മരണം
രാവും പകലും
ചവിട്ടു പടിയുടെ താഴെ ചില്ലിട്ടു വച്ച ചിത്രം പോലെ
കണ്ണ് ചിമ്മാതെ, ഒരു ചെറു പുഞ്ചിരിയോടെ
മരണം നമ്മെ കാത്തു നിൽക്കുന്നുണ്ട്
അവസാനത്തെ ആ ബസ് വരാൻ കാത്തു നിൽക്കുകയാണോ
വിരലുകൾക്കിടയിലൂടെ മണൽത്തരികൾ പോലെ ആയുസ് ഊർന്നു പോവുകയാണ്
സമ്മതിക്കരുത്
മുഷ്ടി ചുരുട്ടി പിടിച്ചോളൂ
മരണം വേണോ ,ജീവിതം വേണോ
നമ്മുടെ സംസ്കാരത്തിന്റെ വിശ്വാസമായ
ഈ ജന്മമോ അതോ മറു ജന്മമോ
ഏതാണ് വേണ്ടത്
ചിരിക്കുമ്പോൾ നിന്റെ വരണ്ട ചുണ്ടുകൾ വിണ്ടു കീറുന്നോ
ചുണ്ടിൽ നിഷേധത്തിന്റെ, ചെറൂത്ത് നിൽപ്പിന്റെ
തണുത്ത ബാം പുരട്ടു
തുണിയലമാര തുറന്നൊരു സാരി എടുത്തുടുക്കൂ
എന്നിട്ട്ത യ്യാറായി കാത്തിരുന്നോളൂ
മരണം മാത്രമാണ് സത്യം എന്ന് കരുതല്ലേ
നീ പുക പോലെ, മഞ്ഞു പോലെ ..
രാജാവിനെ പ്പോലെ
ഒരു സിംഹാസനത്തിൽ ഇരിക്കുന്നുണ്ട്
ആകാശത്തു മറ്റൊരു നക്ഷത്രമായി പ്രോജ്വലിക്കുണ്ട്
.................
......................
നന്ദിനി സാഹു
കവി ഒരു ഒറീസയിൽ ജനിച്ചതാണ് .ഇംഗ്ലീഷിൽ കവിത എഴുതുന്നു .ഭാരതത്തിലെ അറിയപ്പെടുന്ന സ്ത്രീ കവികളിൽ പ്രമുഖയാണ്
ഈ കവിത മരണത്തെ കുറിച്ചാണ് .
മരണത്തെ കുറിച്ചെഴുതാത്ത കവികളില്ല
അതിനെ ഭയക്കാത്ത മനുഷ്യരുമില്ല
എന്നാൽ കവി മരണത്തെ വക വയ്ക്കുന്നില്ല.
മനുഷ്യാ നിന്റെ മുഷ്ടി ചുരുട്ടി പിടിചോളൂ
വിരലിനിടയിലൂടെ ജീവിതമെന്ന മണ്ണ് ഊർന്നു പോകാൻ അനുവദിക്കരുത് എന്നാണ് ശാസന മരിച്ചാലും നീ ഇല്ലാതാകുന്നില്ല.നിന്റെ ആത്‌മാവ് ആകാശത്തു നക്ഷത്രമായി നമ്മുടെ നേരെ കണ്ണ് ചിമ്മും എന്നാണു കവി മനസ് സ്വയം ആശ്വസിക്കുന്നത്
വായനക്കാരോട്
ഇനി അടുത്ത ഞായറാഴ്ച അടുത്ത കവിതയുമായി വരാം
എന്നും കവിത ഇടുന്നത് വായനക്കാർക്കു വായിക്കാനും ചർച്ച ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പലരും പറഞ്ഞത് കൊണ്ടാണ്
അപ്പോൾ
അടുത്ത ഞായറാഴ്ച..
ഇതേ സമയം
ഇതേ സ്ഥലം
സന്ധിക്കും വരേക്കും
ശുഭ ദിനം പ്രിയരേ
Death stands at a distance
all day all night, smiling, unblinking,
like that picture under the staircase.
Are you waiting for the last bus?
Do you know, the sands are slowly
rolling through the gaps of your fingers?
Tighten your fist. You are enlightened to
pick one – the coffin or a life of action.
From one birth to another, augment the civilization.
Does your laugh tear your shrunken lips?
Open your wardrobe, cover the breast of the poor,
apply on your lips the balm of a millennium’s rebellion.
Who says death is the only truth?
See, your body of fog is still seated on the throne.
You still shine in the firmament of stars.
all day all night, smiling, unblinking,
like that picture under the staircase.
Are you waiting for the last bus?
Do you know, the sands are slowly
rolling through the gaps of your fingers?
Tighten your fist. You are enlightened to
pick one – the coffin or a life of action.
From one birth to another, augment the civilization.
Does your laugh tear your shrunken lips?
Open your wardrobe, cover the breast of the poor,
apply on your lips the balm of a millennium’s rebellion.
Who says death is the only truth?
See, your body of fog is still seated on the throne.
You still shine in the firmament of stars.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