്ണ് നീരുണ്ട് എന്ന് അറിയുന്നത് അപ്പോള്‍ മാത്രമാണ്...

ചിറ്റ എപ്പോഴും പറയും....

സുമി അവളെ ഖ്വാറൻറ്റൈനിൽ   ആക്കിയെക്കുകയാണ്
അടുപ്പിക്കില്ല..
കറുപ്പ് നിറം സുമിക്ക് പകര്‍ന്നാലോ എന്നാണു പേടി

  ചിറ്റ യാണ്  തന്നെ തുല്യയായ  ഭൂമിയില്‍ കാണുന്ന ഏക വ്യക്തി എന്ന് തോന്നുന്നു...
വേറെ ആരും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് 

തന്റെ നിറത്തെക്കുറിച്ച്  മിണ്ടാന്‍ പോലും ധൈര്യപെടില്ല..

അമ്മക്ക് ദേഷ്യം വന്നാല്‍ മൂക്കിന്റെ തുമ്പു ചുവന്നു വരും
അത് നോക്കി ഇരിക്കാന്‍ ഒത്തിരി ഇഷ്ട്ടമാണ്

അമ്മ തനിക്കു മുല തന്നിട്ടുണ്ടാവുമോ
അമ്മയുടെ വെളുത്ത മുലയില്‍ കറുത്ത രണ്ടു കുഞ്ഞി ചുണ്ടുകള്‍
അമ്മ എങ്ങിനെ സമ്മതിചിരിക്കും..

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
എപ്പോഴും അറിയാതെ സ്വപ്‌നത്തിലേക്ക് വീഴുന്ന മനസ്
പെട്ടന്ന് മനസ് ഉണര്‍ന്നു 

വായിച്ച ബാല കഥയിലെ സിന്‍ഡ്രെലയേ പോലെ
ഒരു ദിവസം തനിക്കും വരുമോ

അറിയാതെ നിറഞ്ഞ കണ്ണുകള്‍ ..
ഒഴുകാന്‍ അനുവദിച്ചു

എന്തിനു വിഷമിക്കണം
കുഷ്ട്ടം  ഒന്നുമല്ലല്ലോ തനിക്കു
അമ്മമ്മ പറഞ്ഞത് ഓര്‍ത്തു...


നീ കറമ്പി എന്ന് കരുതുന്ന നിന്റെ അച്ഛനും അമ്മയ്ക്കും മനസിനാണ് കുഷ്ട്ടം ..

എന്നിട്ട് ബാലചന്ദ്രന്റെ ഒരു പുസ്തകം വായിക്കാന്‍ തരികയും ചെയ്തു



കുഷ്ട്ടം ഉള്ള കുട്ടിയുടെ കൂടെ മുറി പങ്കിടാന്‍ വിസമ്മതിച്ച...

ഒരു ഹോസ്റെലിലെ കുട്ടികളുടെ കഥ
അശ്വമേധം എന്നാ നാടകം പിന്നെ അവിടെ സ്റെജില്‍ അവതരിപ്പിച്ചപ്പോള്‍ 

എല്ലാവര്ക്കും മനസ് മാറുന്നതും...എല്ലാമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം 

 അത് വായിച്ചപ്പോള്‍ മനസിന്‌ ഒത്തിരി സമാധാനം തോന്നി ....

എങ്ങിനെയും ഇവിടന്നു രേക്ഷപെടണം 
എന്നാല്‍ വായിച്ചും പഠിച്ചും അതിനു കഴിയുമെന്നെ തോന്നുന്നില്ല
പിന്നെ എന്താണ് ഒരു വഴി ..


ഇത്ര കറുത്ത തന്നെ ആരെങ്കിലും കല്യാണം കഴിക്കുമോ


എസ് എസ് എല്‍ സി ക്ക് ആകെ കിട്ടിയത് എണ്‍പത് ശതമാനം ആണ്
അച്ഛനും അമ്മയും ആരെയും അതൊന്നും അറിയിച്ചുമില്ല..

പാര്‍ട്ടിയും ഉണ്ടായില്ല
മിക്കവര്‍ക്കും....

 ശരത്  അല്ലാതെ ഒരു മകള്‍ കൂടി നായര്‍ ദമ്പതികള്‍ക്ക് ഉണ്ട് എന്നറിയില്ല

എന്നാല്‍ രണ്ടായിരം രൂപ എടുത്തു തന്നു..
കൂട്ടുകാരുമായി അടിച്ചു പൊളിക്കാന്‍

പല പ്രാവശ്യം തന്ന പോക്കെറ്റ്‌ മണി യെല്ലാം കൂടി നല്ലൊരു തുക ആയിട്ടുണ്ട് ..
ഇനി പോയി ഒരു  നല്ല ഡ്രസ്സ്‌ വാങ്ങണം

ശ്രുതിയുടെ ബര്‍ത്ത് ഡേയ് ക്ക് ക്ഷേണിച്ചിട്ടുണ്ട്
വലിയ കണ്ണുകളും 
അതില്‍ അതിലും വലിയ പീലികളും ഉള്ള
ശ്രുതിയുടെ ചേട്ടന്‍ കാണും അവിടെ

എപ്പോള്‍ കണ്ടാലും ഒന്നും മിണ്ടാതെ തന്നെ തന്നെ ഉറ്റു നോക്കുന്നു...

