2019, മാർച്ച് 18, തിങ്കളാഴ്‌ച

JUNE FILM REVIEW


ഈയിടെ കണ്ട രണ്ടു മൂന്നു  ചിത്രങ്ങൾ വല്ലാതെ നിരാശപ്പെടുത്തി. ..അവയ്ക്കു മീഡിയ നൽകിയ ഹൈപ്പ് കണ്ടു, കാണാൻ പോയതാണ് .ശിക്ഷ ആയിപ്പോയിരുന്നു ആ സിനിമകൾ .സത്യത്തിൽ സിനിമ കാണാൻ പോകാൻ ഭയമായി അതോടെ  
ആ ഭയവുമായാണ്  ജൂൺ  കാണാൻ പോകുന്നത് .
മിക്കവാറും പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ ..കഥ വലിയ കാര്യമൊന്നുമല്ല ..എന്നാൽ അത് സന്നിവേശിപ്പിച്ചിരിക്കുന്നു രീതി മനോഹരമെന്നേ പറഞ്ഞു കൂടൂ .കോളേജ് കാലത്തിനു മാത്രം സ്വത സിദ്ധമായ ,  നിഷ്ക്കളങ്കമായ സ്നേഹവും, വഴക്കും ,പിണക്കവും ,പ്രണയവും, പിരിയലും .എല്ലാം മനസ്സിൽ തട്ടുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു .
അഭിനയിക്കുന്ന ചെറുപ്പക്കാരുടെ ഭംഗിയും ,സംഭാഷണവും, തമാശകളും എല്ലാം ഹൃദയഹാരിയാണത്‌.സുഭദ്രമായ തിരക്കഥയാണ് ഈ ചിത്രത്തിൻറെ ശക്തി .നല്ല പാട്ടുകൾ.നല്ല ക്യാമ്പസ് ..താടി വച്ച് കൊടുത്ത് ചെറിയ പിള്ളേരെ പ്രായമുള്ളവരാക്കാനും മറിച്ചും ഉള്ള ശ്രമങ്ങൾ അത്ര ഭംഗിയായില്ല .,നായകൻ ഒരു അമുൽ ബേബിയാണ് .നായിക അത്ര നന്നായില്ല.എന്നാൽ ആ കുറവ് നമുക്ക് അനുഭവപ്പെടാതേ ഇരിക്കാൻ കാരണം ..സംഭാഷണങ്ങളുടെയും പ്രമേയത്തിന്റെ അവതരണ രീതിയാണ് .
ഇത്തിരി കൂടെ നീളമുള്ള ..ഇത്തിരി കൂടെ സുന്ദരിയായ.ഇത്തിരി കൂടി അഭിനയിക്കാൻ അറിയാമായിരുന്ന ഒരു നായിക ആയിരുന്നെങ്കിൽ എന്നൊരു മോഹം തോന്നാതിരുന്നില്ല ..കൂട്ടുകാരികളേക്കാൾ കാണാൻ മോശമായ നായിക നമുക്കൊരു ബുദ്ധിമുട്ടുണ്ടാക്കും 
കഥയ്ക്ക് ഒരു വിദേശ ചുവയുണ്ട് ..ചില കൊറിയൻ സിനിമകളുടെ ഒരു കൊള്ളാവുന്ന സമന്വയം എന്ന് പറയാം
സംഗീതം സിനിമയ്ക്കൊപ്പം നീങ്ങുന്നുണ്ട് . എഡിറ്റിങ്‌ , സിനിമയുടെ വേഗത നിർണ്ണയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം 
സംവിധായകൻ നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട് .സിനിമോട്ടോഗ്രാഫർ..നമ്മെ മുഷിപ്പിക്കുന്നില്ല ..കഥ ഭംഗിയായി മുന്നോട്ടു കൊണ്ട് പോകാൻ കക്ഷിക്കായിട്ടുണ്ട് .
.നായികമാരെ കുടിപ്പിച്ചു കിടത്താൻ വിജയ ബാബുവിന് ഇഷ്ട്ടമാണ് എന്ന് തോന്നുന്നു .'നീന 'സിനിമയിലും നായിക വെള്ളമടിച്ചു കിടന്നു ബഹളമുണ്ടാക്കുന്നുണ്ട് .ബാക്കി മിക്ക സിനിമകളിലും ..ആവശ്യത്തിൽ കൂടുതൽ മദ്യപാനം വിജയ്ബാബുവിന്റെ സിനിമകളിൽ ഉണ്ടെന്നു തോന്നുന്നു .'ആടി'ലെ പ്പോലെ അതി ഭാവുകത്വം ഉള്ള കഥാപാത്രമായി ഇതിൽ അഭിനയിക്കാൻ ശ്രമിച്ചില്ല എന്നതിന് അദ്ദേഹത്തോട് നമ്മൾ നന്ദി പറയേണ്ടതുണ്ട് 
 അദ്ദേഹത്തിന്റെ മെച്ചപ്പെട്ട ഒരു സിനിമയാണ് ഇതെന്ന് പറയാം .
കഥയിലെ അതി ഭാവുകത്വം അങ്ങ് മാറ്റി നിർത്തിയാൽ ..ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ ഈ സിനിമ നമുക്ക്ഇഷ്ടപ്പെടും ..ഇതിൽ കാസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലരെ എങ്കിലും വീണ്ടും  കാണാൻ മോഹമുണ്ട് .
നമുക്ക് നോക്കാം എങ്ങിനെയാണ് അവർ രൂപപ്പെട്ടു വരുന്നത് എന്ന് 
കാണാൻ പോയാൽ ,
കാശു മുതലാവും 
പത്തിൽ എട്ടു കൊടുക്കാം




Directed byAhammed Khabeer
Produced byVijay Babu
Written byLibin Varghese
Ahammed Khabeer
Jeevan Baby Mathew
StarringRajisha Vijayan
Joju George
Aswathi Menon
Music byIfthi
CinematographyJithin Stanislaus
Edited byLijo Paul

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