ഒടിയൻ കണ്ടു
സമ്മിശ്ര വികാരങ്ങൾ ആണ് ഉണ്ടായത്
ഈ ചിത്രത്തിനു പല നല്ല വശങ്ങൾ ഉണ്ട്
മോഹൻ ലാൽ മഞ്ജുവാര്യർ പ്രകാശ് രാജ് എന്നിവരുടെ കാനോഹരമായ അനുഭവം ആണ് ഒന്നാമത്
സംഘട്ടന രംഗങ്ങളുടെ കൃത്യത,ഭീകരത ,എഡിറ്റിങ്ങിലെ വിരുത് എല്ലാം വളരെ നന്നായി എന്ന് തന്നെ പറയണം..ഇരുളിൽ തീകൊണ്ടുള്ള ആ യുദ്ധം കണ്ടവർ മറക്കാൻ വഴിയില്ല
സുഭദ്രമായ തിരക്കഥ
തീമിലെ പുതുമ ഇതെല്ലാമാണ് ഈ ചിത്രത്തിൻറെ മറ്റു ഗുണങ്ങൾ
ഗാനങ്ങളുടെ ലിറിക്‌സ് നന്നായി എങ്കിലും സംഗീതം അത്ര പോരാ എന്ന് തോന്നി.എങ്കിലും ചിലവ മനസ്സിൽ തങ്ങുന്നവയാണ്
ചിത്രത്തെ ബോക്സ്ഓഫീസിൽ പരാജയമാക്കിയ ഘടകമാണ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം
മോഹൻ ലാൽ ശരീര തൂക്കം 20 കിലോയെങ്കിലും കുറയ്ക്കണം
കാണാൻ ഈ ചിത്രത്തിൽ യാതൊരു ഭംഗിയുമില്ല
മഞ്ജു വാര്യരെക്കാൾ ഭംഗിയുള്ളതും പ്രായം കുറഞ്ഞതുമായ ഒരു നായികയെ ആയിരുന്നു പ്രധാന കഥാപാത്രമായി വേണ്ടിയിരുന്നത്
അന്ധയായ ഉപനായികയും ഗുണമായില്ല
ധ്രുവത്തിലെ തളിർ വെറ്റിലയുണ്ടോ എന്ന ഗാന രംഗം ഓർമ്മയുണ്ടോ.അതീവ സുന്ദരൻ ആയ നായകനും നായികയും,തെളിഞ്ഞ അന്തരീക്ഷം ..ആ ഗാന ചിത്രീകരണം മറക്കാൻ ആവില്ല
ഒരു വടക്കൻ വീര കഥയിൽ മമ്മൂട്ടിയും ഗീതയും മാധവിയും..അവരുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം ആ സിനിമയുടെ വിജയത്തിന്റെ ഒരു മൂല കാരണമാണ്
പരസ്യ സംവിധായകൻ ആയ ശ്രീകുമാർ മണി രത്നത്തെ കണ്ടു പഠിക്കണം
ഓരോ സീനും ഒരു പരസ്യ ചിത്രം പോലെ ചേതോഹരമാക്കി..അതിനെ എഡിറ്റ് ചെയ്തു സിനിമ ആക്കിയിരിക്കുന്നതു പോലെയാണ് റോജ കണ്ടപ്പോൾ എനിക്ക് തോന്നിയത്
ധാരാളം ധാരാളം സിനിമകൾ കാണുക..നൂറോ അഞ്ഞൂറോ അല്ല..ആയിരവും രണ്ടായിരവും കാണണം .ഏതെങ്കിലും ചിത്രത്തിൻറെ സഹ സംവിധായകൻ ആയി കുറച്ചു കാലം ജോലി ചെയ്യണം.അടുത്ത മെഗാ പ്രോജക്ട് അതിനു ശേഷം ചെയ്‌താൽ നന്നായിരിക്കും
ഗാനങ്ങൾ ചിത്രീകരിച്ചപ്പോൾ രംഗത്തെ ശബ്ദത്തെക്കാൾ സ്വരം കൂടുതൽ ഉള്ള പോലെ തോന്നി .ഗാനങ്ങൾ ചെയ്തത് ശരിയായുമില്ല.പ്രഭ വർമ്മയുടെയും റഫീഖ് അഹമ്മദിന്റെയും വരികളെ സംഗീതം കൊടുത്ത് നാശമാക്കി എന്നൊരു പരാതി എനിക്കുണ്ട്
മോഹൻലാൽ എന്താ വല്ല വിള ക്കിനെഴുന്നള്ളിക്കുന്ന ദേവനാണോ.രംഗത്ത് വരുമ്പോഴുള്ള കൊട്ടും കുരവയും ശബ്ദ കോലാഹലവും കണ്ടിട്ട് സംശയം തോന്നുകയാണ് .അതൊക്കെ നിർത്തേണ്ട കാലമായി .ഇംഗ്ലീഷ് സിനിമകൾ കണ്ടു നോക്കൂ .നായകൻ ലെജൻഡ് ആകുന്നത് തന്റെ പ്രകടനം..അഭിനയം കൊണ്ടാണ്.അല്ലാതെ ബാക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടല്ല .
മൊത്തം ഇരുളിൽ ആണ് സിനിമ.ചിത്രീകരിച്ചിരിക്കുന്നത്.കുറച്ചു കൂടി തെളിച്ചം ഉണ്ടായിരുന്നെകിൽ കാണാൻ ഒരു സുഖമുണ്ടായിരുന്നു.