എപ്പോഴും തന്നെ തന്നെ പിന്‍ തുടരുന്ന രണ്ടു തെളിഞ്ഞ കണ്ണുകള്‍...
ബംഗ്ലൂര്‍ ആണ് ജോലി..
മിണ്ടുകയെ ഇല്ല എന്ന് തോന്നുന്നു...
ഓര്‍ത്തപ്പോള്‍
പെട്ടന്ന് നെഞ്ചിടിപ്പ്  ഒന്ന് കൂടിയ പോലെ 

അമ്മ യോട് പറയേണ്ട  ഡ്രസ്സ്‌ ..
തന്നെ പോയി വാങ്ങാം എന്ന് നിശ്ചയിച്ചു

എവിടെ പോകണം ..
കോണ്‍വെന്റ്   റോഡിലെ കടയില്‍ കണ്ട 

തെളിഞ്ഞ തിളങ്ങുന്ന ഒരു വെളുത്ത ഉടുപ്പ് ഓര്‍മ്മ വന്നു
അതില്‍ നിറയെ പീച്ച് നിറമുള്ള കല്ലുകള്‍ ആണ്

ഒരു പീച്ച് ചെരുപ്പ് വേണം..
അതോ വെളുപ്പ്‌ വേണോ ..

മുടി എന്തായാലും സോഫെന്‍ ചെയ്യണം
തൊടുമ്പോള്‍ അങ്ങിനെ സില്‍ക്ക് പോലെ തോന്നണം
മുഖം ഫേഷ്യല്‍  ചെയ്യണം ..
ബ്ലീചിടണം
അപ്പോള്‍ കുറെ കൂടി വെളുക്കും ..
ഉറപ്പാണ്‌

അമ്മയുടെ കാശ്മീരി ആപ്പിളിന്റെ ചുവപ്പ് ഉണ്ടാവുകയില്ല
എങ്കിലും
കണ്ണാടിയിലെ മുഖത്തെ എന്തോ വെറുക്കാന്‍ കഴിയുന്നില്ല

ദിവൂ കുട്ടി ചുന്ദരി ..
അമ്മമ്മയുടെ വാക്കുകള്‍..

അറിയാതെ ചുണ്ടിൽ  ഒരു പുഞ്ചിരി വിടര്‍ന്നു
ചുന്ദരി ആകാമോ എന്ന് നോക്കട്ടെ 


പിറ്റേ ദിവസം ഉച്ചക്ക് ക്ലാസില്‍  നിന്നും ചാടി
മുടി നീട്ടി എടുക്കണം
അയ്യോ ..വിചാരിച്ച പോലെ എളുപ്പമല്ല സംഗതികള്‍..
അഞ്ചു മണിക്കൂര്‍ എടുത്തു

അത് കഴിഞ്ഞു മുടി അവര്‍ ഭംഗിയായി വെട്ടി ഇട്ടു തന്നു ..
അരയും കഴിഞ്ഞു അങ്ങിനെ കിടക്കുന്നു
അമ്മമ്മയുടെ നിറത്തോടൊപ്പം  കിട്ടിയ സമ്മാനം ആണ്

മുടിയും നിരയൊത്ത പല്ലുകളും

ബ്യൂടീഷ്യന്‍ ചേച്ചി അതിനിടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയിരുന്നു ..

വനിതാ എറണാകുളത് ഒരു സൌന്ദര്യ  മത്സരം നടത്തുന്നുണ്ട് 

ദിവ്യ ചേരുന്നോ
അവര്‍ ചോദിച്ചപ്പോള്‍  ഞെട്ടി പോയി
ഞാനോ?
ഈ നിറവും കൊണ്ടോ  ?
നിറത്തിനെന്താ    കുഴപ്പം ?
രണ്ടാമതൊന്നു ആലോചിക്കാതെ ചേരാം 
എന്ന് സമ്മതിച്ചു

അവരാണ് എല്ലാം പറഞ്ഞു തന്നത് ..


അമ്മ ഇതുവരെ മുടി നീട്ടിയത്  കണ്ടിട്ടില്ല..
മൂന്നു ദിവസം അനക്കാതെ അഴിച്ചിട്ടു നടകേണ്ടി വന്നു..
കളിക്കാനും പോയില്ല..
നീന്താനും പോയില്ല
മൂന്നാം ദിവസം അവര്‍ മുടി കഴുകി തന്നു..
ഫേഷ്യല്‍ ചെയ്തു


ഷോപ്പിങ്ങിനു പോയി
കടയില്‍ ചെന്നപ്പോള്‍ ആ വെളുത്ത
ഉടുപ്പ് ആരും വാങ്ങിയിട്ടില്ല

അതിട്ടു കണ്ണാടിയില്‍ നോക്കി..
മാലാഖയെ പോലെ ഒരു സുന്ദരി
ചിരി വന്നു പോയി
കറുത്ത മാലാഖയോ

പിന്നെ ചെരുപ്പ് കട തേടി യായി നടപ്പ് ..
മൊച്ചിയില്‍ ആണ് അതെ പീച്ച് കല്ലുകള്‍ വച്ച വെളുത്ത സ്ട്രാപ്പുള്ള ചെരുപ്പ് കിട്ടിയത്
പിന്നെ ചേരുന്ന മാല കമ്മല്‍ വള മോതിരം .

.എല്ലാം കഴിഞ്ഞപ്പോള്‍ വൈകി

പിന്നെ വീട്ടില്‍ വരാന്‍ തോന്നിയില്ല ..

