2019 ജനുവരി 12, ശനിയാഴ്‌ച

മൃഗ ശിക്ഷകൻ

മൃഗ ശിക്ഷകൻ

വിജയലക്ഷ്‍മി

പെൺ കവിതകൾ


''ഭയമാണെനിക്കങ്ങയെ "
പുളയുന്ന ചാട്ട മിഴികളിൽ ,വിരൽ
 മുനകളിൽ ,ശിക്ഷാമുറകൾ ,ആർദ്രമോ 
ഹൃദയ? മെങ്കിലുമിതേറ്റു   ചൊല്ലുന്നു 
ഭയമാണെനിക്കങ്ങയെ 

വനത്തിലേക്കെന്റെ  വപുഃസ്സു പായുവാൻ 
 വിറയ്ക്കുന്നു ,പക്ഷേ നിറ  കൺ മുന്നിലീ 
ച്ചുവന്ന തീച്ചക്രം ,വലയത്തിന്നക -
ത്തിടം  വലം നോക്കാതെടുത്തു ചാടണം 
ഇതെത്ര കാലമായ് , പഠിച്ചു  ഞാൻ ,പക്ഷെ 
ഇടക്കെൻ തൃഷ്ണകൾ ,കുതറി ചാടുന്നു 

തണുത്ത ചന്ദ്രിക യുറഞ്ഞ  പച്ചില-
പ്പടര്പ്പിൻ ,കൂടാരം  ,പതുക്കെ  യോമലാൾ 
ക്ഷണിക്കുന്നു ,നേർത്ത മുരൾച്ച ,സാന്ദ്ര -
നിമിഷങ്ങൾ ,താന്ത ശയനങ്ങൾ ,ഇളം 
കുരുന്നുകൾ ,ചാടി ക്കളിക്കും മർമ്മരം 
പൊടുന്നനെ ചാട്ട ഉയർന്നു താഴുന്നു 
ഇടിമിന്നൽ കോർത്തു പിടയും വേദന 
അരുതു ,തീക്ഷ്ണമാം മിഴികൾ ശാസന 
പൊളിയുന്നൂ ,ദേഹമെരിയുന്നൂ ,തോളി- 
ലിടിഞ്ഞു താഴ്‌ന്നെന്റെ  അഭിമാനം ,ശബ്ദ -
മുയരാതുള്ളിൽ മുരളുന്നു ഞാനിങ്ങനെ 

ശിലാ മനുഷ്യന്റെ കഠിന നേത്രത്താ
ലുഴിയാതെന്നേ ,ഞാൻ മൃഗമാണെങ്കിലും 
മരുതിനി  ക്കാട്ടിൽ ക്കുടുങ്ങി ക്കൂടുവാൻ 
ഇരയെ കാൽച്ചോട്ടിലമർത്തി, പ്പല്ലുകൾ 
ത്തുടയ്ക്കുമ്പോഴകം നിറയും സംതൃപ്തി 
തെറിക്കും ചോരയാൽ മുഖം നനക്കുവാൻ 
തരിക്കയാണെന്റെ ,നഖവും ,ദംഷ്ട്രവും  
നിരന്നിരിക്കുവർ ,പലരാണെന്റെ,
 അവരെ കൊല്ലുവാൻ യുടൽ  ത്രസിക്കുന്നു 

പറയൂ ,പാവയോ മൃഗം ?മെരുങ്ങിയ -
ലടിമയെ ക്കണക്കൊതുങ്ങു മെങ്കിലും 
ഇടക്കിടക്കെന്റെ വന ചേതസ്സിലാ -
മൃഗ പൗരാണികൻ ,കുടഞ്ഞെണീക്കുന്നു 
അതി പുരാതന,ഇല ചാർത്തിൻ മേലെ 
കുത്തിപ്പൊൻ,സൂര്യനെ പിടിക്കാൻ ചാടുവോൻ 

കുനിയുന്നു കണ്ണുകളവന്റെ നോട്ടത്തിൽ 
തളരുന്നു ദേഹമവന്റെ ഹാസത്തിൽ  
തൊഴുതു പോകയാണവനെത്താണു ഞാൻ 
അരുത്  നോക്കുവാനീ,യതി തേജസ്സിനെ 
തൊഴുതു പോകയാണവനെ ത്താണു  ഞാൻ  
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ ത്തെ
അതിനു മുൻപീ ,നഖ മുനകളാൽ ത്തന്നെ  ,
ഇനിയു മീ കൺകൾ ഞാൻ   പിഴുതു മാറ്റട്ടെ


അതിനും വയ്യല്ലോ..ഭയം ഭയം മാത്ര-
മടിമ ഞാൻ തോറ്റു ,കുനിഞ്ഞിരിക്കുന്നു 
മുതുകിൽ നിൻ ചാട്ട ഉലച്ചു കൊള്ളുക 
വലയത്തിൽ ചാടാനുണർന്നിരിപ്പൂ ഞാൻ "




വിജയലക്ഷ്‍മി ,tഅത്ര പ്രസിദ്ധയില്ലാത്ത ഒരു കവിയാണ്.നന്ദിതയയേയോ  റോസ് മേരിയെ യേയോ  മാധവിക്കു ട്ടിയെപ്പോലെയോ ഒത്തിരി സംസാരിക്കപ്പെട്ട കവിതകൾ അല്ല അവരുടേത്.എന്നാൽ നല്ലൊരു ആക്റ്റിവിസ്റ്റും ഫെമിനിസ്റ്റും എല്ലാം ആണവർ എന്ത് കൊണ്ട് അവർ അത്രമാത്രം അറിയപ്പെട്ടില്ല എന്നു ചോദിച്ചാൽ..  അതി പ്രഗത്ഭനായ ഭർത്താവിന്റെ നിഴലിൽ അവർ ഒതുങ്ങി പോയി എന്ന് പറയേണ്ടി വരും.അവരുടെ സമകാലീനരാണ് ഞങ്ങളിൽ പലരും {.ഞങ്ങൾ കവിതാസ്വാദകർ  }പലരും വിശ്വസിക്കുന്നത്  രണ്ടു പേരിലും വച്ച് നല്ല കവി വിജയലക്ഷ്‌മി ആണ് എന്നാണ് .എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ മുഴങ്ങുന്ന സ്വരവും കവിയരങ്ങുകളും കൊണ്ട് പ്രശസ്തനായി 
എന്ത് കൊണ്ട് അവർ പിന്നിലേയ്ക്ക് ഒതുങ്ങി പോയി എന്നതിനുള്ള മറുപടി കൂടിയാണ് ഈ കവിത എന്നാണ് തോന്നുന്നത് 


''ഭയമാണെനിക്കങ്ങയെ "
പുളയുന്ന ചാട്ട മിഴികളിൽ ,വിരൽ
 മുനകളിൽ ,ശിക്ഷാമുറകൾ ,ആർദ്രമോ 
ഹൃദയ? മെങ്കിലുമിതേറ്റു   ചൊല്ലുന്നു 
''ഭയമാണെനിക്കങ്ങയെ "

എന്നാണു കവിത തുടങ്ങുന്നത് 

മൃഗ ശിക്ഷകനെ ഭയപ്പെടുന്ന ഒരു സിംഹം.
അത്രയേറെ പരിശീലിപ്പിക്കപ്പെട്ടിട്ടും, തീ ചക്രം കാണുമ്പോൾ അതിനുള്ളിൽ കൂടി ചാടുവാൻ പിന്നെയുംആ മൃഗത്തിന്  ഭയമാവുമാകയാണ്  .ചാടിയില്ലെങ്കിൽ അവന്റെ കയ്യിലെ ചാട്ട.മുതുകിൽ പതിക്കും .അത് നൽകുന്ന വേദന ..അത്ര മാത്രം  അസഹനീയമാണ് .
എങ്കിലും അതിനു രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല  
സുഖമുള്ള ഒരു സാധാരണ കുടുമ്പ ജീവിതം ആ മൃഗം ആഗ്രഹിക്കുന്നുണ്ട് .ആ ചിന്ത മനസ്സിൽ വരുമ്പോൾ തന്നെ ചാട്ട ,തൊലിയിൽ  ആഞ്ഞു പതിക്കും

ഈ വരികൾ നോക്കൂ 

"കുനിയുന്നു കണ്ണുകളവന്റെ ഹാസത്തിൽ 
തളരുന്നു ദേഹമവന്റെ ഹാസത്തിൽ  
തൊഴുതു പോകയാണവനെത്താണു ഞാൻ 
അരുത്  നോക്കുവാനീയതി തേജസ്സിനെ 
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ "

അടിമയുടെ നൊമ്പരം 
അടിച്ചമർത്തപ്പെട്ടവളുടെ നിസ്സഹായത 
ഇതെല്ലാം  ഈ കവിതയിൽ പ്രതിധ്വനിക്കുന്നുണ്ട്  

കവിത അവസാനിക്കുന്നത് ഇങ്ങിനെയാണ്‌ .

"അതിനും വയ്യല്ലോ..ഭയം ഭയം മാത്ര-
മടിമ ഞാൻ തോറ്റു ,കുനിഞ്ഞിരിക്കുന്നു 
മുതുകിൽ നിൻ ചാട്ട ഉലച്ചു കൊള്ളുക 
വലയത്തിൽ ചാടാനുണർന്നിരിപ്പൂ ഞാൻ "

പ്രണയം, മഴ, പ്രവാസം തുടങ്ങി അവരുടെ പല കവിതകളേക്കാൾ നമ്മെ അലട്ടുക ഈ മൃഗത്തിന്റെ വേദനയാണ് 
മൃഗ ശിക്ഷകനോ ക്രൗര്യം ആണവന്റെ സ്ഥായിയായ ഭാവം 
അവന്റെ ഹൃദയം ആർദ്രമാണോ എന്നതിന് സംശയമാണ് 

ഈ കവിത നമ്മൾ സ്ത്രീകളോട് നേരിട്ട് സംവദിക്കുന്നതാണ് 
നമ്മിൽ ഓരോരുത്തരും വിവിധ രൂപങ്ങളിൽ  ഈ ചാട്ടവാറടിയേറ്റവർ ആണ് 
അത്  സമൂഹത്തിൽ നിന്നാവാം..
പുരുഷനിൽ നിന്നാവാം..
പ്രിയനിൽ നിന്നാവാം  
അധികാര സ്ഥാനങ്ങളിൽ നിന്നാവാം
 നമ്മെ നിലയ്ക്ക് നിർത്തുന്നു അവർ 
 സിന്ദൂരം ഇടാതെ ..താലി ഇല്ലാതെ..
ഭംഗിയായി വേഷം ധരിക്കാതെ..
സമൂഹം ആവശ്യപ്പെടുന്നത്കൊണ്ട് പർദ്ദ  ധരിച്ചല്ലാതെ 
 ഇരുളിൽ പുറത്തിറങ്ങാതെ..
അവനെ ധിക്കരിക്കാതെ 
മറുവാക്ക്  പറയാതെ  
തല താഴ്ത്തി നടക്കാൻ ശീലിച്ചു  
രണ്ടാംതരം  പൗരന്മാരായി ജീവിക്കാൻ നമ്മൾ നിർബന്ധിക്കപ്പെടുന്നു
അനുസരിച്ചില്ലെങ്കിൽ 
ഇല്ല --അതിനു നമുക്ക് ധൈര്യം ഇല്ല ---- 

കാരണം 
ഈ ചാട്ടയുടെ മുരളൽ തന്നെ 
ചാട്ട ,ആ പദത്തെ ,അതിന്റെ അക്ഷരർഥത്തിൽ എടുക്കേണ്ട 
ചാട്ട ..അത് വാക്കുകളും വെറുപ്പും നിന്ദയും പരിഹാസവും ശകാരവും ,ശിക്ഷയും ,ചിലപ്പോൾ ശാരീരികമായ അക്രമവും,അപവാദ പ്രചാരണവും എല്ലാം കൂടിച്ചേർന്നതാണ് 
നമ്മെ മുഖം കുനിപ്പിക്കുന്ന ആജ്ഞയാണത് 
എന്നെയും നിങ്ങളെയും ശിരസു കുനിപ്പിക്കുന്ന അനേകം ശിക്ഷകൾ തന്നെയാണവ 
ഈ കവിത നൽകുന്ന സന്ദേശവും അതാണ് 

നാളെക്കാണാം 
ശുഭ ദിനം പ്രിയരേ



2019 ജനുവരി 11, വെള്ളിയാഴ്‌ച

പെൺ കവിത

പെൺ കവിത



എം.ടി.രാജലക്ഷ്മി


ഉപ്പ്‌കവിത ------

പരാലംബയിവൾ

താങ്ങുമ്പോൾ

മുറുമുറുക്കുന്നു ശയ്യ.

നരച്ച പകൽ

ജനാലക്കീറിലൂടെറിയുന്നു

പുച്ഛാഗ്നി രസം.

ആരാണുടയവർ?

ഉടയുവാനിനിയേതുമില്ലാത്ത

നെഞ്ചകം.

ഇവളിനി

ചലിക്കുന്ന വനമല്ല.

