9 കണ്ടു
ഹൊറർ ത്രില്ലെർ എന്ന് പറയാം
ഞങ്ങൾ സ്ത്രീകൾക്ക് കണ്ടിരിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള മൂവിയാണ്
ഈ ചിത്രത്തിൻറെ നല്ല വശങ്ങൾ പറയാം ആദ്യം
നല്ല തിരക്കഥ
നല്ല കഥ
പിരിമുറുക്കം അവസാനം വരെ സൂക്ഷിക്കാൻ കഴിഞ്ഞ ചിത്രീകരണ രീതി
രണ്ടാമത്തെ ചിത്രം ആയിട്ട് കൂടി അവധാനതയോടെ സിനിമയെ മുന്നോട്ടു കൊണ്ട് പോയ നല്ല സംവിധായകൻ
രാജുവിന്റെ കലക്കൻ അഭിനയം
എഡിറ്റിങ്ങിലെ മിഴിവ്
ഗാനം എന്ന് പറയാൻ ഒന്നും അങ്ങിനെ കേട്ടില്ല..ഒരു ഹിന്ദി ഈരടികൾ അല്ലാതെ .അത് നന്നായി തോന്നി
ഇതെല്ലാമാണ് നല്ല വശങ്ങൾ
നമ്മേ ബുദ്ധിമുട്ടിലാക്കുന്ന ചിലതുമുണ്ട് ഇതിൽ
അതിൽ പ്രധാനം
രാജു..സ്വയം ആവർത്തിക്കുകയാണ് എന്നതാണ്
he is repeating himself
എന്ന് ഇംഗ്ലീഷിൽ പറയാം
മെമ്മറീസ് എന്ന മൂവിയിൽ പൊലീസുകാരനായി മറവിയിൽ ആയിപ്പോയ കൊലപാതകി ആയി നമ്മൾ രാജുവിനെ കണ്ടു .
പോട്ടെ എന്ന് വച്ചു
പിന്നീട് എസ്രാ വന്നു
അതിൽ ഏറ്റവും വലിയ ട്വിസ്റ്റ് ,വില്ലൻ പെണ്ണല്ല ,,രാജുവാണ് എന്നതായിരുന്നു
അതും നമ്മൾ സഹിച്ചു
മൂന്നാമത് ഇതാ 9
വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ
get down my boy ,get down
സയൻസ് ഫിക്ഷൻ ,ആസ്ട്രോ ഫിസിസ്റ് ..കോമെറ്റ് ,ലോകം അവസാനിക്കുന്നു .ഒൻപതു ദിവസം മകനെ രക്ഷിക്കാൻ ..അന്യ ഗൃഹ ജീവി ...അങ്ങിനെ എന്തെല്ലാം എന്തെല്ലാം ആയിരുന്നു പരസ്യത്തിൽ
അമ്പും വില്ലും മലപ്പുറം കത്തിയും ..
വന്നു വന്നു പാവനാഴി ശവമായി
എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്
നായിക നടി ..അത്ര പോരാ എന്നാണ് എന്റെ ഒരിത്
ഭാവാഭിനയം പഠിക്കാൻ കൊച്ചു പോളിടെക്നിക്കിൽ പോയിട്ടില്ല എന്ന് തോന്നുന്നു
മമ്ത കുറച്ചേയുള്ളൂ .ഉള്ളത് ഗംഭീരമാക്കി .
ഒരു ചെറു പയ്യനാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് ..അവനത്ര ഗുണമായില്ല എന്ന് തന്നെ പറയേണ്ടി വരുന്നു
ഹിമാലയത്തിന്റെ അന്യാദൃശ്യമായ സൗന്ദര്യം ഒപ്പിയെടുക്കാൻ കാമറ ശ്രദ്ധിച്ചു എന്ന് തോന്നിയില്ല
ഇംഗ്ലീഷ് സിനിമയുടെ കഥയിൽ നിന്നും ആശയം സ്വീകരിക്കാൻ ശീലിച്ചാൽ മാത്രം പോരാ .അവരുടെ ടെക്നിക്കൽ പെർഫെക്ഷൻ ..അത് കൂടി ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ കഴിയണം .ഹിമാലയത്തിൽ പോയിട്ട് ..ഒരു നല്ല ക്ലിപ് പോലും ആ മഹാ പർവ്വതത്തിന്റേതായി നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നില്ല എന്നതാണ് ദുഖകരം
ലോജിക്കില്ലാതെ ആരും കഥ പറയരുത്
കാണുന്നവർ എന്ത് മണ്ടത്തരവും വിശ്വസിക്കും എന്നും കരുതരുത് .
പത്തിൽ ആറു കൊടുക്കാം

Director: Januse Mohammed Majeed
Music director: Shaan Rahman
Editor: Shameer Muhammed
Produced by: Supriya Menon;
Music director: Shaan Rahman
Editor: Shameer Muhammed
Produced by: Supriya Menon;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