ജ്യോതി ആന്റിയുടെ പാര്‍ലറിലേക്ക്  പോയി
ലാച്ചയും  ലെഹെങ്കയും  ടോപ്പും കുര്‍ത്തകളും  ജീന്‍സും
മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളൂ
ആദ്യമായാണ് ഗൌണ്‍ ഇടുന്നത് ..
ഷോപ്പില്‍ നല്ല തിരക്കുണ്ടായിട്ടും ആന്റി അത് ഇട്ടു നോക്കിച്ചു ..
പിന്നെ ആരെയൊക്കെയോ ഒക്കെ ഫോണ്‍ ചെയ്യിച്ചു വരുത്തി
അവരുടെ പോര്‍ച്ചി ലും  റ്റെറെസിലും

  തോട്ടത്തിലും വച്ച് വേണു ചേട്ടന്‍ തന്റെ ഒത്തിരി ഫോട്ടോകള്‍ എടുത്തു

ഒരു റോസാപ്പൂവ് പറിച്ചു..അതിന്റെ ഇതളില്‍ ചുണ്ട് പതുക്കെ ചേര്‍ക്കാന്‍ പറഞ്ഞു
മൃദുലമായ റോസാ ഇതളില്‍ അല്‍പ്പം നനവ്‌ ഉണ്ടായിരുന്നു..എന്ന് തോന്നുന്നു
ശരീരം ഒന്ന് വിറച്ചു ..കണ്ണ് ഒന്നും കൂമ്പി ..
പിന്നെ എല്ലാ ഫോട്ടോയുടെയും റഷസ്  ക്യാമറയില്‍ കാണിച്ചു തന്നു
ചിലതെല്ലാം അല്‍പ്പം മോശമല്ലേ എന്നും തോന്നി..
മാറ് കുറച്ചു വലുതാണോ എന്നൊരു സംശയം
ആളുകള്‍ അതിലേക്കു തന്നെ ശ്രേധിക്കും എന്ന മട്ടില്‍ കുറെ ചിത്രങ്ങള്‍
അത് വേണോ എന്നും മനസ് സംശയിച്ചു
എന്നാലും മനസ് മൊത്തത്തില്‍ നിറയുകയാണ് ഉണ്ടായതു

വേഗം വിട്ടു പോന്നു ..
ഇനി വന്നു മേല്‍ ക്കഴുകി ശ്രുതിയുടെ വീട്ടില്‍ പോകണം

അവളുടെ ചേട്ടന്‍ വന്നു കാണുമോ ..വരാതിരിക്കില്ല ..
മുടി മുകളില്‍ പിന്‍ ചെയ്തു വച്ച് വേഗം മേൽ ക്കഴുകി
ഭംഗിയായി മേക്ക് അപ്പും  ഇട്ടു ഗൌണും ഇട്ടു അങ്ങിനെ ആടി  ആടി  താഴേക്ക്‌ ചെന്നപ്പോള്‍..
ഞെട്ടി പോയി
അമ്മയും അച്ഛനും വേറെ ആരോ ഒക്കെയും
ഒരു മനോഹര സ്വപനത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന പോലെ
നീ എവിടെക്കാ ഈ നേരത്ത് ..
ശ്രുതിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി അല്ലെ അമ്മെ
അമ്മക്ക് സമാധാനം ആയി.മൂന്നു വീടിനു അപ്പുറം ആണ് ശ്രുതിയുടെ വീട്
മുഖത്തെ ചിരി മായാതെ തന്നെ എല്ലാവർക്കും പരിച്ചയപെടുത്തുകയും ചെയ്തു
മോളെ ഇത് കൊച്ചച്ചന്റെ അമേരിക്കയിലെ  കൂട്ടുകാര്‍ ആണ്  
ഫിലിപോസും അന്നമ്മയും..
അവര്‍ അവിടെ നാസയില്‍ ആണ്

നിനക്കായി രാജേഷ്‌ ഒരു പെട്ടി നിറയെ എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട് ..
കൊച്ചച്ചന്‍ എപ്പോഴും അങ്ങിനെയാണ്
നാട്ടില്‍ അമ്മക്ക് ഞാന്‍ ഒരു മകള്‍ മാത്രമേ ഉള്ളൂ എന്ന മട്ടില്‍..
ഒത്തിരി ഒത്തിരി സാധനങ്ങള്‍    ..
നഖം വെട്ടി മുതല്‍..
മുഖത്ത് പുരട്ടാന്‍ ഉള്ള ക്രീമുകളും ഷാമ്പൂകളും..
നീന്താന്‍ പോകുമ്പോള്‍  ഇടാന്‍ ഉള്ള ഡ്രെസ്സുകളും  
ഷട്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ഇടാന്‍ ഉള്ള 
ഡ്രെസ്സുകളും
അങ്ങിനെ എന്തൊക്കെയാ  കൊടുത്തു വിടുക

കൊച്ചച്ചന്റെ  രാജ കുമാരിയാണ് ദിവൂ എന്ന മട്ടില്‍ ആണ് 
കൊച്ചച്ചന്‍ പെരുമാറുന്നത്

എല്ലാ ജന്മ ദിനത്തിലും ഭംഗിയുള്ള ഒരു കേക്കും
ഒരു കുല റോസാ പൂക്കളും..
ഒരു മോഡേന്‍ വാച്ചും വീട്ടില്‍ കൊണ്ട് തരും കൊറിയര്‍കാരന്‍
അമ്മയും അച്ഛനും തന്നെ കൊണ്ട് പോയി എന്തെങ്കിലും എടുത്തു തന്നിട്ടുണ്ടോ ആവോ

ഇല്ലെന്നു തോന്നുന്നു
പിന്നെന്താ..
ചിറ്റ എല്ലാ കൊല്ലവും ജെര്‍മ്മനിയില്‍ നിന്നും വരുമ്പോള്‍ കൊണ്ട് പോയി ഒരു കുന്നു ഉടുപ്പുകള്‍ വാങ്ങി തരും
അടി വസ്ത്രങ്ങളും ..
മേല്‍ കുപ്പായങ്ങളും ..
ജീന്‍സുകളും ടോപ്പുകളും എല്ലാം..
ആയി ചിറ്റയുടെ മോഹം തീരുവോളം

അച്ഛനും അമ്മയും സ്നേഹിക്കാത്തതിനു ഇവര്‍ പ്രായശ്ചിത്തം ചെയ്യുന്നതാണോ എന്ന് പോലും തോന്നിയിട്ടുണ്ട്
ആ ഉടുപ്പുകള്‍ ഒന്നും കാണാന്‍ പോലും അമ്മക്ക് സമയം ഉണ്ടാവാറില്ല .

