2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓ.വി വിജയന്‍..ആനന്ദ്‌

ഖസാക്കിന്റെ ഇതിഹാസം

വളരെ പണ്ട് വായിച്ചതാണ് ആ നോവല്‍..
കഥ അത്ര ഓർമ്മിക്കുന്നും ഇല്ല..
വലിയ ക്ലാസ്സിക്‌ തന്നെ..
എന്‍റെ പോരായ്മ

വിജയനും,ആനന്ദും..
ആഖ്യാന രീതികള്‍ കൊണ്ട് എന്നെ ആകർഷിചിട്ടില്ലാത്ത രണ്ടു പേരാണ്..
ഒരു തലമുറയെ മുഴുവന്‍ അവര്‍ ആകര്‍ഷിച്ചു എങ്കിലും
എന്‍റെ സരളമായ ചിന്ത സരണിക്കു അവര്‍ ഒരിക്കലും പ്രിയപ്പെട്ടവര്‍ ആയിരുന്നില്ല..
ധര്‍മ പുരാണം മടുപ്പിക്കുക തന്നെ ചെയ്തു ...
പലരും അത് എന്റെ ഒരു വലിയ പോരായ്മ ആയി പറയാറും ഉണ്ട് .
നിങ്ങൾ ക്ക് ഒരു കാര്യം ലളിതമായി പറയാന്‍ അറിയില്ലെങ്കില്‍ ..
നിങ്ങൾ ക്ക് ആ വിഷയം അറിയില്ല എന്നാണ്‌ മനസിലാക്കേണ്ടത്
എന്നാണു ഒരു വിദേശ പഴംചൊല്ല്...
അത് ഇവര്‍ രണ്ടു പേരുടേയും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടും..
ഒരു തരം ലഹരി പിടിച്ച കണ്ണുകളാല്‍ ലോകത്തെ കാണാന്‍ ശ്രേമിക്കുന്നവര്‍ എന്നൊരു ബുദ്ധിമുട്ട് ..മാജിക്കൽ റിയലിസം ആണത്രേ ...
എന്നാൽ മാർക്കെസ്
ആരെയെങ്കിലും അനുകരിക്കുകയാണോ..
അല്ലെ അല്ല..
അല്പം നര്‍മം കലര്‍ന്ന ലളിതമായ ആ ചിന്താ ധാരയെ പിന്തുടരാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ..
ഇനി നമ്മുടെ ഭാഷയുടെ പോരായ്മ്മ ആവുമോ ഇവരെ അത്ര മനസിലാക്കാൻ സാധിക്കാഞ്ഞത്
ഇതെല്ലാം സ്വകീയമായ വീക്ഷണം മാത്രം

2 അഭിപ്രായങ്ങൾ:

  1. വളരെ പണ്ട് വായിച്ചതാണ് ആ നോവല്‍..
    കഥ ഒര്മിക്കുന്നും ഇല്ല..
    വലിയ ക്ലാസ്സിക്‌ തന്നെ..
    എന്‍റെ പോരായ്മ -സത്യം പറഞ്ഞതിന് അഭിനന്ദനങ്ങള്‍

    അത് ഇവര്‍ രണ്ടു പേരുടേയും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടും..- ഇവിടെ ഏകവചനം പോരെ..?

    ഇവര്‍ രണ്ടു പേരും അല്ലാതെ ബാക്കി എഴുത്തുകാരുടെ കൃതികള്‍ മുഴുവന്‍ ഇഷ്ടമാണെന്ന് വായിചോട്ടെ..?
    മേതിലിന്റെ കവിതകളെ കുറിച്ചുള്ള അഭിപ്രായം കൂടി പറഞ്ഞിരുന്നെങ്കില്‍ സന്തോഷം ആയേനെ...

    മറുപടിഇല്ലാതാക്കൂ
  2. ആ അഭിപ്രായം..മറ്റൊരു ചര്‍ച്ചയില്‍ പന്കെടുതുകൊണ്ട് ആ മുഖം ആയി പറഞ്ഞതാണ്..അവരുടെ പുസ്തകങ്ങള്‍ ഒന്ന് പോലും വായികാതെ ഇരുന്നിട്ടില്ല..എന്നാല്‍ രണ്ടാമത് ഒരു റിവ്യൂ എഴുതാന്‍ തക്ക വ്യക്തത ഇല്ല എന്നാണു വിവക്ഷ ..അവരുടെ പുസ്തകങ്ങളെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ ..പറഞ്ഞു എന്നെ ഉള്ളൂ..വളരെ പ്രീയപെട്ടവയെ ഒര്മിക്കാറുള്ളൂ ...
    മുന്‍പ് ഇയാള്‍ ചൂണ്ടി കാണിച്ചത് പോലെ ..പണ്ട് വായിച്ചത് കൊണ്ട് തെറ്റുകള്‍ വരുവാന്‍ സാധ്യത കൂടുതല്‍ ആണ് താനും..
    മേതില്‍...ഒന്ന് നോക്കട്ടെ ..പറയാം

    മറുപടിഇല്ലാതാക്കൂ