2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

റോബിന്‍ ഹുഡ്





















 റോബിന്‍ ഹുഡ്




മധ്യ കാല ഇംഗ്ലണ്ടിലെ ഒരു വീര നായകന്‍ ആയിരുന്നു റോബിന്‍ ഹുഡ് ..
കിരീട അവകാശി ആയ രാജ കുമാരനെ ഒഴിവാക്കി..
രാജാവിനെയും ഭാര്യെയും കൊന്നു രാജ്യം കയ്യടക്കുന്ന ദുഷ്ട്ടന്‍..
അയാള്‍ക്കെതിരെ കാട്ടില്‍ ഒരു കൊച്ചു സൈന്യവുമായി റോബിന്‍ ഹുഡ് ..
രാജാവ് തൂക്കി കൊല്ലാന്‍ ശ്രേമിക്കുന്ന പാവങ്ങളെ രേക്ഷപെടുത്തുക..
ജനങ്ങളെ നികുതി പിരിച്ചും പിഴിഞ്ഞും ധനികര്‍ ആയ ഭൂ പ്രഭുക്കളെ കൊള്ളയടിച്ചു അവരുടെ മുതലുകള്‍ പാവപ്പെട്ടവര്ര്‍ക്ക് വീതിച്ചു കൊടുക്കുക..
സത്യത്തിന്റെയും നീതിയുടെയും വഴിക്ക് പോയ ധീരനായ ഒരു പോരാളി..അവന്‍ രാജാവകുന്ന ഒരു സല്കഥ ആണ് പഴയ കഥ
ആധുനിക റോബിന്‍ ഹുഡ് അങ്ങിനെ ഒന്നുമല്ല ..
എങ്കിലും നന്മയും തിന്മയും തമ്മിലുള്ള എരിയുന്ന പോരാട്ടത്തില്‍ നന്മ വിജയിക്കുന്ന ഒരു വര്‍ത്തമാന കാല കഥ
സിബെര്‍ ക്രൈം ..അതിന്റെ അനന്ത സാധ്യതകള്‍ ..
കള്ളനും പോലീസും
സുന്ദരനായ വെങ്കി..അവനോടുള്ള പ്രേമതാല്‍ നില്പുരക്കാത്ത സംവൃത..
അധൂനിക യുവത്വം..അതിന്റെ നേര്‍ പകുപ്പ് ..സൌന്ദര്യമുള്ള ഒരു യുവാവിനോടുള്ള അടങ്ങാത്ത പ്രണയം..വെന്കിയെ കുറിച്ച് മറ്റൊന്നും അവള്‍ക്കു അറിയേണ്ട ..
എത്റെന്കിലും ഒരുത്തന്റെ തോളില്‍ തൂങ്ങി ശിഷ്ട്ട ജീവിതം നയിക്കാന്‍ വെമ്പുന്ന അത് മാത്രം ജീവിത ലക്‌ഷ്യം എന്ന് കരുതുന്ന പെണ്‍കുട്ടികള്‍ ധാരാളം ഉണ്ട് ..അവരില്‍ ഒരാള്‍
നെഞ്ചില്‍ ഒരു നെരിപ്പോടുമായി..ട്യൂഷന്‍ സെന്റെറില്‍ വാദ്ധ്യാരായി..ATM കവര്‍ച്ചയുമായി നടക്കുന്ന വെങ്കി..സഹികെട്ട് ഒരു പ്രൈവറ്റ് detectivine കൊണ്ട് വരുന്നു ബാങ്ക് ..നരൈന്‍ അവതരിപ്പിക്കുന്ന philix ..കഥയ്ക്ക് വര്‍ണവും വൈവിധ്യവും..സൌന്ദര്യവും..നല്‍കുന്നു ഇയാള്‍..ഭാവന സഹായത്തിനും എത്തുന്നു..ബാങ്കിലെ സിസ്റ്റം ഹെഡ് ആണ് അവള്‍ ..രണ്ടു പേരുടേയും അന്വേഷണം വളരെ പെട്ടന്ന് യഥാര്‍ത്ഥ കുറ്റവാളിയായ വെന്കിയില്‍ എത്തുന്നു..
കുശാഗ്ര ബുദ്ധിയായ വെന്കിയും...ഒട്ടും പുറകില്‍ അല്ല്ലാത്ത phelixum തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകള്‍..അതും ബുദ്ധി കൊണ്ടുള്ള ..ശരീരം കൊണ്ടല്ല തന്നെ നമ്മില്‍ കൌതുകവും ആകാംക്ഷയും ഉണര്‍ത്തും ..
എടുത്തു പറയേണ്ടുന്ന ഒരു സവിശേഷത ഇതിലെ നൃത്ത രംഗങ്ങള്‍ ആണ്..
സംവൃതയുടെയും,ഭാവനയുടെയും..പ്രുത്വി രാജിന്റെയും മനോഹരമായ ചുവടുകള്‍
ദൊസ്താനയുദെതു പോലെയുള്ള നൃത്ത രംഗങ്ങള്‍ ..
മാദക സുന്ദരികളുടെ അംഗ ചലനങ്ങള്‍ ..
ദൈവമേ..
ഇതും കാണേണ്ടി വന്നല്ലോ എന്നാ വിചാരം ഞങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കും..
പിന്നെ സിനിമ കാണാന്‍ പുരുഷമാര്‍ അല്ലാതെ സ്ത്രീകള്‍..
തീരെ കുറവായിരുന്നു താനും
യഥാര്‍ത്ഥ ഏറ്റു മുട്ടലുകള്‍ ..വിശ്വസനീയം തന്നെ
മനോഹര ചലനങ്ങള്‍
ഒരു ഹോളിവൂഡ്‌ ചിത്രം ഇതാ പേര് മാറ്റി ഭംഗിയായി നമ്മുടെ മുന്നില്‍ അവതരിച്ചിരിക്കുന്നു
ധൈര്യമായി പോയി കണ്ടോളൂ ..
ഒട്ടും ബോര്‍ അടിക്കില്ല
കൊടുത്ത കാശ് മുതലാകും
തമാശകള്‍ ഉണ്ടോ ..ഉണ്ടെന്നു തോന്നുന്നു..
ഷര്‍ട്ടിന്റെ മേല്‍ ഷര്‍ട്ട്‌ ഇട്ട ചെക്കാ നിന്നെ ഞാന്‍ കാണിച്ചു തരാമെടാ എന്നാ സലിം കുമാറിന്റെ ഒരു കമെന്റ് കൊള്ളാം (നരേന്റെ ഓവര്‍ കോട്ടിനേകുറിച്ചാണ്)
ഹെല്‍മെറ്റ് ഇല്ല എന്ന് പറഞ്ഞു പോലീസു പിടിച്ചപ്പോള്‍
ഇനി ഇടുന്ന ജെട്ടി ISI ആവണം എന്ന് പോലീസു പറയുന്ന കാലം വിദൂരമല്ല
എന്നൊരു കമെന്റും കേട്ടു.
അല്പം വളിപ്പാനെങ്കിലും ഓര്‍ക്കാന്‍ പാകത്തിന് അതെ ഉള്ളൂ
ജോഷിയുടെ ഉയര്തെഴുനെല്‍പ്പിന്റെ ചിത്രം കൂടിയാണിത്
"ബാഗീ ജീന്‍സും ഷാര്ട്ടുമനിഞ്ഞു ടൌണില്‍ ചെത്തി നടക്കാം
100 cc ബൈക്കും അതിലൊരു പൂജ ഭട്ടും വേണം
തിയറി ക്ലാസുകള്‍ ആരു ബോറാനെ
ബോറടി മാറ്റാന്‍ മാറ്റിനീ കാണാം "
"സൈന്യം"
ഓര്‍ക്കുന്നില്ലേ
അതിന്റെ സംവിധായകന്‍
സച്ചി – സേതു
ടീമിന്റെ ഒന്നാം തരം. തിരക്കഥ..
അതാണ്‌ ഈ സിനിമയുടെ നട്ടെല്ല്..
ഈ സിനിമ ഉഗ്രന്‍ വിജയം ആവുക തന്നെ ചെയ്യും സംശയമില്ല
അപ്പോള്‍ മറ്റു വിജയ ഖടകങ്ങളില്‍ നമുക്ക് പ്രമുഖമായ ഒരു സ്ഥാനം..
പഴുതില്ലാതെ എഴുതപ്പെട്ട ഈ തിരക്കഥക്ക് നല്‍കേണ്ടി വരും
കാരണം അത്രമേല്‍ ശ്രദ്ധയോടെ എഴുതെപെട്ട ഒരു തിരകഥ അപൂര്‍വ്വം ആയെ കാണാറുള്ളൂ
ഷാജി യുടെ ക്യാമറ നമ്മെ ത്രസിപ്പിക്കും
ജോസഫ്‌ നെല്ലിക്കല്‍ കലാ സംവിധാനവും നന്നായി ചെയ്തിട്ടുണ്ട്
വസ്ത്രങ്ങള്‍ ചെയ്ത എസ് ബീ സതീശന്‍ പ്രത്യേകം എടുത്ത്‌ പറയേണ്ടി ഇരിക്കുന്നു..
സംവൃതയെ ഇത്ര മനോഹരി ആക്കിയ ആ വസ്ത്രങ്ങള്‍ അനുപമം തന്നെ
ആ നടി ശ്രെധിച്ചാല്‍ തന്റെ മനോഹരവും ആകര്‍ഷകവും ആയ അംഗ മുഖ ചലനങളും..
നീണ്ടു മെലിഞ്ഞ ശരീരവും ആയി വളരെ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങുന്നു എന്ന് തോന്നിയ ആദ്യ ചിത്രം ആണിത് ..
ഭാവനയുടെ വസ്തങ്ങളും വളരെ ഭംഗി ആയി തോന്നി..അവസാനത്തെ രംഗത്ത്‌ അവള്‍ ഇട്ട ഉടുപ്പ് അതി മനോഹരം എന്ന് തന്നെ പറയേണ്ടു
സംഗീതം ...
അതില്‍ വരികള്‍ക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് തോന്നിയില്ല ...
സംഗീതം ഇന്നത്തെ സിനിമകളില്‍ ഒന്ന് കെട്ടു കാഴ്ചയാണ
ഒച്ചയും ബഹളവും വര്‍ണങളും..ആടി തിമിര്‍ക്കലും..
അതില്‍ വരികള്‍ക്ക് എന്ത് പ്രസക്തി ..
ഒച്ച വയ്ക്കുന്ന പിന്നണി സംഗീതത്തിന്
ഗാന സൌകുമാര്യം എന്നൊന്നും പ്രതീക്ഷികേണ്ട ..
എങ്കിലും ഈ ചിത്തത്തില്‍ പാടുകള്‍ ഉണ്ട്
ഗാന രംഗ ചിത്രീകരണങ്ങള്‍ ഒന്നാംതരം എന്ന് മാത്രം പറയാം
മൊത്തത്തില്‍ ഒരു അടി പൊളി ചിത്രം

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

ലൌഡ് സ്പീക്കര്‍

ലൌഡ് സ്പീക്കര്‍

മൈക്ക് എന്ന പീലിപ്പോസ്
മേനോന്‍ സാറിന് വൃക്ക മാറ്റി വൈക്കാന്‍ നഗരത്തില്‍ എത്തുകയാണ്
തന്റെ കൂടെ ഫ്ലാറ്റില്‍ കൂടെ താമസിക്കട്ടെ മൈക്ക്
എന്ന് മേനോന്‍ സര്‍ വയ്ക്കുന്നു ..
അംബര ചുംബിയായ ആ പാര്‍പ്പിട സമുച്ചയം..
മൈക്കിനെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു
പഴയ ഒരു ബാറ്ററി റേഡിയോ കയ്യില്‍ ഇപ്പോഴും ഉണ്ട് ..
ഉച്ചത്തിലുള്ള സംസാരം മണ്ണിനോടുള്ള ആഭിമുഖ്യം ..
അന്യരുടെ കാര്യങ്ങളില്‍ തല ഇടാനുള്ള വാസന ..
എല്ലാവര്ക്കും മൈക്ക് ഒരു ശല്യമാവുകയാണ്..

സ്വന്തം വൃക്ക വിറ്റു വീടും പറമ്പും രേക്ഷിചെടുക്കാന്‍ ശ്രേമിക്കുന്നഒരു പാവം കാട്ടുമുക്ക്കാരന്‍..
മൈക്ക്
അയാള്‍ക്ക്‌ നഗരം നല്‍കുന്ന പുതിയ പാഠങ്ങള്‍..
നഗരം അയാള്‍ക്ക്‌ നല്‍കുന്ന പുതിയ അറിവുകള്‍
ള്‍എല്ലാവരെയും നാട്ടിന്‍ പുറത്തുകാരന്റെ
നൈസര്‍ഗികയത്തോടെ സ്നേഹിക്കുകയും
സ്വന്തം എന്ന് കരുതി പെരുമാറുകയും
ചെയ്യുന്ന മൈക്ക്
ഫ്ലാറ്റിലെ പൊങ്ങച്ചക്കാരും,
സ്വന്തം തുരുത്തുകളില്‍ ഒതുങ്ങുകയും ചെയ്യുന്ന ധനികരെ..
മക്കള്‍ക്കെതിരെ കേസ് കൊടുത്ത അപ്പന്‍,
രണ്ടു അടുക്കളയുമായി കഴിയുന്ന ഭാര്യയും ഭര്‍ത്താവും
തന്റെ ജര്‍മന്‍ ഷേപ്പെര്ദ്‌ പട്ടിയെ പോലെ എല്ലായ്പോഴും കുരയ്ക്കുന്ന സെക്രെട്ടറി,
ഭാര്യയും അയാളെ ആ പട്ടിയെക്കാള്‍ കീഴയെ കണ്ടിട്ടുള്ളു
അച്ഛനും അമ്മയും തിരിഞ്ഞു നോക്കാത്ത കുട്ടികുറുമ്പ്കാരി..
തനിച്ചു ആയി പോയ ഭൌമ ശാസ്ത്രഞ്ജന്‍..മേനോന്‍ സര്‍
എല്ലാവരുടെ മനസിലും..
സ്നേഹത്തിന്റെ പൊന്‍ പൂക്കള്‍ വിരിയിക്കുന്ന മൈക്ക്.
അയാളുടെ വിജയത്തിന്റെ കഥ..
മനുഷ്യ സ്നേഹത്തിന്റെ ഒരു അഭ്ര കാവ്യം..
ഗൃഹാതുരത നിറഞ്ഞ.
പലപ്പോഴും ഒരു കവിത പോലെ മനോഹരമായ
ഒരു പ്രണയ കഥ..
മനുഷ്യ സ്നേഹത്തിന്റെ കഥ
ഇതിലെ നര്‍മം..നമ്മെ പൊട്ടിചിരിപ്പിക്കും
പ്രണയം നമ്മുടെ ഹൃദയത്തെ തൊട്ടുലക്കും
സ്നേഹം നമ്മെ തരളിതര്‍ ആക്കും

അല്ലിയാമ്പല്‍ കടവിലിന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
മലയാളിയുടെ മനം കവര്‍ന്ന ആ മനോഹര ഗാനം
അതിന്റെ ഹൃദ്യമായ പുനരാവിഷ്ക്കാരം..

നമ്മളെ അല്‍പ്പം പോലും മടുപ്പിക്കില്ല
നന്നായി സന്തോഷിപ്പിക്കുകയും ചെയ്യും
തിരക്കഥ രഞ്ജിത്.
നിര്‍മാണം -ടൈം ആഡ് മൂവീസ്
ഏഷ്യാനെറ്റ്‌ ശശി കുമാര്‍ ഒരു പ്രധാന ഭാഗം അഭിനയിക്കുന്നു..
ജഗതി, ഇന്നസെന്‍റ്‌, നെടുമുടി, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, സുരാജ് വെഞ്ഞാറാമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു

ജയരാജ്‌
കരുണം - 1999
കളിയാട്ടം - 1997
ശാന്തം - 2001 മാടമ്പ് കുഞ്ഞുകുട്ടന്‍
മകള്‍ക്ക് - 2004
ദൈവനാമത്തില്‍ - 2005
അദ്ഭുതം - 2006
ഗുല്‍മോഹര്‍ - 2008
പിന്നെ സമാന്തര സിനിമകളില്‍ നിന്നും അകന്നു മാറി വേറെ പല നല്ല ചിത്രങ്ങളും
വിദ്യാരംഭം (1990)ജോണി വാക്കര്‍ (1992),ദേശാടനം, ,പൈതൃകം ,കുടുംബ സമേതം ,സോപാനം ,തിളക്കം,ഫോര്‍ ദി പീപ്പിള്‍,ബൈ ദി പീപ്പിള്‍,ഓഫ് ദി പീപ്പിള്‍

2009 ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഒരു വടക്കന്‍ വീരഗാഥ

ഒരു വടക്കന്‍ വീരഗാഥ (1989)

സംവിധാനം T. ഹരിഹരന്‍
തിര കഥ M. T. വാസുദേവന്‍ നായര്‍ .
M.T. വാസുദേവന്‍‌ നായര്‍ --- മികച്ച് തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ്
മമ്മൂട്ടി .-----.മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌
ഒരു വടക്കന്‍ വീരഗാഥയ്ക്ക് ഹസ്റ്റര്‍ അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു.
മലയാള സിനിമയിലെ കൃത ഹസ്തനായ ഹരിഹരന്‍
ലൌവ് മാര്യേജ്, ബാബുമോന്‍, പഞ്ചമി, കന്യാദാനം, മിണ്ടാപ്പൂച്ച, പൂച്ചസന്യാസി, വികടകവി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ആരണ്യകം, സര്‍ഗ്ഗം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1988ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഹരിഹരന്‍ സംവിധാനംചെയ്ത 'സര്‍ഗ്ഗ'ത്തിനായിരുന്നു.
പരിണയം 1994ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും സാമൂഹിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി.

"നാലും മൂന്നെഴു കളരിക്കാശാന്‍
കൊലശ്രീ നാട്ടില...അരിങ്ങോടര്‍
മായിട്ടങ്കം വെട്ടാന്‍
ആരോമാല്ചെകവര്‍ പുറപെട്ടു ..
അച്ഛന്‍ മകനെ യനുഗ്രഹിച്ചു
മച്ചുനന്‍ ചന്തുവ്മോന്നിച്ചു ചെകൊര്‍ . .
അങ്കത്തിനായി പുരഖ്‌പ്പെട്ടു ...
...അരിങ്ങോടര്‍ ചുറ്റോടു ചുറ്റിനും വെട്ടുന്ന നേരം
..ചുരിക കണയില്‍ മുറിഞ്ഞു വീണു ..
മച്ചുനന്‍ ചന്തു ചതിയന്‍ ചന്തു ..
മാറ്റ ചുരിക കൊടുതതില്ലാ ..
അരിങ്ങോടര്‍ ചുരിക കൊണ്ടാഞ്ഞു വെട്ടി..
ആരോമലിനു മുറിവ് പറ്റി
മുറിവിന്മേല്‍ കച്ച പൊതിഞ്ഞും കൊണ്ടേ
മുറി ചുരിക കൊണ്ടെന്നു വീശി വെട്ടി..
കരിം ചേമ്പിന്‍ തണ്ട് മുറിഞ്ഞ പോലെ
അരിങ്ങോടര്‍ വീണു പിടഞ്ഞപ്പോള്‍ ..
അങ്ക തളര്‍ച്ച യകറ്റവാന്‍ ചെകൊര്‍ ..
ചന്തൂന്റെ മടിയില്‍ തല ചായ്ച്ചു ..
ആണും പെണ്ണുമല്ലാത്ത ചതിയന്‍ ചന്തു ..
ആരോമല്‍ മടിയില്‍ മയങ്ങുമ്പോള്‍ ..
കച്ച പൊതിഞ്ഞു വച്ച മുറിവിന്മേല്‍
അന്ന് കുത്തുവിളക്ക് കൊണ്ടാഞ്ഞു കുത്തി ..
വാഴുന്നോര്‍ നല്‍കിയ ചന്ദന പല്ലകില്‍
വേദനയോടെ വിഷമത്തോടെ ..
പുത്തൂരം വീട്ടില്‍ ചെന്ന ആരോമല്‍ ചെകൊര്‍
..കച്ചയഴിച്ചു മരിച്ചു വീണു ..
കത്തിക്ക് ചന്തൂനെ വെട്ടി മുറിച്ചു ..
പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ .."
ഇതാണാ കഥ..