നിലാക്കുളിരേറ്റും തടാകമല്ല.

നീലക്കടലുമല്ല

നിറം വാർന്നൊരുപ്പുപരൽ.

അനുകമ്പയോ?

ആർദ്ദ്രകണങ്ങളോ?

അരുതരുത്‌.

നീരേറ്റാലിനി ഞാനില്ല.







ആദ്യത്തെ പെൺ കവിത രാജലക്ഷ്‌മി യുടേതാവട്ടെ .ആത്മഹത്യ ചെയ്ത ഒരു യുവ കവി ആയിരുന്നു ഇവർ.കോളേജ് അദ്ധ്യാപിക .വളരെ ലജ്ജാലു,അന്തർമുഖ ,മിത ഭാഷി.ജോലിക്കു ചേർന്ന കോളേജിലെ ഒരു അധ്യാപകൻ ഇവരോട് വളരെ സ്നേഹമായി പെരുമാറി.അവർ ആ വ്യക്തിയെ സ്നേഹിക്കുവാൻ തുടങ്ങി.ഇവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും സ്നേഹവും എല്ലാം അയാൾ അറിയുന്നും കാണുന്നും ഉണ്ടായിരുന്നു.യഥാർഥത്തിൽ അയാൾ വിവാഹം കഴിച്ച വ്യക്തിയാണ് .വെറുതെ ഒരു രസത്തിനു ഇവളെ ഒന്ന് കളിയാക്കാനുള്ള ഉദ്ദേശമേ അയാൾക്ക്‌ ഉണ്ടായിരുന്നുള്ളൂ .മറ്റു അധ്യാപകരും ഇതൊരു തമാശയായി കണ്ടു.എന്നാൽ വലിയ അപമാന ഭാരത്താൽ ഈ യുവതി ആത്മഹത്യ ചെയ്തു

ഇനി കവിതയിലേക്ക് വരാം.അപ്പോഴാണ് ഈ കവിതയുടെ തീവ്രത നമുക്ക് മനസ്സിലാവൂ



"നിറം വാർന്നൊരുപ്പുപരൽ.

അനുകമ്പയോ?

ആർദ്ദ്രകണങ്ങളോ?

അരുതരുത്‌.

നീരേറ്റാലിനി ഞാനില്ല."

വെറും ഉപ്പു പരൽ. ആയി സ്വയം സങ്കൽപ്പിക്കുകയാണ്‌ കവി.എന്നെ സ്നേഹിക്കല്ലേ.ജലം ഉപ്പു പരലിനെ ഇല്ലാതാക്കുന്നത് പോലെ അനുകമ്പയോടെ, സ്നേഹത്തിന്റെ, സഹതാപത്തിന്റെ ഒരു ചെറു തരി പോലും ,
ആത്മ ജളത കൊണ്ട്,
അപമാന ഭാരം കൊണ്ട് തന്നെ കരയിക്കും,തകർക്കും ,അതിനിടെ വരുത്തരുതേ.ഞാൻ തകർന്നു പോകും.എന്ന വിലാപം

ആരുടേയും സഹതാപത്തിനും സ്നേഹത്തിനും കാത്തു നിൽക്കാതെ അവർ ലോകം വിട്ടു പോവുകയും ചെയ്തു .

ജീവിതത്തിലെ അതി സങ്കീർണ്ണ ജീവിത സന്ദർഭങ്ങളിൽ സ്വയം ജീവൻ വെടിയാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും.മക്കൾ,മാതാപിതാക്കൾ,സാമൂഹ്യമായ വിമർശനങ്ങൾ,മരണ ഭീതി..അതെത്രമാത്രം വേദനിപ്പിക്കുന്നതാവും എന്ന ഭയം..ഇതെല്ലാമാണ് സ്തത്രീകളെ പിറകോട്ടു വലിക്കുന്ന ഘടകങ്ങൾ .ഇതെല്ലം അതി ജീവിച്ചു മരിച്ചവരുടെ കാര്യങ്ങൾ കേൾക്കുമ്പോൾ വലിയ സഹതാപമാണ് തോന്നുക..ജീവിക്കുന്നത് അത്രമേൽ അസഹനീയമായ വേദന ആയിട്ടാവും അവർ പോകാൻ തീരുമാനിക്കുന്നത്

പെൺ കവിതൾ അവയുടെ തീവ്രമായ ആത്മ നൊമ്പരങ്ങളുടെ സൃ ഷ്ടിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അവയെ സവിശേഷവും, ശക്തവും ആക്കുന്നതും തീവ്രമായ അനുഭൂതികൾ നൽകുന്നതും ഈ ആത്മാശം കൊണ്ട്കൂടി ആവാം

എല്ലാ ദിവസവും ഇവിടെ വരാൻ കഴിഞ്ഞില്ലെന്നു വരാം
ക്ഷമിക്കുമല്ലോ

ശുഭദിനാശസകൾ


2019 ജനുവരി 5, ശനിയാഴ്‌ച

BHAGAVATHA KADHAKAL BY SREEJA VARYAR

ശ്രീജ വാര്യരുടെ
 ഭാഗവത കഥകൾ
എന്ന പുസ്തകം ആര് മാസം മുൻപ് തത്വമസിയുടെ വാർഷീകാഘോഷങ്ങളോട് ചേർന്ന് വായിക്കാനായി ലഭിച്ചതായിരുന്നു.എന്നാൽ പല കാരണങ്ങളാൽ അത് വിശദമായി വായിക്കാൻ  ഇത് വരെ കഴിഞ്ഞിരുന്നില്ല
മഹാ ഭാരത കഥകളുമായി എനിക്കാകെയുള്ള ബന്ധം കൊടുങ്ങല്ലൂർ കുഞ്ഞി കുട്ടൻ തമ്പുരാന്റെ മഹാ ഭാരതത്തിന്റെ വിവർത്തനം ഒരു നാല് പതിറ്റാണ്ടിനു മുൻപ് വായിച്ചതായിരുന്നു.വളരെ ചെറുപ്പമായിരുന്ന ആ കാലത്ത് .. എന്നൊരു ആഗ്രഹം കൊണ്ട് വളരെ വിഷമിച്ചു വായിച്ചു തീർത്തതാണ്.സംസ്കൃതം അറിയാത്തത് ആ വായന വളരെ ബുദ്ധിമുട്ടുണ്ടാക്കി
ശബ്ദ താരാവലി നോക്കി നോക്കി ഞാൻ ആകെ കുഴഞ്ഞു.
ഒരു വര്ഷം എടുത്തു  ആ  പന്ത്രണ്ടു പുസ്തകങ്ങൾ വായിച്ചു തീരാൻ . ,പ്രധാനമായും വ്യുല്പത്തി കൂടാൻ എന്നെ വളരെ സഹായിച്ചത് കഷായം  കുടിക്കുന്നത്ൽ പോലുള്ള ആ വായന ആയിരുന്നു . പിന്നീട ആ കഥകൾ ഏതാണ്ട് മിക്കതും തന്നെ ഞാൻ മറന്നു  പോവുകയും ചെയ്തു  .ഭാഗവത സപ്‌താഹം ഇത് വരെ കേട്ടിട്ടുമില്ല.അത് കൊണ്ട് ശൂന്യമായ ഒരു മനസുമായാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്.
വായിച്ചു തുടങ്ങിയപ്പോൾ എനിക്കത്ര ഇഷ്ടമായില്ല.എന്നാൽ കുറച്ചങ്ങു ചെന്നപ്പോൾ മനസ് പൂർണ്ണമായും ഈ പുസ്തകത്തിൽ ലയിച്ചു.പുരാണങ്ങളുടെ  ഒരു മാന്ത്രിക വനത്തിൽ  പ്രവേശിച്ചത് പോലെ ഞാൻ മന്ത്ര മുഗ്ദ്ധയായി..അന്ന് വായിച്ചാ ഓരോരോ കഥകൾ ഓർമ്മ  വന്നു തുടങ്ങി.

പിന്നെ മുഴുവൻ വായിച്ച പുസ്തകം താഴെ വച്ചുള്ളൂ ഭാരതം അനേകം ചെറുകഥയുടെ ഒരു ബ്രഹുത് സമാഹാരമാണ് .എന്നാൽ എല്ലാം കൂടി കേട്ട് പിണഞ്ഞു കിടക്കുകയും ചെയ്യുന്നു .ലളിത മനസ്ക്കർക്ക് അത് വായിച്ചു എടുക്കുക ബുദ്ധിമുട്ടാണ്.അത് കൊണ്ട് തന്നെ ഭാഗവത വായന എന്ന് മടുപ്പിച്ചിട്ടേ ഉള്ളൂ.അതിലെ തന്നെ ശിവ പുരാണമാണ് എന്റെ ഇഷ്ട്ട ഭാഗം.
എന്റെ അറിവ് കുറവും പ്രാപ്തിക്കുറവും അപരിചിതത്വവും പരിഹരിക്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞു.
അതിനു ഞാൻ ശ്രീജയോട് നന്ദിയുള്ളവളാണ്
നിങ്ങൾ ഒരു കൃഷ്ണ ഭക്തയാണെങ്കിൽ,ഈ പുസ്തകം വായിച്ചോളൂ.കൃഷ്ണ ചരിതം ഇതിൽ പ്രതിപാദിക്കുന്നുണ്ട്വി ..വിശദമായി ഇല്ല തന്നെ
നിങ്ങൾ ഒരു വിഷ്ണു ഭക്തയാണെങ്കിൽ .നിങ്ങൾ ശിവ ഭക്തയാണെകിൽ ഈ പുസ്തകം വായിച്ചോളൂ ..ശിവ പുരാണവും ഇതിലുണ്ട്..മഹാ ഭാരത യുദ്ധം കഴിഞ്ഞുള്ള കഥകൾ ആണ് പ്രധാനമായും ഈ പുസ്തകത്തിൽ വിവരിക്കപ്പെടുന്നത്.അതിൽ അശ്വഥാമാവിന്റെ കഥയൊക്കെ പൂർണ്ണമായും മറന്നു പോയിരുന്നു.എല്ലാം ഓർമ്മിപ്പിച്ചതിനു നന്ദി
ഹൈന്ദവ വരുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ സാരവത്തായ ഭാഗമാണ് ഭാഗവതം.അത് വായിക്കാനിടയായത് ആ ഇതിഹാസം പൂർണ്ണമായും മനസിലാക്കാൻ സഹായിച്ചു നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ ഇത് വായിക്കാം
മക്കൾക്ക് വായിച്ചു കേൾപ്പിക്കാൻ അനുയോജ്യമായ കഥകൾ അനിവ.ഒരെണ്ണം വീട്ടിൽ വാങ്ങി വച്ചാൽ നന്നായിരിക്കും

കുട്ടികൾക്ക്
ഭാഗവത കഥാമൃതം
ശ്രീജ  വാര്യർ 
മെയ് ഫ്ലളവർ പബ്ലിക്കേഷൻസ്
വില 120 /-രൂപ







2019 ജനുവരി 1, ചൊവ്വാഴ്ച

NJAN PRAKSHAN

""ഞാൻ പ്രകാശൻ" കണ്ടു
തീം  പുതിയതാണ്
തിരക്കഥ നന്നായിരിക്കുന്നു
കഥാപാത്രങ്ങളുടെ തിരഞ്ഞടുപ്പ് നന്നായി
മനോഹരമായ തമാശകൾ
ഓർത്തോർത്തു ചിരിക്കാൻ വക നല്കുന്നവ തന്നെ മിക്കതും

ശ്രീനിവാസൻ  തന്റെ  കഥാപാത്രം വളരെ നന്നായി ചെയ്തു
ഫഹദ് ഫാസിൽ നൈസാരികമായി അഭിനയിച്ചു
ഒരേ മുഖം,, ഒരേ അഭിനയം..ഒരേ ചേഷ്ടകൾ ,ഒരേ ഹെയർ സ്റ്റൈൽ
ഒന്ന് മാറ്റി പിടിക്കാൻ സമയമായി ഫഹദേ

സത്യൻ അന്തിക്കാട് ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല
എന്നാൽ ഒന്ന് പറയാം..മിക്ക ചിത്രങ്ങളിലും ആവർത്തിച്ചു വരുന്ന ഒരു കഥാപാത്രമുണ്ട്
തനിയെ അധ്വാനിച്ചു വീട് നോക്കുന്ന ഒരു അവിവാഹിതയായ പെൺകുട്ടി
ഇനിയുള്ള കഥകളിൽ എങ്കിലും അവളെ ഒഴിവാക്കിയാൽ കൊള്ളാം.ഇതൊരപേക്ഷയാണ്

