2019, ജനുവരി 11, വെള്ളിയാഴ്‌ച

പെൺ കവിത

പെൺ കവിത



എം.ടി.രാജലക്ഷ്മി


ഉപ്പ്‌കവിത ------

പരാലംബയിവൾ

താങ്ങുമ്പോൾ

മുറുമുറുക്കുന്നു ശയ്യ.

നരച്ച പകൽ

ജനാലക്കീറിലൂടെറിയുന്നു

പുച്ഛാഗ്നി രസം.

ആരാണുടയവർ?

ഉടയുവാനിനിയേതുമില്ലാത്ത

നെഞ്ചകം.

ഇവളിനി

ചലിക്കുന്ന വനമല്ല.

നിലാക്കുളിരേറ്റും തടാകമല്ല.

നീലക്കടലുമല്ല

നിറം വാർന്നൊരുപ്പുപരൽ.

അനുകമ്പയോ?

ആർദ്ദ്രകണങ്ങളോ?

അരുതരുത്‌.

നീരേറ്റാലിനി ഞാനില്ല.







ആദ്യത്തെ പെൺ കവിത രാജലക്ഷ്‌മി യുടേതാവട്ടെ .ആത്മഹത്യ ചെയ്ത ഒരു യുവ കവി ആയിരുന്നു ഇവർ.കോളേജ് അദ്ധ്യാപിക .വളരെ ലജ്ജാലു,അന്തർമുഖ ,മിത ഭാഷി.ജോലിക്കു ചേർന്ന കോളേജിലെ ഒരു അധ്യാപകൻ ഇവരോട് വളരെ സ്നേഹമായി പെരുമാറി.അവർ ആ വ്യക്തിയെ സ്നേഹിക്കുവാൻ തുടങ്ങി.ഇവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും സ്നേഹവും എല്ലാം അയാൾ അറിയുന്നും കാണുന്നും ഉണ്ടായിരുന്നു.യഥാർഥത്തിൽ അയാൾ വിവാഹം കഴിച്ച വ്യക്തിയാണ് .വെറുതെ ഒരു രസത്തിനു ഇവളെ ഒന്ന് കളിയാക്കാനുള്ള ഉദ്ദേശമേ അയാൾക്ക്‌ ഉണ്ടായിരുന്നുള്ളൂ .മറ്റു അധ്യാപകരും ഇതൊരു തമാശയായി കണ്ടു.എന്നാൽ വലിയ അപമാന ഭാരത്താൽ ഈ യുവതി ആത്മഹത്യ ചെയ്തു

ഇനി കവിതയിലേക്ക് വരാം.അപ്പോഴാണ് ഈ കവിതയുടെ തീവ്രത നമുക്ക് മനസ്സിലാവൂ



"നിറം വാർന്നൊരുപ്പുപരൽ.

അനുകമ്പയോ?

ആർദ്ദ്രകണങ്ങളോ?

അരുതരുത്‌.

നീരേറ്റാലിനി ഞാനില്ല."

വെറും ഉപ്പു പരൽ. ആയി സ്വയം സങ്കൽപ്പിക്കുകയാണ്‌ കവി.എന്നെ സ്നേഹിക്കല്ലേ.ജലം ഉപ്പു പരലിനെ ഇല്ലാതാക്കുന്നത് പോലെ അനുകമ്പയോടെ, സ്നേഹത്തിന്റെ, സഹതാപത്തിന്റെ ഒരു ചെറു തരി പോലും ,
ആത്മ ജളത കൊണ്ട്,
അപമാന ഭാരം കൊണ്ട് തന്നെ കരയിക്കും,തകർക്കും ,അതിനിടെ വരുത്തരുതേ.ഞാൻ തകർന്നു പോകും.എന്ന വിലാപം

ആരുടേയും സഹതാപത്തിനും സ്നേഹത്തിനും കാത്തു നിൽക്കാതെ അവർ ലോകം വിട്ടു പോവുകയും ചെയ്തു .

ജീവിതത്തിലെ അതി സങ്കീർണ്ണ ജീവിത സന്ദർഭങ്ങളിൽ സ്വയം ജീവൻ വെടിയാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും.മക്കൾ,മാതാപിതാക്കൾ,സാമൂഹ്യമായ വിമർശനങ്ങൾ,മരണ ഭീതി..അതെത്രമാത്രം വേദനിപ്പിക്കുന്നതാവും എന്ന ഭയം..ഇതെല്ലാമാണ് സ്തത്രീകളെ പിറകോട്ടു വലിക്കുന്ന ഘടകങ്ങൾ .ഇതെല്ലം അതി ജീവിച്ചു മരിച്ചവരുടെ കാര്യങ്ങൾ കേൾക്കുമ്പോൾ വലിയ സഹതാപമാണ് തോന്നുക..ജീവിക്കുന്നത് അത്രമേൽ അസഹനീയമായ വേദന ആയിട്ടാവും അവർ പോകാൻ തീരുമാനിക്കുന്നത്

പെൺ കവിതൾ അവയുടെ തീവ്രമായ ആത്മ നൊമ്പരങ്ങളുടെ സൃ ഷ്ടിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അവയെ സവിശേഷവും, ശക്തവും ആക്കുന്നതും തീവ്രമായ അനുഭൂതികൾ നൽകുന്നതും ഈ ആത്മാശം കൊണ്ട്കൂടി ആവാം

എല്ലാ ദിവസവും ഇവിടെ വരാൻ കഴിഞ്ഞില്ലെന്നു വരാം
ക്ഷമിക്കുമല്ലോ

ശുഭദിനാശസകൾ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