നമ്മള്‍ കേട്ട് കേട്ട് പഴകിയ ചന്തുവിന്റെ ചതിയുടെ കഥകള്‍..
എന്ത് കൊണ്ട് ..
അത് സത്യം ആവുമോ..
എന്തിനു അങ്ങിനെ ചെയ്തു ...
വേറിട്ടൊരു ഭാഷ്യം ...
അതാണ്‌ വടക്കന്‍ വീര ഗാഥ ..
അനാഥമായ ബാല്യം..
ഔദാര്യം പോലെ കേളി കേട്ട തറവാടില്‍ അന്തി ഉറക്കവും പധനവും..
ദാരിദ്രായ കുഞ്ഞുങ്ങള്‍..
അവര്‍ എത്ര സമര്‍ത്ഥര്‍ ആയാല്‍ പോലും
വളര്‍ത്തു വീട്ടില്‍ അന്കീകരിക്കപെടില്ല
ചന്തുവും ഒത്തിരി അപമാനവും നിന്ദയും അറിഞ്ഞു ...
ചന്ദന സുഗന്ധമുള്ള സുന്ദരി ആയ ഉണ്ണി ആര്‍ച്ച
അവളുടെ മോഹിപ്പിക്കുന്ന സൌന്ദര്യവും..
അവള്‍ തന്നെ മോഹിപ്പിക്കുന്നു ..എന്നറിഞ്ഞിട്ട്ടും..
അവളുടെ ആഗ്രഹങ്ങള്‍ക്ക് അവന്‍ കൂട്ട് നില്‍കുകയാണ്‌
അരിങ്ങോടരുടെ കൂടെ ആ പ്രഗല്‍ഭനായ പോരാളി പോകുന്നു ..
എങ്കിലും അങ്കം കുറിച്ചപ്പോള്‍..
അവനു ആരോമലിനെ അനുങമികേണ്ടി വരുന്നു
ചുരിക പണിയുന്ന കൊല്ലനെ സ്വാധീനിച്ചത് അരിങ്ങോടരുടെ മകള്‍..
അതും ചന്തുവിന്റെ തലയില്‍
അഹമ്കാരിയായ ആരോമാലുമായി അങ്കത്തിനു ശേഹം നടന്ന തര്‍ക്കം..
അത് പയട്ടിലും
അറിയാതെ ആരോമലിന്റെ മരണത്തിലും കലാഷികുകയാണ്
എന്നാല്‍ മരിച്ചു വീഴുന്നതിനു മുന്‍പ്
അത് ചന്തുവിന്റെ റചതിയാണ് എന്ന് പറഞ്ഞാണ് ആരോമല്‍ മരിക്കുന്നത്
കഥകള്‍ അറിഞ്ഞു പകരം ചോദിയ്ക്കാന്‍ വരുന്ന കുഞ്ഞുങ്ങളെ
പറഞ്ഞു വിട്ടു സ്വയം മരണത്തെ പുല്കുകുന്നു അയാള്‍
കഥകള്‍ എല്ലാം അങ്ങിനെ തന്നെ ഇരിക്കട്ടെ
എന്ന് സ്വയം ശിക്ഷ വിധിച്ചു കൊണ്ട്
തനിക്കു പിറക്കാതെ പോയ ഉണ്ണി ആര്‍ച്ചയുടെ
മകനെ കൊല്ലാന്‍ ഉള്ള മടി ആവാം..
ഒത്തിരി രക്തവും ജീവനും കണ്ടു മടുത്തു ഇനി
ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂടി വയ്യ എന്ന് കരുതിയും ആവാം
ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂടി വയ്യ എന്ന് കരുതിയും ആവാം
ഈ പഴം പാട്ടുകള്‍കെല്ലാം അപ്പുറം
ഈ ചിത്രത്തെ മനോഹരമായ ഒരു ദൃശ്യ അനുഭവം ആക്കി മാറ്റുന്നത്‌
മറ്റു ചിലതാണ്
ഒരു കവിത പോലെ ചേതോഹരം എന്ന് തന്നെ പറയാവുന്ന തിരകഥ
പ്രഭാതത്തിലെ കുളിര്‍ കാറ്റ് പോലെ ...
ഹൃദ്യവും..സൂക്ഷ്മവും ..
ലളിതവും..ആയ സംവിധാനം
ബോംബെ രവിയുടെ ...
ഒന്നാം തരം സംഗീതം ....
ചന്ദന ലേപ സുഗന്ധം ....
ചൂടി വരുന്ന ആ നായികയെ ...
ആര്‍ക്കും മറക്കാന്‍ പറ്റില്ല ...
പുഴയുടെ തീരത്ത് ചുരുള്‍ വിടര്‍ത്തുന്ന ഭംഗിയുള്ള
ഒരു മനുഷ്യ കഥ ..
സ്നേഹം..വീരം..രൌദ്രം ...പ്രതികാരം ...കാമം ..മോഹം
തുടങ്ങിയ എല്ലാ മാനുഷിക വികാരങ്ങളും
ആവോളം ചാലിച്ച് ചേര്‍ത്ത
ഒരു ദൃശ്യ കാവ്യം
മമ്മൂടിയുടെ മനസിനെ പിടിച്ചുലക്കുന്ന
ലോക നിലവാരം പുലര്‍ത്തുന്ന അഭിനയം
മാധവി ,സുരേഷ് ഗോപി .എന്നിവരുടെ
നല്ല അഭിനയം ...
സംഭാഷണങ്ങളുടെ ചടുല ഭംഗി
കണ്ടാല്‍ മറക്കില്ല ...
പിന്നെയും കാണണം എന്ന് തോന്നുംവിധം
ആകര്‍ഷണീയം
ഒരു വടക്കന്‍ വീരഗാഥ


2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

നന്ദനം.


നന്ദനം..
നവ്യുടെ ചിത്രം തന്നെ ..
.പു ക സയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ നവ്യ ആ പടം ഷൂട്ട്‌ ചെയ്തതിനു ശേഷം ഞങ്ങളുടെ നാട്ടില്‍ വന്നിരുന്നു..പ്രശസ്ത ആയി വരുന്നേ ഉള്ളൂ..അന്ന് ആവേശത്തോടെ നവ്യ പറഞ്ഞിരുന്നു..നന്ദനം കാണണം..വളരെ വളരെ നല്ല ചിത്രം ആണ്..തീര്‍ച്ചയായും കാണണം എന്ന്..അത് നായികക്ക് കടിഞ്ഞൂല്‍ കനിയോടുള്ള സ്നേഹം ആണ് എന്ന് കരുതി..പിന്നെ കണ്ടപ്പോള്‍ അറിഞ്ഞു അല്ല അത് മഹത്തായ ഒരു ചിത്രം ആണെന്ന്...
ചിത്രം..അതിന്റെ പ്രത്യേക നിര്‍മാണ ചാതുരി കൊണ്ട് ചേതോഹരം ആവുന്നു..യാഥാര്‍ത്ഥ്യം ഏത്‌..സങ്കല്‍പം ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം..ഇണ പിരിഞ്ഞു കിടക്കുന്ന കഥ തന്തു ..
ആഴത്തില്‍ ഉള്ള കൃഷ്ണ ഭക്തി..അതെല്ലാവര്‍ക്കും..ഉണ്ട്..നായിക ബാലാ മണിക്കും ..തറവാട്ടിലെ അമ്മയ്ക്കും...വന്ന സുന്ദരന്‍ ചെക്കനും..അവന്റെ തനിയെ നീന്തുന്ന അമ്മയ്ക്കും എല്ലാം.
അത് മാത്രമാണോ ആ സിനിമയെ വളരെ സ്നേഹിക്കപെടുന്ന ഒരു ചിത്രം ആക്കിയത്..സാക്ഷാല്‍ കൃഷ്ണ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്ന മീരയുടെ കഥ കേട്ടാണ്‌ നാം വളര്‍ന്നത്‌..കൃഷന്‍ ഭക്ത ആയ കുരൂരംമയുടെ കഥയും നമുക്കറിയാം..
എന്നാല്‍ ഈ ചിത്രത്തെ സവിശേഷമാക്കുന്നത്..അതിലെ അന്തര്‍ ലീനമായ മനുഷ്യ സ്നേഹമാണ്..
മുന്‍പ് ജോലിക്ക് നിന്ന ഒരു ജോലിക്കരികളെയും പറഞ്ഞു വിടാന്‍ ലോല ഹൃദയ ആയ ആയ വീട്ടമ്മക്ക്‌ ആയിട്ടില്ല..അവരെയെല്ലാം കൂടെ കൂട്ടിയിരിക്കുകയാണ് ..ബാല മണിയുടെ ദാരിദ്ര്യം ഒരിക്കലും ആ അമ്മൂമ്മയോ അമ്മയോ..മകനോ കാര്യമായെടുക്കുന്നുമില്ല...
യേശു ദാസിന്റെ കചേരിക്കായി കാതോര്‍ക്കുന്ന ആ മുത്തശ്ശി നമ്മുടെ ഓരോ വീട്ടിലും ഉണ്ട്...
ഹൃദയ ഹാരിയായ തമാശകള്‍ ..
മഹാ മടിചികള്‍ ആയ മൂന്നു വൃദ്ധകളും വെള്ളം ചൂടാക്കാന്‍ പോവുന്ന രംഗം..എങ്ങിനെമാരക്കാന്‍..
നീ കിണറ്റു കരയിലേക്ക് നടന്നോള്ളൂ
ഞാന്‍ നടന്നു എന്ന് നിരീച്ചോളൂ
എന്നാ ഞാന്‍ വെള്ളം കോരി എന്ന് നിരീച്ചോളൂ
എങ്കില്‍ ഞാന്‍ തീ പൂട്ടി എന്നങ്ങോട് നിരീച്ചോളൂ
എങ്കില്‍ ഞാന്‍ ...
എന്നമട്ടില്‍..ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല..
ഓട്ടോ റിക്ഷക്കാരനെ..മണ്ണില്‍ ഒരു വൃത്തം വരച്ചു..
ആഞ്ഞു ശപിക്കാന്‍ കൈ ഉയര്‍ത്തുന്ന കുമ്പിടി..
നാല് കാലും പറിച്ചു പേടിച്ചോടുന്ന രംഗം
കുംബിടിയുടെ ഒളി സേവ കണ്ടു..അയാളുടെ തട്ടിപ്പ് ദൈവികത എന്ന് കരുതി വട്ടു പിടിക്കുന്ന കാര്യസ്ഥന്‍
ഇന്നസെന്റിന്റെ ഒരു മനോഹര വേഷം
എല്ലാത്തിനു ഉപരി ആയി..
തന്നോടു തന്നെ നിര്‍ത്താതെ വര്‍ത്തമാനം പറയുന്ന ബാല മണിയുടെ സ്വഗതങ്ങള്‍ ...
ഒറ്റ പെട്ട ഒരു ആത്മാവിന്റെ തന്നോടു തന്നെയുള്ള ആവലാതികള്‍....
നെഞ്ചില്‍ തീ പിടിപ്പിക്കുന്ന ..മനോഹരമായ ഒരു പ്രണയ കഥ..
അതിന്റെ ചാരുത കൊണ്ട് നമ്മെ തരളിതരാക്കും..
എല്ലാ സ്നേഹങ്ങളും അവര്‍ക്ക് പ്രീയപ്പെട്ടതാണ്‌..
അമ്മയുടെയും..അമ്മൂമ്മയുടെയും ..അമ്മാവന്മാരുടെയും..
എന്നാല്‍ ഭഗവാന്‍ തന്റെ ഭക്തയുടെ സ്നേഹം മാത്രം കാണുന്നു..
അതിന്റെ പൂര്‍ണതക്കായി ശ്രേമിക്കുന്നു ..
ആദ്യത്തെ പടം ആണ് എന്ന് വിശ്വസിക്കാന്‍ വിഷമം..
സംവിധായകനും..നായകനും..നായികക്കും..
പിന്നെ
പാട്ടുകളും ..തിരക്കഥയും ..
എല്ലാം ഒന്നാംതരം
ആ വര്ഷം ഇറങ്ങിയ ഏറ്റവും നല്ല ചിത്രം

2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഉണ്ണികളേ ഒരു കഥ പറയാം ..

 ഉണ്ണികളേ ഒരു കഥ പറയാം ..


കമല്‍ ---സംവിധാനം
രഞ്ജിത് ----കഥ
എന്റെ ജീവിത വീക്ഷണം ആകെ മാറ്റി മരിച്ച ഒരു സിനിമയാണ് അത്...
1987 ഇറങ്ങി..
തെരുവില്‍ അലയുന്ന ഒരു ചെറുപ്പക്കാരന്‍..
മോഹന്‍ ലാല്‍
അയാള്‍ പല സമയത്തായി ഏറ്റെടുക്കുന്ന ഒരു സംഘം കുരുന്നുകള്‍.
.അവരുടെ ജീവിതം..
സുഖങ്ങള്‍..ദുഃഖങ്ങള്‍...
എല്ലാവരും..അവരെ ഓടിച്ചു വിടുകയാണ് ...
മാരകമായ രോഗം കാര്‍ന്നു തിന്നുമ്പോള്‍
അയാള്‍ ആ കുഞ്ഞുങ്ങള്‍ക്ക് ഒരു നല്ല ഭാവിക്കായി
നല്ലവരുടെ കനിവ് തേടുകയാണ് ..
കാര്‍ത്തികയും തിലകനും എല്ലാം അയാളെ സഹായിക്കാന്‍ എത്തുന്നു..
പിന്നീട് ഈത്തരം പടങ്ങള്‍ പലതും
പുറത്തു വന്നു എങ്കിലും
ഈ പടത്തിന്റെ സവിശേഷത
ആര്‍ദ്രത ...
മാനുഷികത ...
സാവധാനം
ചുറ്റുമുള്ളവര്‍ എല്ലാം ആ കുഞ്ഞുങ്ങളുടെ
ഭാവിയില്‍ കരുതല്‍ ഉള്ളവര്‍ ആയി തീരുകയാണ്..

വിവാഹ വാര്‍ഷികത്തിനും..
അച്ഛന്റെ മരണ ദിവസവും..
അനാധാലയങളില്‍ സദ്യ നടത്തി..
എന്തോ വലിയ കാര്യം ചെയ്തു എന്ന് കരുതുന്ന നമ്മളിലെ പൊന്കച്ചക്കാരെ
ഒന്നു മാറ്റി ചിന്തിയ്ക്കാന്‍ ഈ പടം പ്രേരകം ആയി
ഒരു വലിയ കാര്യം ഈ സിനിമ പഠിപ്പിച്ചു തന്നു..
ആരും ഇല്ലാത്ത ഒരു കുഞ്ഞിനു.
.അനാഥാലയം അല്ല നല്‍കേണ്ടത
അവനു ഒരു കുടുംബം ആണ് വേണ്ടത
ഒരു അച്ഛന്‍.. അമ്മ .
.എല്ലാം ആണ് നാം നല്‍കേണ്ടത്..
എന്ന സത്യം..
ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ ചുവടു പിടിച്ച ചിത്രം എന്ന് നമുക്ക് കണ്ടാല്‍ അറിയാം
എങ്കില്‍ കൂടി സമൂഹത്തിനു ഒരു നല്ല പാഠം നല്‍കിയ ആ സിനിമ..
ഒരിക്കലും മറക്കാന്‍ കഴിയില്ല..
വളരെ നല്ല രണ്ടു മൂന്നു പാട്ടുകളും..

2009 ഓഗസ്റ്റ് 15, ശനിയാഴ്‌ച

daady കൂള്‍

DADDY COOL



Director: Ashiq Abu
Music Director: Biji ബാല

നല്ല കഥ..
നല്ല തിരകഥ..
നല്ല കഥ സന്ദര്‍ഭങ്ങള്‍..
ഹാസ്യം...സംഖട്ടനംങ്ങള്‍..
ത്രസിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍..

സുന്ദരനായ നായകന്‍..
സുന്ദരിയായ നായിക..
നല്ല നൃത്ത രംഗങ്ങള്‍...
രെസിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ
ചേരുവകള്‍ ..
കൃത്യമായി ചേര്‍ത്ത ...
ഒരു സസ്പെന്‍സ് ത്രില്ലര്‍
അലസനും..മടിയനും...
സ്വപ്ന ജീവിയും ആയ ഒരു പോലീസ് ഓഫീസര്‍
അയ്യാളെ ആരാധിക്കുന്ന ..
വീര പുരുഷനെ പോലെ കരുതുന്ന മകന്‍ ...
ശ്രീകാന്ത്‌ എന്ന ഒരു പുതു ക്രികെറ്റ്‌ താരം..
അയാളെ പിന്തുടരുന്ന ആക്രമികള്‍...
നാടിനെ നടുക്കുന്ന ഹീന കൃത്യങ്ങള്‍ ചെയ്യാന്‍ മടി ഇല്ലാത്ത ഒരു വില്ലന്‍ ..
അയാളുടെ കൂട്ടാളികള്‍...
അവരെ പിന്‍ തുടര്‍ന്ന് വില്ലനെ കൂട്ടിലാക്കുന്ന നായകന്‍
എണ്ണി പെറുക്കി..
ചീത്ത പറഞ്ഞു..
വഴക്കിട്ടു വീട്ടില്‍ പോകുന്ന ഭാര്യ..
മോനേ ആദി നിന്റെ കൂട്ട് കൂടിയാ നിന്റെ അപ്പന്‍ ഇങ്ങനെ ചീത്ത ആയതു എന്ന് കുറ്റ പെടുത്തുന്ന
വല്ലിപ്പന്‍ ...
നമ്മുടെ വീട്ടില്‍ കാണുന്ന രംഗങ്ങള്‍ തന്നെ

വില്ലന്മാര്‍ ...
അവര്‍ മകനെ തട്ടി കൊണ്ടു പോകുന്നു..
പിന്നെ ഉണ്ടാവുന്ന സങ്കീര്‍ണമായ രംഗങ്ങള്‍ ...
അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം
അത് മനോഹരമായി ചിത്രീ കരിചിരിക്കുന്നു

നല്ല ശബ്ദ സന്നിവേശം..
എഡിറ്റിംഗ് ഒന്നാം തരം

സൈകിക്‌ ആയ വില്ലനെ
മനോഹരമാക്കിയ തമിള്‍ നടന്‍
അഭിനയത്തിന് അനായസാമായി വഴങ്ങുന്ന ആ നടന്റെ മുഖം നമ്മള്‍ മറകില്ല

തീരെ ഗുണമില്ലാത്ത പാട്ടുകള്‍...
ഈ സിനിമയുടെ പേരില്‍ ഉള്ള ഒരു വിദേശ പാട്ടു സംഘത്തിന്റെ
പാട്ടുകള്‍ കടം എടുത്താലും വേണ്ടിയിരുന്നില്ല
ഇതിപ്പോള്‍..
ഇംഗ്ലീഷ് പാടുകളുടെ..സാരള്യം എവിടെ..
ഭാഷ ഗാനങ്ങളുടെ..
സൌന്ദര്യം എവിടെ..
പുളയുന്ന സ്ത്രീ ശരീരങ്ങള്‍
ഉച്ചത്തില്‍ ഉള്ള വാദ്യ ഘോഷങ്ങള്‍..
അതിനിടയില്‍..
പാവം ഗായകന്‍..
എന്തെല്ലാമോ അലറുന്നു..
നമ്മള്‍ അത് കേട്ടില്ല എങ്കിലും സാരമില്ല...
സിനിമയില്‍ പാട്ടില്ല എന്ന് വച്ചു എന്താ കുഴപ്പം..
കുട്ടി ഉടുപ് ഇടീച്ചു ഈ പെണ്‍ പിള്ളേരെ മുഴുവന്‍ ഓടിക്കാന്‍ പാട്ടു എന്ന ഒരു മറ ഇല്ലാതെ പറ്റുമോ..
അല്ലെ
സാരമില്ല ..
പനച്ചൂരാനെ ...
എന്താ ഇതു ?
എങ്കിലും...
ബോക്സ്‌ ഓഫീസ് ചേരുവകള്‍ ശെരി ആയ അളവില്‍ ചേര്‍ത്ത ഈ പടം നമ്മെ രേസിപ്പികുക തന്നെ ചെയ്യും







സ്ത്രീ സമത്വം ...ഒരു മിഥ്യ

സ്ത്രീ ജന സംഖ്യ കൂടുതല്‍ ചൈനയില്‍ ആണ് എങ്കിലും ലോകത്ത് സ്ത്രീകള്‍ അസമത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഭാരതത്തില്‍ ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്...