പക്ഷെ ആ  പെൺകുട്ടിയുടെ അഭിനയം കൊള്ളാം.
കഥയിലെ ലീഡ് ആയ പത്തു വയസുകാരി..ഭംഗിയായി അഭിനയിച്ചിരിക്കുന്നു
കൊടുത്ത കാശ് തിരിച്ചു മേടിച്ചാൽ ഹീറോയിസം കുറഞ്ഞു പോകും എന്ന് കരുതിയാണോ വാങ്ങാതിരുന്നത്
നാട്ടുകാരുടെയും വീട്ടുകാരുടെയും പണം കടം വാങ്ങിയിട്ട് പിന്നെ ഒരു തരം  മമ്മൂട്ടി കളി എനിക്കിഷ്ട്ടമായില്ല.
കഥാപാത്രങ്ങൾ ഇങ്ങനെ ആകാശത്തു നിൽക്കുന്നവർ ആയിരിക്കരുത് അവർ നിലത്തു നിൽക്കുന്നവർ ആയിരിക്കണം
പിന്നെ നായികയുടെ വഞ്ചന..അതിനൊരു യാഥാർഥ്യ ബോധമില്ല.ജർമ്മനിയിൽ ഉള്ളവരൊക്കെ വെറും മണ്ടന്മാർ ആണോ.ഒരു പെണ്ണിനെ കണ്ടു പിറ്റേന്ന് കല്യാണം  കഴിക്കാൻ .
നാസികളുടെ മനോ നില അറിഞ്ഞു കൂടാഞ്ഞിട്ടാണ് .യൂറോപ്യന്മാർക്ക്  നമ്മൾ ബ്രൗൺ തൊലിക്കാരെ,അധഃകൃതരെ കാണുന്നത് പോലെ അറപ്പാണ്.അവർ അത് പുറമെ കാട്ടില്ല.എങ്കിലും നമ്മളെ അവർ നിവൃത്തി ഉണ്ടെങ്കിൽ അടിച്ചതിനകത്ത്  കയറ്റില്ല .അൽപ്പം ബ്രോൺ നിറമുണ്ട് എന്നത് കൊണ്ട് അവർ ജൂതരെ കൊന്നു കളഞ്ഞത് മറന്നോ .അവർ അന്നും ഇന്നും കരുതുന്നത് ലോകം ഭരിക്കാനായി ദൈവം തിരഞ്ഞെടുത്ത ജനത അവരാണെന്നാണ്‌
അവർ മറ്റുള്ള രാജ്യക്കാരെ  ഡേറ്റ്  ചെയ്യുക പോലും കുറവാണ് .പിന്നെയാണല്ലോ കല്യാണം .ഒരു മൂന്നു കൊല്ലമെങ്കിലും ഡേറ്റ്  ചെയ്യാതെ കല്യാണം  കഴിക്കുക അവരുടെ രീതിയുമല്ല
നായകനെ എടുത്തു തട്ടിൻ  പുറത്തു വയ്ക്കുന്ന രീതി..അത് നന്നല്ല.അവർ നിലത്തു നിൽക്കട്ടെ.കഥാപാത്രങ്ങൾ സ്വാഭാവികമായി അഭിനയിക്കുമ്പോൾ ആണ് ..പെരുമാറുമ്പോൾ ആണ് സിനിമ നന്നാവുന്നത്
കുറച്ചു കൂടി ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീമിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു.
എങ്കിലും ഇതൊരു നല്ല സിനിമയാണ്.സത്യവും ധർമ്മവും വിജയിക്കുന്ന ഏതു സിനിമയും കഥയും നല്ലതാണ്.കാണാൻ സുഖമുള്ളതാണ് 

ഛായാഗ്രഹണം ..നമ്മൾ ഓർക്കുന്നില്ല.
പെണ്ണിന്റെ അപ്പൻ കലക്കി.
ഗാനങ്ങൾ സുഖമില്ല
സംഭാഷണം ആണ് ഇതിന്റെ ഒരു പ്ലസ് പോയിന്റ് .
സിനിമയെ രക്ഷിക്കുന്നതും അതാണ്

എഡിറ്റിങ് അൽപ്പം കൂടി മുറുകാൻ  ഉണ്ട്
പത്തിൽ ഏഴു കൊടുക്കാം.
കാണാൻ പോയാൽ കാശ് മുതലാവും


Directed by Sathyan Anthikad
Produced by Sethu Mannarkad
Written by Sreenivasan
Starring Fahadh Faasil
Nikhila Vimal
Music by Shaan Rahman
Cinematography S. Kumar
Edited by K. Rajagopal

2018 ഡിസംബർ 28, വെള്ളിയാഴ്‌ച

ODIYAN FILM REVIEW

ഒടിയൻ കണ്ടു
സമ്മിശ്ര വികാരങ്ങൾ ആണ് ഉണ്ടായത്
ഈ ചിത്രത്തിനു പല നല്ല വശങ്ങൾ ഉണ്ട്
മോഹൻ ലാൽ മഞ്ജുവാര്യർ പ്രകാശ്  രാജ് എന്നിവരുടെ കാനോഹരമായ അനുഭവം ആണ് ഒന്നാമത്
സംഘട്ടന രംഗങ്ങളുടെ  കൃത്യത,ഭീകരത ,എഡിറ്റിങ്ങിലെ വിരുത് എല്ലാം വളരെ നന്നായി എന്ന് തന്നെ പറയണം..ഇരുളിൽ തീകൊണ്ടുള്ള ആ യുദ്ധം കണ്ടവർ മറക്കാൻ വഴിയില്ല
സുഭദ്രമായ തിരക്കഥ
തീമിലെ  പുതുമ ഇതെല്ലാമാണ്  ഈ ചിത്രത്തിൻറെ മറ്റു ഗുണങ്ങൾ
ഗാനങ്ങളുടെ ലിറിക്‌സ് നന്നായി എങ്കിലും സംഗീതം അത്ര പോരാ എന്ന് തോന്നി.എങ്കിലും ചിലവ മനസ്സിൽ തങ്ങുന്നവയാണ് 
ചിത്രത്തെ ബോക്സ്ഓഫീസിൽ പരാജയമാക്കിയ ഘടകമാണ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം
മോഹൻ ലാൽ ശരീര തൂക്കം 20 കിലോയെങ്കിലും കുറയ്ക്കണം
കാണാൻ ഈ ചിത്രത്തിൽ യാതൊരു ഭംഗിയുമില്ല
മഞ്ജു വാര്യരെക്കാൾ ഭംഗിയുള്ളതും പ്രായം കുറഞ്ഞതുമായ ഒരു നായികയെ ആയിരുന്നു പ്രധാന  കഥാപാത്രമായി വേണ്ടിയിരുന്നത്
അന്ധയായ ഉപനായികയും ഗുണമായില്ല
ധ്രുവത്തിലെ തളിർ വെറ്റിലയുണ്ടോ എന്ന ഗാന രംഗം ഓർമ്മയുണ്ടോ.അതീവ സുന്ദരൻ ആയ നായകനും നായികയും,തെളിഞ്ഞ അന്തരീക്ഷം ..ആ  ഗാന  ചിത്രീകരണം മറക്കാൻ ആവില്ല
ഒരു വടക്കൻ വീര കഥയിൽ മമ്മൂട്ടിയും ഗീതയും മാധവിയും..അവരുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം ആ സിനിമയുടെ വിജയത്തിന്റെ ഒരു മൂല കാരണമാണ്
പരസ്യ സംവിധായകൻ ആയ ശ്രീകുമാർ മണി രത്നത്തെ കണ്ടു പഠിക്കണം
ഓരോ സീനും ഒരു പരസ്യ ചിത്രം പോലെ ചേതോഹരമാക്കി..അതിനെ എഡിറ്റ് ചെയ്തു സിനിമ ആക്കിയിരിക്കുന്നതു  പോലെയാണ് റോജ കണ്ടപ്പോൾ എനിക്ക് തോന്നിയത്
ധാരാളം ധാരാളം സിനിമകൾ കാണുക..നൂറോ അഞ്ഞൂറോ അല്ല..ആയിരവും രണ്ടായിരവും കാണണം .ഏതെങ്കിലും ചിത്രത്തിൻറെ സഹ സംവിധായകൻ ആയി കുറച്ചു കാലം ജോലി ചെയ്യണം.അടുത്ത മെഗാ പ്രോജക്ട് അതിനു ശേഷം ചെയ്‌താൽ നന്നായിരിക്കും
ഗാനങ്ങൾ ചിത്രീകരിച്ചപ്പോൾ രംഗത്തെ ശബ്ദത്തെക്കാൾ  സ്വരം കൂടുതൽ ഉള്ള പോലെ തോന്നി .ഗാനങ്ങൾ ചെയ്തത് ശരിയായുമില്ല.പ്രഭ വർമ്മയുടെയും റഫീഖ് അഹമ്മദിന്റെയും വരികളെ  സംഗീതം  കൊടുത്ത് നാശമാക്കി എന്നൊരു പരാതി എനിക്കുണ്ട്
മോഹൻലാൽ എന്താ വല്ല വിള ക്കിനെഴുന്നള്ളിക്കുന്ന ദേവനാണോ.രംഗത്ത് വരുമ്പോഴുള്ള   കൊട്ടും  കുരവയും ശബ്ദ കോലാഹലവും കണ്ടിട്ട് സംശയം തോന്നുകയാണ്  .അതൊക്കെ നിർത്തേണ്ട കാലമായി .ഇംഗ്ലീഷ് സിനിമകൾ കണ്ടു നോക്കൂ .നായകൻ ലെജൻഡ് ആകുന്നത് തന്റെ പ്രകടനം..അഭിനയം കൊണ്ടാണ്.അല്ലാതെ ബാക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടല്ല .

മൊത്തം ഇരുളിൽ ആണ് സിനിമ.ചിത്രീകരിച്ചിരിക്കുന്നത്.കുറച്ചു  കൂടി തെളിച്ചം ഉണ്ടായിരുന്നെകിൽ കാണാൻ ഒരു സുഖമുണ്ടായിരുന്നു.

ഒടിയന്മാരെ ക്കുറിച്ചു തിരക്കഥാകാരൻ വേണ്ടത്ര പഠിച്ചിട്ടുണ്ട് എന്ന് തോന്നിയില്ല.പാവക്കൂത്തു കളിയിൽ സാധാരണ കാണിക്കുന്ന ഒരിനം, നിഴൽ കൂത്താണ്.അതിൽ നായകനെ.,അർജുനനെ   ഒടി  വിദ്യ  ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്  .ഒടിയന്മാരെ കുറിച്ചുള്ള ആദ്യ പരാമർശം അതിലാണ് എന്ന് തോന്നുന്നു.ഇരയുടെ നിഴലിൽ കുത്തി ആളെ കൊല്ലുന്ന  ഒടിയനെ കുറിച്ചാണ് ആ കഥ പറയുന്നത്.ഒടിയന്മാർ ഭയപ്പെടുത്തുന്നവർ അല്ല.കൊല്ലുന്നവർ തന്നെയാണ് .ഉത്തരാ  സ്വയംവരം കഥകളിയിലും ഈ നിഴൽക്കൂത്തിനെ കുറിച്ച് പാടുന്നുണ്ട്.നായകൻ സ്വന്തം നിഴൽ കണ്ടു ഭയക്കുന്നതായി ഒരു ചെറു പരാമർശം കഥയിൽ ഉണ്ടെന്നു മറക്കുന്നില്ല


ഇവിടെ നാട്ടിലൊക്കെ കേട്ടിരുന്ന കഥ വേറൊന്നു കൂടിയാണ്  .ഇരുളിൽ നമ്മൾ നടന്നു വരുമ്പോൾ വഴിയിൽ ഒരു മുള വേലി കാണാം.അത് കവച്ചു കടന്നാൽ മരണം ഉറപ്പാണ് ഓടിയനാണ് അങ്ങിനെ വേലിയായി കിടക്കുന്നതത്രെ .അതാണ് സാധാരണ ഒടിയന്മാർ ചെയ്യുന്ന മറ്റൊരു വിദ്യ  .പൂരം  കഴിഞ്ഞു വരുമ്പോൾ മൂത്തവർ പറഞ്ഞു കേട്ട കഥയാണ് ..കുട്ടികളെ പേടിപ്പിക്കാൻ  പറഞ്ഞതും ആവാം
പറയന്മാർ എന്നൊരു മത വിഭാഗം ആണ് തങ്ങളുടെ കുല ത്തൊഴിലായി  ഒടി വിദ്യ ചെയ്തിരുന്നത് എന്നും കേട്ടിട്ടുണ്ട്  .തീണ്ടലും തൊടീലും നില നിന്നിരുന്ന അക്കാലത്ത് തീണ്ടപ്പാടകലെ മാത്രമേ ഈ മത വിഭാഗക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.അതായത് പടിപ്പുരയ്ക്കും അപ്പുറം മാത്രമേ അവർക്കു വരാൻ സാധിക്കുമായിരുന്നുള്ളൂ .അത് കൊണ്ട് വീട്ടു വേലക്കാരനായി ഒടിയൻ ജോലി ചെയ്യുന്നു എന്നതും തെറ്റായ വ്യാഖ്യാനമാണ്
കഥ തന്നെ  മിത്ത്ആ കുമ്പോൾ അതിന്റെ മറ്റു ഭാഗങ്ങൾ കൂടി സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നെകിൽ  നന്നായേനെ .വേണ്ടത്ര ഹോം വർക്ക് ച്യ്തല്ല തിരക്കഥ ചെയ്തിരിക്കുന്നത് എന്നാണു എന്റെ ഒരിത്

