ദിലീപ് വിഷയത്തിൽ അമ്മയുടെ നിലപാട് ചിന്തിച്ചു ഉറപ്പിച്ചതാണ് ..യാദൃശ്ചികമല്ല തന്നെ .അമ്മയിൽ അംഗമല്ലാത്തവർക്ക് സിനിമയിൽ അഭിനയിക്കാൻ ചില വിലക്കുകൾ ഉണ്ടല്ലോ.ഒത്തിരി പേർക്ക് മുന്നിൽ പണ്ടെടുത്തു വീശിയ വാൾ ആണല്ലോ ഈ വിലക്കും അംഗത്വം നിഷേധിക്കലും പുറത്താക്കലും എല്ലാം .അത് തിരിഞ്ഞു കുത്തുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ചില ചരട് വലികൾ നടത്തിയാണ് അകത്ത് കടന്നത്.അതിൽ തുടരാൻ തന്നെയാണ് ഉദ്ദേശം,അതാണ് സജീവമാകുന്നില്ല എന്ന് വച്ചത് .അംഗത്വം മതിയല്ലോ സിനിമയിൽ അഭിനയിക്കാൻ ..വിനയനും തിലകനും ഒക്കെ കുടിച്ച വെള്ളം ഇപ്പോൾ ദിലീപും കുടിക്കുകയാണ്
യുവ നടികളുടെ നിലപാട് മലയാള സിനിമയ്ക്ക് ഒരു പുതുമ തന്നെയാണ് അത്ഭുതകരമാം വണ്ണം ഉറച്ചതും നീതി നിഷ്ഠവുമാണ് ..ചെറുപ്പക്കാരായ ഒരു സംഘം ആണും പെണ്ണും ..തങ്ങളുടേതായ ഒരു സമാന്തര പാത വെട്ടി ത്തുറന്നിരിക്കുന്നു .അവർ അമ്മയുടെ പഴഞ്ചൻ നിലപാടുകളെ പരസ്യമായി എതിർക്കാൻ മുന്നിട്ടു വന്നിരിക്കുന്നു .പത്തു കൊല്ലമാണ് വിനയൻ പുറത്തിരുന്നത് .
പൃഥ്വിരാജിനെ ഒതുക്കാൻ ആവുന്നത്ര നോക്കി .വലിയ പ്രൊഡകഷൻ ഹൗസ്സുകൾ പൃഥ്വിരാജിനെ പൂർണ്ണമായും ഒഴിവാക്കി .ഭാവനയെ ചെയ്ത പോലെ .
പൃഥ്വിരാജ് സ്വന്തമായി നിർമ്മിക്കുന്ന ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ കൂടുതലും അഭിനയിക്കുന്നത്..വിതരണം ചെയ്യാൻ ആളെ കിട്ടാത്തത് കൊണ്ട് സ്വന്ത മായി വിതരണ കമ്പനി തുടങ്ങി ആ ചിത്രങ്ങൾ വിതരണം ചെയ്യുകയും ആണ് .അങ്ങിനെ എത്രപേർക്ക് കഴിയും .
മഞ്ജു വാര്യരെ ഒക്കെ ഒതുക്കാൻ മലയാള സിനിമയിലെ ഈ താര സംഘാടന ആവുന്നത്ര ശ്രമിച്ചതാണ് .രെമ്യ നമ്പീശനും മറ്റും അന്യ ഭാഷ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചാണ് കരീയർ മുന്നോട്ടു കൊണ്ട് പോകുന്നത്
അമ്മയുടെ ജീർണ്ണത ഇവിടെയാണ് .സൂപ്പർ സ്റ്റാറുകൾക്ക് സ്തുതി പാടിയും ഉപജാപക സംഘങ്ങൾക്കു വളരാൻ ഇടമൊരുക്കിയും 'അമ്മ ,സംഘടനയുടെ തനിമ നശിപ്പിച്ചു .വോട്ടിനിടാതെ ,തിരഞ്ഞെടുപ്പ് നടത്താതെ 'അമ്മ തന്റെ ജനാധിപത്യ സ്വഭാവം കളഞ്ഞു കുളിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