സ്ത്രീയുടെ അവസ്ഥ സമൂഹത്തില്‍ മെച്ചപ്പെടുത്താന്‍ ഉള്ള എല്ലാ നിയമങ്ങളും..നയങ്ങളും സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടും ..
അവ ഒന്നും സ്ത്രീകളുടെ അവസ്ഥ മെച്ച പെടുത്താന്‍ നമ്മുടെ നാട്ടില്‍ സഹായിച്ചില്ല എന്നതാണ് കഷ്ട്ടം
മതം
മതം സ്ത്രീകളുടെ സമത്വ സ്വപ്നങ്ങളില്‍ എന്ന് ഒരു തടസ്സം തന്നെ ആയിരുന്നു..
ഹിന്ദു മതംഎന്നും അതിന്റെ സ്വന്തം ആചാര്യ മര്യാദകള്‍ ആണ്
രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്തെയെക്കാള്‍ പാലിച്ചു പോന്നത് ..
മുസ്ലിം വ്യക്തി നിയമങ്ങള്‍ ആണ് മുസ്ലിങ്ങള്‍ സ്വന്തം രാഷ്ട്ര ത്തിലെ എഴുതപ്പെട്ട നിയമ ത്തേക്കാള്‍ പിന്തുടര്‍ന്ന് വരുന്നത് എന്നും  കാണാം
സര്‍ക്കാര്‍ കാല കാലങ്ങളായി എത്രനിയമങ്ങള്‍ കൊണ്ട് വന്നിട്ടും..
ശിശു വിവാഹം ഇപ്പോഴും നില നില്കുന്നു . .
1891   കാലങ്ങളില്‍                              12 വയസു
1929   കാലങ്ങളില്‍                             14വയസു
1955 കാലങ്ങളില്‍                               15വയസ്
1976                                                          18വയസ്
എന്നിങ്ങനെ വിവാഹ പ്രായം പല വട്ടം പുതുക്കി നിശ്ചയികുകയും ചെയ്തു..
എന്നാല്‍ ഭാരത ത്തിലെ മൊത്തം സ്ത്രീജന സംഖ്യയില്‍..30% സ്ത്രീകളും..
ഇപ്പോഴും 20വയസ് ആകുമ്പോഴേക്കും വിവാഹിതരോ ..വിവാഹ മോചിതരോ ആവുന്നു..
എന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്..
നിയമങ്ങള്‍ കടലാസില്‍ തന്നെ അവശേഷിക്കുന്നു ..
ഉത്തര ഭാരതത്തിള്‍ ഇപ്പോഴും 50% പെണ്കുട്ടികളും 15 വയസിനു മുമ്പ് തന്നെ വിവാഹിതര്‍ ആകുന്നു
ബഹു ഭാര്യാത്വം മുസ്ലിം മതം ഇപ്പോഴും ഒരു കുറവും ഇല്ലാതെ പിന്‍തുടരുന്നു..
അവരുടെ ഇടയില്‍ തലാക് ചൊല്ലി വിവാഹ ബന്ധം പിരിയുന്നവരുടെ എണ്ണം ഇപ്പോഴും ലഭ്യമല്ല സ്ത്രീകള്‍ക്കും വിവാഹ മോചനം ആ മതം അനുവദിക്കുന്നുണ്ട് ...എന്നത് മാത്രമാണ് ഏക ആശ്വാസം
ആണ്‍ കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ ..ഹിന്ദു സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അംഗീകരിക്കേണ്ടി വരും
ഇസ്ലാം ഒഴിച്ച് മറ്റു മതങ്ങള്‍ക്കെല്ലാം  വിവാഹ മോചന നിയമങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും..(1976) സ്ത്രീകള്‍ അതിനു മുന്‍ കൈ എടുത്താല്‍ ഇപ്പോഴും അവരെ പതിത എന്ന് കരുതാന്‍ ആണ് ഭാരതീയ സമൂഹത്തിനു വാസന...
സാമ്പത്തികം
സാമ്പത്തികമായ അരക്ഷിതാവസ്ഥ ഒരു വിവാഹ മോചനം എന്നത് പലപ്പോഴും സ്ത്രീകള്‍ക്ക്  അസാധ്യം ആക്കുന്നു..
ഉത്തരെന്ത്യയില്‍ ഇപ്പോഴും വീടിന്റെ മുഴുവന്‍ സമ്പത്തും പുരുഷന്മാര്‍ ആണ് കയ്യടക്കി വച്ചിരിക്കുന്നത് ..
പിന്തുര്‍ച്ച അവകാശ നിയമങ്ങള്‍ എല്ലാം സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് പൂര്‍ണ്ണമായും സ്ത്രീകളെ ഒഴിവാക്കുന്നതായിരിന്നു..
മുസ്ലിം വ്യക്തി നിയമം സ്ത്രീക്കും മാതൃ സ്വത്തിനു അവകാശം പറയുന്നുണ്ട് എങ്കിലും..
അത് വളരെ തുച്ചമാണ്..
അവര് കുടുംബം നോക്കേണ്ടതില്ലല്ലോ ഭര്‍ത്താവിനും മക്കള്‍ക്കും സാമ്പത്തിക സഹായം ചെയ്യേണ്ടതില്ലല്ലോ ..
എന്നാണു മതം അതിനു പറയുന്ന കാരണം. ..
ഭൂമിയില്‍ അവകാശം സ്ത്രീകള്‍ക്ക് കൊടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട് എങ്കിലും...
മിക്ക മതങ്ങളും വിവാഹ സമയത്തു  നല്‍കുന്ന  സ്വര്ണവും സമ്മാനങ്ങളും..
അതിലേക്ക്  സ്ത്രീയുടെ പിതൃ സ്വതിനുള്ള അവകാശം പരിമിത പെടുത്തുകയാണ് പതിവ്..
അവയെല്ലാം..കാലക്രമേണ ഭര്‍തൃ വീട്ടില്‍ ചിലവഴിക്കപ്പെടുന്നു ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം
ഭര്ത്താവ് മരിച്ചാലോ..
ഉപേക്ഷിക്കപ്പെട്ടാലോ..
വേണ്ടത്ര വിദ്യാഭ്യാസമോ..ലോക പരിചയമോ ഇല്ലാത്ത ഈ സ്ത്രീകള്‍ ജീവിത യഥാര്‍ധ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു പോവുന്നതായാണ് കണ്ടു വരുന്നത്..
എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ..
ഭൂ സ്വത്ത് വീതം വൈക്കുമ്പോള്‍ സ്ത്രീക്കും തുല്യമായ അവകാശം നല്‍കാന്‍  ശ്രദ്ധിക്കാറുണ്ട്..
ദേശീയ നിയമങ്ങളെ കേരളീയ പുരുഷന്മാര്‍..
സമൂഹം ഒട്ടാകെ തന്നെയും ...
കൂടുതല്‍ മാനിക്കുന്നു..
സ്ത്രീ സുരക്ഷയെ കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്മാരും ആണ്
ശാരീരികം ഗാര്‍ഹിക പീഡനങ്ങള്‍ലോകത്തെ മറ്റേതു രാജ്യത്തെക്കാളും ഭാരതത്തില്‍ കൂടുതല്‍ ആണ്..
ഏകദേശം 10 മുതല്‍ 20 വരെ ശതമാനം ഭാര്യമാര്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നോ മറ്റു കുടുംമ്പംഗങ്ങളില്‍ നിന്നോ ഭര്‍തൃ വീട്ടില്‍ നിന്നും മര്‍ദ്ദനം  എല്‍ക്കുന്നു എന്നാണു കണക്ക്..
സ്ത്രീധന മരണങ്ങള്‍ ഭയാനകം ആവും വിധം വളരെ കൂടുതല്‍ ആണ്..
സ്ത്രീധന ത്തുക കുറഞ്ഞു പോയി എന്ന് പറഞ്ഞു ഭര്‍ത്താവും അവരുടെ വീട്ടുകാരും ചേര്‍ന്നു പീഡിപ്പിച്ചു കൊല്ലുകയോ..
അവരെ ആത്മഹത്യാ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ആണ് പതിവ്...
ഗ്രാമങ്ങളില്‍ ഈത്തരം കേസുകള്‍ വേണ്ടത്ര രജിസ്റ്റര്‍ ചെയ്യപ്പെടാറില്ല താനും...
മുൻപ്  ഒരു സ്ത്രീ ഭര്‍തൃ  ഗൃഹത്തില്‍ കൊല്ലപ്പെട്ടാല്‍ അത് ഭര്‍തൃ വീട്ടുകാരുടെ കുറ്റമാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ബാധ്യത സ്ത്രീ വീട്ടുകാര്‍ക്കായിരുന്നു ..
എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമം..
സ്ത്രീ ഏത് സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ മരിച്ചാലും..വിവാഹം കഴിഞ്ഞു ഏഴു വര്‍ഷം ആകുന്നതു വരെ...
ആ മരണം കൊലപാതകം അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഭര്‍തൃ വീട്ടുകാര്‍ക്കാണ്.എന്നു  മാറ്റം  വരുത്തിയിട്ടുണ്ട് .
സര്‍ക്കാര്‍ ഭര്ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കും ..
എന്നാണ് നിലവിലുള്ള നിയമം..
കാണാതാവുന്ന സ്ത്രീകള്‍
ജനന മരണ പെരെടില്‍ പേരു വന്നതിനു ശേഷം കാണാതാവുന്ന സ്ത്രീകളുടെ എണ്ണം ലക്ഷങ്ങള്‍ വരും...
അത് നമ്മുടെ നാടിന്റെ മാത്രം സവിശേഷത ആണ്..
പെണ് ശിശുക്കള്‍ ഒന്നുകില്‍ ഗര്‍ഭ പാത്രത്തില്‍ വച്ചേ തിരിച്ചറിഞ്ഞു കൊല ചെയ്യപെടുന്നു.
അല്ല ജനിച്ചാല്‍ തന്നെ..ആ കുഞ്ഞുങ്ങള്‍
നല്ല ഭക്ഷണവും..മതിയായ ചികിത്സയും ഇല്ലാതെ ബാലിക ആയി ത്തന്നെ മരിച്ചു പോകുന്നു
പ്രസവം..അതിലും ധാരാളം സ്ത്രീകള്‍ .. ..മതിയായ പോഷകാഹാരമോ സമയത്തിന് വൈദ്യ ശുശ്രൂഷയോ ലഭിക്കാതെ മരിക്കുന്ന ,,,
ഗ്രാമങ്ങളില്‍ കൊല്ലപ്പെടുന്ന പെണ്കുട്ടികള്‍. .ഭാര്യമാര്‍..അമ്മമാര്‍
അവരുടെ മരണം ആരും അറിയുന്നില്ല..
പേരെടില്‍ നിന്നും ആരും അറിയാതെ മാഞ്ഞു പോയ ലക്ഷക്കണക്കിന് സ്ത്രീകള്‍...
അവരുടെ മരണം പേരെടു  പുസ്തകങ്ങളില്‍ നിന്നും മായ്ച്ച് കളയുന്നില്ല
എന്നാല്‍ അവര്‍ എന്നേ കാല  യവനികക്കുള്ളില്‍  മറഞ്ഞു പൊയ് കഴിഞ്ഞിരിക്കുന്നു
രാഷ്ട്രീയം
സാമൂഹ്യ സമത്വം സ്ത്രീകള്‍ക്ക് കിട്ടാന്‍ ഏറ്റവും പ്രധാനം വേണ്ടത്..
സ്ത്രീകളുടെ ഭരണ പങ്കാളിത്തം ആണെന്നിരിക്കെ ഭാരതത്തില്‍ അത്
ഇന്നും ഒരു സ്വപനം മാത്രമാണ്..
ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം..
ഭരണ സാരഥ്യ ത്തില്‍ സ്ത്രീകള്‍..ഇന്ദിര ഗാന്ധി പോലെയുള്ളവര്‍  വളരെ വര്ഷം  ഇരുന്നു എങ്കിലും..
അവര്‍ ജവഹര്‍ ലാല്‍ നെഹ്‌റു വിന്റെ മകള്‍ ആയിരുന്നത് കൊണ്ടാണ് ആ പദവിയില്‍ ഇരിക്കാന്‍ ഇടയായത്‌ എന്ന സത്യം മറക്കാന്‍  കഴിയില്ല ..
ബീഹാര്‍ മുഖ്യ മന്ത്രി ആയി റാബ്രി ദേവി ഇരുന്നത് എന്ത് കൊണ്ടാണ് എന്നും നമുക്ക് അറിയാം..
ഇദയ കനി ആയ ജയലളിതയും..പുരുഷന്മാരുടെ ..സഹായത്താല്‍..പിന്‍ വാതില്‍ നിയമനം കിട്ടി എത്തിയവര്‍ ആണ്..
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് വൃന്ദ കാരാട്ട് പോലും..അവിടെ എത്തിയത്..ഭര്‍ത്താവിന്റെ നിഴലില്‍ ആണെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നതും കേട്ടിട്ടുണ്ട്
നേതൃത്വപരമായ സ്ഥലങ്ങളില്‍..
തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍
സ്ത്രീകള്‍ ഇല്ല എന്നത് കൊണ്ട് ..
അവരുടെ തനതായ വിഷയങ്ങളില്‍ ഭരണത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല..
സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ തീരുമാനങ്ങള്‍.എടുക്കുമ്പോള്‍ പോലും .അതില്‍ ഇടപെടാന്‍ അവര്‍ക്ക് കഴിയാതെ പോകുന്ന അവസ്ഥ ഉണ്ടാവുന്നു ...
മൊത്തം ജന സംഖ്യയുടെ 50 % പേര്‍ ഭരണ നിര്‍വാഹക സമിതികളില്‍ ഇല്ല എന്നത് ..ആ സമിതികളുടെ മൊത്തം ജെനധിപത്യ സ്വഭാവത്തിന് മങ്ങല്‍ ഏല്പിക്കുന്നു ..
ഭാരത മാതാവിന്റെ സ്വന്തം രാജ്യത്താണ് ഇത് സംഭവിക്കുന്നത്‌ എന്നും ഓർക്കേണ്ടതുണ്ട്
 സ്ത്രീ സംവരണ ബില്‍ പാസ്സാക്കിയാല്‍
ശരത് യാദവ്‌ ആത്മഹത്യ ചെയ്യും..
എന്ന് ചില പത്രങ്ങള്‍ എഴുതിയത് ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് മനസിലാവും
എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക് എന്ന്..

