രാഹുൽ ഗാന്ധി ഭാരതീയ പൗരൻ ആണോ എന്ന് ഇപ്പോൾ നമ്മുടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംശയം .അതിനവർക്ക് അവകാശമുണ്ട് .പക്ഷെ ഒന്നേ സംശയമുള്ളൂ .അദ്ദേഹം ഭാരതത്തിലെ ഉപരി സഭയിലെ ,എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു .2004 ,2009 ,2014 ,ഈ മൂന്നു വർഷങ്ങളിലും രാഹുൽ ഗാന്ധി ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും എം പി ആയി പ്രവർത്തിക്കുകയും ചെയ്തു .അപ്പോഴൊന്നും ഈ അന്വേഷണ ഏജൻസികൾക്ക് അദ്ദേഹത്തിന്റെ പൗരത്വത്തെ കുറിച്ച യാതൊരു സംശയവും ഉണ്ടായിരുന്നില്ല.2013 വർഷത്തിൽ അദ്ദേഹം കോൺഗ്രസ് വൈസ് പ്രസിഡന്റ് ആയി .കോൺഗ്രസിന്റെ ജെനെറൽ സെക്രെട്ടറി ആയും അദ്ദേഹം പ്രവർത്തിച്ചു .2017 വർഷത്തിൽ കോൺഗ്രസ് പ്രസിഡന്റ് ആയി .ആ സമയത്തൊന്നും ഈ ഏജൻസികൾക്ക് അദ്ദേഹത്തിന്റെ പൗരത്വത്തെ കുറിച്ച് യാതൊരു സംശയവുമില്ല .എന്നാൽ അദ്ദേഹം ഈ തിരഞ്ഞെടുപ്പിൽ ജയിച്ചു പ്രധാന മന്ത്രി ആയാലോ എന്നൊരു സംശയം ച്ചപ്പോൾ പണ്ട് സോണിയ ഗാന്ധിക്കെതിരെ ചെയ്തത് പോലെയുള്ള ഒരു പ്രചാരണം രാഹുൽ ഗാന്ധിക്കെതിരെയും ഇവർ ആവർത്തിക്കാൻ ശ്രമിക്കുകയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