ശ്രുതിയുടെ വീടിലേക്ക്‌ നടക്കുമ്പോള്‍ ചില്ല് ചെരുപ്പ് ഇട്ടു കാലു വേദനിക്കുന്ന പോലെ തോന്നി
എവിടെ ഒക്കെയോ കുത്തി കൊള്ളുന്നോ
നടപ്പ് പതുക്കെ ആക്കി
ഹീലിത്തിരി  കൂടുതല്‍ ആണോ
മുഖത്ത് മേക്ക് അപ്പ് കൂടുതല്‍ ആണോ..
പുട്ടി ഇട്ട പോലെ ഉണ്ടാവുമോ
മുടി ഉലഞ്ഞോ ആവോ ..
അങ്ങിനെ ഭയന്ന് ഭയന്ന് ചെന്ന് കയറിയത് റിയയുടെ മുന്നിലേക്കാണ്
ഒരു കൂവല്‍ ആണ് അവളില്‍ നിന്നും വന്ന ആദ്യ പ്രതികരണം
ഇതാര് ദിവുവോ..
അമ്മച്ചിയെ കണ്ടിട്ടറിഞ്ഞില്ല കേട്ടോ


ചിരിയും ആര്‍പ്പു വിളികളും ..
ശരിക്കും നാണം കേട്ട് പോയി..

എങ്കിലും മുഖത്തു ചിരി അങ്ങിനെ പിടിച്ചു നിര്‍ത്തി ..

കാരണം ആരൊക്കെയോ ഫോട്ടോകള്‍ എടുക്കുന്നുണ്ട്..
ഫ്ലാഷു തലങ്ങും വിലങ്ങും വീശുന്നുണ്ട്

ഒന്നോടിച്ചു നോക്കി ചുറ്റിലും..
വലിയ ഇമകള്‍ ഉള്ള തിളങ്ങുന്ന കണ്ണുകള്‍ ..
എവിടെ എങ്കിലും ഉണ്ടോ എന്ന്
ഉവ്വ്
കയ്യില്‍ കാമേറയുമായി തന്നെ തന്നെ നോക്കി നില്‍ക്കുന്നു
ഒന്ന് പുഞ്ചിരിച്ചു ..
അപ്പോള്‍ തന്നെ റിയ അങ്ങോട്ട്‌ വന്നു
ശ്രാവണ്‍  എന്റെ രണ്ടു സ്നാപ്സ്  എടുക്കൂ പ്ലീസ്
വെളുത്തു ചുവന്നു തുടുത്തു അപ്പോള്‍ വിരിഞ്ഞ ചെമ്പനിനീര്‍  പോലെ റിയ
അങ്ങോട്ട്‌ തിരിയുന്ന രണ്ടു വലിയ കണ്ണുകള്‍ ..


മുഖം തിരിച്ചു ബാക്കി എല്ലാവരിലേക്കും ശ്രെധ തിരിച്ചു
ശ്രുതിയുടെ ലാച്ച ഗംഭീരം തന്നെ ..
നല്ല തുക ആയിട്ടുണ്ടാവും..
ചേരുന്ന കമ്മലുകളും മാലയും.

മാല സ്വര്‍ണ്ണം ആവുമോ..
ഇല്ല ഇല്ല..
ഒരു പതിനഞ്ചു ലക്ഷം എങ്കിലും ആകും ആത്തരം  ഒന്ന് എടുക്കാന്‍
ചിറ്റ അന്ന് എടുത്തത്‌ കണ്ടതെല്ലേ
പിന്നെ എല്ലാവരും   കുശലം പറഞ്ഞും..
കുറച്ചു വൈന്‍ കുടിച്ചും .

അവരുടെയും ഇവരുടെയും ഒക്കെ കാര്യം പറഞ്ഞും ..

ഐശര്യ റായിയുടെ കൊച്ചിന് പൂച്ച കണ്ണാ യിരിക്കുമോ 
അവളുടെ വയര്‍ കുറഞ്ഞു കാണുമോ
ഫ്രഞ്ച് സാഹിത്യത്തിലെ ആ സുഷമക്ക് വയര്‍ ചാടുന്നുണ്ട്
ഇനി ഗര്‍ഭമോ മറ്റോ ആണോ 

സിസ്റ്റര്‍ ഡിഗ്ന കാലു   തെറ്റി വീണപ്പോള്‍  തുട വെളിയില്‍ കണ്ടതും
എല്ലാം പറഞ്ഞു..
ചിരിച്ചും കളിയാക്കിയും
ഒരു ഡയറ്റിങ്ങും    നോക്കാതെ കണ്ടതൊക്കെ വാരി വലിച്ചു തിന്നും

പതിനൊന്നു മണിയായി എല്ലാം തീര്‍ന്നപ്പോള്‍

ശരത്തുമായി എന്തൊക്കെയോ പറഞ്ഞു 
പതുക്കെ പുറത്തു ഇറങ്ങിയപ്പോള്‍
മുന്നില്‍ വീണ്ടും അയാള്‍
കൂടെ നടന്നു കയ്യിലെ കാമറയിലെ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി

എല്ലാത്തിലും തന്റെ മുഖം മാത്രം
ഒരു കോഴി കാലു കടിച്ചു വലിക്കുന്ന ഫോട്ടോ വരെ ഉണ്ട്..
എന്തൊരു വൃത്തികെട്

"കൊച്ചേട്ട..വേണ്ട പ്ലീസ് അത് കളയണം..
ആരെങ്കിലും കണ്ടാല്‍ മാനം പോകും "
ശ്രുതി വിളിക്കുന്ന പോലെ അറിയാതെ വിളിച്ചതാണ് .കൊച്ചേട്ടന്‍ എന്ന്
എന്തായാലും അപ്പോഴേക്കും വീടെത്തി..
ഒരു ബൈ പറഞ്ഞു അകത്തേക്ക് പോരുമ്പോള്‍ കണ്ണുകള്‍
എന്തോ തന്നോട് പറയാന്‍ ശ്രേമിക്കുന്നോ എന്നൊരു സംശയം തോന്നി ..
അല്‍പ്പം ലജ്ജയോടെയാണ് ചിരിച്ചു പിരിഞ്ഞത്