തൊഴിൽ  രംഗത്തെ വിവേചനങ്ങൾ 
സ്ത്രീ..സ്ത്രീ ആ യതു കൊണ്ട് ഒത്തിരി വിവേചനങ്ങൾ നേരിടുന്നുണ്ട്
തൊഴിലിടങ്ങളിൽ ..അവളുടെ ശരീരം അവൾക്കു  വലിയ ഒരു ബാധ്യത ആവുന്നു .ഉദ്യോഗ കയറ്റം കിട്ടാൻ..ഉചിതവും അർഹവും ആയ സ്ഥലം മാറ്റം ലഭിക്കാൻ ഒക്കെ അവൾക്കു പുരുഷന്മാർ ആയ സഹ പ്രവർത്തകരേക്കാൾ കൂടുതൽ വിഷമം ആണ് .പലപ്പോഴും വലിയ വിട്ടു വീഴ്ചകൾ അവൾ ചെയ്യേണ്ടി വരുന്നു എന്നതാണ് മറ്റൊരു ദുഖകരമായ സത്യം .സതി സാവിത്രി സങ്കൽപ്പങ്ങളിൽ  ശീലിക്കപ്പെട്ട ഭാരതീയ സ്ത്രീ മനസ് ഏതു രീതിയിലുള്ള പുരുഷ ഇടപെടലുകളേയും തിരസ്ക്കരിക്കുന്നവരുമാണ്.അത് കൊണ്ട് തന്നെ തൊഴിലിടങ്ങളിലെ പുരുഷന്റെ അവിഹിത ഇടപെടലുകൾ അവളിൽ വലിയ കുറ്റബോധവും ജാള്യതയും ഉണ്ടാക്കുന്നു.സ്വയം ചെറുതായത് പോലെ വാലിലെ സ്ത്രീ അപമാനിക്കപ്പെട്ടത് പോലെ എല്ലാം അവള്സ്വയം തീരുമാനിക്കുന്നു
സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന ഉന്നത പദവികളിൽ ഇരിക്കുന്ന സ്ത്രീകൾ  തന്റെടി എന്നും അഹങ്കാരി എന്നും മുദ്ര കുത്ത പെട്ട് പരിഹസിക്കപ്പെടുന്നു..കീഴ് ജീവനക്കാരും ഓഫീസ് മേധാവികളും അവളുടെ ജോലിയിലുള്ള ശ്രദ്ധയും കഴിവിനെയും മാനിക്കാൻ വിസമ്മതിക്കുന്നു.ഭാര്ത്തവാകും ഡ്രാഫ്റ്റ് ചെയ്തു ഇകൊടുക്കുന്നത്..അല്ലെങ്കിൽ ഭര്ത്താവ് ഇവളുടെ മുന്നില് വെറും പൂച്ചയാണ് എന്നാ മട്ടിലുള്ള ആക്ഷേപങ്ങളും നടന്നു നീങ്ങുന്ന അവളുടെ പിറകിലേക്ക് കൂരമ്പുകൾ പോലെ എത്തുന്നു..മിടുക്കി എന്ന് വിശേഷിക്കപ്പെടാൻ തന്റെ പുരുഷ സഹപ്രവർത്തകരെക്കാൾ അവൾ മൂന്നിരട്ടി ജോലി എടുക്കേണ്ടി വരുന്നു.
സ്ത്രീ എന്ന തന്റെ സവിശേഷ ജോലികൾ  വേറെയും അവൾ ചെയ്യണം..കുഞ്ഞുങ്ങളുടെ പഠിത്തം അവരുടെ പ്രോജെക്റ്റുകൾ..രക്ഷ കർത്തൃ  യോഗങ്ങൾ..എല്ലാം അവളുടെ ചുമതല ആണ്..ടീനേജ് മക്കളുടെ ഹോർമോൺ ദുരന്തങ്ങളുടെ രക്ത സാക്ഷിയും ഇവളാണ് ..ഏതാണ്ട് നാല് മണിക്ക് ഉണര്ന്നു..എല്ലാവര്ക്കും ഭക്ഷണം പാകം ചെയ്തു പാത്രത്തിൽ ആക്കി പ്രഭാത ഭക്ഷണവും എടുത്തു   കുളിച്ചു എന്ന് വരുത്തി ഓഫീസിലേക്ക് കുതിക്കുന്ന വനിതകൾ നമ്മുടെ മുന്നിലെ ഒരു സ്ഥിരം കാഴ്ചയാണ് ..
വംശീയത 
വംശീയത ഉയർ ത്തുന്ന പ്രശ്നങ്ങൾ വെറും അനവധിയാണ്
അവ കേരളത്തിൽ അത്ര പ്രകടമല്ല എന്നേയുള്ളൂ
ദളിത സ്ത്രീകൾ ...സ്ത്രീകൾ  എന്ന വിവേചനം കൂടാതെ.... ദളിതയായി  എന്ന ഒറ്റക്കാരണം കൊണ്ട് അവൾ ആക്ഷേപിക്കപ്പെടുന്നു..ഒഴിവാക്കപ്പെടുന്നു..
അസ്പ്രുശ്യത എന്നത് ഒരു ശാപം ആണ് ..എന്നാൽ ബലാൽസംഗം ചെ യ്യപ്പെടുമ്പോൾ മാത്രം തൊട്ടു കൂടായ്മ്മ ഇല്ലാതാവുന്നു താനും
പൊതു കിണറ്റിൽ നിന്ന് ജലം എടുത്തു എന്നതാണ് മിക്കപ്പോഴും ഇവർ നേരിടുന്ന ഒരു വലിയ കുറ്റം
ശിക്ഷ മിക്കപ്പഴും നഗ്നയാക്കി  കൂട്ട ബലാൽ സംഗം ചെയ്യപ്പെടുക എന്നതാണ്
സംഘടിത ശക്തികൾ ആയ രാഷ്ട്രീയ പ്രസ്ഥാനങ്ങ ളുടെ കുറവ് മൂലം സ്ത്രീകൾക്ക്  എതിരായ ഈത്തരമാക്രമങ്ങൾ മിക്കപ്പോഴുംരെജിസ്റ്റർ   പോലും ചെയ്യപ്പെടുന്നില്ല .
ഇരുളിൽ മല വിസര്ജ്ജനത്തിനു വേണ്ടി പുറത്തിറങ്ങുന്ന സ്ത്രീകൾ  ആക്ര മിക്കപ്പെടുന്നതും ഒരു സ്ഥിരം കാഴ്ചയാണ്

ഉത്തര ഭാരതം കോൺ ഗ്രെസ്സിനെ കൈവെ ടിഞ്ഞത് സെമീന്ദാരി സമ്പ്രദായത്തിലെ ദായ ക്രമ രീതിയിൽ മാറ്റം വരുത്തി 2005 ഇൽ കൊണ്ട് വന്ന നിയമം മൂലം ആണെന്നാണ്‌ ചിലർ പറയുന്നത്
അതിലെ ഒരു നല്ല കാര്യം സ്ത്രീകള്‍ക്കും ഭർത്താവിന്റെ സ്വത്തിൽ അച്ഛന്റെ സ്വത്തിൽ അവകാശം കിട്ടുന്നു എന്നുള്ളതാണ്.അത് വരെ അച്ഛൻ മരിച്ചാൽ കുടുമ്പത്തിലെ ആൺ മക്കള്‍ക്കായിരുന്നു സ്വത്തിനു അവകാശം..ഭർത്താവ് മരിച്ചാൽ സ്വത്ത് കുടുംബത്തിലെആണുങ്ങൾക്ക്   തിരികെ പോകും..ഭാര്യക്കും മക്കള്‍ക്കുംപോകില്ല..വിവാഹിതയായ  മകള്‍ക്ക് വീട്ടിൽ വന്നു നിൽക്കാം..ചിലവിനു കൊടുക്കേണ്ട  ബാധ്യത മാത്രമേ പിതൃ കുടുംബത്തിനുണ്ടായിരുന്നുള്ളൂ
ഉത്തര ഭാരതത്തിലെ അതി ശക്തരായ സെമിന്ദാർമാരുടെ വംശം കുറ്റിയറ്റു   പോകുന്നത് അവിടങ്ങളിലെ രാഷ്ട്രീയത്തെയും സ്ത്രീകളുടെ അവസ്ഥയും നന്നാ യി സ്വാധീനിക്കും  എന്ന് പറയാതെ വയ്യ

ചേ ലാഞ്ചാലം കൊണ്ട് മുഖം മറച്ചു..
സമൂഹത്തിന്റെ ഉള്ളറ കളില്‍..
മുഖം പുറത്തേക്കു കാട്ടനാവാതെ
എത്രയോ ലക്ഷം പേര്‍
നമ്മുടെ സ്ത്രീകള്‍

അവര്‍ക്കാവട്ടെ ഈ വനിതാ ദിനം


വനിതാ ദിനത്തിന് അഭിവാദ്യങ്ങൾ

2009 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

മുരളി

മുരളി

ഒരതുല്യ നടൻ ..
അകാലത്തിൽ  പൊലിഞ്ഞു പോയി..

ചിലരുടെ മരണം..
ഒരു ആദരാജ്ഞലിയിൽ   ഒതുക്കാവുന്ന ദുഖമല്ല നമ്മിൽ  ഉണർത്തുക പതിവ്  ..
അത് പോലെ
അഗാധമായ ഒരു വിടവാണ് ആ ദേഹി നമ്മെ വിട്ടു പോയപ്പോൾ  തോന്നിയത്..
മുഖം മൂടികൾ  ഇല്ലാത്ത ഒരു നടൻ ..
ചമയങ്ങൾ  ഇല്ലാത്ത അമരക്കാരൻ 
നാട്യ വൈഭവത്തിൽ  ആനന്ദം പൂണ്ടിരുന്ന ഒരു നടൻ ..
നടൻ  ആയതിൽ ..
സിനിമ നടനായതിൽ  അല്ല
അഭിമാനിച്ചിരുന്ന ഒരു വ്യക്തി
സമൂഹത്തോട് എന്നും ഒരു പ്രതിബദ്ധത കാത്തു സൂക്ഷിച്ചിരുന്നു..
അത് തുറന്നു സമ്മതിക്കാൻ  മടിയും ഇല്ല ...

നരേന്ദ്ര പ്രസാദിന്റെ നാട്യഗൃഹത്തിൽ  ..
ലങ്കാലക്ഷ്മിയിലെ രാവണൻ
ഒരു ഒറ്റയാൾ  മാത്രം അരങ്ങത്തു..
ഇരുപത്തഞ്ചു അഭിനേതാക്കൾ ക്കും പകരം
അഭിനയിച്ചു പൂർണ്ണമാക്കിയതിന്റെ   സന്തോഷം..
നാടക വേദിയിലെ ഒരു അപൂർവ  നേട്ടം

അനാർഭാടമായ അഭിനയ ശൈലി..
ആർക്കും അനുകരിക്കാൻ  പറ്റാത്ത ..
അനന്യമായ അഭിനയ പാടവം
നാട്യ കേരളത്തിന  ഒരു നടൻ  മാത്രമല്ല..
കേരള സമൂഹത്തിനു..
ചിന്ത ശേഷിയും ..
പ്രതി ബധത ഉള്ളതും ആയ ഒരു പ്രതിഭാശാലിയെ കൂടിയാണ് നഷ്ട്ടമായത്..

അമരത്തിലെ..പുത്രീ സ്നേഹ ലോലനായ പിതാവ്..
വെങ്കലത്തിലെ..സംശയാലുവും..കുപിതനും ആയ ഭർത്താവ്..
ദേവി ശില്പത്തിൽ ..സ്നേഹവും..ഭക്തിയും..തന്റെ ദൈന്യവും കൂടി കലർ ത്തുന്ന ..
കലാകാരൻ ..
ചമ്പകുളം തച്ചനിലെ..
മറക്കാൻ  പറ്റാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ..
മുഖ്യ ധാര സിനിമകളിലെ..
ചിന്നുന്ന..പൊട്ടി തെറിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ..
ആരെയും കരയിക്കുന്ന..
വൃദ്ധ പിതാവിന്റെ ദൈന്യം ..
മുഴങുന്ന സ്വരം കൊണ്ട് മന്ത്ര ജാലം ചെയ്തിരുന്ന..അപൂര്‍വ സിദ്ധി
ഇടതു പക്ഷ സിനിമകള്‍ ചെയ്യുമ്പോള്‍..
കാന്തിയോടെ തിളങ്ങുന്ന ആ സഖാവ്..
കണ്ണില്‍ നിന്നും തീ പറക്കുന്ന പ്രതി നായക വേഷങ്ങള്‍..

ഒരു നടന്‍
എന്താഗ്രഹിക്കുന്നുവോ..
അതെല്ലാം ആയിത്തീര്‍ന്ന ഭാഗ്യ വാന്‍

പിന്നെ എതൊരു നടനും ആഗ്രഹിക്കുന്ന പോലെ..
മരിക്കുന്നത് വരെ
അഭിനയിച്ചു അങ്ങിനെ തന്നെ മരിച്ചു..
പെരുമയുടെ
പെരുമഴ കാലത്തില്‍ .
മരണം വന്നു വിളിച്ചപ്പോള്‍..
അഭിനയ ചക്രവര്‍ത്തി..
കൂടെ പോയി..
തലമുറകൾക്ക്  പഠിക്കാന്‍
ഒത്തിരി ഉദാത്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട്
ഹംസഗാനം ..പാടി..
പിരിഞ്ഞു പോയ ആ മഹാന് 
കണ്ണീരില്‍ കുതിര്‍ന്ന..
അന്ത്യാഞ്ജലി
പ്രണാമം

2009 ഓഗസ്റ്റ് 8, ശനിയാഴ്‌ച

പുതിയ മുഖം

 പുതിയ മുഖം


ഒരു പുതിയ സംവിധായകന്‍
പുള്ളിക്ക് ജോലി അറിയാം
ദിര്ഫാന്‍
ദീപന്‍ എന്ന് കണ്ടു
എന്നാല്‍
സംവിധായകന്‍ എന്ന നിലയില്‍
തന്നെ വെള്ളി വെളിച്ചത്തില്‍ നിര്‍ത്താന്‍ ശ്രേമം കണ്ടില്ല
പ്രിഥ്വി രാജ് ,പ്രിയ മണി...
ഇവരുടെ ഒന്നാം തരം..
തകര്‍പ്പന്‍ പ്രകടനം

രാജിന്റെ കിടിലന്‍ അഭിനയം..നമ്മെ അത്ഭുത പെടുത്തും..
അല്പം.."അന്യന്‍"..അല്പം" ഗജിനി"..
എന്നാല്‍ ലളിതമായ ജീവിത രീതികളില്‍ നിന്നും
തനിക്ക് താന്‍ പോന്ന ഒരു കരുത്തന്‍ ആയ
ഒരു നായകന്‍ ആയി തീരുന്ന
ഒരു മനോഹര കഥ
ഭംഗിയായി വരച്ചിരിക്കുന്നു
പ്രിയാ മണി
തിരകഥ ..സിനിമ കണ്ടപ്പോള്‍..
തന്റെ അഭിനയ മാന്ത്രികത കൊണ്ടു
നമ്മളെ സ്ഥബ്ദരാകിയ
പ്രിയാ മണിയുടെ ഒരു കൊള്ളാവുന്ന അഭിനയം..
കഥാ തന്തുവില്‍ പലതും
നമുക്കു പലതും വിശ്വസിക്കാന്‍ പറ്റിയില്ല എന്ന് വരും..
ബാലാ
എന്നാല്‍ പ്രതി നായകനെ..
വരച്ചു കാണിക്കുന്നതില്‍..സംവിധായകനും..
അയാളെ അഭിനയിച്ചു വിജയിപ്പിക്കുന്നതില്‍ ബാലയും
വിജയിച്ചു എന്ന് നിസംശയം പറയാം

അതികായന്മാരായ നായകന്മാരെ
കേരളം മാത്രമല്ല
ലോകമെന്ങും ഉള്ള സിനിമ പ്രേമികള്‍ നെഞ്ചില്‍ ഏറ്റിയിട്ടുണ്ട്
ഷേവനസ്‌ര്‍ ,റാംബോ..stalone ..ബ്രുസ് ലീ ..ജാകീ ചാന്‍ ..
എല്ലാം നമുക്കു പ്രിയപ്പെട്ടവര്‍ ആയത് അങ്ങിനെയാണ്

രാജ്..
അത് പോലെ ദൃധമായ പേശികളും ..
മനോഹരമായ അംഗ ചലനങ്ങളും
മുഖത്ത് മിന്നി മറയുന്ന വിഭിന്ന ഭാവങ്ങളും..

മലയാള സിനിമ ഈ ചെറുപ്പക്കാരന്റെ
പുറകെ വരുന്ന കാലം ആസന്നമായിരിക്കുന്നു.
മൃദംഗം അതില്‍ തൊടുമ്പോള്‍ വിറയ്ക്കുന്ന ആ നടന്റെ വിരലുകള്‍
എന്നും മനസ്സില്‍ തങ്ങി നില്ക്കും

പ്രതി നായകന്മാര്‍..
ആണും പെണ്ണും കേട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍..
സ്ടുന്റ്റ്‌ സീനുകളിലെ ..
സ്പെഷ്യല്‍ എഫെക്ട്സ്
എല്ലാം കൂടി
ഒരു മുഴു നീള എന്റര്‍ ടയനെര്‍
എഡിറ്റിംഗ് ഒന്നാംതരം..
ചിത്രം അത്ര നീണ്ടതല്ല ..
അത് എഡിറ്റിംഗ് മിടുക്ക് ..
പാട്ടുകള്‍ ഒന്നു പോലും ഗുണമില്ല
നമുക്കു ബോര്‍ അടിക്കയെ ഇല്ല

vulgaarity അല്പം പോലും ഇല്ല
സ്ത്രീകളുടെ ശരീര പ്രദര്‍ശനം ഇല്ല,,,
കഥ കൊണ്ടു തന്നെ നമ്മെ രസിപ്പിക്കുന്നു

പുതു സംവിധായകന്
അന്തസായി ലോകത്തിനു കാട്ടി കൊടുക്കാന്‍
ഒരു നല്ല സിനിമ ...

പട്ടണത്തില്‍ ഭൂതം

പട്ടണത്തില്‍ ഭൂതം
കുട്ടികള്‍ക്കുള്ള ഒരു സിനിമ..അതില്‍ കൂടുതല്‍ ഒന്നും ഈ ജോണി ആന്റണി സിനിമയില്‍ നിന്നും പ്രതീക്ഷികല്ലേ ..
എന്നാല്‍ ദുഷ്ട്ടര്‍ ശക്തര്‍..
നല്ലവര്‍ ദുര്‍ബലര്‍..
യുദ്ധം ചെയ്യുമ്പോള്‍..
ദുരബല്ര്‍ ആയ നന്മ തോറ്റു പോയാല്‍ കുഞ്ഞു മനസുകള്‍ വേദനിക്കില്ലേ
അങ്ങിനെയാണ്..
ലോകമെങ്ങും അസാധാരണ ശക്തികള്‍ ഉള്ള..
കഥ പാത്രങ്ങള്‍ ജെന്മം കൊണ്ടത് ..
ഹി മാന്‍ ..സൂപ്പര്‍ മാന്‍ ..സ്പൈടെര്‍ മാന്‍ .മാന്‍ ട്രാക് ...ലോതര്‍ ..
അത് പോലെ നമ്മുടെ നാട്ടില്‍..
ദേവി ആവേശിച്ച കുട്ടികള്‍...
നല്ലവരായ കുട്ടിച്ചാത്തന്മാര്‍ ..
അങ്ങിനെ അങ്ങിനെ
ഇവിടെയും..
തിന്മയുടെ ശക്തികള്‍ വിജയിക്കും എന്ന് ഉറപ്പായപ്പോള്‍..
നിഷകലങ്കന്‍ ആയ ഒരു ഭൂതം
വരികയാണ്
കുഞ്ഞുങ്ങളെ വല്ലാതെ ദ്രോഹിക്കുന്ന ഒരു സര്‍ക്കസ് കൂടാരം
മരിച്ചു പോയ മുതലാളി..
പഠിത്തം കഴിഞ്ഞു വരുന്ന മകള്‍
അവളെ കൊല്ലാന്‍ ശ്രേമിക്കുന്ന വില്ലന്‍ സംഘം
നല്ല തമാശകള്‍..
ഒന്നാം തരം..അടി പിടി രംഗങ്ങള്‍
ചില നല്ല ഗാനങ്ങള്‍
കൊള്ളാവുന്ന എഡിറ്റിംഗ്..
മമ്മൂട്ടിയുടെ ഭൂതം..
അമ്മോ
അസഹനീയം..
വല്ലാത്ത ഒരു സ്വരം ..
ആ പടം പോട്ടിയെങ്കില്‍..
അങ്ങേരുടെ ആ കീക്കീ സ്വരം കൊണ്ടു മാത്രം
ആണെന്ന് തീര്‍ച്ച
എന്നാല്‍ എല്ലാത്തിനും ഉപരി
നമ്മള്‍ കൊട്ടകയില്‍ പോയി എന്ത് പ്രതീക്ഷിക്കുന്നു..
സുഖവും സന്തോഷവും..മനസിന്‌ സൌഖ്യവും എങ്കില്‍
നിങ്ങള്‍ക്കുള്ളതാണ്
ഈ സിനിമ

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓ.വി വിജയന്‍..ആനന്ദ്‌

ഖസാക്കിന്റെ ഇതിഹാസം

വളരെ പണ്ട് വായിച്ചതാണ് ആ നോവല്‍..
കഥ അത്ര ഓർമ്മിക്കുന്നും ഇല്ല..
വലിയ ക്ലാസ്സിക്‌ തന്നെ..
എന്‍റെ പോരായ്മ