എസ്രാ സിനിമ ഇറങ്ങുന്നതിനു മുൻപേ 40 പ്രാവശ്യം എങ്കിലും ആ ചിത്രം  കണ്ടു എന്ന് പൃഥ്വി രാജ്  ഒരു  അഭിമുഖത്തിൽ പറയുന്നുണ്ട് . അത്ര വേണ്ട ഒരു 10 പ്രാവശ്യം എങ്കിലും സംവിധായകൻ എഡിറ്റഡ് രൂപത്തിൽ ഇ ചിത്രം  കണ്ടിരുന്നെങ്കിൽ നന്നായേനെ
അത്ര കൊറ്റിയുമല്ല ,അത്ര കണ്ടനുമല്ല ,എന്നൊരു ചൊല്ലുണ്ട്
നവ സിനിമ ആയോ..അതുമില്ല.എന്റർടൈനർ ആയോ അതുമില്ല എന്നതാണ് ഇതിന്റെ ഒരു തലവിധി എന്ന് പറയാതെ വയ്യ

അല്ലെങ്കിൽ നന്നാവുമായിരുന്ന ഈ സിനിമയെ അലസമായ ചേരുവകളും സംവിധാനവും എഡിറ്റിങ്ങും കൊണ്ട് എല്ലാവരും കൂടി  കൊന്നു എന്ന് പറയാതെ വയ്യ.മോഹൻ ലാൽ ഫാൻസ്‌ എന്നോട് ക്ഷമിക്കണം .
"മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധിയാൽ മാപ്പു നൽകൂ "എന്ന് വള്ളത്തോൾ പാടിയിട്ടുണ്ട്

പത്തിൽ ആറു കൊടുക്കാം ..അതും കഷ്ട്ടിയാണ്
സംവിധാനംവി.എ. ശ്രീകുമാർ മേനോൻ
നിർമ്മാണംആന്റണി പെരുമ്പാവൂർ
തിരക്കഥകെ. ഹരികൃഷ്ണൻ
അഭിനേതാക്കൾ
  • മോഹൻലാൽ
  • പ്രകാശ് രാജ്
  • മഞ്ജു വാര്യർ
സംഗീതം
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംജോൺ കുട്ടി











2018 ഡിസംബർ 26, ബുധനാഴ്‌ച

makara jyothi

മകര ജ്യോതിക്ക് ബിജെപിയുടെ മുൻ നിര നേതാക്കൾ
വായോ വൃദ്ധനായ ഓ രാജഗോപാലടക്കം പങ്കെടുക്കുന്നത്
പക്വമായ ഒരു തീരുമാനം ആയിരിക്കില്ല
ലക്ഷങ്ങൾ ആണ് അപ്പോൾ അവിടെ ഉണ്ടാവുക
അവർ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർ ആവും
മകര ജ്യോതി ദൈവ നിർമ്മിതമാണ് എന്ന മൂഢ വിശ്വാസത്തിൽ എത്തി ചെരുന്നവർ ആണ് അവരിൽ ഭൂരിഭാഗവും
പൊന്നമ്പല മേട് വന പ്രദേശമാണ്
പോലീസുകാർക്ക് അവിടെ കാര്യമായി ഒന്നും ചെയ്‌യാനാവുകയുമില്ല
പോലീസ് സേന ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ  ശ്രമിക്കുന്നുമില്ല 
സാധാരണ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹെയ്‌യുന്നതു പോലെ ജല പീരങ്കി കൊണ്ട് ജനങ്ങളെ അകറ്റാനോ ..ലാത്തി വീശി കുഴപ്പമുണ്ടാക്കുന്നവരെ അടിക്കാനോ ..ആകാശത്തേയ്ക്ക് വേദി  വയ്ക്കാനോ ..ഒന്നും ശ്രമിക്കുന്നില്ല
ചെറുത്തു നില്പിനു് പകരം അവർ നിശബ്ദം പിൻവാങ്ങുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത് 
പോലീസിനെ കുറൈഹ്ള്ള അപവാദ പ്രചരണവും ,തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയ  പ്രകോപനം പോലും വലിയ ജീവ നാശവും പരിക്കും ഒക്കെ അനേകം പേർക്ക് ഉണ്ടാക്കും എന്ന ഭയമാണ് പോലീസിനെ നിഷ്ക്രിയരാക്കുന്നത്
അത് തന്നെയാണ് പൊന്നമ്പലമേട്ടിലും നടക്കുന്നത് എങ്കിൽ .പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാവുകയുമില്ല..ചെയ്യാനും വഴിയില്ല
ശ്രീധരൻ പിള്ളയും ശോഭ സുരേന്ദ്രനും ഒക്കെ അൽപ്പം തിക്കും തിരക്കിലും ഒക്കെ പെടേണ്ടവർ തന്നെയാണ്
ബിജെപിയാ നാണം കെടുത്താൻ രണ്ടു പേരും തന്നാൽ ആവും വിധം ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്
എന്നാൽ ഓ രാജഗോപാൽ വാജ്‌പേയി കഴിഞ്ഞാൽ ബിജെപിയിലെ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്
അദ്ദേഹത്തെ ഈ രാഷ്ട്രീയ പ്രചരണ  നാടകത്തിൽ നിന്നും ഒഴിവാക്കുന്നതാവും ബുദ്ധി
ബിജെപി കരുതുന്നതും പ്രചരിപ്പിക്കുന്നതും പോലെ അവരുടെ ശത്രുക്കൾ കമ്മ്യുണിസ്റ്റുകൾ മാത്രമല്ല
അവർക്ക് രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നല്ല .വരമ്പത്തു കൂലി എന്നതാണ് പാർട്ടിക്കാരുടെ നയം.അപ്പോൾ തന്നെ തീർക്കും കാര്യങ്ങൾ

എന്നാൽ ദേശ വ്യാപകമായി ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ കരു നീക്കങ്ങൾ നടക്കുന്ന ഈ സമയത്ത്
ഒരു ഗൂഢ നടപടി നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ
പോലീസിനത് തടയാൻ കഴിയില്ല
കാരണം ഭക്തരുടെ തിരക്ക് അത്ര കൂടുതൽ ആണ്

2011 ഇൽ ഇവിടെ ഒരു ചെറിയ ഒരു  ഉന്തും തള്ളും ഉണ്ടായതെ ഉള്ളൂ
പക്ഷെ അതങ്ങു വല്ലാതെ വലുതായി
106 ഭക്തർ മരിച്ചു
100 പേർക്ക് പരിക്ക് പറ്റി
ആർക്കും ഒന്നും ചെയ്യാൻ കഴിഞില്ല.
ഒരു വലിയ മൈതാനത്തു വച്ചായിരുന്നു ഈ അപകടം ഉണ്ടായത് എന്ന് കൂടി ഓർക്കണം
അന്ന് പലർക്കും അതിന്റെ കാരണങ്ങളെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു
ഭക്തർ ഇറങ്ങുന്ന വഴിയിൽ ആരുമില്ലാതെ പാർക്കു ചെയ്തിരുന്ന ഒരു കാർ ആണ് അപകട കാരണം എന്നായിരുന്നു ഒരു ഭാഷ്യം
ജുഡീഷ്യൽ അനേഷണം പ്രഖ്യാപിചിരുന്നു
അതെന്തായി  എന്നറിയില്ല
വി എസ്  മുഖ്യ മന്ത്രി ആയിരുന്ന സമയത്താണ് അന്നും ഈ അപകടം ഉണ്ടായത് .ഇപ്പോൾ പിണറായി ഭരിക്കുമ്പോൾ അത് ആവർത്തിക്കാനുള്ള സാധ്യത തള്ളി ക്കളായാനും ആവുകയില്ല

എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചായാലും 
 
സ്വന്തം നേതാക്കളെ കുരുതി കൊടുക്കാൻ ശ്രമിക്കുന്നത് നന്നാവില്ല 

https://www.youtube.com/watch?v=wcgdjkDW9vE

https://www.youtube.com/watch?v=nINIIRwIY9

https://www.youtube.com/watch?v=RixCwOuTpkg





2019

പ2018

വാഗ്‌ദാനലംഘനങ്ങളുടെ 
വിശ്വാസ രാഹിത്യങ്ങളുടെ 
വഞ്ചനകളുടെ
എണ്ണിയാൽ തീരാത്ത അഗാധ ദുഖങ്ങളുടെ  വർഷമായിരുന്നു
നാൾ  വഴി ത്താളുകളിലെ
കുറിക്കപ്പെട്ടു കണക്കുകളുടെ നഷ്ടം കുറിക്കുന്ന  അവസാനമായിരുന്നു 
നഷ്ടങ്ങളുടെ കൂട്ടി കിഴിക്കലിന്റെ തനിയാവർത്തനമായിരുന്നു 
പ്രണയത്തിന്റെ ..പ്രണയ നിരാസത്തിന്റെ 
താങ്ങാനാവാത്ത നൊമ്പരമായിരുന്നു
ഒന്നും ശരിയായി വരാത്ത
പ്രളയം വിഴുങ്ങിയ കറുത്ത നാളുകൾ ആയിരുന്നു
നാടും വീടും കുടുമ്പവും നഷ്ട്ടപ്പെട്ടവന്റെ തോരാത്ത കണ്ണീരായിരുന്നു
അതെ 2018
നമുക്ക് വേദനയും പരാജയവും ആയിരുന്നു

ഇനി നമുക്ക് പുതിയ താളിൽ തുടങ്ങാം

2019
നന്മ ചെയ്യുമെന്ന്
ദാനം  നൽകുമെന്ന്
അയൽക്കാരനെ സ്നേഹിക്കുമെന്ന് 
സഹോദരനെ വഞ്ചി ക്കില്ലെന്നു
കൂട്ടുകാരനെ ..പങ്കുകാരനെ
പിറകിൽ നിന്ന് കുത്തില്ലെന്നു
പണത്തിനായി ആരെയും കൊല്ലില്ലെന്നു
പാപങ്ങളെല്ലാം ദൈവത്തിനു കാണിക്കയിടുമെന്നു
നഷ്ട്ടങ്ങളെല്ലാം എഴുതി ത്തള്ളുമെന്നു
ഇണയോട്  വിശ്വസ്തത പുലർത്തുമെന്നു
പുലരി വിടരുന്നതെല്ലാം  തനിക്കു വെളിച്ചമേകാൻ  ആണെന്ന്
മൂഢ സ്വപനം കാണുമെന്ന്
 ദുശീലങ്ങൾ എല്ലാം വെടിഞ്ഞു പ്യൂണാളൻ ആകുമെന്ന്

അങ്ങിനെ എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ,സ്വപ്‌നങ്ങൾ
എല്ലാം ശരിയായി വരട്ടെ


പ്രത്യാശയുടെ ഈ  നവ വർഷത്തിൽ 
പ്രിയരേ
നിങ്ങൾക്കോരോരുത്തർക്കും
എല്ലാം ..എല്ലാം നല്ലതാവട്ടെ

നവ വത്സര ആശംസകൾ


2018 ഒക്‌ടോബർ 21, ഞായറാഴ്‌ച

KOODE" FILM REVIEW

"കൂടെ "എന്ന മലയാളം സിനിമ കണ്ടു .അഞ്ജലി മേനോൻ ചിത്രം ചിത്രം ആയതു കൊണ്ട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു .
നല്ല ഗ്രിപ്പിംഗ്  ആയ കഥ
തീർത്തും പുതിയ തീം
രഞ്ജിത് ,പൃഥ്വിരാജ് ,നസ്രിയ ,പാർവതി എന്നിവരുടെ ഹൃദ്യവും ക്ലാസ്സും ആയ ഭിനയം.
നല്ല പാട്ടുകൾ
കഥയിൽ അലിഞ്ഞു ചേർന്നപോലെയുള്ള മധുരമുള്ള..കയ്പ്പുള്ള ..ഹൃദയഹാരിയായ പ്രണയ സാന്നിദ്ധ്യം ..
കഥ അവിശ്വസനീയം ആണെങ്കിലും നമ്മൾ ഇഷ്ടപ്പെടും
 കാമറ ..ലൊക്കേഷൻ ..എല്ലാം ഗംഭീരം  ആണ്
എന്നാൽ ഒരു ക്രിട്ടിക് എന്ന നിലയിൽ എന്നെ അലോസരപ്പെടുത്തിയ ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കാതെ വയ്യ
സിനിമ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉച്ചത്തിൽ ഒന്ന് കരഞ്ഞു .മോൾ ഓടി വന്നു .
ഞാൻ കരഞ്ഞത് ഈ സിനിമ കണ്ടു ഉണ്ടായ നിസ്സാഹായത കൊണ്ടാണ്
ഈ സിനിമ എന്തായാലും കാണണം എന്ന് ഞാനുറച്ചിരുന്നു .
എന്നാൽ പടം അങ്ങ് ഇഴഞ്ഞു വലിഞ്ഞു അസ്സഹനീയമാം വണ്ണം ബോർ ആയി  തീരുകയാണ്   .മുഴുവൻ സിനിമയും കാണും എന്ന് ഞാൻ പ്രതിജ്ഞയും എടുത്തു പോയി
ഓടിച്ചു കളയാതെ ..ത്യാഗ ബുദ്ധിയോടെ ..എല്ലാവര്ക്കും മാതൃക ആയി ചിത്രം മുഴുവനും കണ്ടു തീർത്തു
കരിക്കിൻ വെള്ളത്തിന്റെ മധുരം ആസ്വദിക്കാൻ കരിക്ക് സ്വന്തം തലയിൽ ഉടച്ചു കുടിച്ച പോലെ ആയിരുന്നു ആ പ്രവൃത്തി എന്നെ എനിക്ക് പറയാനുള്ളൂ