പിന്നെ വനിതയുടെ മത്സരത്തിനു ഉള്ള ഒരുക്കങ്ങള്‍ ആയിരുന്നു
മുഖം വെടിപ്പാക്കി..
ശരീര പരിശോധനകള്‍..
ഫോട്ടോ സെഷനുകള്‍
ചിറ്റ യോട്  പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു
അവര്‍ ചേടത്തിയും അനുജത്തിയും വലിയ കൂട്ടുകാര്‍ ആണ്
എങ്ങാനും അമ്മയോട് പറഞ്ഞാല്‍ പിന്നെ 
ആ മുഖത്തെ പരിഹാസവും കാണണം

നീ ഞങ്ങളെ നാണം കേടുത്തിയെ  അടങ്ങൂ  
എന്ന  സ്ഥിരം പല്ലവിയും കേള്‍ക്കണം
പരീക്ഷക്ക്‌  പോകാന്‍ ,
കോളേജു ബസിനു സമയം ആയാല്‍ ഒക്കെ
ചിലപ്പോള്‍ അതിഥികള്‍ ഇരിക്കുന്നത് കണക്കാതെ താഴേക്കു വരേണ്ടി വരും..
മിക്കപ്പോഴും ഭൂമിയില്‍  ഞാനും പടികളും അല്ലാതെ വേറെ ഒന്നും ഇല്ല എന്ന മട്ടില്‍
അതിധികളെ ശ്രേധിക്കാതെ കതകു തുറന്നു വെളിയില്‍ ചാടും..

ചിലപ്പോള്‍ അതിനു കഴിയില്ല
ആരാ ഈ  കുട്ടി ..ഡോക്ടര്‍ 
 എന്ന് ചിലര്‍ വാ തുറന്നു അങ്ങ് ചോദിക്കും
മുഖത്തെ പുഞ്ചിരി അപ്പാടെ മാഞ്ഞു അമ്മ പറയും..

അവള്‍ മോളാണ്

പിന്നീട് വൈകീട്ട് വന്നാണ് ഈ ചോദ്യം ..
നീ എന്നെ നാണം കേടുതിയെ അടങ്ങൂ അല്ലെ

ഒരിക്കല്‍ പറഞ്ഞു
അമ്മ പിറകില്‍ ഒരു സ്റെയര്‍ കേസ് വച്ചാല്‍ മതി
ഞാന്‍ അത് വഴി ഇറങ്ങി പോയ്‌ക്കോളാം   
അമ്മയ്ക്കും അത് ഇഷ്ട്ടമായതാണ്..
എന്നാല്‍ ജോത്സ്യന്‍ ചേട്ടന്‍ അത് സമ്മതിച്ചില്ല..

കോളേജില്‍ പോകാതെ മത്സരത്തിനു പിന്നില്‍ നടപ്പ് തുടങ്ങിയിട്ട് കുറച്ചു ദിവസമായി
പ്രിന്‍സിപ്പല്‍ പിന്നെ ലെറ്റര്‍ തന്നു സംശയിക്കാതെ
ഈ കോളേജില്‍ ആണ് പഠിക്കുന്നത് ..ഇത്ര വയസുണ്ട് എന്നൊക്കെ
എങ്കിലും അച്ഛനും അമ്മയും സമ്മതികേണ്ടി വരുമോ എന്നായിരുന്നു പിന്നെ ഭയം
അവര്‍ അറിഞ്ഞിട്ടില്ല എന്ന് എങ്ങിനെ പറയും ..
വനിതക്കാര്‍ അങ്ങിനെ നിര്‍ബന്ധം പിടിക്കുക ആണെങ്കില്‍ അവിടെ വച്ച് നിര്‍ത്താം മത്സരം എന്ന് തീരുമാനിച്ചു
എന്നാല്‍ അവര്‍ക്ക് പെപെറുകള്‍ എല്ലാം ശെരി ആയി കിട്ടിയാല്‍ മതി എന്നാണു
പല തരം സ്ക്രീനിങ്ങുകള്‍ .
.ശരീരത്തിന്റെ അളവുകള്‍ ..
പരിശോധിക്കുന്നത് തീര്‍ത്തും  പുതുമയുള്ള ഇടപാട് ആയിരുന്നു..
കയ്യും കാലും തുടയും വയറും നെഞ്ചും എല്ലാം സൂക്ഷ്മം ആയി അളവ് എടുക്കുന്നു

പല തരം  വേഷങ്ങളില്‍ ..നെഞ്ചും തള്ളിച്ചു
ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു
നീണ്ട മുടിയും ആട്ടി
കാറ്റ് വാക്കും നടത്തി വിലസാന്‍ എന്താ രേസം

മിക്കവാറും ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയ്ക്കു പ്രായം ഉള്ളവര്‍ ..
ആണ് മിക്കവാറും ..