വിജയനും,ആനന്ദും..
ആഖ്യാന രീതികള്‍ കൊണ്ട് എന്നെ ആകർഷിചിട്ടില്ലാത്ത രണ്ടു പേരാണ്..
ഒരു തലമുറയെ മുഴുവന്‍ അവര്‍ ആകര്‍ഷിച്ചു എങ്കിലും
എന്‍റെ സരളമായ ചിന്ത സരണിക്കു അവര്‍ ഒരിക്കലും പ്രിയപ്പെട്ടവര്‍ ആയിരുന്നില്ല..
ധര്‍മ പുരാണം മടുപ്പിക്കുക തന്നെ ചെയ്തു ...
പലരും അത് എന്റെ ഒരു വലിയ പോരായ്മ ആയി പറയാറും ഉണ്ട് .
നിങ്ങൾ ക്ക് ഒരു കാര്യം ലളിതമായി പറയാന്‍ അറിയില്ലെങ്കില്‍ ..
നിങ്ങൾ ക്ക് ആ വിഷയം അറിയില്ല എന്നാണ്‌ മനസിലാക്കേണ്ടത്
എന്നാണു ഒരു വിദേശ പഴംചൊല്ല്...
അത് ഇവര്‍ രണ്ടു പേരുടേയും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടും..
ഒരു തരം ലഹരി പിടിച്ച കണ്ണുകളാല്‍ ലോകത്തെ കാണാന്‍ ശ്രേമിക്കുന്നവര്‍ എന്നൊരു ബുദ്ധിമുട്ട് ..മാജിക്കൽ റിയലിസം ആണത്രേ ...
എന്നാൽ മാർക്കെസ്
ആരെയെങ്കിലും അനുകരിക്കുകയാണോ..
അല്ലെ അല്ല..
അല്പം നര്‍മം കലര്‍ന്ന ലളിതമായ ആ ചിന്താ ധാരയെ പിന്തുടരാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ..
ഇനി നമ്മുടെ ഭാഷയുടെ പോരായ്മ്മ ആവുമോ ഇവരെ അത്ര മനസിലാക്കാൻ സാധിക്കാഞ്ഞത്
ഇതെല്ലാം സ്വകീയമായ വീക്ഷണം മാത്രം

2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഭ്രമരം

ഭ്രമരം

ആരും ഒന്നും എഴുതാന്‍ മടിക്കുന്നു..
കണ്ടവര്‍ കഥയെ കുറിച്ച് ഒന്നും എഴുതുന്നില്ല..
വിഭിന്നങ്ങള്‍ ആയ അഭിപ്രായം..
നല്ലത് എന്ന് ചിലര്‍
ഗുണമില്ല മറ്റു ചിലര്‍
രണ്ടോ മൂന്നോ സിനിമകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ സിനിമ ആയി എന്ന് ഒരു അടുത്ത ചെങ്ങാതി
സങ്കീര്‍ണമായ ഒരു മനസോടെ ആണ് ഈ സിനിമ അത് കൊണ്ട് കാണാന്‍ പോയത്..
ബ്ലെസി ചിത്രങ്ങള്‍ എന്ന് എനിക്ക് വലിയ വേദന തന്നിട്ടുള്ളതാണ് ..
തലച്ചോറിനു തീ പിടിപ്പിച്ച കല്‍കട്ട ന്യൂസ്‌
ഓമനയായി കാത്ത കുഞ്ഞിനെ..ആരോരും
ഇല്ലാതെ ഭൂകമ്പ ബാധിത സ്ഥലത്ത് ഉപേക്ഷിച്ചു പോന്ന കാഴ്ച..

എന്നിലെ സ്ത്രീയുടെ സൌമ്യതകളോട് ബ്ലെസി അത് കൊണ്ട് തന്നെഅങ്ങിനെ പൊരുത്ത പെട്ട് വരാറില്ല..
ഒരു ആകുലത എന്നെ ചൂഴ്ന്നു നിന്നിരുന്നു..
ഈ സിനിമ കാണാന്‍ പോയപ്പോള്‍..
എന്താവും നമ്മളെ കാത്തിരിക്കുക..
മനോഹരമായി പിടിച്ച ഒരു ചിത്രം..
..
കല്‍ക്കട്ട ന്യൂസ്‌ പോലെ
ചടുലമായ എഡിറ്റിംഗ്
ഒന്നാം തരം..ഛായഗ്രഹണം
നല്ല പ്രകൃതി ദൃശ്യങ്ങള്‍..
പിന്നെ കഥ
അവിശ്വസനീയം..
അസംഭവ്യം..
സംവിധായകന്‍ അത് വിശ്വസിച്ചു എങ്കില്‍..
അനുവാചകന്..അതത്ര ദഹിച്ചു എന്ന് വരില്ല..
രണ്ടു കൂട്ടര്ര്കും ഒരേ പോലെ തോന്നുമ്പോള്‍ ആണല്ലോ..
സിനിമ ഒരു ഉത്തമ ചിത്രം എന്നാ നിലയിലേക്ക് ഉയരത പെടുന്നത്..
മോഹന്‍ ലാലിന്റെ പാത്ര സൃഷ്ട്ടിയിലെ ..
അപാകതകള്‍...

സിനിമയുടെ ഏറ്റവും വലിയ പോരയ്മാണ്..
എന്തും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ഒരു ഒന്നാം തരം അഭിനേതാവിനെ..
വേണ്ടത്ര ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം..
മുഖത്ത് യാതൊരു ഭാവവും സ്വയം വരാത്ത ആ നടനെ..
നമ്മുടെ വില്ലന്‍..
എവിടുന്നു കിട്ടി എന്നാണു ..
മാര്‍ബിള്‍ പോലെസുന്ദരം ആയ മുഖത്ത് എന്തെങ്കിലും ഒരു ഭാവം വരുത്താന്‍ ആ പാവം
നടന്‍ പെടുന്ന പാട് കണ്ടാല്‍ കഷ്ട്ടം തോന്നും
എന്നാല്‍ രണ്ടാം വില്ലന്‍ തന്റെ സ്വതസിദ്ധമായ നൈസര്‍ഗികമായ അഭിനയം കൊണ്ട്ആ കുറവ് നികത്തുകയും ചെയ്തു....
ചില സംവിധായകര്‍ കൊലയാളി ആവുന്നത് നമ്മള്‍ കാണാറുണ്ട്..
കഥ നന്നായി പോകുന്നില്ല ഈനു തോന്നുമ്പോള്‍..
നിഷ്കരുണം..ഒരു ട്വിസ്റ്റ് വേണ്ടി....
വേണു നാഗവള്ളി പണ്ട് മോഹന്‍ ലാലിനെ കൊന്നത് ഓര്‍ക്കുന്നില്ലേ
അത് പോലെ ഇവിടെയും..
ഒരു ആരും കൊല ചെയ്തു കളഞ്ഞ് സംവിധായകന്‍..
ഒരു കാര്യവും ഇല്ലാതെ..
ആരിലെന്കിലും അത് എന്തെങ്കിലും..ഒരു അനുരണനം ഉണ്ടാകിയോ..
ഇല്ല അസാധാരണമായ ഒരു കഥ ..
ചിത്രം
എന്ന് വരുത്താന്‍ ഉള്ള ഒരു ബോധപൂര്‍വമായ പ്രചരണം..
എന്നാല്‍..
അത്ര തീവ്രത ഒന്നും നമുക്ക് അനുഭവപെടുന്നും ഇല്ല....
ഉദ്യേഗം നില നിര്‍ത്തുന്ന നില ആ ജീപ് പ് യാത്ര
കഥയിലെ ഏറ്റവും നാടകീയ രംഗങ്ങള്‍ അവയാണ്..
നമ്മില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നത് അത് മാത്രം..
വില്ലന്റെ മകളെയും..നായകന്റെ ഭാര്യെയും നമുക്ക് ഇഷ്ട്ടമാവും..
കൊള്ളാവുന്ന ഒരു പാട്ട്..
മാത്രം..
നമ്മുടെ നാവില്‍ അങ്ങിനെ മൂളാന്‍ ബാക്കി കിടക്കും..
ഒരു മധുര മിട്ടായി നാവില്‍ നുണഞ്ഞ പോലെ .. തന്നെ..

അഴകിയ രാവണന്‍

അഴകിയ രാവണന്‍

"ഈ വീടിന്റെ ചുവര് ഞാന്‍ ചുവപ്പ് അടിക്കാന്‍ ആണല്ലോ പറഞ്ഞത് "

പൈന്റെര്‍ ചുവപ്പ് അടിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ്..
അതിന്റെ നിറം വേറെ ആയത്..

"എല്ലാവരും എനിക്ക് എന്ത് മാത്രം സ്വീകരണം ആണ് തരുന്നെ.."

"വേദനിക്കുന്ന ഒരു കോടീശ്വരന്‍ "

അഴകിയ രാവണന്‍ തന്നെ.

പുന്നമട കായലില്‍ വീണു പോയ സ്നേഹത്തിന്റെ
ചന്ദന കിണ്ണം തേടി എത്തിയ

ബാല്യ കാല കാമുകന്‍..

കവിയും കലാകാരനും..സംവിധായകനും ആയ കാമുകന്‍
ചിത്രകാരിയും..കലാകാരിയും ആയ നായികയും.
.ചേരേണ്ടവര്‍ തന്നെ ...

ഒരു ബിസിനസ്‌ കാരന്റെ കണിശതയോടെ കരുക്കള്‍ നീക്കി
അവളെ വിവാഹത്തില്‍ എത്തിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു..
എന്നാല്‍ അയാളുടെ കഥിന ഹൃദയത്തെ പോലും ഇളക്കി കളഞ്ഞു
അവളുടെയും അവന്റെയും ചതി

അല്പം നര്‍മത്തിന്റെ മേമ്പോടിയില്‍..
ആര്‍ക്കും ഇഷ്ട്ടമാവുന്ന രീതിയില്‍..
ഭംഗിയായി പറഞ്ഞ ഒരു ത്രികോണ പ്രണയ കഥ..

ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞു
പുള്ളിക്ക് ഏറ്റവും ഇഷ്ട്ട്ടമായ സ്വന്തം കഥാപാത്രങ്ങളില്‍ ഒന്ന്..
ആ സംഭാഷണം മറന്നു പോകുന്ന പോലീസു കാരന്‍ ആണെന്ന്

ശുദ്ധ ഹാസ്യത്തിന്റെ മനോഹരമായ അവതരണം..
ശ്രീനിവാസന്റെ ലാളിത്യവും..ഹൃദ്യവും ആയ അഭിനയം..
രാജന്‍ പി ദേവിന്റെ നിയന്തിറ്തവും കുലീനവും ആയ അഭിനയ രീതി..
നല്ല സംഭാഷണം..നല്ല സംവിധാന

കഥയോട് ഇണങ്ങുന്ന പാട്ടുകള്‍..
സുഭാഷ പാര്‍ക്കില്‍ കളി പറഞ്ഞിരിക്കുന്ന നായകനും നായികയും..
പെട്ടന്ന് സിങ്കപൂരും ഈജ്യ്പ്തിലും എത്തി നമ്മെ വിവശരാക്കുന്നില

ഭാനു പ്രിയ അവളുടെ അംഗ ലാവണ്യം
മനോഹരമായ ചുവടുകള്‍
ലാസ്യം തുളുമ്പുന്ന അഭിനയം
ഇവ കൊണ്ട് ആ
ഗാന രംഗങ്ങള്‍ ചേതോഹരം ആക്കുക ആണുണ്ടായത്

കുട്ടനാടിന്റെ പശ്ചാത്തല ഭംഗിയില്‍ ...
നിറയെ വെള്ളാമ്പല്‍ വിരിഞ്ഞ ഒരു പൊയ്ക പോലെ
നമ്മെ ആകര്‍ഷിച്ച ഒരു സിനിമ നല്‍കിയത്..
കമല്‍ ആണെന്നതാണ് അത്ഭുതം

കിരീടം

കിരീടം

ഒരു തെരുവ് ഗുണ്ടയെ കൊല്ലേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍..
ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും അവനില്‍ ആയിരുന്നു..
വിവാഹ പ്രായം എത്തിയ പെങ്ങള്‍..
നിറഞ്ഞ പ്രതീക്ഷയോടെ കാത്തു നില്‍കുന്ന കാമുകി..
സ്നേഹം തുളുമ്പുന്ന അമ്മ..
എല്ലാം..എല്ലാം ..
ഒരു ദിവസം കൊണ്ട് അവനു നഷ്ടം ആവുന്നു..
വഴിയില്‍ വെട്ടേറ്റ് വീഴുന്ന ഒത്തിരി ഗുണ്ടകള്‍..
അവരെ കൊല്ലുന്നവനെ പൊതുവേ ആളുകള്‍ മാനിക്കുകയാണ് പതിവ്..
വാളെടുത്തവന്‍ വാളാല്‍ ..
എന്ന ആപ്ത വാക്യം ഗുണ്ടകളുടെ കാര്യത്തില്‍ ശേരിയും ആണ്..
അധോ ലോക ഗുണ്ട പടങ്ങള്‍ പണ്ട് മുതലേ നാം കാണുകയും ചെയ്യുന്നു..

എന്നാല്‍ എന്താണ്..
കിരീടത്തെ ഒരു സവിശേഷ ചിത്രം ആക്കുന്നത്..

സിബിയുടെ അതി മനോഹരമായ സംവിധാനം..
ഒന്നാംതരം തിരക്കഥ എഴുതിയ ലോഹിത ദാസ്..
തിലകന്‍..മോഹന്‍ ലാല്‍,പാര്‍വതി..കവിയൂര്‍ പൊന്നമ്മ
ഇവരുടെ ഉജ്ജവലമായ അഭിനയം...
നാടകീയ മുഹൂര്‍ത്തങ്ങള്‍...
ഒന്നാം തരാം ക്ല്യമാക്സ് ..
മനോഹരമായ ഗാനങ്ങള്‍...
എങ്ങും മുഴച്ചു നില്കാത്ത സംവിധാനം..

അതൊരു ക്ലാസ്സിക്‌ പടം ആയിരുന്നു...

അതി വൈകാരികതയോട് കൂടി പെരുമാറുന്ന അതിലെ അച്ഛനെ എനിക്ക് പിടിച്ചില്ല തന്നെ..
സ്വന്തം മകനോട്‌ അയാള്‍ കൂറ് പുലര്‍ത്തിയില്ല...
സാമൂഹ്യ ജീവിതത്തിലെ ഇത്തിള്‍ കണ്ണിയായ്‌ ഒരു വിപത്തിനെ ഒഴിവാക്കിയ മകനെ..
അച്ഛനെ ഉപദ്രവിക്കുന്നത് കണ്ടാണ്‌ അവന്‍ ആ കുരിശു സ്വന്തം തലയില്‍ ഏറ്റുന്നത് .
.വേണ്ടത്ര മനസിലാക്കാനോ.
.അവന്റെ ഒറ്റപെടലിന്റെ സമയത്ത് അവനു താങ്ങ് ആവാനോ അയാള്‍ക്ക്‌ കഴിയുന്നില്ല..
തിലകന്റെ അച്ഛന്‍ നമ്മില്‍ ബഹുമാനം ഉണര്‍ത്തുന്നില്ല...
ആപത്തില്‍ മകന്‍ അയാള്‍ക്ക്‌ തുണ ആയി ..
മറിച്ചോ..
അവനു വേണ്ട മാനസിക പിന്തുണ കൊടുക്കാന്‍ അയാള്‍ വിസമ്മതിക്കുക ആണ്..
ഒരു പോലീസുകാരന്‍ ആയിട്ട് പോലും..
മറ്റെല്ലാം കൊണ്ടും..
കാലത്തെ അതി ജീവിക്കുന്ന ഒരു സിനിമ..

രസ തന്ത്രം

“രസതന്ത്രം’‘

ഒരു സിനിമ ..
അത് നമ്മെ ആ നിമിഷം ഒത്തിരി രസിപ്പിചാലും..
കാലം പെട്ടന്ന് പുതിയ പുതിയ കാര്യങള്‍
മുകളില്‍ കൊണ്ട് വന്നിട്ട് അതെല്ലാം മറച്ചു കളയും ..
ഇപ്പോള്‍ രസ തന്ത്രം..
അതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍..
എന്തെല്ലാം ആണ് ഓര്‍മയില്‍ നില്കുന്നത്..
ഭംഗിയുള്ള സാരി ഉടുത്തു മീര ജാസ്മിന്‍ പാട്ട് പാടി ഓടുന്നത്..

നാട് നീളെ പോലീസുകാര്‍ ഒരു പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോകുന്നത്..
മറ്റുള്ളവരെ ഭയന്ന്..
അവളെ കയ്യെല്‍ക്കാന്‍ മടിക്കുന്ന ലാലിന്റെ ധൈര്യം ഇല്ലായ്മയെ കുറിച്ച് ..
വീട് വേലകാരിയുടെ കഷ്ട്ടപാടുകളെ കുറിച്ച്..
അതില്‍ യാധാര്ത്യ ബോധം നമ്മില്‍ ഉളവാക്കുന്നവ്ര്‍ ആരെല്ലാം ആണ്..
കടുത്ത ചായത്തില്‍ വരച്ച കരികേച്ചരുകള്‍ അല്ലാതെ..
ലളിത ...
ബാകി എല്ലാവരും..
ആകാശത്ത്‌ നിന്നും..
എങ്ങിനെയോ..
താഴേക്ക് പതിച്ച നക്ഷത്ര മൊട്ടുകള്‍ പോലെ...
എന്താണ് ആ കഥ നമുക്ക് നല്‍കുന്ന സന്ദേശം..
ദൈവമേ
നായകന്റെ പുറകെ ഓടുന്ന നായിക...
സ്ത്രീ പ്രേക്ഷകരില്‍ നിന്ദയും..
പുരുഷന്മാരില്‍ പരിഹാസവും ഉണര്‍ത്തുന്നു..
നായകനും നായികയും..
ചില ശുദ്ധ ഹാസ്യത്തിന്റെ മണി മുത്തുകള്‍
അതാണ്‌ ആകെയുള്ള ആശ്വാസം ...
പുരുഷാധിപത്യ ചുവയുള്ള ഈത്തരം കഥാ പാത്രങ്ങള്‍ ..
കണ്ടു കണ്ടു മടുത്ത ആവര്‍ത്തന വിരസമായ പ്രമേയം
കൃത ഹസ്തനായ കൊടിയേറ്റം ഗോപി പോലും..
നിസ്സഹായന്‍ ആയി പോകുന്നു..
എന്നെ വളരെ നിരാശ പെടുത്തിയ ഒരു സത്യന്‍ അന്തികാട് ചിത്രം

കള്ളന്‍ പവിത്രന്‍

കള്ളന്‍ പവിത്രന്‍

കള്ളന്‍ പവിത്രന്‍ (1981)

നിര്‍മ്മാണം:എം.മണി
ക്യാമറ: വിപിന്‍ ദാസ്
എഡിറ്റിംഗ്ഗ്: മധു കൈനകരി
സംഗീതം: ശ്യാം...

ഗ്രാമത്തിലെ ഒരു കൊച്ചു കള്ളന്‍..
പവിത്രന്‍(നെടുമുടി വേണു)..
അയാളെ അടിമുടി വെറുക്കുന്ന മാമച്ച..(കൊടിയേറ്റം ഗോപി)..
കട്ട ഒരു പാത്രം വില്‍ക്കാന്‍ ചെല്ലുന്നു..
പട്ടണത്തിലെ ഒരു വലിയ പാത്ര കടയില്‍
അത് ഒരു സ്വര്‍ണ പാത്രം ആയിരുന്നു..
പവിത്രന്‍ അങ്ങിനെ ഗ്രാമത്തിലെ ഒരു പണക്കാരന്‍ ആകുന്നു..
മാമച്ചാണ് ഉറക്കം ഇല്ലതയീ..
എങ്ങിനെ പവിത്രന്‍ ധനികന്‍ ആയി..

