2019, ജനുവരി 23, ബുധനാഴ്‌ച

ഹൃദയം

ഹൃദയം
നാടോടി കഥയിലെ കുരങ്ങനെ പ്പോലെ

 ഹൃദയം,
ആ അത്തി  മരക്കൊമ്പിൽ വച്ചിട്ട്
പോന്നാൽ നന്നായേനേ 
ഇതിപ്പോൾ ആ ഹൃദയമെടുത്ത്
കൂട്ടുകാർ
  കൊത്താംകല്ല് കളിക്കുന്നു
സ്നേഹിക്കുന്നവർ
ചിലർ അമർത്തി ഞെരിച്ചു
പിഴിഞ്ഞു  നീരൂറ്റുന്നു
ബന്ധുക്കൾ
കഠിന പ്രവർത്തികൾ  കൊണ്ട്
സ്പന്ദനം നിലപ്പിക്കുന്നു
മക്കൾ,
 കഠാര പോലുള്ള വാക്കുകൾ കൊണ്ട്
ആഴത്തിൽ കുത്തി  മുറിവേൽപ്പിക്കുന്നു

സ്നേഹിക്കുന്നവൻ
നിതാന്തമായ നിശബ്ദത
കൊണ്ട്  നോവിക്കുന്നു
 
ഇത്രയുമൊക്കെ താങ്ങേണ്ടി വരുമെന്നു
അ റിഞ്ഞില്ല
അറിഞ്ഞിരുന്നെങ്കിൽ
ചതിയനായ ആ മുതലക്കു
 ഹൃദയം കൊടുത്തു പോന്നാൽ   മതിയായിരുന്നു
മുതലച്ചിയമ്മക്കെങ്കിലും സന്തോഷമായേനെ
അബദ്ധമായിപ്പോയി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