അഭയാർത്ഥികൾ
വാഴ്സൺ ഷേർ
പെൺ കവിതകൾ
വാഴ്സൺ ഷേർ
പെൺ കവിതകൾ
വീടെന്ന ആട്ടി ത്തുപ്പി ഇറക്കി വിട്ടു കളഞ്ഞു .
അവിടെ എന്നും കർഫ്യു വും ബ്ലാക്ക് ഔട്ടും ഒക്കെയാണ്
ഇളകി ആടുന്ന പല്ലിനെ തട്ടുന്ന നാവു പോലെ
വീടെന്ന് ചവച്ചു തുപ്പി കളഞ്ഞു
ദൈവമേ
സ്വന്തം നാട്ടിലെ ആ പഴയ ആ ജയിലും സ്‌കൂളും ,ഒരു കമ്പിൽ നാട്ടിയിരിക്കുന്ന കൊടിയും ഒക്കെ കടന്നു
ആരോ മുടിയിൽ പിടിച്ചു വലിച്ചിഴച്ച പുറത്താകേണ്ടി വരുന്ന വേദന
എന്നെപ്പോലെ വേറെ കുറേപ്പേരെ ഞാൻ കണ്ടു.സ്വന്തം വീട് വിട്ടു പ്രേണ്ടി വന്ന ചിലത്.അവരുടെ മുഖം ശവത്തിന്റേതു പോലെ വിളറി വെളുത്തിരുന്നു
സ്വന്തം വീട് ഒരു സ്രാവിന്റെ തുറന്ന വായ പോലെ അപകടകാരി അല്ലെങ്കിൽ എങ്കിൽ
ആരാണ് കുടുമ്പവും നാടും വിട്ട് പോരാൻ ഇഷ്ടപ്പെടുക
അഭയാർഥികളുടെ കണ്ണിൽ ജന്മ നാടിനോടുള്ള മോഹവും സ്നേഹവും സങ്കടവും എല്ലാം തിങ്ങി നിറയുന്നുണ്ട്
ഞങ്ങളുടെ പഴയ ദേശീയ ഗാനം എപ്പോഴും വായിലിട്ട് ചവച്ചു ചവച്ചു
കഷ്ട്ടം
വേറെ ഒരു ഗാനവും കേൾക്കാൻ ആവാത്ത സ്ഥിതിയാണിപ്പോൾ
ചെന്ന നാട്ടിലെ എയർ പോർട്ടിൽ നാണക്കേട് കൊണ്ട്
പാസ് പോർട്ട് കീറി പറിച്ചു കടിച്ചു ചവച്ചു വിഴുങ്ങിയാലോ എന്ന് ചിന്തിച്ചു പോയി
അഭയാർഥിയുടെ പാസ്പ്പോർട്ട്അ ത്ര മ്ലേച്ചമാണല്ലോ ഭാഷ അറിയാത്തതു കൊണ്ട് എനിക്ക് ശ്വാസം വിലങ്ങിയത് പോലെ ആയിപ്പോയി
അവർക്കറിയണം എങ്ങിനെയാണ് ഞങ്ങൾ ഇവിടെ എത്തിയത് എന്ന് ഞങ്ങളെ കണ്ടാൽ അവർക്ക് മനസിലാവില്ലേ
എന്റെ ശരീരം കണ്ടാൽ നിങ്ങക്ക് അറിയില്ലേ
ലിബിയയിലെ മരുഭൂമിയിലെ കൊടും ചൂട് കൊണ്ട് മുഖം കനലു പോലെ ചുവന്ന കണ്ടിട്ടും മനസിലായില്ലേ
ബോട്ടിൽ ഈഡൻ കടലിടുക്കും റോമും ഒരു ജാക്കറ്റ് പോലും ഇടാതെ കടന്നാണ് ഞങ്ങൾ വന്നത്
മക്കളെല്ലാം കടലിൽ ബോട്ടുകളിൽ ആണ്.
കടലാണ് കരയേക്കാൾ നല്ലത്.
എന്റെ ഒരേ ഒരു ആശ്വാസവും അതാണ്.
അവർ നാട്ടിൽ അല്ലല്ലോ
എനിക്കൊന്നു കുളിക്കണം എന്നുണ്ട്.
പക്ഷെ മുടിക്കൊരു വെടക്കു മണമാണ് .