മനുഷ്യ സ്വഭാവത്തിന്റെ സങ്കീര്‍ണതകള്‍..
എന്നും പദ്മരാജന്റെ ചിത്രങ്ങളുടെ ഒരു സവിശേഷത ആയിരുന്നു..

മാമച്ചന്റെ ഭാര്യയുടെ അനിയത്തി (സുഭാഷിണി )
അവള്‍ നമ്മുടെ പവിത്രന്റെ ഒരു ബലഹീനത ആണ്..
അവളെ പറഞ്ഞു മാമച്ചന്‍ അയക്കുന്നു ..
അവള്‍ കുറെ കാശും അടിച്ചു മാറ്റുന്നു..
നിര്‍ബന്ദം സഹിക്കാതെ അവന്‍ തന്റെ പണത്തിന്റെ രഹസ്യം അവളോട്‌ പറയുന്നു..
മമച്ചാണ് അത് പോര..
ആ പാത്രം അവന്‍ തിരിച്ചു കൊണ്ട് വന്നു അവളെ കാണിക്കണം ..
അവന്‍ ആ പാത്ര കടയില്‍ വീണ്ടും കയറുന്നു..
ആ പാത്രം വീണ്ടും തപ്പി എടുക്ക്കുന്നു..
അതുമായി വീട്ടില്‍ വരുന്ന പവിത്രനെ പോലീസ് അറെസ്റ്റ്‌ ചെയ്യുന്നു ..
മമച്ചാണ് സന്തോഷം ആയി..എന്നാല്‍...
പുറത്തു വന്ന പവിത്രന്‍ വീണ്ടും പണക്കാരന്‍ തന്നെ
അന്യ സ്ത്രീകളോടുള്ള ആസക്തി..
അത് ശെരി അല്ല എന്ന ഒരു സത്യം അവന്‍ മനസിലാക്കുന്നു ..

ഇന്നത്തെ ചിന്താ വിഷയം

ഇന്നത്തെ ചിന്താ വിഷയം.
തടി വച്ച് വീര്‍ത്ത മോഹന്‍ ലാല്‍,
മീര ജാസ്മിന്‍ ..
മറ്റു
മൂന്നു നായികമാര്‍..
സഹിച്ചു കൂടാത്തത് ..
മിനുട്ടിന് മിനുട്ടിന്
ഉള്ള ഉപദേശവും..
ആപ്ത വാക്യങ്ങളും ആണ് ..
അമ്മോ
കൊള്ളാവുന്ന ഒരു കഥയാണോ..
കൊള്ളാവുന്ന ഒരു അഭിനയ മുഹൂര്‍ത്തം ഉണ്ടോ
ആകെ നല്ല ഒരു തമാശ..

അത് തമാശ തന്നെ ആണെനും..
പഞ്ചാര അടി സഹികാഞ്ഞു..
രാത്രി ഒരു കപട മാന്യനെ വിളിച്ചു വരുത്തി
തുണി അഴിപ്പിച്ചു വിടുന്ന ഒരു രംഗം ആണ്
ഒര്തോത് ചിരിക്കാന്‍ ..
മറക്കാന്‍ പറ്റാത്ത ഒരു രംഗം
മറ്റൊന്നും ഇല്ല
പിണക്കങ്ങള്‍..
ഇതിലും നിസ്സാരമായി തീര്‍നിട്ട്ടുണ്ട്...
എന്നാല്‍ ഇതില്‍ പലപ്പോഴും ഒരു കല്ല്‌ കടി പോലെ
ഇതിലെ നായികയെ പോലെയും ..
മുകേഷിനെ പോലെയും ആരും കുടുംബം ഇട്ടിട്ടു പോവുകയൊന്നും ഇല്ല..
അവള്‍ അറിയാതെ വീട് വില്കുകയും ഇല്ല..
kaarikatare ചെയ്യപെടുന്ന
പ്രധാന കഥാ പാത്രങ്ങള്‍
നേര്ത്ത ഒരു നര്‍മം..
തീര്ന്നു
ഇന്നസെന്റ്...
ശബ്ദവും ബഹളവും നിറഞ്ഞ ആ കുടുംബം നമ്മെ ആകര്‍ഷിക്കും.
കൊള്ളാവുന്ന ഒരു പാട്ടുണ്ടോ..
ഇല്ല തന്നെ
സത്യന്‍ അന്തികാട് സിനിമ എടുത്തു പുറകോട്ടു പോവുകയാണോ
എന്ന് ചിന്തികെണ്ടുന്ന സ്ഥിതി
എന്നാല്‍..ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന
സ്ത്രീ പുരുഷ ബന്ധങ്ങളിലെ
അസഹിഷ്ണുതകള്‍..
മുസ്ലിം വകീല്‍ കുടുംബത്തിന്റെ യാധാസ്ഥിതികഥ
അവള്‍ നേരിടുന്ന പ്രശ്നങ്ങള്‍...
സ്ത്രീയുടെ സഹജമായ കുന്നയ്മകള്‍..കുശുംബുകള്‍
തനിയെ ജീവിക്കുമ്പോഴും..
അന്തസ്സായി ജീവിക്കാന്‍ ആ സ്ത്രീകള്‍ കാണിക്കുന്ന ആര്‍ജവം
തിരിയെ പോവുമ്പോള്‍ അവര്കുള്ള സന്തോഷമം
നമുക്കൊരു സന്ദേഹം തരാതെ സത്യന്‍ ഇതു വരെ പോയിട്ടില്ല ..
ക്യാമറ..എഡിറ്റിംഗ് എല്ലാം കൊള്ളാം

വെറുതെ ഒരു ഭാര്യ

വെറുതെ ഒരു ഭാര്യ

അക്കു അക്ബറിന്റെ കാലിക പ്രസക്തിയുള്ള ഒരു നല്ല സിനിമ
സത്യന്‍ അന്തികാടിന്റെ ഒരു അതി പ്രസരം ഉണ്ടെങ്കിലും
രാവിലെ മുതല്‍ രാത്രി വൈകി വരെ ജോലി ചെയ്യുന്ന ഭാര്യയുടെ മനസ് കാണാന്‍ അയാള്‍ മറന്നു പോയി ....
അമ്മ മരിച്ചിട്ടും അവള്‍ക്കു പോകാന്‍ സാധിച്ചില്ല...
ഒത്തിരി അപമാനങ്ങള്‍..
നിന്ദ..
ക്രൂരത..
പരിഹാസം..
അവള്‍..
ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യുകയാണ്..
വീട്ടു ജോലിയില്‍ നിന്നും..
പദവിയില്‍ നിന്നും ..
വഴക്കായി
അവള്‍ വീട്ടില്‍ പോയി
പിന്നെയാണ് രസം

രാവിലെ കറക്കാന്‍ ചെന്ന ജയരാമിനിട്ടു
പശു ഒരു തോഴി കൊടുക്കുന്നു
അവനു അത് പണ്ടേ കിട്ടെന്ദതാ...
പശു ആയിട്ട് കൊടുത്തു എന്നെ ഉള്ളൂ

എന്നെ ഒന്ന് കറക്കൂ എന്ന് പറഞ്ഞു നീ എന്‍റെ പുറകെ വരുമെടീ പശു

കളക്ടര്‍ എന്നെ കാത്തിരിക്കുകയാ
എനിക്ക് വരാന്‍ പറ്റില്ല..

എന്ന് അവന്‍ വീമ്പു പറയുമ്പോള്‍
tv യില്‍ അവനെ പോലീസുകാര്‍ ഓടിച്ചിട്ട്‌ തല്ലുകയാണ് ..
എന്നെ തല്ലരുത്..
ഞാന്‍ നേതാവാണ്‌
എന്നെല്ലാം പറഞ്ഞു ആള് ഓടി ചാടി അടി കൊള്ളാതെ തടി രെക്ഷിക്കാന്‍ നോക്കുന്ന കാഴ്ച ..

സുരാജ് പറയുന്ന ഒരു തമാശ ഉണ്ട്
വലിയ വീട്ടിലെ പെണ്ണുങ്ങള്‍ മുല്ല പൂവും ചൂടി വന്നു നില്‍കുന്ന ..
കാര്യം
അത് കേട്ട് ഭര്‍ത്താവ് പോയി അടി മേടിച്ചു പോരികയും ചെയ്തു

മകളുടെ കയ്യിലെ മൊബൈല്‍
അതും ഒരു അല്പം പഴുത് കിട്ടിയാല്‍
അതിലൂടെ പ്രേമിക്കാന്‍ കച്ച കച്ച കെട്ടി ഇറങ്ങിയ ഒരു കാമുകനും

ഭൂമിയില്‍ എങ്ങും കാണാത്ത ഒരു വില്ലന്‍ സംഘവും..
ഒരു നല്ല പോലീസ് കാരനും..

വട്ടായി പോകുന്ന നായകനെ തേടി അവസാനം അവള്‍ വരികയാണ് ...
വെളുത്ത ആപ്പിള്‍ പോലെയുള്ള ജയറാമിന്റെ മുഖത്ത് ശോകം വരാന്‍ വലിയ ബുദ്ധിമുട്ടാണ്..
എന്നാല്‍ ഗോപിക ..
തകര്‍ത്തു...
നല്ല തിരക്കഥ..
സംഭാഷണം..
നല്ല ഒരു പാട്ട് .
.നാടകീയമായ രംഗങ്ങള്‍..
കണ്ണ് നനയിക്കുന്ന മുഹൂര്‍ത്തങ്ങള്‍..,
നല്ല ക്ലൈമാക്സ്‌...
നമുക്കായി ഒരു സന്ദേശവും ..
ഭാര്യയെ അപമാനികരുത്..
കുടുംബം വിട്ടു പോവരുത് എന്ന് ഭാരമാര്‍ക്ക് ഒരു താകീതും
തിരിച്ചു വരണം എന്ന് തോന്നുമ്പോള്‍ ..
വരാന്‍ കുടുംബം ഉണ്ടായില്ല എന്ന് വരും
ഒരു നല്ല സിനിമ

അച്ചുവിന്റെ അമ്മ

അച്ചുവിന്റെ അമ്മ

സത്യന്‍ അന്തികാടിന്റെ സിനിമകളില്‍ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു സിനിമ ആണത് ..
ഉര്‍വശിയുടെ ജീവിതത്തോടുള്ള
അടങ്ങാത്ത മത്സര ബുദ്ധി..
തോറ്റു കൊടുക്കാന്‍ ഉള്ള മന്സില്ലയമ ..
വഴിയില്‍ ഒരു പെണ്ണിനെ തല്ലുന്നത് കണ്ടപ്പോള്‍ ‍..
തീ പോലെ ഉയര്‍ന്ന രോഷം..
മകള്‍ എന്ന അലിവു..
അന്യരില്‍ നിന്നും ഒന്നും വേണ്ട എന്ന ദൃധ നിശ്ചയം..
ഒറ്റ ബന്ധുക്കളും ഇല്ല എന്ന കാരണത്താല്‍ ബന്ധം വേണ്ട എന്ന നിലപാട്
ഞാനോ ഒറ്റക്ക്..
നിന്കെന്കിലും ആരെങ്കിലും വേണം എന്ന ആഗ്രഹം ..
തുള്ളി തുളുമ്പുന്ന ജീവിത ആഗ്രഹങ്ങള്‍
എന്നാല്‍ അത് പുരുഷനോട് ബന്ധപ്പെട്ടതും അല്ല
കല്യാണം ആലോചിക്കുന്ന ലളിതയെ ഓടിച്ചു വിടുക ആണ്..
ഒളി ബാധവത്തിനു വരുന്ന പോലീസുകാരനെ ആട്ടി ഓടിക്കുകയും ചെയ്യുന്നു..
തമ്മില്‍ പിരിഞ്ഞപ്പോള്‍
സാധാരണ അമ്മ മാരെ പോലെ.
സങ്കീര്‍ണമായ ആത്മ നൊമ്പരങ്ങളില്‍ അകപെടാതെ
തന്റെ ജീവിതവും ആയി..
ഒരു പരാതിയും കൂടാതെ ജീവിച്ചു പോവുകയാണ് ..
അടുത്ത ചുമതല സന്തോഷ പൂര്‍വ്വം എടുത്തു ചുമലില്‍ വച്ച് ...
ഒരു സിനിമ കണ്ടാല്‍
അതില്‍ നിന്നും നമുക്കെ എന്ത് കിട്ടി
എന്ന് ചോദിച്ചാല്‍ ..
പറയാന്‍..
തമാശയും..
സന്തോഷവും..
ദുഖവും..
ഒരു സന്ദേശവും ഉള്ള ഒരു സിനിമ
എന്ന് നിസംശയം പറയാം..
നല്ല പാട്ടുകളും ...

2009 ജൂലൈ 25, ശനിയാഴ്‌ച

മകം തൊഴീല്‍

ചോറ്റാനിക്കര മകം ൽ വളരെ പ്രസിദ്ധമാണല്ലോ ...
ഒരു പെണ്‍കുട്ടികൾ  മാത്രം പഠിക്കുന്ന കോളേജിലെ അനിഷേധ്യ തലൈവി ആണ് ഞാനക്കാലത്ത്‌..
പെണ്‍ കുട്ടികൾക്ക്  പ്രേമ ലേഖനം എഴുതി കൊടുക്കുക..
ചില പ്രേമങ്ങൾ  പൊട്ടിച്ചു കൊടുക്കുക ..
അത് അത്ര പാടോന്നുമല്ല ..
ഒരു കൂട്ടുകാരിക്ക് പൊരിഞ്ഞ ലൈൻ ..
മരിച്ചാലും പിരിയില്ല എന്ന് ഗീർവാണം..
ബെറ്റു വച്ചു പൊട്ടിച്ചു കൊടുക്കും
ബസ്സ് ഇറങ്ങി നടകുമ്പോൾ ..
ചേട്ടന്‍ അങ്ങിനെ പഞ്ചാര കുഴംബനായി നോക്കി നിൽപ്പുണ്ടാവും ..
നമ്മൾ ഒന്നു തിരിഞ്ഞു നോക്കും ..
എന്ന് വച്ചാൽ  ഒരു പെങ്കൊച്ചിനോട്   പറഞ്ഞിട്ടുണ്ടാവും..
നീ ആ നീല കുപ്പായക്കാരനെ തിരിഞ്ഞു നോക്കണം കേട്ടോ..
അവൾ ഒന്ന് നോക്കും 
ഒന്നു കൂടി പിന്നെയും നോക്കും..
കുറച്ചു കഴിഞ്ഞു ഒന്നു കൂടി ..
ഒന്നു കൂടി..
മൊത്തം അഞ്ചു പ്രാവശ്യം നോക്കിയിരിക്കണം..
ഒന്നു ചെറിയതായി ചിരിക്കാം..
അത് മതി 
അങ്ങിനെ ഒരാഴ്ചയായാൽ 
ലൈൻ എല്ലാം പൊട്ടി..പ്പീസ് പ്പീസ് ആകും 
പുതിയ ലൈന്‍ ആവും..
അഞ്ചു ദിവസം ആണ് കണക്കു..
എത്ര ശാപങ്ങൾ ആണ് തലയിൽ 
വന്നു പതിചിട്ടുണ്ടാവുക എന്നാർക്കറിയാം 
അങ്ങിനെ മറ്റുള്ളവരെ പറ്റിച്ചും..
കേമിയായും എല്ലാം നടക്കുന്ന എനിക്ക്..
ദൈവം ഒരു പണി വച്ചിരുന്നു.....
അത് ഒരു ഇന്ന പണി ആയി പൊയി താനും ...
മകം തോഴീൽ .
അന്ന് ബസിൽ  ഒക്കെ ഭയങ്കര തിരക്കാവും..
വീട്ടി ലിരിക്കുന്ന സുന്ദരികളും..
കൊച്ചുങ്ങളും..
പറഞ്ഞാൽ   കേൾ ക്കുന്ന കെട്ടിയവന്മാർ  ആണെങ്കിൽ  അവരും..
കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്ന വൃദ്ധ സുന്ദരികളും..
എല്ലാവരും ഒറ്റ വണ്ടിയിൽ  തന്നെ കയറും ..
എനിക്കാണെങ്കിൽ ല്‍ അന്ന് ഒരു കുഴപ്പം പറ്റി ..
ഒരുങ്ങി നടക്കാൻ ന്‍ എന്ത് അവസരം കിട്ടിയാലും ഞങ്ങൾ  പെണ്‍ കുട്ടികൾക്ക്  വലിയ സന്തോഷമാണല്ലോ 
അന്ന് കൂട്ടുകാരികൾ എല്ലാം സെറ്റ് മുണ്ടുടുക്കാം  എന്ന് തീരുമാനിച്ചു ..
എന്റെ തൂക്കം വെറും മുപ്പത്തഞ്ചു  കിലോയാണ് ..
ഒരു സഞ്ചരിക്കുന്ന അസ്ഥി പന്ജ്തരം ..
വാരിയെല്ലുകൾ  എണ്ണി എടുക്കാം..
പുറകിലെ നട്ടെല്ലിന് എത്ര കശേരുക്കളുണ്ട് എന്ന്
എന്റെ മുതുകു നോക്കി കൂട്ടുകാരികൾ  എണ്ണി പറയും ..
സാരി ഉടുത്തു ഒരു പുതയും പുതച്ചാണ് എന്റെ നടപ്പ്..
പൂരാട പ്പുത എന്നാണ് വീട്ടിൽ എല്ലാവരും കളിയാക്കുന്നത് .
അന്ന് കൂട്ടുകാരികള്‍ക്ക് എല്ലാം ഒരു ആഗ്രഹം..
മകമല്ലേ
നമുക്കു സെറ്റ് ഉടുക്കാം എന്ന്..
ആവുന്നത്ര എതിർത്തു  നോക്കി..
നടന്നില്ല..
പിന്നെ വരുന്നതു വരട്ടെ എന്ന് വച്ചു ..
അമ്മയുടെ ഒരു മുണ്ടും നേര്യതും തരപ്പെടുത്തി ..
അമ്മയുടെ പെട്ടിയിൽ നിന്നും എന്തെടുത്താലും
അതിന് കൈത പ്പൂ വിന്റെയും ചന്ദനത്തിന്റെയും ഒരു മനോഹര ഗന്ധമാണ്..
അതെല്ലാം ഉടുത്തു എന്നെ കണ്ടപ്പോൾ എനിക്ക് എന്നെ ഇഷ്ട്ടമായി..
ഇല്ല എന്ന് പറയാൻ  പറ്റില്ല
പിന്നെ സ്റ്റോപ്പിലേക്ക് ഒരു ഓട്ടമാണ് ..
രോഹിണി ബസ്‌ എത്തുന്നതിനു മുന്‍പ് എത്തണം

