രാഹുൽ ഗാന്ധി ഭാരതീയ പൗരൻ ആണോ എന്ന് ഇപ്പോൾ നമ്മുടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംശയം .അതിനവർക്ക് അവകാശമുണ്ട് .പക്ഷെ ഒന്നേ സംശയമുള്ളൂ .അദ്ദേഹം ഭാരതത്തിലെ ഉപരി സഭയിലെ ,എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു .2004 ,2009 ,2014 ,ഈ മൂന്നു വർഷങ്ങളിലും രാഹുൽ ഗാന്ധി ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും എം പി ആയി പ്രവർത്തിക്കുകയും ചെയ്തു .അപ്പോഴൊന്നും ഈ അന്വേഷണ ഏജൻസികൾക്ക് അദ്ദേഹത്തിന്റെ പൗരത്വത്തെ കുറിച്ച യാതൊരു സംശയവും ഉണ്ടായിരുന്നില്ല.2013 വർഷത്തിൽ അദ്ദേഹം കോൺഗ്രസ് വൈസ് പ്രസിഡന്റ് ആയി .കോൺഗ്രസിന്റെ ജെനെറൽ സെക്രെട്ടറി ആയും അദ്ദേഹം പ്രവർത്തിച്ചു .2017 വർഷത്തിൽ കോൺഗ്രസ് പ്രസിഡന്റ് ആയി .ആ സമയത്തൊന്നും ഈ ഏജൻസികൾക്ക് അദ്ദേഹത്തിന്റെ പൗരത്വത്തെ കുറിച്ച് യാതൊരു സംശയവുമില്ല .എന്നാൽ അദ്ദേഹം ഈ തിരഞ്ഞെടുപ്പിൽ ജയിച്ചു പ്രധാന മന്ത്രി ആയാലോ എന്നൊരു സംശയം ച്ചപ്പോൾ പണ്ട് സോണിയ ഗാന്ധിക്കെതിരെ ചെയ്തത് പോലെയുള്ള ഒരു പ്രചാരണം രാഹുൽ ഗാന്ധിക്കെതിരെയും ഇവർ ആവർത്തിക്കാൻ ശ്രമിക്കുകയാണ്
2019 മേയ് 7, ചൊവ്വാഴ്ച
2019 ഏപ്രിൽ 17, ബുധനാഴ്‌ച
ഒരു പോക്സോ
ഒരു പോക്സോ ദൂരം
''ആന്റീ ..ആന്റീ ;
എന്നുറക്കെ ആരോ കരയുന്നതു കേട്ട് യമുന ഓടി മുറ്റത്തിറങ്ങി
അടുത്ത വീട്ടിലെ ശ്രീ ലക്ഷ്മിയാണ് ..അവൾ കരഞ്ഞു കൊണ്ട് ഓടി വരികയാണ്
ഒരു തോർത്തു മുണ്ടെ ഉടുത്തിട്ടുള്ളൂ
അവൾ ഓടി വന്നു യമുനയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയാണ്.നിർത്താതെ ..
യമുന അവളെ ചേർത്തു പിടിച്ചു.ലക്ഷ്മിയും യമുനയുടെ മകൻ ബിമലും ഒരേ ക്ലാസിൽ ആണ് ..വൈകീട്ട് രണ്ടു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ട്യൂഷന് പോകേണ്ടതാണ്.ലക്ഷ്മി ഇന്ന് പോയിട്ടില്ല എന്ന് ഇപ്പോഴാണ് അവൾ അറി ഞ്ഞത്.കുഞ്ഞിന്റെ ശരീരമാകെ ,തലയിലും വെള്ളമുണ്ട് .വെള്ളം തലയിലൂടെ ,മുഖത്തുംനെഞ്ചിലും ഒഴുകി വീഴുന്നുണ്ട്
അവളെന്തോ കണ്ടു പേടിച്ചിട്ടുണ്ട് എന്ന് യമുനയ്ക്ക് തോന്നി.അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു .
''കരയേണ്ട ,മോള് കരയേണ്ട ,,ആന്റിയില്ലേ ഇവിടെ..ഇനി പേടിക്കേണ്ട.വാ തല തുടച്ചു തരാം''
കുഞ്ഞു വല്ലാതെ വിറയ്ക്കുന്നുണ്ട് .കുളി കഴിഞ്ഞു തുവർത്താ;ഞ്ഞത് കൊണ്ടാവും
അവൾ ലക്ഷ്മിയെ ബാത് റൂമിലേക്ക് കൊണ്ട് പോയി.
തല നന്നായി തുവർത്തി .പിന്നെ ശരീരത്തിലെ വെള്ളം തുടയ്ക്കാൻ തുടങ്ങി.അരക്കെട്ടിന്റെ ഭാഗമായപ്പോൾ കുഞ്ഞു വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി.മറ്റൊരാൾ രഹസ്യ ഭാഗങ്ങൾ കാണുന്നത് കൊണ്ടുള്ള ലജ്ജയാവും എന്നു യമുനയ്ക്ക് തോന്നി
അവൾ തോർത്ത് അവളുടെ കയ്യിൽ കൊടുത്തു
എന്നിട്ട് വാത്സല്യത്തോടെ പറഞ്ഞു
''മോള് തന്നെ തുടച്ചോളൂ''
കുഞ്ഞു ഭയന്ന കണ്ണുകൾ ഉയർത്തി പറഞ്ഞു
''അവിടെ വേദനയാണ്''
യമുന ഭയന്ന് പോയി
''എന്താ വേദന എന്തെങ്കിലും കൊണ്ട് മുറിഞ്ഞൊ..കാണട്ടെ''
കുഞ്ഞു എന്നിട്ടും മുണ്ട് അഴിച്ചില്ല.അവളതു മുറുക്കെ പിടിച്ചു.അഴിക്കല്ലേ എന്ന് ആ കണ്ണുകൾ ദയനീയമായി യാചിക്കുന്നത് യമുന കണ്ടു.
നോക്കിയപ്പോൾ നിലത്തേക്ക് രക്ത തുള്ളികൾ ഇറ്റു വീഴുന്നുണ്ട് .യമുന ഭയന്ന് പോയി .കുഞ്ഞു വേണ്ട എന്ന് പറഞ്ഞാലും നോക്കണം. അവൾ ലക്ഷ്മിയുടെ മുണ്ടു ബലമായി പിടിച്ചു മാറ്റി .
തുടയ്ക്കിടയിൽ നിന്നാണ് രക്തം വരുന്നത് ..മെൻസസ് ആവും എന്ന് മനസിലായി ..ആദ്യത്തെ ആർത്തവം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തും ..
പത്തു വയസ്സായല്ലോ .
മോള് പേടിക്കേണ്ട.ഇത് എല്ലാ സ്ത്രീകൾക്കും വരുന്നതാണ്.എല്ലാ മാസവും ഇനിയും വരും..
'കരയേണ്ട ..'
അവൾ പിന്നെയും വിറയ്ക്കുകയാണ്
'എനിക്ക് നോവുന്നു ആന്റി
ഭയങ്കരമായിട്ട് നോവുന്നു'
ആർദ്രമായ മനസോടെ യമുന ചോദിച്ചു
എവിടെയാ മോൾക്ക് വേദനിക്കുന്നത്
അവളുടെ കുഞ്ഞു വിരലുകൾ തുടയ്ക്ക് ഇടയിലേക്ക് പതുക്കെ വിറച്ചു വിറച്ചു ചെന്ന്.
യമുന കുനീഞ്ഞിരുന്നു പതുക്കെ അവളുടെ കാലുകൾ അകറ്റി നോക്കി
ഒരു വലിയ മുറിവ്.
അതിൽ നിന്നും ചോര ഇറ്റിറ്റു വീഴുകയാണ്
യമുന അന്ധാളിച്ചു പോയി.എങ്ങിനെയാണ് കുഞ്ഞിനെ ഇവിടെ എത്ര വലിയ മുറിവ് ഉണ്ടായത് .സ്റ്റിച്ചു ഇടേണ്ടി വരും .അത്ര വലിയ മുറിവ്
അവൾ ഒന്ന് പകച്ചു
''മോളിവിടെ ഇരിക്ക്..ആന്റി എന്തെങ്കിലും മരുന്ന് എടുത്തു കൊണ്ട് വരാം''
ലക്ഷ്മിയുടെ അച്ഛനും അമ്മയും അധ്യാപകരാണ്.അച്ഛൻ ഹെഡ് മാസ്റ്ററും 'അമ്മ ഹൈ സ്‌കൂൾ ടീച്ചറും .അടുത്തുണ്ടായ സ്ഥലം മാറ്റത്തിൽ ചന്ദ്രമതി ടീച്ചറിന് മലപ്പുറത്തേക്കാണ് മാറ്റം കിട്ടിയത് .ഒരു വിധം രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വന്നു തുണിയൊക്കെ അലക്കി.അച്ചാറും ഇട്ടു..മീനും ഇറച്ചിയും ഒക്കെ വാങ്ങി കഴുകി വൃത്തിയാക്കി ഉപ്പും മുളകും പുരട്ടി ഫ്രിഡ്ജിൽ വച്ച് .പച്ചക്കറി കഷണങ്ങൾ അരിഞ്ഞു വച്ച് ,ദോശമാവ് അരച്ച് വച്ച, അവർ ഞായർ രാത്രിയിൽ തിരികെ പോകും ..മാഷ്‌ക്കും നല്ല ജോലിയുണ്ട് .സ്‌കൂളിൽ നിന്നെ ത്തുമ്പോൾ വൈകും .ലക്ഷ്മി യമുനയോടൊപ്പം വന്നിരിക്കും ..ബിമലിന്റെ ഒപ്പം ഭക്ഷണം കഴിക്കും ..ഒരുമിച്ചു ട്യൂഷൻ ക്ലാസിൽ പോകും .തിരികെ . വന്നു ഹോം വർക്ക് ഒരുമിച്ചു ചെയ്യും.സാറിനും അതൊരു സമാധാനമാണ് .കുഞ്ഞു സേഫ് ആണല്ലോ
മാഷ് വൈകീട്ട് യമുനയുടെ അടുത്തേക്കാണ് വരുന്നത്.ഒരു ചായയും കുടിച്ചു മതിലിനു ഇടക്കൊരു ചെറു വിക്കറ്റ് ഗേറ്റുണ്ട്.അത് തുറന്നു അച്ഛനും മകളും അവരുടെ വീട്ടിലേക്ക് പോകും .ഇന്ന് ലക്ഷ്മി വന്നില്ല വീട്ടിലേക്ക്.അവളുടെ അച്ഛൻ നേരത്തെ വന്നു.അവളിന്നു ട്യൂഷന് വരുന്നില്ല എന്ന് മോനും പറഞ്ഞു
മരുന്നും പ്ലാസ്റ്ററും എടുക്കാൻ ബാത് റൂമിന്റെ പുറത്തു വന്ന യമുന ഞെട്ടി പ്പോയി .ബാത്റൂമിലെ വാതിക്കൽ വല്ലാത്തൊരു ഭാവത്തോടെ മാഷ് നിൽക്കുന്നു .അവൾ ഭയന്ന് ഒന്ന് പിന്നോക്കം മാറി .എന്തോ കുഴപ്പം ഉണ്ട് .അവൾ അറിയാതെ വീണ്ടും ബാത്റൂമിനകത്തേക്ക് കയറി ..കുഞ്ഞിനെ വീണ്ടും ചേർത്തു പിടിച്ചു എന്തിനാണത് ഹെ ചെയ്തത് എന്ന് യമുനക്കറിയില്ല.സ്ത്രീ സഹജമായ ഒരു പ്രവർത്തി .മാഷ് ഒന്നും മിണ്ടാതെ തിരികെ പോയി.അയാളും ഒരു മുണ്ടാണ് ഉടുത്തിരുന്നത്.ശരീരമാകെ നനഞ്ഞിട്ടുണ്ട്
പെട്ടന്ന് അവൾക്ക് ബോധം വന്നു
പോലീസ് സ്റ്റേഷനിൽ നിന്നും എസ ഐ യും കൂട്ടരും വന്നു പോക്സോ നിയമത്തെ കുറിച്ചു ഒരു ക്ലാസ് എടുത്തിരുന്നു .ചെറിയ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതും റേപ് ചെയ്യുന്നതും ഒക്കെ നാട്ടിൽ നടക്കുന്നുണ്ട് .രണ്ടാനച്ഛൻ ,രണ്ടാനമ്മ ഒക്കെ യുള്ള വീട്ടിലെ കുട്ടികൾ ,അച്ഛനോ അമ്മയോ മരിച്ച വീട്ടിലെ കുട്ടികൾ ,ഇവരെയൊക്കെ വിളിച്ചു സംസാരിക്കണം ,അവരാണ് ഈത്തരക്കാരുടെ ഇരകൾ ..കുഞ്ഞുങ്ങൾ അസാധാരണമാം വിധം നിശ്ശബ്ദരായാലോ ,ഭയക്കുന്നത് പോലെ കാണപ്പെട്ടാലോ .പതിവ് പോലെയല്ലാതെ പെരുമാറുന്നത് കണ്ടാലോ ,ശരീത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടാലോ ഒക്കെ
അവരെ വിളിച്ചു സംസാരിക്കണം ,എന്നെല്ലാം അവർ പറഞ്ഞിട്ട് പോയി . ഹെഡ് മാസ്റ്റർ പിറ്റേ ദിവസം തന്നെ ഈക്കാര്യങ്ങളെല്ലാം എഴുതി ഒരു സർക്കുലർ ആക്കി..എല്ലാ ക്ലാസിലും വായിപ്പിച്ചു .എല്ലാ ടീച്ചേഴ്സിനെയും കൊണ്ട് ഒപ്പും ഇടുവിച്ചു .അതിൽ കഴിഞ്ഞു കാര്യങ്ങൾ
ആ നിയമത്തിൽ അച്ഛനോ ,അമ്മാവനോ പോലും കുട്ടികളെ സ്പർശിക്കരുത് എന്നെഴുതിയിട്ടുണ്ട് .
എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ യമുനക്ക് സംശയമായി .അവളെ മാഷ് ഉപദ്രവിച്ചു കാണുമോ .കല്യാണം കഴിഞ്ഞു പന്ത്രണ്ടു വര്ഷം കഴിഞ്ഞ ഉണ്ടായ കുട്ടിയാണ് ലക്ഷ്മി .നിലത്തും തലയിലും വയ്ക്കാതെ ആണവർ കുഞ്ഞിനെ വളർത്തുന്നത്.അയാൾ കുട്ടിയെ ഉപദ്രവിച്ചു കാണുമോ .എന്തായാലും മാഷ് പോയിക്കഴിഞ്ഞ ഉടനെ അവൾ വാതിൽ ലോക് ചെയ്തു .
മുറിവ്, ഡ്രെസ് ചെയ്യാൻ പോലും മിനക്കെടാതേ അവൾ ,ഭർത്താവിനെ വിളിച്ചു .യമുനയുടെ ഭർത്താവൊരു തഹസീൽദാരാണ് .ജോലിക്കൂടുതൽ കൊണ്ട് ശ്വാസം മുട്ടി മരിക്കാറായ മനുഷ്യൻ ..വൈകി വീട്ടിൽ എത്തും ..രാവിലെ പോകും..രാത്രിയിൽ പുഴയിൽ നിന്നും ആരെങ്കിലും മണ്ണ് വാരിയാൽ തഹസീൽദാർ എത്തണം .പുഴയിൽ ശവം പൊന്തിയാൽ അങ്ങേരു ചെല്ലണം .പ്രളയത്തിന്റെ കാശ് കൊടുക്കാനുള്ളവരുടെ പരാതി വേറെയുംസാധാരണ യമുന വിളിച്ചാൽ രാജൻ ഫോണെടുക്കാറില്ല ..
''ഊണിനു വരുമോ '' ,
എന്നെ അവൾ ചോദിക്കാറുള്ളൂ .അതും ഒരു എട്ടു മണിയാകുമ്പോൾ
''ഇല്ല നീ കഴിച്ചോ ..കതക് പൂട്ടി താക്കോലെടുത്ത മാറ്റിയേക്കണം കേട്ടോ'''
ഇതാണ് സ്ഥിരം സംഭാഷണം
ഇടക്കവൾ വിളിച്ചപ്പോൾ അത് കൊണ്ട് തന്നെ അയാളൊന്നു ഭയന്നു .അവൾക്കോ കുഞ്ഞിനോ സുഖമില്ലെങ്കിൽ മാത്രമേ യമുന രാജനെ വിളിക്കാറുള്ളൂ
രാജൻ ഫോണെടുത്തപ്പോൾ യമുന കാര്യമെല്ലാം പറഞ്ഞു .എല്ലാം സംശയം ആണ് എന്നവൾ വീണ്ടും വീണ്ടും പറഞ്ഞു
രാജനും സംശയമായിരുന്നു ..എങ്കിലും അയാൾ തന്റെ പരിചയക്കാരനായ ഒരു എസ് ഐ യെ വിളിച്ചു .അയാൾ പറഞ്ഞത്
"അവൾ റേപ് ആവും.രക്തം പോകുന്നുണ്ട് എങ്കിൽ ഉടനെ ആംബുലസ് വിളിച്ചു കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം'
.രാജൻ ഉടനെ തന്നെ ആംബുലസ് വിളിച്ചു അഡ്രസ് കൊടുത്തു .ജോലിയെല്ലാം വിട്ട് ആവുന്നത്ര വേഗത്തിൽ ബൈക്ക് ഓടിച്ചു വീട്ടിൽ എത്തി .ഒപ്പം തന്നെ ആംബുലൻസും വന്നു .ബിമലിന്റെ ഒരു ഷർട്ടും പാന്റും ആണ് യമുന ലക്ഷ്മിയെ ഇടിച്ചിരുന്നത് ..അവൾ ഡ്രസ്സ് ചെയ്തിട്ടും അകത്ത് നിന്ന് രക്തം പിന്നെയും വന്നു കൊണ്ടിരുന്നു , ഒരു സാനിറ്ററി പാഡ് വച്ചാണ് രക്തം ഡ്രെസ്സിൽ വീഴാതെ നോക്കിയത് ..കുഞ്ഞു അപ്പോഴേക്കും തീരെ അവശ ആയിക്കഴിഞ്ഞിരുന്നു .നഗരത്തിലെ ഒരു പ്രസിദ്ധ ആശുപത്രിയിലേക്കാണ് അവർ ലക്ഷ്മിയെ കൊണ്ട് പോയത് .
എല്ലാ പരിശോധനയും കഴിഞ്ഞു ,ഒരു ലേഡി ഡോക്ടർ വന്നു, യമുനയോടും രാജനോട് പറഞ്ഞത് വല്ലാത്ത ഒരു വാർത്തയാണ് .കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ട് ..ആന്തരിക അവയവങ്ങൾ വളർച്ച എത്താത്തത് കൊണ്ട് വലിയ ഒരു മുറിവ് ,യോനിയിൽ ഉണ്ടായിട്ടുണ്ട് ..മൂത്ര നാളിക്കും പരിക്കുണ്ട് .ഒരു സർജറി ഉടനെ നടത്തിയില്ലെങ്കിൽ രക്തം പോകുന്നത് തടയാൻ കഴിയില്ല
രൂപ കെട്ടി വച്ച് അവർ സർജറിക്ക് സമ്മത പത്രം ഒപ്പിട്ടു കൊടുത്ത് .അച്ഛൻ എന്ന് പറഞ്ഞാണ് രാജൻ ഒപ്പിട്ടത്
പോലീസ് വന്നു മൊഴിയെടുത്തു പോയി.മാഷേ വീട്ടിൽ നിന്നും തന്നെ അറസ്റ് ചെയ്തു
കേരളത്തെ ആകെ ഇളക്കി മറിച്ച ഒരു മാധ്യമ വിചാരണ ആയിരുന്നു പിന്നീട് നടന്നത് .കുട്ടിയെ യമുനയോട് വളർത്താനാണ് കോടതി ആവശ്യപ്പെട്ടത് .യമുനയും വീട്ടുകാരും അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.ഏതാണ്ട് ഒരു കൊല്ലം എടുത്തു ലക്ഷ്മിയുടെ സ്ഥിതി പഴയതു പോലാകാൻ.മൂന്നു സർജറികൾ ആണ് അവളുടെ ആന്തരിക അവയവങ്ങളിൽ വേണ്ടി വന്നത്.അവളുടെ ഒരു വാരിയെല്ല് പൊട്ടിയിരുന്നു ..മൂത്ര സഞ്ചിയും കീറി പോയിരുന്നു .എല്ലാ സർജറികളും ഒരുമിച്ചു ചെയ്യാൻ പറ്റുമായിരുന്നില്ല .എങ്കിലും ഒരു കൊല്ലമായപ്പോഴേക്കും എല്ലാം ശരിയായി.അവൾ വീണ്ടും സ്‌കൂളിൽ പോയി തുടങ്ങി.മാഷും കുടുമ്പവും,നാട്ടിലെ വീട് വാടകക്ക് കൊടുത്ത ടീച്ചറിന്റെ ജോലി സ്ഥലത്ത് വീട് വാടകക്ക് എടുത്ത് താമസം തുടങ്ങി
ലക്ഷ്മിയുടെ 'അമ്മ എത്ര ശ്രമിച്ചിട്ടും മാഷിന് ജാമ്യം കിട്ടിയില്ല.ജയിലിൽ കിടന്നു കൊണ്ട് തന്നെ മാഷിന് വിചാരണ നേരിടേണ്ടി വന്നു
ഒരു കൊല്ലം കഴിഞ്ഞു വിചാരണ തുടങ്ങാൻ
അതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ 'അമ്മ യമുനയെ കാണാൻ വന്നു
മോൾക്കായി സ്വീറ്റ്സും , ഡ്രെസ്സുകളും എല്ലാം പതിവ് പോലെ കൊണ്ട് വന്നിരുന്നു
ലക്ഷ്മിക്കും മമ്മയോട് ഭയം ഒന്നും ഉണ്ടായിരുന്നില്ല.
പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ ടീച്ചർ യമുനയോട് പറഞ്ഞു
''മോളോട് കോടതിയിൽ അച്ഛനെതിരെ ഒന്നും പറയരുത് എന്ന് പറയണം.ശിക്ഷിച്ചാൽ പിന്നെ പെൻഷനും മറ്റു ബെനഫിറ്റ്‌സ് ഒന്നും
കിട്ടില്ലല്ലോ.അതാണ്/..യമുന പറഞ്ഞാൽ അവൾ കേൾക്കും ''

കുറച്ചു നേരം യമുന ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ട് കാര്യമില്ല.
മറുപടിയും അവർ അർഹിക്കുന്നില്ല
തന്റെ കുഞ്ഞല്ല ലക്ഷ്മി .എന്നിട്ടും ടീച്ചർ ഭർത്താവിനെ ശിക്ഷിക്കരുത് എന്ന് പറയാൻ തന്റെ അടുക്കൽ വന്നത് യമുനയെ വല്ലാതെ സങ്കടപ്പെടുത്തി.ആ കുഞ്ഞു അനുഭവിച്ച വേദന ,ക്രൂരത,ഭയം..ഇതൊന്നും അമ്മയ്ക്ക് കാര്യമില്ല..ഭർത്താവിന്റെ പെൻഷനാണ് അവർക്ക് വലുത് .