ഒടിയന്മാരെ ക്കുറിച്ചു തിരക്കഥാകാരൻ വേണ്ടത്ര പഠിച്ചിട്ടുണ്ട് എന്ന് തോന്നിയില്ല.പാവക്കൂത്തു കളിയിൽ സാധാരണ കാണിക്കുന്ന ഒരിനം, നിഴൽ കൂത്താണ്.അതിൽ നായകനെ.,അർജുനനെ ഒടി വിദ്യ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട് .ഒടിയന്മാരെ കുറിച്ചുള്ള ആദ്യ പരാമർശം അതിലാണ് എന്ന് തോന്നുന്നു.ഇരയുടെ നിഴലിൽ കുത്തി ആളെ കൊല്ലുന്ന ഒടിയനെ കുറിച്ചാണ് ആ കഥ പറയുന്നത്.ഒടിയന്മാർ ഭയപ്പെടുത്തുന്നവർ അല്ല.കൊല്ലുന്നവർ തന്നെയാണ് .ഉത്തരാ സ്വയംവരം കഥകളിയിലും ഈ നിഴൽക്കൂത്തിനെ കുറിച്ച് പാടുന്നുണ്ട്.നായകൻ സ്വന്തം നിഴൽ കണ്ടു ഭയക്കുന്നതായി ഒരു ചെറു പരാമർശം കഥയിൽ ഉണ്ടെന്നു മറക്കുന്നില്ല
ഇവിടെ നാട്ടിലൊക്കെ കേട്ടിരുന്ന കഥ വേറൊന്നു കൂടിയാണ് .ഇരുളിൽ നമ്മൾ നടന്നു വരുമ്പോൾ വഴിയിൽ ഒരു മുള വേലി കാണാം.അത് കവച്ചു കടന്നാൽ മരണം ഉറപ്പാണ് ഓടിയനാണ് അങ്ങിനെ വേലിയായി കിടക്കുന്നതത്രെ .അതാണ് സാധാരണ ഒടിയന്മാർ ചെയ്യുന്ന മറ്റൊരു വിദ്യ .പൂരം കഴിഞ്ഞു വരുമ്പോൾ മൂത്തവർ പറഞ്ഞു കേട്ട കഥയാണ് ..കുട്ടികളെ പേടിപ്പിക്കാൻ പറഞ്ഞതും ആവാം
പറയന്മാർ എന്നൊരു മത വിഭാഗം ആണ് തങ്ങളുടെ കുല ത്തൊഴിലായി ഒടി വിദ്യ ചെയ്തിരുന്നത് എന്നും കേട്ടിട്ടുണ്ട് .തീണ്ടലും തൊടീലും നില നിന്നിരുന്ന അക്കാലത്ത് തീണ്ടപ്പാടകലെ മാത്രമേ ഈ മത വിഭാഗക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.അതായത് പടിപ്പുരയ്ക്കും അപ്പുറം മാത്രമേ അവർക്കു വരാൻ സാധിക്കുമായിരുന്നുള്ളൂ .അത് കൊണ്ട് വീട്ടു വേലക്കാരനായി ഒടിയൻ ജോലി ചെയ്യുന്നു എന്നതും തെറ്റായ വ്യാഖ്യാനമാണ്
കഥ തന്നെ മിത്ത്ആ കുമ്പോൾ അതിന്റെ മറ്റു ഭാഗങ്ങൾ കൂടി സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നെകിൽ നന്നായേനെ .വേണ്ടത്ര ഹോം വർക്ക് ച്യ്തല്ല തിരക്കഥ ചെയ്തിരിക്കുന്നത് എന്നാണു എന്റെ ഒരിത്
എസ്രാ സിനിമ ഇറങ്ങുന്നതിനു മുൻപേ 40 പ്രാവശ്യം എങ്കിലും ആ ചിത്രം കണ്ടു എന്ന് പൃഥ്വി രാജ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് . അത്ര വേണ്ട ഒരു 10 പ്രാവശ്യം എങ്കിലും സംവിധായകൻ എഡിറ്റഡ് രൂപത്തിൽ ഇ ചിത്രം കണ്ടിരുന്നെങ്കിൽ നന്നായേനെ
അത്ര കൊറ്റിയുമല്ല ,അത്ര കണ്ടനുമല്ല ,എന്നൊരു ചൊല്ലുണ്ട്
നവ സിനിമ ആയോ..അതുമില്ല.എന്റർടൈനർ ആയോ അതുമില്ല എന്നതാണ് ഇതിന്റെ ഒരു തലവിധി എന്ന് പറയാതെ വയ്യ
അല്ലെങ്കിൽ നന്നാവുമായിരുന്ന ഈ സിനിമയെ അലസമായ ചേരുവകളും സംവിധാനവും എഡിറ്റിങ്ങും കൊണ്ട് എല്ലാവരും കൂടി കൊന്നു എന്ന് പറയാതെ വയ്യ.മോഹൻ ലാൽ ഫാൻസ് എന്നോട് ക്ഷമിക്കണം .
"മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധിയാൽ മാപ്പു നൽകൂ "എന്ന് വള്ളത്തോൾ പാടിയിട്ടുണ്ട്
പത്തിൽ ആറു കൊടുക്കാം ..അതും കഷ്ട്ടിയാണ്

സംവിധാനം | വി.എ. ശ്രീകുമാർ മേനോൻ |
---|---|
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
തിരക്കഥ | കെ. ഹരികൃഷ്ണൻ |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജോൺ കുട്ടി |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