യുദ്ധത്തിന്റെ മണമാണത്
പലായനത്തിന് ഗന്ധമാണത്
എനിക്കൊന്നു കിടക്കാൻ ആഗ്രഹമുണ്ട്
അതിർത്തി
യുദ്ധത്തിൽ നിന്ന് ഓടിപ്പോകുന്നവരും മുറിവേറ്റവരും ഒക്കെ ആയി നിറഞ്ഞു കവിയുകയാണ്
എന്റെ മുഖം ചൂട് കൊണ്ട് ചുവന്നു കനൽ പോലെ ആയി
അമ്മയുടെ ശവം അടക്കാൻ കഴിയാതെ ആണ് പോരേണ്ടി വന്നത്
ഒരു ട്രക്കിന്റെ ഉള്ളിൽ അനേകം ദിവസങ്ങൾ നിലത്തു കമഴ്ന്നു കിടന്നാണ് പോന്നത്
ഞാൻ ഞാനല്ലാതെ പോലെ ആയി
എന്റെ ശരീരം വേറെ ആരോ ധരിച്ചിരിക്കുന്നത് പോലെ തോന്നുകയാണ്
ചില കാര്യങ്ങൾ സത്യമാണ് .എങ്ങോട്ടാണ് പോകുന്നത് എന്നൊരു പിടിയുമില്ല
എവിടുന്നാണ് വരുന്നത് എന്നും പിടിയില്ല
ഇവിടെ ആരും എന്നെ സ്വാഗതം ചെയ്യുന്നില്ല
ഇവിടെ ആരും എന്നെ സ്വാഗതം ചെയ്യുന്നില്ല
എന്റെ സൗന്ദര്യം ഇവിടെ മതിക്കപ്പെടുന്നില്ല
എന്തൊരു നാണക്കേടാണിത്
എന്റെ രാജ്യം അപ്രത്യക്ഷമാവുകയാണ് .
ഓർമ്മയും മറവിയും രണ്ടും പാപങ്ങൾ പോലെയാണ്
വാർത്തകൾ കാണുമ്പോൾ എന്റെ വായിൽ ചോര ചുവയ്ക്കും
ജീവനോടെ ചുട്ടു കരിക്കപ്പെടുന്ന സ്ത്രീയുടെ
കരിഞ്ഞ മാംസത്തിന്റെ മണം
ഒരു ട്രക്ക് നിറയെ പുരുഷന്മാർ വന്നു
എന്റെ പല്ലുകൾ നഖങ്ങൾ ഒക്കെ പിഴുതു മാറ്റുന്ന വേദനയേൽക്കാൽ
പത്തോ പതിനാലോ പുരുഷന്മാരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയെക്കാൾ .
തോക്കിനു മുന്നിൽ വെടിയേറ്റ് വീഴുന്നതിനേക്കാൾ
അവർ പറയുന്ന നുണകളെക്കാൾ..വാഗ്ദാനങ്ങളെക്കാൾ
അവരുടെ കൂടെ കിടക്കേണ്ടി വരുന്ന ദയനീയതയേക്കാൾ
ദൈവമേ
എത്രയോ നിസ്സാരമാണ്
ഈ നീണ്ട വരികളും ,പൂരിപ്പിക്കേണ്ട അനേകം അനേകം ഫോറങ്ങളും എമിഗ്രെഷൻ ഡെസ്കിലിരിക്കുന്നവരുടെ അസഹിഷ്ണുതയും ,പുച്ഛവും അവരുടെ ഓഫിസർമാരുടെ ഗമയും
റോഡുകളിൽ നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളും
അസ്ഥി പോലും മരവിക്കുന്ന തണുപ്പും
രാ ത്രിയിലെ ഇംഗ്ലീഷ് ക്‌ളാസുകളും
ഏല്ലാം വളരെ വളരെ നിസ്സാരമാണ്..ലിബിയയുടെ രക്ത പങ്കിലമായ തെരുവുകളേക്കാൾ ..എത്രയോ എത്രയോ മെച്ചമാണ്
ഏല്ലാം വളരെ വളരെ നിസ്സാരമാണ്..ലിബിയയുടെ രക്ത പങ്കിലമായ തെരുവുകളേക്കാൾ ..എത്രയോ എത്രയോ മെച്ചമാണ്
നാട്ടിൽ നിന്നും ആയരിമായിരം അകലെയാണെന്ന സങ്കടവും
എല്ലാം വളരെ വളരെ നിസ്സാരങ്ങളാണ്
തിരികെ പ്പോ എന്നവർ പറയുന്നുണ്ട്
അഭയാർഥികളെ തെണ്ടികൾ എന്നാണവർ വിളിക്കുന്നത്
സത്യത്തിൽ അവർ അത്ര മുഷ്‌ക്കന്മാരാണെന്നു വരുമോ
ഭരണ സ്ഥിരത സത്യത്തിൽ
പഞ്ചാര വാക്കു പറഞ്ഞു കെട്ടി പുണരുന്ന കാമുകനെ പ്പോലെയാണ് കാര്യം കഴിഞ്ഞു നോക്കുമ്പോൾ തണുത്ത നിലത്തു അവൻ വലിച്ചെറിഞ്ഞ ഒരു കറൻസി നോട്ടും പോലെയാണ്
രാജ്യം നമ്മുടേതാണ് എന്ന് തോന്നും
ഭരണം മാറിയാൽ നമ്മൾ വെറും വെറും മനുഷ്യജന്തുക്കൾ മാത്രമാണ്
ഒന്നോർക്കൂ
ഒരിക്കൽ ഞങ്ങളും നിങ്ങളെ പ്പോലെ തന്നെ ആയിരുന്നു നിങ്ങളുടെ വെറുപ്പും സഹതാപവും ബുദ്ധിമുട്ടിക്കുന്ന ജോലികളും എല്ലാം ഞങ്ങൾ സഹിക്കുകയാണ് .