ദേഷ്യവും സങ്കടവും കൊണ്ട് യമുനക്ക് മിണ്ടാനാകാതെ ആയി .വാക്കുകൾ തൊണ്ടയിൽ തിക്കി മുട്ടുകയാണ്
അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു .അവ നിശബ്ദം ഒഴുകി താഴെ .കവിൾ കഴിഞ്ഞു താടിയിൽ തങ്ങി അത് താഴെ ഡൈനിങ്ങ് ടേബിളിൽ വീണു ചിതറുകയാണ്..വെറും കണ്ണുനീർ ത്തുള്ളികൾ.യമുനയ്ക്ക് മുഖമുയർത്തി നോക്കാൻ വയ്യ,
അവൾ എഴുനേറ്റു
വാതിൽക്കലേക്ക് കൈ ചൂണ്ടി ,
പുറത്തു പോകൂ എന്ന് പറയാൻ അവളുടെ നാവിനു പൊങ്ങാൻ ആവുമായിരുന്നില്ല
ടീച്ചർ നിശബ്ദം തല കുനിച്ചു ഇറങ്ങിപ്പോയി
ഇരകളും വേട്ടക്കാരും തമ്മിലുള്ള ആ പോക്സോ ദൂരം
എത്രയാണ്
എത്ര അടുത്താണ്.
എത്ര അകലെയാണ്
വേട്ടക്കാരൻ തല പൊക്കി വീണ്ടും
വീണ്ടും പുറത്തു വരികയാണ്2019 ഏപ്രിൽ 14, ഞായറാഴ്‌ച
MADHURA RAJA FIL REVIEW
മധുരരാജാ കണ്ടു
വളരെ കാലം കൂടി ,ഒരു സിനിമ കണ്ടിട്ട് ,സംവിധായകനെ തല്ലണം , എന്ന്തോന്നിയത് ഇന്നാണ്
മമ്മൂട്ടിയല്ലേ ..പോക്കിരിരാജയുടെ രണ്ടാം ഭാഗം അല്ലെ
എന്നൊക്കെ കരുതിയാണ് പോയത്
നല്ല കഥയാണ് ,നല്ല കടുപ്പം വില്ലൻ ആണ് ..ജഗപതി റാവു
നായികമാർ രണ്ടാണ് ..അനുശ്രീയും, ഷംന കാസിമും
രണ്ടു പേരും വളരെ നന്നായി അഭിനയിച്ചു
മമ്മൂട്ടിയും നന്നായി ,ചിന്നൻ അവതരിപ്പിച്ച ,ജയ് എന്ന തമിഴ് നടനും നമ്മുടെ മനസിൽ നിന്നും മായില്ല .ഈ സിനിമയിലെ അതി ഭാവുകത്വത്തിന്റെ അന്തരീക്ഷം തരുന്ന, അരുതായ്കകളിൽ ,നമ്മെ സമാധാനിപ്പിക്കുന്ന രണ്ടു പേര് ഷംനയും ജൈയ്യും ആണ് എന്ന് പറയാതെ വയ്യ .നല്ല ഡാൻസും അഭിനയവും ആണ് രണ്ടു പേരുടെയും .ആനന്ദ ലബ്ധിക്കിനിയെന്ത് വേണം എന്ന മട്ടിൽ
കേക്കിനു മുകളിൽ വയ്ക്കുന്ന ചുവന്ന ചെറിപോലെ ,ചിത്രത്തിന് പൊലിമ കൂട്ടാൻ പോലെ ,ഒരു സണ്ണി ലിയോൺ ഡാൻസും ഉണ്ട് .
ഭീകരൻ സംഘട്ടന രംഗങ്ങൾ ,ഇടക്കിടയ്ക്ക്..പുട്ടിനു തേങ്ങാ ഇടുന്നതു പോലെ കഥയിൽ ഉടനീളം ഉണ്ട് .ഷോജോൺ തുടങ്ങി ഒരു വിധം എല്ലാവരും നന്നായി തന്നെ അഭിനയിച്ചു.അലോസരപ്പെടുത്തിയ , ഒരാൾ ,സലിം കുമാർ ആണ്
ആധൂനിക ലോകത്തെ ഒരു വിധം എല്ലാ തെമ്മാടിത്തവും ഈ ചിത്രത്തിൽ ഉണ്ട്
അഴിമതിക്കാരനായ രാഷ്ട്രീയക്കാരൻ,കള്ള വാറ്റ് നടത്തുന്ന ,അവയവ മോഷണം നടത്തുന്ന വില്ലന്മാർ ,ഒളി കാമറ ,ദുഷ്ടരായ പോലീസുകാർ ,നരേന്റെ നല്ലവനായ പോലീസ് ഓഫീസർ .പ്രതികാരം.അതി മാനുഷനായ നായകൻ ,അൻപത്
പേരെ ഇടിച്ചിട്ട് ,കൂൾ കൂൾ ആയി നടന്നു പോകുന്ന നായകൻ .അങ്ങിനെ ചേരുവകൾ എല്ലാം കൃത്യമായി ചേർത്തുണ്ടാക്കിയ ഒരു സിനിമ ആണിത്
വല്ലാതെ അറപ്പും ,വെറുപ്പും ,കോപവും ഉണ്ടാക്കിയത് ..എഡിറ്റ് ചെയ്യാതെ കാണിച്ച നായകൾ ,മനുഷ്യരെ ,കടിച്ചു കീറുന്ന ഭാഗംങ്ങൾ ആണ് .സ്ത്രീകളെ ഉപദ്രവിക്കുന്ന ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൂടാ എന്ന് നിയമം ഉണ്ടായിരിക്കെ ,ഒരു സ്ത്രീയെ കടിച്ചു കീറി പട്ടികൾ ഭക്ഷിക്കുന്നത് പ്രദർശിപ്പിച്ചത് ,ഏറ്റവും മൃദുവായി പറഞ്ഞാൽ..വേണ്ട..എത്ര മൃദ്‌വായി പറഞ്ഞാലും..അത് ---------ലെ അവസാനിക്കൂ..അത് കൊണ്ട് അതിനു മുതിരുന്നില്ല ,വൃത്തികെട്ട പരിപാടിയായിപ്പോയി .
എഡിറ്റർ ...അയാൾക്ക് തന്റെ ജോലി നന്നായറിയാം ,പക്ഷെ സാമൂഹ്യ ബോധം തീരെ ഇല്ല.അത് വേറെ കാര്യം
സിനിമ വെറും കച്ചവടം മാത്രമല്ല .മിസ്റ്റർ വൈശാഖ്
അതൊരു കല കൂടിയാണ് ,എത്നിക് സെൻസ് ഇല്ലാതെ ഇത്ര പൈശാചികമായി രംഗങ്ങൾ ,ചിത്രീകരിച്ചത് ..നിങ്ങളെ ഒരു നരാധമൻ ആക്കുന്നുണ്ട് എന്ന് പറയാതെ വയ്യ (lesser human being )
ഇതിന്റെ മൂന്നാം ഭാഗം വരുന്നുണ്ട് എന്ന് എഴുതി കണ്ടു
അതിലും, ഇങ്ങിനെ എന്തെങ്കിലും, സ്ത്രീകൾക്കെതിരെ ഉള്ള ,ക്രൂരമായ അക്രമ ഭാഗങ്ങൾ ,ചിത്രീകരിച്ചിട്ടുണ്ട് എങ്കിൽ, ആ സിനിമക്കെതിരെ ഞങ്ങൾ കോടതിയിൽ പോകും .സെൻസർ ബോർഡിന് മമ്മൂട്ടിയുടെ താര പ്രഭാവം കണ്ടു കണ്ണ് മഞ്ഞളിച്ചു പോയതാണോ എന്നറിയില്ല .
ആ ഭാഗങ്ങൾ എഡിറ്റ് ചെയ്തു നീക്കിയിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയാണ് .
അത്തരം കാര്യങ്ങൾ ആഗ്രഹിക്കാൻ മാത്രമേ എന്നെ പ്പോലെ ചെറു മീനുകൾക്ക് കഴിയൂ എന്നറിയാം ..വളരെ ചെറിയ ഒരു സംഘം വായനക്കാരാണ് എനിക്കുള്ളത്..ആ പരിമിതിക്കുള്ളിൽ നിന്നും ഉള്ള ഒരു ഉള്ളിൽ തട്ടിയ ആഗ്രഹമാണത്
സ്ത്രീകൾക്ക് പറ്റിയ സിനിമ അല്ലെങ്കിലും ,പുരുഷന്മാർക്കിതു ഒരു പക്ഷെ ഇഷ്ട്ടമായേക്കും .
പത്തിൽ ആറു കൊടുക്കാം

| Directed by | Vysakh |
|---|---|
| Produced by | Nelson Ipe |
| Screenplay by | Udaykrishna |
| Starring | |
| Music by | Gopi Sunder |
| Cinematography | Shaji Kumar |
| Edited by | Mahesh Narayanan Sunil S. Pillai |
2019 ഏപ്രിൽ 2, ചൊവ്വാഴ്ച
LUCIFER movie review
ലൂസിഫർ കണ്ടു ..
കുറേക്കാലം കൂടിയാണ് ഇങ്ങിനെ പെർഫെക്ട് ആയ ഒരു സിനിമ കാണാൻ കഴിഞ്ഞത് .നല്ല തിരക്കഥ ..നല്ല സംവിധാനം,നല്ല ഇമ്പമാർന്ന ഗാനങ്ങൾ ,നല്ല സംഘട്ടന രംഗങ്ങൾ ,ആദ്യം മുതൽ അവസാനം വരെ നമ്മളെ പിടി ച്ചിരുത്തുന്ന കഥന രീതി
നന്നായി സംവിധാനം ചെയ്ത ഒരു കലക്കൻ മസാല ചിത്രം ..
ഇംഗ്ലീഷ് സിനിമകളോട് കിടപിടിക്കുന്ന ആഖ്യാന രീതി ..
മഞ്ജു വാര്യരുടെ അസാധാരണ പെർഫോമൻസ് ..ആണ് ഇതിലെ അവിസ്മരണീയമായ ഒരു ഘടകം .കരഞ്ഞു കലങ്ങിയ ആ കണ്ണുകളിലെ നിശ്ചയ ദാർഢ്യം നമ്മൾ മറക്കില്ല .
വിവേക് ഒബ്‌റോയ് ..ആദ്യമായാണ് ആ അഭിനേതാവിനെ കാണുന്നത് .ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്ത് സൂക്ഷിക്കുന്ന ഒരു ക്ലാസ് വൺ വില്ലൻ .
നല്ല ഉയരവും, സൗന്ദര്യവും ,ശരീര ഘടനയും,അഭിനയ രീതിയിലെ അനായാസത കൊണ്ടും ഒക്കെ ,ആ നടൻ നമ്മുടെ മനസ് കവരും ,
മോഹൻലാലിന്റെ നല്ല പെർഫോമൻസ് എന്ന് പറയാതെ വയ്യ .അദ്ദേഹത്തിന്ക ഴുത്തിനു എന്തോ ഒരു പ്രശ്നമുള്ളതു പോലെ തോന്നി.അങ്ങോട്ടും ,ഇങ്ങോട്ടും തല ചെരിക്കാതെ ,വടി പോലെ കഴുത്തു പിടിച്ചിരിക്കുകയാണ് .ഗൗരവം കുറേയേണ്ട എന്ന് കരുതിയാവും .എങ്കിലും കണ്ണിലെ കെടാത്ത അഗ്നി എല്ലായ്പ്പോഴും അവിടെ ഉണ്ട് ..
എങ്കിലും ഒരാളെ ഒരു ഇരുപതു പേരെ അടിച്ചിടുന്നത്..പൃഥ്വിരാജ് സിനിമ എടുത്താലും മാറാൻ പോകുന്നില്ല എന്ന് ദുഖത്തോടെ മനസിലാക്കേണ്ടി വരുന്നു .മോഹൻ ലാലിന്റെ വേഷവും ശരീര ഭാഷയും..എല്ലാം നന്നായി .കാണാൻ വീണ്ടും സുന്ദരൻ ആയി ..ശരീരം കുറച്ചു ഒതുങ്ങിയിട്ടുണ്ട് .സ്വന്തം പ്രായത്തിനടുത്ത കഥാപാത്രം ആയതു കൊണ്ടാവും മൊത്തം നമുക്ക് നല്ലൊരു ഫീൽ കിട്ടി .
ടോവിനോ ..നന്നായി അഭിനയിച്ചു .നമ്മൾ ഈ സിനിമയിലെ ഈ കഥാപാത്രത്തെ അങ്ങിനെ മറക്കാനിടയില്ല .
