body guard
ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ പല തരം പ്രതീക്ഷകള്‍ നമുക്കുണ്ടാകും..
എന്നെപോലുള്ളവര്‍ തമാശ സിനിമ കാണാന്‍ ആഗ്രഹിക്കും..
ചെറുപ്പക്കാര്‍ പ്രണയ സിനിമകള്‍ ഇഷ്ട്ടപെടും..അങ്ങിനെ.
സിദ്ദിക്ക് സിനിമ അല്ലെ..ദിലീപല്ലേ നായകന്‍,
തമാശ കാണും..എന്നെല്ലാം കരുഹ്ടി..
കുച്ച് കുച്ച് ഹോത്ത ഹൈ
എന്നെ ഹിന്ദി സിനിമയാണ് കഥ എന്നും പറഞ്ഞു..
വളരെ നല്ല ഒരു സിനിമ ആണ് അത്
എന്തിനേറെ പറയുന്നു
അബദ്ധം പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ
ദിലീപ് സിനിമകളുടെ ചടുലത എവിടെ
സിദ്ദിക്ക് സിനിമകളുടെ നര്‍മം എവിടെ..
ഒരു മനോഹര പ്രണയ കഥ എങ്ങിനെ പറഞ്ഞു കുളമാക്കാം
എന്ന് നമ്മള്‍ വേറെ എങ്ങും പോകേണ്ട ഒരു ഉദാഹരണത്തിന്..
ചില മനോഹരമായ നര്‍മ ഭാവനകള്‍ ഉണ്ടെന്നല്ലാതെ
നമ്മുടെ മനസ്സില്‍ നില്‍കുന്ന ഒരു രംഗം പോലും ഈ സിനിമയില്‍ ഇല്ല തന്നെ
കഥ ഇങ്ങനെ.
ഒരു ഗുണ്ടയുടെ അംഗ രക്ഷകന്‍ ആണ് ദിലീപ്
അവന്‍ കുറെ കൂടി വലിയ ഒരു ഗുണ്ടയുടെ അംഗ രക്ഷകന്‍ ആവാന്‍ ശ്രേമിക്കുന്നു..
തമിള്‍ നടന്‍ ത്യാഗരാജന്‍ ആണ് വലിയ ഗുണ്ട..
അയാളുടെ അതി സുന്ദരി മകള്‍ ആണ് നയന്‍ താര..
(പറയുമ്പോള്‍ ഒന്നും തോന്നരുത്.
പണ്ട് സുധീര്‍ ഒകെ തലയില്‍ ഒരു കുരുവി കൂട് വൈക്കുമായിരുന്നു..
അത് പോലെ തലയില്‍ ഒരു കുരുവി കൂടും കാക്കയുടെ നിറമുള്ള ചുണ്ടും..
സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുന്ന ആഭാസ ചലനങ്ങളും ..
ആ നദി നമ്മളെ നിരാശ പെടുത്തി എന്ന് തന്നെ പറയേണ്ടി വരും )
മകളുടെ ബോഡി ഗാര്‍ഡ് ആയി ദിലീപ് കോളേജില്‍ വരുന്നു..
പിന്നെയുള്ള തമാശകള്‍ ..
നായികക്ക് നായകനോട് പ്രണയം..
നായകന്‍ പക്ഷെ വേറെ ഒരാളെ വിവാഹം കഴിക്കുന്നു..ആഭരണങ്ങള്‍ ഉപേക്ഷിച്ചു
ഭസ്മ കുറിയും തൊട്ടു നായിക നായകന്‍റെ ഭാര്യ മരിക്കുന്നത് വരെ കാത്തിരിക്കുന്നു..
വീണ്ടും അവര്‍ ഒന്നാവുന്നു
അതിനിടയില്‍ നമ്മളെ നിര്‍ദാക്ഷിണ്യം പീഡിപ്പിക്കുന്ന ചില പാട്ടുകള്‍ ..
അയ്യോ പാട്ട് വരികയാണല്ലോ എന്നോര്‍ത്തു നമ്മള്‍ ഞെട്ടും
സംവിധായകന്റെ മുന്‍പുള്ള ചിത്രങ്ങള്‍ എല്ലാം ഒരു വിധം നല്ലതായിരുന്നു എന്നത് കണ്ട്
ഇത്രയും അങ്ങ് പ്രതീക്ഷിച്ചില്ല എന്നത് സത്യമാണ്..
പുള്ളി നമ്മളെ നിരാശ പെടുത്തി കളഞ്ഞു എന്നതാണ് വാസ്തവം
ദിലീപ് , Nayantara, മിത്ര , ത്യാഗരാജന്‍ , പക്രു (അജയന്‍ ),
ജനാര്‍ദ്ദനന്‍ , സീനത് , ഹരിശ്രി
അശോകന്‍ , നന്ദു , അനില്‍
മുരളി , കൊച്ചിന്‍ ഹനീഫ , ബാലചന്ദ്രന്‍ ചുള്ളികാട് ,
സീമ .G.നായര്‍ , അപ്പ ഹാജ etc.
നിര്‍മാതാവ് : ജോണി സാഗരിക
ഡയറക്ടര്‍ : സിദ്ദിക്ക്
മ്യൂസിക് ഡയറക്ടര്‍ : ഔസേപ്പച്ചന്‍