ഇനി ഇത് പോലെ സ്ലോ മോഷനിൽ ചിത്രമെടുത്തു ശിക്ഷിക്കരുത് നിങ്ങളുടെ ആരാധകരെ എന്ന് വിനയ പൂർവ്വം അഞ്ജലി മേനോനെ ഓർമ്മപ്പെടുത്തുകയാണ്
എഡിറ്റർ എന്ന് പറഞ്ഞു ഒരു കുശവനെ  എന്തിനാണ് ഈ   ചിത്രത്തിൽ നിയമിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നില്ല

ദീർഘ ക്ഷമ വിജയം തരും ..
ചിത്രത്തിനും ശിൽ
പ്പികൾക്കും അഭിനന്ദനങ്ങൾ

2018 സെപ്റ്റംബർ 29, ശനിയാഴ്‌ച

ആർത്തവത്തിന്റെ അശുദ്ധി

സ്ത്രീയുടെ ആർത്തവം അശുദ്ധിയാണെന്ന് ഒരു വിഭാഗവും ..അത് അയിത്തവും അത് കൊണ്ട് തന്നെ വിവേചന പരമാണെന്നു കോടതിയും പറയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത് 
എങ്ങിനെ സമൂഹം ആർത്തവത്തെ ഇത്ര വെറുക്കാനും അയിത്തം കല്പിക്കാനും തുടങ്ങി എന്നത് നമ്മൾ അറിയേണ്ടതുണ്ട് 
എന്റെ മുത്തശ്ശി ..അമ്മയുടെ 'അമ്മ ..ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏതാണ്ട് 150 വയസിനടുത്തു പ്രായം കണ്ടേനെ .മരിക്കുന്നതു വരെ ബ്ലൗസ് ഇട്ടിട്ടില്ല .അമ്ബലത്തിൽ പോകുമ്പോൾ ഒരു മേൽമുണ്ട് ചുറ്റി കെട്ടും .
മുത്തശ്ശിയുടെ കാലമായപ്പോഴുക്കും മുണ്ടുകൾ ഒക്കെ ഒരു വിധം മാർക്കെറ്റിൽ കിട്ടാൻ തുടങ്ങിയിരുന്നു.നെയ്ത്തു കാരനോട് പറഞ്ഞു ഒരു വീടിനാവശ്യമുള്ള മുണ്ടുകൾ നെയ്യിച്ചു വാങ്ങുക ആയിരുന്നു അന്നൊക്കെ പതിവ് .മുകളിൽ ഉടുക്കാനും അടിയിൽ ഉടുക്കാൻഎം രണ്ടു മുണ്ടുകൾ ആണ് അന്നൊക്കെ  ഉണ്ടാവുകയുള്ളൂ .ഒരു നെയ്ത്തുകാരനും ഒരു തെറിയും മാത്രമേ ഉള്ളൂ എന്നും ഓർക്കണം 
മുത്തശ്ശിയുടെ അമ്മയുടെ കാലത്തൊക്കെ മുണ്ടുകൾ അതിലും കുറവാണ്.മാസമുറ വരുന്ന സ്ത്രീകൾക്കായി പറമ്പിൽ തീണ്ടാരി പുറകിൽ കെട്ടും.അതിന്റെ തറ അത്ര അടിച്ചു ഉറപ്പാക്കിയിട്ടുണ്ടാവില്ല 
ഒരു പായ കിട്ടും കിടക്കാൻ .
കമുകിന്റെ കുലയുടെ പാള  കണ്ടിട്ടില്ലേ .അത് താഴെ വീണാൽ എടുത്തു കഴുകി തിളച്ച വെള്ളത്തിൽ ഇട്ടു ഒന്ന് മയപ്പെടുത്തി എടുത്ത് ,അത് കോണകം പോലെ ഉടുത്താണ്  സ്ത്രീകൾ ആണ് തീണ്ടാരി പുരയിൽ കഴിഞ്ഞിരുന്നത് .ശരീരം അനങ്ങാതെ ..രക്തം തുളുമ്പാതെ സ്ത്രീകൾ ആവുന്നത്ര നോക്കും .എങ്കിലും അത് അത്ര എളുപ്പമല്ല .കുറച്ചൊക്കെ നിലത്തു വീഴും.ആ മുറിയിൽ അഴുകിയ രക്തത്തിന്റെ മണം  നിറഞ്ഞു നിൽക്കും.നാലു ദിവസം കഴിഞ്ഞേ  സ്ത്രീകൾ പുറത്തു കുളിക്കാൻ പോലും ഇറങ്ങുക പതിവുള്ളൂ.കുളിച്ചു കഴിഞ്ഞു വന്നാൽ തറ ചാണകം കൊണ്ട് നന്നായി മെഴുകിയിടും  
എന്ത് കൊണ്ടാണ് മാസ മുറ കാലത്ത് സ്ത്രീകൾ പുറത്തു ഇറങ്ങി കൂടാ ..അമ്പലത്തിൽ  പോയി കൂടാ എന്നൊക്കെ നിയമ ഉണ്ടായത് എന്ന് ഈ സാഹചര്യത്തിൽ വേണം മനസിലാക്കാൻ .
ഏക വസ്ത്ര ആയി രജസ്വലയായ പാഞ്ചാലി കൗരവ സഭയിൽ അനുഭവിച്ച അപമാനം..അത് കൊണ്ട് തന്നെ രക്തം തിളയ്ക്കുന്ന ഒരു ഓർമ്മയും ആണ് 
ആധൂനിക യുവതിക്ക് ആർത്തവം  സ്വ ശരീരത്തിലെ വെറും ജൈവ ശാസ്ത്രപരമായ ഒരു സവിശേഷത മാത്രമാണ് .അതവളെ അധമ ആകുന്നില്ല.സമൂഹം അവളെ അത് മൂലം പതിത ആക്കുന്നില്ല .
ടാമ്പൂണുകളും ..സാനിറ്ററി പാഡുകളും ആണ് ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്നത് .
വിവാഹ ദിനം പോലും അവൾ ഗുളിക കഴിച്  ആർത്തവം  ക്രമീകരിക്കുന്നു  .ഒളിമ്പിക്സിൽ പോലും ആർത്തവ ദിനങ്ങളിൽ പങ്കെടുക്കുന്നു 
രണ്ടു നൂറ്റാണ്ടിനു മുൻപ് നില നിന്ന  ജീവിത സാഹചര്യങ്ങൾ   ഇപ്പോൾ പാടെ മാറിയിരിക്കുന്നു 
ആ സാഹചര്യത്തിൽ സുപ്രീം കോടതി വിധിയെ 
നമ്മൾ മാറ്റി ചിന്തിക്കാൻ 
സ്വാഗതം ചെയ്യാൻ മനസിനെ പാകപ്പെടുത്തുക തന്നെ വേണം 
ദളിതന്റെ ക്ഷേത്ര പ്രവേശനവും ..മാറു മറയ്ക്കൽ സമരവും..നടത്തിയ കേരളം ..ആത്തേന്മാരെ അരങ്ങത്തേക്ക് കൊണ്ട് വന്ന പ്രബുദ്ധ കേരളം 
ഈ വിധിയെ സ്വാഗതം ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം 








2018 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

kerala flood

അഞ്ചു ദിവസത്തെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്  ചേച്ചിയുടെ മകൻ വീട്ടിലെത്തി ..അവൻ ഫയർ ഫോഴ്സിൽ ആണ്.ആലുവ മണപ്പുറത്തായിരുന്നു ഡ്യൂട്ടി .
അവന്റെ ഇപ്പോഴത്ത സ്ഥിതി ഇങ്ങിനെ ഒക്കെയാണ്.
അഞ്ചു ദിവസവും ഒരു നേരം ഒക്കെ ആയിരുന്നു ഭക്ഷണം ..
അത് സാരമില്ല.എല്ലാവരും അങ്ങിനെ ഒക്കെ തന്നെ.
അഞ്ചു ദിവസവും വെള്ളത്തിൽ തന്നെ ആയിരുന്നു.ഏതാണ്ട് അര വരെ വെള്ളത്തിൽ തന്നെ കഴിഞ്ഞു .കാലിലെ വിരലെല്ലാം അഴുകിയിട്ടുണ്ട്.ചൂട് വെള്ളത്തിൽ കഴുകി മരുന്നൊക്കെ പുരട്ടിയിട്ടുണ്ട്.
വല്ലാതെ കറുത്തും മെലിഞ്ഞും പോയി..സാരമില്ല.ശരിയായിക്കൊള്ളും.
എങ്കിലും ഇത്ര വലിയ ഒരു റെസ്‌ക്യു ഓപ്പറേഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അവനു അഭിമാനമേയുള്ളൂ .
എന്നാൽ സമൂഹത്തെ കുറിച്ചുള്ള നമ്മുടെ  ഒത്തിരി തെറ്റിദ്ധാരണകൾ മാറി കിട്ടിയ അഞ്ചു ദിവസങ്ങൾ ആയിരുന്നു.
മുടി കൊട്ട് വടി  പോലെ..മുള്ളൻ പന്നി  പോലെ..കോഴിപ്പൂവനെ പ്പോലെ ഒക്കെ വെട്ടിയ ഫ്രീക്കന്മാർ .നമ്മൾ പ്രായമായവരും വിവിധ  ഫോഴ്‌സുകളിൽ ഉള്ളവരും പലപ്പോഴും സാമൂഹ്യ വിരുദ്ധരും എന്നൊക്കെ കരുതുന്ന ഫ്രീക്കന്മാർ ..അവർ രക്ഷാ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രീതി ..എല്ലാവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു.നിർത്താതെ അഹോരാത്രം ഒരേ മനസോടെ കേരളത്തിലെ ചെറുപ്പക്കാർ ദുരിതാശ്വാസ  പ്രവർത്തനങ്ങളിൽ ആണ്ട്  മുങ്ങി.എന്നല്ല..നടക്കാൻ ആവതുള്ള വൃദ്ധർ വരെ ഇവരെ കൈ മെയ് മറന്നു സഹായിച്ചു.എല്ലാവരും തങ്ങൾക്കാവും വിധം വന്നു സഹായിക്കുകയാണ്.കൈ പിടിക്കുകയാണ് .ഈ പ്രവർത്തനം ഇത്ര വിജയം  ആയത് പൊതു ജനങളുടെ ഈ സഹായം കൊണ്ടും  സഹകരണം  കൊണ്ടും ആണ്  .
മത്സ്യ തൊഴിലാളികൾ ആണ് വേറെ ഒരു വിഭാഗം ..സ്വന്തം കൊച്ചു വള്ളങ്ങളിൽ ..മീൻ പിടിത്ത   ബോട്ടുകളിൽ കൂട്ടുകാരുമായി ചേർന്ന് വന്നു ഇവർ ചെയ്ത സഹായത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല തന്നെ

ആദ്യമൊക്കെ ചെന്ന് വിളിക്കുമ്പോൾ തങ്ങൾ വരുന്നില്ല..തനിയെ മാനേജ് ചെയ്തതോളം  എന്ന് പറഞ്ഞ മധ്യ വർഗ ധനിക കുടുമ്പങ്ങൾ ..പിന്നീട് മൂന്നു നാല് ദിവസം ആയപ്പോഴേക്കും ലജ്ജയില്ലാതെ കരഞ്ഞു സഹായത്തിനു വിളിക്കുന്നതും കണ്ടു
താഴ്ന്ന വരുമാനകാർ.തങ്ങളുടെ തുച്ഛമായ ആർജിത സമ്പാദ്യം ഒരു ചെറു കിഴിയിലാക്കി തങ്ങളോടപ്പം ക്യാമ്പുകളിൽ വന്നു താമസിക്കാൻ മടി കാട്ടിയതുമില്ല
ക്യാമ്പുകൾ പക്ഷെ പല തരത്തിൽ  അന്തേ വാസികളെ ബുദ്ധിമുട്ടിച്ചു.ചിലതിൽ ഭക്ഷണം  ഇല്ല
ചിലതിൽ വെള്ളം ഇല്ല .മിക്കതിലും കക്കൂസുകൾ ഇല്ല ..സ്ത്രീകൾ നന്നായി ബുദ്ധിമുട്ടി എന്നതാണ് വസ്തുത .
എന്നാൽ ജീവനാണല്ലോ വലുത്

വലിയ ജീവനാശമുണ്ടാകുമായിരുന്ന ഈ പ്രളയം  ഇത്ര കുറച്ചു മരണങ്ങളോടെ  അവസാനിപ്പിക്കാൻ കഴിഞ്ഞത് ..രക്ഷാപ്രവർത്തനത്തിന് കൃത്യത കൊണ്ടും ആത്മാർഥത  കൊണ്ടും കൂടിയാണ് .