ആദ്യത്തെ വിശാലമായ പൊതു യോഗത്തിൽ തന്നെ രാജ്യത്തെ മുഴുവൻ കാമറകളുടെ മുന്നിലും വിദേശിയായ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയ ആ രംഗം ..അതിൽ ഒരു പൃഥ്വി ടച് ഉണ്ട് .ഇഷ്ട്ടമാവുകയും ചെയ്തു ..ആധൂനിക യുവാക്കളുടെ ഒരു സംശയമില്ലാത്ത മുൻഗണനയാണ് തങ്ങളുടെ ഇണയോടുള്ള ഈ ബഹുമാനം ..മലയാള സിനിമകളിൽ അപൂർവ്വമാണ് ഈത്തരം രംഗങ്ങൾ .
ഇനി പൃഥ്വി രാജ് ..ബാലചന്ദ്ര മേനോൻ കണ്ടു പഠിക്കണം ഈ ചെറുപ്പക്കാരനിൽ നിന്ന് .ഏറ്റു റോളും തനിക്കെടുക്കാം .എന്നാൽ വെറും ഒരു വാടക കൊലയാളയായി, ദാദയായി അഭിനയിക്കാൻ തീരുമാനിച്ചത് നന്നായി ..അഭിനയം ഗുണമായതുമില്ല.നല്ല മസിലുള്ളത് കൊണ്ട് സംഘട്ടന രംഗങ്ങളിൽ ഒരു ചന്തമൊക്കെയുണ്ട് എന്ന് മാത്രം
ഇന്ദ്രജിത് ഏതു റോളും മധുരമായി അഭിനയിക്കുന്ന ഒരഭിനേതാവാണ് .ഗോവർധനും അങ്ങിനെ തന്നെ
തീം ..സമകാലീന രാഷ്ട്രീയം തന്നെ .കൊലപാതകത്തിനു കൊലപാതകം ,രാഷ്ട്രീയത്തിന് രാഷ്ട്രീയം,ഖദറിന് ഖദർ, ചുവപ്പിന് ചുവപ്പ് ,അധോ ലോകത്തിനു അധോലോകം ,മയക്കു മരുന്നിനു മയക്കു മരുന്ന് .ഇറോട്ടിക് ഡാൻസ് ..ഗൂഢാലോചന ,അടിവലി ,പിറകിൽ നിന്ന് കുത്ത് ..അങ്ങിനെ അങ്ങിനെ ,സമകാലീന സിനിമയുടെ ഒരു നേർ ചിത്രം തന്നെ ഈ സിനിമ യിലുണ്ട് .സമകാലീന ഭാരത രാഷ്ട്രീയത്തിന്റെയും മിന്നലുകൾ ഇതിലുണ്ട്.മതം.അഴിമതി ,.അവ രണ്ടും മാത്രം എടുത്തുപയോഗിച്ചു കണ്ടില്ല
ഇതൊന്നും പോരാഞ്ഞു ദേശാഭിമാനവും ഒരു നുള്ളു ഇതിലിട്ടിട്ടുണ്ട് സംവിധായകൻ
വരിക വരിക സഹജരെ
സഹന സമര സമയമായി
എന്ന ഗാനം..നെഞ്ചിൽ കൊണ്ടു എന്ന് പറയാതെ വയ്യ
.തിരക്കഥയിൽ ചില പോരായ്മ്മകൾ കണ്ടു .പ്രധാനമായും പൃഥ്വിയുടെ കഥാപാത്രംത്തെ ഒക്കെ ഇത്ര അവിശ്വസനീയമായി ചിത്രീകരിച്ച രീതി ..നല്ല ഒരു തിരക്കഥയുടെ കുറവാണ് കാണിക്കുന്നത് .മിക്കവാറും എഴുതപ്പെട്ട തിരക്കഥയിൽ നിന്നും വ്യതിചലിച്ചതാവും ഈ പോരായ്മ്മകൾക്ക് കാരണം എന്ന് തോന്നുന്നു .മുരളി ഗോപിയുടെ "ടിയാൻ'' എനിക്ക് വളരെയേറെ ഇഷ്ടമായ ചലച്ചിത്രങ്ങളിൽ ഒന്നാണ്. ബോക്സ്ഓഫീസിൽ വിജയിച്ചില്ലെങ്കിലും ,നമ്മൾ മറക്കാൻ ഇടയില്ലാത്ത അപൂർവ്വം സിനിമകളിൽ ഒന്നാണ് അത്
കാമറ ,അത് നമ്മെ നിരാശപ്പെടുത്തുന്നില്ല .ടൈറ്റ് എഡിറ്റിങ് ആണ് ഈ ചിത്രത്തിൻറെ മറ്റൊരു മേന്മ ..
മൊത്തത്തിൽ ഒരു കലക്കൻ സിനിമ
പത്തിൽ ഒരു ഒൻപത് കൊടുക്കാം
കുറേക്കാലം കൂടിയാണ് ഇങ്ങിനെ പെർഫെക്ട് ആയ ഒരു സിനിമ കാണാൻ കഴിഞ്ഞത് .നല്ല തിരക്കഥ ..നല്ല സംവിധാനം,നല്ല ഇമ്പമാർന്ന ഗാനങ്ങൾ ,നല്ല സംഘട്ടന രംഗങ്ങൾ ,ആദ്യം മുതൽ അവസാനം വരെ നമ്മളെ പിടി ച്ചിരുത്തുന്ന കഥന രീതി
നന്നായി സംവിധാനം ചെയ്ത ഒരു കലക്കൻ മസാല ചിത്രം ..
ഇംഗ്ലീഷ് സിനിമകളോട് കിടപിടിക്കുന്ന ആഖ്യാന രീതി ..
മഞ്ജു വാര്യരുടെ അസാധാരണ പെർഫോമൻസ് ..ആണ് ഇതിലെ അവിസ്മരണീയമായ ഒരു ഘടകം .കരഞ്ഞു കലങ്ങിയ ആ കണ്ണുകളിലെ നിശ്ചയ ദാർഢ്യം നമ്മൾ മറക്കില്ല .
വിവേക് ഒബ്‌റോയ് ..ആദ്യമായാണ് ആ അഭിനേതാവിനെ കാണുന്നത് .ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്ത് സൂക്ഷിക്കുന്ന ഒരു ക്ലാസ് വൺ വില്ലൻ .
നല്ല ഉയരവും, സൗന്ദര്യവും ,ശരീര ഘടനയും,അഭിനയ രീതിയിലെ അനായാസത കൊണ്ടും ഒക്കെ ,ആ നടൻ നമ്മുടെ മനസ് കവരും ,
മോഹൻലാലിന്റെ നല്ല പെർഫോമൻസ് എന്ന് പറയാതെ വയ്യ .അദ്ദേഹത്തിന്ക ഴുത്തിനു എന്തോ ഒരു പ്രശ്നമുള്ളതു പോലെ തോന്നി.അങ്ങോട്ടും ,ഇങ്ങോട്ടും തല ചെരിക്കാതെ ,വടി പോലെ കഴുത്തു പിടിച്ചിരിക്കുകയാണ് .ഗൗരവം കുറേയേണ്ട എന്ന് കരുതിയാവും .എങ്കിലും കണ്ണിലെ കെടാത്ത അഗ്നി എല്ലായ്പ്പോഴും അവിടെ ഉണ്ട് ..
എങ്കിലും ഒരാളെ ഒരു ഇരുപതു പേരെ അടിച്ചിടുന്നത്..പൃഥ്വിരാജ് സിനിമ എടുത്താലും മാറാൻ പോകുന്നില്ല എന്ന് ദുഖത്തോടെ മനസിലാക്കേണ്ടി വരുന്നു .മോഹൻ ലാലിന്റെ വേഷവും ശരീര ഭാഷയും..എല്ലാം നന്നായി .കാണാൻ വീണ്ടും സുന്ദരൻ ആയി ..ശരീരം കുറച്ചു ഒതുങ്ങിയിട്ടുണ്ട് .സ്വന്തം പ്രായത്തിനടുത്ത കഥാപാത്രം ആയതു കൊണ്ടാവും മൊത്തം നമുക്ക് നല്ലൊരു ഫീൽ കിട്ടി .
ടോവിനോ ..നന്നായി അഭിനയിച്ചു .നമ്മൾ ഈ സിനിമയിലെ ഈ കഥാപാത്രത്തെ അങ്ങിനെ മറക്കാനിടയില്ല .
ആദ്യത്തെ വിശാലമായ പൊതു യോഗത്തിൽ തന്നെ രാജ്യത്തെ മുഴുവൻ കാമറകളുടെ മുന്നിലും വിദേശിയായ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയ ആ രംഗം ..അതിൽ ഒരു പൃഥ്വി ടച് ഉണ്ട് .ഇഷ്ട്ടമാവുകയും ചെയ്തു ..ആധൂനിക യുവാക്കളുടെ ഒരു സംശയമില്ലാത്ത മുൻഗണനയാണ് തങ്ങളുടെ ഇണയോടുള്ള ഈ ബഹുമാനം ..മലയാള സിനിമകളിൽ അപൂർവ്വമാണ് ഈത്തരം രംഗങ്ങൾ .
ഇനി പൃഥ്വി രാജ് ..ബാലചന്ദ്ര മേനോൻ കണ്ടു പഠിക്കണം ഈ ചെറുപ്പക്കാരനിൽ നിന്ന് .ഏറ്റു റോളും തനിക്കെടുക്കാം .എന്നാൽ വെറും ഒരു വാടക കൊലയാളയായി, ദാദയായി അഭിനയിക്കാൻ തീരുമാനിച്ചത് നന്നായി ..അഭിനയം ഗുണമായതുമില്ല.നല്ല മസിലുള്ളത് കൊണ്ട് സംഘട്ടന രംഗങ്ങളിൽ ഒരു ചന്തമൊക്കെയുണ്ട് എന്ന് മാത്രം
ഇന്ദ്രജിത് ഏതു റോളും മധുരമായി അഭിനയിക്കുന്ന ഒരഭിനേതാവാണ് .ഗോവർധനും അങ്ങിനെ തന്നെ
തീം ..സമകാലീന രാഷ്ട്രീയം തന്നെ .കൊലപാതകത്തിനു കൊലപാതകം ,രാഷ്ട്രീയത്തിന് രാഷ്ട്രീയം,ഖദറിന് ഖദർ, ചുവപ്പിന് ചുവപ്പ് ,അധോ ലോകത്തിനു അധോലോകം ,മയക്കു മരുന്നിനു മയക്കു മരുന്ന് .ഇറോട്ടിക് ഡാൻസ് ..ഗൂഢാലോചന ,അടിവലി ,പിറകിൽ നിന്ന് കുത്ത് ..അങ്ങിനെ അങ്ങിനെ ,സമകാലീന സിനിമയുടെ ഒരു നേർ ചിത്രം തന്നെ ഈ സിനിമ യിലുണ്ട് .സമകാലീന ഭാരത രാഷ്ട്രീയത്തിന്റെയും മിന്നലുകൾ ഇതിലുണ്ട്.മതം.അഴിമതി ,.അവ രണ്ടും മാത്രം എടുത്തുപയോഗിച്ചു കണ്ടില്ല
ഇതൊന്നും പോരാഞ്ഞു ദേശാഭിമാനവും ഒരു നുള്ളു ഇതിലിട്ടിട്ടുണ്ട് സംവിധായകൻ
വരിക വരിക സഹജരെ
സഹന സമര സമയമായി
എന്ന ഗാനം..നെഞ്ചിൽ കൊണ്ടു എന്ന് പറയാതെ വയ്യ
കാമറ ,അത് നമ്മെ നിരാശപ്പെടുത്തുന്നില്ല .ടൈറ്റ് എഡിറ്റിങ് ആണ് ഈ ചിത്രത്തിൻറെ മറ്റൊരു മേന്മ ..