നിന്നെക്കാൾ പൊക്കം കുറഞ്ഞവരും..
പ്രായം ആയവരുംകയറി കഴിഞ്ഞേ നീ കേറാവൂ
എന്നാണു വീടിലെ ഓർഡർ  
ബസ്സ് വന്നപ്പോള്‍..
സ്റ്റോപ്പിൽ  ഒരു പൂരം കൂടാനുള്ള ആളുണ്ട്..
കേറേണ്ട എന്ന് വച്ചതാണ്..
രേമണിയും സുധയും എല്ലാ ഉണ്ട്..
ഇതേ പോലെ ചുവന്ന ബ്ലൌസും..
നേര്യത് ഒക്കെ ഉടുത്തു..
കൈ കാണിക്കൽ ..
കേറൂ എന്ന നിലവിളീ..
കിളിച്ചേട്ടൻ  എന്നെ എടുത്തു അകത്താക്കി തന്നു..
എന്ന് പറഞ്ഞാൽ  മതിയല്ലോ..
നാല് കിലോ മീറ്റർ  കഴിഞ്ഞാൽ ..
അമ്പലം ആയി..
അതുവരെ സഹിച്ചാൽ  മതിയല്ലോ..
എനിക്ക് സാധാരണ പെണ്‍ കുട്ടികളെക്കാൾ  കൈക്കും കാലിനും നീളം കൂടുതൽ  ആണ്..
അച്ചിങ്ങാ പരുവം ആണ്..
എന്നാലും..
ഉയരവും കൂടുതൽ തന്നെ..
തല പൊങ്ങി നില്ക്കും..
എനിക്കത് വലിയ നാണക്കേടാണ് താനും..
എന്റെ അരയിൽ  ഒരു ചെറിയ വല്ലിമ്മ ചുറ്റി പിടിച്ചിട്ടുണ്ട് ..
മുകളിൽ  കമ്പിയിൽ  പിടിച്ചാൽ  എത്താൻ  ബുദ്ധിമുട്ടുള്ള ഒരു ചേച്ചി എന്റെ കയ്യിൽ  തൂങ്ങി കിടക്കുകയാണ്..
അമ്പലം എത്തി..
എന്നെ ഇട്ടു വട്ടം ചുറ്റിച്ചു ആളുകൾ  ഇറങ്ങാന്‍ തുടങ്ങി...
എന്നെ ചുറ്റി പിടിച്ച വല്ലിമ്മ എന്നെ വിട്ടു മുമ്പോട്ട്‌ പൊയി..
ഒരു നാല് ബസിനുള്ള ആളുകൾ  ഇറങ്ങി..
വല്ലിമ്മ വാതിക്കൽ  എത്തി..
കയ്യിൽ  ചുറ്റിയ ഒരു മുണ്ടും ഉണ്ട്..
അമ്മയുടെ നേര്യത് പോലെ എന്ന് മനസ്സിൽ  വിചാരിച്ചു..
ഇടി മിന്നൽ  പോലെ എനിക്ക് മനസിലായി
അതെന്റെ അരയിലെ മുണ്ടാണ് ..
അപ്പോഴേക്കും മുണ്ട് റോഡിൽ  എത്തിക്കഴിഞ്ഞു ..
പിന്നെ ഒരു വലിയ ബഹളം..
എന്നെ എടുത്തു അകത്താക്കിയ കിളി..
ചാടി ഓടിച്ചെ ന്നു എന്റെ മുണ്ട് പിടിച്ചു വാങ്ങി ..
സാക്ഷാൽ  കൃഷ്ണൻ പാഞ്ചാലിയുടെ മാനം കാത്ത   പോലെ ജനാല വഴി  മുണ്ട് ഇങ്ങു ഇട്ടു തന്നു..
കൂട്ടു കാരികൾ എന്റെ മാനം രക്ഷിക്കാൻ  ചുറ്റും കൂടി നിന്നു..
ഒരു വിധം മുണ്ട് വാരി ചുറ്റി ,,ഭാഗ്യത്തിന് നേര്യതു ഒരു കുഴപ്പവും ഇല്ലാതെ സേഫ്റ്റി പിന്നിൽ കുടുങ്ങി മുകളില തന്നെ ഇരുന്നു 
അടുത്ത സ്റ്റോപ്പിൽ  ഇറങ്ങി ..
കോളെജും വേണ്ട ഒരു പിണ്ണാക്കും വേണ്ട..എന്ന് തീരുമാനിച്ചു ..എങ്ങിനെ ഇനി ആ ബസിൽ കയറും..ആളുകളുടെ മുഖത്തു നോക്കും 
..........
പിന്നെ ഇതാ ഇന്നു വരെ മുണ്ട് ഉടുത്തു എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ  ..
എന്റെ ഹൃദയമിടിപ്പ്‌ എനിക്ക് തന്നെ അറിയാം ..
അടുത്ത് കൂടി വരുന്ന ഓരോരുത്തരും..
എന്റെ മുണ്ട്  പറിച്ചു കൊണ്ടു പോകും എന്ന ബാലിശമായ ഒരു ചിന്ത..
പിന്നെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല
എങ്കിലും
വായിൽ  നോക്കികൾ ആയ ചില ആണ്‍പിള്ളേർ  എന്റെ ക്രൂര കൃത്യങ്ങളിൽ മനം നൊന്തു..
ഏതോ ദുർമന്ത്രവാദിയെക്കൊണ്ട് 
എന്തോ ആസുര കർമ്മം  ചെയ്യിച്ചതാണോ എന്ന സംശയം ഇന്നും എനിക്കുണ്ട്..
കൊടുത്താൽ കൊല്ലത്തും കിട്ടും
എന്ന
ഗുണ പാഠം
എത്ര ശരി

2009 ജൂലൈ 11, ശനിയാഴ്‌ച

അമ്മ


എന്റെ ജീവിതത്തിലെ ഏറ്റവും സ്വാധീനിച്ചവര്‍ ആര്..
എന്റെ മാര്‍ഗ ദര്‍ശി ,മാതൃക എല്ലാം
പഴയ ഈ നാലാം ക്ലാസ് കാരി തന്നെ ...
ആരെ കുറിച്ചും ദുഷിക്കില്ല
ആര്‍ക്കും ദാനം ചെയ്യും

കിഴകെതിലെ ഉമ്മയും അമ്മയും വലിയ കൂട്ടുകാര് ആണ് 
വളരെ കഷ്ട്ടം ആണ് അവിടെ സ്ഥിതി
അമ്മയ്ക്കും എട്ടു മക്കള്‍..
അവര്ക്കും അങ്ങിനെ തന്നെ
അവിടെ പോരാത്തത് അമ്മ ഇവിടെ തീര്ക്കും 
അമ്മയുടെ ദാന ശീലം പ്രസിദ്ധമാണ് 

അച്ഛന്‍ വലിയ ധനവാൻ  ആണ്..
അമ്മയുടെ ഈത്തരം അധിക പ്രസംഗവും എല്ലാം അച്ഛന്‍ വക വച്ചു കൊടുത്തിരുന്നു ..
അമ്മയെ നല്ല ശ്രേധ ആയിരുന്നു അച്ഛന്

മക്കള്‍ എല്ലാവരും പള്ളിക്കൂടത്തില്‍ പോയ ഒരു ദിവസം...
ഒരു മൂര്‍ഖന്‍ പാമ്പ് മുറ്റത്ത്‌ വന്നു
അമ്മ നോക്കുമ്പോള്‍ പാമ്പ് ആകെ ദുഖിതന്‍ ആണ് .
അതിന് ദാഹമുണ്ട് ..
മുറ്റത്ത്‌ വലിയ വെയിലും..
അമ്മ ആടിനെ കറന്നു ഒരു പാത്രത്തില്‍ പാല് എടുത്തു..
പാമ്പിനു വച്ചു കൊടുത്തു..
വെയിൽ  കൊള്ളാതിരിക്കാന്‍ ഒരു കുട്ട വച്ചു മൂടി.

ഇര വിഴുങ്ങിയ പാമ്പ് അനങ്ങി യില്ല ഭാഗ്യത്തിന്
വൈകിട്ട് കുഞ്ഞേട്ടന്‍ വന്നപ്പോള്‍ ..
അമ്മ സന്തോഷത്തോടെ കുട്ട പൊക്കി കാണിച്ചു കൊടുത്തു
ആ സമയം കൊണ്ടു പാമ്പ് പോയിരുന്നു ..

അച്ഛന്‍ ഈ വീര കഥ കേട്ടപ്പോള്‍ ഒരു ചേച്ചിയുടെ പഠിത്തം നിർത്തി വീട്ടില്‍ ആക്കി ..
ഇനിയും എന്തെല്ലാം കുഴപ്പം ഒപ്പിക്കും എന്നറിയില്ലല്ലോ..
അതാണ്‌ അമ്മ

നന്നായി വായിക്കും..നന്നായി പാടും..
ദേഷ്യം തീരെ കുറവാണ്..
ശക്തയും പ്രാപ്തയും ആയ ഒരു നായര്‍ സ്ത്രീ ...
ശെരി..
അത് ചെയ്യാന്‍..
പറയാന്‍ അമ്മക്ക് യാതൊരു ഭയവും ഇല്ല..
പെട്ടന്ന് വിധവ ആയി..
അതി പ്രഗല്ഭനും അമ്മയെ അതിര് കവിഞ്ഞു സ്നേഹിച്ചവനും ആയ ഭര്ത്താവ്
പെട്ടന്നങ്ങ് പോയപ്പോള്‍ അമ്മ തകര്‍ന്നില്ല..

കല്യാണം ചെയ്തു വിടാന്‍ അഞ്ചു പെണ്‍ മക്കള്‍ ..
ഇനിയും പറക്ക മുറ്റത്ത ആണ്‍ കുട്ടികള്‍...
അധാപകന്‍ ആയ മൂത്ത ചേട്ടനും 
രണ്ടാമത്തെ ഒപ്പയും എല്ലാവരും കൂടി ..
ഒരു പരാതിയും ഇല്ലാതെ നന്നായി അമ്മ  കുടുംബം മുമ്പോട്ട്‌ കൊണ്ടു പോയി ...

പ്രതിസന്ധികളില്‍ അമ്മ പതറി കണ്ടിട്ടില്ല..
സ്ത്രീ സ്വതന്ത്ര അല്ല
എന്നെല്ലാംപരാതി പറയുന്നവരെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്‌ ..
അവൾക്കു എന്തിൽ നീന്നു 
ആരിൽ നിന്ന് ആണ് സ്വാതന്ത്ര്യം വേണ്ടത് 

അതി പ്രഗല്‍ഭരും ..
ആധുനിക വിദ്യാഭ്യാസം നേടിയിടുള്ള..
അമ്മയുടെ മക്കളും..
മരു മക്കളും..
വൃദ്ധയായ ആ സ്ത്രീയുടെ അഭിപ്രായം എന്താണ്
എന്ന് മിക്ക കാര്യങ്ങളിലും ആന്വേഷിക്കും..

അത് ചിലപ്പോള്‍ നമുക്കു കൊണ്ടു നടക്കാന്‍ ആകാത്ത രീതിയില്‍ ഉള്ളതും ആവും..
എന്നാല്‍ അമ്മയുടെ കണ്ടെത്തലുകള്‍..
വിവേക പൂര്‍വ്വം ആയിരിക്കും ...
നല്ല അറിവും ഉണ്ട് അമ്മക്ക്
അതും മക്കളിൽ നിന്നും ആര്ജിച്ചത് 

ഓരോ വിഷയങ്ങളിലും..
തീവ്രമായ വാദ പ്രതി വാദങ്ങള്‍ വീട്ടിലെ ഒരു രീതിയാണ്..
ഗാന്ധിയനും കോണ്‍ഗ്രെസ്സുകാരനും ആയ വലിയേട്ടന്‍
പുള്ളിയുടെ അനുയായികള്‍..
യുക്തിവാദിയും കംമ്യൂനിസ്ട്ടുമായ കുഞ്ഞേട്ടന്‍
പുള്ളിയുടെ അനുയായികള്‍ വേറെ ..
കേൾവിക്കാർ ആയ അയൽവക്കക്കാർ ..
വൈകിട്ട് അങ്ങിനെ ഒരു സദസ്സ് ആണ്..

തര്ക്കം..
കുതര്‍ക്കം..വിതർക്കം..അങ്ങിനെ അങ്ങ് രവു പകുതി വരെ നീളും 

ലോക രാഷ്ട്രീയം അരച്ച് കലക്കി കുടിച്ചാണ് എനിക്ക് വളരാൻ  ഭാഗ്യം ഉണ്ടായത് ...
മാർക്സിസസ്തിൽ ഒന്നാംതരം ട്രേഡ് യൂണിയൻ  ക്ലാസുകൾ ..
ഗാന്ധിസത്തിന്റെ അന്ത സത്ത ഉൾക്കൊള്ളുന്ന 
ഒന്നാം തരം സൈദ്ധാന്തിക ചര്‍ച്ചകൾ  ...
ഏതെങ്കിലും നല്ല പുസ്തകം..
അതിലെ പ്രസക്ത ഭാഗങ്ങൾ ള്‍ ഉറക്കെ വായിക്കുക..
അതെ കുറിച്ച് ചര്ച്ച ചെയ്യുക 

പുതിയ കവിതകൾ .
ഉറക്കെ ചൊല്ലുക..
കോണ്ഗ്രസ് എത്ര മോശമയപ്പോഴും അതിനെ ബഹുമാനിക്കാൻ 
എന്നെ ശീലിപ്പിച്ചത് വീട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആണ്..
കോണ്ഗ്രസ് എന്ന് പറഞ്ഞാൽ ..
ഗാന്ധി..
അത് പോലെ നല്ലവനായ വലിയേട്ടൻ  ആണ്...
എന്നാണ് കൂട്ടി  ചിന്തിക്കുക..

ഞങ്ങൾ  പകുതി പേർ  സംശയം വേണ്ട..
തീപ്പൊരി കുഞ്ഞേട്ടന്റെ കൂടെ..
കുറെ പേർ  പാവം വലിയേട്ടന്റെ കൂടെയും ..
എല്ലാവരും കുഞ്ഞേട്ടന്റെ കൂടെയാണ്..
എന്നാൽ  പാവം വലിയേട്ടനെ ഒറ്റയ്ക്ക് ആക്കാൻ  പറ്റുമോ..

അമ്മ വലിയേട്ടന്റെ കൂടെ ആണ്..
അമ്മയുടെ പുന്നാര മകന്‍

iഇവര്‍ക്കെല്ലാം വച്ചു വിളമ്പുക..
എല്ലാവരുടെയും കാര്യം നോക്കി നടത്തുക എല്ലാം അമ്മയാണ്..
ഏറ്റവും വലിയ കലത്തിൽ ..
നിറയെ അരി ഇട്ടു വക്കും
കപ്പങ്ങയും പരിപ്പും കൊണ്ടു ഒരു സാമ്പാർ ..
അല്ലെങ്കില്‍
വെള്ളരിക്ക ,മാങ്ങ കൊണ്ടുള്ള ഒരു കൂട്ടാൻ ,,
കപ്പങ്ങ തോരൻ ..
കപ്പ പുഴുക്ക്..
ചേമ്പു പുഴുക്ക്..
ചേന മെഴുക്കു പുരട്ടി
വീടിലെ ചെറു കായ്‌ വരെ മെഴുക്കു പുരട്ടി ആവും ..
വിറകു വലിയ ക്ഷാമം ഉള്ള വസ്തു ആണ് 

ആൺ  പെൺ  അടക്കം എവിടെ ഒരു കഷണം വിറകു കണ്ടാലും പെറുക്കി കൊണ്ടു വരും..
കോളജിൽ  നിന്നും വരുമ്പോൾ  വഴിയിൽ എവിടെ വിറകു  കണ്ടാലും
വലിയ ഉണക്ക കമ്പു ആയാൽ പ്പോലും  വലിച്ചു കൊണ്ട്  ഞങ്ങൾ  പെണ്‍ പിള്ളേര്‍ക്ക് ഒരു മടിയും ഇല്ല തന്നെ
വിറകിനു അത്ര ക്ഷാമം ആണ്..

ഉഴുന്ന്..പയറു
എല്ലാ കൃഷി ചെയ്തു ഉണക്കി സൂക്ഷിച്ചിട്ടുണ്ടാവും..
വാളോരക്ക..അച്ചിങ്ങ..കാച്ചിൽ ,കപ്പലണ്ടി ,വെണ്ട ..
വെള്ളരി..വഴുതന..ചുണ്ട.കറിവേപ്പ് ..കപ്പ ,
എല്ലാം കൃഷിചെയ്തുണ്ടാക്കും ..
നെല്ല് ഉണ്ടല്ലോ..
പിന്നെ എത്ര പേര്‍ക്കും ഊണ് കൊടുക്കാനും  കഷ്ട്ടപാടില്ല ..
വെച്ചുണ്ടാക്കണം എന്നെ ഉള്ളൂ..
വന്ന പെണ്ണുങ്ങൾക്കും..
നിന്ന പെണ്ണുങ്ങൾ ക്കും അതെല്ലാം വലിയ ഇഷ്ട്ടമാണ് താനും...

വിവിധ പറമ്പുകളിൽ ..
പാടങ്ങളിൽ എന്നും പണി ഉണ്ടാവും..
ഒരു സംഘം പണിക്കാർ  ഉണ്ട് വീട്ടിൽ ...
അവർക്ക്  ആഹാരം ഉണ്ടാക്കൽ  ഇത്തിരി പണി തന്നെ ആണ്..
അമ്മയുടെ നീതി ബോധം പ്രസിദ്ധമാണ്..
പണിക്കാർക്ക്  കൊടുത്തു കഴിഞ്ഞേ വീട്ടിൽ  ആര്ക്കും ആഹാരം ഉള്ളൂ
അവർ പണി കഴിഞ്ഞു വരുന്നതാ .
നമുക്കു പിന്നെയും ഉണ്ടാക്കി കഴിക്കാം
അവർക്കോ എന്നാണ് ചോദ്യം..