വലിയൊരു  പ്രദേശം കവർ ചെയ്യണം ..നല്ല മഴയാണ് ..വെള്ളം കെട്ടി കിടക്കുകയല്ല ..നല്ല ഒഴുക്കുണ്ട് ..പലയിടത്തേക്കും എത്താനുള്ള വഴികൾ മനസിലാക്കാൻ കഴിയുന്നില്ല..കറണ്ടില്ല ..വൃദ്ധരും ഗർഭിണികളും..രോഗികളും ..അവർക്ക് പ്രത്യേക പരിഗണന കൊടുക്കണം ..
രക്ഷ ദൗത്യത്തിൽ കുറച്ചു പേർ  മാത്രം..എന്നാൽ രക്ഷ വേണ്ടവർ ആയിരക്കണക്കിനും .
ദുരിതാശ്വാസ പ്രവർത്തകർ  നേരിട്ട പ്രതിസന്ധികൾ പലതായിരുന്നു .എങ്കിലും അവർ എല്ലാം തരണം ചെയ്തു
വിജയിക്കുകയും ചെയ്തു \

ഇനിയൊരു പ്രളയം
അത് നമ്മുടെ ജീവിത കാലത്ത് ഉണ്ടാവല്ലേ എന്നെ ഇപ്പോൾ നമുക്ക് പ്രത്യാശിക്കാൻ കഴിയൂ

ഈ രക്ഷ ദൗത്യത്തിൽ പങ്കെടുത്ത ..
അത്  വിജയിപ്പിച്ച ..
മുഴുവൻ സൈനികർക്കും..പോലീസുകാർക്കും..ഫയർ ഫോഴ്‌സിനും ..നാട്ടുകാർക്കും..മത്സ്യ  തൊഴിലാളി സുഹൃത്തുക്കൾക്കും ,രക്ഷ പ്രവർത്തനം ഏകോപിപ്പിച്ച സർക്കാരിനും , കേന്ദ്ര സർക്കാരിനും ...ഫണ്ട് നൽകി സഹായിച്ച ഉദാരമതികൾക്കും..
ആയിരം ആയിരം
നന്ദി
അഭിനന്ദനങ്ങൾ 

2018 ജൂലൈ 23, തിങ്കളാഴ്‌ച

മീശ

ഹരീഷിന്റെ  മീശ വായിച്ചില്ല .oഒരു ചങ്ങാതി അതിലെ ഒരു പേജ് അയച്ചു തന്നു .അത് വായിച്ചിട്ട് തീരെ ഇഷ്ടമായില്ല
സ്ത്രീകൾ അമ്ബലത്തിൽ ഒരുങ്ങി പോകുന്നത് ലൈംഗീക ചിന്തകളോടെ..അവിടെ വരുന്ന പുരുഷന്മാരെ ആകർഷിക്കാൻ ആണെന്നാണ് അതിൽ എഴുതിയിരിക്കുന്നത് .നോവൽ അപ്പാടെ എന്താണ് പറയുന്നത് എന്നറിയില്ല.എങ്കിലും ഈ വരികൾ സത്യമല്ല തന്നെ .നിർമ്മാല്യം തൊഴാൻ പോകുന്ന ത്രീകൾ ആരെ കാണിക്കാനാണു അത്ര രാവിലെ പോകുന്നത്  .
ഭക്തി എന്നൊരു വികാരം സ്ത്രീകൾക്കുണ്ട് എന്ന് ഈ മനുഷ്യൻ എന്താണ് മനസ്സിലാക്കാത്തത് .അമ്പലത്തിൽ  ത പോകുന്നവരെ ആക്ഷേപിച്ചു എന്നതാണ് ഹിന്ദുക്കളെ രോഷാകുലർ ആക്കിയത്.പള്ളിക്കാരെയും അങ്ങിനെ തന്നെ ആവും കരുതിയിട്ടുണ്ടാവുക എന്നുറപ്പാണ് .സ്വയം വായിൽ നോക്കാൻ പോയിട്ടുള്ളത് അമ്പലത്തിൽ ആയതു കൊണ്ട് അവിടെ വരുന്ന സ്ത്രീകളെല്ലാം സണ്ണി ലിയോൻമാർ ആണെന്ന് സ്വപ്നം  കണ്ടു എഴുതിയതാണ് ഈ വരികൾ എന്നും ഉറപ്പാണ്
 .പർദ്ദ  ഇടുന്നവരും ..അതി ശീത മേഖലകളിൽ വസിക്കുന്നവരും ഒഴികെ ലോകത്തിലെ മുഴുവൻ സ്ത്രീകളും ഭംഗിയായി   ഉടുത്തൊരുങ്ങുന്നത് ലൈംഗീക ഉദ്ദേശത്തോടെയാണ് എന്നാണു ഇദ്ദേഹം പറയാതെ പറയുന്നത് .ഞങ്ങൾ ജോലിക്കു പോകുന്ന സ്ത്രീകൾ ..തൂപ്പുകാരികൾ..കുടുമ്പ സ്ശ്രീ തൊഴിലാളികൾ..ജില്ലാ കളക്ടർമാർ ഡോക്റ്റർമാർ ..സർക്കാർ സ്വകാര്യ മേഖലകളിലെ ജോലിക്കാർ തുടങ്ങി എല്ലാവരും ന ന്നായി വസ്ത്രധാരണം ചെയ്യുന്നവരാണ് .
മാനിഷി  ചില്ലാറോ ,ഐശ്വര്യ റായിയോ ഒക്കെ ഉടുത്തൊരുങ്ങുന്നത് ..വലിയൊരു ഓഡിയന്സിന് വേണ്ടിയാണു
ഞങ്ങൾ മറ്റു സാധാരണ സ്ത്രീകൾ നന്നായി വസ്ത്ര ധാരണം ചെയ്തു പുറത്തു ഇറങ്ങുന്നത് ,സ്വയം ബഹുമാനിക്കുന്നത് കൊണ്ടാണ്.സമൂഹത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് . പുറത്തേക്കിറങ്ങുമ്പോൾ തങ്ങൾ ഭംഗിയായി ഇരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് .
സ്ത്രീകൾ അമ്പലത്തിൽ  പോകുന്നത് ഭക്തി കൊണ്ടാണ് .അതും മക്കളുടെയും ഭർത്താവിന്റെയും ശ്രേയസിനും ആരോഗ്യത്തിനും വേണ്ടിയാണ് അവർ പ്രാർത്ഥിക്കുക പതിവും .
ഇദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഭാര്യയും ഒന്നും അമ്പലത്തിൽ  പോകാറില്ലേ  ആവോ
യേശുദാസ് ജീൻസുകാരെ  ക്കുറിച്ചും..ഒരു താടിക്കാരൻ സ്റ്റെപ്പിറങ്ങുമ്പോൾ ഗര്ഭപാത്ര ഇളകും എന്ന് പറഞ്ഞതും നമ്മൾ കേട്ടു .ഇപ്പോഴിതാ നന്നായി ഒരുങ്ങി  ഇറങ്ങിയാൽ അതിലും കുറ്റം
എന്താ ഇപ്പ ചെയ്യുക


2018 ജൂലൈ 20, വെള്ളിയാഴ്‌ച

rahul gandhi

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാഷ തീർത്തും പുതുമയുള്ളതാണ് ..റാഫേൽ ആരോപണം ഉന്നയിച്ചിട്ട് മോദിയെ ചെന്ന് ആലിംഗനം ചെയ്തത് ആശ്ചര്യകരമാണ് .ഒരു പുതു ഭാഷയാണ് അത് .ദളിതരുടെ കുടിലിൽ ചെന്ന് പന്തി ഭോജനം നടത്തിയും ഒരിക്കൽ നമ്മെ ഞെട്ടിച്ചിരുന്നു ..സോണിയ ഗാന്ധി പ്രധാന മന്ത്രി ആയാൽ തല മുണ്ഡനം ചെയ്യും എന്ന് സുഷമ സ്വരാജ് ഭീഷണിപ്പെടുത്തിയപ്പോൾ ..എങ്കിൽ പ്രധാന മന്ത്രി പദം വേണ്ട എന്ന് വയ്ക്കാം എന്നവർ തീരുമാനിച്ചു .അതും ഒരു പുതു തീരുമാനം ആയിരുന്നു


നിർമ്മല സീതാരാമനാ പ്രതോരോധ മന്ത്രി ആയപ്പോൾ ആ തീരുമാനത്തെ സ്വാഗതം ചെയ്തു ഞാൻ ഒരു പോസ്റ്റ് കിട്ടിയിരുന്നു .ഒരു പ്രഗത്ഭനായ പത്രപ്രവർത്തകൻ ഇൻബോക്സിൽ പറഞ്ഞത് വേറെ ഒരു കാര്യമാണ് പ്രതീർഥാ വകുപ്പ് ഒത്തിരി അഴിമതിക്ക് സ്കോപ്പുള്ളതാണ്.അവിടെ മോദിക്ക് താൻ പറയുന്നത് കേൾക്കുന്ന ഒരാൾ വേണമായിരുന്നു.അത് കൊണ്ടാണ് നിർമ്മല സീതാരാമൻ അവിടെ പോസ്റ്റ് ചെയ്തത് എന്നായിരുന്നു .സത്യത്തിൽ ഞാനത് അന്ന് വിശ്വസിച്ചില്ല .എന്നാൽ റാഫേൽ ഇടപാട്..മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.അവർ ഭാരത രാഷ്ട്രീയത്തിലെ വെറും ഒരു റബർ സ്റ്റാമ്പ് മാത്രമാണോ .എങ്കിൽ കഷ്ട്ടം എന്ന് പറയാനേ കഴിയൂ

തിരഞ്ഞെടുക്കപ്പെട്ട അതി ബുദ്ധിമാന്മ്മാരേ ഉന്നത പദവികളിൽ നിയമിച്ച ഈ സർക്കാർ ചില പ്രതീക്ഷകൾ ഉണർത്തിയിരുന്നു
നിർമ്മൽ സീതാരാമന്റെ സ്ഥിതി ശോചനീയം എന്ന് തന്നെ പറയേണ്ടി വരും

ടെക്‌നോളജി ട്രാൻസ്ഫർ ഇല്ലാതെ എന്തിനാണ് ഈ ഡീൽ അവർ ക്ളോസ് ചെയ്തത്
മറ്റു രാജ്യങ്ങൾക്ക് നല്കിയതിനേക്കാൾ കൂടുതൽ വില ഭാരതം നൽകി എങ്കിൽ
അതിനു രാഷ്ട്രത്തോട് നിർമ്മല മറുപടി പറയേണ്ടി വരും ..
മോദിയും മറ്റു ബിജെപി കോൺഗ്രസ്  രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ വെറും വയറ്റുപ്പിഴപ്പ് രാഷ്ട്രീയക്കാർ ആണ് .എന്നാൽ നിർമ്മലയൊക്കെ നമുക്ക് ചില പ്രതീക്ഷ നൽകിയിരുന്നു
ഇതിപ്പോൾ ആ പത്ര പ്രവർത്തകൻ പറഞ്ഞത് സത്യമായി തോന്നുന്നു

2018 ജൂലൈ 19, വ്യാഴാഴ്‌ച

raamayan maasam


രാമായണ മാസം ആഘോഷിക്കാൻ സി പി എം കുറച്ചു വൈകി എന്നാണു എനിക്ക് തോന്നുന്നത് .രാമായണവും മഹാഭാരതവും ..ഇതിഹാസങ്ങൾ മാത്രമല്ല .അത് നമ്മുടെ പൈതൃകവും സംസ്ക്കാരവും കൂടിയാണ് .സഖാക്കൾ ആ പൈതൃകം അറിഞ്ഞിരിക്കേണ്ടതുണ്ട് ..ആ ആഘോഷങ്ങൾ സഖാക്കളുടെ കുടുംബങ്ങൾക്ക് നിഷേധിക്കുന്നതിൽ അർത്ഥമില്ല .ജാതിയും മതവും ആഴത്തിൽ വേരോടിയ നമ്മുടെ സാമൂഹ്യ മനസ്സിൽ രാമായണവും മഹാഭാരതവും കൃത്യമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് ..ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .
ഇവിടെ ആർ എസ് എസ് നെ പാർട്ടി അനുകരിക്കുകയല്ല..മറിച്ഛ് തങ്ങൾക്ക് മുൻകൈ ഇല്ലാത്ത ഒരു മേഖലയിൽ
കൃത്യമായ ഒരു രാഷ്ട്രീയ ലാക്കോടെ തങ്ങളുടെ വിരലൂന്നുകയാണ് .
ഇതൊരു നല്ല അടവ് നയമാണ് 
എത്ര വിജയിക്കും എന്നറിയില്ല 
ഉത്തര കാണ്ഡം ..രാമായണ മാസത്തിൽ വായിക്കുന്നില്ല എന്നതാണ് ആർ എസ് എസ് ന്റെ രാമായണ പാരായണത്തിൽ ഒരു വലിയ പോരായ്‌മ എന്നതാണ് സംസ്‌കൃത പണ്ഡിതരുടെ ഒരു വിമർശനം 
അതിനൊരു പരിഹാരം കൂടിയാവും പാർട്ടിയുടെ ഇടപെടൽ എന്ന് കരുതാം 
എന്തായാലും രാമായണമല്ലേ 
ഭാഷയിൽ എഴുതപെട്ട ഏറ്റവും മഹത്തായ ഒരു ഭക്ത കാവ്യം ആണത് 
അതി മനോഹര സാഹിത്യ സൃഷ്ടിയും 
ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന അത്ര തീവ്രമായ ജീവിത മുഹൂർത്തങ്ങൾ നിറഞ്ഞ രാമായണ കാവ്യം ആവർത്തിച്ചു വായിക്കപ്പെടട്ടെ 
ചർച്ച ചെയ്യപ്പെടട്ടെ 
അതിൽ ലജ്ജിക്കാൻ ഒന്നുമില്ല