മൊത്തത്തിൽ ഒരു കലക്കൻ സിനിമ
പത്തിൽ ഒരു ഒൻപത് കൊടുക്കാം
| Directed by | Prithviraj Sukumaran |
|---|---|
| Produced by | Antony Perumbavoor |
| Written by | Murali Gopy |
| Starring | Mohanlal Prithviraj Sukumaran Vivek Oberoi Manju Warrier Tovino Thomas Indrajith Sukumaran |
| Music by | Deepak Dev |
| Cinematography | Sujith Vaassudev |
| Edited by | Samjith Mohammed |
2019 മാർച്ച് 28, വ്യാഴാഴ്‌ച
ദീപ നിഷാന്ത്
ദീപ നിഷാന്ത്
ആത്യന്തികമായും ഒരു ഇടതു ട്രേഡ് യൂണിയൻ സഹയാത്രിക ആണെന്നാണ് നമ്മുടെ പൊതു ധാരണ .ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നവർ പൊതുവെ നല്ല ഫെമിനിസ്റ്റുകൾ ആവും ..ഉച്ചിയിൽ മുടി കെട്ടി വച്ചിട്ടില്ലെങ്കിലും ,വിചിത്രമായ വേഷ വിധാനങ്ങൾ ഇല്ലെങ്കിലും ,സ്ത്രീകൾക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്നവരാണ്ഇടതു സ്ത്രീ പ്രവർത്തകർ .താലിയും ,മാലയും നെറ്റിയിൽ സിന്ദൂരവും, ഒക്കെ ആയി ,സാരിയുടുത്ത് നടക്കുന്നത് കൊണ്ട് ,അവരുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ,സമൂഹത്തിൽ അത്ര വെളിവാക്കപ്പെടാറില്ല എന്നെ ഉള്ളൂ .എന്നാൽ
ഭരണ പ്രതിപക്ഷ ഭേദമെന്യേ സ്ത്രീകളുടെ കാര്യങ്ങളിൽ സജീവമായി ,മിക്കപ്പോഴും കർശനമായി ഇടപെടുന്ന പ്രവർത്തകർ ആണ് ഇവർ
ദീപ നിശാന്ത് ,രമ്യ ഹരിദാസിനെ കളിയാക്കിയത് ,അത് കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു നീക്കമാണ് .ട്രേഡ് യൂണിയൻ പ്രവർത്തക,എന്ന നിലയിൽ മുഴുവൻ സ്ത്രീകളെയും ഒരേ നിലയിൽ കാണാൻ ദീപക്ക് കഴിയണം ...കഴിഞ്ഞേ തീരൂ .ഇല്ലെങ്കിൽ ഫെമിനിസ്റ്റ് എന്ന കുപ്പായം അഴിച്ചു വയ്ക്കണം .രമ്യയും , ദീപയെ പ്പോലെ സ്ത്രീകളുടെ ഇടയിലെ പ്രവർത്തക ആണ് എന്നത് മറക്കുകയും അരുത് .
സിന്ധു ജോയ് ,ജെയ്ക് എന്നിവർ പുതുപ്പിള്ളിയിൽ മത്സരിക്കുമ്പോൾ നമുക്കറിയാം അതൊരു ചാവേർ നീക്കമാണ് എന്ന് .
കോൺഗ്രസ് ,ആദ്യമായി, ശ്രദ്ധാപൂർവ്വം സ്ഥാനാർഥികളെ നിർത്തിയ ഒരു തിരഞ്ഞെടുപ്പാണിത് .അവർ ഒരു സ്ത്രീയെ,അതും ചെറുപ്പക്കാരിയെ രംഗത്തിറക്കണം എങ്കിൽ ..അത് അത്ഭുതകരമാണ് .അധികാര രാഷ്ട്രീയത്തിൽ കടിച്ചു തൂങ്ങുന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ സ്ത്രീകൾ ..മുളച്ചു പൊന്താൻ അവർ അവസരം കൊടുക്കാറില്ല
മലീമസമായ ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പുതു യുവ നേതാവ്,അതും ഒരു യുവതി ,ഉയർന്നു വരുന്നതിനെ നമ്മൾ സ്വാഗതം ചെയ്യുക ആണ് വേണ്ടത് . .ദളിതരുടെ ഇടയിൽ നിന്നും ഉയർന്നു വരുന്ന അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാൾ ,എന്ന നിലയിൽ നമ്മൾ കേരളീയർ അവരെ കാണേണ്ടതുണ്ട്.ബിജുവിനെതിരെ മത്സരിക്കാൻ ഒരു ദളിത നേതാവിനെ കിട്ടാൻ കോൺഗ്രസ് നെട്ടോട്ടം ഓടുക ആയിട്ടുരുന്നു എന്നും നമുക്കറിയാം
തിരഞ്ഞെടുപ്പ് ..വ്യക്തികൾ തമ്മിലല്ല ..ആശയങ്ങളും നിലപാടുകളും തമ്മിലാണ് ..കോൺഗ്രസ് ,രാഹുൽ ഗാന്ധിയെ നിർത്തിയാലും ,രമ്യ ഹരിദാസിനെ നിർത്തിയാലും ..മത നിരപേക്ഷ നിലപാടുകളും,മണ്ഡലത്തിലെ വികസനവും ,സ്ഥാനാർഥികളുടെ കഴിവും ,മികവും ,ആത്മാർഥതയും ഒക്കെ ആവും തിരഞ്ഞെടുപ്പിന്നെ സ്വാധീനിക്കുക .ബിജുവിനേക്കാൾ മികവുള്ള നേതാവാണ് അവരെങ്കിൽ ..അവരെ ജനങ്ങൾ ജയിപ്പിക്കണമെങ്കിൽ ,അവർ നന്നായി പ്രവൃത്തിക്കേണ്ടതുണ്ട്
ഒരു ടെം ,എം എൽ എ ആയിട്ടു ,മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളിൽ പ ങ്കാളിയായി ,പിന്നീട് എംപി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിൽ രമ്യ ,ബിജുവിനു കുറേക്കൂടി മെച്ചപ്പെട്ട എതിരാളി ആയിരുന്നേനെ.
അവർ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകയാണ്.ആലത്തുർ മണ്ഡലത്തിൽ ,തീരെ വേരുകൾ ഇല്ല .പണ്ട് ജയലക്ഷ്മിയെ കൊണ്ട് വന്നത് പോലെ ,രാഹുൽ ഗാന്ധി ,വ്യക്തിപരമായി നാമ നിർദ്ദേശം നൽകി മുൻ നിരയിലേക്ക് കൊണ്ട് വന്ന നേതാവാണ് രമ്യ .ഇത്പോലെ രാഹുൽ ഗാന്ധി നാമ നിർദ്ദേശം നൽകി ,മുൻ നിരയിലേക്ക് കൊണ്ടുവന്ന ജയലക്ഷ്മിക്ക്, കോൺഗ്രസ് രാഷ്ട്രീയത്തിൽ ,സ്വന്തമായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്നതും ഓർക്കണം
കോഴിക്കോട് ,കോൺഗ്രസ് ,ഇതുവരെ ജയിച്ചിട്ടുള്ള സ്ഥലമാണ് .അത് കൊണ്ട് ,രമ്യയെ അവിടെ നിർത്താൻ കോൺഗ്രസ് മുതിർന്നില്ല .മറ്റൊരു വനിതാ ചാവേർ എന്ന നിലയിൽ, ദളിത് മണ്ഡലം ആയതു കൊണ്ടും അവരെ ആലത്തൂർ മത്സരിപ്പിക്കാൻ ഇറക്കിയെന്നെ ഉള്ളൂ ,.ബൈജുവിനെതിരെ രമ്യയെ നിർത്തിയതും ,അവർ ജയിച്ചു എം പി ആവും എന്ന് സ്വപ്നത്തിൽ പോലും കോൺഗ്രസ് കരുതിയിട്ടില്ല .അങ്ങിനെ ജയിക്കാം എന്ന വിശ്വാസമുള്ള ഒരു സീറ്റാണെങ്കിൽ ,മുൻ നിര നേതാക്കന്മാർ അരയും തലയും മുറുക്കി ഇറങ്ങിയേനെ .അങ്ങ് കേന്ദ്രത്തിൽ വരെ പിടിമുറുക്കി ..സീറ്റ് മേടിച്ചെടുത്തേനേ .
രമ്യക്ക് അനുകൂലമായി മണ്ഡലത്തിൽ ഒരു ഹൈപ്പ് ഉണ്ടാക്കാൻ മാധ്യമങ്ങളും ചാനലുകളും ഒക്കെ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്യുന്നുണ്ട് .മാധ്യമങ്ങളും ചാനലുകളും പറയുന്നത് പോലെ ജനങ്ങൾ വോട്ട് ചെയ്തിരുന്നെങ്കിൽ ,സ്വരാജ് ,ഇപ്പോൾ എം എൽ എ ആകുമായിരുന്നില്ല ,എന്നത് മറക്കരുത് .ഇടതു പക്ഷം ഇപ്പോൾ കേരളം ഭരിക്കുകയും ചെയ്യുമായിരുന്നില്ല
.
പി ജെ ജോസഫ് ,നല്ല പാട്ടുകാരൻ ആണ് ..ഇന്നസെന്റ് ,മുകേഷ് ഒക്കെ നല്ല നടന്മാർ ആണ് ..ആലത്തൂർ സിറ്റിംഗ് എം പി ബിജു ,രസ തന്ത്രത്തിൽ ഗവേഷണ ബിരുദ ധാരിയാണ് .ലോക സഭയിൽ നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.മണ്ഡലത്തിന്റെ വികസന പ്രവർത്തങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ് ..
37312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ബിജു കഴിഞ്ഞ തവണ വിജയിച്ചത്.ബിജെപി 87803 വോട്ടും നേടി ..രമ്യക്കായി ബിജെപി വോട്ടു മറിച്ചു നൽകിയാൽ ആണ് തിരഞ്ഞെടുപ്പിൽ ഇക്കുറി മാറ്റങ്ങൾ ഉണ്ടാകൂ ..കേരളത്തിൽ സ്വന്തം നിലപാട് തറ ഉറപ്പിക്കാൻ ആവുന്നത്ര ശ്രമിക്കുന്ന ബിജെപിക്ക് ,ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടിങ് ശതമാനം കൂട്ടുക തന്നെ വേണം .അത്ര ഗ്രൗണ്ട് വർക്ക് അവർ കേരളത്തിൽ ചെയ്തിട്ടുമുണ്ട് .
വടകരയിൽ അല്ലാതെ വേറെ എങ്ങും അവർ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി വോട്ടു മറിക്കാൻ ഇടയില്ല.ചിറ്റൂർ ,വടക്കാഞ്ചേരി എന്നീ അസംബ്‌ളി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ചത്
ആലത്തൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിന് വെറും രണ്ടു സീറ്റാണ് ലഭിച്ചത് .
അത് കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെ നമുക്ക് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാം
എറണാകുളത്ത് രാജീവ് പറഞ്ഞത് ഓർക്കുമല്ലോ .സ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ല എന്ന്
അതാവട്ടെ എല്ലാം രാഷ്ട്രീയ കക്ഷികളുടെയും നിലപാട് .

2019 മാർച്ച് 26, ചൊവ്വാഴ്ച
THE DEAL OF SUICIDE
A SPECIAL LABORER OF STEEL MILLS
A BLACK GHOST
A SON OF COAL
A DENIZEN OF HELL
APPOINTED TO FILL THE FURNACE WITH COAL
IN RETURN HE GET
SPECIAL WAGE,SPECIAL FOOD
APPOINTED TO WORK FOR FOUR HOURS A T A STRETCH
ON ,IGNORANT HE
CONSCIOUSLY HE SIGNEDd THE DEAL OF HIS SUICIDE
HE IS THE FOOD OF THE FURNACEO little girl!

On the shoreDon
t build a houseSome rowdy wave must comeOff will go the houseWith all its foundationLater! In its memoryYou will pineThe rest of your life!
