സ്ത്രീ ആയതു കൊണ്ടുള്ള വിവേചനങ്ങൾ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു സ്ത്രീയാണ് ഞാൻ .
അത് കൊണ്ട് തന്നെ ഭയമില്ലാതെ തന്നെ വളർന്നു വലുതായി .
കോളേജിലാണ് ആദ്യത്തെ അഭിപ്രായം കേട്ടത് .അവൾക്ക് ഒരെല്ലു കൂടുതൽ ഉണ്ട് ..
പിന്നീട് ബസിൽ .സ്ത്രീകളുടെ വിഷയത്തിൽ സീറ്റ് വിഷയത്തിൽ ,ബസ് സ്റ്റോപ്പിൽ നിർത്താത്തതിന്, സ്ത്രീകളെ ആരെങ്കിലും അപമാനിക്കുന്നത് കണ്ടാൽ ,ചെറിയ പെൺകുട്ടികളെ അധമന്മാർ ഉപദ്രവിക്കുന്നത് കണ്ടാൽ ,ജോലി സ്ഥലത്ത് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു ബാഡ് മാർക്ക് മേടിക്കുമ്പോൾ ഒക്കെ ആ കൂടുതലുള്ള എല്ലിന്റെ ബുദ്ധിമുട്ട് ഞാനറിഞ്ഞു .
കണ്ടിട്ടും കാണാത്ത മട്ടിൽ പോകാമായിരുന്നു ഒത്തിരി കാര്യങ്ങൾ തലയിൽ എടുത്തു വച്ച് ,വളരെ വളരെ ബുദ്ധിമുട്ടുകൾ ഞാൻ എന്റെ കുടുമ്പത്തിനും, മക്കൾക്കും ഒക്കെ നൽകിയിട്ടുണ്ട്
.
എന്നിട്ടും ഒന്ന് ഞാൻ പറയാം..സ്ത്രീ ആയിരിക്കുക എന്നത് മനോഹരമായ ഒരനുഭവമാണ് ..ചുറ്റുമുള്ളവർ എല്ലാവരാലും .സ്നേഹിക്കപ്പെടാനും,ആദരിക്കപ്പെടാനും ഒക്കെ ഉള്ള ഭാഗ്യം ലഭിച്ച എനിക്ക് , അടുത്തൊരു ജന്മം ഉണ്ടെങ്കിൽ ..ഇതേ ടീമിൽ തന്നെ ജനിക്കണം എന്നുണ്ട് .
ഇതേ പോലെ ഒരെല്ലു കൂടുതൽ ആയി ..നിഷേധിയായി ,തന്റേടിയായി ,മറ്റൊരു ജന്മം .

എല്ലാ വനിതകളും എന്നെക്കാൾ വളരെവ വളരെ സ്പെഷ്യൽ ആയ ആൾക്കാർ ആണ്അവരുടെ നിസ്വാർത്ഥതയും ,ദയവും ,അലിവും ,തന്നെ അപമാനിക്കുക കൂടി ആണ് മക്കളും കുടുമ്പവും എന്നറിഞ്ഞിട്ടു പോലും ,യാതൊരു പരിഭവവും ഇല്ലാതെ ആ കുടുമ്പത്തെ സ്നേഹത്തോടെ പരിചരിക്കുന്ന രീതിയും ..എല്ലാം സ്ത്രീകളെ ,ബഹുമാനിക്കാൻ,അവരുടെ മുന്നിൽ കുമ്പിടാൻ എന്നെ തോന്നിപ്പിച്ചിട്ടുണ്ട് . .
എല്ലാ ദിവസവും പതിനെട്ടു മണിക്കൂർ വരെ ,നീണ്ട 45 ,50 വർഷങ്ങൾ ജോലി ചെയ്ത് ,
പിന്നെ കുടുമ്പത്താൽ അപഹസിക്കപ്പെടാനും പരിത്യക്തരാക്കപ്പെടാനും ഒക്കെ ഉള്ള ദുര്യോഗം സംഭവിച്ച ഭൂമിയിലെ എല്ലാ സ്ത്രീകൾക്കുമായി ഈ വനിതാ ദിനം ഞാൻ സമർപ്പിക്കുന്നു
ശുഭ ദിനാശംസകൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