2019, ജനുവരി 23, ബുധനാഴ്‌ച

മരണം മരണം മാത്രം PABLO NERUDA

മരണം മരണം മാത്രം 
ശ്മശാനങ്ങൾ 
അവ ഏകാന്തമാണ്‌ 
കുഴിമാടങ്ങൾ നിറയെ എല്ലുകൾ.
അവ ഒന്നും മിണ്ടുന്നത്കേൾക്കുന്നില്ല 
തങ്ങളുടെ ഹൃദയം 
  ഒരു ചുരത്തിനുള്ളിൽ കൂടി കടന്നു പോകുന്നത് പോലെ 
ചുറ്റും ഇരുട്ട്, ഇരുട്ട്മാത്രം 
കടലിൽ ആണ്ട  കപ്പലിലെന്ന പോലെ 
ഞങ്ങൾ തന്നിലോയ്ക്ക് ഒതുങ്ങുങ്ങി പോവുകയാണ് 
സ്വന്തം ഹൃദയത്തിൽ മുങ്ങി മരിച്ചത് പോലെ 
തന്നിൽ  നിന്നും പുറത്തു ചാടി ആത്മാവിലേക്ക് കൂടു മാറിയത് പോലെ  
തണുത്ത പശിമയുള്ള കളിമണ്ണായി തീർന്ന  പാദങ്ങൾ ഉള്ള 
ശവങ്ങൾ എമ്പാടും 
പട്ടികളില്ല കുര  മാത്രം കേൾക്കാം   
  എന്ന അവസ്ഥ  പോലെ
മരണം എല്ലിനകത്താണ് നടക്കുന്നത് 
എവിടെയോ  
ഏതോ  ശവ മാടങ്ങളിൽ നിന്നും 
മുഴങ്ങുന്ന മരണ മണികൾ പോലെ
നനഞ്ഞ വായുവിലെ അടർന്നു വീഴാൻ മടിക്കുന്ന കണ്ണുനീർ ത്തുള്ളി പോലെ 
ശവപ്പെട്ടികൾ കടലിൽ യാത്ര പോകുന്നു 
അതിൽ വിളറിയ ശവങ്ങൾ 
മരിച്ച മുടിയുള്ള സ്ത്രീകൾ  
മാലാഖ പോലെ വെളുത്തു പോയ  റൊട്ടിക്കാർ 
വക്കീലന്മാരെ  കല്യാണം  ചെയ്ത യുവതികൾ 
ഇരുണ്ടു  ചുവന്ന്    കുത്തനെ  ഒഴുകുന്ന നദിയിലൂടെ 
മരണത്തിന്റെ പായകൾ വിടർത്തി 
ശവപ്പെട്ടി കൾ    മുകളിലേക്ക് യാത്രതുടരുകയാണ്
ചുറ്റും മരണത്തിന്റെ ,നിശബ്ദത മാത്രം 
പാദങ്ങൾ ഇല്ലത്തെ ഷൂ പോലെ 
അകത്ത് ആളില്ലാത്ത കുപ്പായം പോലെ 
ആ സ്വരങ്ങൾക്കിടയിൽ അവൻ  എത്തുന്നു 
അകത്ത് വിരൽ ഇല്ലാത്ത  ,കല്ല് പതിക്കാത്ത ,ഉള്ളിൽ വിരലും ഇല്ലാത്ത 
മോതിരം കൊണ്ട് 
അവൻ  വാതിലിൽ തട്ടുന്നു 
വായില്ലാതെ ,നാവില്ലാതെ,തൊണ്ടയുമില്ലാതെ മരണം അലറുന്നു  
ഇലകൾ അനങ്ങുന്നതു പോലെ 
വസ്ത്രങ്ങൾ ഉലയുന്നത് പോലെ 
അവന്റെ  കാലടി ശബ്ദം  കേൾക്കാം 
എനിക്കറിയില്ല ,മനസിലാവുന്നുമില്ല  ,കാര്യമായി ഒന്നും കാണാനും കഴിയുന്നില്ല 
മരണ ഗാനം ,നനഞ്ഞ വയലറ്റ് പൂക്കൾ പോലെ 
ഭൂമിയിൽ ജീവിക്കുന്ന വയലറ്റുകൾ പോലെയാണ് 
മരണത്തിന്റെ മുഖം   പച്ചയാണ് 
 മരണം കാണപ്പെടുന്നതും  പച്ചയിലാണ് 
അഴിച്ചു വിട്ട അരണ്ട മഞ്ഞു കാലം   പോലെ  ,നനഞ്ഞ വയലറ്റ് ഇല പോലെ അവൻ മരണം  
മരണം ,അവനൊരു  ചൂല് പോലെ  വേഷം മാറി ലോകമെങ്ങും കറങ്ങി നടന്നു ശവങ്ങൾ അടിച്ചു വാരുന്നു 
ആ ചൂലിനകത്തു അവനാണ്  .മരണത്തിന്റെ നാവാണ് ആ ചൂൽ ,ശവങ്ങൾ അടിച്ചു വാരാൻ തേടി നടക്കുന്ന  ചൂൽ 
മരണം നൂല് തേടുന്ന സൂചി പോലെയാണ് 
മടക്കി വച്ച കോട്ടുകളിൽ   
കനം  കുറഞ്ഞ കിടക്കകളിൽ 
കറുത്ത കമ്പിളി പുതപ്പുകളിൽ 
അവൻ ,മരണം ,കടുത്ത നിശ്വാസങ്ങൾ ഉതിർക്കുന്നു 
അവന്റെ നിശ്വാസം
 കമ്പിളി പുതപ്പുകളെയും, കിടക്കകളെയും,  മരണം കാത്തു നിൽക്കുന്ന തുറമുഖങ്ങളിലേക്കു    പറത്തി വിടുന്നു 
 മുഖത്തു ഒരു ഭാവവും ഇല്ലാത്ത 
 സേനാനായകനെ പ്പോലെ മരണം തല ഉയർത്തി നിൽക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