O little girl!On the shoreDon

പിണറായി വിജയന്റെ ജാതി
പിണറായി വിജയന്റെയും ,അച്യുതാനന്ദനെയും ,കൊടിയേരിയുടെയും നമ്മുടെ നാട്ടിലെ പല ഐ എ എസ് ,ഐ പി എസ്, ഉദ്യോഗസ്ഥരുടെയും ജാതി ഞങ്ങൾ കേരളീയർ അറിഞ്ഞത് ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകളിൽ നിന്നാണ് .മുസ്ലിം പ്രീണനം ആണ് പാർട്ടിക്ക് എന്ന് നിങ്ങളിൽ ഒരു കൂട്ടർ പറയുമന്നു . പോളിറ് ബ്യുറോവിൽ മുഴുവൻ ഹിന്ദുക്കൾ ആണെന്ന് പറയുന്നു ..എന്താണ് പാർട്ടിയുടെ നിലപാട് ഈ ക്കാര്യ ത്തിൽ എന്ന് പരിശോധിക്കാം .
ലീഗിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു .അതിൽ ഒരു ലീഗ് വളരെക്കാലം ഇടതു മുന്നണിയിൽ തങ്ങളെ ചേർക്കുമെന്ന് കരുതിയിരുന്നു .നടക്കില്ല എന്ന് കണ്ടു വീണ്ടും മാതൃ സംഘടനയിൽ പോയി .എൻ എസ് എസ് നു ഒരു പാർട്ടി ഉണ്ടായിരുന്നു.എൻ ഡി പി .ഈഴവർക്ക് ഒരു സംഘടനയുണ്ട് ,ബിഡിജെഎസ് ..ദളിതർക്കു പല സംഘടനകളുമുണ്ട് ..ഇപ്പോൾ തീവ്ര മുസ്ലിം സംഘടനയായ പീഡിപ്പി ഉണ്ട് .ഇവരാരുമായി ഒരു സമയത്തു പോലും ഒരു തിരഞ്ഞെടുപ്പ് സംഘ്യം ഇടതു പക്ഷം ഉണ്ടാക്കിയിട്ടില്ല .മലപ്പുറം ,ലീഗ് കോട്ടയായി തുടരുന്നതിൽ ഞാനടക്കം ,പലർക്കും വലിയ ബുദ്ധിമുട്ടുണ്ട്.ലീഗിനെന്താ ,ഈഴവനെന്താ തീണ്ടലുണ്ടോ എന്ന് വരെ ഞാൻ ചോദിച്ചിട്ടുണ്ട് .
കോഴിക്കോട് പാർട്ടി കോൺഗ്രസ് ,പക്ഷെ മത സംഘടനകളുമായി യാതൊരു സഖ്യ വും വേണ്ട എന്ന പ്രമേയമാണ് പാസാക്കിയത് ..മദനിയുടെ പിഡിപിയുമായി പാർട്ടിക്ക് സഖ്യ മുണ്ട് എന്ന് ഏഷ്യാനെറ്റ് നിരന്തരം ടെലികാസ്റ് ചെയ്ത ഒരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിരുന്നു .അന്ന് പിഡിപിയുമായി ഇടതുപക്ഷം ഒരു തിരഞ്ഞെടുപ്പ് നീക്ക് പോക്കും ഉണ്ടാക്കിയിരുന്നില്ല .പൊന്നാനിയിലെ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് മദനി കൺവെൻഷനിൽ വന്നു പ്രസംഗിച്ചു പോയി.അന്ന് മദനിയുടെ അജണ്ട കോൺഗ്രസിനെ തറ പറ്റിക്കുക എന്നതായിരുന്നു .പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഇടതു സഖ്യം ..ലീഗിന് കുത്തക ഉള്ള സ്ഥലങ്ങളിൽ ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട് ..മറിച്ചും നടന്നിട്ടുണ്ട് .അതൊരു സത്യവുമാണ് .അല്ലാതെ ഇടതു പക്ഷം ഇന്നേ വരെ മുസ്ലിം ,,ഈഴവ, നായർ , സംഘടനകളുമായി ഒരു ഒത്തുതീർപ്പും ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല .
എല്ലാ അരമനകളിലും ..പോയി വോട്ട് ചോദിക്കും ..മത മേലദ്ധ്യ ക്ഷന്മാരുമായി സംസാരിക്കും .അവരുടെ പിന്തുണ വേണം എന്നറിയിക്കും .അത് സുകുമാരൻ നായരുമായും , വെള്ളാപ്പിള്ളിയുമായും ,കര്ദിനാളു മാരുമായും ,ഒക്കെ അവരുടെ വോട്ടുകൾ തേടും .അവരുടെ കൂടെയുള്ളവരുടെ വോട്ടുകൾ നല്കണം എന്നാവശ്യപ്പെടും ..അവരെന്നിട്ട് ഇടയ ലേഖനം അടിച്ചിറക്കും ..ദൈവ വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് വോട്ടു ചെയ്യരുത് എന്ന് .അങ്ങിനെയേ അവർ ചെയ്യൂ എന്നുറപ്പുണ്ടെങ്കിലും അവരെ സമീപിക്കാൻ പാർട്ടി നേതാക്കൾ മടിച്ചിട്ടില്ല .
ലീഗടക്കം എല്ലാം മത സംഘടനകളും ,കോൺഗ്‌സിന്റെ കൂടെയാണ് .ബിജെപിയേക്കാൾ കൂടുതൽ ഹിന്ദുക്കൾ വോട്ട് ചെയ്യുന്നത് കോൺഗ്രസിനാണ് ..ബിജെപിയേക്കാൾ ഈഴവർ വോട്ട് ചെയ്യുന്നത് സി പി എമ്മിനാണ്
മലപ്പുറത്തു ,മുസ്ലിം മത വിഭാഗത്തിൽ പെട്ട ,നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ, എസ എഫ് ഐ യുടെ സോനുവിനെ ,കുഞ്ഞാലിക്കുട്ടിക്കെതിരായി ,മത്സരിക്കാൻ നിർത്തിയത് .ദീനിലുള്ളവർ ആയിരുന്നെങ്കിൽ ഒരു മൂന്നു ശതമാനമെങ്കിലും വോട്ട് കൂടുതൽ കിട്ടുമായിരുന്നു എന്നോർക്കണം .തട്ടമിടാത്ത സൈനബ ആയിരുന്നു അതിനു മുൻപ് പാർട്ടിയുടെ ,ഒരു സ്ഥാനാര്ത്ഥി .മുസ്ലിമുകൾക്ക് ,തട്ടമിടാത്ത ,അന്യ ജാതിക്കാരനെ വിവാഹം കഴിച്ച സ്ത്രീകളോടുള്ള വെറുപ്പ്പ് ഓർത്ത് നോക്കൂ .
ലീഗോ മുസ്ലിമുകളോ ഈഴവരോ ,നായന്മാരോ ,ക്രിസ്ത്യാനികളോ ,എന്ത് കരുതും , എന്ന് ചിന്തിച്ചല്ല സി പി എം പ്രവർത്തിക്കുന്നത് .സ്വന്തം നയങ്ങളും പരിപാടികളും മുന്നോട്ട് വച്ചാണ്
അബ്ദുള്ള കുട്ടിയെയും ,സിന്ധു ജോർജിനെയും ,സിൽവ രാജിനെയും ഒക്കെ എടുത്ത് താലോലിച്ചു തലയിൽവച്ചത് കോൺഗ്രസാണ് .വടക്കനെയും ,കെ വി തോമസിനെയും,പി ജെ കുര്യനെയും ഒക്കെ ..അവരെല്ലാം ക്രിസ്ത്യാനികളും ,ബീഫ് കഴിക്കുന്നവരും ആയിട്ട് കൂടി ,തിരഞ്ഞെടുപ്പ് വിജയത്തിനായി എടുത്തു തലയിൽ വയ്ക്കാൻ ശ്രമിച്ചത് ,ബിജെപിയാണ് ..സ്വന്തം നിലപാട് മത നിരപേക്ഷമാണ് എന്ന് പേരുണ്ടാക്കാൻ അൽഫോൻസ് കണ്ണന്താനത്തെ ഒക്കെ മന്ത്രിയാക്കിയത് നിങ്ങളാണ് .മുസ്ലിം വിരുദ്ധതയും ,ഗാന്ധി കുടുമ്പത്തിന്റെ ,മുസ്ലിം ,ക്രിസ്ത്യൻ വേരുകളും ചികയുന്ന നിങ്ങൾ ,തികഞ്ഞ മുസ്ലിമായ..പാഴ്‌സിയായ ഇറാനിയെ വിവാഹം കഴിച്ചു തനിക്കുണ്ടായ മക്കളെ ആ സമുദായത്തിൽ തന്നെ വളർത്തുന്ന സ്‌മൃതി ഇറാനിയെ കേന്ദ്ര മന്ത്രി ആക്കി .
രാജീവ് ഗാന്ധിയുടെ ,സഞ്ജയ് ഗാന്ധിയുടെ ,'അമ്മ ഇന്ദിര ഗാന്ധി, വിവാഹം കഴിച്ചത് പാഴ്‌സിയെ ആയിരുന്നു.എന്നിട്ടും സഞ്ജയ് ഗാന്ധിയുടെ മകനെ, നിങ്ങൾ മന്ത്രിയാക്കി .ആർ എസ് എസ് ആവുന്നത്ര സമ്മർദ്ദം ചെലുത്തിയിട്ടും ,മുസ്ലിമുകളെ വേദനിപ്പിച്ചേക്കും എന്ന് ഭയന്ന് ബാബരി മസ്ജിദ് വിഷയത്തിൽ തീരുമാനമെടുക്കാൻ വൈകിക്കുന്നതും ബിജെപിയാണ്
ഡൽഹിയിലെ ഒരു മഠത്തിൽ വർഷങ്ങൾ താമസിച്ചു ,ഹൈന്ദവ രീതികൾ പൂർണ്ണമായും സ്വീകരിച്ച അബ്ദുൽ കലാം ആസാദിനെ നിങ്ങൾ പ്രസിഡണ്ടാക്കി .അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എഴുതിയ പുസ്തകം ആ മഠം പ്രസിദ്ധീകരിച്ചു .നമ്മുടെ കേരളത്തിൽ വന്നു ,ആ പുസ്തകം പ്രസാധന വേളയിൽ ,വേദിയിലിരിക്കുന്ന സ്ത്രീകളെ ഇറക്കി വിട്ടത് മറന്നു പോയോ.
ബിജെപി ഒന്നുകിൽ തികഞ്ഞ സെകുലർ കാഴ്ചപ്പാടുകൾ സ്വീകരിക്കണം.അല്ലെങ്കിൽ ,ആർ എസ് എസ് പറയുന്നത് കേട്ട് നടക്കണം .ഒന്ന് തുമ്മിയാൽ ,ഷാരുഖ് ഖാനോട് പാക്കിസ്ഥാനിൽ പോയി തുമ്മണം എന്ന് പറയാൻ നിൽക്കരുത് .ശശി കല ടീച്ചറിനോട് ,മദനി സംസാരിക്കുന്നതു പോലെ സംസാരിക്കരുത് എന്ന് പറയാൻ കഴിയണം .
കെ എം മാണിയുടെ വീട്ടിലെ പ്രിയോരു മാവിന്റെ ചുവട്ടിൽ സഖ്യത്തിനായി കാത്തു കിടക്കരുത് .അവരും ബീഫ് കഴിക്കുന്നവരാണ് .
മുസ്ലിം,ക്രിസ്ത്യൻ , പ്രീണനം ബിജെപിയുടെ രാഷ്ട്രീയ നയമാണ് ..സി പി എമ്മിന്റെയല്ല .
മനുഷ്യ നെയല്ലതെ..അവന്റെ മതത്തെ പാർട്ടി ഇതുവരെ നോക്കിയിട്ടില്ല

2019 മാർച്ച് 18, തിങ്കളാഴ്‌ച
JUNE FILM REVIEW
ഈയിടെ കണ്ട രണ്ടു മൂന്നു ചിത്രങ്ങൾ വല്ലാതെ നിരാശപ്പെടുത്തി. ..അവയ്ക്കു മീഡിയ നൽകിയ ഹൈപ്പ് കണ്ടു, കാണാൻ പോയതാണ് .ശിക്ഷ ആയിപ്പോയിരുന്നു ആ സിനിമകൾ .സത്യത്തിൽ സിനിമ കാണാൻ പോകാൻ ഭയമായി അതോടെ
ആ ഭയവുമായാണ് ജൂൺ കാണാൻ പോകുന്നത് .