മോഡലുകളും  സിനിമ നടികള്‍ ആകാന്‍ മോഹിക്കുന്നവരും 
ഓറഞ്ചു   പോലെ തുടുത്ത ശരീരവും  ഉള്ള 
സുര സുന്ദരികള്‍

മനോഹര വസ്ത്രങ്ങള്‍
ഒതുങ്ങിയ അരക്കെട്ടും  നെഞ്ചും ..
വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഹെയര്‍ സ്റ്റയിലുകള്‍
കേരളത്തിലെ ഏറ്റവും സുന്ദരികള്‍ ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നു

അവരുടെ ഇടയില്‍ എനിക്കെന്തു സ്ഥാനം ..
എന്നാല്‍ ആരും നിറം ഒരു കാര്യമേ ആക്കുന്നില്ല എന്നതായിരുന്നു സത്യം
കോട്ടയത്ത്‌ നിന്നും വന്ന രേവ ഫിലിപ്പിന് തന്റെ അത്ര ഉയരവും ഇല്ല.
തന്നെക്കാള്‍ മോശം തൊലിയും ആണ് ..
കയ്യും കാലും കൂടുതല്‍ തടിച്ചതും ആണ്
കവിളത്തു തനിക്കുള്ളത് പോലെ നുണ ക്കുഴിയും ഇല്ല

പലതരം സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ ..
ആകെ നൂറ്റി  ഏഴു പേര് 
പതിനെട്ടു  പേരായി ചുരുങ്ങി
അപ്പോഴേക്കും മത്സരം ഗൌരവം ആകുന്നതു തെളിഞ്ഞു വരുന്നത് കണ്ടു
പ്രായക്കുറവും പരിചയ കുറവും കൊണ്ട് പിന്‍ തള്ള പെട്ട് പോകുമോ എന്നതായിരുന്നു ഭയം

എല്ലാവരുടെയും കൂടെ അച്ഛനോ അമ്മയോ  ചേച്ചിയോ അല്ലെങ്കില്‍
ഒരു ആയയോ ഉണ്ടായിരുന്നു

ദിവൂ മാത്രം തനിയെ എന്ന് മനസ്സില്‍ കരുതി
ഞാനും എന്റെ ഭാഗ്യ ചില്ല് ചെരുപ്പും മാത്രം


മത്സര  ദിവസം
അന്നൊരു ശനി ആഴ്ചയാണ് ..
ബാക്കി എല്ലാവരും ഹോട്ടെലില്‍ താമസിക്കുകയാണ് ..
ദിവ്യ മാത്രം എന്നും തിരികെ പോരും ..
ഇത് വരെ എന്താ വൈകുന്നത് എന്ന് ആരും അന്വേഷിച്ചിട്ടില്ല ..
ദേവകി അമ്മയോട് പറഞ്ഞു അവര്‍ക്ക് ദിവസവും നൂറു രൂപ അധികം കൊടുത്തു
വൈകീട്ടത്തെ തന്റെ ജോലികള്‍ എല്ലാം ചെയ്യിച്ചു വൈക്കുകയാണ് പതിവ്

അത് കൊണ്ട് താന്‍ ഇല്ലാതിരുന്നത് ഇത് വരെ അമ്മ അറിഞ്ഞിട്ടില്ല

രാവിലെ താഴേക്കു ഇറങ്ങുമ്പോള്‍ അമ്മയും അച്ഛനും എങ്ങോ പോകാന്‍ ഒരുങ്ങി ഭക്ഷണം കഴിക്കുകയാണ്
ഗുരുവായൂര്‍ ആണെന്ന് തോന്നുന്നു ..
അപ്പോഴേക്കും ശരത്തും എത്തി
ഇന്നവന്റെ പിറന്നാള്‍ ആണ്
എല്ലാ കൊല്ലവും ഗുരുവായൂര്‍ കൊണ്ട് പോയി തൊഴുവിച്ചു
 തുലാഭാരവും നടത്തിയാണ് വരിക .

.ഇന്നെന്ത നേരത്തെ ചേച്ചി ..
ശരത് ചോദിച്ചു
ഒരു കൊമ്പെറ്റിഷന്‍  ഉണ്ട്
എന്ന് പറഞ്ഞു പുറത്തു കടന്നു
പുറത്തു രമേശന്‍ ചേട്ടന്‍ ഓട്ടോയുമായി കാത്തു കിടക്കുന്നുണ്ടായിരുന്നു
വീണ്ടും താജ്  മലബാറിലേക്ക്

അമ്മയും ചിറ്റയും കൊച്ചച്ചനും തന്ന പോക്കെറ്റ്‌  മണി ഏതാണ്ട് തീരുകയാണ്
കൊച്ചച്ചനോട് കുറച്ചു കാശ് ചോദിച്ചാലോ
ഓട്ടോയില്‍ ഇരുന്നു തന്നെ വിളിച്ചു ..
അപ്പോള്‍  ഓഫിസില്‍ നിന്നും തിരികെ പോരികയാണ്
എനിക്ക് കുറച്ചു കാശു വേണം
നേരെ കാര്യം പറഞ്ഞു
എന്തിനാണ് കാശ് ദിവൂ
കൊച്ചച്ച ഇന്ന് മിസ്സ്‌ കേരള മത്സരം നടക്കുയാണ്
ഞാന്‍ അതില്‍ ഉണ്ട്
ലാസ്റ്റ് പതിനെട്ട്‌  പേരില്‍ ഒരാള്‍ ഞാന്‍ ആണ്
മനസിലെ ഉത്സാഹം അറിയാതെ വാക്കുകളില്‍  നിറഞ്ഞു  
ഇന്നലെ വിളിച്ചിട്ടും ചേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ
അവര്‍ക്ക് ഒന്നും അറിയില്ല ..
അറിയില്ലേ
ഇല്ല പറഞ്ഞില്ല
പറഞ്ഞാല്‍ പിന്നെയും .
.

കൂടുതല്‍ പറഞ്ഞില്ല ..
എത്ര വേണം നിനക്ക് രൂപ..
അമ്പതു മതിയാകും ..
ശരി ഞാന്‍ ഇട്ടേക്കാം.
.കൊച്ചച്ച പകല്‍ എന്നെ വിളിക്കരുത്  കേട്ടോ..
ഫോണ്‍ എടുക്കാന്‍ ഒക്കത്തില്ല
മത്സരം കഴിയുന്നത്‌ വരെ അച്ഛനോടും അമ്മയോടും പറയരുത് കേട്ടോ

അതിനും ഒരു മൂളല്‍ ആയിരുന്നു മറുപടി

പിന്നെ വിളിച്ചത് ചിറ്റയെ  ആയിരുന്നു ..
അവിടെ പുലര്‍ച്ച നാല് മണി
എങ്കിലും ചിറ്റക്കും വലിയ സന്തോഷമായി
എടീ ബിക്കിനിയൊക്കെ ഇട്ടു നില്‍ക്കാന്‍  നിന്റെ അമ്മ സമ്മതിചൊടി .