2018 ജൂലൈ 5, വ്യാഴാഴ്‌ച

മഹാരാജാസ് നീ നിന്റെ നരച്ച തല ലജ്ജിച്ചു കുനിയ്ക്കൂ

മഹാരാജാസ്
നീ നിന്റെ നരച്ച തല ലജ്ജിച്ചു  കുനിയ്ക്കൂ
മുസ്ലിം തീവ്രവാദം വേരൂന്നാൻ വളരെ മോഹിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം
പ്രൊഫെസ്സറുടെ കൈവെട്ടാനും..മാറാട് കലാപം  ഉണ്ടാക്കാനും ഒക്കെ ആണ് അവർക്കിതുവരെ കഴിഞ്ഞിട്ടുള്ളൂ
മുസ്ലിം മത തീവ്ര വാദം മലബാറിനപ്പുറം വലിയ മുന്നേറ്റം ഉണ്ടാക്കാൻ പരാജയപെട്ടിട്ടേ ഉള്ളൂ ഇന്നേ വരെ
അവർക്ക് ഇതൊരു വലിയ നേട്ടമാണ് .സമ്മതിച്ചേ തീരൂ
മഹാരാജാസ് കുറച്ചു കാലമായി പലരുടെയും കണ്ണിലെ കരടാണ് .ഈ രാജകീയ കലാലയത്തെ നശിപ്പിക്കാൻ ഉള്ള ശ്രമവും പല കോണുകളിൽ നിന്നായി നടക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ ദൃശ്യമാണ്
ഒന്നോർത്തോളൂ
അടുത്തത് ലോ കോളേജാണ്
ഈ രണ്ടു കലാലയങ്ങളിലും  ആൺ കുട്ടികളുടെ ഹോസ്റ്റലിൽ അപരിചതർ രാത്രി വന്നു കൂടുന്നത് സത്യമാണ്.
അതിനെ ചോദ്യം ചെയ്തതാവും അഭിമന്യു വിന്റെ കൊലപാതകത്തിലേക്ക്  നയിച്ചത് എന്നും കരുതാൻ ന്യായമുണ്ട് .അല്ലെങ്കിൽ ഇത്രയും ക്രൂരമായ ഒരു കൊലപാതകം കുട്ടികളുടെ വാക്ക് തർക്കത്തിൽ നിന്നും ഉരുത്തിരിയാൻ  ന്യായമില്ല
അഭിമന്യു
കലാലയ മുറ്റത്തു വീണ ഒരു തീത്തുള്ളിയാണ്
അതിൽ നിന്നും ആയിരമായിരം തീപ്പന്തങ്ങൾ തന്നെ കൊളുത്തപ്പെടും
അവ ആളിക്കത്തും
അതിൽ മത തീവ്രവാദത്തിന്റെ ,ഫാസിസത്തിന്റെ ,വൈകൃത രൂപികൾ ആയ വൈക്കോൽ കൂനകൾ   കത്തിചാമ്പലാകുക തന്നെ ചെയ്യും

ഭീരുവിന്റെ മരണം പക്ഷിത്തൂവൽ പോലെ കനമില്ലാത്തത്
രക്ത സാക്ഷിയുടെ മരണമോ  തായ് പർവതത്തെക്കാൾ കനമുള്ളത്
(ചൈനീസ് പഴമൊഴി )
അഭിമന്യു
നീ അമരൻ


2018 ജൂലൈ 1, ഞായറാഴ്‌ച

അമ്മയാണത്രെ 'അമ്മ


ദിലീപ് വിഷയത്തിൽ അമ്മയുടെ നിലപാട് ചിന്തിച്ചു ഉറപ്പിച്ചതാണ് ..യാദൃശ്ചികമല്ല തന്നെ .അമ്മയിൽ അംഗമല്ലാത്തവർക്ക് സിനിമയിൽ അഭിനയിക്കാൻ ചില വിലക്കുകൾ ഉണ്ടല്ലോ.ഒത്തിരി പേർക്ക് മുന്നിൽ പണ്ടെടുത്തു വീശിയ വാൾ ആണല്ലോ ഈ വിലക്കും അംഗത്വം നിഷേധിക്കലും പുറത്താക്കലും എല്ലാം .അത് തിരിഞ്ഞു കുത്തുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ചില ചരട് വലികൾ നടത്തിയാണ് അകത്ത് കടന്നത്.അതിൽ തുടരാൻ തന്നെയാണ് ഉദ്ദേശം,അതാണ് സജീവമാകുന്നില്ല എന്ന് വച്ചത് .അംഗത്വം മതിയല്ലോ സിനിമയിൽ അഭിനയിക്കാൻ ..വിനയനും തിലകനും ഒക്കെ കുടിച്ച വെള്ളം ഇപ്പോൾ ദിലീപും കുടിക്കുകയാണ്

യുവ നടികളുടെ നിലപാട് മലയാള സിനിമയ്ക്ക് ഒരു പുതുമ തന്നെയാണ് അത്ഭുതകരമാം വണ്ണം ഉറച്ചതും നീതി നിഷ്ഠവുമാണ് ..ചെറുപ്പക്കാരായ ഒരു സംഘം ആണും പെണ്ണും ..തങ്ങളുടേതായ ഒരു സമാന്തര പാത വെട്ടി ത്തുറന്നിരിക്കുന്നു .അവർ അമ്മയുടെ പഴഞ്ചൻ നിലപാടുകളെ പരസ്യമായി എതിർക്കാൻ മുന്നിട്ടു വന്നിരിക്കുന്നു .പത്തു കൊല്ലമാണ് വിനയൻ പുറത്തിരുന്നത് .

പൃഥ്വിരാജിനെ ഒതുക്കാൻ ആവുന്നത്ര നോക്കി .വലിയ പ്രൊഡകഷൻ ഹൗസ്സുകൾ പൃഥ്വിരാജിനെ പൂർണ്ണമായും ഒഴിവാക്കി .ഭാവനയെ ചെയ്ത പോലെ .

പൃഥ്വിരാജ് സ്വന്തമായി നിർമ്മിക്കുന്ന ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ കൂടുതലും അഭിനയിക്കുന്നത്..വിതരണം ചെയ്യാൻ ആളെ കിട്ടാത്തത് കൊണ്ട് സ്വന്ത മായി വിതരണ കമ്പനി തുടങ്ങി ആ ചിത്രങ്ങൾ വിതരണം ചെയ്യുകയും ആണ് .അങ്ങിനെ എത്രപേർക്ക് കഴിയും .

മഞ്ജു വാര്യരെ ഒക്കെ ഒതുക്കാൻ മലയാള സിനിമയിലെ ഈ താര സംഘാടന ആവുന്നത്ര ശ്രമിച്ചതാണ് .രെമ്യ നമ്പീശനും മറ്റും അന്യ ഭാഷ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചാണ് കരീയർ മുന്നോട്ടു കൊണ്ട് പോകുന്നത്

അമ്മയുടെ ജീർണ്ണത ഇവിടെയാണ് .സൂപ്പർ സ്റ്റാറുകൾക്ക് സ്തുതി പാടിയും ഉപജാപക സംഘങ്ങൾക്കു വളരാൻ ഇടമൊരുക്കിയും 'അമ്മ ,സംഘടനയുടെ തനിമ നശിപ്പിച്ചു .വോട്ടിനിടാതെ ,തിരഞ്ഞെടുപ്പ് നടത്താതെ 'അമ്മ തന്റെ ജനാധിപത്യ സ്വഭാവം കളഞ്ഞു കുളിച്ചു 

2018 ജൂൺ 8, വെള്ളിയാഴ്‌ച

KM MANI

കെ എം മാണി യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കാൻ    തീരുമാനിച്ചത്  നന്നായി
ഇടതു  പാളയത്തിൽ അവർ ചേർക്കില്ല ..പണ്ടത്തെ ഐ യു എം എല്ലിന്റെ
=പി ഡിപ്പിയുടെ ഒക്കെ ഗതി ആയേനെ
അദ്ദേഹം  ബിജെപി  പക്ഷത്തേക്ക് കൂറു മാറുന്നു എന്നും കേട്ടിരുന്നു .എന്നാൽ കേരള കോൺഗ്രസിനെ കൂട്ട് പിടിച്ചാൽ വോട്ട് കിട്ടില്ല എന്ന അറിവ് ബിജെപി ക്ക് ഉണ്ടായതു കൊണ്ട് അവർ അദ്ദേഹത്തെ കൂടെ കൂട്ടിയില്ല .
ബിഡിജെഎസ് കാര്യങ്ങൾ തുറന്നു പറഞ്ഞു ..കിട്ടേണ്ടത് കിട്ടിയില്ല .അത് കൊണ്ട് പിരിയുന്നു
മാണി സാർ അങ്ങിനെ തുറന്നു പറഞ്ഞില്ല .പക്ഷെ ബിജെപി മാണി സാറിനെ കൂട്ടി തൊടീച്ചില്ല .ഒന്നും കൊടുത്തുമില്ല .മകന്റെ കേന്ദ്ര മന്ത്രി സ്ഥാനം സ്വപ്നം മാത്രമായി തുടർന്നു .അൽഫോൻസ് കണ്ണന്താനം മന്ത്രി ആയപ്പോഴേ തിരികെ പോരേണ്ടത് ആയിരുന്നു .ഇത്തിരി വൈകി എങ്കിലും .എങ്ങും തൊടാതെ നിന്നതു കൊണ്ട് ഇപ്പോൾ മുഖം നഷ്ടപ്പെടാതെ പഴയ തറവാട്ടിൽ ചെന്ന് കയറാൻ കഴിഞ്ഞു
ചെങ്ങന്നൂർ ചെന്ന് കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ടു കൊടുക്കണം എന്ന് പറഞ്ഞിട്ട് ക്രിസ്ത്യാനികൾ കേൾക്കാഞ്ഞത് അദ്ദേഹത്തിന്റെ ഈ ബിജെപി ബന്ധം ഭയന്നാണ് എന്ന് തോന്നുന്നു
ഇനി പഴയ പ്രതാപത്തിലേയ്ക്ക് കേരളാ  കോൺഗ്രസ് തിരിച്ചു വരും എന്ന് കരുതാം
ബിഡിജെ എസ് ഇടതു കട്ടില് കണ്ടു പനിച്ചിട്ട് കാര്യമുണ്ടാവുകയില്ല
ഈഴവർ വെള്ളാപ്പിള്ളി പറയുന്നിടത്ത് കുത്താറില്ല പണ്ടും ഇപ്പോഴും
കാശുള്ള ഈഴവർ എല്ലാം കോൺഗ്രസിലും..അല്ലാത്തവരെല്ലാം ചുവപ്പിലും ആണ് കുത്തുക പതിവ് .
ബിജെപിയുടെ കൂടെ ചെന്ന് കയറി സ്വന്തം നിലപാട് തറ ഇല്ലാതാക്കി വെള്ളാപ്പിള്ളി
അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ ചെന്ന് ചേരും ഇക്കൂട്ടർ