കാരണമെന്തെന്നോ
ജന്മ നാട് മനുഷ്യനെ വിഴുങുന്ന ഒരു കൊമ്പൻ സ്രാവിനെ പ്പോലെ വാതുറന്നിരിക്കുകയാണ്
സ്വന്തം രാജ്യത്തു ഒരു തോക്കിൻ മുനയിൽ നിൽക്കുകയാണ് എന്റെ ജീവിതം
Warsan Shire
ഈ കവിത എഴുതിയത് വാഴ്സൺ ഷെയർ എന്ന ബ്രിട്ടീഷ് എഴുത്തു കാരിയാണ് .കെനിയയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറി പാർത്ത .മുപ്പതു വയസ്സ്മാത്രം ഉള്ളൂ ഒരു ആഫ്രിക്കൻ ഒറിജിൻ യുവ കവിയാണ്ആഫ്രിക്കൻ രാജ്യമായ ലിബിയ ക്രൂഡ് ഓയിൽ ശേഖരം കൊണ്ട് സമ്പന്നമാണ് .കേണൽ ഗദ്ദാഫി എന്നെ ഭരണാധികാരിയെ താഴെ ഇറക്കി .വേറെ ഒരു സംഘം ആളുകൾ ഭരണം പിടിച്ചെടുത്തു.അവരെ താഴെ ഇറക്കി വേറെ ഒരു ഗ്രൂപ് വന്നു.മുസ്ലിം രാഷ്ട്രമായ ലിബിയയിൽ മഹാ ഭൂരിപക്ഷവും മുസ്ലിമുകൾ ആണ് മുസ്‌ലി ഗൂപ്പുകൾ തമ്മിൽ അടി നടക്കുകയാണ് .യാഥാസ്ഥിക മുസ്ലിം തീവ്ര വാദികൾ വലിയ തോതിൽ സാധാരണ ജനങ്ങളെ കൊല്ലുകയും മുസ്ലിം പള്ളികളും മറ്റു പുരാതന മ്യുസിയങ്ങളും നശിപ്പിച്ചു.കളയുകയും ചെയ്തു..ആഭ്യന്തര യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾ റോമിലേക്ക് പലായനം ചെയ്തു.ഏതാണ്ട് ഏഴു ലക്ഷം പേർ ലിബിയ വിട്ടു മറ്റു രാജ്യങ്ങ ളിൽ അഭയം തേടി
അത്തരത്തിൽ ഓടിപ്പോരേണ്ടി വരുന്ന ഒരു ലിബിയൻ സ്ത്രീക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ആ ഈ കവിതയുടെ വിഷയം.എന്നല്ല ലിബിയൻ മണ്ണിൽ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന യാതനകൾ ,അപമാനങ്ങൾ .തീവ്രവാദികൾ സാധാരണ ജനങ്ങളിൽ വിതച്ച ഭീതിയുടെ വിത്തുകൾ എല്ലാം കവിതയിൽ തെളിഞ്ഞു കാണാം
അവൾക്ക് എല്ലാം നഷ്ട്ടപ്പെട്ടു.മക്കൾ എവിടെ എന്നറിയില്ല.എന്നാൽ അവർ ബോട്ടിൽ ആണെന്നതാണ് ഇവരുടെ സമാധാനം.കരയിൽ ആണെങ്കിൽ അവർക്കു ജീവനേ ഉണ്ടാകില്ല.കടലിൽ മരിക്കുക ആണെങ്കിലും അത് വലിയ പീഡനവും വേദനയും അനുഭവിച്ച ആയിരിക്കില്ലല്ലോ
കവിത സന്തോഷകരമാണ് എന്നെനിക്കറിയാം.നമ്മൾ സ്ത്രീകളുടെ ജീവിതം ഒരിടത്തും ഒരിക്കലും യാതനാപൂർണ്ണം അല്ലാതെ ഇരുന്നിട്ടില്ല എന്നതും വാസ്തവമാണ്
ശുഭദിനം പ്രിയരേ

Poems
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