മിക്കവാറും പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ ..കഥ വലിയ കാര്യമൊന്നുമല്ല ..എന്നാൽ അത് സന്നിവേശിപ്പിച്ചിരിക്കുന്നു രീതി മനോഹരമെന്നേ പറഞ്ഞു കൂടൂ .കോളേജ് കാലത്തിനു മാത്രം സ്വത സിദ്ധമായ , നിഷ്ക്കളങ്കമായ സ്നേഹവും, വഴക്കും ,പിണക്കവും ,പ്രണയവും, പിരിയലും .എല്ലാം മനസ്സിൽ തട്ടുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു .

അഭിനയിക്കുന്ന ചെറുപ്പക്കാരുടെ ഭംഗിയും ,സംഭാഷണവും, തമാശകളും എല്ലാം ഹൃദയഹാരിയാണത്.സുഭദ്രമായ തിരക്കഥയാണ് ഈ ചിത്രത്തിൻറെ ശക്തി .നല്ല പാട്ടുകൾ.നല്ല ക്യാമ്പസ് ..താടി വച്ച് കൊടുത്ത് ചെറിയ പിള്ളേരെ പ്രായമുള്ളവരാക്കാനും മറിച്ചും ഉള്ള ശ്രമങ്ങൾ അത്ര ഭംഗിയായില്ല .,നായകൻ ഒരു അമുൽ ബേബിയാണ് .നായിക അത്ര നന്നായില്ല.എന്നാൽ ആ കുറവ് നമുക്ക് അനുഭവപ്പെടാതേ ഇരിക്കാൻ കാരണം ..സംഭാഷണങ്ങളുടെയും പ്രമേയത്തിന്റെ അവതരണ രീതിയാണ് .
ഇത്തിരി കൂടെ നീളമുള്ള ..ഇത്തിരി കൂടെ സുന്ദരിയായ.ഇത്തിരി കൂടി അഭിനയിക്കാൻ അറിയാമായിരുന്ന ഒരു നായിക ആയിരുന്നെങ്കിൽ എന്നൊരു മോഹം തോന്നാതിരുന്നില്ല ..കൂട്ടുകാരികളേക്കാൾ കാണാൻ മോശമായ നായിക നമുക്കൊരു ബുദ്ധിമുട്ടുണ്ടാക്കും
കഥയ്ക്ക് ഒരു വിദേശ ചുവയുണ്ട് ..ചില കൊറിയൻ സിനിമകളുടെ ഒരു കൊള്ളാവുന്ന സമന്വയം എന്ന് പറയാം
സംഗീതം സിനിമയ്ക്കൊപ്പം നീങ്ങുന്നുണ്ട് . എഡിറ്റിങ് , സിനിമയുടെ വേഗത നിർണ്ണയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം
സംവിധായകൻ നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട് .സിനിമോട്ടോഗ്രാഫർ..നമ്മെ മുഷിപ്പിക്കുന്നില്ല ..കഥ ഭംഗിയായി മുന്നോട്ടു കൊണ്ട് പോകാൻ കക്ഷിക്കായിട്ടുണ്ട് .
.നായികമാരെ കുടിപ്പിച്ചു കിടത്താൻ വിജയ ബാബുവിന് ഇഷ്ട്ടമാണ് എന്ന് തോന്നുന്നു .'നീന 'സിനിമയിലും നായിക വെള്ളമടിച്ചു കിടന്നു ബഹളമുണ്ടാക്കുന്നുണ്ട് .ബാക്കി മിക്ക സിനിമകളിലും ..ആവശ്യത്തിൽ കൂടുതൽ മദ്യപാനം വിജയ്ബാബുവിന്റെ സിനിമകളിൽ ഉണ്ടെന്നു തോന്നുന്നു .'ആടി'ലെ പ്പോലെ അതി ഭാവുകത്വം ഉള്ള കഥാപാത്രമായി ഇതിൽ അഭിനയിക്കാൻ ശ്രമിച്ചില്ല എന്നതിന് അദ്ദേഹത്തോട് നമ്മൾ നന്ദി പറയേണ്ടതുണ്ട്
അദ്ദേഹത്തിന്റെ മെച്ചപ്പെട്ട ഒരു സിനിമയാണ് ഇതെന്ന് പറയാം .
കഥയിലെ അതി ഭാവുകത്വം അങ്ങ് മാറ്റി നിർത്തിയാൽ ..ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ ഈ സിനിമ നമുക്ക്ഇഷ്ടപ്പെടും ..ഇതിൽ കാസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലരെ എങ്കിലും വീണ്ടും കാണാൻ മോഹമുണ്ട് .
നമുക്ക് നോക്കാം എങ്ങിനെയാണ് അവർ രൂപപ്പെട്ടു വരുന്നത് എന്ന്
പത്തിൽ എട്ടു കൊടുക്കാം
| Directed by | Ahammed Khabeer |
|---|---|
| Produced by | Vijay Babu |
| Written by | Libin Varghese Ahammed Khabeer Jeevan Baby Mathew |
| Starring | Rajisha Vijayan Joju George Aswathi Menon |
| Music by | Ifthi |
| Cinematography | Jithin Stanislaus |
| Edited by | Lijo Paul |
2019 മാർച്ച് 17, ഞായറാഴ്‌ച
9 ..FILM REVIEW
9 കണ്ടു
ഹൊറർ ത്രില്ലെർ എന്ന് പറയാം
ഞങ്ങൾ സ്ത്രീകൾക്ക് കണ്ടിരിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള മൂവിയാണ്
ഈ ചിത്രത്തിൻറെ നല്ല വശങ്ങൾ പറയാം ആദ്യം
നല്ല തിരക്കഥ
നല്ല കഥ
പിരിമുറുക്കം അവസാനം വരെ സൂക്ഷിക്കാൻ കഴിഞ്ഞ ചിത്രീകരണ രീതി
രണ്ടാമത്തെ ചിത്രം ആയിട്ട് കൂടി അവധാനതയോടെ സിനിമയെ മുന്നോട്ടു കൊണ്ട് പോയ നല്ല സംവിധായകൻ
രാജുവിന്റെ കലക്കൻ അഭിനയം
എഡിറ്റിങ്ങിലെ മിഴിവ്
ഗാനം എന്ന് പറയാൻ ഒന്നും അങ്ങിനെ കേട്ടില്ല..ഒരു ഹിന്ദി ഈരടികൾ അല്ലാതെ .അത് നന്നായി തോന്നി
ഇതെല്ലാമാണ് നല്ല വശങ്ങൾ
നമ്മേ ബുദ്ധിമുട്ടിലാക്കുന്ന ചിലതുമുണ്ട് ഇതിൽ
അതിൽ പ്രധാനം
രാജു..സ്വയം ആവർത്തിക്കുകയാണ് എന്നതാണ്
he is repeating himself
എന്ന് ഇംഗ്ലീഷിൽ പറയാം
മെമ്മറീസ് എന്ന മൂവിയിൽ പൊലീസുകാരനായി മറവിയിൽ ആയിപ്പോയ കൊലപാതകി ആയി നമ്മൾ രാജുവിനെ കണ്ടു .
പോട്ടെ എന്ന് വച്ചു
പിന്നീട് എസ്രാ വന്നു
അതിൽ ഏറ്റവും വലിയ ട്വിസ്റ്റ് ,വില്ലൻ പെണ്ണല്ല ,,രാജുവാണ് എന്നതായിരുന്നു
അതും നമ്മൾ സഹിച്ചു
മൂന്നാമത് ഇതാ 9
വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ
get down my boy ,get down
സയൻസ് ഫിക്ഷൻ ,ആസ്ട്രോ ഫിസിസ്റ് ..കോമെറ്റ് ,ലോകം അവസാനിക്കുന്നു .ഒൻപതു ദിവസം മകനെ രക്ഷിക്കാൻ ..അന്യ ഗൃഹ ജീവി ...അങ്ങിനെ എന്തെല്ലാം എന്തെല്ലാം ആയിരുന്നു പരസ്യത്തിൽ
അമ്പും വില്ലും മലപ്പുറം കത്തിയും ..
വന്നു വന്നു പാവനാഴി ശവമായി
എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്
നായിക നടി ..അത്ര പോരാ എന്നാണ് എന്റെ ഒരിത്
ഭാവാഭിനയം പഠിക്കാൻ കൊച്ചു പോളിടെക്നിക്കിൽ പോയിട്ടില്ല എന്ന് തോന്നുന്നു
മമ്ത കുറച്ചേയുള്ളൂ .ഉള്ളത് ഗംഭീരമാക്കി .
ഒരു ചെറു പയ്യനാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് ..അവനത്ര ഗുണമായില്ല എന്ന് തന്നെ പറയേണ്ടി വരുന്നു
ഹിമാലയത്തിന്റെ അന്യാദൃശ്യമായ സൗന്ദര്യം ഒപ്പിയെടുക്കാൻ കാമറ ശ്രദ്ധിച്ചു എന്ന് തോന്നിയില്ല
ഇംഗ്ലീഷ് സിനിമയുടെ കഥയിൽ നിന്നും ആശയം സ്വീകരിക്കാൻ ശീലിച്ചാൽ മാത്രം പോരാ .അവരുടെ ടെക്നിക്കൽ പെർഫെക്ഷൻ ..അത് കൂടി ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ കഴിയണം .ഹിമാലയത്തിൽ പോയിട്ട് ..ഒരു നല്ല ക്ലിപ് പോലും ആ മഹാ പർവ്വതത്തിന്റേതായി നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നില്ല എന്നതാണ് ദുഖകരം
ലോജിക്കില്ലാതെ ആരും കഥ പറയരുത്
കാണുന്നവർ എന്ത് മണ്ടത്തരവും വിശ്വസിക്കും എന്നും കരുതരുത് .

Director: Januse Mohammed Majeed
Music director: Shaan Rahman
Editor: Shameer Muhammed
Produced by: Supriya Menon;
Music director: Shaan Rahman
Editor: Shameer Muhammed
Produced by: Supriya Menon;
Womens Day
സ്ത്രീ ആയതു കൊണ്ടുള്ള വിവേചനങ്ങൾ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു സ്ത്രീയാണ് ഞാൻ .
അത് കൊണ്ട് തന്നെ ഭയമില്ലാതെ തന്നെ വളർന്നു വലുതായി .
കോളേജിലാണ് ആദ്യത്തെ അഭിപ്രായം കേട്ടത് .അവൾക്ക് ഒരെല്ലു കൂടുതൽ ഉണ്ട് ..
പിന്നീട് ബസിൽ .സ്ത്രീകളുടെ വിഷയത്തിൽ സീറ്റ് വിഷയത്തിൽ ,ബസ് സ്റ്റോപ്പിൽ നിർത്താത്തതിന്, സ്ത്രീകളെ ആരെങ്കിലും അപമാനിക്കുന്നത് കണ്ടാൽ ,ചെറിയ പെൺകുട്ടികളെ അധമന്മാർ ഉപദ്രവിക്കുന്നത് കണ്ടാൽ ,ജോലി സ്ഥലത്ത് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു ബാഡ് മാർക്ക് മേടിക്കുമ്പോൾ ഒക്കെ ആ കൂടുതലുള്ള എല്ലിന്റെ ബുദ്ധിമുട്ട് ഞാനറിഞ്ഞു .
കണ്ടിട്ടും കാണാത്ത മട്ടിൽ പോകാമായിരുന്നു ഒത്തിരി കാര്യങ്ങൾ തലയിൽ എടുത്തു വച്ച് ,വളരെ വളരെ ബുദ്ധിമുട്ടുകൾ ഞാൻ എന്റെ കുടുമ്പത്തിനും, മക്കൾക്കും ഒക്കെ നൽകിയിട്ടുണ്ട്
.