എന്നായിരുന്നു പിന്നത്തെ ചോദ്യം 

അമ്മയോട് ആര് പറഞ്ഞു

നീ പറഞ്ഞില്ലേ ഇതുവരെ

പിന്നെ പറയാത്തെ കുറ്റമാ
ചിറ്റക്കറിയില്ലേ  
.
രണ്ടു പേര്‍ക്കും എന്നെ കാണാന്‍ തന്നെ ഇഷ്ട്ടമില്ല
അവരുടെ മുന്നില്‍ ചെന്ന് ചാടാതെ എങ്ങിനെ ഒരു ദിവസം കഴിച്ചു കൂട്ടാം എന്നാണ് എന്റെ പ്രധാന ചിന്ത തന്നെ

അപ്പുറത്ത് ഫോണ്‍ നിശബ്ദമായി
നിനക്ക് പണം വല്ലതും വേണോ
വേണ്ട കൊച്ചച്ചന്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട്
ഞാന്‍ കുറച്ചു ഇട്ടേക്കാം എന്ന് പറഞ്ഞു ചിറ്റ ഫോണ്‍  കട്ട് ചെയ്തു

പിന്നെ അമ്മാമ്മയെയാണ് വിളികേണ്ടത്
മനസു ഒന്ന് മടിച്ചു
എങ്കിലും വിളിക്കുക തന്നെ ചെയ്തു
അമ്മാമ്മേ ..അമ്മമ്മേ..
ഫോണ്‍ അടിക്കുംപോഴേ അറിയാതെ വിളി തുടങ്ങും
.അമ്മാമ്മയെ വിളിക്കുമ്പോള്‍ അങ്ങിനെയാണ്

ഫോണ്‍ എടുക്കുന്നത് വരെ അമ്മമ്മേ എന്ന് വിളിയാണ് പതിവ്
അമ്മാമ്മേടെ പോന്നൂട്ടി എന്താ വിശേഷം
എന്നായിരുന്നു പതിവ് ചോദ്യം..

അമ്മമ്മേ ഇന്ന് വൈകീട്ട് താജ് മലബാറില്‍ വച്ച് മിസ്സ്‌ കേരള മത്സരം ഉണ്ട് കാണണം കേട്ടോ
ഞാന്‍ ഉണ്ട് അതില്‍

അമ്മമ്മയും ഒന്ന് പകച്ചു എന്ന് തോന്നി

നീയോ
നിന്റെ അമ്മ സമ്മതിചോടി?

ഇല്ല ഇന്ന് മത്സരം കഴിഞ്ഞിട്ട് അറിഞ്ഞാല്‍ മതി
ഞാന്‍ എന്ത് ചെയ്താലും അവര്‍ക്കെന്ത
അവര്‍ ശ്രെദ്ധിക്കുന്നു പോലുമില്ലല്ലോ എന്റെ കാര്യം
ഞാന്‍ മിസ്സ്‌ യൂണിവേഴ്സ് ആയാലും എന്നെ കാണുമ്പോള്‍ അമ്മയുടെ സുന്ദരി മോള്‍ക്ക്‌ അറയ്ക്കും ..
അത് കൊണ്ട് പറഞ്ഞില്ല 

പറയുമ്പോള്‍ പിന്നെയും തൊണ്ട ഇടറി
അമ്മമ്മയോടു സംസാരിക്കുമ്പോള്‍ ആണ്
 മനസിലെ കെട്ടി നിര്‍ത്തിയിരിക്കുന്ന
 ദേഷ്യവും സങ്കടവും ഒക്കെ പുറത്തു വരിക
പരാതികളും പരിഭവങ്ങളും ..
എല്ലാം പറയുക അമ്മമ്മയോടു ആണ്

ബാക്കി എല്ലാവരുടെയും മുന്നില്‍ ചെല്ലുമ്പോള്‍ 

എപ്പോഴും മുഖത്ത് ഒട്ടിച്ചു വച്ച ഒരു ചിരിയുണ്ടാവും

ഞാന്‍ വൈകീട്ട് പറ്റുമെങ്കില്‍ അവിടെ വരാം കേട്ടോ
നീ സന്തോഷമായി ഇരിക്കണം

ഫോണ്‍ കട്ടായി

ഫൈനല്‍ ആയപ്പോഴേക്കും മനസ് ശാന്തമായി കഴിഞ്ഞിരുന്നു 
മറ്റുള്ളവര്‍ക്കുള്ളത് പോലെ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല
ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പതറിയും ഇല്ല 

സ്ത്രീ എന്ന നിലയില്‍ എന്താണ് പ്രഥമ കര്‍ത്തവ്യം  എന്ന് ചോദിച്ചപ്പോള്‍ 
ഒരു നിമിഷം മനസ് കൂമ്പി പോയി

ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നന്നായി പഠിക്കുക ..
ഒരു മകള്‍ എന്ന നിലയില്‍ അച്ഛനോടും അമ്മയോടും നീതി പുല്കര്തുക ..
എന്തോ അവരെ സ്നേഹിക്കുക 

എന്ന് പറയാന്‍ തോന്നിയില്ല എന്നതാണ് വാസ്തവം .
.
ഒരു ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനോട് സന്തോഷമായും സ്നേഹമായും പെരുമാറുക .