പത്തു പേർക്കു  കഞ്ഞി എന്ന് പറഞ്ഞാലും
ചിലപ്പോൾ  പതിനഞ്ച് പേർ  കഞ്ഞി കുടിക്കാൻ  വന്നെന്നു വരും
എങ്കില്‍ വീട്ടിൽ  പെണ്ണുങ്ങള്‍ അന്ന് കുഴങ്ങിയത് തന്നെ
പിന്നെ പഴങ്കഞ്ഞി തന്നെ ശരണം
അതും ഒരു രുചി തന്നെ
തലേന്നത്തെ സാമ്പാർ ,പഴം കഞ്ഞിയിൽ  ചേർത്ത്  എല്ലാവരും കൂടി ഇരുന്നു കുടിക്കും
സാമ്പാർ ഇല്ലെങ്കിൽ  തൈരും  പച്ച മുളകും..
അതും ഭയങ്കര രുചി തന്നെ ആണ്
കഞ്ഞിക്ക് ഒരു പുഴുക്ക് നിര്‍ബന്ധം ആണ് ..
പച്ച കപ്പയുടെ സമയം..
അത് തന്നെ പുഴുക്ക്..
തേങ്ങയും പച്ചമുളകും ചേർത്ത് അരച്ച് കപ്പയിൽ  യോജിപ്പിച്ച് ഒരു പുഴുക്ക്..
പിന്നെ ഒരു ചമ്മന്തി..
നല്ല ചൂടുള്ള കഞ്ഞി ...
വയറു നിറയെ
അതാണ്‌ അമ്മയുടെ കണക്കു ..
വയറു നിറയെ ..
വലിയ വയർ  ഉള്ള പെണ്ണുങ്ങളും ആണുങ്ങളും ഉണ്ട്
അമ്മക്ക് ഒരു കൂസലും ഇല്ല..
അവർക്കു  വേറെ വലിയ പാത്രം തന്നെ കരുതിയിട്ടുണ്ട്
നല്ല വിശന്നു വരുന്നവർ റ  രുചിയോടെ ഭക്ഷണം കഴിക്കുന്നത്‌ കാണാൻ അമ്മക്ക് വലിയ ഇഷ്ട്ടമാണ്

ചില ഇനം ധര്മ്മക്കാർക്ക്  മുറ്റത്തു കയറാൻ  പാടില്ല..
അവര്ക്കു പറമ്പില്‍ ഒരു കുഴി കുഴിച്ചു..
അതില്‍ വാഴ ഇല ഇറക്കി വച്ചു അമ്മ കഞ്ഞി വിളമ്പി കൊടുക്കും..
ആരെങ്കിലും കഞ്ഞി വെള്ളം ചോദിച്ചാല്‍ അമ്മ പറയുന്നത്..
അത് കഞ്ഞി ചോദിക്കുന്നത് ആണ് എന്നാണു..
കാൽ ല്‍ പാത്രം ചോറും..മുക്കാൽ  പാത്രം വെള്ളവും..
മീതെ സാമ്പാറും..
എന്നാണു ചിട്ട
വെള്ളം ..വായു ..
ഇതിനെ കുറിച്ചെല്ലാം
അമ്മയുടെ സ്വന്തം തത്വ ശാസ്ത്രം ആണ് ഉള്ളത്..

ഒരു വലിയ കുന്നിന്റെ താഴ്വരയിലെ..
ഒരു തട്ടിൽ ല്‍ ആണ് വീട്..
മുമ്പില്‍ വിശാലമായ വയൽ //
വീടിലെ കിണറ്റിൽ  ധാരാളം വെള്ളം ഉണ്ട്..
അതിന് ധാരാളം ആളുകളും കന്നുകാലികളും പണിക്കാരും വീട്ടിൽ  തന്നെ ഉണ്ട് ..
മലയിൽ  നിന്നും വെള്ളം കോരാൻ  വീട്ടുകാർ  എത്തും..
ആരോടുംവ്‌ വെള്ളം  കൊരേണ്ട എന്ന് പറയില്ല..

നമ്മുടെ പറമ്പില്‍ ആണ് കിണർ  എന്നെ ഉള്ളൂ'
വെള്ളം എല്ലാവര്ക്കും അവകാശം ഉള്ളതാണ് എന്ന് അമ്മ വിശ്വസിച്ചു..
അമ്മയുടെ മക്കൾ ..
അതി രാവിലെ എഴുനേറ്റു വീട്ടിലെ പാത്രങ്ങളിൽ  വെള്ളം കോരി നിറയ്ക്കും..
മറ്റു വീട്ടുകാർ  വെള്ളം കോരാൻ  വന്നു കാത്തു നില്‍ക്കുന്നതും അമ്മക്ക് ഇഷ്ട്ടമല്ല
പിന്നെ അവരെല്ലാം കോരി തീരുന്നത് വരെ വീടിലുള്ളവർ  കാത്തു നില്‍കേണ്ടി വരും..
നാല്‍പതു കുടുംബങ്ങൾ  വരെ വെള്ളം കോരാൻ  ഉണ്ടാവും..
പെണ്ണുങ്ങൾ  ബക്കറ്റ്‌ കിണറ്റിൽ  കളയുകയും ചെയ്യും
വീട്ടില്‍ ആണുങ്ങൾ  ഇല്ലെങ്കിൽ  അമ്മ തന്നെ..
കിണറ്റിലി റങ്ങി തൊട്ടി എടുത്തു കൊടുക്കും

ഒരു കാര്യവും സാധിക്കില്ല എന്നൊരു ചിന്തയെ ഇല്ല
സിനിമ കാണാൻ  വലിയ ഇഷ്ട്ടമാണ്..
പിള്ളേരെ എല്ലാവരെയും കൂടി കൊണ്ടു പോകും..
അനുവാദം ഒന്നിനും ചോദിക്കുന്ന കണ്ടിട്ടില്ല..
അത് അച്ഛനോടും ഇല്ല എന്നാണ് കേട്ടിട്ടുള്ളത്
നാളെ ഒന്നു..ഗുരുവായൂർ ക്ക് പോകാൻ  വിചാരിക്കുന്നു..

കൂടെ ആരാ..

പുരുഷുവും ഭാനുവും ഉണ്ട്..പിന്നെ അംബുജവും  നായരും ഉണ്ടാവും
തീര്ന്നു

കൂടുതൽ  ചോദ്യവും മറുപടിയും ഒന്നും ഇല്ല.
മക്കളും അങ്ങിനെ തന്നെ വളർന്നു .
പറഞ്ഞിട്ട് പോകണം..
പറയുന്ന സമയത്തു വരണം ..
അത് രണ്ടും വലിയ നിര്‍ബന്ധമാണ്‌ ..
ആരും അതിന് എതിരു  നിൽക്കാൻ  ശ്രേമിച്ചിട്ടില്ല
മൂവി ക്ലബ്ബിൽ അംഗത്വം എടുത്തു..
എല്ലാ ലോക ക്ലാസിക്കും  കാണാൻ 
സീസണ്‍ ടിക്കറ്റ്‌ തന്നെ എടുത്തു തരും..ചേട്ടന്മാർ 


കണ്ടിട്ട് വരുമ്പോൾ  വൈകും..
ഏതെങ്കിലും സഖാവ് കൊണ്ടു വന്നാക്കിയാൽ ..
അയാൾ ക്കും ചായ കൊടുത്ത് വിടും..
അവരെ പ്രേമിചെക്കുമോ  
ആത്തരം ഭയം പോലും ഇല്ല..
മക്കളുടെ വിവേകത്തിൽ  അമ്മക്ക് നല്ല വിശ്വാസം ആയിരുന്നു ..
ആ വിശ്വാസം..ഒരിക്കലും ഞങ്ങൾ  
പെണ്മക്കള്‍..
ആൺ  മക്കളും തെറ്റിച്ചില്ല
ആൺ മക്കൾ അവരുടെ ഭാര്യമാർക്ക്  വേണ്ടത്ര സ്വാതന്ത്ര്യം കൊടുത്തു..
വിവാഹം കഴിച്ചു ചെന്ന വീടുകളിൽ 
ഞങ്ങള്‍ക്കും അതെ നില തന്നെ ആയിരുന്നു..
എന്തിനും ഏതിനും അനുവാദം അതൊന്നും
ഒന്നും ചിന്തിച്ചിട്ട് പോലും ഇല്ല
എല്ലാവരും ഒന്നിച്ചല്ലാതെ ആരും ഒന്നും കഴിക്കില്ല..
എവിടെ പോയാലും ഒരുമിച്ചു എന്ന് തന്നെ ശീലം..
എന്നാൽ  ഒരിക്കലും
ഒരു അനുവാദം
അതിനായി ആരും കാത്തു നില്കുന്നതായി കാണാറില്ല..
വേണ്ടി വന്നിട്ടും ഇല്ല ..
അങ്ങിനെ അനുവാദം മേടികേണ്ട മഹാന്മാര്‍ ആണ് ഭർത്താക്കന്മാർ 
ആത്തരം മൌധ്യം അമ്മയുടെ മക്കൾക്ക്  ഇല്ലായിരുന്നു താനും

ആൺമക്കൾ അങ്ങിനെ പെണ്ണുങ്ങളെ ഭരിക്കാൻ ന്‍ അമ്മ അനുവദിച്ചിരുന്നും ഇല്ല ..
ആൺ  മക്കളും ഭാര്യമാരും തമ്മിൽ  എന്ത് വഴക്കുണ്ടയാലും..
ഞങ്ങൾ ള്‍ കുടുംബം മുഴുവൻ  വന്ന പെണ്‍ കുട്ടികളോട് ചേര്ന്നു നില്കും ..
അല്ലാതെ വീടിലെ ചേട്ടന്മാരുടെ കൂടെനിൽക്കില്ല  നില്കില്ല..
വന്ന മരു മക്കളുടെ ഏറ്റവും വലിയ ബലം..
ഞങ്ങൾ ള്‍..അമ്മയും പെങ്ങന്മാരും ആയിരുന്ന..

അതിന്റെ മറു വശമോ 
കഷ്ട്ടം എന്ന് പറയട്ടെ..
സഹോദരന്മാർ  എന്ന് പറഞ്ഞിട്ടെന്തു.. കാര്യം
അമ്മ എന്ന് പറഞ്ഞിട്ടെന്തു.. കാര്യം
ഞങ്ങളുംപെണ് മക്കളും കേട്ടിയവന്മാരുമായി എന്ത് വിഷയം ഉണ്ടായാലും..
അവര്‍ കുടുംബം ഒറ്റ ക്കെട്ടായി..
ആ ആണുങ്ങളുടെ കൂടെ കൂടുകയും ചെയ്യും..
അമ്മയും അവരുടെ സൈഡ് തന്നെ ആയിരിക്കും..
വന്ന പെണ്ണുങ്ങൾ  മാത്രം ഉപ കാര സ്മരണ കൊണ്ടു ഞങ്ങളുടെ കൂടെ കൂടും


അങ്ങിനെ അങ്ങിനെ അമ്മയെ കുറിച്ച് എത്ര എത്ര ദീപ്ത സ്മരണകൾ 



2009 ജൂലൈ 3, വെള്ളിയാഴ്‌ച

കുഞ്ഞേട്ടന്‍


കുഞ്ഞോപ്പ
ഞങ്ങളുടെ  സഹോദരൻ ആണ് കക്ഷി
ഒരു സകല കലാ  വല്ലഭൻ
കൂർമ്മ ബുദ്ധി ,,നല്ല ഫലിത ബോധം ,സ്ഥിരോത്സാഹിയും ..
അച്ഛൻ ഇല്ലാത്ത ഞങ്ങളുടെ കുടുമ്പത്തിന്റെ നെടുംതൂണ്‍  കുഞ്ഞോപ്പ  ആയിരുന്നു
എഞ്ചിനീയറിംഗ് ബിരുദം അന്നത്തെ കാലത്ത് ഉണ്ട്..
കൂട്ട് പുരികം..
കരടിയുടെ  പോലെ ശരീരം  മുഴുവൻ രോമം ... ..
ഒരു കള്ള ച്ചിരി  എപ്പോഴും കണ്ണിൽ  ഉണ്ട്.
.അച്ഛന്റെ പൊന്നു മോൻ  ആണ് കക്ഷി ..
അച്ഛന്‍ ഒരു വിഷ ഹാരിയും,മന്ത്രവാദിയും ,വൈദ്യനും എല്ലാം ആയിരുന്നു..
കുഞ്ഞേട്ടൻ ആണ് പരികർമ്മി  ..എല്ലാ മന്ത്രങ്ങളും അച്ഛന്‍ കുഞ്ഞേട്ടനെ പഠിപ്പിച്ചിരുന്നു..
പാമ്പ് കടിക്കു അച്ഛൻ  ഒരു സമഗ്ര ച്ചികിത്സാ രീതി ആയിരുന്നു നോ ക്കിയിരുന്നതു..കുഞ്ഞേട്ടൻ  മുറി വായ് വലുതാക്കി രക്തം വലിച്ചു കളയും..നിരന്തരം ധാര കോരി..രക്തം ഒഴുക്കി കളയും..പച്ച മരുന്ന്
മുറിവായി ൽ  വച്ചു കെട്ടി വിഷം വലിച്ചു കളയിക്കും .
തല പൊക്കി വച്ചു കിടത്തും..പിന്നെ നിരന്തരം
മന്ത്രം ചൊല്ലി കഷായ വെള്ളം ധാര കോരും.
കൊണ്ട്  വരാൻ  ഒത്തിരി വൈകി ഇല്ലെങ്കിൽ  രോഗി മരിക്കില്ല..
പിശകാണ് എന്ന് കണ്ടാൽ  അച്ഛന്‍ പ്രാഥമിക ചികിത്സ എല്ലാം നല്കി വേഗം വലിയ ആശുപത്രിയിൽ  അയക്കും..
അച്ഛൻ  ഇല്ലെങ്കിൽ  ഇതെല്ലം വലിയ യുക്തിവാദിയും പുരോഗമന ചിന്ത ഗതിക്കാരനും ആയ കുഞ്ഞേട്ടൻ  ചെയ്യും..
നല്ല ഓർമ്മ  ശക്തി ആയതുകൊണ്ട്..
മന്ത്രം എല്ലാം തെറ്റാതെ കൃത്യമായി ചൊല്ലും ..
നല്ല സ്വരം ആണ് താനും..
കുഞ്ഞേട്ടൻ ഒരു ചെറിയ മന്ത്രവാദി ആണ് എന്ന് ഒരു ഭയം ഉണ്ട്..
നാട്ടിൽ  എല്ലാവർക്കും ...
മന്ത്രം കൊണ്ടല്ല വിഷം ഇറങ്ങുന്നത് എന്ന് വീട്ടിൽ എല്ലാവർക്കും അറിയാം ..എന്നാൽ മന്ത്രം ഒരു ആരാധന രീതിയാണ് ..അച്ഛൻ തുടരുന്ന പോലെ കുഞ്ഞോപ്പയും ചെയ്യുന്നു എന്നെ ഉള്ളൂ .ഇല്ലെങ്കിൽ രോഗിക്കും വീട്ടുകാർക്കും സമാധാനം ഉണ്ടാവില്ല
വീട്ടിൽ ല്‍ മുറ്റം അടിക്കുന്നത് അടുത്ത വീടിലെ ഒരു മുസ്ലിം സ്ത്രീയാണ്..
കനത്ത മുടിയും.അതങ്ങ്  നിലത്തു മുട്ടും
.വെളുത്തു കൊലുന്നനെ ശരീരവും..
ശുധാരിൽ ശുദ്ധ ഗതിക്കാരിയുമായ  ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങൾ ള്‍ എല്ലാം ബീയുംമക്ക്  ഇളയവർ  ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛൻ ,വലിയേട്ടൻ  വേറെ എല്ലാവരും പിള്ളേർ  എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മിൽ ഉണ്ട് താനും..
രാവിലെ മുറ്റം അടിച്ചു കഴിഞ്ഞു പാത്രം കഴുകാൻ വരും
 കിണറ്റും  കരയിൽ  ആണു ..പാത്രം കഴുകൽ 
വലിയ കുട്ടകത്തിൽ  വെള്ളം കോരി വച്ചിട്ടാണ് പത്രം കഴുകാൻ ഇരിക്കുന്നത് ..വേറെ ഒരു ചെറു പാത്രത്തിൽ കുറച്ചു വെള്ളം പകർന്നു  അടുത്തു വൈക്കും  ..അത് കൊണ്ട് ചാരം നനച്ചു പാത്രം ഉരച്ചു തേച്ചു കഴുകും
കുട്ടകത്തിലെ വെള്ളത്തിൽ നന്നായി കഴുകി ചാരം കളയും 
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാൻ തുടങ്ങി ..
കുറച്ചു  വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം  ..
ആഴം തീരെ ഇല്ലാത്ത കിണർ  ആണ്
അവരെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം  ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
..വെള്ളം തീർക്കരുത്  ..
അത് കുഞ്ഞെട്ടന് തീരെ പിടിച്ചില്ല ..
വലിയ പരീക്ഷക്കു പഠിക്കുന്ന
അഛന്റെ ചെല്ലക്കിളിയായ,വിഷഹാരിയായ ,മന്ത്ര വാദിയായ എന്നൊടോ  കളി ..എന്ന മട്ട്..
ഇവരോക്കെക്കൂടി  ഞാന്‍ കോരി വച്ച വെള്ളം എടുക്കാൻ  തുടുങിയാൽ എന്റെ പണി എപ്പൊൾ  തീരും എന്ന് ബീയു ..
വഴക്കായി എന്ന് പറഞ്ഞാല മതിയല്ലോ
എന്ത് സംഭവിച്ചു എന്നറിയില്ല..
പെട്ടന്ന്..കുഞ്ഞേട്ടന്‍..
ഒരു കൈ വെള്ളം എടുത്തു..നെഞ്ചോട് ചേർത്തു  ‌ .
എന്തോ മന്ത്രം ചൊല്ലി..
ഛീ കുലടേ നീ ഒരു പെൺ  കഴുത ആയി പൊകട്ടെ
എന്ന് ഒറ്റ അലര്‍ച്ച ..പിന്നെ വെള്ളം ബീയുവിന്റെ നേരെ ആഞ്ഞു കുടഞ്ഞു എറിഞു ...ശൂ എന്നൊരു ശീൽക്കാരവും
അയ്യോ..പാറു അമ്മേ..
എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചിൽ
എന്നിട്ട്  അടുക്കള  ഭാഗത്തെക്ക്  ഒരു പാച്ചിലാണ്
ചെന്നു ഒരൊറ്റ വീഴ്ച ..
പൊധൊം

 തലയിൽ  കൈ വച്ചു  ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി 
പിന്നെന്താ പുകിൽ  ???????? .
അമ്മ സമാധാനിപ്പിക്കുകയാണു
“.ഇല്ല ബീയോ  ..അവൻ  ശപിച്ചാൽ  ഒന്നും സംഭവിക്കില്ല
അവനു ഒരു കുന്തവും അറിയില്ലെടീ“
ഉവ്വ..ബീയുമ്മ വിശ്വസിക്കുമൊ
“ഇവിടുത്തെ അഛൻ  വരട്ടെ ..
..ചരടു ജപിച്ചു  തരാൻ  പറയാം  “ ..
എന്ന് പറഞ്ഞു  അമ്മ ബീയുവിനെ സമാധാനിപ്പിച്ചു
 കുഞ്ഞേട്ടൻ  വിയർത്തു പൊയി
ശുധത്മാവാണ് ബീയുമ്മ ..കളങ്കമില്ലാത്ത  മനസ്
ഒത്തിരി അന്ധ  വിശ്വാസങ്ങൾ  ഉണ്ട്  മനസിൽ

മന്ത്രം ചൊല്ലിയത് ഹിന്ദി സിനിമ  ഗാനമാണ്  എന്ന് പറയാൻ പറ്റുമോ  

അച്ഛൻ വരവായി
ചാണകം മെഴുകിയ ഇറയത്തു...
വീണിതല്ലൊ കിടക്കുന്നു..
ബീയുമ്മ
ചുറ്റും .. ..
വീട്ടുകാരും..
അയല്‍ക്കാരും..

അച്ഛന്‍ വന്നു കുഞ്ഞേട്ടനെ കുറെ വഴക്കു പറഞ്ഞു..
കുറച്ചു മന്ത്രം ചൊല്ലി ഒരു ചരടു ജെപിച്ചു  കെട്ടി കൊടുത്തു
പേടിക്കേണ്ട സാരമില്ല ഇനി സന്ദ്യക്ക് കുറച്ചു ദിവസം പുറത്തു ഇറങ്ങി നടക്കേണ്ട എന്നൊരു ഉപദേശവും കൊടുത്ത്
 പിന്നെയും കുറച്ചു  സമയം എടുത്തു പുള്ളിക്കാരി ഒന്ന് സാധാരണ  ഗതിയിൽ  ആകാൻ