എന്നിട്ടും ഒന്ന് ഞാൻ പറയാം..സ്ത്രീ ആയിരിക്കുക എന്നത് മനോഹരമായ ഒരനുഭവമാണ് ..ചുറ്റുമുള്ളവർ എല്ലാവരാലും .സ്നേഹിക്കപ്പെടാനും,ആദരിക്കപ്പെടാനും ഒക്കെ ഉള്ള ഭാഗ്യം ലഭിച്ച എനിക്ക് , അടുത്തൊരു ജന്മം ഉണ്ടെങ്കിൽ ..ഇതേ ടീമിൽ തന്നെ ജനിക്കണം എന്നുണ്ട് .
ഇതേ പോലെ ഒരെല്ലു കൂടുതൽ ആയി ..നിഷേധിയായി ,തന്റേടിയായി ,മറ്റൊരു ജന്മം .

എല്ലാ വനിതകളും എന്നെക്കാൾ വളരെവ വളരെ സ്പെഷ്യൽ ആയ ആൾക്കാർ ആണ്അവരുടെ നിസ്വാർത്ഥതയും ,ദയവും ,അലിവും ,തന്നെ അപമാനിക്കുക കൂടി ആണ് മക്കളും കുടുമ്പവും എന്നറിഞ്ഞിട്ടു പോലും ,യാതൊരു പരിഭവവും ഇല്ലാതെ ആ കുടുമ്പത്തെ സ്നേഹത്തോടെ പരിചരിക്കുന്ന രീതിയും ..എല്ലാം സ്ത്രീകളെ ,ബഹുമാനിക്കാൻ,അവരുടെ മുന്നിൽ കുമ്പിടാൻ എന്നെ തോന്നിപ്പിച്ചിട്ടുണ്ട് . .
എല്ലാ ദിവസവും പതിനെട്ടു മണിക്കൂർ വരെ ,നീണ്ട 45 ,50 വർഷങ്ങൾ ജോലി ചെയ്ത് ,
പിന്നെ കുടുമ്പത്താൽ അപഹസിക്കപ്പെടാനും പരിത്യക്തരാക്കപ്പെടാനും ഒക്കെ ഉള്ള ദുര്യോഗം സംഭവിച്ച ഭൂമിയിലെ എല്ലാ സ്ത്രീകൾക്കുമായി ഈ വനിതാ ദിനം ഞാൻ സമർപ്പിക്കുന്നു
ശുഭ ദിനാശംസകൾ

mamatha banerji
- യെ കുറിച് , വളരെ സൗമ്യമായി ,ആലങ്കാരികമായി ഒരു നിരീക്ഷണം നടത്തിയതിനു കിട്ടിയ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി .അതിൽ പ്രധാനം എനിക്കവരോട് സ്ത്രീ സഹജമായ കുശുമ്പാണ് എന്നതാണ് .എനിക്ക് അസൂയ തോന്നിയ സ്ത്രീകൾ പലരുമുണ്ട് .അത് ശാന്ത ശീലരായ ആലോചിച്ചു മാത്രം മറുപടി പറയുന്ന ,സമ ചിത്തതയുള്ള സ്ത്രീകളോടാണ് .
രാഷ്ട്രീയ നിരീക്ഷക എന്ന നിലയിൽ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രീയ നേതാവ് എന്നെ അത്ഭുതപ്പെടുത്തിയത് ,വളരെ വളരെ വര്ഷങ്ങൾക്കു മുൻപാണ്.ഒരു ഉച്ചകോടിയിൽ കുഞ്ഞിനെ പരസ്യമായി മുലയൂട്ടുന്ന അന്നത്തെ കാനഡ പ്രസിഡന്റ് ആണെന്നാണോർമ്മ .സ്ത്രീകളായ നേതാക്കന്മാരെ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങിയത് അന്ന് മുതൽക്കാണു
ഭാരത രാഷ്ട്രീയത്തിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഗൗരി അമ്മയെയാണ്
സമകാലീന രാഷ്ട്രീയത്തിൽ ജയലളിതയേയും .അവർ ഇടതിനൊപ്പം നിന്നിട്ടുണ്ട്..വലതിനൊപ്പം നിന്നിട്ടുണ്ട്.
അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട് .എന്നാൽ അവരോട് ആദരവ് തോന്നാൻ വേറെ ചില കാര്യങ്ങൾ ഉണ്ട് .സ്നേഹിക്കുന്ന പുരുഷന്റെ ശവ മഞ്ചത്തിൽ നിന്നും ചവിട്ടി പുറത്താക്കിയിട്ട് ,കുലുങ്ങാതെ,മണിക്കൂറുകൾ അവർ ആ ശവ മഞ്ചത്തിന്റെ പിന്നാലെ നടന്നു .അധികാരത്തിൽ വന്നപ്പോൾ അവർ തമിഴ നാടിന്റെ ഭാഗധേയം മാറ്റിയെടുത്തു .ഒരു രൂപക്ക് അരി ,എല്ലാം പഞ്ചായത്തുകളിലും പിള്ള ത്തൊട്ടിൽ ,പെൺ കുഞ്ഞു ജനിച്ചാൽ അയ്യായിരം രൂപ അവരുടെ പേരിൽ ബാങ്കിൽ ഇടുന്ന സ്‌കീം അങ്ങിനെ അങ്ങിനെ..എല്ലാ വീടുകളിലും ടിവി വരെ അവർ എത്തിച്ചു /മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ അതി പ്രഗത്ഭരായ കേരള ടീമിന് അവരെ ഒരിക്കൽ പോലും മറികടക്കാൻ ആയിട്ടില്ല .ആദായ നികുതി വകുപ്പ് വീട് റെയിഡ് ചെയ്തു കഴുത്തിൽ കിടന്ന കമ്മൽ വരെ ഊരി വാങ്ങിയപ്പോൾ ,ഇനി ആഭരണം ഇടുന്നില്ല എന്ന് വച്ച് അവർ.മരിക്കുന്നതു വരെ അവർ ഒരു ആഭരണവും ഇട്ടിരുന്നില്ല .
ഡി എംകെ അംഗങ്ങൾ ഇവരെ നിയമ സഭയിൽ വസ്ത്രാക്ഷേപം ചെയ്തിട്ട് കൂടി ,ജയിലിട്ട് ഇവരുടെ കക്കൂസിൽ പോലും സിസി ടിവി കാമറ വച്ച് അപമാനിച്ചിട്ടു കൂടി ,പിന്നീട് അധികാരത്തിൽ വന്നപ്പോൾ ഇവർ ഡി എം കെയെ യുടെ നേതാക്കളോട് വൈര നിര്യാതന ബുദ്ധിയോടെ പെരുമാറിയില്ല .കോൺഗ്രസിന്റെ ഭാഗമായിരുന്നിട്ടു കൂടി കടുത്ത അഴിമതി നടത്തി ആ നേതാക്കളെല്ലാം തിഹാറിൽ കിടന്നു നരകിച്ചു എന്നത് ചരിത്രത്തിന്റെ നിയോഗം .
ഒരു തമിഴൻ പോലും ഇപ്പോൾ കേരളത്തിൽ തൊഴിൽ അന്വേഷിച്ചു വരുന്നില്ല എന്നോർക്കണം .അത് അതി പ്രഗത്ഭയായ അവരുടെ ഭരണ മികവാണ്.
ഇനി മമതയിലേക്കു വരാം .അധികാരം കിട്ടാൻ വേണ്ടി അവർ ബിജെപിയുടെ പാളയത്തിൽ പോയി മന്ത്രി ആയിരുന്നിട്ടുണ്ട്.
ബംഗാൾ മുഖ്യ മന്ത്രി ആയിട്ട് അവർ ബംഗാളിലെ സ്ത്രീകൾക്കായി എന്ത് ചെയ്തു .മൊത്തം ബംഗാളിനായി എന്ത് ചെയ്തു.കോൺഗ്രസിൽ മന്ത്രിയായി ഇരുന്നു..ചാടി പ്പോയി ബിജെപി യുടെ കൂടെ ചേർന്ന്.അവിടെ വീണ്ടും മന്ത്രിയായി.വീണ്ടും കോൺഗ്രസിൽ മന്ത്രി ആയി .വീണ്ടും ബിജെപിയിൽ മന്ത്രി ആയി.ടെഹെല്ക വിവാദത്തിന്റെ പേര് പറഞ്ഞു മോഡി കാമ്പിൽ നിന്നും പുറത്തു വന്നു."ആയ രാം ഗയ രാം "ആയ ഒരു നാലാം കിട നേതാവാണ് അവർ.
റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ ബംഗാളിന് കുറച്ചു വണ്ടികൾ അനുവദിച്ചു എന്നല്ലാതെ ബംഗാളിന്റെ സമഗ്ര വികസനത്തിനായി അവർ ഒന്നും ചെയ്തിട്ടില്ല..ഇന്നേവരെ .മറിച്ചു ആര് അധികാരത്തിൽ വന്നാലും അവർ മന്ത്രി ആയിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.സ്ത്രീ ശാക്തീകരണത്തിനായി അവർ ചെയ്ത ഒരേ ഒരു കാര്യം അന്ന് വലിയ വിവാദം ഉണ്ടാക്കിയിരുന്നു .സ്ത്രീകൾക്കെതിരെ യുള്ള ബലാൽ സംഗങ്ങൾ അവസാനിപ്പിക്കാൻ അവർ പെൺ കുട്ടികളും ആൺ കുട്ടികളും തുറന്നു ഇടപഴകാൻ ആഹ്വാനം ചെയ്തു .ഒരു പൊതു ചന്ത പോലെ..തുറന്ന കൊടുക്കൽ വാങ്ങലുകൾ..എന്നാണ് അവരുടെ വാക്കുകളുടെ "" മലയാള പരിഭാഷ
She said that "Earlier if men and women would hold hands, they would get caught by parents and reprimanded but now everything is so open. It’s like an open market with open options.
ശാരദ കേസിലെ പ്രതി ഇവരുടെ ഒരു ചിത്രം വാങ്ങിയത് ഒന്നരക്കോടി രൂപയ്ക്കാണ്. അന്വേഷിച്ചാൽ പലതും പുറത്തു വരും എന്ന ഭയമാണ് അവരെ ഇത്ര കടുത്ത ചെറുത്തു നിൽപ്പിനു പ്രേരിപ്പിച്ചത് എന്നതാണ് വാസ്തവം
സുപ്രീം കോടതി ഇവർക്കെതിരെ ഒരു ഉത്തരവ് ഇട്ടിരുന്നു .നോമിനേഷൻ പത്രിക കൊടുക്കാൻ നേരിട്ട് സ്ഥാനാർഥികൾ ചെല്ലേണ്ടതില്ല .പകരം ഇ മെയിലിൽ ഡോക്യൂമെന്റസ് അയച്ചു കൊടുത്താൽ മതിയെന്ന്.നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ചെല്ലുന്നവരെ കൊന്നൊടുക്കുകയാണ് തൃണമൂൽ കോൺഗ്രസുകാർ ചെയ്തിരുന്നത് .സഹികെട്ടാണ് അവർ കോടതിയെ സമീപിച്ചത് .ആയിരക്കണക്കിന് സിപിഎം പാർട്ടി പ്രവർത്തകരെ അവർ കൊന്നൊടുക്കി.പാർട്ടി ഓഫീസുകൾ തീവച്ചു.ഇതൊക്കെ ഇപ്പോഴും തുടരുകയുമാണ് .
ഇപ്പോഴത്തെ വിവാദങ്ങൾ എല്ലാം മമതയുടെ ജീവിത ചക്രത്തിലെ ഏറ്റവും സമാധാന പൂർവ്വമായുള്ള ഇടപെടൽ ആണ്.അമിത് ഷായെയും മോദിയെയും തങ്ങളുടെ അണികളെക്കൊണ്ട് ആക്രമിക്കാതിരിപ്പിക്കാൻ എങ്കിലും അവർ ശ്രമിച്ചല്ലൊ
എന്ത് കൊണ്ട് അവർ ഒരു കറുത്ത സാന്നിദ്ധ്യം എന്ന് ഞാൻ വിശേഷിപ്പിച്ചു എന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)