.ഒരു ജോലിക്കാരി എന്ന നിലയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കായി ആവുന്നത്ര ശ്രേമിക്കുക ..

ഒരു അമ്മ എന്ന നിലയില്‍ മക്കളെ നീതി ബോധത്തോടെ പൂര്‍ണ്ണമായി സ്നേഹിക്കുക..
അവരെ സംരക്ഷിക്കുക..
അവരുടെ പഠിത്തം ജോലി ഇതില്‍ എല്ലാം ശ്രെദ്ധിക്കുക ..


ഒരു സാമൂഹ്യ ജീവി എന്നനിലയില്‍ തനിക്കു ചുറ്റുമുള്ളവരുടെ ഉന്നമനത്തിനും ഉയര്ച്ചക്കും ..
തന്നാല്‍ ആകാവുന്നത് ചെയ്യുക ..

സാമൂഹ്യ ഉച്ച നീച്ചത്ത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രേമിക്കുക
അനീതികള്‍ കണ്ടാല്‍ പ്രതികരിക്കുക 


നിങ്ങള്‍ ഒരു പുരുഷനെ വിദ്യഭ്യാസം ചെയ്യിക്കുമ്പോള്‍ ഒരു വ്യക്തിയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു
എന്നാല്‍ ഒരു സ്ത്രീയ വിദ്യഭ്യാസം ചെയ്യികുമ്പോള്‍ നിങ്ങള്‍ ഒരു കുടുമ്പത്തെ  വിദ്യാഭ്യാസം ചെയ്യിക്കുന്നു ..

എന്ന് പറഞ്ഞാണ് നിര്‍ത്തിയത്

വലിയ കരഘോഷം മുഴങ്ങി

പിന്നെ സമ്മാനം ഓരോന്നായി പുറത്തേക്കു വന്നു
മിസ്സ്‌ പുഞ്ചിരി പട്ടം
ദിവ്യ .എസ് .
എഴുനേറ്റു കയ്യുകള്‍ വീശുമ്പോള്‍ മനസ് വല്ലാതെ നിറയുന്നത് അറിഞ്ഞു
നുണ കുഴികളുടെ വിജയം തന്നെ

പിന്നെയും മിസ്സ്‌ മുടി പട്ടവും
ദിവ്യ എസ് നു തന്നെ

അതെ രണ്ടും അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയത് തന്നെ
മനസ്സില്‍ ഒരു നന്ദി പറഞ്ഞു 

 മൂന്നാം സ്ഥാനം 

ബംഗ്ലൂരില്‍ നിന്നും വന്ന നീണ്ട കാലുകള്‍ ഉള്ള ശീതള്‍ കുരിയാക്കൊസിനാണ്
ഒന്നാം സ്ഥാനം കിട്ടേണ്ടത് ആയിരുന്നു ശീതളിന്
എന്നാല്‍ ചോദ്യങ്ങളുടെ ഉത്തരം തീരെ മനസ്സില്‍ തട്ടാതെ
കാണാതെ പഠിച്ചു പറഞ്ഞ പോലെ ആയി പോയത് കൊണ്ടാവും 

മൂന്നാം സ്ഥാനം ആയി പോയത്

രണ്ടാം സ്ഥാനം തൃശൂരില്‍ നിന്നും ഉള്ള ചുരുണ്ട് മുടിക്കരിയായ  രേവതി ചന്ദ്രപാലനാണ്   
കേരളത്തിലെ മിക്ക ബാറു കളുടെയും ഉടമസ്ഥന്‍ ആണ് ചന്ദ്ര പാലന്‍
കയ്യിലും കാലിലും കഴുത്തിലും കനത്ത ആഭരണങ്ങള്‍ അണിഞ്ഞു അവര്‍ ഭാര്യയും ഭര്‍ത്താവും എത്തിയിട്ടുണ്ട് .
.
രണ്ടു പേരുടെയും സന്തോഷം കാണണം ..
മിസ്സ്‌ യൂണിവേഴ്സ് ആയി മകള്‍ എന്ന മട്ടില്‍ ആണ് അവരുടെ നില
 പിന്നെയും അനൌണ്സ് മെന്റു   

മിസ്സ്‌ കേരള
സെന്റ്‌ തെരാസസിന്റെ  കറുത്ത മുത്തായ
ദിവ്യ .എസ്.
സന്തോഷവും സങ്കടവും കൊണ്ട് ശ്വാസം മുട്ടി പോയി
സ്റെജില്‍ വന്നു കെട്ടി പിടിക്കാന്‍ അച്ഛനും അമ്മയും ഇല്ലല്ലോ
എന്നൊരു വലിയ അനാധത്ത്വം
അമ്മാമ്മ എങ്കിലും വന്നാല്‍ മതിയായിരുന്നു എന്നൊരു മോഹം

പിന്നെ തലയില്‍ വന്ന കിരീടം ..
ചിരിയും സന്തോഷവും ..
വേറെ ഒന്നും ചിന്തിക്കാന്‍ സമയം കിട്ടിയില്ല


അപ്പോള്‍ കണ്ടു സ്റെജിലേക്ക് സന്തോഷത്തോടെ കയറി വരുന്നു
അച്ഛനും അമ്മയും അമ്മാമ്മയും ശരത്തും

അമ്മമ്മ വന്നു കെട്ടി പിടിച്ചപ്പോള്‍ പൊട്ടി കരഞ്ഞു പോയി
അമ്മ മുഖത്തെ കണ്ണ് നീര്‍ ശ്രേധയോടെ ഒപ്പി മാറി
പിന്നെ അഭിമാന പൂര്‍വ്വം ചേര്‍ത്തു പിടിച്ചു
അവരുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു
എന്റെ മകള്‍ എന്റെ  മകള്‍

ഒരു രാത്രിയിലെ ..
ഒരേ ഒരു രാത്രിയിലെ മാത്രം സിന്‍ഡ്രെല