2018 മേയ് 7, തിങ്കളാഴ്‌ച

തൃശൂരെ വേളി



കൂടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ  മാല എന്ന പുസ്തകം പലവട്ടം വായിച്ചിട്ടുണ്ട് .എങ്കിലും പിന്നെയും വായിക്കാൻ കൊതിയാണ്
അതിശയോക്തിയും അസംബന്ധവും ഒക്കെയാണ് അകത്ത് എങ്കിലും കേമനാമംരായ ആനകൾ..നംബൂരികൾ ക്ഷത്രിയർ ..രാജാക്കന്മാർ
  വേലി ഒരു പ്രസിദ്ധ ഇല്ലത്തിലെ മൂത്ത നമ്പൂരി വിവാഹം കഴിച്ചു .നമ്പൂരി കൊച്ചിയിലും ആത്തോളു തൃശൂരും ആണ് .അന്നത്തെ കാലത്ത് നമ്പൂരിമാരിൽ മൂത്ത ആൾക്ക് മാത്രമേ വിവാഹം ആകാവൂ എന്നായിരുന്നു നിയമം
അനിയന്മാർക്ക് സംബന്ധം ഒക്കെ ആകാം .ഭൂ സ്വത്തിനും   അവകാശം ഇല്ല .അവരൊക്കെ വെറും പാവങ്ങൾ
ഇവിടെ മൂത്ത നമ്പൂരിയാണ് വിവാഹം ചെയ്തത് .മൂന്നു കൊല്ലമായി ..കുട്ടികൾ ഇല്ല
തറവാട് അന്യം നിന്ന് പോകും എന്ന അവസ്ഥ ആയി .എന്നാൽ പിന്നെ വേറെ ഒരു വിവാഹം ആയാൽ എന്താ എന്നായി കാരണവന്മാരുടെ ചിന്ത
അവർ തിരുമേനിയോട് കാര്യം പറഞ്ഞു .ഭാര്യ സമ്മതിക്കണം..സമ്മതിച്ചാൽ തനിക്കു വിരോധമില്ല എന്നായിരുന്നു നമ്പൂരിയിടെ ഉത്തരം
ആത്തോലിനെ  കണ്ടു സമ്മതം മേടിക്കാൻ ആളുകൾ തൃശൂർക്ക് പോയി .തറവാട് അന്യം നിന്ന് പോകുന്ന കാര്യമാണ് .വിസമ്മതം പറയരുത് .എന്നായി ബന്ധുക്കൾ
വിസമ്മതം ഇല്ലെന്നു തന്നെയല്ല..മറ്റൊരു ബന്ധം നല്ലൊരു കാര്യത്തിനായത് കൊണ്ട് സന്തോഷവും ആണെന്ന് അവർ പറഞ്ഞു
ഒരു കാര്യം കൂടി അവർ പറഞ്ഞു
ജാതകം നോക്കുമ്പോൾ ഭർത്താവ് കൊച്ചിയിൽ കഴിഞ്ഞാലും  ഭാര്യ തൃശൂർ  ആയാലും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന തരം   ജാതകം  നോക്കി എടുക്കണം
ബന്ധുക്കൾ നിശ്ശബ്ദരായിപ്പോയി
തിരുമേനിക്ക് ഒരു സംബന്ധം വേറെ ഉണ്ട് ,അത് കൊണ്ട് അത്തോളിനെ വീട്ടുകാർ പറഞ്ഞു വിവാഹം കഴിച്ചു എന്നല്ലാതെ ..തിരുമേനി അവരുടെ അടുത്തു ചെല്ലാൻ താല്പര്യം കാണിക്കാറില്ല
പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ ചവിട്ടു മാറുമോ
ഐതിഹ്യ മാലകൾ ആശ്രയം

ഒരു പ്രസിദ്ധ ഇല്ലത്തിലെ മൂത്ത നമ്പൂരി വിവാഹം കഴിച്ചു .നമ്പൂരി കൊച്ചിയിലും ആത്തോലു  തൃശൂരും ആണ് .അന്നത്തെ കാലത്ത് നമ്പൂരിമാരിൽ മൂത്ത ആൾക്ക് മാത്രമേ വിവാഹം ആകാവൂ എന്നായിരുന്നു നിയമം
അനിയന്മാർക്ക് സംബന്ധം ഒക്കെ ആകാം .അനിയന്മാർക്ക്ഭൂ സ്വത്തിനും   അവകാശം ഇല്ല .അവരൊക്കെ വെറും പാവങ്ങൾ
ഇവിടെ മൂത്ത നമ്പൂരിയാണ് വിവാഹം ചെയ്തത് .മൂന്നു കൊല്ലമായി ..കുട്ടികൾ ഇല്ല
തറവാട് അന്യം നിന്ന് പോകും എന്ന അവസ്ഥ ആയി .എന്നാൽ പിന്നെ വേറെ ഒരു വിവാഹം ആയാൽ എന്താ എന്നായി കാരണവന്മാരുടെ ചിന്ത
അവർ തിരുമേനിയോട് കാര്യം പറഞ്ഞു .ഭാര്യ സമ്മതിക്കണം..സമ്മതിച്ചാൽ തനിക്കു വിരോധമില്ല എന്നായിരുന്നു നമ്പൂരിയുടെ ഉത്തരം


ആത്തോലിനെ  കണ്ടു സമ്മതം മേടിക്കാൻ ആളുകൾ തൃശൂർക്ക് പോയി .തറവാട് അന്യം നിന്ന് പോകുന്ന കാര്യമാണ് .വിസമ്മതം പറയരുത് .എന്നായി ബന്ധുക്കൾ
വിസമ്മതം ഇല്ലെന്നു തന്നെയല്ല..മറ്റൊരു ബന്ധം നല്ലൊരു കാര്യത്തിനായത് കൊണ്ട് സന്തോഷവും ആണെന്ന് അവർ പറഞ്ഞു
ഒരു കാര്യം കൂടി അവർ പറഞ്ഞു


ജാതകം നോക്കുമ്പോൾ ഭർത്താവ് കൊച്ചിയിൽ കഴിഞ്ഞാലും  ഭാര്യ തൃശൂർ  ആയാലും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന തരം   ജാതകം  നോക്കി എടുക്കണം
ബന്ധുക്കൾ നിശ്ശബ്ദരായിപ്പോയി

തിരുമേനിക്ക് ഒരു സംബന്ധം വേറെ ഉണ്ട് ,അത് കൊണ്ട് ആത്തോലിനെ  വീട്ടുകാർ പറഞ്ഞു വിവാഹം കഴിച്ചു എന്നല്ലാതെ ..തിരുമേനി അവരുടെ അടുത്തു ചെല്ലാൻ താല്പര്യം കാണിക്കാറില്ല

പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ ചവിട്ടു മാറുമോ എന്നാണു ആത്തോലമ്മ ചോദിച്ചതിന്റെ വ്യംഗ്യം
ഐതിഹ്യ മാലകൾ[ ആശ്രയം }

2018 മേയ് 5, ശനിയാഴ്‌ച

ചത്താലും ചാവാത്ത തിരുവാഴിത്താൻ

പണ്ട് കാലത്തെ കാരണവന്മാർ അവരുടെ കശുമ്പിനും കുന്നായമ്മക്കും പേര് കേട്ടവരാണ്
"അമ്മായി തലയിൽ കയ്യും അമ്പഴ കൊമ്പിൽ കണ്ണും" എന്ന രീതിയിലുള്ള മരു മക്കളും ..
"അമ്മായി വീട്ടിൽ മരുമക്കൾ ചെല്ലുമ്പോൾ കട്ട ചോറിരിക്കെ കലം ചിരണ്ടും "എന്ന മട്ടിലുള്ള അമ്മായിമാരും ആണ് ആ കാലഘട്ടത്തിന്റെ പ്രത്യേകത .
അമ്മാവന്മാർക്ക് കൂറ് മുഴുവൻ ഭാര്യ വീട്ടുകാരോട് ആവും.എന്നാൽ മരുമക്കത്തായം കൊണ്ട് ആർജിത സമ്പത്തു മുഴുവൻ പെങ്ങന്മാരുടെ മക്കൾക്ക് ചെല്ലും.അതാണ് മരുമക്കത്തായം.വിവാഹിതയായ നായർ സ്ത്രീ ഭർത്തൃ  വീട്ടിൽ താമസിക്കുക പതിവില്ല .
അമ്മാവന്മാരും മരുമക്കളും തമ്മിലുള്ള കുടിപ്പക  നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടു വായിച്ചിട്ടും അനുഭവിച്ചിട്ടും..സിനിമകളിൽ കണ്ടിട്ടും ഉണ്ട്
ഇവിടെ തിരുവാഴിത്തൻ മഹാ ക്രൂരൻ ആയ ഒരു കാരണവർ ആയിരുന്നു.അന്നത്തെ കാലത്ത് മനുഷ്യായുസ് അത്ര നീണ്ടിട്ടൊന്നുമില്ല പുള്ളി ഏതാണ്ട് തീരാൻ ആയി.എന്ന് വച്ചാൽ മരിക്കാൻ കാലമായി എന്ന് സാരം
ഊർദ്ധൻ വലി തുടങ്ങുന്നതിനു മുൻപ് ഒരു ശാന്തമായ അവസ്ഥ ഉണ്ട്
പഴ മലം ഒക്കെ പോകും..ഉറക്കം നന്നാവും..ബോധം വീഴും,എന്തെങ്കിലും ഒക്കെ സംസാരിക്കും.ഗംഗ ജലം സേവിക്കും.മക്കളും മരുമക്കളും അടുത്തിരുന്നു രാമായണം വായിക്കും .
ചക്ര നിശ്വാസങ്ങൾ  വന്നും കൂടും നേരം ചക്ര പാണീധരൻ വന്നു താങ്ങേണമേ
കാളനും  ഇഴക്കുമ്പോൾ കാലനെ കോള് കൊണ്ടൊന്നു താങ്ങേണമേ
എന്നൊക്കെയാണല്ലോ അന്നത്തെ കീർത്തനങ്ങൾ
ഊർദ്ധന് മുൻപുള്ള ആ തെളിഞ്ഞ ഇടവേളയിൽ തിരുവാഴിത്തൻ മരുമക്കളെ എല്ലാവരെയും അടുത്തു വിളിപ്പിച്ചു
എനിക്കിനി അധികം ഇല്ല എന്റെ കാല ശേഷം നിങ്ങൾ ഒത്തൊരുമയോടെ ഈ തറവാട് മുന്നോട്ടു കൊണ്ട് പോകണം
ഞാൻ നിങ്ങളോട് മോശമായിട്ടൊക്കെ പെരുമാറിയിട്ടുണ്ട്
അതൊക്കെ മറക്കണം പൊറുക്കണം
തിരുവാഴിത്തന്റെ തൊണ്ട ഇടറിപ്പോയി അത് പറഞ്ഞപ്പോൾ
മരുമക്കളും അങ്ങ് വല്ലാതെ ആയി
എനിക്കൊരു ആഗ്രഹമുണ്ട്
"എന്റെ ശവം ചൂടാറും മുൻപേ നിങ്ങൾ ഒരു കാര്യം ചെയ്യണം
ആറടി നീളമുള്ള ഒരു മുളക്കഷണം നന്നായി മുന കൂർപ്പിച്ചു എന്റെ ആസനത്തിൽ അടിച്ചു കയറ്റണം
അത് തലയിൽ കൂടി പുറത്തു വരണം "
അയ്യോ ഞങ്ങൾക്കതു ചെയ്യാൻ ആവില്ല
എന്നായി മരുമക്കൾ
എന്റെ ആഗ്രഹമില്ലേ അത് നിങ്ങൾ നടത്തി തരില്ലേ
എന്നായി കാരണവർ
മരുമക്കൾ ഒന്നും മിണ്ടിയില്ല
താമസിയാതെ കാരണവർ മരിച്ചു മരുമക്കൾ നല്ല നീളവും ബലവും ഉള്ള ഒരു മുള കഷ്ണം കൂർപ്പിച്ചു വച്ചിരുന്നു മരിച്ച ഉടനെ തന്നെ അവർ ആപ്പടിച്ചു കയറ്റി.വായിൽ കൂടി ആപ്പ് പുറത്തു വന്നു
ആ രീതിയിൽ ശവം ഇലയിൽ എടുത്തു കിടത്തി
അയൽക്കാർ കരച്ചിൽ കെട്ടും അല്ലാത്തവർ വിവരം അറിഞ്ഞും എത്തി ചേർന്ന് ആപ്പടിച്ചു കിടത്തിയ തിരുവാഴിത്തനെ കണ്ടു എല്ലാവരും അമ്പരന്നു പോയി
മരുമക്കളും കാരണവരും തമ്മിലുള്ള അനേകം വഴക്കുകളിൽ മാധ്യസ്ഥം വഹിച്ച കര പ്രമാണിമാർ ഇതെല്ലാം കേട്ട് ഓടി പാഞ്ഞെത്തി
രാജാവിന് ആള് പോയി
മറു മക്കൾ ആപ്പടിച്ചു കൊന്നു തിരുവാഴിത്തനെ എന്നായിരുന്നു കേസ്
അല്ല എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഒരു തെളിവും അവരുടെ കയ്യിൽ ഇല്ലായിരുന്നു.ചൂടരുന്നതിനു മുൻപേ കയറ്റിയത് കൊണ്ട് രക്തവും ധാരാളം പോയിരുന്നു
മരുമക്കളെ രാജ കിങ്കരന്മാർ കൊണ്ട് പോയി തുറുങ്കിൽ അടച്ചു
അങ്ങിനെയാണ് ചത്താലും ചാവൂല തിരുവാഴിത്തൻ എന്ന ചൊല്ല് വന്നത്